Subscribe to Updates
Get the latest creative news from Together Keralam about entrepreneurship and business.
- പ്രീമിയം ഫീച്ചറുകളുമായി മഹീന്ദ്രയുടെ BE 07
- വിവാദമായി എൻ.ടി.എ. നടപടി; നീറ്റ് പരീക്ഷയ്ക്ക് ടെലഗ്രാം വിലക്ക്
- വിപണികൾക്ക് പ്രതീക്ഷ;പശ്ചിമേഷ്യയിൽ സമാധാനക്കാറ്റ്
- സ്വർണവില താഴേക്ക്; രണ്ട് ദിവസത്തിനിടെ പവന് 5,520 രൂപ കുറഞ്ഞു
- ഷിഗെല്ല വ്യാപനം ആശങ്കയാകുന്നു; കൊല്ലത്തും രോഗബാധ
- ഫറോക്ക് സ്വദേശിക്ക് നിപ; സമ്പർക്കപ്പട്ടിക വിപുലമെന്ന് ആരോഗ്യവകുപ്പ്
- അമേരിക്കയുടെ വ്യോമാക്രമണം; ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ
Author: Together Keralam
രാജ്യത്തെ ഏറ്റവും വലിയ ആഡംബര കാർ നിർമ്മാതാക്കളായ മെഴ്‌സിഡസ് ബെൻസ് വീണ്ടും വില വർധിപ്പിക്കാൻ ഒരുങ്ങുന്നു. വിപണികളിലെ അസ്ഥിരതയും ലോകമെമ്പാടുമുള്ള മാക്രോ ഇക്കണോമിക് ഘടകങ്ങളും കണക്കിലെടുത്താണ് വില വർധിപ്പിക്കുന്നതെന്ന് കമ്പനി അറിയിച്ചു. അതേസമയം, ഈ സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പാദത്തിൽ കമ്പനിയുടെ വിൽപ്പനയിൽ ഏകദേശം 13 ശതമാനം ഇടിവാണ് (yoy) റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വില്പന 5,412 യൂണിറ്റായിരുന്നു. ഇതിന് കാരണം എൻട്രി ലെവൽ കാറുകളുടെ വിൽപ്പന കുറവാണ്. ഇത് ഉൾപ്പെടെ കഴിഞ്ഞ നാല് മാസത്തിനിടെ മൂന്നാം തവണയാണ് മെഴ്‌സിഡസ് ബെൻസ് വില വർധിപ്പിക്കുന്നത്. ജനുവരിയിലാണ് ആദ്യം വില വർധിപ്പിച്ചത്. രണ്ടാമത്, മാർച്ചിൽ രണ്ട് മോഡലുകൾക്ക് വില വർധിപ്പിച്ചതായി കമ്പനി സി ഇ ഒ സന്തോഷ് അയ്യർ പറഞ്ഞു. യൂറോയും രൂപയും തമ്മിലുള്ള വിനിമയ നിരക്ക് കണക്കിലെടുക്കുമ്പോൾ, വർദ്ധിച്ചുവരുന്ന വില കാരണം ഇപ്പോൾ മറ്റ് മോഡലുകൾക്കും വില വർധിപ്പിക്കേണ്ട ആവശ്യകതയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആർബിഐ നിരക്ക് കുറച്ചത്…
ചരിത്രത്തിലാദ്യമായി രാജ്യത്തെ ഡീസൽ കാർ വിൽപനയെ പിന്തള്ളി സിഎൻജി കാറുകൾ. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രാജ്യത്തുടനീളം 787,724 സിഎൻജി കാറുകളാണ് വിറ്റത്. ഡീസൽ കാറുകളിൽ 736,508 എണ്ണം മാത്രമാണ് വിറ്റഴിഞ്ഞത്. പാസഞ്ചർ വാഹന വിപണിയിൽ സിഎൻജി വാഹനങ്ങളുടെ സാന്നിധ്യം 2023 ൽ 12 ശതമാനമായിരുന്നു.കഴിഞ്ഞ വർഷം അത് 15 ശതമാനമെത്തി. ഇപ്പോൾ 20% ആയി ഉയർന്നു. 2019 ൽ ഏകദേശം സി എൻ ജി ഫില്ലിംഗ് സ്റ്റേഷനുകളുടെ എണ്ണം 1900 ആയിരുന്നു. 2030 ഓടെ രാജ്യത്തുടനീളം 17,700 ഫില്ലിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് പദ്ധതി. ഇന്ധന വിലയിലെ വർധന, ഉയർന്ന സർവീസിംഗ് ചാർജ്, നികുതികൾ എന്നിവ ഡീസൽ കാറുകളുടെ വിൽപന കുറയാൻ കാരണമായി. ചെലവ് കുറഞ്ഞതും ഉപയോഗക്ഷമത കൂടിയതുമായ ഇന്ധനങ്ങളിലേക്കുള്ള ആളുകളുടെ മാറ്റം സിഎൻജി കാറുകളിലേക്ക് അവരെ ആകർഷിക്കുന്നു. കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (CNG) ഹൈഡ്രോകാർബണുകളും മീഥെയ്നും ചേർന്ന മിശ്രിതമാണ്. ലെഡും സൾഫറും ഇല്ലാത്തതിനാൽ ഇതിനെ ഹരിത ഇന്ധനം എന്നും വിളിക്കുന്നു. സിഎൻജിയിൽ…
യു എസ് താരിഫ് ആഘാതം ചൂണ്ടികാട്ടി രാജ്യാന്തര റേറ്റിങ് ഏജൻസിയായ മൂഡീസ് ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം 6.1 ശതമാനമാക്കി കുറച്ചു. ഈ സാമ്പത്തിക വർഷം സാമ്പത്തിക വളര്‍ച്ച 6.5% കടക്കുമെന്നായിരുന്നു മൂഡീസ് പ്രവചിച്ചിരുന്നത്. എന്നാൽ യുഎസ് താരിഫ് നയത്തിന്റെ അടിസ്ഥാനത്തിൽ വളര്‍ച്ച അനുമാനം 30 ബേസിസ് പോയിൻ്റ് കുറവാകുമെന്നാണ് ഇപ്പോഴത്തെ പ്രവചനം. താല്‍ക്കാലികമായി താരിഫ് നിരക്ക് മരവിപ്പിച്ചത് രാജ്യത്തിന് വലിയ നേട്ടം തരില്ല.അതേസമയം,ആഗോള വെല്ലുവിളികള്‍ക്കിടയിലും ഏറ്റവുമധികം വളര്‍ച്ച ഇന്ത്യയ്ക്കായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2025 ൻ്റെ അവസാനത്തിൽ ആര്‍ബിഐ റിപ്പോ നിരക്ക് 5.75% എത്തുമെന്നും മൂഡീസ് പറയുന്നു. കേന്ദ്ര ബജറ്റിലെ നികുതി ആനുകൂല്യങ്ങള്‍ ആഭ്യന്തര സമ്പദ് വ്യവസ്ഥയിൽ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നും. ഉയര്‍ന്ന സര്‍ക്കാര്‍ മൂലധന ചെലവ്, ഇടത്തരം വരുമാനക്കാര്‍ക്കുള്ള നികുതി ഇളവുകള്‍,പലിശ നിരക്ക് കുറയ്ക്കല്‍ എന്നിവ മൊത്തത്തിലുള്ള ആഘാതത്തെ കുറയ്ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
റിസർവ് ബാങ്കിന്റെ പണനയത്തിന് പിറകെ ഫിക്സഡ് ഡെപോസിറ്റിൻ്റെ പലിശ നിരക്കുകൾ ബാങ്കുകൾ കുറച്ചു തുടങ്ങി. അവസാനമായി പൊതുമേഖലാ ബാങ്കായ കനറാ ബാങ്ക് 3 കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 20 ബേസിസ് പോയിന്റ് (bps) വരെ കുറച്ചു. പുതുക്കിയ പലിശ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നതായി ബാങ്കിന്റെ വെബ്‌സൈറ്റിൽ പറയുന്നു. ബാങ്കിൻ്റെ പുതുക്കിയ നിരക്കുകൾ പ്രകാരം പൊതുജനങ്ങൾക്ക് 4% മുതൽ 7.25% വരെയും മുതിർന്ന പൗരന്മാർക്ക് 4% മുതൽ 7.75% വരെയുമാണ് പലിശ. നേരത്തെ ഈ നിക്ഷേപങ്ങൾക്ക് പൊതുജനങ്ങൾ 4% മുതൽ 7.40% വരെയും മുതിർന്ന പൗരന്മാർ 4% മുതൽ 7.90% വരെയുമായിരുന്നു നൽകിയിരുന്നത്. . സ്ഥിര നിക്ഷേപങ്ങൾക്ക് ഒരാഴ്ച മുതൽ 45 ദിവസം വരെ കാലാവധിയിൽ 4% പലിശ നൽകും. 46 മുതൽ 90 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 5.25% പലിശയും ഈടാക്കും. 91 മുതൽ 179 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 5.5%…
കേരളത്തിൻ്റെ ആദ്യ ബാറ്ററി എനർജി സ്റ്റോറേജ് പദ്ധതി യാഥാർഥ്യമാകുന്നു. PPP മാതൃകയിൽ നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം കാസർകോട് ജില്ലയിലെ മൈലാട്ടിയിൽ നടപ്പിലാക്കും. പദ്ധതിയുടെ കരാർ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ സാന്നിധ്യത്തിൽ കെ എസ് ഇ ബി കൊമേർഷ്യൽ ആൻഡ് താരിഫ് ചീഫ് എൻജിനീയർ രാജൻ എം പി, സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ അതുല്യ കുമാർ നായിക് എന്നിവർ കൈമാറി. മൈലാട്ടിയിൽ 220 kV സബ്സ്റ്റേഷനിൽ 125 മെഗാവാട്ട് / 500 മെഗാവാട്ട് അവര്‍ നിലയമാണ് സ്ഥാപിക്കുന്നത്. സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ (SECI) എന്ന കേന്ദ്ര ഏജൻസിയുമായി സഹകരിച്ചാണ് ഈ ബൃഹത് പദ്ധതി നടപ്പാക്കുന്നത്. കരാർ പ്രകാരം യൂണിറ്റിന് 4.61 രൂപ ആണ് സ്റ്റോറേജ് നിരക്ക്. ഇതുവഴി പകൽ ലഭ്യമാകുന്ന അധിക സൗരോർജ്ജവൈദ്യുതി സംഭരിച്ചു രാത്രി സമയത്ത് വിതരണം ചെയ്യാൻ സാധിക്കും. കെഎസ്ഇബിഎൽ സമർപ്പിച്ച പദ്ധതി രൂപരേഖ വിലയിരുത്തി കേന്ദ്ര ഊർജ്ജമന്ത്രാലയം 2024…
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ക്രെഡിറ്റ് കാര്‍ഡിൻ്റെ ജനപ്രീതി വളരെയധികം വർധിച്ചിട്ടുണ്ട്. റിവാർഡ് പോയിന്റുകൾ, ക്യാഷ്ബാക്കുകൾ, ഷോപ്പിംഗ് സമയത്തെ കിഴിവുകൾ, എയർപോർട്ട് ലോഞ്ച്, എയർമൈലുകൾ തുടങ്ങി നിരവധി ഘടകങ്ങൾ ക്രെഡിറ്റ് കാർഡിനെ ജനപ്രിയമാക്കി. ഇപ്പോഴിതാ, അഞ്ച് ക്രെഡിറ്റ് കാർഡുകൾ അതിൻ്റെ ഉടമകൾക്ക് ഡിസ്നി + ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം, സോണിലിവ് തുടങ്ങിയ ഒടിടി സബ്‌സ്‌ക്രിപ്‌ഷനിൽ വമ്പൻ ഓഫറുമായി എത്തിയിരിക്കുന്നു. ആക്സിസ് ബാങ്കിന്റെ മൈ സോൺ ക്രെഡിറ്റ് കാർഡിലൂടെ ആദ്യ ഷോപ്പിംഗ് ആദ്യ 30 ദിവസത്തിനുള്ളിൽ നടത്തുകയാണെങ്കിൽ 1,499 രൂപയോളം വരുന്ന സോണിലിവ് വാർഷിക സബ്‌സ്‌ക്രിപ്‌ഷൻ സൗജന്യമായി ലഭിക്കും. കൂടാതെ, ഡിസ്ട്രിക്റ്റ് ആപ്പ് വഴി ബുക്ക് ചെയ്യുന്ന സിനിമാ ടിക്കറ്റിന് 100 ശതമാനം കിഴിവും നൽകുന്നു. എച്ച്ഡിഎഫ്സി ബാങ്കിൻ്റെ ഡൈനേഴ്സ് ക്ലബ് പ്രിവിലേജ് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് സ്വാഗത സമ്മാനമായി ടൈംസ് പ്രൈമിന്റെ സൗജന്യ സബ്സ്ക്രിപ്ഷൻ ഓഫർ ചെയ്യുന്നു. ഡൈനേഴ്സ് ക്ലബ് ബ്ലാക്ക് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് ആമസോൺ പ്രൈമിനും ടൈംസ് പ്രൈമിനും സൗജന്യ…
ചെറിയ കാലയളവിനുള്ളിൽ ലോകത്തിലെ ഏറ്റവും മൂല്യമുള്ള എയർലൈൻ എന്ന വമ്പൻ നേട്ടത്തിൽ ഇൻഡിഗോ എയർലൈൻ. നിലവിൽ കമ്പനിയുടെ വിപണി മൂലധനം ഏകദേശം 2 ലക്ഷം കോടി രൂപയാണ്. ഈ വർഷം ഇതുവരെ ഇൻഡിഗോയുടെ ഓഹരികൾ 13% വരെ നേട്ടമുണ്ടാക്കി. ഇന്ത്യൻ വ്യോമയാന മേഖലയിൽ 62% വിപണി വിഹിതമാണ് ഇൻഡിഗോയ്ക്കുള്ളത്. കോവിഡ് കാലത്തിനുശേഷം ഇൻഡിഗോ വളരെയധികം സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ എയർലൈനിൻ്റെ അറ്റനഷ്ടമായി 987 കോടി രൂപയാണ് റിപ്പോർട്ട് ചെയ്തത്. ഈ സാമ്പത്തിക വർഷത്തിൽ വിമാനങ്ങളുടെ എണ്ണം കൂട്ടാൻ ഇൻഡിഗോ ലക്ഷ്യമിടുന്നുണ്ട്. നിലവിൽ കമ്പനിയുടെ 439 വിമാനങ്ങളിൽ 50 എണ്ണം സർവീസ് നിർത്തിവച്ചിരിക്കുകയാണ്. അതിനാൽ, ഏകദേശം 50 പുതിയ വിമാനങ്ങൾ കൂടി കൂട്ടിച്ചേർക്കപ്പെടാൻ സാധ്യതയുണ്ട്. വരും വർഷങ്ങളിൽ അന്താരാഷ്ട്ര വിപണി വളർച്ചയുടെ വലിയൊരു പങ്ക് പിടിച്ചെടുക്കാൻ ലക്ഷ്യമിട്ടുള്ള മുൻകരുതൽ നടപടികൾ ഇൻഡിഗോയുടെ മാനേജ്മെന്റ് നടപ്പിലാക്കിയിട്ടുണ്ട് എന്നാണ് സൂചന.
തിരുവിതാംകൂർ ദേവസ്വം ബോർഡ് 2025–26 സാമ്പത്തിക വർഷത്തെ ബജറ്റിന് അംഗീകാരം നൽകി. 1454 കോടി വരവും 1448 കോടി ചെലവുമാണ് പ്രതീക്ഷിക്കുന്നത്. നീക്കിയിരിപ്പ് 6 കോടി. ശബരിമലയിലെ വികസന പ്രവർത്തനങ്ങൾക്കായി 25 കോടി രൂപ മാറ്റിവച്ചു. നന്ദൻകോട് ദേവസ്വം ബോർഡ് ആസ്ഥാനത്ത് പ്ലാറ്റിനം ജൂബിലി മന്ദിര നിർമ്മാണത്തിന് അഞ്ചു കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. ശബരിമലയിൽ അരവണ കണ്ടയ്‌നർ ഫാക്ടറിക്കായി 3.5 കോടിയും വാരാണസിയിലെ ദേവസ്വം ബോർഡിനുള്ള സത്രത്തിൻ്റെ പുനരുദ്ധാരണത്തിന് രണ്ടു കോടിയും വകയിരുത്തി. ഗുരുതര രോഗ ബാധിതർക്ക് ചികിത്സാ സഹായം ഒരു കോടി രൂപ മാറ്റിവച്ചു. ശബരി മലയിലെത്തുന്നവർക്ക് മികച്ച സൗകര്യം ഒരുക്കുന്നതിനുള്ള പദ്ധതികൾക്ക് ബജറ്റിൽ പ്രത്യേകം ഊന്നൽ നൽകിയതായി ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. മറ്റ് പ്രധാന വകയിരുത്തലുകൾ ദേവസ്വങ്ങളിൽ സോളാർ പദ്ധതി -50 ലക്ഷം ദേവഹരിതം പദ്ധതി – 25 ലക്ഷം കമ്പ്യൂട്ടർവൽക്കരണം – 10.97 കോടി നെയ്യാറ്റിൻകര ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിൽ…
ഈ സാമ്പത്തിക വർഷം സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങൾ റെക്കോഡ് വളർച്ചയിലെന്ന് റിപ്പോർട്ട്. മൊത്തം വാർഷിക വിറ്റുവരവ് 5119.18 കോടിയാണ്. മുൻ സാമ്പത്തിക വർഷത്തിലെ വാർഷിക വിറ്റുവരവിൽ 15.82 ശതമാനം വർധന ഉണ്ടായി. സഞ്ചിത പ്രവർത്തന ലാഭം 134.56 കോടി രൂപയായി വർധിച്ചു. ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം 18ൽനിന്ന് 24 ആയി. മുൻ സാമ്പത്തിക വർഷത്തെ 76.16 കോടി നഷ്ടം മറികടന്നാണ് ഈ കുതിപ്പ് ഉണ്ടായിരിക്കുന്നത്. വ്യവസായ വകുപ്പിനുകീഴിലെ 48 പൊതുമേഖലാസ്ഥാപനങ്ങളുടെ പ്രകടനം വിലയിരുത്തിയ ബോർഡ് ഫോർ പബ്ലിക് സെക്ടർ ട്രാൻസ്ഫർമേഷൻ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏറ്റവുമധികം പ്രവർത്തനലാഭമുണ്ടാക്കിയത് കെഎംഎംഎൽ ആണ്. 107. 67 കോടിയാണ് ലാഭം. കെൽട്രോണിൻ്റെ 50 വർഷത്തെ ചരിത്രത്തിൽ ആദ്യമായി 1056.94 കോടി രൂപയുടെ വിറ്റുവരവ് രേഖപ്പെടുത്തി. പ്രവർത്തന ലാഭം 50.54 കോടി രൂപയാണ്. കെൽട്രോൺ ,ടിസിസി, കെൽ, കേരളാ സിറാമിക്സ്, ട്രിവാൻഡ്രം സ്‌പിന്നിങ് മിൽ, കയർ മെഷിനറി സ്ഥാപനങ്ങൾ ലാഭത്തിലായെന്ന്…
സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനമായ സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിങ്‌സ് ലിമിറ്റഡ് പുതുചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. 2024-25 സാമ്പത്തിക വർഷം ഏറ്റവും ഉയർന്ന വിറ്റുവരവും ലാഭവുമാണ് കമ്പനി നേടിയത്. കമ്പനിയുടെ ചരിത്രത്തിൽ ഏറ്റവും ഉയർന്ന വിറ്റുവരവും ലാഭവുമാണ് രേഖപ്പെടുത്തിയതെന്ന് വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. മുൻ വർഷത്തെ അപേക്ഷിച്ച് കമ്പനിയുടെ അറ്റാദായത്തിൽ 155 ശതമാനമാണ് വർധനയുണ്ടായത്. 2024-25 വർഷത്തിലെ വിറ്റുവരവ് 76.05 കോടി രൂപയാണ്. തുടര്‍ച്ചയായി അഞ്ച് വർഷങ്ങളിലും എസ്.ഐ.എഫ്.എൽ ലാഭത്തിലാണ് പ്രവർത്തിക്കുന്നത്. ഈ സാമ്പത്തിക വർഷം കമ്പനിയുടെ വിറ്റുവരവ് 100 കോടി കൈവരിക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അറിയിച്ചു. ഡിഫൻസ്, ഏറോസ്പേസ്, ഓയിൽ ആൻഡ് ഗ്യാസ് ,ഓട്ടോമൊബൈൽ, റെയിൽവേ തുടങ്ങിയ മേഖലകൾക്ക് ആവശ്യമായ ഫോർജിങ്ങുകൾ നിർമിച്ച് നൽകുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന സ്ഥാപനമാണ് എസ്.ഐ.എഫ്.എൽ. ചാന്ദ്രയാൻ, ആദിത്യ എൽ 1 തുടങ്ങി ബഹിരാകാശ ദൗത്യങ്ങളിൽ വിവിധ ഘട്ടങ്ങളിലെ ഫോർജിങ് ഉപകരണങ്ങൾ നിർമ്മിച്ചത് എസ്.ഐ.എഫ്.എൽ ആയിരുന്നു.