ഷോപ്പിങ് പ്രേമികൾ കാത്തിരുന്ന കൊച്ചി ലുലു മാളിന്റെ വാർഷിക മെഗാ സെയിലിന്റെ തീയതികൾ പ്രഖ്യാപിച്ചു. ‘ലുലു ഓൺ സെയിൽ’ ജൂലൈ 9 മുതൽ 12 വരെ നാല് ദിവസങ്ങളിലായാണ് നടത്തുക. 50 ശതമാനം വരെ വിലക്കിഴിവോടെയാണ് സെയിൽ അരങ്ങേറുക.
ലുലു മാളിലെ അഞ്ഞൂറിലധികം അന്താരാഷ്ട്ര, ദേശീയ ബ്രാൻഡുകളാണ് ഇത്തവണ സെയിലിന്റെ ഭാഗമാകുന്നത്. പ്രമുഖ ബ്രാൻഡുകളുടെ ഫാഷൻ വസ്ത്രങ്ങൾ, ലൈഫ് സ്റ്റൈൽ ഉത്പന്നങ്ങൾ, ആക്സസറികൾ തുടങ്ങി നിരവധി ഉത്പന്നങ്ങൾ ആകർഷകമായ വിലക്കിഴിവിൽ ലഭിക്കും.
എൻഡ് ഓഫ് സീസൺ സെയിലിന്റെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ, ലുലു കണക്ട് എന്നിവിടങ്ങളിലായി വൻ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിത്യോപയോഗ സാധനങ്ങൾ, ഗ്രോസറി ഉത്പന്നങ്ങൾ, ഫാഷൻ വസ്ത്രങ്ങൾ എന്നിവയ്ക്ക് പുറമെ തിരഞ്ഞെടുക്കപ്പെട്ട ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾക്കും ഡിജിറ്റൽ ഗാഡ്ജറ്റുകൾക്കും പ്രത്യേക ഡിസ്‌കൗണ്ടുകൾ ലഭ്യമാകും.
ലുലു ഹാപ്പിനസ് ലോയൽറ്റി ആപ്പ് അംഗങ്ങൾക്ക് ജൂലൈ 8 മുതൽ തന്നെ ‘എർലി ആക്‌സസ്’ സൗകര്യവും ഒരുക്കിയിട്ടുണ്ട്. വലിയ ജനത്തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ കൊച്ചി മെട്രോ അധിക സർവീസുകൾ നടത്തും. കൂടാതെ വാഹനങ്ങൾക്കായി പ്രത്യേക പാർക്കിങ് സംവിധാനങ്ങളും തിരക്ക് നിയന്ത്രിക്കാൻ അധിക സുരക്ഷാ ജീവനക്കാരെയും വിന്യസിക്കും.
