Author: Bismi Baby

കേരളത്തിൽ സ്റ്റാർട്ടപ്പ് സംരംഭങ്ങൾ ആരംഭിക്കാനും വിവിധ ഘട്ടങ്ങളിൽ അവ വികസിപ്പിക്കാനും കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ നടപ്പാക്കുന്ന പദ്ധതിയാണ് സ്റ്റാർട്ടപ്പ് കേരള വായ്പാ പദ്ധതി. മികവുള്ള സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് ആശയരൂപീകരണം മുതൽ കമ്പനി വിപുലീകരണം വരെയുള്ള വിവിധ ഘട്ടങ്ങളിൽ വായ്പാ സഹായം ലഭിക്കും. 6.6 ശതമാനം വാർഷിക പലിശനിരക്കിൽ ഈടില്ലാതെയാണ് വായ്പകൾ ലഭ്യമാക്കുന്നത്. സർക്കാർ സബ്സിഡിയും കെഎഫ്സി റിബേറ്റും ഉൾപ്പെടെയാണ് കുറഞ്ഞ പലിശനിരക്ക് സാധ്യമാക്കുന്നത്. പ്രോഡക്ടൈസേഷൻ ഘട്ടത്തിൽ 25 ലക്ഷം രൂപ വരെയും, കൊമേർഷ്യലൈസേഷന് 50 ലക്ഷം രൂപ വരെയും, സ്കെയിലിങ് അപ്പിന് 2 കോടി രൂപ വരെയും വായ്പ ലഭിക്കും. പർച്ചേസ് ഓർഡറുകൾ നടപ്പാക്കുന്നതിനും വെഞ്ചർ ഡെറ്റ് ഫണ്ടിങ്ങിനുമായി 10 കോടി രൂപ വരെ വായ്പാ സഹായവും ലഭ്യമാണ്. പദ്ധതിയിലൂടെ ഇതുവരെ 89 കമ്പനികൾക്ക് 112.62 കോടി രൂപ വായ്പ അനുവദിച്ചതായും ഇതിലൂടെ നേരിട്ടും പരോക്ഷമായും 2,072 തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായും കെഎഫ്സി വ്യക്തമാക്കുന്നു. കേരള സ്റ്റാർട്ടപ്പ് മിഷനിലും വ്യവസായ, ആഭ്യന്തര വ്യാപാര…

Read More

സംസ്ഥാനത്ത് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (MSME) ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് കുറഞ്ഞ പലിശനിരക്കിൽ വായ്പാ സഹായം ലഭ്യമാക്കുന്ന പദ്ധതിയാണ് കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (KFC) നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി (CMEDP). ഈ പദ്ധതി വഴി സംരംഭകർക്ക് അഞ്ച് കോടി രൂപ വരെ വായ്പ ലഭിക്കും. ആറ് ശതമാനം പലിശനിരക്കിലാണ് അഞ്ച് കോടി രൂപ വരെയുള്ള വായ്പ ലഭിക്കുക. സർക്കാർ സബ്സിഡിയും കെഎഫ്സി റിബേറ്റും ഉൾപ്പെടെയാണ് കുറഞ്ഞ പലിശനിരക്ക് സാധ്യമാക്കുന്നത്. സംരംഭകർക്ക് ബിസിനസ് പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി ഒരു വർഷം വരെയുള്ള മൊറട്ടോറിയം കാലയളവും വായ്പയിൽ ലഭിക്കും. സംസ്ഥാനത്ത് പുതിയ സംരംഭങ്ങൾ ആരംഭിക്കാനും നിലവിലുള്ള സംരംഭങ്ങളെ വികസിപ്പിക്കാനും ആഗ്രഹിക്കുന്നവർക്ക് കുറഞ്ഞ പലിശനിരക്കിൽ സാമ്പത്തിക സഹായം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അഞ്ചു കോടി രൂപയ്ക്ക് മുകളിലുള്ള വായ്പകൾക്ക് അപേക്ഷിക്കുന്നവർ ഈ പദ്ധതിയ്ക്ക് അർഹരാണെങ്കിൽ അഞ്ചു കോടി രൂപ വരെ 6 ശതമാനം പലിശയുള്ള വായ്പയായും അധികമായി വരുന്ന തുക കെ എഫ് സിയുടെ…

Read More

കൂടുതൽ കാലം ഈടുനിൽക്കുന്ന പോളിമർ (പ്ലാസ്റ്റിക്) കറൻസി നോട്ടുകൾ പുറത്തിറക്കുന്നതിനുള്ള റിസർവ് ബാങ്കിന്റെ (ആർബിഐ) നിർദേശത്തിന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അംഗീകാരം. ഇതിന്റെ ഭാഗമായി കറൻസി അച്ചടിക്കാവശ്യമായ 3.4 കോടി പോളിമർ ഷീറ്റുകൾ വാങ്ങുന്നതിനായി ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്രൺ പ്രൈവറ്റ് ലിമിറ്റഡ് (BRBNMPL) ആഗോള ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ 10 രൂപയുടെയും 20 രൂപയുടെയും 100 കോടി വീതം പോളിമർ നോട്ടുകളാണ് ഫീൽഡ് ട്രയലിനായി അച്ചടിക്കാൻ പദ്ധതിയിടുന്നത്. ജനങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന നോട്ടുകളായതിനാൽ ഇവയാണ് വേഗത്തിൽ കേടാകുന്നതും മാറ്റിസ്ഥാപിക്കേണ്ടിവരുന്നതും.പോളിമർ നോട്ടുകൾ എത്തിയാലും നിലവിലെ പേപ്പർ നോട്ടുകൾ ഇല്ലാതാകില്ലെന്നും സർക്കാർ അറിയിച്ചു. ഇന്ത്യയിൽ പോളിമർ നോട്ടുകൾ അവതരിപ്പിക്കാനുള്ള നീക്കം പുതുമയല്ല. 2009-ൽ തന്നെ 10 രൂപയുടെ 100 കോടി പ്ലാസ്റ്റിക് നോട്ടുകൾ അച്ചടിക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. കൊച്ചി ഉൾപ്പെടെ വിവിധ നഗരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ വിതരണം ചെയ്യാനായിരുന്നു തീരുമാനം. എന്നാൽ സാങ്കേതിക കാരണങ്ങളാൽ പദ്ധതി മുന്നോട്ടുപോയില്ല. ഓസ്ട്രേലിയ, ബ്രിട്ടൻ, കാനഡ,…

Read More

വിഴിഞ്ഞം തുറമുഖത്ത് നിന്ന് പരീക്ഷണാടിസ്ഥാനത്തിൽ റോഡ് മാർഗമുള്ള ചരക്കുനീക്കം വൈകാതെ ആരംഭിക്കും. ദേശീയപാത അതോറിറ്റിയുടെ സഹകരണത്തോടെയാണ് എക്സ്പോർട്ട്–ഇംപോർട്ട് (എക്സിം) പ്രവർത്തനത്തിന്റെ ആദ്യഘട്ടം നടപ്പാക്കുന്നത്. വിഴിഞ്ഞം തുറമുഖത്ത് ഇറക്കുന്ന കണ്ടെയ്‌നറുകളും അവിടെ നിന്ന് കയറ്റുമതി ചെയ്യുന്ന കണ്ടെയ്‌നറുകളും റോഡ് മാർഗം കൈമാറുന്ന സംവിധാനത്തിന്റെ ഭാഗമായാണ് നടപടികൾ പുരോഗമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് എംഎസ്‌സി (MSC) ഉൾപ്പെടെയുള്ള വിവിധ കമ്പനികളുടെ പ്രതിനിധികൾ കസ്റ്റംസ് അധികൃതരുമായി ചർച്ച നടത്തി. കപ്പലുകൾക്ക് പ്രവേശനാനുമതി നൽകുന്നതിലെ കാലതാമസം ഒഴിവാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു. ചരക്കുകൾ താൽക്കാലികമായി കൈകാര്യം ചെയ്യുന്നതിനും സൂക്ഷിക്കുന്നതിനുമായി ബാലരാമപുരത്തും ട്രിവാൻഡ്രം സ്പിന്നിംഗ് മിൽസിലും സ്റ്റോറേജ് സൗകര്യങ്ങൾ ഒരുക്കുമെന്ന് വ്യവസായ വകുപ്പ് അറിയിച്ചു. എക്സിം പ്രവർത്തനത്തിന്റെ ഭാഗമായി ആദ്യ കയറ്റുമതി കണ്ടെയ്‌നർ ഓഗസ്റ്റ് 18ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഫ്ലാഗ് ഓഫ് ചെയ്യും.

Read More

കേന്ദ്ര സർക്കാർ രാജ്യത്തെ റോഡ് സുരക്ഷ ശക്തിപ്പെടുത്താൻ ‘വി-ടു-വി’ (Vehicle-to-Vehicle) കമ്യൂണിക്കേഷൻ സംവിധാനം നടപ്പാക്കുന്നു. വാഹനങ്ങൾ തമ്മിൽ നേരിട്ട് വിവരങ്ങൾ കൈമാറുന്ന ഈ സംവിധാനം 2028 ഒക്ടോബർ ഒന്നിനോ അതിനു ശേഷമോ നിർമിക്കുന്ന വാഹനങ്ങളിലാണ് നിർബന്ധമാക്കുന്നത്. ഇതിനായി 1989-ലെ കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിൽ ഭേദഗതി വരുത്തിയിട്ടുണ്ട്. ഇരുചക്രവാഹനങ്ങൾ, ഓട്ടോറിക്ഷകൾ, കാറുകൾ, ചരക്കുവാഹനങ്ങൾ എന്നിവയിൽ ഈ സംവിധാനം നിർബന്ധമാകും. വാഹനങ്ങളിൽ ഘടിപ്പിക്കുന്ന ഓൺ-ബോർഡ് യൂണിറ്റുകളിലൂടെ സമീപ വാഹനങ്ങളുടെ വേഗം, സ്ഥാനം, സഞ്ചാരദിശ, ബ്രേക്കിങ് തുടങ്ങിയ വിവരങ്ങൾ തത്സമയം പരസ്പരം കൈമാറും. ഇതിന്റെ അടിസ്ഥാനത്തിൽ അപകടസാധ്യതയുണ്ടെങ്കിൽ ഡ്രൈവർക്ക് മുന്നറിയിപ്പ് ലഭിക്കും. മുന്നിലുള്ള വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്യുക, റോഡിൽ കേടായി നിൽക്കുന്ന വാഹനം, ജംഗ്ഷനുകൾ, കാഴ്ചപരിമിതിയുള്ള വളവുകൾ തുടങ്ങിയ സാഹചര്യങ്ങളിൽ അപകടം ഒഴിവാക്കാൻ ഈ സാങ്കേതികവിദ്യ സഹായകമാകുമെന്നാണ് വിലയിരുത്തൽ. മൊബൈൽ ടവറുകളുടെ സഹായമില്ലാതെയാണ് വിവരങ്ങൾ കൈമാറുക. ഇതിനായി ടെലികമ്യൂണിക്കേഷൻ വകുപ്പ് പ്രത്യേക സ്പെക്ട്രം അനുവദിച്ചിട്ടുണ്ട്. രാജ്യത്ത് ഓരോ വർഷവും ഏകദേശം 1.8 ലക്ഷം…

Read More

സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയരുകയാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി പച്ചക്കറി, മീൻ, ഇറച്ചി, മുട്ട, അരി തുടങ്ങി മിക്ക ഭക്ഷ്യവസ്തുക്കൾക്കും  ഗണ്യമായ വിലവർധനയാണ് രേഖപ്പെടുത്തുന്നത്. ട്രോളിംഗ് നിരോധനത്തെ തുടർന്ന് സംസ്ഥാനത്ത് മീനിന്റെ ലഭ്യത കുറഞ്ഞതോടെ മത്തി, അയല, കിളിമീൻ തുടങ്ങിയ മത്സ്യങ്ങളുടെ വില കുത്തനെ ഉയർന്നു. അതേസമയം കോഴിത്തീറ്റയുടെ വില വർധിച്ചതോടെ ബ്രോയിലർ കോഴിയിറച്ചിയുടെ വിലയും കിലോയ്ക്ക് 180 രൂപ വരെ എത്തി. മുട്ടയ്ക്കും വില വർധിച്ചു. ആന്ധ്രപ്രദേശ്, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ മഴക്കുറവും കൃഷിയിടങ്ങളിലെ ഉത്പാദന ഇടിവും അരിവിലയെ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടെ കിലോയ്ക്ക് 6 മുതൽ 8 രൂപ വരെ വർധിച്ച അരിവില ഓണത്തിന് മുമ്പ് വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. പച്ചക്കറി വിപണിയിലും സമാന അവസ്ഥയാണ്. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ കാലാവസ്ഥാ വ്യതിയാനവും കൃഷിനാശവും കേരളത്തിലേക്കുള്ള വരവ് കുറച്ചതോടെ ചേമ്പ്, ബീൻസ്, തക്കാളി, സവാള, മുരിങ്ങക്ക തുടങ്ങിയ ഇനങ്ങളുടെ വില 15…

Read More

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വീണ്ടും വർധന. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 70 രൂപയും പവന് 560 രൂപയും ഉയർന്നു. ഇതോടെ 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന്റെ വില 13,135 രൂപയും പവന്റെ വില 1,05,080 രൂപയുമായി. വെള്ളിവിലയും ഉയർന്നു. ഒരു ഗ്രാം വെള്ളിക്ക് 235 രൂപയും ഒരു കിലോഗ്രാം വെള്ളിക്ക് 2,35,000 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 70 രൂപ കുറഞ്ഞ് 13,065 രൂപയിലേക്കും പവന് 560 രൂപ കുറഞ്ഞ് 1,04,520 രൂപയിലേക്കും എത്തിയിരുന്നു. വെള്ളിവിലയും ഗ്രാമിന് 5 രൂപ കുറഞ്ഞ് 230 രൂപയായിരുന്നു. എന്നാൽ ഇന്നത്തെ വർധനയോടെ സ്വർണവും വെള്ളിയും വീണ്ടും ഉയർച്ചയിലേക്ക് തിരിച്ചെത്തി. ഈ മാസം ആദ്യം 22 കാരറ്റ് സ്വർണത്തിന്റെ പവൻ വില 1,03,240 രൂപയായിരുന്നു. തുടർന്ന് ഘട്ടംഘട്ടമായി ഉയർന്ന് 1,07,800 രൂപ വരെ എത്തിയിരുന്നു. ഈ വർഷം ജനുവരി 29-നാണ് സ്വർണവില സർവകാല റെക്കോർഡിലെത്തിയത്. അന്ന് 22…

Read More

ഇന്ത്യയിൽ ആദ്യമായി ഇൻസ്റ്റന്റ് എൽപിജി സിലിണ്ടർ ഡെലിവറി സേവനത്തിന് തുടക്കം. സ്വിഗ്ഗി ഇൻസ്റ്റാമാർട്ടും പൊതുമേഖലാ എണ്ണക്കമ്പനിയായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും (HPCL) ചേർന്ന് പരീക്ഷണാടിസ്ഥാനത്തിൽ ബെംഗളൂരുവിലാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. പിന്നീട് മറ്റ് നഗരങ്ങളിലേക്കും ഈ സേവനം വ്യാപിപ്പിക്കാനാണ് കമ്പനികളുടെ പദ്ധതി. ഈ സേവനത്തിലൂടെ ഉപഭോക്താക്കൾക്ക് 5 കിലോഗ്രാം മെറ്റൽ സിലിണ്ടറുകളും 10 കിലോഗ്രാം കോമ്പോസിറ്റ് സിലിണ്ടറുകളും സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് ആപ്പിലൂടെ ഓർഡർ ചെയ്യാം. വീടുകളിൽ സാധാരണ ഉപയോഗിക്കുന്ന 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറുകൾ നിലവിൽ ഈ സേവനത്തിന്റെ ഭാഗമല്ല. എച്ച്പി ഗ്യാസ് കണക്ഷൻ ഇല്ലാത്തവർക്കും ഈ സിലിണ്ടറുകൾ വാങ്ങാനാകുമെന്നതാണ് പദ്ധതിയുടെ മറ്റൊരു പ്രത്യേകത. എന്നാൽ ആദ്യമായി സിലിണ്ടർ വാങ്ങുന്നവർ ഡെലിവറി സമയത്ത് തിരിച്ചറിയൽ രേഖകൾ നൽകി കെവൈസി (KYC) നടപടികൾ പൂർത്തിയാക്കണം. ആദ്യ ഓർഡർ പുതിയ സിലിണ്ടർ വാങ്ങലായി കണക്കാക്കും. തുടർന്ന് റീഫിൽ ചെയ്യുമ്പോൾ ശൂന്യമായ എച്ച്പിസിഎൽ സിലിണ്ടർ കൈമാറി പുതിയ സിലിണ്ടർ സ്വീകരിക്കാം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച്…

Read More

രാജ്യാന്തര വിപണിയെ ലക്ഷ്യമിട്ട് ബിസിനസ് വിപുലീകരിക്കാൻ ആഗ്രഹിക്കുന്ന സംരംഭകർക്കും ലോജിസ്റ്റിക്സ് മേഖലയിലെ തൊഴിൽ അവസരങ്ങൾ തേടുന്നവർക്കുമായി മനോരമ ഹൊറൈസൺ, കോട്ടയം സിഎംഎസ് കോളേജുമായി സഹകരിച്ച് എക്സ്പോർട്ട്-ഇംപോർട്ട് മാനേജ്മെന്റ് കോഴ്സ് സംഘടിപ്പിക്കുന്നു. ജൂലൈ 16-ന് ആരംഭിക്കുന്ന കോഴ്സിൽ എക്സ്പോർട്ട്-ഇംപോർട്ട് നടപടിക്രമങ്ങൾ, ഡോക്യുമെന്റേഷൻ, കസ്റ്റംസ് നടപടികൾ, അന്താരാഷ്ട്ര വ്യാപാര നിയമങ്ങൾ, ലോജിസ്റ്റിക്സ് മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകും. കോഴ്സുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് [www.manoramahorizon.com],(http://www.manoramahorizon.com) സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് 90489 91111 എന്ന നമ്പറിൽ ബന്ധപ്പെടുക.

Read More

ഈ വർഷം തന്നെ സംസ്ഥാനത്ത് ജ്വല്ലറി പാർക്ക് യാഥാർഥ്യമാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പദ്ധതിക്കായി നിലവിലെ ബജറ്റിൽ 10 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അങ്കമാലിയിൽ നടന്ന കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (കെജിഎസ്എംഎ) സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സർക്കാർ പദ്ധതിയുടെ സൗകര്യദാതാവായിരിക്കുമെന്നും സ്വർണവ്യാപാരികളാണ് പദ്ധതിയുടെ പ്രധാന പ്രമോട്ടർമാരെന്നും അദ്ദേഹം പറഞ്ഞു. ജ്വല്ലറി പാർക്ക് നിലവിൽ വരുന്നതോടെ ആഭരണ നിർമ്മാണം, ഡിസൈനിങ്, വിപണനം എന്നിവ ഒരേ കേന്ദ്രത്തിൽ ഏകോപിപ്പിക്കാൻ സാധിക്കുമെന്നും ഇതിലൂടെ കേരളം ആഭരണ വ്യവസായത്തിലും ടൂറിസം മേഖലയിലും വലിയ മുന്നേറ്റം കൈവരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരെ ആകർഷിക്കുന്ന ആഭരണ ടൂറിസത്തിന് ഇതുവഴി പുതിയ സാധ്യതകൾ തുറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗോൾഡ് ഹബ്ബിന്റെ പ്രവർത്തനം ശക്തമായാൽ സംസ്ഥാനത്തിന്റെ സാമ്പത്തിക-വ്യാപാര മേഖല കൂടുതൽ സജീവമാകുകയും സർക്കാർ ഖജനാവിലേക്കുള്ള നികുതി വരുമാനം വർധിക്കുകയും ചെയ്യും. ഇതിന്റെ ഭാഗമായി പുതിയ വ്യാപാര സ്ഥാപനങ്ങൾ,…

Read More