Close Menu

    Subscribe to Updates

    Get the latest creative news from Together Keralam about entrepreneurship and business.

    What's Hot

    പവൻ ₹1.05 ലക്ഷം കടന്നു

    July 18, 2026

    ഗ്യാസ് സിലിണ്ടർ ഇനി സ്വിഗ്ഗിയിലൂടെ വീട്ടിലെത്തും

    July 16, 2026

    എക്സ്പോർട്ട് – ഇംപോർട്ട് മാനേജ്മെന്റ് കോഴ്സുമായി മനോരമ ഹൊറൈസൺ

    July 10, 2026
    Facebook X (Twitter) Instagram
    Trending
    • പവൻ ₹1.05 ലക്ഷം കടന്നു
    • ഗ്യാസ് സിലിണ്ടർ ഇനി സ്വിഗ്ഗിയിലൂടെ വീട്ടിലെത്തും
    • എക്സ്പോർട്ട് – ഇംപോർട്ട് മാനേജ്മെന്റ് കോഴ്സുമായി മനോരമ ഹൊറൈസൺ
    • ജ്വല്ലറി പാർക്ക് യാഥാർഥ്യമാക്കുമെന്ന് മുഖ്യമന്ത്രി
    • ഫ്ലാറ്റ് 50% ഓഫറുമായി ‘ലുലു ഓൺ സെയിൽ’; ജൂലൈ 9 മുതൽ ഷോപ്പിങ് ഉത്സവം
    • മകളുടെ ഭാവി സുരക്ഷിതമാക്കുന്ന പദ്ധതിയെപ്പറ്റി അറിയാം
    • സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ആശ്വാസം
    Facebook X (Twitter) Instagram
    Together Keralam
    • News
    • Market
    • Banking
    • Tourism
    • Startup
    • Women Engine
    • Health
    • How to Become an Entrepreneur
      • Business Ideas
      • Training
      • Industrial Expo
    • News
    • Market
    • Banking
    • Tourism
    • Startup
    • Women Engine
    • Health
    • How to Become an Entrepreneur
    Together Keralam
    Home » യുഎസിൽ അദാനിക്കെതിരായ കേസുകൾ പിൻവലിച്ചു; കോടിക്കണക്കിന് ഡോളർ നൽകി ഒത്തുതീർപ്പ്
    Business News

    യുഎസിൽ അദാനിക്കെതിരായ കേസുകൾ പിൻവലിച്ചു; കോടിക്കണക്കിന് ഡോളർ നൽകി ഒത്തുതീർപ്പ്

    Bismi BabyBy Bismi BabyMay 19, 2026Updated:May 20, 2026No Comments0 Views
    Facebook Twitter Pinterest LinkedIn WhatsApp Reddit Tumblr Email
    Share
    Facebook Twitter LinkedIn Pinterest Email

    ഇന്ത്യൻ വ്യവസായ ഗ്രൂപ്പായ അദാനി ഗ്രൂപ്പിന്റെ ചെയർമാൻ ഗൗതം അദാനിക്കും അനന്തരവൻ സാഗർ അദാനിക്കും എതിരായ പ്രധാന കേസുകൾ അമേരിക്കയിൽ ഒത്തുത്തീർപ്പായി. ന്യൂയോർക്കിലെ അതീവ ശ്രദ്ധേയമായ സെക്യൂരിറ്റീസ്-വയർ തട്ടിപ്പ് കേസടക്കമാണ് പൂർണ്ണമായും അവസാനിപ്പിച്ചത്

    ഇന്ത്യയിലെ സൗരോർജ പദ്ധതികളുമായി ബന്ധപ്പെട്ട നിക്ഷേപ വിവര വെളിപ്പെടുത്തലുകളിൽ ക്രമക്കേട് നടന്നുവെന്നാരോപിച്ച് യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ (SEC) രജിസ്റ്റർ ചെയ്തിരുന്ന സിവിൽ കേസുകളും കഴിഞ്ഞ ആഴ്ച ഒത്തുതീർപ്പാക്കിയിരുന്നു. കോടതി രേഖകൾ പ്രകാരം, കുറ്റം സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്യാതെയാണ് ധാരണയിലെത്തിയത്.

    ഒത്തുതീർപ്പിന്റെ ഭാഗമായി ഗൗതം അദാനി ആറു മില്യൺ യുഎസ് ഡോളറും സാഗർ അദാനി 12 മില്യൺ യുഎസ് ഡോളറും പിഴയായി നൽകാൻ സമ്മതിച്ചു. ഇന്ത്യൻ കറൻസിയിൽ ഇത് ഏകദേശം 150 കോടി രൂപ വരും.

    ഇതിന് പുറമെ, എൽപിജി ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഇറാനെതിരായ അമേരിക്കൻ ഉപരോധം ലംഘിച്ചെന്ന ആരോപണത്തിൽ യുഎസ് ട്രഷറി വകുപ്പിന്റെ ഓഫീസ് ഓഫ് ഫോറിൻ അസറ്റ്സ് കൺട്രോൾ (OFAC) നടത്തിയ അന്വേഷണവും തീർപ്പാക്കി. അന്വേഷണത്തിൽ സഹകരിക്കുകയും ആവശ്യമായ വിവരങ്ങൾ കൈമാറുകയും ചെയ്തതിനെ തുടർന്ന് 275 മില്യൺ യുഎസ് ഡോളർ പിഴയായി നൽകാൻ അദാനി ഗ്രൂപ്പ് തയ്യാറായതായാണ് റിപ്പോർട്ട്.

    സൗരോർജ വൈദ്യുതി പദ്ധതികൾക്കായുള്ള കരാറുകളിൽ അനധികൃത സ്വാധീനവും കോഴ ഇടപാടുകളും നടന്നുവെന്ന ആരോപണങ്ങളാണ് അമേരിക്കൻ ഏജൻസികളുടെ അന്വേഷണത്തിന് അടിസ്ഥാനമായിരുന്നത്. സംസ്ഥാന വൈദ്യുതി വിതരണ കമ്പനികളെ സ്വാധീനിച്ച് കരാറുകൾ ഉറപ്പാക്കാൻ ശ്രമിച്ചുവെന്ന ആരോപണവും ഉയർന്നിരുന്നു.

    അദാനി ഗ്രീൻ എനർജിയും അനുബന്ധ കമ്പനികളും കേന്ദ്ര സർക്കാരിന് കീഴിലുള്ള സോളാർ എനർജി കോർപ്പറേഷൻ ഓഫ്‌ ഇന്ത്യയുമായി (എസ്‌ഇസിഐ) നടത്തിയ കരാറുകളും അന്വേഷണ പരിധിയിൽ വന്നിരുന്നു. ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുമായി ഗൗതം അദാനി നടത്തിയ കൂടിക്കാഴ്ചകളും വിവാദമായിരുന്നു.

    അതേസമയം, യുഎസിൽ ഇത്ര വലിയ സാമ്പത്തിക കുറ്റാരോപണങ്ങൾ ഒത്തുതീർപ്പിലൂടെ അവസാനിപ്പിച്ചത് അസാധാരണ നടപടിയാണെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

    Featured 1 Featured 2 Featured 4 Headlines
    Share. Facebook Twitter Pinterest LinkedIn Tumblr Telegram Email
    Bismi Baby

    Related Posts

    പവൻ ₹1.05 ലക്ഷം കടന്നു

    July 18, 2026

    ഗ്യാസ് സിലിണ്ടർ ഇനി സ്വിഗ്ഗിയിലൂടെ വീട്ടിലെത്തും

    July 16, 2026

    എക്സ്പോർട്ട് – ഇംപോർട്ട് മാനേജ്മെന്റ് കോഴ്സുമായി മനോരമ ഹൊറൈസൺ

    July 10, 2026
    Leave A Reply Cancel Reply

    BUSINESS NEWS
    Business News

    ഗ്യാസ് സിലിണ്ടർ ഇനി സ്വിഗ്ഗിയിലൂടെ വീട്ടിലെത്തും

    By Bismi BabyJuly 16, 20267
    Business News

    സംരംഭകരെ തേടി ‘വന്ദേഭാരതം’ പദ്ധതി

    By Bismi BabyJune 27, 20265
    Business News

    ആർകോൺ ഹോംസിനൊപ്പം വിനീതും ധ്യാനും

    By Bismi BabyJune 24, 20266
    Business News

    കാമ്പ കോളയുടെ കുതിപ്പിനിടെ നിക്ഷേപകരിലേക്ക് കോക്ക കോള

    By Bismi BabyJune 3, 20260
    JUST IN
    General

    പവൻ ₹1.05 ലക്ഷം കടന്നു

    By Bismi BabyJuly 18, 20267

    സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വീണ്ടും വർധന. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 70 രൂപയും പവന് 560 രൂപയും ഉയർന്നു.…

    ഗ്യാസ് സിലിണ്ടർ ഇനി സ്വിഗ്ഗിയിലൂടെ വീട്ടിലെത്തും

    July 16, 2026

    എക്സ്പോർട്ട് – ഇംപോർട്ട് മാനേജ്മെന്റ് കോഴ്സുമായി മനോരമ ഹൊറൈസൺ

    July 10, 2026

    ജ്വല്ലറി പാർക്ക് യാഥാർഥ്യമാക്കുമെന്ന് മുഖ്യമന്ത്രി

    July 7, 2026

    ഫ്ലാറ്റ് 50% ഓഫറുമായി ‘ലുലു ഓൺ സെയിൽ’; ജൂലൈ 9 മുതൽ ഷോപ്പിങ് ഉത്സവം

    July 3, 2026

    മകളുടെ ഭാവി സുരക്ഷിതമാക്കുന്ന പദ്ധതിയെപ്പറ്റി അറിയാം

    July 1, 2026

    സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ആശ്വാസം

    June 30, 2026

    ജൂലൈ അവസാനിക്കും മുമ്പ് നികുതി കാര്യങ്ങൾ തീർക്കൂ

    June 29, 2026

    ജിഎസ്ടി ഇ-വേ ബിൽ സംവിധാനത്തിൽ പുതിയ മാറ്റങ്ങൾ

    June 29, 2026

    സംരംഭകരെ തേടി ‘വന്ദേഭാരതം’ പദ്ധതി

    June 27, 2026
    Together Keralam
    Latest Video

    Latest Video

    • Facebook
    • Instagram
    • YouTube
    • WhatsApp

    Subscribe to Updates

    Get the latest News & Updates from togetherkeralam.com

    About Us
    About Us

    Our passion for entrepreneurship and its resounding global resonance is only matched by the zeal to bring our peers onto a single platform for a free-flowing exchange of ideas and visions. We work from all over Kerala to bring the best and the brightest entrepreneurs into the limelight they deserve

    Highlights
    General

    പവൻ ₹1.05 ലക്ഷം കടന്നു

    By Bismi BabyJuly 18, 20267

    സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വീണ്ടും വർധന. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 70 രൂപയും പവന് 560 രൂപയും ഉയർന്നു.…

    © 2026 ThemeSphere. Designed by ThemeSphere.
    • Startup Stories
    • Womens Engine
    • Share Market News
    • Business Ideas
    • Business News
    • Become An Entrepreneurship
      • Business Training
      • Industrial Expo
    • Health
    • Banking
    • World

    Type above and press Enter to search. Press Esc to cancel.