ഓഹരി വിപണിയെ കുറിച്ച് കൂടുതൽ പഠിക്കാനും നിക്ഷേപ തീരുമാനങ്ങൾ ആത്മവിശ്വാസത്തോടെ എടുക്കാനും ആഗ്രഹിക്കുന്നവർക്കായി മികച്ച അവസരം. മനോരമ ഹൊറൈസണും കൊച്ചി ആസ്ഥാനമായുള്ള സ്റ്റോക്സ്ബെൽ ഫിൻസേർവും ചേർന്ന് സംഘടിപ്പിക്കുന്ന ഓൺലൈൻ സ്റ്റോക്ക് ട്രേഡിങ് കോഴ്‌സ് ഈ മാസം 29ന് ആരംഭിക്കും.
10 ദിവസത്തെ ഓൺലൈൻ പരിശീലന പരിപാടിയിൽ ഫണ്ടമെന്റൽ അനാലിസിസ്, ടെക്നിക്കൽ അനാലിസിസ്, മാർക്കറ്റ് ട്രെൻഡുകൾ എന്നിവ ഉൾപ്പെടെ വിവിധ വിഷയങ്ങൾ പരിചയപ്പെടാം. ഓഹരി വിപണിയിൽ പുതുതായി എത്തുന്നവർക്കും അറിവ് വികസിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കും അനുയോജ്യമായ രീതിയിലാണ് പരിശീലനം ഒരുക്കിയിരിക്കുന്നത്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും ലഭിക്കും.
ഫീസ് ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾക്കായി:
ക്യുആർ കോഡ് സ്‌കാൻ ചെയ്യുകയോ www.manoramahorizon.com സന്ദർശിക്കുകയോ ചെയ്യാം.
ഫോൺ: 9048991111
