ആർകോൺ ഹോംസിന്റെ ബ്രാൻഡ് അംബാസഡർമാരായി വിനീത് ശ്രീനിവാസനെയും ധ്യാൻ ശ്രീനിവാസനെയും പ്രഖ്യാപിച്ചു.
ഇരുവരും ഒന്നിച്ച് അഭിനയിച്ച പുതിയ പരസ്യചിത്രവും പുറത്തിറക്കി. ‘ആർകോൺ ഹോംസ്, ആർക്കും ഇഷ്ടമാകും’ എന്നതാണ് പുതിയ ടാഗ്‌ലൈൻ. ഗുണമേന്മ, നിർമാണ നിലവാരം, വിശ്വാസ്യത എന്നിവയെ മുൻനിർത്തിയാണ് പുതിയ ബ്രാൻഡ് ക്യാംപെയിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
നിലവിൽ, തിരുവനന്തപുരത്ത് എട്ടോളം റസിഡൻഷ്യൽ പദ്ധതികളാണ് ആർകോൺ ഹോംസിനുള്ളത്.
