Subscribe to Updates
Get the latest creative news from Together Keralam about entrepreneurship and business.
- എക്സ്പോർട്ട് – ഇംപോർട്ട് മാനേജ്മെന്റ് കോഴ്സുമായി മനോരമ ഹൊറൈസൺ
- ജ്വല്ലറി പാർക്ക് യാഥാർഥ്യമാക്കുമെന്ന് മുഖ്യമന്ത്രി
- ഫ്ലാറ്റ് 50% ഓഫറുമായി ‘ലുലു ഓൺ സെയിൽ’; ജൂലൈ 9 മുതൽ ഷോപ്പിങ് ഉത്സവം
- മകളുടെ ഭാവി സുരക്ഷിതമാക്കുന്ന പദ്ധതിയെപ്പറ്റി അറിയാം
- സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ആശ്വാസം
- ജൂലൈ അവസാനിക്കും മുമ്പ് നികുതി കാര്യങ്ങൾ തീർക്കൂ
- ജിഎസ്ടി ഇ-വേ ബിൽ സംവിധാനത്തിൽ പുതിയ മാറ്റങ്ങൾ
Author: Bismi Baby
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് 3,160 രൂപ കുറഞ്ഞതോടെ വില 1,09,160 രൂപയായി. ഗ്രാമിന് 395 രൂപ കുറഞ്ഞ് 13,645 രൂപയിലേക്കും താഴ്ന്നു. രാജ്യാന്തര വിപണിയിലെ കനത്ത വിലത്തകർച്ചയുടെ പ്രതിഫലനമാണ് കേരളത്തിലും പ്രകടമായത്. കഴിഞ്ഞ ആറുമാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് രാജ്യാന്തര സ്വർണവില കൂപ്പുകുത്തിയത്. യുഎസ് ഡോളറിന്റെ ശക്തിപ്പെടലും ബോണ്ട് യീൽഡിലെ വർധനയും പശ്ചിമേഷ്യയിലെ പുതിയ സംഘർഷ സാധ്യതകളും സ്വർണവിലയെ പ്രതികൂലമായി ബാധിച്ചു. നിക്ഷേപകർ സുരക്ഷിത നിക്ഷേപങ്ങളിൽ നിന്ന് മാറി ഡോളറിലേക്കും മറ്റ് ആസ്തികളിലേക്കും തിരിഞ്ഞതും ഇടിവിന് കാരണമായി. പണപ്പെരുപ്പം ഉയർന്നാൽ പലിശനിരക്ക് വർധിപ്പിക്കാനുള്ള സാധ്യത വർധിക്കുമെന്നും അതോടെ സ്വർണവിലയിൽ കൂടുതൽ സമ്മർദമുണ്ടാകുമെന്നും വിപണി വിദഗ്ധർ വിലയിരുത്തുന്നു. അതേസമയം, വില കുറഞ്ഞതോടെ ആഭരണ വിപണിയിൽ വാങ്ങൽ താൽപര്യം ഉയരാനും സാധ്യതയുണ്ട്. 18 കാരറ്റ്, 14 കാരറ്റ്, 9 കാരറ്റ് സ്വർണ വിലകളിലും ഇന്ന് ഗണ്യമായ കുറവ് രേഖപ്പെടുത്തി. വെള്ളി വിലയിലും ഇടിവുണ്ടായി.
കാട്ടുപന്നി ശല്യം പരിഹരിക്കാൻ വനംവകുപ്പ് പുതിയ മൊബൈൽ ആപ്പ് വികസിപ്പിക്കുന്നു. കാട്ടുപന്നി ശല്യമുണ്ടാകുന്ന സ്ഥലങ്ങളിൽ ഏറ്റവും അടുത്തുള്ള ലൈസൻസുള്ള ഷൂട്ടറുടെ സേവനം വേഗത്തിൽ ലഭ്യമാക്കുകയാണ് ആപ്പിന്റെ ലക്ഷ്യം. പാമ്പുകളെ പിടികൂടുന്നതിനായി വനംവകുപ്പ് വിജയകരമായി നടപ്പാക്കിയ ‘സർപ്പ’ ആപ്പിന്റെ മാതൃകയിലാണ് പുതിയ ആപ്പും ഒരുക്കുന്നത്. ഏതെങ്കിലും പ്രദേശത്ത് കാട്ടുപന്നി ശല്യമുണ്ടായാൽ ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സമീപ പ്രദേശങ്ങളിലെ ഷൂട്ടർമാർക്ക് ഉടൻ അലർട്ട് സന്ദേശം ലഭിക്കും. വാർഡ് അംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടറിമാർ, ജാഗ്രതാ സമിതി കോ-ഓർഡിനേറ്റർമാർ എന്നിവരുടെ ഫോൺ നമ്പറുകളും ആപ്പിൽ ഉൾപ്പെടുത്തും. തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരിയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല നിയന്ത്രണ സമിതി യോഗത്തിലാണ് പദ്ധതിയുടെ പുരോഗതി വിലയിരുത്തിയത്. ഷൂട്ടർമാരുടെ കുറവ് പരിഹരിക്കുന്നതിനായി പഞ്ചായത്ത് തലത്തിൽ കൂടുതൽ പേരെ ഉൾപ്പെടുത്തി വിപുലമായ പാനൽ രൂപീകരിക്കാനും തീരുമാനമായി. വന്യമൃഗങ്ങൾ താവളമാക്കുന്ന കാടുപിടിച്ച എസ്റ്റേറ്റുകളും ഉപയോഗശൂന്യമായ പുരയിടങ്ങളും കണ്ടെത്തി വൃത്തിയാക്കാനുള്ള നടപടികളും ശക്തമാക്കും. സ്വകാര്യ വ്യക്തികൾ, വ്യവസായ സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുടെ കീഴിലുള്ള…
സംസ്ഥാനത്ത് ഷിഗെല്ല രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. മലിനമായ ഭക്ഷണത്തിലൂടെയും കുടിവെള്ളത്തിലൂടെയും പകരുന്ന ഷിഗെല്ല ബാക്ടീരിയയാണ് രോഗത്തിന് കാരണമാകുന്നത്. ഈ ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗാവസ്ഥയെ ഷിഗെല്ലോസിസ് എന്ന് വിളിക്കുന്നു. രോഗത്തിന്റെ പ്രധാന ലക്ഷണം വയറിളക്കമാണ്. ചിലരിൽ വയറിളക്കത്തോടൊപ്പം രക്തസാന്നിധ്യവും ഉണ്ടാകാം. പനി, വയറുവേദന എന്നിവയും രോഗലക്ഷണങ്ങളാണ്. ബാക്ടീരിയ ശരീരത്തിലെത്തിയ ശേഷം ഒരാഴ്ചയ്ക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകാറുണ്ട്. കുട്ടികളിലാണ് രോഗബാധയ്ക്ക് കൂടുതൽ സാധ്യത. ശുചിത്വമില്ലാത്ത ഭക്ഷണവും വെള്ളവും ഉപയോഗിക്കുന്നതിലൂടെയും രോഗബാധിതരുമായി അടുത്ത സമ്പർക്കം പുലർത്തുന്നതിലൂടെയും രോഗം പടരാം. രോഗബാധിതർ ഉപയോഗിച്ച ശുചിമുറികൾ, ഡയപ്പറുകൾ, മലിനമായ കൈകൾ എന്നിവയും രോഗവ്യാപനത്തിന് കാരണമാകുന്നു. തുടർച്ചയായ വയറിളക്കം മൂലം നിർജലീകരണം സംഭവിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെച്ചേക്കാം. ചെറിയ കുട്ടികളിൽ അപസ്മാരം പോലുള്ള സങ്കീർണതകൾക്കും സാധ്യതയുണ്ട്. ഗുരുതര സാഹചര്യങ്ങളിൽ വൃക്കകളുടെ പ്രവർത്തനത്തെ പോലും രോഗം ബാധിക്കാം. രോഗം തടയാൻ വ്യക്തിശുചിത്വവും പരിസര ശുചിത്വവും പ്രാധാനമാണ്. കൈകൾ സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കഴുകുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക,…
പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിക്ക് കീഴിൽ ലഭിക്കുന്ന സബ്സിഡി പാചകവാതക സിലിണ്ടറുകളുടെ എണ്ണം കേന്ദ്ര സർക്കാർ വീണ്ടും കുറച്ചു. പ്രതിവര്‍ഷം ലഭിച്ചിരുന്ന ഒമ്പത് സിലിണ്ടറുകളുടെ ക്വാട്ടയാണ് ഇപ്പോള്‍ നാലായി വെട്ടിക്കുറച്ചിരിക്കുന്നത്. പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് സൗജന്യ എല്‍.പി.ജി കണക്ഷന്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2016-ലാണ് ഉജ്ജ്വല പദ്ധതി ആരംഭിച്ചത്. തുടക്കത്തിൽ 12 സിലിണ്ടറുകൾ വരെ സബ്സിഡി നിരക്കിൽ ലഭിച്ചിരുന്നെങ്കിലും പിന്നീട് അത് ഒമ്പതായി കുറച്ചിരുന്നു. ഇപ്പോൾ വീണ്ടും വെട്ടിക്കുറച്ചതോടെ ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന ആനുകൂല്യം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. സിലിണ്ടറൊന്നിന് 300 രൂപയാണ് നിലവിൽ കേന്ദ്ര സർക്കാർ സബ്സിഡിയായി നൽകുന്നത്. എന്നാൽ രാജ്യാന്തര വിപണിയിൽ എൽ.പി.ജി വില ഉയർന്നതും പൊതുമേഖലാ എണ്ണക്കമ്പനികളുടെ നഷ്ടം വർധിച്ചതുമാണ് സബ്സിഡി നിയന്ത്രണത്തിന് കാരണമായി കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്. പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ഇറക്കുമതി ചെലവ് കുത്തനെ ഉയർന്നതായും മന്ത്രാലയം വ്യക്തമാക്കുന്നു. അതേസമയം, കഴിഞ്ഞ മൂന്ന് മാസത്തിനിടെ രണ്ട് തവണയായി ഗാർഹിക സിലിണ്ടറുകളുടെ വില വർധിപ്പിച്ചിട്ടുണ്ട്. പുതിയ നിരക്കുപ്രകാരം കേരളത്തിൽ പല…
കേരള സർക്കാറിന്റെ അതിവേഗ ഇന്റർനെറ്റ് പദ്ധതിയായ കെ-ഫോൺ, ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച ഇന്റർനെറ്റ് സേവനം നൽകാൻ ഗൂഗിൾ കാഷിംഗ് സാങ്കേതികവിദ്യ ആരംഭിച്ചു. കൊച്ചിയിലെ നെറ്റ്‌വർക്ക് ഓപ്പറേഷൻസ് സെന്ററിലാണ് പുതിയ സംവിധാനം സ്ഥാപിച്ചിരിക്കുന്നത്. ഇതിലൂടെ ഗൂഗിളിന്റെ വിവിധ ഡിജിറ്റൽ സേവനങ്ങളിലേക്കുള്ള പ്രവേശനം കൂടുതൽ വേഗത്തിലും കാര്യക്ഷമമായും ലഭ്യമാകുമെന്ന് കെ-ഫോൺ അധികൃതർ അറിയിച്ചു. സംസ്ഥാനത്തിന്റെ ഡിജിറ്റൽ അടിസ്ഥാനസൗകര്യ വികസനത്തിന്റെ ഭാഗമായി സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വീടുകൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ സേവന നിലവാരം ഉയർത്തുക എന്നതാണ് ലക്ഷ്യം. ഉപഭോക്താക്കൾ കൂടുതലായി ഉപയോഗിക്കുന്ന ഡിജിറ്റൽ ഉള്ളടക്കങ്ങൾ പ്രാദേശികമായി ലഭ്യമാക്കുന്നതിലൂടെ ഡാറ്റാ ലഭ്യതയുടെ വേഗത വർധിപ്പിക്കാനും വീഡിയോ സ്ട്രീമിംഗ് നിലവാരം മെച്ചപ്പെടുത്താനും പുതിയ സംവിധാനം സഹായിക്കും. ഡാറ്റാ ലേറ്റൻസി കുറയ്ക്കുക, നെറ്റ്‌വർക്ക് ട്രാഫിക് കാര്യക്ഷമമായി നിയന്ത്രിക്കുക, അന്തർദേശീയ ബാൻഡ്‌വിഡ്ത്ത് ഉപയോഗം കുറയ്ക്കുക തുടങ്ങിയ നേട്ടങ്ങളും ഇതിലൂടെ ലഭിക്കും. ഇതിനിടെ, കെ-ഫോൺ പദ്ധതിയുടെ ഭാവിയെക്കുറിച്ചുള്ള ചർച്ചകളും സജീവമാണ്. സാമ്പത്തികമായി പദ്ധതി കൂടുതൽ പ്രയോജനകരമാക്കുന്നതിനായി സ്വകാര്യ പങ്കാളിത്തം പരിഗണിക്കണമെന്ന…
സംസ്ഥാനത്ത് സ്ത്രീകൾക്കായി പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി സൗജന്യ യാത്രാ പദ്ധതി ജൂൺ 15 മുതൽ ആരംഭിക്കും. ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിലാണ് പദ്ധതി നടപ്പാക്കുക. യു.ഡി.എഫ് സർക്കാരിന്റെ ഇന്ദിരാ ഗ്യാരന്റിയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നാണ് ഈ പദ്ധതി. ആദ്യ 100 ദിവസം പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കി അതിന്റെ സാമ്പത്തികവും പ്രവർത്തനപരവുമായ പ്രത്യാഘാതങ്ങൾ വിലയിരുത്തും. തുടർന്ന് ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ് ഉൾപ്പെടെയുള്ള മറ്റ് സർവീസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഗതാഗതമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി വി.ഡി. സതീശനും ഗതാഗത മന്ത്രി സി.പി. ജോണും തമ്മിൽ നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. ഓർഡിനറി ബസുകളിൽ മാത്രം പദ്ധതി നടപ്പാക്കുകയാണെങ്കിൽ പ്രതിവർഷം 712 കോടി രൂപ അധിക ബാധ്യത വരും. എല്ലാ ബസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുകയാണെങ്കിൽ ബാധ്യത പ്രതിവർഷം 1300 കോടി രൂപയായി ഉയരുമെന്നും കണക്കാക്കുന്നു. അതേസമയം, ബസുകളുടെ കുറവ് പല ജില്ലകളിലും വെല്ലുവിളിയായി തുടരുകയാണ്. യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് പുതിയ സർവീസുകൾ ആരംഭിക്കാനും നിലവിലെ റൂട്ടുകൾ ശക്തിപ്പെടുത്താനും ബസുകളുടെ കുറവ്…
ഇന്ത്യയിലെ പ്രമുഖ സ്വർണ്ണ കയറ്റുമതി കമ്പനിയായ രാജേഷ് എക്സ്പോർട്സിനെതിരെ സെബിയുടെ നടപടി. ഗുരുതര സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ചെയർമാൻ രാജേഷ് മേത്തയെയും കമ്പനിയെയും ഓഹരി വിപണിയിലെ ഇടപാടുകളിൽ നിന്ന് സെബി വിലക്കിയിരിക്കുകയാണ്. 2021 മുതൽ 2025 വരെയുള്ള കാലയളവിൽ കമ്പനി ഏകദേശം 15.15 ലക്ഷം കോടി രൂപയുടെ വരുമാന കണക്കുകളിൽ കൃത്രിമം നടത്തി നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചതായാണ് സെബിയുടെ പ്രാഥമിക കണ്ടെത്തൽ. റിപ്പോർട്ടിൽ, കമ്പനിയുടെ വരുമാനത്തിന്റെ 97 മുതൽ 99 ശതമാനം വരെ വ്യാജമാണെന്ന് സെബി ചൂണ്ടിക്കാട്ടി. വിദേശ അനുബന്ധ സ്ഥാപനങ്ങളായ ആർഇഎൽ സിംഗപ്പൂർ, സ്വിറ്റ്സർലൻഡിലെ വാൽകാമ്പി എന്നിവയുടെ പേരിൽ കാണിച്ച വരുമാന കണക്കുകളിൽ അതിനെ സാധൂകരിക്കുന്ന രേഖകൾ കമ്പനി ഹാജരാക്കിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കമ്പനിയുടെ അക്കൗണ്ടുകൾ പുനഃപരിശോധിക്കാൻ പുതിയ ഫോറൻസിക് ഓഡിറ്റിനെ ചുമതലപ്പെടുത്തും. അതേസമയം, സെബിയുടെ കണ്ടെത്തലുകൾ കമ്പനി നിഷേധിച്ചു. സ്വിസ് റിഫൈനറിയായ വാൽകാമ്പിയുടെ ആഗോള വ്യാപാര വരുമാനം തെറ്റായി വിലയിരുത്തിയതാണ് വിവാദത്തിന് കാരണമായതെന്നാണ് കമ്പനിയുടെ വിശദീകരണം. ആവശ്യമായ രേഖകൾ…
ഇന്ത്യയ്ക്ക് മേൽ പുതിയ തീരുവ ചുമത്താനുള്ള നീക്കവുമായി അമേരിക്ക. ഉൽപാദന മേഖലയിൽ നിർബന്ധിത തൊഴിൽ തടയാൻ മതിയായ നടപടികൾ സ്വീകരിച്ചില്ലെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ ഉൾപ്പെടെ 54 രാജ്യങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് 12.5 ശതമാനം വരെ അധിക തീരുവ ചുമത്താൻ യു.എസ്. ട്രേഡ് റെപ്രസെന്റേറ്റീവ് (USTR) ശുപാർശ ചെയ്തിരിക്കുകയാണ്. ചൈന, ജപ്പാൻ, ദക്ഷിണകൊറിയ, ബ്രസീൽ, സ്വിറ്റ്സർലൻഡ് എന്നിവയും 12.5 ശതമാനം തീരുവ നിർദേശിക്കപ്പെട്ട രാജ്യങ്ങളുടെ പട്ടികയിലുണ്ട്. അതേസമയം കാനഡ, മെക്സിക്കോ, യുകെ, തായ്‌വാൻ തുടങ്ങിയ രാജ്യങ്ങൾക്ക് 10 ശതമാനം അധിക തീരുവയാണ് നിർദേശിച്ചിരിക്കുന്നത്. 1974-ലെ അമേരിക്കൻ വ്യാപാര നിയമത്തിലെ സെക്ഷൻ 301 പ്രകാരം നടത്തിയ അന്വേഷണത്തിന് ശേഷമാണ് പുതിയ ശുപാർശ. നിർബന്ധിത തൊഴിൽ ഉപയോഗിച്ച് കുറഞ്ഞ ചെലവിൽ ഉൽപാദിപ്പിച്ച ഉൽപന്നങ്ങൾ ആഗോള വിപണിയിൽ മത്സരാധിക്യം നേടുന്നുവെന്നും അത് അമേരിക്കൻ വ്യവസായങ്ങൾക്ക് തിരിച്ചടിയാകുന്നുവെന്നുമാണ് യു.എസ്. ഭരണകൂടത്തിന്റെ വാദം. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ നിർബന്ധിത തൊഴിൽ തടയുന്നതിൽ പരാജയപ്പെട്ടുവെന്നാണ് യു.എസ്.ടി.ആറിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ…
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ചു. അധികാരത്തിലെത്തിയാൽ ധവളപത്രം പുറത്തിറക്കുമെന്നത് യു.ഡി.എഫിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു. ട്രഷറിയിലെ പണലഭ്യത, റവന്യൂ കമ്മി, സംസ്ഥാനത്തിന്റെ ആകെ കടബാധ്യത, നികുതി പിരിവിലെ പോരായ്മകൾ, തടസ്സപ്പെട്ടുകിടക്കുന്ന പദ്ധതികൾ എന്നിവയുടെ വിശദാംശങ്ങളാണ് സാധാരണയായി ധവളപത്രത്തിൽ ഉൾപ്പെടുന്നത്. സംസ്ഥാനത്തിന്റെ യഥാർഥ സാമ്പത്തിക അവസ്ഥ പൊതുജനങ്ങൾക്കും നിയമസഭയ്ക്കും മുന്നിൽ അവതരിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. മുൻ കാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖർ അധ്യക്ഷനായ വിദഗ്ധ സമിതിയുടെ സഹായത്തോടെയാണ് ധവളപത്രം തയ്യാറാക്കിയത്. സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസ് (സിഡിഎസ്) ഡയറക്ടർ ഡി. വീരമണി, മുൻ സിഡിഎസ് ഡയറക്ടർ ഡി. നാരായണ എന്നിവർ സമിതിയിലെ അംഗങ്ങളായിരുന്നു. ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാലായിരുന്നു സമിതിയുടെ കൺവീനർ. എന്നാൽ ധവളപത്രം സഭയിൽ അവതരിപ്പിച്ചതിന് പിന്നാലെ അതിന്റെ ഉള്ളടക്കത്തേക്കാൾ തയ്യാറാക്കൽ രീതിയെച്ചൊല്ലിയാണ് വിവാദം ഉയർന്നത്. ധവളപത്രം തയ്യാറാക്കേണ്ടത് ധനവകുപ്പാണെന്നും പുറത്തുനിന്നുള്ള വിദഗ്ധർക്കായി ഔദ്യോഗിക വിവരങ്ങൾ കൈമാറിയത് ചട്ടവിരുദ്ധമാണെന്നും…
ആഗോള ഓഹരി വിപണി റാങ്കിങ്ങിൽ ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി. വിദേശ നിക്ഷേപകരുടെ തുടർച്ചയായ പിന്മാറ്റവും രൂപയുടെ മൂല്യത്തകർച്ചയും വിപണിയെ ബാധിച്ചതോടെ അഞ്ചാം സ്ഥാനത്തായിരുന്ന ഇന്ത്യ വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തിൽ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ദക്ഷിണ കൊറിയ ഇന്ത്യയെ മറികടന്ന് ആറാം സ്ഥാനത്തെത്തി. ഇന്ത്യൻ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ വിപണിമൂല്യം 4.79 ലക്ഷം കോടി ഡോളറിലേക്കാണ് കുറഞ്ഞത്. അതേസമയം, ദക്ഷിണ കൊറിയയുടെ വിപണിമൂല്യം 5.01 ലക്ഷം കോടി ഡോളറിലെത്തി. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് എണ്ണവില ഉയർന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും രാജ്യത്തെ വിലക്കയറ്റ ആശങ്കകളും ഇന്ത്യൻ വിപണിയെ സമ്മർദത്തിലുമാക്കി. ഇതിന്റെ പ്രതിഫലനമായി ഈ വർഷം ഇതുവരെ സെൻസെക്സ് 12.72 ശതമാനവും നിഫ്റ്റി 10.48 ശതമാനവുമാണ് ഇടിഞ്ഞത്. അതേസമയം, നിർമിതബുദ്ധി (എഐ), സെമികണ്ടക്ടർ മേഖലകളിലേക്കുള്ള വൻ നിക്ഷേപങ്ങളാണ് തായ്‌വാനും ദക്ഷിണ കൊറിയയും മുന്നേറാൻ കാരണമായത്. സാംസങ് ഇലക്ട്രോണിക്സ്, എസ്‌കെ ഹൈനിക്സ് തുടങ്ങിയ കമ്പനികൾ ആഗോള എഐ അടിസ്ഥാനസൗകര്യ വികസനത്തിൽ നിർണായക…