Subscribe to Updates
Get the latest creative news from Together Keralam about entrepreneurship and business.
- പ്രീമിയം ഫീച്ചറുകളുമായി മഹീന്ദ്രയുടെ BE 07
- വിവാദമായി എൻ.ടി.എ. നടപടി; നീറ്റ് പരീക്ഷയ്ക്ക് ടെലഗ്രാം വിലക്ക്
- വിപണികൾക്ക് പ്രതീക്ഷ;പശ്ചിമേഷ്യയിൽ സമാധാനക്കാറ്റ്
- സ്വർണവില താഴേക്ക്; രണ്ട് ദിവസത്തിനിടെ പവന് 5,520 രൂപ കുറഞ്ഞു
- ഷിഗെല്ല വ്യാപനം ആശങ്കയാകുന്നു; കൊല്ലത്തും രോഗബാധ
- ഫറോക്ക് സ്വദേശിക്ക് നിപ; സമ്പർക്കപ്പട്ടിക വിപുലമെന്ന് ആരോഗ്യവകുപ്പ്
- അമേരിക്കയുടെ വ്യോമാക്രമണം; ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ
Author: Bismi Baby
ചാറ്റ്ജിപിടി ഉപയോഗിച്ച് ഇന്ത്യയിൽ ഇതിനകം ഒരു ബില്ല്യണിലധികം ചിത്രങ്ങൾ സൃഷ്ടിച്ചതായി കമ്പനി സിഇഒ സാം ഓൾട്ട്മാൻ വെളിപ്പെടുത്തി. “ചാറ്റ്ജിപിടി ഇമേജസ് 2.0 ക്ക് ഇന്ത്യ ഏറെ പ്രിയപ്പെട്ട രാജ്യമാണ്. അവിടെ ഇതിനോടകം ഒരു ബില്ല്യണിലധികം ചിത്രങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. അത് അതിശയകരമാണ്,” എന്നാണ് സാം ഓൾട്ട്മാൻ എക്‌സിൽ കുറിച്ചത്. ഇന്ത്യയാണ് ചാറ്റ്ജിപിടിയുടെ ഏറ്റവും വലിയ വളർച്ചാ വിപണിയെന്ന് ഓപ്പൺ എഐ ഏതാനും ആഴ്ചകൾക്ക് മുൻപ് വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് ഇന്ത്യൻ ഉപയോക്താക്കളുടെ എഐ അധിഷ്ഠിത ചിത്ര നിർമ്മാണം പുതിയ റെക്കോർഡിലെത്തിയെന്ന വിവരവും പുറത്തുവന്നത്. ഈ വർഷം ഏപ്രിലിലാണ് ഓപ്പൺഎഐ “ചാറ്റ്ജിപിടി ഇമേജസ് 2.0” അവതരിപ്പിച്ചത്. മുൻപ് ഉണ്ടായിരുന്ന ഇമേജ് ജനറേഷൻ സംവിധാനത്തേക്കാൾ കൂടുതൽ കൃത്യതയോടെയും യാഥാർഥ്യസാദൃശ്യത്തോടെയും ദൃശ്യങ്ങൾ ക്രിയേറ്റ് ചെയ്യാൻ കഴിയുന്ന രീതിയിലാണ് പുതിയ മോഡൽ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. ടെക്സ്റ്റ് നിർദേശങ്ങൾ മാത്രം ഉപയോഗിച്ച് സിനിമാറ്റിക് ഫ്രെയിമുകൾ, ആനിമേഷൻ കഥാപാത്രങ്ങൾ, ഫോട്ടോ റിയലിസ്റ്റിക് ദൃശ്യങ്ങൾ, ഡിസൈൻ മോക്കപ്പുകൾ, ഡിജിറ്റൽ ആർട്ട്…
ഇന്ത്യൻ വ്യവസായ ഗ്രൂപ്പായ അദാനി ഗ്രൂപ്പിന്റെ ചെയർമാൻ ഗൗതം അദാനിക്കും അനന്തരവൻ സാഗർ അദാനിക്കും എതിരായ പ്രധാന കേസുകൾ അമേരിക്കയിൽ ഒത്തുത്തീർപ്പായി. ന്യൂയോർക്കിലെ അതീവ ശ്രദ്ധേയമായ സെക്യൂരിറ്റീസ്-വയർ തട്ടിപ്പ് കേസടക്കമാണ് പൂർണ്ണമായും അവസാനിപ്പിച്ചത് ഇന്ത്യയിലെ സൗരോർജ പദ്ധതികളുമായി ബന്ധപ്പെട്ട നിക്ഷേപ വിവര വെളിപ്പെടുത്തലുകളിൽ ക്രമക്കേട് നടന്നുവെന്നാരോപിച്ച് യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ (SEC) രജിസ്റ്റർ ചെയ്തിരുന്ന സിവിൽ കേസുകളും കഴിഞ്ഞ ആഴ്ച ഒത്തുതീർപ്പാക്കിയിരുന്നു. കോടതി രേഖകൾ പ്രകാരം, കുറ്റം സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്യാതെയാണ് ധാരണയിലെത്തിയത്. ഒത്തുതീർപ്പിന്റെ ഭാഗമായി ഗൗതം അദാനി ആറു മില്യൺ യുഎസ് ഡോളറും സാഗർ അദാനി 12 മില്യൺ യുഎസ് ഡോളറും പിഴയായി നൽകാൻ സമ്മതിച്ചു. ഇന്ത്യൻ കറൻസിയിൽ ഇത് ഏകദേശം 150 കോടി രൂപ വരും. ഇതിന് പുറമെ, എൽപിജി ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഇറാനെതിരായ അമേരിക്കൻ ഉപരോധം ലംഘിച്ചെന്ന ആരോപണത്തിൽ യുഎസ് ട്രഷറി വകുപ്പിന്റെ ഓഫീസ് ഓഫ് ഫോറിൻ അസറ്റ്സ് കൺട്രോൾ (OFAC) നടത്തിയ അന്വേഷണവും…
രാജ്യത്ത് ഇന്ധനവില വീണ്ടും ഉയർന്നു. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് പൊതുമേഖലാ എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ നിരക്കുകൾ വർധിപ്പിക്കുന്നത്. പുതിയ നിരക്കുകൾ പ്രകാരം കേരളത്തിൽ പെട്രോളിന് ലിറ്ററിന് 86 പൈസയും ഡീസലിന് 83 പൈസയും കൂടി. ഇതോടെ സംസ്ഥാനത്തെ പല ജില്ലകളിലും പെട്രോൾ വില 110 രൂപ കടന്നു. കൊച്ചിയിൽ പെട്രോൾ 109.60 രൂപയും ഡീസൽ 98.45 രൂപയുമായി. കോഴിക്കോട് ജില്ലയിൽ പെട്രോൾ വില 110.04 രൂപയിലേക്കുയർന്നു. തിരുവനന്തപുരത്തും പെട്രോൾ വില 110 രൂപ പിന്നിട്ടു. രാജ്യതലസ്ഥാനമായ ഡൽഹിയിലും വില വർധിച്ചു. അവിടെ പെട്രോൾ ലിറ്ററിന് 98.63 രൂപയും ഡീസൽ 91.50 രൂപയുമായി. മുംബൈ, ചെന്നൈ, കൊൽക്കത്ത അടക്കമുള്ള പ്രധാന നഗരങ്ങളിലുമുള്ള നിരക്കുകൾ വീണ്ടും ഉയർന്നിട്ടുണ്ട്. ഇന്ധനവിലക്കയറ്റത്തോടൊപ്പം സിഎൻജി നിരക്കിലും വർധനവുണ്ടായി. കിലോയ്ക്ക് രണ്ട് രൂപയാണ് കൂട്ടിയത്. കൊച്ചിയിൽ സിഎൻജി വില 96.50 രൂപയായി. നാല് ദിവസത്തിനിടെ മൂന്നാം തവണയാണ് സിഎൻജി വില ഉയരുന്നത്. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയും അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ…
നിറപ്പകിട്ടിന്റെ വസന്തകാലം തീർത്ത് ഊട്ടി പുഷ്പമേളയ്ക്ക് ഇന്ന് തുടക്കമാകും. സസ്യോദ്യാനത്തിൽ മേളയ്ക്കായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെങ്കിലും മഴയാണ് സംഘാടകരുടെ ആശങ്ക. ഞായറാഴ്ച വൈകിട്ട് ശക്തമായ മഴ പെയ്തതിനെ തുടർന്ന് തിങ്കളാഴ്ചയും മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പുണ്ട്. ജില്ലാ കളക്ടർ ലക്ഷ്മി ഭവ്യ തന്നേരു മേള ഉദ്ഘാടനം ചെയ്യും. ഈ മാസം 28 വരെയാണ് പുഷ്പമേള നടക്കുക. ജപ്പാൻ, ജർമനി, നെതർലൻഡ്‌സ്, അമേരിക്ക, ചൈന എന്നിവിടങ്ങളിൽ നിന്ന് കൊണ്ടുവന്ന് വളർത്തിയ അപൂർവ സസ്യങ്ങൾ ഉൾപ്പെടെ 275 ഇനങ്ങളിലായി പത്ത് ലക്ഷത്തിലധികം പൂച്ചെടികളാണ് മേളയിൽ വിരിഞ്ഞുനിൽക്കുന്നത്. ടുലിപ്, കാർണേഷൻ, ഡാലിയ, ലില്ലി, ബിഗോണിയ, ജെറോണിയ തുടങ്ങിയ പൂക്കളും പ്രധാന ആകർഷണങ്ങളാണ്. പൂക്കൾ കൊണ്ട് നിർമിച്ച മഹാബലിപുരം ക്ഷേത്രത്തിന്റെ മാതൃകയും തമിഴ്‌നാടിന്റെ സംസ്കാരം അവതരിപ്പിക്കുന്ന പുഷ്പാലങ്കാര രൂപങ്ങളും മേളയുടെ ശ്രദ്ധാകേന്ദ്രങ്ങളാണ്. അതേസമയം, ഊട്ടി റോസ് ഗാർഡനിൽ ആരംഭിച്ച പനിനീർ പുഷ്പമേളയും വലിയ ജനശ്രദ്ധ നേടുകയാണ്. 70,000 പൂക്കൾ ഉപയോഗിച്ച് ഒരുക്കിയ ഇരട്ട അരയന്നങ്ങളുടെ മാതൃക, പക്ഷികളുടെ…
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ സമ്പൂർണ നവീകരണത്തിലേക്ക്. നിലവിൽ യാത്രക്കാർ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിലും അടുത്ത രണ്ട് വർഷത്തിനുള്ളിൽ സ്റ്റേഷന്റെ മുഖച്ഛായ പൂർണമായി മാറുന്ന തരത്തിലുള്ള വികസന പദ്ധതികളാണ് പുരോഗമിക്കുന്നത്. രാജ്യത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള കേന്ദ്രസർക്കാരിന്റെ പദ്ധതിയുടെ ഭാഗമായി 438 കോടി രൂപയുടെ നവീകരണമാണ് തിരുവനന്തപുരം സെൻട്രലിൽ നടക്കുന്നത്. പൈതൃക കെട്ടിടം നിലനിർത്തിക്കൊണ്ടാണ് പുതിയ നിർമ്മാണങ്ങൾ നടക്കുന്നത്. സ്റ്റേഷന്റെ ഇരുവശങ്ങളിലും 10 നിലകളുള്ള രണ്ട് ബ്ലോക്കുകളും പവർഹൗസ് റോഡ് ഭാഗത്ത് ഒമ്പത് നിലകളുള്ള സൗത്ത് ബ്ലോക്കും മൾട്ടിലെവൽ പാർക്കിങ് സംവിധാനവും നിർമിക്കും. ട്രാക്കുകൾക്കും പ്ലാറ്റ്ഫോമുകൾക്കും മുകളിലായി മൂന്ന് കോൺകോഴ്സുകളും വരും. ഇവ വഴി യാത്രക്കാർക്ക് ലിഫ്റ്റ്, എസ്കലേറ്റർ എന്നിവ ഉപയോഗിച്ച് നേരിട്ട് പ്ലാറ്റ്ഫോമുകളിലേക്ക് പ്രവേശിക്കാം. മധ്യഭാഗത്തെ ഡിപ്പാർച്ചർ കോൺകോഴ്സിൽ ഫുഡ് കോർട്ടുകൾ, ഷോപ്പിങ് ഏരിയകൾ, വിശ്രമകേന്ദ്രങ്ങൾ എന്നിവ വിമാനത്താവള മാതൃകയിൽ സജ്ജമാക്കും. യാത്രക്കാർക്കായി പ്രത്യേക അറൈവൽ കോൺകോഴ്സുകളും ഉണ്ടാകും. നവീകരണം പൂർത്തിയാകുമ്പോൾ സ്റ്റേഷനിൽ 46 ലിഫ്റ്റുകളും 17…
സംസ്ഥാനത്ത് മിൽമ പാലിന് വില വർധിക്കും. മെയ് 21 മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട്. ലിറ്ററിന് നാല് രൂപ വർധിപ്പിക്കാനാണ് തീരുമാനം. വരും ദിവസങ്ങളിൽ ചേരുന്ന മിൽമ ഡയറക്ടർ ബോർഡ് യോഗത്തിൽ ഇതിന് ഔദ്യോഗിക അംഗീകാരം നൽകും. നേരത്തെ സർക്കുലർ റെസല്യൂഷൻ വഴി വിലവർധന പാസാക്കാൻ മാനേജ്‌മെന്റ് ശ്രമിച്ചിരുന്നെങ്കിലും അത് വിജയിച്ചിരുന്നില്ല. 18 അംഗങ്ങളുള്ള ഡയറക്ടർ ബോർഡിൽ എട്ട് പേർ മാത്രമാണ് സർക്കുലറിൽ ഒപ്പുവെച്ചത്. ഭൂരിപക്ഷം അംഗങ്ങളും ഇതിൽ നിന്ന് വിട്ടുനിൽക്കുകയും കൃത്യമായി ബോർഡ് യോഗം വിളിച്ച് ചേർത്ത് കാര്യങ്ങൾ ചർച്ച ചെയ്ത് വിലവർധനയ്ക്ക് അംഗീകാരം നൽകണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. വിലവർധനയിലൂടെ ലഭിക്കുന്ന അധിക തുകയുടെ വലിയൊരു വിഹിതം ക്ഷീരകർഷകർക്ക് ലഭിക്കുമെന്നതാണ് പുതിയ തീരുമാനത്തിന്റെ പ്രധാന പ്രത്യേകത. വർധിപ്പിക്കുന്ന തുകയുടെ 83.75 ശതമാനം, അതായത് ലിറ്ററിന് ഏകദേശം 3.33 രൂപ, നേരിട്ട് കർഷകർക്ക് നൽകും. ബാക്കി തുകയിൽ 6.25 ശതമാനം വീതം ക്ഷീര സഹകരണ സംഘങ്ങൾക്കും ഡീലർമാർക്കും ലഭിക്കും. 2.5…
കാൻസർ ചികിത്സയ്ക്കായി മണിക്കൂറുകളോളം ആശുപത്രികളിൽ ചെലവഴിക്കേണ്ട സാഹചര്യം രോഗികൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കാറുള്ളത്. പ്രത്യേകിച്ച് ഇമ്മ്യൂണോ തെറാപ്പി ചികിത്സകൾക്ക് ദീർഘസമയം വേണ്ടിവരുന്ന സാഹചര്യത്തിലാണ് പുതിയ മുന്നേറ്റം ശ്രദ്ധേയമാകുന്നത്. വെറും ഏഴ് മിനിറ്റിനുള്ളിൽ ഇമ്മ്യൂണോ തെറാപ്പി മരുന്ന് നൽകാനാകുന്ന രീതിക്ക് ഇന്ത്യയിൽ അനുമതി ലഭിച്ചു. സ്വിറ്റ്സർലൻഡ് ആസ്ഥാനമായ മരുന്ന് നിർമാതാക്കളായ റോച്ചെ വികസിപ്പിച്ച ‘ടെസെൻട്രിക്’ എന്ന മരുന്നിന്റെ സബ്ക്യൂട്ടേനിയസ് പതിപ്പിനാണ് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ അംഗീകാരം നൽകിയത്. പ്രധാനമായും ശ്വാസകോശ അർബുദ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്നാണിത്. ചർമത്തിന് താഴെയുള്ള ഫാറ്റി ടിഷ്യൂവിലേക്ക് കുത്തിവെക്കുന്ന രീതിയിലൂടെയാണ് മരുന്ന് നൽകുന്നത്. മുൻപ് ഐവി രീതിയിൽ മണിക്കൂറുകളെടുത്ത് നൽകിയിരുന്ന ചികിത്സ ഇപ്പോൾ ഏഴ് മിനിറ്റിനുള്ളിൽ പൂർത്തിയാക്കാനാകുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ഇതിലൂടെ ചികിത്സാസമയം ഏകദേശം 80 ശതമാനം വരെ കുറയുമെന്നും പറയുന്നു. സബ്ക്യൂട്ടേനിയസ് രീതിയിലൂടെ മരുന്ന് നൽകുന്നത് രോഗികളുടെ വേദനയും അസ്വസ്ഥതയും കുറയ്ക്കുന്നതിനൊപ്പം അണുബാധാ സാധ്യതയും കുറയ്ക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ കാൻസർ…
ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കുകകളിൽ കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട മരണങ്ങൾ ഔദ്യോഗിക കണക്കുകളേക്കാൾ വളരെ കൂടുതൽ. ആഗോളതലത്തിൽ, 2020 മുതൽ 2023 വരെ കോവിഡ് ബാധയും അതുമായി ബന്ധപ്പെട്ട പ്രത്യാഘാതങ്ങളും മൂലം ഏകദേശം 2.21 കോടി മരണങ്ങൾ സംഭവിച്ചിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തൽ. അതേസമയം, വിവിധ രാജ്യങ്ങൾ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്ത കോവിഡ് മരണങ്ങൾ ഏകദേശം 70 ലക്ഷം മാത്രമാണെന്നും റിപ്പോർട്ടിൽ പറയുന്നു. നേരിട്ട് കോവിഡ് ബാധിച്ചുള്ള മരണങ്ങൾക്കൊപ്പം, മഹാമാരിയുടെ പരോക്ഷ പ്രത്യാഘാതങ്ങളാൽ ഉണ്ടായ മരണങ്ങളും ഈ കണക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മഹാമാരിയുടെ ഏറ്റവും ഗുരുതര ഘട്ടം 2021 ആയിരുന്നുവെന്നും ആ വർഷം മാത്രം ഏകദേശം 1.04 കോടി അധിക മരണങ്ങൾ രേഖപ്പെടുത്തിയതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. കൂടുതൽ വ്യാപനശേഷിയുള്ള കോവിഡ് വകഭേദങ്ങൾ ലോകവ്യാപകമായി പടർന്നുപിടിച്ചതാണ് മരണനിരക്ക് കുത്തനെ ഉയരാൻ കാരണമായത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് കോവിഡ് മരണനിരക്ക് കൂടുതലായി കണ്ടെത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രായാധിക്യവും മരണസാധ്യത വർധിപ്പിച്ച പ്രധാന ഘടകങ്ങളിലൊന്നാണ്. 85…
എയർ ഇന്ത്യക്ക് വൻ സാമ്പത്തിക തിരിച്ചടി. ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷമുള്ള ഏറ്റവും വലിയ വാർഷിക നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്. സിംഗപ്പൂർ എയർലൈൻസ് പുറത്തിറക്കിയ വാർഷിക സാമ്പത്തിക റിപ്പോർട്ടിലാണ് എയർ ഇന്ത്യയുടെ നഷ്ടക്കണക്ക് പുറത്തുവന്നത്. റിപ്പോർട്ട് പ്രകാരം, എയർ ഇന്ത്യയ്ക്ക് 3.56 ബില്യൺ സിംഗപ്പൂർ ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത്. നിലവിലെ വിനിമയ നിരക്കിൽ ഇത് ഏകദേശം 2.8 ബില്യൺ യുഎസ് ഡോളറിനോട് സമാനമാണ്. 2022-ൽ ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യ ഏറ്റെടുത്തതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക ഇടിവാണിതെന്ന് വിലയിരുത്തപ്പെടുന്നു. വിതരണ ശൃംഖലയിലെ പ്രശ്നങ്ങൾ, ഉയർന്ന ജെറ്റ് ഇന്ധനവില, വ്യോമാതിർത്തി നിയന്ത്രണങ്ങൾ, പശ്ചിമേഷ്യൻ മേഖലയിലെ സർവീസ് പരിമിതികൾ എന്നിവയാണ് പ്രവർത്തനങ്ങളെ ബാധിച്ചതെന്ന് സിംഗപ്പൂർ എയർലൈൻസ് വ്യക്തമാക്കി. ഈ സാഹചര്യത്തിൽ നിരവധി അന്താരാഷ്ട്ര റൂട്ടുകളിൽ സർവീസുകൾ താൽക്കാലികമായി കുറയ്ക്കുകയും ചിലത് നിർത്തിവയ്ക്കുകയും ചെയ്യുമെന്ന് എയർ ഇന്ത്യ അറിയിച്ചു. നിയന്ത്രണങ്ങൾ 2026 ഓഗസ്റ്റ് വരെ തുടരുമെന്നാണ് സൂചന. അതേസമയം, വിമാനങ്ങളുടെ നവീകരണം, ഫ്ലീറ്റ് പുതുക്കൽ,…
തിരുവനന്തപുരം വിമാനത്താവളത്തിൽ വന്‍ ആഡംബര ഹോട്ടല്‍ പദ്ധതിയുമായി അദാനി ഗ്രൂപ്പ്. ആഗോള ഹോട്ടല്‍ ശൃംഖലയായ ഐഎച്ച്ജി ഗ്രൂപ്പുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് ഹോട്ടല്‍ വികസന പദ്ധതികള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് തിരുവനന്തപുരത്തും ഈ പദ്ധതി വരുന്നത്. ഐഎച്ച്ജിയുടെ ആഡംബര ലൈഫ്‌സ്റ്റൈല്‍ ബ്രാന്‍ഡായ കിംപ്ടണ്‍ ഹോട്ടല്‍സ് ആന്‍ഡ് റെസ്‌റ്റോറന്റ്‌സും ഇന്ത്യയിലേക്ക് എത്തുമെന്നാണ് സൂചന. 136.31 കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന ഹോട്ടലിന് 33,902 ചതുരശ്രയടി വിസ്തീര്‍ണവും 240 ആഡംബര മുറികളും ഉണ്ടായിരിക്കും. 660 പേര്‍ക്ക് ഇരിക്കാവുന്ന കണ്‍വെന്‍ഷന്‍ സെന്റര്‍, റെസ്റ്റോറന്റുകള്‍, ഷോപ്പിംഗ് സൗകര്യങ്ങള്‍ ഉള്‍പ്പെടെ വിവിധ പ്രീമിയം സംവിധാനങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിമാനത്താവള സുരക്ഷാ ചട്ടങ്ങള്‍ പ്രകാരം ഹോട്ടലിന്റെ പരമാവധി ഉയരം 23 മീറ്ററായി നിശ്ചയിച്ചിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ സിറ്റി സൈഡ് ഡെവലപ്മെന്റ് പദ്ധതിയുടെ ഭാഗമായാണ് ഹോട്ടല്‍ വരുന്നത്. പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പരിസ്ഥിതി അനുമതി നല്‍കിയിരുന്നു. തിരുവനന്തപുരത്തിന് പുറമേ ജയ്പുര്‍, മംഗളൂരു, മുംബൈ മെട്രോപൊളിറ്റന്‍ മേഖല…