Author: Bismi Baby

കേരളം “പാപ്പരായ സംസ്ഥാനം” ആണെന്ന മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ പരാമർശത്തെ ശക്തമായി തള്ളി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. വസ്തുതകൾ മനസ്സിലാക്കാതെയുള്ള പ്രസ്താവനയാണ് ആന്റണിയുടേതെന്നും, പുതിയ യുഡിഎഫ് സർക്കാർ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളിൽ നിന്ന് പിൻമാറാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് ഇത്തരം പരാമർശങ്ങളെ കാണേണ്ടതെന്നും ബാലഗോപാൽ പറഞ്ഞു. നിയുക്ത മുഖ്യമന്ത്രി വി. ഡി . സതീശൻ, എ.കെ. ആന്റണിയെ സന്ദർശിച്ച വേളയിലാണ് സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന അഭിപ്രായം അദ്ദേഹം പ്രകടിപ്പിച്ചത്. ഇതിന് മറുപടിയായി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ബാലഗോപാൽ സർക്കാരിന്റെ സാമ്പത്തിക നേട്ടങ്ങൾ അക്കമിട്ട് നിരത്തിയത്. കഴിഞ്ഞ സർക്കാരിന്റെ പ്രകടനപത്രികയിലെ 95 ശതമാനം വാഗ്ദാനങ്ങളും നടപ്പാക്കിയതായി ബാലഗോപാൽ അവകാശപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നിയന്ത്രണങ്ങൾക്കിടയിലും സർക്കാർ ഖജനാവിൽ നിന്ന് ഫണ്ടുകൾ തടസ്സമില്ലാതെ അനുവദിച്ചെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തെ സംസ്ഥാനത്തിന്റെ ശരാശരി വാർഷിക ചെലവ് 1.72 ലക്ഷം കോടി രൂപയായിരുന്നുവെന്നും, 2025-26 സാമ്പത്തിക വർഷത്തിൽ മാത്രം രണ്ട്…

Read More

രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി. ലിറ്ററിന് മൂന്ന് രൂപ വീതമാണ് എണ്ണക്കമ്പനികൾ വർധിപ്പിച്ചത്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതും ഇറക്കുമതി ചെലവ് വർധിച്ചതുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. പുതുക്കിയ നിരക്കുകൾ പ്രകാരം കേരളത്തിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് 3.04 രൂപ വീതമാണ് കൂടിയത്. ഇതോടെ കൊച്ചിയിൽ പെട്രോൾ വില 108.78 രൂപയിലും ഡീസൽ 97.67 രൂപയിലും എത്തി. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 110.76 രൂപയും ഡീസൽ 99.64 രൂപയുമായി. കോട്ടയത്ത് പെട്രോൾ 109.28 രൂപയും ഡീസൽ 98.14 രൂപയുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിലെയും വില ഉയർന്നു. ഡൽഹിയിൽ പെട്രോൾ 97.77 രൂപയും ഡീസൽ 90.67 രൂപയുമായി. ചെന്നൈയിൽ പെട്രോൾ 103.67 രൂപയും ഡീസൽ 95.25 രൂപയും. മുംബൈയിൽ പെട്രോൾ 103.67 രൂപയും ഡീസൽ 93.14 രൂപയുമാണ്. കൊൽക്കത്തയിൽ പെട്രോൾ 108.74 രൂപയും ഡീസൽ 95.13 രൂപയുമായി. പെട്രോൾ, ഡീസൽ വില വർധനയ്‌ക്കൊപ്പം…

Read More

രാജ്യത്ത് പാൽവിലയിൽ വർധന. അമൂലും മദർ ഡയറിയും ലിറ്ററിന് രണ്ടു രൂപയാണ് വർദ്ധിപ്പിച്ചത്. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഏകദേശം ഒരു വർഷത്തിന് ശേഷമാണ് അമൂൽ വില വർധിപ്പിക്കുന്നത്. പുതിയ നിരക്കുകൾ പ്രകാരം അമൂൽ ഗോൾഡ് ലിറ്ററിന് 69 രൂപയും അമൂൽ താസ 57 രൂപയുമായി. ബഫല്ലോ മിൽക്കിന്റെ വില 75 രൂപയായി ഉയർന്നു. 500 മില്ലി പായ്ക്കുകളിലും ഒരു രൂപ മുതൽ രണ്ട് രൂപ വരെ വർധനവുണ്ട്. ഫുൾ ക്രീം മിൽക്ക് ലിറ്ററിന് 72 രൂപ, ടോൺഡ് മിൽക്ക് 60 രൂപ, ഡബിൾ ടോൺഡ് മിൽക്ക് 54 രൂപ, പശുവിൻ പാൽ 62 രൂപ എന്നിങ്ങനെയാണ് മദർ ഡയറിയുടെ പുതിയ നിരക്കുകൾ. കന്നുകാലി തീറ്റ, പാക്കേജിംഗ് സാമഗ്രികൾ, ഇന്ധനച്ചെലവ് എന്നിവ ഉയർന്നതാണ് വില വർധനയ്ക്ക് കാരണമെന്ന് കമ്പനികൾ അറിയിച്ചു. ഉപഭോക്താക്കളിൽ നിന്ന് ലഭിക്കുന്ന തുകയുടെ വലിയൊരു പങ്ക് നേരിട്ട് പാൽ ഉൽപാദകർക്കാണ് ലഭിക്കുന്നത്. കർഷകർക്ക് കൂടുതൽ വരുമാനം…

Read More

റോയല്‍ എന്‍ഫീല്‍ഡിന്റെ ആരാധകരെ ആവേശത്തിലാക്കുന്ന വമ്പൻ പദ്ധതികളുമായി കമ്പനി. അടുത്ത സാമ്പത്തിക വർഷത്തോടെ 350 സിസി മുതൽ 750 സിസി വരെയുള്ള വിഭാഗങ്ങളിലായി 18 പുതിയ മോഡലുകൾ പുറത്തിറക്കാനാണ് നീക്കം. ഇതിൽ അഞ്ച് മോഡലുകൾ പൂർണമായും പുതുതായിരിക്കും. ബാക്കി 13 എണ്ണം നിലവിലെ മോഡലുകളുടെ പുതുക്കിയ പതിപ്പുകളായിരിക്കും. പുതിയ നിരയിൽ ഹിമാലയന്‍ 440, സ്‌ക്രാം 450, ബുള്ളറ്റ് 650, ഹിമാലയന്‍ 750, കോണ്ടിനെന്റല്‍ ജിടി750 എന്നിവയാണ് ആ അഞ്ച് മോട്ടോര്‍സൈക്കിളുകള്‍. 750 സിസിയുടെ ഹൈ പെര്‍ഫോമെന്‍സ് പ്രീമിയം എന്നിവ ഉൾപ്പെടും. ഇതോടെ ആദ്യമായി 750 സിസി പ്രീമിയം സെഗ്മെന്റിലേക്കും കമ്പനി കടക്കുകയാണ്. നിലവിൽ 350-650 സിസി മോട്ടോർസൈക്കിൾ വിപണിയിൽ ശക്തമായ സാന്നിധ്യമുള്ള റോയൽ എൻഫീൽഡ്, ട്രയംഫ്, ഹാർലി-ഡേവിഡ്‌സൺ, ഹോണ്ട, ടിവിഎസ്, ബജാജ് തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള മത്സരത്തെ നേരിടാനാണ് കൂടുതൽ വൈവിധ്യമാർന്ന മോഡലുകൾ ഒരുക്കുന്നത്. 2026 സാമ്പത്തിക വർഷത്തിൽ 12 ലക്ഷം യൂണിറ്റ് വിൽപ്പന നടത്തി റെക്കോർഡ് നേട്ടം കൈവരിച്ച കമ്പനിക്ക്…

Read More

സ്ത്രീകളെ ബാധിക്കുന്ന പ്രധാന ഹോർമോൺ രോഗങ്ങളിലൊന്നായ പിസിഒഎസിന് (PCOS) പുതിയ പേര്. ഇനി മുതൽ ഈ അവസ്ഥ പിഎംഒഎസ് എന്ന പേരിലായിരിക്കും അറിയപ്പെടുക. രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ ഒഴിവാക്കാനും കൂടുതൽ കൃത്യമായ രോഗനിർണയവും ഹോർമോൺ പരിശോധനകളും ചികിത്സയും ഉറപ്പാക്കാനുമാണ് പേരുമാറ്റമെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു. ലോകത്ത് എട്ട് സ്ത്രീകളിൽ ഒരാളെ വരെ ഈ അവസ്ഥ ബാധിക്കുന്നുണ്ടെന്നാണ് കണക്ക്. മുൻപ് ഉപയോഗിച്ചിരുന്ന പിസിഒഎസ് എന്ന പേര് രോഗത്തെ വെറും അണ്ഡാശയത്തിലെ സിസ്റ്റുകളുമായി മാത്രം ബന്ധിപ്പിക്കുന്ന തരത്തിലായിരുന്നുവെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ എല്ലാ രോഗികളിലും സിസ്റ്റുകൾ ഉണ്ടാകണമെന്നില്ല. കൂടാതെ, ഇത് അണ്ഡാശയത്തെ മാത്രം ബാധിക്കുന്നതല്ല; ഹോർമോൺ പ്രവർത്തനങ്ങൾ, മെറ്റബോളിസം, മാനസികാരോഗ്യം, ശരീരഭാരം, പ്രത്യുൽപ്പാദന ആരോഗ്യം എന്നിവയെയും ബാധിക്കുന്ന സങ്കീർണ്ണ അവസ്ഥയാണ്. ക്രമരഹിതമായ ആർത്തവം, മുഖക്കുരു, അമിത രോമവളർച്ച, ഭാരം കൂടുക, തലമുടി കൊഴിച്ചിൽ, ഗർഭധാരണ ബുദ്ധിമുട്ട് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യതയും ഈ അവസ്ഥ വർധിപ്പിക്കുന്നു. 14 വർഷം…

Read More

ഡോളറുമായുള്ള വിനിമയത്തിൽ ഇന്ത്യൻ രൂപയ്ക്ക് കഴിഞ്ഞ ഒരു വർഷത്തിനിടെ വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. 2025 മേയിൽ ഒരു ഡോളറിന് 85.27 രൂപയായിരുന്നു നിരക്ക്. ഇപ്പോൾ അത് 95.66 രൂപയായി ഉയർന്നു. അതായത് ഒരു വർഷംകൊണ്ട് രൂപയുടെ മൂല്യത്തിൽ 12 ശതമാനത്തിലധികം ഇടിവുണ്ടായി. പശ്ചിമേഷ്യൻ യുദ്ധത്തിന് ശേഷമുള്ള അനിശ്ചിതത്വമാണ് ഈ ഇടിവ് കൂടുതൽ രൂക്ഷമാക്കിയതെന്ന് സാമ്പത്തിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ‘കെയർ റേറ്റിങ്സി’ന്റെ റിപ്പോർട്ട് പ്രകാരം, പശ്ചിമേഷ്യൻ പ്രതിസന്ധിക്ക് ശേഷം ഏറ്റവും കൂടുതൽ മൂല്യത്തകർച്ച നേരിട്ട ഏഷ്യൻ കറൻസികളിൽ രണ്ടാമതാണ് ഇന്ത്യൻ രൂപ. ഇതോടെ അസംസ്കൃത എണ്ണ, സ്വർണം, ഇലക്ട്രോണിക് ഉപകരണങ്ങൾ, യന്ത്രങ്ങൾ തുടങ്ങി ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ വില കൂടാനിടയുണ്ട്. ഗതാഗത മേഖലയിലാണ് ഇതിന്റെ ആഘാതം കൂടുതൽ പ്രകടമാകുക. പെട്രോൾ, ഡീസൽ, വിമാന ഇന്ധനം എന്നിവയുടെ വില ഉയരുന്നത് ചരക്കുനീക്ക ചെലവും യാത്രാചെലവും വർധിപ്പിക്കും. ഇതോടെ പച്ചക്കറി മുതൽ നിത്യോപയോഗ സാധനങ്ങൾ വരെ വിലക്കയറ്റം നേരിടാൻ സാധ്യതയുണ്ട്. ഡോളറിനൊപ്പം യൂറോ, ഓസ്ട്രേലിയൻ ഡോളർ,…

Read More

ജനപ്രിയ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്ഫ്ലിക്സ് വീണ്ടും വിവാദത്തിൽ. ഉപയോക്താക്കളെ രഹസ്യമായി നിരീക്ഷിക്കുകയും പ്ലാറ്റ്‌ഫോമിന് അടിമപ്പെടുത്തുന്ന രീതിയിൽ പ്രവർത്തിക്കുകയും ചെയ്യുന്നുവെന്നാരോപിച്ച് യുഎസ് സംസ്ഥാനമായ ടെക്സസാണ് നെറ്റ്ഫ്ലിക്സിനെതിരെ കേസ് ഫയൽ ചെയ്തിരിക്കുന്നത്. ടെക്സസ് അറ്റോർണി ജനറൽ കെൻ പാക്സ്റ്റൺ സമർപ്പിച്ച പരാതിയിൽ, ഉപയോക്താക്കളുടെ സമ്മതമില്ലാതെ അവരുടെ വിവരങ്ങൾ ശേഖരിച്ച് വ്യാപാരലാഭത്തിനായി ഉപയോഗിക്കുന്നുവെന്നാണ് ആരോപണം. കുട്ടികളെയും കുടുംബങ്ങളെയും കൂടുതൽ സമയം സ്ക്രീനിന് മുന്നിൽ തുടരാൻ പ്രേരിപ്പിക്കുന്ന ‘ഡാർക്ക് പാറ്റേൺ’ രീതികളും കമ്പനി ഉപയോഗിക്കുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. നെറ്റ്ഫ്ലിക്സിൽ സിനിമകളും സീരീസുകളും കാണുമ്പോൾ, അത് നിശബ്ദമായി ഉപയോക്താക്കളുടെ ശീലങ്ങളും ഇഷ്ടങ്ങളും അടിസ്ഥാനമാക്കി വ്യക്തിഗത ശുപാർശകൾ നൽകുന്ന നെറ്റ്ഫ്ലിക്സിന്റെ റെക്കമൻഡേഷൻ സംവിധാനം തന്നെ ഈ ആരോപണ വിധേയമാണ്. ഓരോരുത്തർക്കും വ്യത്യസ്തമായ ഹോം സ്ക്രീനും കണ്ടന്റ് നിർദേശങ്ങളും നൽകുന്നതിലൂടെ ഉപയോക്താക്കളെ പ്ലാറ്റ്‌ഫോമിൽ കൂടുതൽ സമയം നിലനിർത്താനാണ് ശ്രമമെന്ന വിമർശനവും ഉയരുന്നുണ്ട്. എന്നാൽ എല്ലാ ആരോപണങ്ങളും നെറ്റ്ഫ്ലിക്സ് തള്ളി. ഉപയോക്തൃ സ്വകാര്യതയും ഡാറ്റ സംരക്ഷണവും കമ്പനി ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നുണ്ടെന്നും നിലവിലുള്ള…

Read More

വാട്സാപ്പിന്റെ പുതിയ പ്രീമിയം സബ്സ്ക്രിപ്ഷൻ സേവനമായ ‘വാട്സാപ്പ് പ്ലസ്’ ആരംഭിച്ചു. ആപ്പിനെ കൂടുതൽ വ്യക്തിഗതമാക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്കായി നിരവധി പുതിയ കസ്റ്റമൈസേഷൻ ഫീച്ചറുകളാണ് വന്നിരിക്കുന്നത്. നിലവിൽ iOS പതിപ്പ് ഉപയോഗിക്കുന്ന ചില ഉപയോക്താക്കൾക്കാണ് പരീക്ഷണാടിസ്ഥാനത്തിൽ ഈ സബ്സ്ക്രിപ്ഷൻ ഓപ്ഷൻ ലഭിക്കുന്നത്. വരും ആഴ്ചകളിൽ കൂടുതൽ അക്കൗണ്ടുകളിലേക്ക് ഇത് വ്യാപിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. സാധാരണ മെസേജിംഗ്, കോളിംഗ് ഫീച്ചറുകൾ സൗജന്യമായി തന്നെ തുടരും. എന്നാൽ ആപ്പിന്റെ ലുക്കും ഫീച്ചറുകളും മാറ്റാൻ ആഗ്രഹിക്കുന്നവർക്ക് പണം നൽകേണ്ടി വരും. 18 വ്യത്യസ്ത തീം നിറങ്ങൾ, 14 പുതിയ ആപ്പ് ഐക്കണുകൾ, അനിമേറ്റഡ് ഇഫക്ടുകളുള്ള പ്രീമിയം സ്റ്റിക്കറുകൾ, പ്രത്യേക റിംഗ്‌ടോണുകൾ തുടങ്ങിയവ പ്ലസ് വരിക്കാർക്ക് ലഭിക്കും. കൂടാതെ നിലവിൽ മൂന്ന് ചാറ്റുകൾ മാത്രം പിൻ ചെയ്യാനാകും. അതായത്, പ്ലസ് ഉപയോക്താക്കൾക്ക് ഒരേസമയം 20 ചാറ്റുകൾ വരെ പിൻ ചെയ്യാനാകും. ഒന്നിലധികം ചാറ്റുകൾക്ക് ഒരേ തീമും നോട്ടിഫിക്കേഷൻ ടോണും നൽകാനുള്ള ബൾക്ക് കൺട്രോൾ സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രതിമാസ സബ്സ്ക്രിപ്ഷൻ നിരക്കിൽ…

Read More

പശ്ചിമേഷ്യൻ മേഖലയിൽ തുടരുന്ന പ്രതിസന്ധിയും സമുദ്ര ഗതാഗത തടസ്സങ്ങളും കാരണം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രാധാന്യം വർധിച്ചിരിക്കുകയാണ്. ഇതോടെ വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനം വേഗത്തിലാക്കാൻ ഒരുങ്ങുകയാണ് അദാനി ഗ്രൂപ്പ്. യൂറോപ്പ്, ഗൾഫ്, ഏഷ്യ എന്നിവയെ ബന്ധിപ്പിക്കുന്ന പ്രധാന അന്താരാഷ്ട്ര ഷിപ്പിംഗ് റൂട്ടിന് സമീപമുള്ള വിഴിഞ്ഞം തുറമുഖം ഇപ്പോൾ പൂർണ ശേഷിയിലാണ് പ്രവർത്തിക്കുന്നത്. പ്രതിസന്ധിക്കിടെ നിരവധി ചരക്കുകപ്പലുകൾ തുറമുഖത്തിന് പുറത്ത് കാത്തുനിന്ന സാഹചര്യമാണ് വികസന നടപടികൾ വേഗത്തിലാക്കാൻ കാരണമെന്ന് അദാനി പോർട്സ് സിഇഒ അശ്വനി ഗുപ്ത അറിയിച്ചു. രണ്ടാംഘട്ട വികസനം പൂർത്തിയായാൽ തുറമുഖത്തിന്റെ വാർഷിക ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷി നിലവിലെ 1.6 ദശലക്ഷം ടിഇയുവിൽ നിന്ന് ഏകദേശം 5.7 ദശലക്ഷം ടിഇയുവായി ഉയരും. പുതിയ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ കണ്ടെയ്നർ ബെർത്ത്, കൂടുതൽ കണ്ടെയ്നർ യാർഡുകൾ, വലിയ കപ്പലുകൾ കൈകാര്യം ചെയ്യാനുള്ള അത്യാധുനിക ക്രെയിനുകൾ എന്നിവ ഒരുക്കും. കൂടാതെ, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ സഹകരണത്തോടെ ഇന്ത്യയിലെ…

Read More

ഇന്ത്യൻ നാവികസേനയുടെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ അത്യാധുനിക സ്റ്റെൽത്ത് യുദ്ധക്കപ്പലായ ‘മഹേന്ദ്രഗിരി’ ഒരുങ്ങുന്നു. ‘പ്രോജക്ട് 17 എ’ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ആറ് യുദ്ധക്കപ്പലുകളിൽ അവസാനത്തേതാണ് ഇത്. മുംബൈയിലെ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സിൽ നിർമ്മിച്ച കപ്പൽ നാവികസേനയ്ക്ക് കൈമാറിയിട്ടുണ്ട്. കമ്മിഷനിങ് ഉടൻ നടക്കുമെന്നാണ് സൂചന. ശത്രുക്കളുടെ റഡാർ സംവിധാനങ്ങളെ വെട്ടിച്ച് മുന്നേറാൻ കഴിയുന്ന സ്റ്റെൽത്ത് സാങ്കേതികവിദ്യയാണ് മഹേന്ദ്രഗിരിയുടെ പ്രധാന സവിശേഷത. ലോകത്തിലെ അതിവേഗ ക്രൂസ് മിസൈലുകളിൽ ഒന്നായ ബ്രഹ്മോസ് ഉൾപ്പെടെയുള്ള ആയുധ സംവിധാനങ്ങളാണ് കപ്പലിൽ സജ്ജീകരിച്ചിരിക്കുന്നത്. 150 മീറ്റർ നീളവും 6670 ടൺ ഭാരം വഹിക്കാനുള്ള ശേഷിയുമുള്ള മഹേന്ദ്രഗിരിക്ക് മണിക്കൂറിൽ 28 നോട്ടിക്കൽ മൈൽ വേഗത്തിൽ സഞ്ചരിക്കാനാകും. ദീർഘദൂര ഉപരിതല-വ്യോമ മിസൈലുകൾ, 76 എം.എം സൂപ്പർ റാപ്പിഡ് ഗൺ, ക്ലോസ്-ഇൻ വെപ്പൺ സിസ്റ്റം, ടോർപ്പിഡോ-റോക്കറ്റ് ലോഞ്ചറുകൾ, ആധുനിക സോണാർ സംവിധാനങ്ങൾ എന്നിവയും കപ്പലിലുണ്ട്. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ചൈനയുടെ സാന്നിധ്യം വർധിക്കുന്ന സാഹചര്യത്തിൽ മഹേന്ദ്രഗിരിയുടെ വരവ് ഇന്ത്യയുടെ സമുദ്ര പ്രതിരോധത്തിനും…

Read More