Subscribe to Updates
Get the latest creative news from Together Keralam about entrepreneurship and business.
- പ്രീമിയം ഫീച്ചറുകളുമായി മഹീന്ദ്രയുടെ BE 07
- വിവാദമായി എൻ.ടി.എ. നടപടി; നീറ്റ് പരീക്ഷയ്ക്ക് ടെലഗ്രാം വിലക്ക്
- വിപണികൾക്ക് പ്രതീക്ഷ;പശ്ചിമേഷ്യയിൽ സമാധാനക്കാറ്റ്
- സ്വർണവില താഴേക്ക്; രണ്ട് ദിവസത്തിനിടെ പവന് 5,520 രൂപ കുറഞ്ഞു
- ഷിഗെല്ല വ്യാപനം ആശങ്കയാകുന്നു; കൊല്ലത്തും രോഗബാധ
- ഫറോക്ക് സ്വദേശിക്ക് നിപ; സമ്പർക്കപ്പട്ടിക വിപുലമെന്ന് ആരോഗ്യവകുപ്പ്
- അമേരിക്കയുടെ വ്യോമാക്രമണം; ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ
Author: Bismi Baby
ഇന്ന് ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത ഇടിവ്. തുടക്കത്തിൽ തന്നെ സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനത്തിലേറെ നഷ്ടത്തിലായി. സെൻസെക്സ് 1,100 പോയിന്റിലേറെ ഇടിഞ്ഞ് 76,226 നിലവാരത്തിലെത്തി. നിഫ്റ്റി 314 പോയിന്റ് താഴ്ന്ന് 23,862ലാണ് വ്യാപാരം നടന്നത്. ഇടിവിനെ തുടർന്ന് ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യത്തിൽ ഏകദേശം ആറുലക്ഷം കോടി രൂപ നഷ്ടമായി. വിപണിയിലെ അസ്ഥിരത അളക്കുന്ന ഇന്ത്യ വിക്‌സ് 10 ശതമാനം ഉയർന്നതും നിക്ഷേപകരുടെ ആശങ്ക വർധിപ്പിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാന്റെ സമാധാന നിർദേശങ്ങൾ തള്ളിയതോടെ ബ്രെന്റ് ക്രൂഡ് വില 3.5 ശതമാനം ഉയർന്ന് ബാരലിന് 105 ഡോളറിലെത്തി. ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വവും വിപണിയെ ബാധിച്ചു. ടൈറ്റൻ, സെൻകോ ഗോൾഡ് ഉൾപ്പെടെയുള്ള ജ്വല്ലറി ഓഹരികൾ വലിയ ഇടിവ് നേരിട്ടു. ഇന്ധനവും സ്വർണവും ഉൾപ്പെടെയുള്ള ഉപഭോഗം കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ആഹ്വാനവും വിപണിയിൽ പ്രതിഫലിച്ചു. അതേസമയം, ക്രൂഡ് വിലക്കയറ്റവും വിദേശ നിക്ഷേപങ്ങൾ പിൻവലിച്ചതും രൂപയുടെ…
വളർത്തുമൃഗങ്ങളെ ട്രെയിനിൽ കൊണ്ടുപോകുന്നതിനുള്ള റെയിൽവേ നിബന്ധനകൾ കർശനമാക്കിയതോടെ യാത്രക്കാർക്ക് മുന്നറിയിപ്പുമായി അധികൃതർ. ആവശ്യമായ രേഖകളില്ലാതെ വളർത്തുമൃഗങ്ങളുമായി യാത്രചെയ്യുന്ന സംഭവങ്ങൾ വർധിച്ചതോടെ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ വളർത്തുമൃഗങ്ങളെ ട്രെയിനിൽനിന്ന് ഇറക്കിവിടാനും പിഴ ഈടാക്കാനും റെയിൽവേയ്ക്ക് അധികാരമുണ്ട്. സമീപകാലത്ത് ജനറൽ കോച്ചുകളിൽ വളർത്തുമൃഗങ്ങളെ കൊണ്ടുപോകുന്നവരുടെ എണ്ണം വർധിച്ചതായും എന്നാൽ പലർക്കും നിയമങ്ങളെക്കുറിച്ച് വ്യക്തമായ അറിവില്ലാത്തതായും റെയിൽവേ അധികൃതർ പറയുന്നു. റെയിൽവേ നിയമപ്രകാരം നായകളെ സാധാരണ യാത്രാകോച്ചുകളിൽ, ഫസ്റ്റ് ക്ലാസ് ഒഴികെ, യാത്രക്കാരോടൊപ്പം കൊണ്ടുപോകാൻ അനുമതിയില്ല. ഫസ്റ്റ് ക്ലാസ് എ.സി. കൂപ്പെയിലോ നാല് ബർത്ത് കാബിനിലോ മാത്രമാണ് നായകളെ ഉടമയ്‌ക്കൊപ്പം യാത്ര ചെയ്യാൻ അനുവദിക്കുക. ഇതിനായി ഒരേ പി.എൻ.ആർ. നമ്പറിലായിരിക്കണം ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. നായയെ ‘ഡോഗ് ബോക്സ്’ സംവിധാനത്തിലൂടെ കൊണ്ടുപോകാനുമുള്ള സൗകര്യമുണ്ട്. ഗാർഡ് റൂമിന് സമീപമാണ് ഡോഗ് ബോക്സ് ഒരുക്കിയിട്ടുള്ളത്. ഈ രീതിയിൽ യാത്ര ചെയ്യുമ്പോഴും ടിക്കറ്റെടുത്ത യാത്രക്കാരൻ കൂടെയുണ്ടാകണം. യാത്രയ്ക്കിടെ നായയ്ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ഉടമ തന്നെ നൽകണം.…
ഒരു ചായയ്ക്ക് 15 രൂപ. ഒരു ചപ്പാത്തിക്കും അധിക വില. സാധാരണക്കാരന്റെ ദിവസച്ചെലവിൽ വീണ്ടും വലിയ തിരിച്ചടിയായി ഹോട്ടൽ ഭക്ഷണങ്ങളുടെ നിരക്ക് കുതിച്ചുയരുന്നു. പാചകവാതക വിലക്കയറ്റവും സിലിണ്ടർ ക്ഷാമവും രൂക്ഷമായതോടെ സംസ്ഥാനത്തെ ചെറുകിട ഹോട്ടലുകൾ കടുത്ത പ്രതിസന്ധിയിലാണ്. ചില ഹോട്ടലുകൾ പ്രവർത്തനം ചുരുക്കുമ്പോൾ പലതും വീണ്ടും അടച്ചുപൂട്ടലിന്റെ വക്കിലെത്തി. മിക്ക ഹോട്ടലുകളിലും ചായയുടെ വില 10–12 രൂപയിൽ നിന്ന് 15 രൂപയായി ഉയർന്നു. കാപ്പിക്ക് 22 മുതൽ 25 രൂപവരെയാണ് ഈടാക്കുന്നത്. ചപ്പാത്തിക്ക് ഒരു രൂപ മുതൽ അഞ്ച് രൂപവരെ വർധനയുണ്ടായി. ഊണ്, ബിരിയാണി തുടങ്ങിയ പ്രധാന ഭക്ഷണ ഇനങ്ങൾക്ക് 10 മുതൽ 20 ശതമാനംവരെ വില കൂട്ടിയിട്ടുണ്ട്. ലഘുഭക്ഷണങ്ങൾക്കും പലഹാരങ്ങൾക്കും മൂന്ന് മുതൽ എട്ട് രൂപവരെ അധികം നൽകേണ്ട സ്ഥിതിയാണ്. തൊഴിലാളികൾ, ദിവസവേതനക്കാർ, ഓഫിസ് ജീവനക്കാർ, വിദ്യാർഥികൾ തുടങ്ങി പുറത്തുനിന്നുള്ള ഭക്ഷണത്തെ ആശ്രയിക്കുന്നവരാണ് വിലക്കയറ്റത്തിന്റെ ആഘാതം കൂടുതൽ അനുഭവിക്കുന്നത്. നഗരങ്ങളിൽ ജോലി ചെയ്യുന്ന പലർക്കും ഹോട്ടൽ ഭക്ഷണം ഒഴിവാക്കാനാകാത്ത സാഹചര്യമാണ്.…
ഹാന്റവൈറസ് വ്യാപനം റിപ്പോർട്ട് ചെയ്ത ക്രൂസ് കപ്പലിലെ രണ്ട് ഇന്ത്യക്കാർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു. ഇവർ കപ്പൽ ജീവനക്കാരാണ്. ഇവരുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. അതേസമയം, വൈറസ് ആഗോളതലത്തിൽ വ്യാപിക്കാനുള്ള സാധ്യത കുറവാണെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി. വിനോദസഞ്ചാര കപ്പലായ എം.വി. ഹോൺഡിയസിൽ നിന്ന് 29 യാത്രക്കാർ മടങ്ങിയതായും കപ്പൽ കമ്പനിയും ഡച്ച് അധികൃതരും അറിയിച്ചു. ബ്രിട്ടൻ, അമേരിക്ക, ജർമനി, നെതർലൻഡ്സ്, സിംഗപ്പൂർ ഉൾപ്പെടെ 12 രാജ്യങ്ങളിൽ നിന്നുള്ളവരാണ് മടങ്ങിയവരിൽ ഭൂരിഭാഗവും. ആദ്യമായി രോഗം സ്ഥിരീകരിച്ച ഡച്ച് പൗരനും ഭാര്യയും മാത്രമാണ് കപ്പൽ വിട്ടതെന്നായിരുന്നു കമ്പനി നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് കൂടുതൽ പേർ യാത്ര അവസാനിപ്പിച്ചതായി സ്ഥിരീകരിച്ചു. കപ്പൽ വിട്ടവരെയും സമ്പർക്കത്തിലുണ്ടായിരുന്നവരെയും കണ്ടെത്താനുള്ള ശ്രമങ്ങൾ വിവിധ രാജ്യങ്ങളിലെ ആരോഗ്യ അധികൃതർ തുടരുകയാണ്. ഇതിനിടെ കപ്പലിലുണ്ടായിരുന്ന മൂന്ന് പേർ മരിക്കുകയും എട്ടുപേർക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു. രോഗബാധിതർ വിവിധ യൂറോപ്യൻ രാജ്യങ്ങളിലെയും…
ആരോഗൃ വകുപ്പിന്റെ ‘എം.ഇ ഹെൽത്ത്’ ആപ്പിൽ പുതിയ അപ്‌ഡേഷൻ അവതരിപ്പിച്ചു. ‘നിയർ ബൈ സർവീസ്’ ഓപ്ഷൻ ഉൾപ്പെടുത്തിയതോടെ സമീപത്തുള്ള സർക്കാർ ആശുപത്രികൾ, ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ, ഹോമിയോപ്പതി ആശുപത്രികൾ, കാരുണ്യ ഫാർമസികൾ എന്നിവയുടെ വിവരങ്ങൾ മൊബൈലിലൂടെ തന്നെ അറിയാനാകും. സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനം, ലാബ് പരിശോധനകൾ, ബ്ലഡ് ബാങ്ക്, പേ വാർഡ്, റേഡിയോളജി സേവനങ്ങൾ, ഫാർമസി വിവരങ്ങൾ എന്നിവയും ആപ്പിൽ ലഭ്യമാണ്. ഇ-ഹെൽത്ത് നടപ്പാക്കിയ ആശുപത്രികളിൽ മുൻകൂട്ടി ഒ.പി ടിക്കറ്റും ഡോക്ടറുടെ അപ്പോയിന്റ്‌മെന്റും ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. എം.ഇ ഹെൽത്ത് ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ഫോൺ നമ്പറും ഒ.ടി.പി.യും നൽകി ലോഗിൻ ചെയ്ത് ആധാർ നമ്പർ ഉപയോഗിച്ച് യുണീക് ഹെൽത്ത് ഐഡി സൃഷ്ടിച്ചാൽ ഓൺലൈനായി ഒ.പി ടിക്കറ്റും അപ്പോയിന്റ്‌മെന്റും എടുക്കാനാകും. ആശുപത്രിയിലേക്കുള്ള ദൂരം, യാത്രാ റൂട്ട് എന്നിവയും ആപ്പ് കൃത്യമായി കാണിച്ചുതരും. തൊട്ടടുത്തുള്ള ആശുപത്രികളും സേവനങ്ങളും അറിയാൻ ഹോം പേജിലെ ‘നിയർ ബൈ സർവീസ്’ ഓപ്ഷൻ തിരഞ്ഞെടുക്കണം. ‘ഫൈൻഡ് ഇൻസ്റ്റിറ്റ്യൂഷൻ’…
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുണ്ടായ ആഗോള എണ്ണപ്രതിസന്ധിക്കിടെ രാജ്യത്ത് പെട്രോൾ, ഡീസൽ, ഗ്യാസ് എന്നിവയുടെ ഉപയോഗം നിയന്ത്രിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു. സെക്കന്തരാബാദിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ധന ഇറക്കുമതിയിലേക്കുള്ള ആശ്രയം കുറയ്ക്കേണ്ടത് കാലത്തിന്റെ ആവശ്യമായി മാറിയിരിക്കുകയാണെന്നും ദേശീയതാൽപര്യം മുൻനിർത്തി ജനങ്ങൾ ചെലവ് നിയന്ത്രണത്തിലേക്ക് മാറണമെന്നും അദ്ദേഹം പറഞ്ഞു. പൊതുഗതാഗത സംവിധാനം കൂടുതൽ ഉപയോഗിക്കുക, മെട്രോ യാത്രകൾക്ക് മുൻഗണന നൽകുക, സ്വകാര്യ വാഹനങ്ങൾ അത്യാവശ്യ സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കുക, കാർപൂളിംഗ് പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളും മോദി മുന്നോട്ടുവെച്ചു. കോവിഡ് കാലത്ത് നടപ്പാക്കിയതുപോലെ വർക്ക് ഫ്രം ഹോം, ഓൺലൈൻ മീറ്റിങ്ങുകൾ, വീഡിയോ കോൺഫറൻസുകൾ എന്നിവ വീണ്ടും വ്യാപകമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിലൂടെ ഇന്ധനച്ചെലവ് കുറയ്ക്കാനാകുകയും വിദേശനാണ്യ ശേഖരം സംരക്ഷിക്കാൻ സഹായകരമാകുകയും ചെയ്യുമെന്ന് മോദി വ്യക്തമാക്കി. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർധിപ്പിക്കണമെന്നും അനാവശ്യ വിദേശ യാത്രകൾ ഒഴിവാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ…
കേരളത്തിലെ റെയിൽവേ സ്റ്റേഷനുകൾ യാത്രാവരുമാനത്തിൽ വൻ വളർച്ച രേഖപ്പെടുത്തി. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ 2025-26 സാമ്പത്തികവർഷത്തിൽ 319.21 കോടി രൂപ വരുമാനം നേടി 300 കോടി ക്ലബിൽ ഇടംപിടിച്ചു. മുൻവർഷം ഇത് 288.32 കോടി രൂപയായിരുന്നു. എറണാകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷൻ 267.50 കോടി രൂപ വരുമാനം നേടി. കഴിഞ്ഞ വർഷത്തേക്കാൾ 17.55 കോടി രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ 218.63 കോടി രൂപ വരുമാനത്തോടെ സംസ്ഥാനത്ത് മൂന്നാം സ്ഥാനത്തെത്തി. കോഴിക്കോട് സ്റ്റേഷന്റെ വരുമാനത്തിൽ 28.51 കോടി രൂപയുടെ വർധനയുമുണ്ട്. കണ്ണൂർ റെയിൽവേ സ്റ്റേഷൻ 136.11 കോടി രൂപ വരുമാനവുമായി ഏഴാം സ്ഥാനത്തുനിന്ന് ആറാം സ്ഥാനത്തേക്ക് മുന്നേറി. ആലുവ റെയിൽവേ സ്റ്റേഷൻ 100 കോടി ക്ലബിൽ ഇടംപിടിച്ച് ഒൻപതാം സ്ഥാനത്തെത്തി. ഇതിനുപുറമേ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ, തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷൻ, ഷൊർണൂർ ജങ്ഷൻ റെയിൽവേ സ്റ്റേഷൻ, കായംകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷൻ എന്നിവ 50 കോടി…
സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ച 11 വനിതാ ജനപ്രതിനിധികളോടുള്ള ആദരസൂചകമായി വനിതകൾക്കായി പ്രത്യേക വിലക്കിഴിവ് പദ്ധതിയുമായി സപ്ലൈകോ. ‘വിമൻസ് 11’ എന്ന പേരിൽ ആരംഭിച്ചിരിക്കുന്ന പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത 11 ശബരി ഉൽപ്പന്നങ്ങൾക്ക് 11 ശതമാനം വിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മെയ് 11 മുതൽ 21 വരെ 11 ദിവസത്തേക്കാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തെ എല്ലാ സപ്ലൈകോ ഔട്ട്‌ലെറ്റുകളിലൂടെയും വനിതാ ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭ്യമാകും. വനിതാ നേതൃത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം വീടുകളിലും തൊഴിൽ മേഖലകളിലും സമൂഹത്തിലും സ്ത്രീകൾ വഹിക്കുന്ന നിർണായക പങ്ക് അംഗീകരിക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി. കുടുംബങ്ങളുടെ ദൈനംദിന ഉപയോഗത്തിനാവശ്യമായ പ്രധാന സാധനങ്ങളാണ് ഓഫറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വെളിച്ചെണ്ണ, അപ്പംപൊടി, പുട്ടുപൊടി, ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, കടുക്, ജീരകം, ശബരി ഗോൾഡ് ചായപ്പൊടി, ഹോട്ടൽ ബ്ലെൻഡ് ചായപ്പൊടി എന്നിവയാണ് 11 ശതമാനം വിലക്കിഴിവിൽ ലഭ്യമാക്കുന്നത്.
ഡിജിറ്റൽ ഇടപാടുകൾ രാജ്യത്ത് വ്യാപകമായതോടെ നികുതിദായകരുടെ സാമ്പത്തിക ഇടപാടുകൾ കൂടുതൽ കർശനമായി നിരീക്ഷിക്കാൻ കേന്ദ്ര സർക്കാർ നടപടികൾ ശക്തമാക്കി. ഇൻകം ടാക്സ് റിട്ടേണിൽ രേഖപ്പെടുത്തിയ വരുമാനത്തേക്കാൾ കൂടുതലായി യുപിഐ, ക്രെഡിറ്റ് കാർഡ്, ബാങ്ക് ട്രാൻസ്ഫർ തുടങ്ങിയ മാർഗങ്ങളിലൂടെ ചെലവഴിക്കുന്നവരുടെ വിവരങ്ങൾ ഇപ്പോൾ ഡാറ്റാ അനലിറ്റിക്സ് സംവിധാനത്തിലൂടെ പരിശോധിക്കപ്പെടുന്നുണ്ട്. ഇൻകം ടാക്സ് ഡിപ്പാർട്മെന്റിന്റെ പുതിയ നിരീക്ഷണ സംവിധാനപ്രകാരം ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും റിപ്പോർട്ട് ചെയ്യുന്ന ഉയർന്ന മൂല്യമുള്ള ഇടപാടുകൾ ഓരോ നികുതിദായകന്റെയും ആന്വൽ ഇൻഫർമേഷൻ സ്റ്റേറ്റ്‌മെന്റിൽ (AIS) രേഖപ്പെടുത്തുന്നു. ക്രെഡിറ്റ് കാർഡ് ബിൽ പേയ്‌മെന്റുകൾ, ഓഹരി നിക്ഷേപങ്ങൾ, ബാങ്ക് നിക്ഷേപങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടും. ഈ വിവരങ്ങൾ ഇൻകം ടാക്സ് റിട്ടേണുമായി സ്വയമേവ താരതമ്യം ചെയ്യപ്പെടും. വരുമാനവും ചെലവും തമ്മിൽ വലിയ പൊരുത്തക്കേട് കണ്ടെത്തിയാൽ സിസ്റ്റം മുന്നറിയിപ്പ് നൽകും. നികുതിദായകർ റിപ്പോർട്ട് ചെയ്യുന്ന വരുമാനം മാത്രമല്ല, അവരുടെ ചെലവിടൽ രീതിയും ഇനി നികുതി വകുപ്പിന്റെ പ്രധാന നിരീക്ഷണ പരിധിയിലായിരിക്കുകയാണ്. 2026 ഏപ്രിൽ 1…
ഹാന്റവൈറസ് വ്യാപനം റിപ്പോർട്ട് ചെയ്ത ക്രൂസ് കപ്പലിലെ രണ്ട് ഇന്ത്യക്കാർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു. ഇവർ കപ്പൽ ജീവനക്കാരാണ്. ഇവരുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. അതേസമയം, വൈറസ് ആഗോളതലത്തിൽ വ്യാപിക്കാനുള്ള സാധ്യത കുറവാണെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി. വിനോദസഞ്ചാര കപ്പലായ എം.വി. ഹോൺഡിയസിൽ നിന്ന് 29 യാത്രക്കാർ മടങ്ങിയതായും കപ്പൽ കമ്പനിയും ഡച്ച് അധികൃതരും അറിയിച്ചു. ബ്രിട്ടൻ, അമേരിക്ക, ജർമനി, നെതർലൻഡ്സ്, സിംഗപ്പൂർ ഉൾപ്പെടെ 12 രാജ്യങ്ങളിൽ നിന്നുള്ളവരാണ് മടങ്ങിയവരിൽ ഭൂരിഭാഗവും. ആദ്യമായി രോഗം സ്ഥിരീകരിച്ച ഡച്ച് പൗരനും ഭാര്യയും മാത്രമാണ് കപ്പൽ വിട്ടതെന്നായിരുന്നു കമ്പനി നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് കൂടുതൽ പേർ യാത്ര അവസാനിപ്പിച്ചതായി സ്ഥിരീകരിച്ചു. കപ്പൽ വിട്ടവരെയും സമ്പർക്കത്തിലുണ്ടായിരുന്നവരെയും കണ്ടെത്താനുള്ള ശ്രമങ്ങൾ വിവിധ രാജ്യങ്ങളിലെ ആരോഗ്യ അധികൃതർ തുടരുകയാണ്. ഇതിനിടെ കപ്പലിലുണ്ടായിരുന്ന മൂന്ന് പേർ മരിക്കുകയും എട്ടുപേർക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു. രോഗബാധിതർ വിവിധ യൂറോപ്യൻ രാജ്യങ്ങളിലെയും…