Subscribe to Updates
Get the latest creative news from Together Keralam about entrepreneurship and business.
Author: Bismi Baby
രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരം സംരക്ഷിക്കാനും രൂപയുടെ മൂല്യത്തകർച്ച നിയന്ത്രിക്കാനുമായി സ്വർണ ഇറക്കുമതിയിൽ കേന്ദ്ര സർക്കാർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സ്വർണം, വെള്ളി ഉൾപ്പെടെയുള്ള വിലകൂടിയ ലോഹങ്ങളുടെ ഇറക്കുമതി തീരുവ ഗണ്യമായി ഉയർത്തിയതോടെ ആഭ്യന്തര വിപണിയിൽ വില വീണ്ടും ഉയരാനിടയുണ്ട്. പുതിയ തീരുമാനപ്രകാരം സ്വർണത്തിനുള്ള അടിസ്ഥാന ഇറക്കുമതി തീരുവ 10 ശതമാനമായി ഉയർന്നു. ഇതിന് പുറമെ അഞ്ച് ശതമാനം അഗ്രികൾച്ചറൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് സെസ്സും ഈടാക്കും. ഇതോടെ ആകെ നികുതി ഭാരം 15 ശതമാനമായി ഉയർന്നിരിക്കുകയാണ്. മുമ്പ് ഇത് ആറ് ശതമാനമായിരുന്നു. അസംസ്‌കൃത എണ്ണയും സ്വർണവും ഇറക്കുമതി ചെയ്യുന്നതിനായി വൻതോതിൽ ഡോളർ ചെലവാകുന്നത് രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരത്തിനെ സമ്മർദ്ദത്തിലാക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രം അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെ പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കിയത്. സ്വർണ ഉപഭോഗം കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നേരത്തെ തന്നെ ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. വിദേശ നാണ്യ ശേഖരത്തിലെ സമ്മർദ്ദം കുറയ്ക്കാൻ കുറഞ്ഞത് ഒരു വർഷത്തേക്കെങ്കിലും സ്വർണ വാങ്ങൽ നിയന്ത്രിക്കണമെന്നായിരുന്നു നിർദേശം. ഇതിനകം…
ലക്ഷദ്വീപിലേക്കുള്ള യാത്ര കൂടുതൽ എളുപ്പവും വേഗത്തിലുമാക്കാൻ ലക്ഷ്യമിട്ട് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (CIAL) കേന്ദ്രീകരിച്ച് സീപ്ലെയിൻ പരീക്ഷണ സർവീസുകൾ ഇന്ന് ആരംഭിക്കും. തീരദേശ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ സാധ്യതകൾ തുറക്കുന്നതോടൊപ്പം കേരളവും ലക്ഷദ്വീപും തമ്മിലുള്ള ഗതാഗത ബന്ധവും ശക്തിപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. കാലാവസ്ഥ അനുകൂലമാണെങ്കിൽ മൂന്ന് ദിവസങ്ങളിലായി 12 പരീക്ഷണപ്പറക്കലുകളാണ് നടത്തുക.സ്കൈഹോപ്പ് ഏവിയേഷൻ ലിമിറ്റഡിന്റെ 20 സീറ്റുകളുള്ള ‘ട്വിൻ ഓട്ടർ’ സീപ്ലെയിൻ വിമാനമാണ് ഇതിനായി ഉപയോഗിക്കുന്നത്. കൊച്ചിയിൽ നിന്ന് അഗത്തി, കൽപ്പേനി, കവരത്തി ദ്വീപുകളിലേക്കും മറ്റൊരു റൂട്ടിൽ കടമത്ത്, കിൽത്താൻ, അഗത്തി ദ്വീപുകളിലേക്കുമായാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഇതോടെ നിലവിൽ മണിക്കൂറുകൾ നീളുന്ന കടൽയാത്രയ്ക്ക് പകരം ഒരു മണിക്കൂർ മുതൽ ഒന്നേകാൽ മണിക്കൂർ വരെ മാത്രം മതി ദ്വീപുകളിലെത്താൻ. ഡി.ജി.സി.എ, എയർപോർട്ട് അതോറിറ്റി, ലക്ഷദ്വീപ് ഭരണകൂടം എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സീപ്ലെയിൻ സർവീസ് സ്ഥിരമാകുന്നതോടെ വിനോദസഞ്ചാര വളർച്ചയ്ക്കൊപ്പം അടിയന്തര മെഡിക്കൽ സേവനങ്ങൾക്കും ദ്വീപുകളിലെ സാമ്പത്തിക രംഗത്തിനും വലിയ പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷ.…
ലോകത്ത് കൊതുകില്ലാത്ത അപൂർവ രാജ്യമായി അറിയപ്പെട്ടിരുന്ന ഐസ്‌ലാൻഡിന് ആ പദവി നഷ്ടപ്പെടുന്ന ഘട്ടത്തിലാണെന്ന് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്. റേക്ജാവിക് നഗരത്തിന്റെ വടക്കുഭാഗത്താണ് ഗവേഷകർ കൊതുകുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഇതുവരെ കൊതുകുകൾ സ്ഥിരതാമസമാക്കാൻ കഴിയാത്തതായിരുന്നു ഐസ്‌ലൻഡിന്റെ സവിശേഷത. തണുത്ത കടലും ദീർഘകാല മഞ്ഞുവീഴ്ചയും അതിന് സ്വാഭാവിക പ്രതിരോധമായി പ്രവർത്തിച്ചിരുന്നു. രാജ്യത്തിന്റെ വടക്കൻ മേഖലകളിൽ കൊതുകുകളെ കണ്ടെത്തിയതോടെ ആർട്ടിക് മേഖലയിലെ കാലാവസ്ഥാ മാറ്റത്തിന്റെ ഗുരുതര പ്രത്യാഘാതങ്ങൾ വീണ്ടും ചർച്ചയാകുകയാണ്. ആർട്ടിക് മേഖല അതിവേഗം ചൂടാകുന്നതോടെ ആ പ്രകൃതിദത്ത പ്രതിരോധം തകരാറിലാകുകയാണെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. ആഗോള ശരാശരിയേക്കാൾ നാല് മടങ്ങ് വേഗത്തിലാണ് ആർട്ടിക് മേഖല ചൂടാകുന്നതെന്നാണ് കണ്ടെത്തൽ. കൊതുകുകളുടെ സാന്നിധ്യം ഒരു സാധാരണ ശല്യമായി മാത്രം കാണാനാവില്ലെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. ആർത്രോപോഡ് വിഭാഗത്തിൽപ്പെടുന്ന ഇത്തരം ചെറുജീവികൾ പരാഗണം, പോഷക പുനരുപയോഗം, ഭക്ഷ്യശൃംഖല എന്നിവയിൽ നിർണായക പങ്കുവഹിക്കുന്നവരാണ്. ഇവയുടെ സാന്നിധ്യത്തിലുള്ള മാറ്റങ്ങൾ ആവാസവ്യവസ്ഥയുടെ ആരോഗ്യസ്ഥിതിയെ നേരിട്ട് ബാധിക്കുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്ത് ഇന്ധന ക്ഷാമമില്ലെന്നും ആവശ്യത്തിന് ക്രൂഡ് ഓയിൽ ശേഖരമുണ്ടെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയിട്ടും, ഇന്ധന ഉപഭോഗം കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശവും ഇന്ധനവില വർധന സൂചനകളും പുതിയ ആശങ്കകൾ ഉയർത്തുന്നു. ഹോർമുസ് കടലിടുക്ക് പ്രതിസന്ധിയെ തുടർന്ന് ആഗോള എണ്ണവില വീണ്ടും ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ ജാഗ്രതാ നിലപാട് ശക്തമാക്കിയത്. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 104 ഡോളർ കടന്നതോടെ രാജ്യത്തിന്റെ സാമ്പത്തിക സമ്മർദവും വർധിക്കുമെന്ന വിലയിരുത്തലിലാണ് കേന്ദ്രം. പെട്രോൾ-ഡീസൽ ഉപഭോഗം കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അഭ്യർത്ഥിച്ചു. പൊതുഗതാഗത സംവിധാനങ്ങൾ കൂടുതൽ ഉപയോഗിക്കണമെന്നും, ചരക്കുനീക്കത്തിന് റെയിൽവേയ്ക്ക് മുൻഗണന നൽകണമെന്നും അദ്ദേഹം നിർദേശിച്ചു. ‘വർക്ക് ഫ്രം ഹോം’, ഓൺലൈൻ ക്ലാസുകൾ, അത്യാവശ്യമല്ലാത്ത വിദേശയാത്രകൾ ഒഴിവാക്കൽ, സ്വർണവാങ്ങൽ നിയന്ത്രണം തുടങ്ങിയ നിർദേശങ്ങളും പ്രധാനമന്ത്രി മുന്നോട്ടുവച്ചു. ഭക്ഷ്യഎണ്ണ ഉപയോഗം കുറയ്ക്കണമെന്നും കർഷകർ രാസവള ഉപഭോഗം ചുരുക്കണമെന്നും സൗരോർജത്തിലേക്ക് മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനിടെ പൊതുമേഖല എണ്ണക്കമ്പനികൾ പെട്രോളിനും ഡീസലിനും ലിറ്ററിന്…
ഫോബ്‌സ് മിഡില്‍ ഈസ്റ്റ് പ്രസിദ്ധീകരിച്ച 2026ലെ യുഎഇയിലെ സമ്പന്നരായ വിദേശികളുടെ പട്ടികയിൽ ഒമ്പത് ഇന്ത്യക്കാരാണ് ഇടം നേടിയത്. മലയാളി വ്യവസായി എം.എ യൂസഫലി പട്ടികയിൽ ആറാം സ്ഥാനത്തെത്തി. 5.8 ബില്യൺ ഡോളർ ആസ്തിയുള്ള യൂസഫലി യുഎഇയിലെ ഏറ്റവും സമ്പന്നനായ മലയാളിയായി തുടരുന്നു. ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചായ ബിനാന്‍സ് സ്ഥാപകന്‍ ചാങ്പെങ് ഷാവോയാണ് പട്ടികയില്‍ മുന്നില്‍. 110 ബില്യണ്‍ ഡോളറാണ് ആസ്തി. 20.8 ബില്യൺ ഡോളർ ആസ്തിയുള്ള വിനോദ് അദാനിയാണ് രണ്ടാം സ്ഥാനത്തുള്ളത്. പട്ടികയിൽ ഉള്ള ഇന്ത്യൻ വംശജരുടെ ആകെ ആസ്തി 49.9 ബില്യൺ ഡോളറാണ്. ആരോഗ്യം, വിദ്യാഭ്യാസം, നിർമാണം, ഭൂവികസനം, വ്യാപാരം തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഇന്ത്യക്കാരാണ് പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പ് ചെയര്‍വുമണ്‍ രേണുക ജഗതിയാനി (5.6 ബില്യണ്‍ ഡോളര്‍), ആര്‍പി ഗ്രൂപ്പ് സ്ഥാപകന്‍ രവി പിള്ള (4.2 ബില്യണ്‍ ഡോളര്‍), ജെംസ് എഡ്യൂക്കേഷന്‍ മേധാവി സണ്ണി വര്‍ക്കി (4 ബില്യണ്‍ ഡോളര്‍), ശോഭ…
ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ “നിങ്ങൾ മനുഷ്യനാണോ?” എന്ന് പരിശോധിക്കാൻ വർഷങ്ങളായി ഉപയോഗിച്ചുവരുന്ന ഗൂഗിൾ റീകാപ്ച (reCAPTCHA) സംവിധാനത്തിൽ വൻ മാറ്റങ്ങൾ വരാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ചിത്രങ്ങളിൽ നിന്ന് ബസുകളും സൈക്കിളുകളും കണ്ടെത്തുന്ന പഴയ രീതിക്ക് പകരം ഇനി മൊബൈൽ ഫോൺ ഉപയോഗിച്ച് ക്യുആർ കോഡ് സ്കാൻ ചെയ്യുന്ന സംവിധാനത്തിലേക്കാണ് ഗൂഗിൾ നീങ്ങുന്നതെന്നാണ് സൂചന. പുതിയ സംവിധാനം നിലവിൽ വന്നാൽ വെബ്സൈറ്റുകളിൽ പ്രവേശിക്കുമ്പോൾ സ്ക്രീനിൽ കാണുന്ന ക്യുആർ കോഡ് സ്കാൻ ചെയ്ത് മനുഷ്യനാണെന്ന് സ്ഥിരീകരിക്കേണ്ടിവരും. ഗൂഗിൾ പ്ലേ സർവീസസ് പ്രവർത്തിക്കുന്ന ആൻഡ്രോയിഡ് ഫോണുകളുമായിരിക്കും ഇത് പ്രധാനമായും ബന്ധിപ്പിക്കുക. എന്നാൽ ഈ മാറ്റം സ്വകാര്യതാ ആശങ്കകളും ഉയർത്തുന്നുണ്ട്. സാധാരണ ഗൂഗിൾ അക്കൗണ്ടിൽ ലോഗിൻ ചെയ്യാതെയും ഉപയോക്താക്കൾ വെബ്സൈറ്റുകൾ സന്ദർശിക്കാറുണ്ട്. പുതിയ ക്യുആർ വെരിഫിക്കേഷൻ വഴി ബ്രൗസറിലോ വെബ്സൈറ്റിലോ നേരിട്ട് ലോഗിൻ ചെയ്യാത്ത സാഹചര്യത്തിലും സന്ദർശന വിവരങ്ങൾ ഫോണുമായി ബന്ധിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് സൈബർ സ്വകാര്യതാ രംഗത്തെ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് വെബ്സൈറ്റുകൾ നിലവിൽ ഗൂഗിൾ റീകാപ്ച ഉപയോഗിക്കുന്നുണ്ട്.…
രാജ്യത്തെ ബാങ്കിംഗ് മേഖലയിൽ ശക്തമായ മുന്നേറ്റം തുടരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൂടുതൽ വിപുലീകരണത്തിലേക്ക്. ഇതിന്റെ ഭാഗമായി പുതിയ ഫീൽഡ് അധിഷ്ഠിത കളക്ഷൻ ടീം രൂപീകരിക്കാനാണ് എസ്ബിഐയുടെ നീക്കം. നിലവിലെ ജീവനക്കാരെ മാറ്റിനിയോഗിക്കുന്നതിന് പകരം പുതിയ നിയമനങ്ങളിലൂടെയാകും ടീം സജ്ജമാക്കുക. വായ്പ തിരിച്ചുപിടിത്തം കൂടുതൽ കാര്യക്ഷമമാക്കുകയും കിട്ടാക്കടം നിയന്ത്രിക്കുകയും ചെയ്യുകയാണ് ലക്ഷ്യം. അണ്ടർറൈറ്റിംഗ്, റിക്കവറി സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ട സാഹചര്യമാണുള്ളതെന്നും, ഫീൽഡ് തലത്തിൽ കേന്ദ്രീകൃത നിയന്ത്രണത്തോടെ പുതിയ സംവിധാനം പ്രവർത്തിക്കുമെന്നും എസ് ബി ഐ ചെയർമാൻ സി എസ് സെട്ടി പറഞ്ഞു. എസ്ബിഐയുടെ സാമ്പത്തിക പ്രകടനവും ഈ നീക്കത്തിന് ആത്മവിശ്വാസം നൽകുന്നതാണ്. 2025-26 സാമ്പത്തിക വർഷത്തിൽ ബാങ്ക് എക്കാലത്തെയും ഉയർന്ന വാർഷിക അറ്റാദായമായ 80,032 കോടി രൂപ നേടി. അവസാന പാദത്തിൽ മാത്രം 19,684 കോടി രൂപയുടെ ലാഭമാണ് രേഖപ്പെടുത്തിയത്. അതേസമയം, ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി നിലയും മെച്ചപ്പെട്ടിട്ടുണ്ട്. അറ്റ നിഷ്‌ക്രിയ ആസ്തി അനുപാതം 0.39 ശതമാനമായി താഴ്ന്നപ്പോൾ മൊത്ത…
വാർഷിക വരുമാനം 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള കുടുംബങ്ങൾക്ക് പാചകവാതക സബ്സിഡി നിർത്തലാക്കാനൊരുങ്ങി പൊതുമേഖല എണ്ണക്കമ്പനികൾ. ഇതിന്റെ ഭാഗമായി അർഹത നഷ്ടപ്പെടുന്ന ഉപഭോക്താക്കൾക്ക് മൊബൈൽ സന്ദേശങ്ങൾ അയച്ചുതുടങ്ങി. ഏഴ് ദിവസത്തിനകം മറുപടി ലഭിക്കാത്ത പക്ഷം എൽപിജി സബ്സിഡി അവസാനിപ്പിക്കുമെന്നാണ് സന്ദേശത്തിലുള്ള മുന്നറിയിപ്പ്. ഉപഭോക്താവിനോ കുടുംബത്തിനോ വാർഷിക വരുമാനം 10 ലക്ഷത്തിന് മുകളിലാണെങ്കിൽ സബ്സിഡിക്ക് അർഹതയില്ലെന്ന് സന്ദേശത്തിൽ വ്യക്തമാക്കുന്നു. ആദായനികുതി വിവരങ്ങൾ പരിശോധിച്ചാണ് എണ്ണക്കമ്പനികൾ വിവരശേഖരണം നടത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഉയർന്ന വരുമാനമുള്ള ഉപഭോക്താക്കളെ കണ്ടെത്തി സബ്സിഡി ഒഴിവാക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. സന്ദേശം ലഭിച്ചവർക്ക് 1800-2333-555 എന്ന ടോൾഫ്രീ നമ്പറിലൂടെയോ എണ്ണക്കമ്പനികളുടെ പരാതി പരിഹാര പോർട്ടൽ വഴിയോ എതിർപ്പുകൾ അറിയിക്കാം. നിശ്ചിത സമയത്തിനകം പ്രതികരണം ലഭിക്കാത്ത പക്ഷം സബ്സിഡി നിർത്തലാക്കും. 2015 ഡിസംബറിൽ കൊണ്ടുവന്ന മാനദണ്ഡപ്രകാരം വാർഷിക വരുമാനം 10 ലക്ഷത്തിന് മുകളിലുള്ള കുടുംബങ്ങൾക്ക് പാചകവാതക സബ്സിഡി അനുവദിക്കില്ല. എന്നാൽ ഇതുവരെ ഉപഭോക്താക്കൾ സ്വയം നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അർഹത നിശ്ചയിച്ചിരുന്നത്. ഇപ്പോൾ…
കിഫ്ബി (കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്) പദ്ധതികളിൽ നിന്ന് സംസ്ഥാനത്തിന് 2026 മാർച്ച് വരെ 4183.89 കോടി രൂപ തിരിച്ചടവായി ലഭിച്ചതായി റിപ്പോർട്ടുകൾ. കിഫ്ബി വായ്പകൾ സംസ്ഥാനത്തിന് ബാധ്യതയാകുമെന്ന വിമർശനങ്ങൾക്കിടെയാണ് പദ്ധതികളിൽ നിന്നുള്ള വരുമാനം ശ്രദ്ധേയാകുന്നത്. വൈദ്യുതി വിതരണ ശൃംഖല ശക്തിപ്പെടുത്തിയ ട്രാൻസ് ഗ്രിഡ് 2.0 പദ്ധതിയിൽ നിന്നുമാത്രം 2700.19 കോടി രൂപ തിരിച്ചുകിട്ടി. 977 കോടി രൂപ മുടക്കിയ പെട്രോകെമിക്കൽ പാർക്കിൽ നിന്ന് 540 കോടി രൂപയും തിരുവനന്തപുരം ടെക്നോസിറ്റിക്കായി അനുവദിച്ച 100 കോടിയിൽ 97 കോടി രൂപയും തിരിച്ചടവായി ലഭിച്ചു. പാലക്കാട്–കണ്ണൂർ വ്യവസായ അടിസ്ഥാന സൗകര്യ വികസനം, ലൈഫ് സയൻസ് പാർക്ക്, ശബരി പദ്ധതി എന്നിവയിൽ നിന്നുമുള്ള വരുമാനവും കിഫ്ബിക്ക് നേട്ടമായി. വരുമാനം ലഭിക്കുന്ന 22,955 കോടി രൂപയുടെ പദ്ധതികൾ കൂടി പൂർത്തിയാകാനിരിക്കെ തിരിച്ചടവ് ഇനിയും വർധിക്കുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ എട്ടുവർഷത്തിനിടെ ഏകദേശം 90,000 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബി വഴി നടപ്പാക്കിയത്. റോഡുകൾ, പാലങ്ങൾ, സ്കൂളുകൾ,…
ഇന്ന് ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത ഇടിവ്. തുടക്കത്തിൽ തന്നെ സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനത്തിലേറെ നഷ്ടത്തിലായി. സെൻസെക്സ് 1,100 പോയിന്റിലേറെ ഇടിഞ്ഞ് 76,226 നിലവാരത്തിലെത്തി. നിഫ്റ്റി 314 പോയിന്റ് താഴ്ന്ന് 23,862ലാണ് വ്യാപാരം നടന്നത്. ഇടിവിനെ തുടർന്ന് ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യത്തിൽ ഏകദേശം ആറുലക്ഷം കോടി രൂപ നഷ്ടമായി. വിപണിയിലെ അസ്ഥിരത അളക്കുന്ന ഇന്ത്യ വിക്‌സ് 10 ശതമാനം ഉയർന്നതും നിക്ഷേപകരുടെ ആശങ്ക വർധിപ്പിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാന്റെ സമാധാന നിർദേശങ്ങൾ തള്ളിയതോടെ ബ്രെന്റ് ക്രൂഡ് വില 3.5 ശതമാനം ഉയർന്ന് ബാരലിന് 105 ഡോളറിലെത്തി. ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വവും വിപണിയെ ബാധിച്ചു. ടൈറ്റൻ, സെൻകോ ഗോൾഡ് ഉൾപ്പെടെയുള്ള ജ്വല്ലറി ഓഹരികൾ വലിയ ഇടിവ് നേരിട്ടു. ഇന്ധനവും സ്വർണവും ഉൾപ്പെടെയുള്ള ഉപഭോഗം കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ആഹ്വാനവും വിപണിയിൽ പ്രതിഫലിച്ചു. അതേസമയം, ക്രൂഡ് വിലക്കയറ്റവും വിദേശ നിക്ഷേപങ്ങൾ പിൻവലിച്ചതും രൂപയുടെ…