Subscribe to Updates
Get the latest creative news from Together Keralam about entrepreneurship and business.
- വിപണികൾക്ക് പ്രതീക്ഷ;പശ്ചിമേഷ്യയിൽ സമാധാനക്കാറ്റ്
- സ്വർണവില താഴേക്ക്; രണ്ട് ദിവസത്തിനിടെ പവന് 5,520 രൂപ കുറഞ്ഞു
- ഷിഗെല്ല വ്യാപനം ആശങ്കയാകുന്നു; കൊല്ലത്തും രോഗബാധ
- ഫറോക്ക് സ്വദേശിക്ക് നിപ; സമ്പർക്കപ്പട്ടിക വിപുലമെന്ന് ആരോഗ്യവകുപ്പ്
- അമേരിക്കയുടെ വ്യോമാക്രമണം; ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ
- പ്രിയദർശിനി; ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര
- മൃതദേഹം കീറിമുറിക്കാതെ മരണകാരണം കണ്ടെത്താം
Author: Bismi Baby
രാജ്യാന്തര നാണയ നിധി (ഐഎംഎഫ്) പുറത്തുവിട്ട ‘വേൾഡ് ഇക്കണോമിക് ഔട്ട്‌ലുക്ക്’ റിപ്പോർട്ടിൽ ഇന്ത്യയുടെ സാമ്പത്തിക നിലയെക്കുറിച്ചുള്ള പുതിയ വിലയിരുത്തലുകൾ ചർച്ചയാകുന്നു. റിപ്പോർട്ട് പ്രകാരം, ആളോഹരി ജിഡിപിയിൽ ബംഗ്ലാദേശ് ഇന്ത്യയെ മറികടക്കാൻ സാധ്യത. 2026 ഏപ്രിലോടെ ബംഗ്ലാദേശിന്റെ ആളോഹരി ജിഡിപി 2911 ഡോളറിലെത്തുമെന്നാണ് പ്രവചനം. അതേ സമയം ഇന്ത്യയുടെ ആളോഹരി വരുമാനം 2812 ഡോളറായിരിക്കും. ഇതോടെ ഏകദേശം 99 ഡോളറിന്റെ വ്യത്യാസത്തിൽ ബംഗ്ലാദേശ് മുന്നിലെത്തുമെന്നാണു വിലയിരുത്തൽ. 2021ലും സമാന പ്രവണത ഉണ്ടായിരുന്നുവെങ്കിലും അത് ദീർഘകാലം നിലനിന്നില്ല. എന്നാൽ ഈ മുന്നേറ്റം സ്ഥിരമായിരിക്കില്ലെന്നാണ് ഐഎംഎഫ് വിലയിരുത്തുന്നത്. 2027ഓടെ ഇന്ത്യ വീണ്ടും മുന്നിലെത്തുകയും 3074 ഡോളർ ആളോഹരി ജിഡിപിയിലേക്ക് ഉയരുകയും ചെയ്യും. തുടർന്ന് 2031 വരെ ഇന്ത്യയുടെ സ്ഥാനം ഉറപ്പായിരിക്കുമെന്നും റിപ്പോർട്ട് പറയുന്നു. മൊത്ത ജിഡിപിയുടെ കാര്യത്തിൽ ഇന്ത്യക്ക് വ്യക്തമായ മേൽക്കൈ തുടരുന്നു. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 4.1 ട്രില്യൺ ഡോളറിലേക്ക് ഉയരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതേസമയം ബംഗ്ലാദേശിന്റെ ജിഡിപി ഏകദേശം 510 ബില്യൺ ഡോളറാണ്. ജനസംഖ്യയുടെ…
വിദേശ ജോലികൾ ലക്ഷ്യമിടുന്ന മെഡിക്കൽ പ്രൊഫഷണലുകൾക്കായി മലയാളി യുവാക്കൾ ആരംഭിച്ച ലാൻസ്റ്റിറ്റ്യൂട്ട് ടെക്നോളജീസിനെ ബെംഗളൂരു ആസ്ഥാനമായ എംവേഴ്സിറ്റി ഏറ്റെടുത്തു. ഏകദേശം 40 കോടി രൂപയാണ് പണവും ഓഹരികളും ഉൾപ്പെടുന്ന ഇടപാട് മൂല്യം. ഡൽഹി സർവകലാശാലയിൽ സഹപാഠികളായിരുന്ന കോഴിക്കോട് സ്വദേശി ഖുബൈബ് അബ്ദുൽ സലാം, നിലമ്പൂർ സ്വദേശികളായ മുർഷിദ് റഹ്മാൻ, യാസിൻ ബിൻ സലീം, തിരൂർ സ്വദേശി അബ്ദുൽ വാജിദ് എന്നിവരുടെ നേതൃത്വത്തിൽ 2022 ലാണ് ലാൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഹെൽത്ത്‌കെയർ മേഖലയിൽ വിദേശ തൊഴിൽ ലക്ഷ്യമിടുന്നവർക്കുള്ള വിശ്വസനീയ പ്ലാറ്റ്ഫോമായി ഇത് മാറി. ജർമനി, യു.എസ്., ജപ്പാൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേക്ക് ഡോക്ടർമാർ, നഴ്സുമാർ, ഫിസിയോതെറപ്പിസ്റ്റുകൾ ഉൾപ്പെടെയുള്ള മെഡിക്കൽ പ്രൊഫഷണലുകൾക്ക് തൊഴിൽ നേടാൻ സഹായിക്കുന്ന സേവനങ്ങളാണ് കമ്പനി നൽകുന്നത്. വിദേശഭാഷാ പരിശീലനം, ലൈസൻസിംഗ് ഗൈഡൻസ്, റിക്രൂട്ട്മെന്റ് പിന്തുണ എന്നിവ ഉൾപ്പെടുന്നതാണ് ഈ പ്ലാറ്റ്ഫോമിന്റെ പ്രത്യേകത. ബെംഗളൂരുവിലും കോഴിക്കോട്ടുമായാണ് ഇവരുടെ പ്രവർത്തനം. അൺഅക്കാദമിയുടെ സി.ഒ.ഒ. ആയിരുന്ന വിവേക് സിൻഹയുടെ നേതൃത്വത്തിലുള്ള എംവേഴ്സിറ്റി,…
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയും കാലാവസ്ഥാ വ്യതിയാനവും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് വെല്ലുവിളിയായി മാറാമെന്ന് ആർ ബി ഐയുടെ മുന്നറിയിപ്പ്. ഏപ്രിലിൽ ചേർന്ന മോണിറ്ററി പോളിസി കമ്മിറ്റിയുടെ (MPC) മിനിറ്റ്സിലാണ് കേന്ദ്ര ബാങ്ക് ആശങ്ക അറിയിച്ചത്. ഇറാൻ–അമേരിക്ക സംഘർഷം പശ്ചിമേഷ്യയിൽ ആഗോള വിതരണ ശൃംഖലയെ ബാധിക്കാനിടയുണ്ടെന്ന് ആർബിഐ ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് ഹോർമൂസ് കടലിടുക്ക് വഴിയുള്ള ഗതാഗതത്തിൽ തടസ്സം ഉണ്ടാകുകയാണെങ്കിൽ ഊർജ്ജവിലകൾ ഉയരാൻ സാധ്യതയുണ്ട്. ഇതോടെ ഇന്ധനവില വർധിക്കുകയും അതുവഴി പണപ്പെരുപ്പ സമ്മർദ്ദം കൂടുകയും ചെയ്യാം. അതേസമയം,എൽ നിനോ പ്രതിഭാസവും ആശങ്ക സൃഷ്ടിക്കുന്നു. പസഫിക് സമുദ്രത്തിലെ ഭൂമധ്യരേഖാപ്രദേശത്ത് സമുദ്രോപരിതലത്തിലെ താപനില അസാധാരണമായി കൂടുന്ന പ്രതിഭാസമാണ് എൽ നിനോ. ഇതുമൂലം കാറ്റ്, അന്തരീക്ഷമർദം, മഴയുടെ ക്രമം എന്നിവയ്ക്ക് മാറ്റമുണ്ടാകുന്നതിനാൽ എൽ നിനോ ഇന്ത്യൻ മൺസൂണിനെ ദുർബലമാക്കും. അതിനാൽ, രാജ്യത്തെ കാർഷിക ഉൽപാദനം കുറയാനും, ആവശ്യവസ്തുക്കളുടെ വില ഉയരാനും ഇടയാകുമെന്നാണ് വിലയിരുത്തൽ. ഈ വെല്ലുവിളികൾ നിലനിൽക്കുന്ന സാഹചര്യത്തിലും ആഭ്യന്തര വിപണി കരുത്തുറ്റതാണെന്ന് ആർബിഐ വിലയിരുത്തുന്നു. 2027 സാമ്പത്തിക വർഷത്തിൽ ഇന്ത്യ…
സംസ്ഥാനത്ത് കനത്ത ചൂടിനെ തുടര്‍ന്ന് വൈദ്യുതി ഉപഭോഗം റെക്കോര്‍ഡ് നിലയിലെത്തിയതോടെ പലഭാഗങ്ങളിലും അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ആരംഭിച്ചു. ഉപഭോഗം 117 ദശലക്ഷം യൂണിറ്റിന് മുകളിലെത്തിയ സാഹചര്യത്തിൽ രാത്രികാലങ്ങളിൽ 10 മുതൽ 15 മിനിറ്റ് വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ്ഇബി വാക്കാൽ നിർദേശം നൽകി. മലബാർ മേഖലയിൽ ഒരാഴ്ച മുൻപുതന്നെ നിയന്ത്രണങ്ങൾ ആരംഭിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതിന് പിന്നാലെ തെക്കൻ മേഖലകളിലേക്കും ലോഡ് ഷെഡ്ഡിങ് വ്യാപിച്ചു. എന്നാൽ ഔദ്യോഗികമായി ലോഡ് ഷെഡ്ഡിങ് പ്രഖ്യാപിച്ചിട്ടില്ലെന്നും, പ്രതിസന്ധി നേരിടാൻ ആവശ്യമായ ക്രമീകരണങ്ങളാണ് നടപ്പാക്കുന്നതെന്നും കെഎസ്ഇബി വ്യക്തമാക്കി. ചൂട് തുടർന്നാൽ രാത്രിയിൽ 30 മിനിറ്റ് വരെ നിയന്ത്രണങ്ങൾ വേണ്ടിവരാമെന്ന സൂചനയുമുണ്ട്. സംസ്ഥാനത്ത് വൈദ്യുതി ആവശ്യകത ഉയരുന്ന സാഹചര്യത്തിൽ വ്യാഴാഴ്ച മാത്രം 115.263 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപഭോഗം രേഖപ്പെടുത്തി. രാത്രി 10.30നും 11നും ഇടയിൽ ആവശ്യം 5950 മെഗാവാട്ട് വരെ ഉയർന്നു, 6000 മെഗാവാട്ട് കടക്കാനിടയുണ്ടെന്നാണ് വിലയിരുത്തൽ. ഇടുക്കി ജലവൈദ്യുത പദ്ധതിയിൽ നിന്ന് 11.974 ദശലക്ഷം യൂണിറ്റ്…
ഐഫോൺ നിർമ്മാതാക്കളായ ആപ്പിളിന്റെ നേതൃനിരയിൽ നിർണായക മാറ്റം. നിലവിലെ സിഇഒയായ ടിം കുക്ക് ഈ വർഷാവസാനത്തോടെ പദവി ഒഴിഞ്ഞ് എക്സിക്യൂട്ടീവ് ചെയർമാനാകുന്നു. അദ്ദേഹത്തിന് പകരമായി ഹാർഡ്‍വെയർ എൻജിനിയറിങ് വിഭാഗം മേധാവിയായ ജോൺ ടെർണസ് പുതിയ സിഇഒയായി ചുമതലയേൽക്കും. 2021 മുതൽ ഹാർഡ്‍വെയർ എൻജിനിയറിങ് വിഭാഗത്തെ നയിക്കുന്ന ടെർണസ്, ആപ്പിളിൽ 25 വർഷത്തിലേറെ സേവനപരിചയമുള്ള ആളാണ്. കമ്പനിയുടെ വിവിധ പ്രോഡക്ട് ഡെവലപ്‌മെന്റ് പദ്ധതികളിൽ നിർണായക പങ്ക് വഹിച്ച അദ്ദേഹം, ആപ്പിളിന്റെ പുതിയ ഡിവൈസായ ആപ്പിൾ എയറിന് പിന്നിലും മുഖ്യ പങ്ക് വഹിച്ചു. സെപ്റ്റംബർ ഒന്നിനാണ് ടെർണസ് ഔദ്യോഗികമായി സിഇഒ സ്ഥാനം ഏറ്റെടുക്കുക. ടെർണസിന്റെ സ്ഥാനത്ത് ഹാർഡ്‍വെയർ എൻജിനിയറിങ് വിഭാഗത്തിന്റെ ചുമതല അദ്ദേഹത്തിന്റെ ഡെപ്യൂട്ടിയായിരുന്ന ടോം മാരിയേബ് ഏറ്റെടുക്കും. അതേസമയം,ജോണി സ്രൂജി കമ്പനിയുടെ ചീഫ് ഹാർഡ്‍വെയർ ഓഫീസർ സ്ഥാനത്തേക്കെത്തും. 15 വർഷത്തെ സിഇഒ കാലയളവിന് ശേഷം ചെയർമാൻ പദവിയിലേക്ക് മാറുന്ന കുക്ക്, ആഗോളതലത്തിൽ വിവിധ രാജ്യങ്ങളുമായുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കമ്പനി അറിയിച്ചു.…
ബംഗ്ലാദേശിൽ നിന്നുള്ള ചണം, നെയ്ത തുണിത്തരങ്ങൾ, നൂൽ എന്നിവയുടെ ഇറക്കുമതിയിൽ പുതിയ മാറ്റവുമായി ഇന്ത്യ. ഇനി മുതൽ ബംഗ്ലാദേശിൽ നിന്ന് കര അതിർത്തി വഴിയുള്ള ഇറക്കുമതി പാടില്ല. പകരം മുംബൈയിലെ നവ ഷേവ തുറമുഖം വഴി മാത്രമേ ഇറക്കുമതി അനുവദിക്കുവെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (DGFT) പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. ആഭ്യന്തര ചണ വ്യവസായത്തെ സംരക്ഷിക്കുകയാണ് പുതിയ മാറ്റത്തിന് പിന്നിലെ ലക്ഷ്യം. പശ്ചിമബംഗാൾ, ബീഹാർ, അസം, ഒഡീഷ, ത്രിപുര, ആന്ധ്രാപ്രദേശ്, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലെ നാല് ലക്ഷത്തോളം തൊഴിലാളികൾ ഉൾപ്പെടുന്ന ഈ മേഖലയെ ബംഗ്ലാദേശിൽ നിന്ന് കുറഞ്ഞ വിലയിൽ വരുന്ന കയറ്റുമതി സബ്സിഡികൾ കനത്തമായി ബാധിച്ച സാഹചര്യത്തിലാണ് തീരുമാനം. ബംഗ്ലാദേശ് ഉൽപ്പന്നങ്ങൾ ഇന്ത്യയിലെ വില തകർത്തതിന്റെ പശ്ചാത്തലത്തിൽ, ചണ കർഷകരുടെ വരുമാനത്തെ നേരിട്ട് ബാധിച്ചുവെന്ന ആക്ഷേപവും ഉയരുന്നുണ്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ലാൻഡ് കസ്റ്റംസ് സ്റ്റേഷനുകൾ ഒഴികെ, നവ ഷെവ, കൊൽക്കത്ത തുറമുഖങ്ങളിലേക്ക് റെഡിമെയ്ഡ് ഗാർമെന്റ്‌സ് (ആർഎംജി), സംസ്കരിച്ച ഭക്ഷണങ്ങൾ,…
യുഎസ്-ചൈന വ്യാപാര ബന്ധം പുതിയ തലത്തിലേക്ക്. ബീജിംഗ് അപൂർവധാതുക്കളുടെ കയറ്റുമതിക്ക് അനുമതി നൽകുമെന്നും, വാഷിംഗ്ടൺ ചില നിയന്ത്രണ നടപടികൾ പിൻവലിക്കുമെന്നും ഇരു രാജ്യങ്ങളും വ്യക്തമാക്കി. പരസ്‌പര വിട്ടുവീഴ്‌ചയോടെ ഇരുപക്ഷവും പ്രവർത്തിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച ചൈന കരാറിൽ ധാരണയിലെത്തിയതായി സ്ഥിരീകരിച്ചു. അപൂർവ മൂലകങ്ങളുടെ കയറ്റുമതി, ഹൈടെക് ഉപകരണങ്ങൾക്ക് ആവശ്യമായ വസ്തുക്കൾ തുടങ്ങിയവയാണ് ധാരണയിലെ പ്രധാന ഘടകങ്ങൾ. ട്രംപ് അധികാരത്തിലേറിയതിനുശേഷം പ്രഖ്യാപിച്ച താരിഫുകൾക്ക് പിന്നാലെ ബീജിംഗ് ശക്തമായി തിരിച്ചടിക്കുകയും, അപൂർവധാതുക്കളെ നിയന്ത്രിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ, ചൈന കയറ്റുമതി ലൈസൻസുകൾ വേഗത്തിലാക്കാൻ തയ്യാറാകുന്നതോടെ ട്രംപിന്റെ വ്യാപാരതടസ്സങ്ങൾക്കിടയിൽ ആശങ്കകൾക്ക് തിരശീല വീഴുന്നു. ലണ്ടൻ ചർച്ചകളുടെ അടിസ്ഥാനത്തിൽ പുതിയ കരാർ തയാറാക്കിയതായും ബീജിംഗിന്റെ അനുമതിയോടെ നിയമപരമായ പരിശോധനകൾക്ക് ശേഷമുള്ള ഇനങ്ങൾക്ക് കയറ്റുമതിക്ക് അനുമതി നൽകുമെന്നും വ്യക്തമാക്കുന്നു. ചൈനയിലെ ഫാക്ടറി ലാഭം 9% വരെ കുറയുകയും, യുഎസ് സമ്പദ്‌വ്യവസ്ഥയും ആദ്യ ക്വാർട്ടറിൽ 0.5% ചുരുങ്ങുകയും ചെയ്ത പശ്ചാത്തലത്തിൽ, ഇരു രാജ്യങ്ങൾക്കും സഹകരണം അനിവാര്യമായിരുന്നു. ഇന്ത്യയുൾപ്പെടെ കൂടുതൽ രാജ്യങ്ങളുമായി വ്യാപാരകരാറുകൾ ഉണ്ടാകുമെന്ന്…
ഇന്ത്യയിലെ ഇലക്ട്രോണിക് നിർമ്മാണം 2027-28 സാമ്പത്തിക വർഷാവസാനം 27.7 ലക്ഷം കോടിയിലെത്തുമെന്ന് ആന്റിക് സ്റ്റോക്ക് ബ്രോക്കിംഗിന്റെ പുതിയ റിപ്പോർട്ട്. 2023 മുതൽ 2028 വരെയുള്ള അഞ്ചുവർഷം 27 ശതമാനം സംയുക്ത വാർഷിക വളർച്ചാനിരക്ക് (CAGR) രേഖപ്പെടുത്തുമെന്നാണ് കണക്ക്. സർക്കാർ നയങ്ങളും ഇലക്ട്രോണിക് ഉപഭോഗത്തിലുള്ള വർധനവുമാണ് വിപണിയുടെ വളർച്ചക്ക് ഊർജം നൽകുന്നത്. വ്യത്യസ്ത മേഖലകളിൽ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം വർധിച്ചതും ഇഎംഎസ് കമ്പനികൾക്ക് അഭ്യന്തര ആവശ്യങ്ങൾക്കനുസൃതമായ വിപുലമായ വിപണി ഒരുക്കുന്നു. ഇന്ത്യയെ ചെലവുകുറഞ്ഞതും വിശ്വസനീയവുമായ ഉൽപ്പാദനകേന്ദ്രമായി ആഗോള കമ്പനികൾ കാണുന്നുവെന്നത് നിർമ്മാണ മേഖലയ്ക്ക് വലിയ പിന്തുണയാണ്. മൊത്തം ഇലക്ട്രോണിക് വിപണി FY28-ൽ 28.8 ലക്ഷം കോടിയാകും. ഉപഭോക്തൃ വിപണി 17.9 ലക്ഷം കോടിയിലേക്കും കയറ്റുമതി 10.8 ലക്ഷം കോടിയിലേക്കും ഉയരുമെന്നാണ് റിപ്പോർട്ട്. അതേസമയം, ഇറക്കുമതി 2023-ലെ 2.4 ലക്ഷം കോടിയിൽ നിന്ന് 1 ലക്ഷം കോടിയിലേക്കും കുറഞ്ഞേക്കാം. പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (PLI) പോലുള്ള സർക്കാർ പദ്ധതികൾ ആഭ്യന്തര ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിൽ നിർണായക…
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് കുറഞ്ഞത്. നിലവിൽ ഒരു പവന്‍ സ്വർണത്തിന്റെ വില 71,440 രൂപയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പവന് 3,120 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. നിലവിൽ ഒരു ഗ്രാമിന്റെ വില 8,930 രൂപയാണ്. ഇതോടെ ജിഎസ്ടി, പണിക്കൂലി പോലുള്ള അധിക ചെലവുകളും അനുപാതികമായി കുറയുന്നത് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസം നൽകുന്നു. ഏപ്രിൽ 22ന് 74,320 രൂപയുടെ റെക്കോർഡിലെത്തിയ സ്വർണ്ണ വില പിന്നീട് ജൂൺ 13ന് വീണ്ടും മറികടന്നിരുന്നു. അതിന് പിന്നാലെ സ്വർണവില 85,000 രൂപ വരെ ഉയർന്നെങ്കിലും ഇപ്പോൾ തിരിച്ചിറങ്ങുകയാണ്. ഇന്നത്തെ വിലയുടെ അടിസ്ഥാനത്തിൽ 5% പണിക്കൂലി കൂടി ചേർത്താൽ ഒരു പവന് 77,317 രൂപയാകും. അന്താരാഷ്ട്ര അസ്ഥിരതകൾ, ഇറാൻ–ഇസ്രായേൽ സംഘർഷത്തിൽ വന്ന ശമനം, ഡോളറിന്റെ നില, കസ്റ്റംസ് ഡ്യൂട്ടി തുടങ്ങിയ ഘടകങ്ങൾ സ്വർണവിലയ്ക്ക് വലിയ സ്വാധീനമാണ് ചെലുത്തുന്നത്. 18 കാരറ്റ് സ്വർണ്ണവിലയിൽ ഇന്ന് 45 രൂപ കുറഞ്ഞ് 7,360 രൂപയായി.…
കാനഡയുമായുള്ള എല്ലാ വ്യാപാര കരാർ ചർച്ചകളും ഉടൻ അവസാനിപ്പിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഡിജിറ്റൽ സേവനങ്ങൾക്ക് കാനഡ നികുതി ചുമത്തുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ കടുത്ത പ്രതികരണം. ഈ നികുതി യുഎസ് ടെക്‌നോളജി കമ്പനികൾക്ക് ഏകദേശം 3 ബില്യൺ ഡോളറിന്റെ അധിക ചെലവ് ഉണ്ടാക്കുമെന്നാണ് കണക്കുകൂട്ടൽ. ക്ഷീരോൽപ്പന്നങ്ങൾ ഉൾപ്പെടെയുള്ള മേഖലയിലെ കാനഡയുടെ 400 ശതമാനം വരെ തീരുവ ഈടാക്കുന്ന പഴയ നയങ്ങളും ട്രംപ് ചൂണ്ടിക്കാട്ടി. യുഎസ് ടെക് കമ്പനികളെ ലക്ഷ്യമാക്കി കാനഡ ഏർപ്പെടുത്തിയ പുതിയ നികുതി, യൂറോപ്യൻ യൂണിയന്റെ മാതൃകയെ അനുസരിക്കുന്നതാണെന്നും അതിനോടുള്ള ചർച്ച ഇപ്പോഴും നടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍, കാനഡയുമായുള്ള എല്ലാ വ്യാപാര ചർച്ചകളും താൻ ഇനി അവസാനിപ്പിക്കുകയാണെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ അറിയിച്ചു. അടുത്ത ഏഴ് ദിവസത്തിനുള്ളിൽ കാനഡയ്ക്കെതിരായ പുതിയ താരിഫ് നടപടികൾ അറിയിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ജനുവരിയിൽ അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം ട്രംപ് സ്വീകരിച്ച കടുത്ത വ്യാപാരനയങ്ങളിലെ തുടർച്ചയാണ് ഇതെന്ന് വിദഗ്ധർ വിലയിരുത്തുന്നു.…