Subscribe to Updates
Get the latest creative news from Together Keralam about entrepreneurship and business.
- പ്രീമിയം ഫീച്ചറുകളുമായി മഹീന്ദ്രയുടെ BE 07
- വിവാദമായി എൻ.ടി.എ. നടപടി; നീറ്റ് പരീക്ഷയ്ക്ക് ടെലഗ്രാം വിലക്ക്
- വിപണികൾക്ക് പ്രതീക്ഷ;പശ്ചിമേഷ്യയിൽ സമാധാനക്കാറ്റ്
- സ്വർണവില താഴേക്ക്; രണ്ട് ദിവസത്തിനിടെ പവന് 5,520 രൂപ കുറഞ്ഞു
- ഷിഗെല്ല വ്യാപനം ആശങ്കയാകുന്നു; കൊല്ലത്തും രോഗബാധ
- ഫറോക്ക് സ്വദേശിക്ക് നിപ; സമ്പർക്കപ്പട്ടിക വിപുലമെന്ന് ആരോഗ്യവകുപ്പ്
- അമേരിക്കയുടെ വ്യോമാക്രമണം; ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ
Author: Bismi Baby
ഇറാൻ-ഇസ്രായേൽ യുദ്ധത്തിൽ അമേരിക്കയുടെ നേരിട്ടുള്ള ഇടപെടലോടെ സാഹചര്യം കൂടുതൽ വഷളായി. ഇസ്രായേലിന്റെ ആവശ്യപ്രകാരം, ഇറാനിലെ മൂന്നു ആണവ കേന്ദ്രങ്ങൾ അമേരിക്കൻ യുദ്ധവിമാനങ്ങൾ ചാമ്പലാക്കിയതിനു പ്രതികാരമായി ഇറാൻ പുതിയ തന്ത്രങ്ങളിലേക്ക് കടക്കുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഇറാൻ പാർലമെന്റ് ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ അംഗീകാരം നൽകിയതായി വ്യക്തമാകുന്നു. ഇറാന്റെ ഉന്നത സുരക്ഷാ അതോറിറ്റിയായ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ തീരുമാനംകൂടി വന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും. അരനൂറ്റാണ്ടിലേറെയായി, ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായതും ഇടുങ്ങിയതുമായ എണ്ണ-വാതക കപ്പല്‍ റൂട്ടാണു ഹോര്‍മുസ് കടലിടുക്ക്. പേർഷ്യൻ ഗൾഫിനെ ഗൾഫ് ഓഫ് ഒമാൻ, അറബിക്കടൽ എന്നിവയുമായി ബന്ധിപ്പിക്കുന്ന ഇടുങ്ങിയ ജലപാതയാണിത്. ആഗോള എണ്ണ വ്യാപാരത്തിന്റെ ഏകദേശം 30 ശതമാനവും, എൽഎൻജിയുടെ മൂന്നിലൊന്ന് ഭാഗവും ഈ കടലിടുക്കിലൂടെ ദിവസേന കടന്നുപോകുന്നത്. കടലിടുക്ക് അടയ്ക്കുന്നത് ആഗോള വിപണിയിലെ വ്യാപാരച്ചെലവ് വർദ്ധിപ്പിക്കുകയും എണ്ണവില കുതിക്കുകയും ചെയ്യും. ഇതിനോടകം തന്നെ അമേരിക്കയുടെ ഇടപെടലിനെ തുടർന്ന് എണ്ണവില 3% ഉയർന്നിട്ടുണ്ട്. ഇന്ത്യയെ ഇത് വലുതായി…
രാജ്യത്തെ ബ്ലൂ കോളർ തൊഴിലിടങ്ങളിൽ 2023-24 കാലഘട്ടത്തിൽ ഗിഗ് ജോലികൾക്കും ഫ്രീലാൻസ് അവസരങ്ങൾക്കും 92 ശതമാനത്തോളം വർധനവ് രേഖപ്പെടുത്തിയതായി റിക്രൂട്ട്മെന്റ് പ്ലാറ്റ്‌ഫോമായ വർക്ക് ഇന്ത്യയുടെ പുതിയ റിപ്പോർട്ട്. ഇ-കൊമേഴ്‌സ്, ഫുഡ് ഡെലിവറി, റൈഡ്-ഹെയ്‌ലിംഗ് പ്ലാറ്റ്‌ഫോമുകളുടെ ദ്രുതഗതിയിലുള്ള വികാസമാണ് ഇതിന് പിന്നിലെന്നാണ് വിലയിരുത്തൽ. ഇത്തരം പ്ലാറ്റ്‌ഫോമുകൾ തൊഴിൽവിപണിയിൽ വലിയ മാറ്റമാണ് കൊണ്ടുവന്നിരിക്കുന്നത്. വേതനം ഉറപ്പുള്ളതും ജോലി ലഭ്യത സ്ഥിരതയുള്ളതുമായ ഗിഗ് ജോലികൾ, ബിരുദധാരികൾക്കിടയിൽ പുതിയ കരിയർ ഓപ്ഷനായി മാറുകയാണ്. അതേസമയം, ഡൽഹി, അഹമ്മദാബാദ്, കൊൽക്കത്ത തുടങ്ങിയ നഗരങ്ങൾ ‘ലാസ്റ്റ് മൈൽ ഡെലിവറി’ ജോലികളിൽ മുൻപന്തിയിലേക്ക് എത്തിയിട്ടുണ്ട്. ഈ മേഖലകളിലെ ജോലി പോസ്റ്റിംഗുകൾ 100 ശതമാനത്തിലധികം വർധിച്ചുവെന്നതും ശ്രദ്ധേയമാണ്. ഇന്ന് ഗിഗ് ജോലികൾ താൽക്കാലിക വഴികളല്ല, മറിച്ച് സ്ഥിരതയുള്ള വരുമാന സ്രോതസ്സായി രൂപപ്പെട്ടിട്ടുണ്ട്. ആകെ അപേക്ഷകളിൽ 63 ശതമാനത്തോളം വർധനവ് ഉണ്ടാകുമ്പോൾ, അതിൽ ഏറ്റവും വലിയ സംഭാവന ബിരുദധാരികളിൽ നിന്നാണ് വന്നത്. ഈ ട്രെൻഡുകൾ, ഇന്ത്യയിലെ തൊഴിൽ ഭൂപടം ഭാവിയിൽ എങ്ങനെ രൂപപ്പെടും എന്നതിനു…
ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ കഴിഞ്ഞ ദശകത്തിൽ വമ്പിച്ച വളർച്ച നേടിയെങ്കിലും, അതിന്റെ ഫലങ്ങൾ വ്യക്തിഗത വരുമാനത്തിൽ പ്രതിഫലിക്കുന്നില്ലെന്ന് ലാമ റിസർച്ച് റിപ്പോർട്ടിൽ പറയുന്നു. ആ സാഹചര്യത്തിൽ, ഇന്ത്യയുടെ വളർച്ചയുടെ അടുത്ത ഘട്ടം വ്യക്തിഗത വളർച്ചയിലേക്ക് വിവർത്തനം ചെയ്യണമെന്ന് ലാമ റിസർച്ചിന്റെ റിപ്പോർട്ട് നിർദ്ദേശിച്ചു. “ഇന്ത്യാസ് ഗ്രോത്; ജേർണി ഫ്രം സൈസ് റ്റു സ്ട്രെഗ്ത്” എന്ന റിപ്പോർട്ടിലാണ് ഇന്ത്യയുടെ വളർച്ചാ ദിശയെ പുതിയ രീതിയിൽ വിലയിരുത്തുന്നത്. പ്രതിശീർഷ വരുമാനത്തിൽ മുൻനിരയിലുള്ള 10 സമ്പദ്‌വ്യവസ്ഥകളിൽ ഇന്ത്യ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് ലാമ റിസർച്ച് ചൂണ്ടിക്കാട്ടി. 2013-ൽ ‘ഫ്രാഗൈൽ ഫൈവ്’ പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യ, ഇന്ന് ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ്. അടുത്ത സാമ്പത്തിക വർഷം ഇന്ത്യ ജപ്പാനെ മറികടന്ന് നാലാമതെത്തും എന്നാണ് ഐഎംഎഫ് പ്രവചനം. എന്നാല്‍, പ്രതിശീർഷ വരുമാനത്തിൽ ഇന്ത്യയുടെ സ്ഥാനം ഇപ്പോഴും മികച്ചതല്ല. ലാമ റിസർച്ച് ഇക്കാര്യത്തെ സാധ്യതകളുടെ വാതിലായി കാണുന്നു. 2047 ആകുമ്പോഴേക്കും വികസിത രാഷ്ട്രത്തിന്റെ ‘വിക്ഷിത് ഭാരത്’ എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന്,…
ജിഎസ്ടി രജിസ്ട്രേഷൻ പ്രക്രിയ കൂടുതൽ ലളിതവും സുതാര്യവുമാക്കാൻ നിർദേശിച്ച് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ. അതോടൊപ്പം നികുതിദായകരുടെ പരാതികൾക്ക് ഫലപ്രദമായ പരിഹാരങ്ങൾ ലഭ്യമാകുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസിനോട് (CBIC) കേന്ദ്ര ധനമന്ത്രി നിർദ്ദേശിച്ചു. സിബിഐസി അധികൃതരുമായി നടത്തിയ കോൺക്ലേവിലാണ് ധനമന്ത്രി നിർദേശം മുന്നോട്ടുവെച്ചത്. രജിസ്ട്രേഷൻ, റീഫണ്ടുകൾ, പരാതികൾ കൈകാര്യം ചെയ്യൽ എന്നീ മേഖലകളിൽ കാര്യക്ഷമത വർധിപ്പിക്കാനുള്ള മാർഗരേഖകളുടെ അടിസ്ഥാനത്തിൽ കർമ്മപദ്ധതികൾ തയ്യാറാക്കാൻ ധനമന്ത്രി നിർദ്ദേശം നൽകി. നികുതി വെട്ടിപ്പുകൾക്കും തെറ്റായ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ITC) അവകാശവാദങ്ങൾക്കും തടയിടുന്നതിന് സാങ്കേതിക വിദ്യയെ ആധാരമാക്കിയും അപകടസാധ്യത അടിസ്ഥാനമാക്കിയുള്ള പരിശോധന മാനദണ്ഡങ്ങൾ ഉപയോഗിച്ചുമുള്ള രീതി വികസിപ്പിക്കണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു. ജിഎസ്ടി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട നിർബന്ധിത രേഖകളെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റുന്നതിനായി വ്യാപാര സംഘടനകൾക്കും വ്യവസായ വിഭാഗങ്ങൾക്കും വേണ്ടി അവബോധ പ്രചാരണങ്ങൾ ആരംഭിക്കാൻ സിജിഎസ്ടി രൂപീകരണങ്ങൾ (CGST Formations) നിർദേശിച്ചിട്ടുണ്ട്. ഇത്തരം നടപടി ക്രമങ്ങൾ നികുതിദായകർക്ക് രജിസ്ട്രേഷൻ…
അനില്‍ അംബാനിയുടെ വമ്പൻ തിരിച്ചുവരവാണ് കോർപ്പറേറ്റ് ലോകത്തിൻറെ ശ്രദ്ധാകേന്ദ്രം. തിരിച്ചുവരവിൽ കടബാധ്യതയുള്ള ചില കമ്പനികൾ ഒഴിയാനുള്ള തീരുമാനങ്ങളും നടക്കുന്നുണ്ട്. അതിൻ്റെ ഭാഗമായാണ് റിലയന്‍സ് ക്യാപിറ്റല്‍ അനിൽ അംബാനി ഒഴിവാക്കിയത്. ഇപ്പോൾ അദ്ദേഹത്തിന്റെ വിദർഭ ഇൻഡസ്ട്രീസ് പവർ ലിമിറ്റഡിനെ (VIPL) സ്വന്തമാക്കാൻ ഒരുങ്ങുകയാണ് അദാനി ഗ്രൂപ്പ്. ജൂൺ 18ന് നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ അംഗീകാരം ലഭിച്ചതോടെ, 4,000 കോടി രൂപയുടെ പരിഹാര പദ്ധതിയിലാണ് വിദർഭ ഇൻഡസ്ട്രീസ് അദാനി ഏറ്റെടുക്കുന്നത്. എന്നാൽ, റിപ്പോർട്ടുകൾ പ്രകാരം കമ്പനിക്ക് 6,753 കോടി രൂപയുടെ ബാധ്യതകളുണ്ട്. സുരക്ഷിത കടക്കാര്‍ ഫെബ്രുവരിയില്‍ തന്നെ ഭൂരിപക്ഷ അനുമതി നല്‍കിയിരുന്നു. റിലയന്‍സ് പവറിന്റെ ഒരു അനുബന്ധ സ്ഥാപനമായിരുന്നു വിഐപിഎല്ലിനെ ഉയര്‍ന്ന കടം മൂലം ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്സി കോഡ് (ഐബിസി) പ്രകാരം പാപ്പരത്ത നടപടികള്‍ പ്രഖ്യാപിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് അനില്‍ അംബാനി റിലയന്‍സ് പോര്‍ട്ട്‌ഫോളിയോയിൽ നിന്ന് വിഐപിഎല്ലിനെ പുറത്താക്കിയത്. നാഗ്പൂരിലുളള 600 മെഗാവാട്ട് ശേഷിയുള്ള താപവൈദ്യുത നിലയം ഉൾപ്പെടുന്ന സ്ഥാപനമാണ് വിദർഭ…
ഓൺലൈൻ ഫുഡ് ഡെലിവറി രംഗത്തെ മുൻനിര കമ്പനിയായ സ്വിഗ്ഗി, പ്രീമിയം ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പുതിയ സേവനരംഗത്തേക്ക് കടന്നിരിക്കുകയാണ്. ‘ക്രൂ’ എന്ന പേരിൽ പുറത്തിറക്കിയ പുതിയ ആപ്പ് ലൈഫ്‌സ്റ്റൈൽ, ട്രാവൽ കൺസേർജ് സേവനങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. ബീറ്റാ ഘട്ടത്തിലാണ് ആപ്പ് ഇപ്പോൾ പ്രവർത്തിക്കുന്നത്, മാത്രമല്ല തിരഞ്ഞെടുത്ത ഉപയോക്താക്കളുടെ ഇടയിലാണ് ആദ്യമായി ഈ സേവനം ലഭ്യമാക്കുന്നത്. ആപ്പിന്റെ മുഖ്യ ലക്ഷ്യം, അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റുകൾ നേടൽ, ബജറ്റിനുള്ളിൽ ക്യൂറേറ്റഡ് സമ്മാനങ്ങൾ കണ്ടെത്തൽ, യാത്രകളുടെ പ്ലാനിംഗ് തുടങ്ങിയ വ്യക്തിഗത സേവനങ്ങളാണ്. സ്വിഗ്ഗിയുടെ മാതൃസ്ഥാപനമായ ബണ്ടിൽ ടെക്നോളജീസിന്റെ കീഴിലാണ് ക്രൂ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ആപ്പിൾ ആപ്പ് സ്റ്റോറിലും ഗൂഗിൾ പ്ലേ സ്റ്റോറിലും ക്രൂ ആപ്പ് ലഭ്യമാണ്. ഇതാദ്യമായല്ല സ്വിഗ്ഗി പ്രീമിയം സേവന മേഖലയിലേക്ക് കടക്കുന്നത്. കഴിഞ്ഞ വർഷം ‘റെയർ ലൈഫ്’ എന്ന പേരിൽ സബ്‌സ്‌ക്രിപ്‌ഷൻ അടിസ്ഥാനത്തിലുള്ള കൺസേർജ് സേവനം കമ്പനി പരീക്ഷിച്ചിരുന്നു. എന്നാൽ, റെയർ ലൈഫ് ഒരു സ്റ്റാൻഡ്-എലോൺ ആപ്പിലേക്ക് പുരോഗമിച്ചില്ല. പുതിയ സേവനങ്ങൾ അവതരിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കഴിഞ്ഞ…
കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് സ്വര്‍ണവില 9,235 രൂപയും പവന് വില 73,880 രൂപയുമായി.18 കാരറ്റ് സ്വര്‍ണത്തിൻ്റെ വില ഗ്രാമിന് 20 രൂപ വര്‍ധിച്ച് 7,575 രൂപയായി. വെള്ളിയിൽ ഇന്ന് മാറ്റമൊന്നുമില്ല. നിലവില്‍ ഗ്രാമിന് 118 രൂപയാണ് വില. ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം, ഉക്രൈന്‍ യുദ്ധം തുടങ്ങിയ രാഷ്ട്രീയ അസ്ഥിരതകളാണ് സമീപദിനങ്ങളില്‍ സ്വര്‍ണവിലയെ കാര്യമായി സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപമായി സ്വര്‍ണത്തിലേക്ക് ആളുകള്‍ ഒഴുകിയെത്തുന്നതും വില കുതിച്ചുയരാന്‍ ഇടയാക്കുന്നു. അടുത്ത കാലഘട്ടത്തില്‍ യു.എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയിട്ടില്ലെങ്കിലും, വര്‍ഷാവസാനത്തോടെ നിരക്കുകള്‍ കുറയ്ക്കുമെന്നാണ് സൂചന. ആഗോള തലത്തില്‍ സ്വര്‍ണത്തിന്‍റെ ഔണ്‍സ് വില 3,451.62 ഡോളര്‍ എന്ന റെക്കോര്‍ഡിൽ നിന്ന് ഇപ്പോള്‍ 3,368 ഡോളറിലായി താഴ്ന്നിരിക്കുന്നു. എന്നാല്‍, ഭാവിയിൽ കുറഞ്ഞ നിരക്കിലേക്കുള്ള സാധ്യതയെ മുന്‍നിര്‍ത്തി വില വീണ്ടും ഉയരാനാണ് സാധ്യത. ഫെഡറല്‍ റിസര്‍വ് 2026 ലും 2027 ലും നിരക്കുകള്‍…
കണ്ട്‌ല തുറമുഖത്ത് ചരക്കുകൾ ഇറക്കാൻ തിരക്ക്. ചരക്ക് കപ്പലുകൾ തുറമുഖത്ത് ദിവസങ്ങളോളം കാത്തിരിക്കുന്നു. ഇന്തോനേഷ്യയിൽ നിന്നുള്ള അസംസ്കൃത പാം ഓയിൽ വഹിക്കുന്ന നിരവധി കപ്പലുകൾ കണ്ട്‌ല തുറമുഖത്ത് ചരക്കുകൾ ഇറക്കുന്നതിനായി കാത്തിരിക്കുകയാണ്. അതിനാൽ, പ്രാദേശിക വിപണികളിൽ ഭക്ഷ്യ എണ്ണയുടെ ക്ഷാമവും വിതരണ തടസ്സവും ഉണ്ടാകുമെന്ന് വ്യാപാരികൾ മുന്നറിയിപ്പ് നൽകി. സോൾവന്റ് എക്സ്ട്രാക്റ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (SEA) സർക്കാരിന് അയച്ച കത്തുകളിൽ, 45,000 ടൺ ശേഷിയുള്ള രണ്ട് കപ്പലുകൾ മാത്രമാണ് നിലവിൽ ചരക്കുകൾ ഇറക്കുന്നതെന്നും 157,000 ടൺ വഹിക്കുന്ന എട്ട് കപ്പലുകൾ വരെ ബെർത്തുകൾക്കായി കാത്തിരിക്കുകയാണെന്നും പറയുന്നു. 159,000 ടൺ മൊത്തം ശേഷിയുള്ള അഞ്ച് കപ്പലുകൾ കൂടി അടുത്ത ആഴ്ചയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ തിരക്ക് കൂടാൻ സാധ്യതയേറെയാണ്. ഇന്ത്യയിൽ പ്രതിമാസം ശരാശരി 750,000 ടൺ പാം ഓയിൽ ഇറക്കുമതി ചെയ്യുന്നു. പ്രധാന തുറമുഖമായ കണ്ട്‌ല, പാശ്ചാത്യ രാജ്യങ്ങളിലേക്കും വടക്കൻ ഇന്ത്യയിലേക്കും പാമോയിൽ വിതരണം ചെയ്യുന്നു. കഴിഞ്ഞ മാസത്തെ തീരുവ ഇളവിന്റെ പശ്ചാത്തലത്തിൽ…
കേരളത്തില്‍ പാല്‍വില കൂട്ടേണ്ടിവരുമെന്ന സൂചനയുമായി മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി. അടുത്തമാസം ആദ്യവാരത്തോടെ വിലവർധനയിൽ മില്‍മയുടെ തീരുമാനമുണ്ടാകും. എറണാകുളം യൂണിയൻ ലിറ്ററിന് 60 രൂപയായി വില വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചതിനെ തുടര്‍ന്നാണ് ചർച്ചകള്‍ ചൂടുപിടിക്കുന്നത്. തിരുവനന്തപുരം, കോഴിക്കോട് യൂണിയനുകളുടെ അഭിപ്രായം കൂടി ഉള്‍പ്പെടുത്തി സര്‍ക്കാരിന് ശുപാര്‍ശ നല്‍കാനാണ് മില്‍മയുടെ നീക്കം. ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് പരിഗണിച്ചായിരിക്കും തീരുമാനം, എന്നാല്‍ ചെലവ് വര്‍ദ്ധിച്ച സാഹചര്യത്തില്‍ വില വര്‍ദ്ധന സംബന്ധിച്ച തീരുമാനം അനിവാര്യമാകുമെന്നും മില്‍മ ചെയര്‍മാന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ഇതുവരെ പാലിന് 52 രൂപയായിരുന്നു വില. 2022 ഡിസംബറിലായിരുന്നു അവസാനമായി, ലിറ്ററിന് 6 രൂപ കൂട്ടിയത്. പുതിയ വില എത്രയാകുമെന്നത് സംബന്ധിച്ച് വ്യക്തമല്ലെങ്കിലും 60 മുതല്‍ 64 രൂപ വരെ ഉയര്‍ന്നേക്കാമെന്ന സൂചനകളാണ് നിലവിലുള്ളത്. അവശ്യവസ്തുക്കളുടെ നിരന്തരമായ വിലക്കയറ്റം മിൽമയുടെ വിലവർധനയെ ശക്തിപ്പെടുത്തുന്നു. പാല്‍വില ഉയര്‍ത്തണമെങ്കില്‍ മില്‍മയുടെ ശുപാര്‍ശയ്ക്കൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയും ആവശ്യമാണ്. എന്നാല്‍ ഇതര സംസ്ഥാനങ്ങളില്‍ പാല്‍വില കുറവായതിനാല്‍ മില്‍മയുടെ ഡിമാൻഡ്…
ഇറാൻ മേഖലയിലെ യുദ്ധാന്തരീക്ഷം ഇന്ത്യയുടെ ഇറക്കുമതിയെയും വ്യാപാര ബന്ധങ്ങളെയും ഗുരുതരമായി ബാധിക്കുകയാണ്. ഈന്തപ്പഴം, മമ്ര ബദാം, പിസ്ത തുടങ്ങിയ പ്രധാന ഡ്രൈ ഫ്രൂട്ടുകൾ ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നത് താൽക്കാലികമായി സ്തംഭിച്ചിരിക്കുകയാണ്. ഇതിൻ്റെ പ്രതിഫലനമായി ഡൽഹിയിലെ മൊത്തവിപണികളിൽ ഡ്രൈ ഫ്രൂട്ടുകളുടെ വില അഞ്ച് മുതൽ പത്ത് മടങ്ങ് വരെ വർധിച്ചു. റീട്ടെയിൽ വിപണിയിൽ വിലക്കയറ്റം ഇതിലും ഉയരാനാണ് സാധ്യത. ഇന്ത്യ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഉണക്കമുന്തിരി, വാല്‍നട്ട്, ബദാം, അത്തിപ്പഴം, ആപ്രിക്കോട്ട് തുടങ്ങിയ ഫ്രൈ ഫ്രൂട്ട്‌സ് പാകിസ്ഥാന്‍ വഴിയാണ് ഇറക്കുമതി ചെയ്തിരുന്നത്. എന്നാൽ, ഇക്കഴിഞ്ഞ ഇന്ത്യാ-പാക് സംഘർഷത്തിനുശേഷം ഇന്ത്യ പാകിസ്ഥാൻ വഴിയുള്ള എല്ലാ വ്യാപാര ബന്ധങ്ങളും വിച്ഛേദിച്ചു. ഇറാൻ-ഇസ്രായേൽ സംഘർഷം, ഇറാനിലെ ചബഹാർ തുറമുഖം വഴി ഇന്ത്യയിലേക്ക് എത്തിച്ചിരുന്ന ചരക്കുകളെ പ്രതികൂലമായി ബാധിച്ചു. അതിനാൽ, നിലവിലെ യുദ്ധസാഹചാര്യത്തിൽ ഇറാനിയൻ ഡ്രൈ ഫ്രൂട്ട്സ് ആദ്യം അഫ്ഗാനിലേക്ക്, അവിടെ നിന്ന് ദുബായ് വഴി ഇന്ത്യയിലേക്കെന്ന രീതിയിലാണ് എത്തുന്നത്. ഇതിലൂടെ ചെലവ് കൂടുന്നതിനാൽ വിലയും ഉയരുകയാണ്. നിലവിൽ…