Subscribe to Updates
Get the latest creative news from Together Keralam about entrepreneurship and business.
Author: Bismi Baby
മേയ് ഒന്നുമുതൽ ഊട്ടിയിൽ ഗതാഗത നിയന്ത്രണങ്ങൾ നടപ്പാക്കാൻ ജില്ലാ ഭരണകൂടം. വിനോദസഞ്ചാരികളുടെ തിരക്ക് വർധിച്ചതിനാലാണ് ഈ തീരുമാനം. സഞ്ചാരികളുടെ സുരക്ഷയും ഗതാഗത നിയന്ത്രണവും ഉറപ്പാക്കുന്നതിനായി വലിയ വാഹനങ്ങൾക്കും 12 സീറ്റിൽ കൂടുതലുള്ള വാനുകൾക്കും നഗരത്തിനുള്ളിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. മേട്ടുപ്പാളയത്തുനിന്ന് വരുന്ന വാഹനങ്ങൾ കൂനൂർ വഴിയിലൂടെ ഊട്ടിയിലെത്തണം. തിരിച്ച്, ഊട്ടിയിൽ നിന്ന് മേട്ടുപ്പാളയത്തേക്ക് പോകുന്നവർ കോത്തഗിരി വഴിയായിരിക്കണം പോകേണ്ടത്. ഗൂഡല്ലൂർ ഭാഗത്തുനിന്നുള്ള വലിയ വാഹനങ്ങൾ നഗരത്തിന് പുറത്തുള്ള പാർക്കിങ് കേന്ദ്രങ്ങളിൽ നിർത്തിയ ശേഷം സർക്യൂട്ട് ബസുകളിലൂടെ സഞ്ചാരികൾ യാത്ര ചെയ്യണം. മസിനഗുഡി, കല്ലട്ടി വഴിയുള്ള പ്രവേശനം സീസൺ കാലത്ത് നിരോധിച്ചിട്ടുണ്ട്. റോഡുകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനാണ് ഈ നടപടി. TN 43 രജിസ്‌ട്രേഷൻ വാഹനങ്ങൾക്ക് നേരിട്ട് പ്രവേശനം അനുവദിക്കും. മറ്റ് ജില്ലകളിലോ സംസ്ഥാനങ്ങളിലോ രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് പ്രത്യേക എൻട്രി പാസ് നേടി കല്ലട്ടി വഴി പ്രവേശനം ലഭ്യമാക്കും.
മനുഷ്യ-പാമ്പ് സമ്പർക്കങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും മനുഷ്യജീവൻ സംരക്ഷിക്കുന്നതിനുമായി വികസിപ്പിച്ച സർപ്പ ആപ്പ് പുതിയ മാറ്റങ്ങളോടെ നവീകരിക്കാനൊരുങ്ങി വനം വകുപ്പ്. പുതിയ പതിപ്പായ ‘സർപ്പ ആപ്പ് 2.0’യിൽ തത്സമയം ഡോക്ടർമാരുടെ ഓൺലൈൻ സഹായം ഉൾപ്പെടെ നിരവധി സൗകര്യങ്ങൾ ലഭ്യമാക്കും. പാനലിൽ പരമാവധി ഡോക്ടർമാരെ ഉൾപ്പെടുത്താനാണ് ശ്രമം. ഇപ്പോൾ കുറച്ച് ഡോക്ടർമാരുടെ സേവനം മാത്രമേ ആപ്പിലുള്ളൂ. കൂടാതെ, ആന്റിവെനം ലഭി ക്കുന്ന ആശുപത്രികളുടെ വിവരവും ഉൾപ്പെടുത്തും. ആന്റിവെനത്തിന്റെ സ്റ്റോക്കും മറ്റും കൃത്യമായി അപ്ഡേറ്റ് ചെയ്യും. ‘സർപ്പപാഠം’ ബോധവത്കരണ ക്ലാസുകൾക്ക് ഓൺലൈൻ രജിസ്ട്രേഷൻ സൗകര്യവും ഒരുക്കും. ആപ്പ് ആൻഡ്രോയിഡിനൊപ്പം ഐഒഎസ് പ്ലാറ്റ്‌ഫോമിലും ലഭ്യമാക്കും. അന്തരീക്ഷ താപനില ഉയരുന്നതോടെ പാമ്പുകൾ ആവാസവ്യവസ്ഥയിൽ നിന്ന് പുറത്തേക്കിറങ്ങുന്ന സാഹചര്യം വർധിക്കുകയാണ്. പ്രത്യേകിച്ച് മാർച്ച്, ഏപ്രിൽ മാസങ്ങളിലെ പ്രജനനകാലത്ത് വിഷപ്പാമ്പുകളുടെ സാന്നിധ്യം കൂടുതലാണ്. പാമ്പുകടി സംഭവിച്ചാൽ ഉടൻ ലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. അതിനാൽ രോഗിയെ ഭയപ്പെടുത്താതെ എത്രയും പെട്ടെന്ന് അടുത്തള്ള ആന്റിവെനം ലഭ്യമായ ആശുപത്രിയിൽ എത്തിക്കണം. 2020-ൽ ആരംഭിച്ച സർപ്പ ആപ്പിൽ ഇപ്പോൾ…
ഇന്ത്യയിൽ പ്രീപെയ്ഡ് മൊബൈൽ റീചാർജ് സേവനം ആരംഭിച്ച് വാട്‌സ്ആപ്പ്. ഇനി ഉപഭോക്താക്കൾക്ക് മറ്റ് ആപ്പുകൾ ഉപയോഗിക്കാതെ തന്നെ വാട്സാപ്പിലൂടെ നേരിട്ട് റീചാർജ് ചെയ്യാം. പേയു (PayU) ആപ്പിന്റെ സഹകരണത്തോടെയാണ് ഈ സൗകര്യം നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ (Vi) ഉപഭോക്താക്കൾക്ക് ഈ സേവനം ലഭ്യമാകും. വാട്‌സ്ആപ്പില്‍ലെ രൂപയുടെ ചിഹ്നമുള്ള ഐക്കണിൽ (₹) ക്ലിക്ക് ചെയ്‌ത് അതിൽ പ്രീപെയ്‌ഡ് എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. പിന്നീട് മൊബൈൽ ഓപ്പറേറ്ററെ തെരഞ്ഞെടുക്കുകയും അതിൽ നിന്ന് പ്ലാൻ തെരഞ്ഞെടുക്കുകയും ചെയ്യുക. ശേഷം പെയ്‌മെന്‍റ് മോഡ് തെരഞ്ഞെടുത്ത് റീചാർജ് എളുപ്പത്തിൽ പൂർത്തിയാക്കാം. യുപിഐ, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് പണമടക്കാനുള്ള സൗകര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വന്തം നമ്പറിനും മറ്റുള്ളവർക്കും റീചാർജ് ചെയ്യാനാകും എന്നതാണ് പ്രത്യേകത. മെസേജിംഗിനൊപ്പം പേയ്‌മെന്റ്, ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയ സേവനങ്ങളിലേക്ക് വ്യാപനം നടത്തുന്ന വാട്സാപ്പിന്റെ പുതിയ നീക്കം ഡിജിറ്റൽ പേയ്‌മെന്റ് മേഖലയിലെ മത്സരം കൂടുതൽ ശക്തമാക്കും. ഗൂഗിൾ പേ, ഫോൺ പേ…
ഗ്ലോബൽ കേപ്പബിലിറ്റി സെൻററുകൾ (GCC) സ്ഥാപിക്കാൻ ബഹുരാഷ്ട്ര കമ്പനികൾ കൂടുതൽ ശ്രദ്ധിക്കുന്ന ഇന്ത്യൻ നഗരങ്ങളുടെ പട്ടികയിൽ കൊച്ചിയും. രാജ്യത്തെ മുൻനിര വളർച്ചാ നഗരങ്ങളിലൊന്നായി കൊച്ചി മാറുന്നതായി 2025-26 ലെ നാസ്കോം-സിനോവ് ജി.സി.സി. റിപ്പോർട്ട്. മറ്റു മെട്രോ നഗരങ്ങളെ അപേക്ഷിച്ച് കുറഞ്ഞ പ്രവർത്തനച്ചെലവും ജീവിതച്ചെലവും കൊച്ചിയെ കൂടുതൽ ആകർഷകമാക്കുന്നു. ബെംഗളൂരുവിനെ അപേക്ഷിച്ച് 35–40 ശതമാനം വരെ ചെലവ് കുറവാണെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കൂടാതെ മെച്ചപ്പെട്ട ഇൻഫ്രാസ്ട്രക്ചർ, മെട്രോ റെയിൽ, അന്താരാഷ്ട്ര വിമാനത്താവളം, അതിവേഗ ഇന്റർനെറ്റ് തുടങ്ങിയ സൗകര്യങ്ങളും നഗരത്തിന്റെ വളർച്ചയ്ക്ക് കരുത്താകുന്നു. ഇതിനകം തന്നെ ഐ.ബി.എം., നിസ്സാൻ ഡി ജിറ്റൽ, ഇ.വൈ. തുടങ്ങിയ ആഗോള കമ്പനികൾ കൊച്ചിയിൽ അവരുടെ ഗ്ലോബൽ കേപ്പബിലിറ്റി സെൻററുകൾ ആരംഭിച്ചിട്ടുണ്ട്. കൂടാതെ എയർ ഇന്ത്യയുടെ ഡിജിറ്റൽ ഇന്നോവേഷൻ സെൻററും പ്രവർത്തനം തുടങ്ങി. നിലവിൽ നഗരത്തിൽ നൂറിലധികം ജി സി സികൾ പ്രവർത്തിക്കുന്നതായി വിലയിരുത്തുന്നു. കേരള സർക്കാർ രൂപപ്പെടുത്തിയ ജി സി സി നയം (2025–2030) നടപ്പായാൽ കൊച്ചിയുടെ ഈ…
രാജ്യത്ത് പാചകവാതക സിലിണ്ടർ വിതരണത്തിലും ബുക്കിംഗിലും മെയ് 1 മുതൽ നിർണായക മാറ്റങ്ങൾ വരുന്നു. ആഗോള വിപണിയിലെ അനിശ്ചിതത്വവും വിതരണ പ്രശ്നങ്ങളും പരിഗണിച്ച്ഇന്ത്യൻ ഓയിൽ (Indane), ഭാരത് ഗ്യാസ് (Bharat Gas), എച്ച്പി ഗ്യാസ് (HP Gas) എന്നീ എണ്ണക്കമ്പനികൾ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. പ്രധാന മാറ്റം ബുക്കിംഗ് ഇടവേളയിലാണ്. നഗരങ്ങളിൽ ഒരു സിലിണ്ടർ ബുക്ക് ചെയ്തതിന് ശേഷം അടുത്ത ബുക്കിംഗിന് കുറഞ്ഞത് 25 ദിവസം കാത്തിരിക്കണം. ഗ്രാമപ്രദേശങ്ങളിൽ ഈ കാലാവധി 45 ദിവസമാക്കി. അനധികൃത വിൽപ്പനയും വിതരണത്തിലെ ക്രമക്കേടുകളും നിയന്ത്രിക്കാനാണ് നടപടി. ഡെലിവറി സംവിധാനം കൂടുതൽ സുരക്ഷിതമാക്കാൻ OTP അടിസ്ഥാനത്തിലുള്ള സ്ഥിരീകരണം നിർബന്ധമാക്കി. സിലിണ്ടർ എത്തുമ്പോൾ രജിസ്റ്റർ ചെയ്ത മൊബൈലിലേക്ക് ലഭിക്കുന്ന കോഡ് നൽകിയാൽ മാത്രമേ വിതരണം നടക്കൂ. സബ്‌സിഡി ലഭിക്കുന്ന ഉപഭോക്താക്കൾക്ക് ആധാർ അടിസ്ഥാനത്തിലുള്ള ഇ-കെവൈസി നിർബന്ധമാണ്. പ്രത്യേകിച്ച് പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കൾ ഇത് പൂർത്തിയാക്കണം. ഇല്ലെങ്കിൽ സബ്‌സിഡി ലഭിക്കാൻ സാധ്യത കുറവാണ്. വിലയിലും മാറ്റം പ്രതീക്ഷിക്കപ്പെടുന്നു.…
സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 320 രൂപയും ഗ്രാമിന് 40 രൂപയും വർധിച്ചു. ഇതോടെ 22 കാരറ്റ് സ്വർണത്തിന് വില പവന് 1,11,000 രൂപ ആയി. ഒരു ഗ്രാമിന് 13,875 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസങ്ങളിൽ ചെറിയ ഇടിവുണ്ടായെങ്കിലും സ്വർണവില ഒരു ലക്ഷത്തിന് മുകളിലായിരുന്നു. ഇന്ന് വീണ്ടും ഉയർന്ന് 18 കാരറ്റ് ഗ്രാമിന് 11,400 രൂപയും 14 കാരറ്റിന് 8,880 രൂപയും ആയി. വെള്ളി വിലയിൽ ചെറിയ ഇടിവ് ഉണ്ടായി. ഒരു ഗ്രാമിന് 255 രൂപയും 10 ഗ്രാമിന് 2,550 രൂപയുമാണ് ഇന്നത്തെ നിരക്ക്. പണിക്കൂലി, ജിഎസ്‌ടി, ഹാൾമാർക്കിംഗ് ചാർജുകൾ എന്നിവ കൂടി ചേർത്താൽ ഒരു പവൻ സ്വർണം വാങ്ങാൻ ഏകദേശം 1.40 ലക്ഷം വരെ ചെലവാകുമെന്നാണ് വിലയിരുത്തൽ. ഇതോടെ വിവാഹ ആവശ്യങ്ങൾക്കും ആഭരണ വാങ്ങലിനും എത്തുന്നവർ ആശങ്കയിലാണ്. ആഗോള സാമ്പത്തിക സാഹചര്യങ്ങളും വിലയിൽ സ്വാധീനം ചെലുത്തുന്നു. ഡോളറിനെതിരായ രൂപയുടെ മൂല്യം, ക്രൂഡ് ഓയിൽ…
തട്ടിപ്പുകൾ കൂടിയതോടെ ആധാർ കാർഡിന് പുതിയ രൂപമാറ്റത്തിനൊരുങ്ങി യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ [യുഐഡിഎഐ] . കൂടുതൽ സുരക്ഷിതവും സ്വകാര്യത ഉറപ്പാക്കുന്നതുമായ സംവിധാനത്തിലേക്ക് മാറ്റുന്നതിനായി പുതിയ ഡിസൈനിൽ, പേര്, വിലാസം, ജനനത്തീയതി തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ഉണ്ടാകില്ല. പകരം ഒരു ഫോട്ടോയും സുരക്ഷിതമായ ക്യൂ ആർ കോഡും മാത്രമായിരിക്കും ഉൾപ്പെടുക. ഈ ക്യൂ ആർ കോഡിലൂടെ അംഗീകൃത സംവിധാനങ്ങൾ വഴി മാത്രമേ അടിസ്ഥാന വിവരങ്ങൾ പരിശോധിക്കാൻ കഴിയൂ. ഇതിലൂടെ തട്ടിപ്പുകളും ഡാറ്റ ദുരുപയോഗവും കുറയ്ക്കാനാണ് ലക്ഷ്യം. ആധാർ വിവരങ്ങൾ മുഴുവനും സുരക്ഷിതമായി സർക്കാർ സർവറുകളിൽ സൂക്ഷിക്കപ്പെടും. ആവശ്യമുള്ളപ്പോൾ ഔദ്യോഗിക ആപ്പുകൾ വഴിയാണ് പരിശോധന നടത്തുക. ഫെയ്‌സ് ഓതന്റിക്കേഷൻ പോലുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് വ്യക്തിയുടെ തിരിച്ചറിയൽ ഉറപ്പാക്കാനും സൗകര്യം ഉണ്ടാകും. ഇതോടൊപ്പം, ഫിസിക്കൽ കാർഡുകളുടെ ഉപയോഗം കുറച്ച് ഡിജിറ്റൽ ഐഡി സംവിധാനങ്ങൾക്ക് പ്രാധാന്യം നൽകാനാണ് നീക്കം. മാസ്‌ക്ഡ് ആധാർ, ഇ-ആധാർ, ആധാർ ആപ്പ് എന്നിവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതും ഇതിന്റെ ഭാഗമാണ്. പഴയ…
കേരളത്തിൽ റബർ വില വീണ്ടും ഉയരുന്നു. റബ്ബർ ബോർഡ് നിശ്ചയിച്ച നിരക്കുപ്രകാരം ആർ.എസ്.എസ് 4 ഗ്രേഡിന് 243 രൂപയും ആർ.എസ്.എസ് 5 ന് 239 രൂപയുമാണ് നിലവിലെ വില. എന്നാൽ വിപണിയിൽ ചരക്ക് ക്ഷാമം രൂക്ഷമായതോടെ ടയർ കമ്പനികൾ വ്യാപാരികളിലൂടെ ഇതിലും ഉയർന്ന നിരക്കിൽ റബർ ശേഖരിക്കുന്നതായി റിപ്പോർട്ടുകൾ. വില അടുത്ത ദിവസങ്ങളിൽ 250 രൂപ കടക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകർ. രാജ്യാന്തര വിപണിയിലും റബർ വില ആഭ്യന്തര നിരക്കിനെക്കാൾ ഉയർന്ന നിലയിലാണ്. ഇതോടെ ഇറക്കുമതി വർധിപ്പിച്ച് വില താഴ്ത്താനുള്ള സാധ്യത കുറഞ്ഞിരിക്കുകയാണ്. പ്രധാന ഉത്പാദക രാജ്യങ്ങളായ തായ്‌ലൻഡ്, മലേഷ്യ എന്നിവിടങ്ങളിൽ ഉത്പാദനം കുറഞ്ഞത് ആഗോള ലഭ്യതയെ ബാധിച്ചിട്ടുണ്ട്. കോട്ടയം ഉൾപ്പെടെയുള്ള വിപണികളിൽ വ്യാപാരികൾ 248 രൂപ വരെ വില നൽകി റബർ ശേഖരിക്കുന്ന സാഹചര്യമാണ്. ഈ ചരക്കുകൾ 250 രൂപയ്ക്കും മുകളിലായി ടയർ കമ്പനികൾക്ക് കൈമാറുന്നതായും സൂചന. ആവശ്യകത ഉയർന്നിട്ടും കര്‍ഷകരുടെ കൈവശം ആവശ്യമായ സ്‌റ്റോക്ക് ഇല്ലാത്തതാണ് വിപണിയെ ബാധിക്കുന്നത്. കനത്ത…
സൈബർ സുരക്ഷാ രംഗത്ത് പുതിയ ആശങ്കകൾ ഉയർത്തി ആന്ത്രോപിക്ക് വികസിപ്പിച്ച എ.ഐ. മോഡൽ ‘ക്ലോഡ് മിത്തോസ്’. ബാങ്കുകൾ, ടെലികോം കമ്പനികൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് വലിയ ഭീഷണിയാകുമെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ജാഗ്രത ശക്തമാക്കി. കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ ബാങ്കുകളുടെ മേധാവികളുമായി ചേർന്ന ഉന്നതതല സുരക്ഷാ യോഗത്തിൽ സൈബർ സുരക്ഷയുടെ കാര്യത്തിൽ അതീവ ജാഗ്രതയും ഏകോപനവും അനിവാര്യമാണെന്ന് നിർദേശിച്ചു. ആന്ത്രോപിക്കിന്റെ ഏറ്റവും ശക്തമായ എ ഐ മോഡലാണ് ക്ലോഡ് മിത്തോസ്. സൈബർ സുരക്ഷയിൽ ഈ മോഡൽ വളരെ മികച്ചതായതിനാൽ മിത്തോസ് പോലുള്ള എ.ഐ. ടൂളുകൾ തെറ്റായ കൈകളിലെത്തിയാൽ സിസ്റ്റങ്ങളിലെ പഴയ പിഴവുകളും സുരക്ഷാ ദൗർബല്യങ്ങളും കണ്ടെത്തി ഹാക്കർമാർക്ക് സൈബർ ആക്രമണങ്ങൾ നടത്താൻ കൂടുതൽ എളുപ്പമാക്കും. ബാങ്കിംഗ്, ടെലികോം മേഖലകൾ മാത്രമല്ല, പവർ ഗ്രിഡുകൾ, എണ്ണക്കുഴൽ സംവിധാനങ്ങൾ, വ്യാവസായിക ശൃംഖലകൾ എന്നിവയും അപകടസാധ്യതയിൽപ്പെടും. റിപ്പോർട്ടുകൾ പ്രകാരം, പ്രധാന ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും വെബ് ബ്രൗസറുകളിലും വർഷങ്ങളായി നിലനിന്നിരുന്ന ദൗർബല്യങ്ങൾ കണ്ടെത്താൻ…
പേടിഎം പേയ്മെൻ്റ് ബാങ്ക് ലിമിറ്റഡിന്റെ ബാങ്കിങ് ലൈസൻസ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റദ്ദാക്കി. ബാങ്കിന്റെ എല്ലാ പ്രവർത്തനങ്ങളും ഉടൻ നിർത്തലാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഏറെക്കാലമായി തുടരുന്ന മുന്നറിയിപ്പുകളും നിയന്ത്രണ നടപടികളും ഒടുവിൽ നിർണായക തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. ഉപഭോക്താക്കളുടെ നിക്ഷേപങ്ങളും മറ്റ് ബാധ്യതകളും തീർപ്പാക്കാൻ ആവശ്യമായ ഫണ്ടുകൾ ബാങ്കിനുണ്ടെന്ന് ആർബിഐ വ്യക്തമാക്കി. നിലവിലുള്ള അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കാനും ഇടപാടുകൾ പൂർത്തിയാക്കാനും ഉപഭോക്താക്കൾക്ക് സമയം നൽകും. 2022 മുതൽ ബാങ്കിന്റെ പ്രവർത്തനങ്ങൾ ആർബിഐയുടെ നിരീക്ഷണത്തിലായിരുന്നു. പിന്നീട് പുതിയ ഉപഭോക്താക്കളെ ചേർക്കുന്നതിലും നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിലും വിലക്കേർപ്പെടുത്തി. കെവൈസി, ഡാറ്റ മാനേജ്മെന്റ്, ഭരണപരമായ വീഴ്ചകൾ എന്നിവ ചൂണ്ടിക്കാട്ടി പലതവണ നിർദേശങ്ങൾ നൽകിയെങ്കിലും പൂർണ്ണമായും പാലിക്കാത്തതാണ് ലൈസൻസ് റദ്ദാക്കലിലേക്ക് നയിച്ചതെന്ന് ആർബിഐ വ്യക്തമാക്കി. നിക്ഷേപകരുടെ സുരക്ഷയെക്കുറിച്ചും വ്യക്തത നൽകിയിട്ടുണ്ട്. നിക്ഷേപ ഇൻഷുറൻസ് പ്രകാരം, ഒരു ബാങ്കിൽ ഒരാൾക്ക് പരമാവധി 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപം സുരക്ഷിതമാണ്. ഈ പരിധിക്കുള്ളിൽ വരുന്ന നിക്ഷേപകർ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.എന്നാൽ…