സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 320 രൂപയും ഗ്രാമിന് 40 രൂപയും വർധിച്ചു. ഇതോടെ 22 കാരറ്റ് സ്വർണത്തിന് വില പവന് 1,11,000 രൂപ ആയി. ഒരു ഗ്രാമിന് 13,875 രൂപയാണ് ഇന്നത്തെ വില.
കഴിഞ്ഞ ദിവസങ്ങളിൽ ചെറിയ ഇടിവുണ്ടായെങ്കിലും സ്വർണവില ഒരു ലക്ഷത്തിന് മുകളിലായിരുന്നു. ഇന്ന് വീണ്ടും ഉയർന്ന് 18 കാരറ്റ് ഗ്രാമിന് 11,400 രൂപയും 14 കാരറ്റിന് 8,880 രൂപയും ആയി.
വെള്ളി വിലയിൽ ചെറിയ ഇടിവ് ഉണ്ടായി. ഒരു ഗ്രാമിന് 255 രൂപയും 10 ഗ്രാമിന് 2,550 രൂപയുമാണ് ഇന്നത്തെ നിരക്ക്.
പണിക്കൂലി, ജിഎസ്‌ടി, ഹാൾമാർക്കിംഗ് ചാർജുകൾ എന്നിവ കൂടി ചേർത്താൽ ഒരു പവൻ സ്വർണം വാങ്ങാൻ ഏകദേശം 1.40 ലക്ഷം വരെ ചെലവാകുമെന്നാണ് വിലയിരുത്തൽ. ഇതോടെ വിവാഹ ആവശ്യങ്ങൾക്കും ആഭരണ വാങ്ങലിനും എത്തുന്നവർ ആശങ്കയിലാണ്.
ആഗോള സാമ്പത്തിക സാഹചര്യങ്ങളും വിലയിൽ സ്വാധീനം ചെലുത്തുന്നു. ഡോളറിനെതിരായ രൂപയുടെ മൂല്യം, ക്രൂഡ് ഓയിൽ വില, ഇറക്കുമതി തീരുവ, ആഭ്യന്തര ഡിമാൻഡ് തുടങ്ങിയ ഘടകങ്ങൾ സ്വർണവില നിർണയിക്കുന്നതിൽ പ്രധാനമാണ്.
പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ഹോർമൂസിലെ അനിശ്ചിതത്വവും പണപ്പെരുപ്പ ഭീഷണി ഉയർത്തുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ആഗോള വിപണിയിലും ചലനങ്ങൾ തുടരുന്നത്.
ഈ മാസത്തിലെ ഉയർന്ന നിരക്കായ 1,14,240 രൂപയിൽ നിന്ന് ഇപ്പോൾ കുറവാണെങ്കിലും, സ്വർണവില വീണ്ടും ഉയരുന്ന പ്രവണതയാണ് കാണുന്നത്. വരും ദിവസങ്ങളിൽ അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾക്കും കേന്ദ്ര ബാങ്കുകളുടെ നയങ്ങൾക്കും അനുസരിച്ച് വിലയിൽ കൂടുതൽ വ്യത്യാസങ്ങൾ ഉണ്ടാകാനിടയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
