Subscribe to Updates
Get the latest creative news from Together Keralam about entrepreneurship and business.
- പ്രീമിയം ഫീച്ചറുകളുമായി മഹീന്ദ്രയുടെ BE 07
- വിവാദമായി എൻ.ടി.എ. നടപടി; നീറ്റ് പരീക്ഷയ്ക്ക് ടെലഗ്രാം വിലക്ക്
- വിപണികൾക്ക് പ്രതീക്ഷ;പശ്ചിമേഷ്യയിൽ സമാധാനക്കാറ്റ്
- സ്വർണവില താഴേക്ക്; രണ്ട് ദിവസത്തിനിടെ പവന് 5,520 രൂപ കുറഞ്ഞു
- ഷിഗെല്ല വ്യാപനം ആശങ്കയാകുന്നു; കൊല്ലത്തും രോഗബാധ
- ഫറോക്ക് സ്വദേശിക്ക് നിപ; സമ്പർക്കപ്പട്ടിക വിപുലമെന്ന് ആരോഗ്യവകുപ്പ്
- അമേരിക്കയുടെ വ്യോമാക്രമണം; ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ
Author: Together Keralam
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പരസ്പര താരിഫുകളിൽ 90 ദിവസത്തെ താൽക്കാലിക വിരാമത്തിനുള്ളിൽ ഇരു രാജ്യങ്ങൾക്കും സ്വീകാര്യമായ ഒരു “വിൻ വിൻ” ഇടക്കാല വ്യാപാര കരാർ ഉണ്ടാക്കാൻ ഇന്ത്യ ശ്രമം തുടങ്ങിയതായി റിപ്പോർട്ട്. വീഡിയോ കോൺഫറൻസിംഗ് ഉൾപ്പടെ പല മാർഗ്ഗങ്ങളിലൂടെയും അമേരിക്കൻ പങ്കാളികളുമായി ഞങ്ങൾ തുടർച്ചയായ ബന്ധപ്പെടുകയാണ്. ഞങ്ങൾ മറ്റുള്ള രാജ്യങ്ങളെക്കാൾ മുന്നിലാണ്. 90 ദിവസത്തിനുള്ളിൽ ഇരുപക്ഷത്തിനും താരിഫ് സംബന്ധിച്ച് ഒരു കരാറിലെത്താൻ കഴിയും,” ഒരു ഔദ്യോഗിക സ്രോതസ്സ് ബിസിനസ്‌ലൈനിനോട് പറഞ്ഞു. ബുധനാഴ്ച, ട്രംപ് വ്യാപാര പങ്കാളികൾക്ക് പ്രഖ്യാപിച്ച പരസ്പര താരിഫുകൾ 90 ദിവസത്തേക്ക് മരവിപ്പിച്ചിരുന്നു, അതിൽ ഇന്ത്യയിൽ 26 ശതമാനം ലെവിയും ഉൾപ്പെടുന്നു. എന്നാൽ 10 ശതമാനം അടിസ്ഥാന താരിഫ് എല്ലാവർക്കും ബാധകമായി തുടരും. ഏതൊരു ചർച്ചയിലും രാജ്യത്തിന്റെ താൽപ്പര്യങ്ങൾ സുരക്ഷിതമാക്കുന്നതിനായിരിക്കും പ്രഥമ പരിഗണനയെന്ന് വാണിജ്യ, വ്യവസായ മന്ത്രി പീയൂഷ് ഗോയലും പറഞ്ഞു. ഇന്ത്യ ഇതിനകം തന്നെ യുഎസുമായി ഒരു ഉഭയകക്ഷി വ്യാപാര കരാറിനായി ചർച്ചകൾ നടത്തിവരികയാണെന്നും 1.4…
യുപിഐ സെർവർ വീണ്ടും പണിമുടക്കി. ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) സെർവറുകൾ പ്രവർത്തനരഹിതമാകുന്നത്. യുപിഐ സെർവറുകൾ പ്രവർത്തനരഹിതമായതോടെ പല ബാങ്കുകളുടെയും പ്രവർത്തനം തകരാറിലായി. മാർച്ച് 26 നും ഏപ്രിൽ 2 നും യുപിഐ സെർവറുകൾ പ്രവർത്തനരഹിതമായിരുന്നു. എൻപിസിഐ നിലവിൽ സാങ്കേതിക പ്രശ്‌നങ്ങൾ നേരിടുന്നു, ഇത് ഭാഗികമായി യുപിഐ ഇടപാടുകളെ ബാധിച്ചിട്ടുണ്ട്. പ്രശ്നം പരിഹരിക്കാൻ ഞങ്ങൾ പ്രവർത്തിക്കുന്നു. നിങ്ങൾക്കുണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ഖേദിക്കുന്നു,” നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ട്വീറ്റിലൂടെ അറിയിച്ചു. ഉപയോക്തൃ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി സേവന തടസ്സങ്ങൾ നിരീക്ഷിക്കുന്ന ഒരു പ്ലാറ്റ്‌ഫോമായ ഔട്ടേജ് ട്രാക്കിംഗ് പ്ലാറ്റ്‌ഫോമായ ഡൗൺഡിറ്റക്ടർ പ്രകാരം, യുപിഐ പ്രവർത്തനരഹിതമായതിനെ കുറിച്ചുള്ള പരാതികൾ രാവിലെ 11:30 ന് ശേഷമാണ് ലഭിക്കുന്നത് എന്നാണ് റിപ്പോർട്ട് ചെയ്തത്. 2,000-ത്തിലധികം ആളുകൾ തങ്ങളുടെ യുപിഐ ഇടപാടുകൾ തടസ്സപ്പെട്ടതായി റിപ്പോർട്ട് ചെയ്തു.
അടുത്ത 4-5 വർഷത്തിനുള്ളിൽ തങ്ങളുടെ ഇലക്ട്രിക് വാഹന ചാർജർ ബിസിനസ്സ് ₹500 കോടി വരുമാനത്തിലേക്ക് ഉയർത്തുമെന്ന് ഗൾഫ് ഓയിൽ ലൂബ്രിക്കന്റ്സ് ഇന്ത്യ ലിമിറ്റഡ്. രണ്ട് വർഷം മുമ്പ് ഇവി ചാർജർ ബിസിനസിലേക്ക് പ്രവേശിച്ച കമ്പനി 8-10 ശതമാനം വിപണി വിഹിതമാണ് ലക്ഷ്യമിടുന്നത്. അടുത്ത 4-5 വർഷത്തിനുള്ളിൽ 8-10 ശതമാനം വിപണി വിഹിതവും ശക്തമായ കയറ്റുമതി സാധ്യതയുമുള്ള 500 കോടി രൂപയുടെ വിപണി മൂല്യമാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്,” കമ്പനിയുടെ ചെന്നൈയിലെ പ്ലാന്റിലെ എംഡിയും സിഇഒയുമായ രവി ചൗള പറഞ്ഞു. ഇതിനായി യുകെ ആസ്ഥാനമായുള്ള ഇന്ദ്ര റിന്യൂവബിൾ ടെക്നോളജീസ് (സ്ലോ ഹോം എസി ചാർജേഴ്സ്), ടൈറക്സ് ട്രാൻസ്മിഷനിൽ ടെക്പെർസ്പെക്റ്റ് സോഫ്റ്റ്വെയറിൽ എന്നീ കമ്പനികളിൽ നിക്ഷേപം വർധിപ്പിച്ചിരുന്നു. ഇതിനായി കമ്പനി 148 കോടി രൂപ നിക്ഷേപിച്ചു. ഏറ്റെടുക്കൽ സമയത്ത് ടൈറക്സിൻ്റെ വരുമാനം 12 കോടിയായിരുന്നു. അത് 2024 സാമ്പത്തിക വർഷത്തിൽ ഏകദേശം 75 കോടിയായി ഉയർന്ന് പ്രധാന വളർച്ചാ എഞ്ചിനായി ഉയർന്നു.
പൊതുമേഖലാ സ്ഥാപനമായ കെ എം എം എൽ അഭിമാന നേട്ടത്തിൽ. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വിറ്റുവരവായ 1,036 കോടി രൂപ നേടിയതായി മന്ത്രി പി രാജീവ് അറിയിച്ചു. മാത്രമല്ല, ടിക്കിള്‍ വിപണനത്തിലും സര്‍വ്വകാല റെക്കോര്‍ഡ് നേട്ടത്തിലാണ് കെ എം എം എല്‍. 8,815 ടണ്‍ ടിക്കിള്‍ വിപണനം നടത്താൻ കമ്പനിക്ക് കഴിഞ്ഞു. കഴിഞ്ഞ 8 വര്‍ഷത്തിനിടയിൽ ടൈറ്റാനിയം ഡയോക്‌സൈഡ് വിപണനത്തിലെ ഏറ്റവും ഉയര്‍ന്ന നേട്ടമാണ് കഴിഞ്ഞ സാമ്പത്തികവർഷത്തിൽ കെ എം എം എൽ കൈവരിച്ചത്. 2021-22 വർഷമാണ് ഏറ്റവും ഉയർന്ന വിറ്റുവരവ് രേഖപ്പെടുത്തിയത്. 1,058 കോടി രൂപയായിരുന്നു വിറ്റുവരവ്. കഴിഞ്ഞ വർഷം അത് 956.24 കോടി രൂപയായിരുന്നു. ഇത്തവണ മാത്രം നൂറിലധികം കോടി രൂപയുടെ പ്രവർത്തനലാഭമാണ് കമ്പനി നേടിയത്. എല്ലാ വര്‍ഷവും സംസ്ഥാന സര്‍ക്കാരിന് ലാഭവിഹിതം കൈമാറുന്ന പൊതുമേഖലാ സ്ഥാപനമാണ് കെ എം എം എല്‍. 2023-24 സാമ്പത്തിക വർഷത്തിൽ കമ്പനി 6.18 കോടി…
2030 ഓടെ രാജ്യത്തെ ഓട്ടോമോട്ടീവ്-ഘടക ഉൽപ്പാദനം 145 ബില്യൺ ഡോളറിലെത്തുമെന്ന് നിതി ആയോഗ്. കയറ്റുമതി മൂന്നിരട്ടിയാകും. അതായത് 20 ബില്യൺ ഡോളറിൽ നിന്ന് 60 ബില്യൺ ഡോളറായി ഉയരുമെന്നും നിതി ആയോഗ് റിപ്പോർട്ട്. ഇന്ത്യയുടെ ഓട്ടോമോട്ടീവ് മേഖലയെക്കുറിച്ചുള്ള വിപുലമായ വിശകലനവും ആഗോള ഓട്ടോമോട്ടീവ് വിപണികളിൽ ഇന്ത്യയുടെ സ്ഥാനവും കാണിക്കുന്ന രൂപരേഖയും റിപ്പോർട്ട് നൽകുന്നു. ഓട്ടോമോട്ടീവ് മേഖലയിൽ ഇന്ത്യയുടെ ആഗോള മത്സരശേഷി വർധിപ്പിക്കുന്നതിന് വേണ്ടിയുള്ള നിരവധി തന്ത്രപരമായ സാമ്പത്തിക, സാമ്പത്തികേതര ഇടപെടലുകളെയും നിതി ആയോഗ് വിശദീകരിക്കുന്നു. ചൈന, യുഎസ്എ, ജപ്പാൻ എന്നിവയ്ക്ക് ശേഷം ഏകദേശം 6 ദശലക്ഷം വാഹനങ്ങളുടെ വാർഷിക ഉൽപ്പാദനത്തോടെ ഇന്ത്യ നാലാമത്തെ വലിയ ആഗോള ഉൽപ്പാദക രാജ്യമായി ഉയർന്നുവന്നിട്ടുണ്ട്. എങ്കിലും ആഗോള ഓട്ടോമോട്ടീവ് ഘടക വ്യാപാരത്തിൽ ഇന്ത്യയ്ക്ക് ഒരു ചെറിയ പങ്ക് (ഏകദേശം 3 ശതമാനം) മാത്രമേയുള്ളൂ. അതായത്, ഏകദേശം 20 ബില്യൺ ഡോളർ. ഗ്ലോബൽ വാല്യൂ ചെയിൻ (ജിവിസി) മത്സരശേഷിയെ തടസ്സപ്പെടുത്തുന്ന പ്രവർത്തനച്ചെലവ്, അടിസ്ഥാന സൗകര്യ വിടവുകൾ, മിതമായ…
ഷിപ്പിംഗ് വ്യവസായത്തിന്മേൽ ആഗോള കാർബൺ നികുതി വരുന്നൂ. ഐക്യരാഷ്ട്രസഭയുടെ ഷിപ്പിംഗ് ഏജൻസി ചുമത്തിയ ലോകത്തിലെ ആദ്യത്തെ ആഗോള കാർബൺ നികുതിയെ ഇന്ത്യയുൾപ്പെടെ 62 രാജ്യങ്ങൾ അനുകൂലിച്ചു. ലണ്ടനിലെ ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ (IMO) ആസ്ഥാനത്ത് ഒരാഴ്ച നീണ്ടുനിന്ന ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനം. ഈ വർഷം ഒക്ടോബറിൽ നയം ഔദ്യോഗികമായി അംഗീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതാദ്യമായാണ്, ഒരു വ്യവസായത്തിനു മുഴുവനായി ആഗോള കാർബൺ നികുതി ചുമത്തുന്നത്. കപ്പലുകളിൽ നിന്ന് ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നത് കുറയ്ക്കുകയാണ് ലക്ഷ്യം. അതുവഴി വായു മലിനീകരണം നിയന്ത്രിക്കാൻ കഴിയും. ഇതനുസരിച്ച്, 2028 മുതൽ കപ്പലുകൾ കുറഞ്ഞ മലിനീകരണ ഇന്ധനങ്ങളിലേക്ക് മാറുകയോ അല്ലെങ്കിൽ അവ സൃഷ്ടിക്കുന്ന മലിനീകരണത്തിന് ഫീസ് നൽകേണ്ടിവരുകയോ ചെയ്യണം. ഇന്ത്യ, ചൈന, ബ്രസീൽ എന്നിവയുൾപ്പെടെ 63 രാജ്യങ്ങൾ ഈ കരാറിനെ പിന്തുണച്ചെങ്കിലും സൗദി അറേബ്യ, യുഎഇ, റഷ്യ, വെനിസ്വേല തുടങ്ങിയ എണ്ണ സമ്പന്ന രാജ്യങ്ങൾ നികുതിയെ എതിർക്കുകയായിരുന്നു. യുഎസ് പ്രതിനിധി സംഘം ചർച്ചകളിൽ പങ്കെടുത്തില്ല, വോട്ടെടുപ്പിൽ നിന്ന്…
വ്യാപാര കരാറുകൾ ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്ന രാജ്യങ്ങൾക്ക് ഇളവുകൾ നൽകുന്ന കാര്യം പരിഗണിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വ്യക്തമായ കാരണങ്ങൾ ഉണ്ടെങ്കിൽ രണ്ട് ഒഴിവാക്കലുകൾ ഉണ്ടാകാം, പക്ഷേ 10% അടിസ്ഥാന താരിഫ് ആയി തുടരാനാണ് സാധ്യത. ട്രംപ് വെള്ളിയാഴ്ച വൈകുന്നേരം ഫ്ലോറിഡയിലേക്കുള്ള യാത്രാമധ്യേ എയർഫോഴ്‌സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ”വ്യക്തമായ കാരണങ്ങൾ” എന്താണെന്ന് അദ്ദേഹം പറഞ്ഞില്ല, കൂടാതെ തന്റെ താരിഫ് അജണ്ടയിൽ പുതിയ മാറ്റങ്ങൾ കൊണ്ട് വരുന്ന കാര്യത്തിൽ വ്യക്തമായ സൂചയും ട്രംപ് നൽകിയില്ല. അതേസമയം യുഎസും ചൈനയും തമ്മിലുള്ള ‘ടൈറ്റ്-ഫോർ-ടാറ്റ്’ താരിഫുകൾ വികസ്വര രാജ്യങ്ങളിൽ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഇന്റർനാഷണൽ ട്രേഡ് സെന്ററിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ പറഞ്ഞു. ചൈനയ്ക്കും യുഎസിനും ഇടയിലുള്ള ഈ സംഘർഷം തുടർന്നാൽ, രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരത്തിൽ 80 ശതമാനം കുറവുണ്ടാകും, അതിന്റെ പ്രത്യാഘാതങ്ങൾ വിനാശകരമായിരിക്കും. വിദേശ സഹായം പിൻവലിക്കുന്നതിനേക്കാൾ വളരെ ദോഷകരമായ പ്രത്യാഘാതങ്ങൾ താരിഫുകൾക്ക് ഉണ്ടാകാം,” കോക്ക്-ഹാമിൽട്ടൺ പറഞ്ഞു.
തീയറ്ററിലെത്തി സിനിമ കാണുന്നവരുടെ എണ്ണം കുറഞ്ഞതോടെ മലയാള സിനിമയും തീയറ്ററുകളും പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നു. ഏപ്രില്‍ 10 വരെ 69 സിനിമകളാണ് മലയാളത്തില്‍ റിലീസായത്. ഇതില്‍ മുടക്കുമുതല്‍ തിരിച്ചുപിടിച്ച ചിത്രങ്ങളുടെ എണ്ണം അഞ്ചില്‍ താഴെ സിനിമകൾക്ക് മാത്രമാണ്. നാലംഗങ്ങളുള്ള ഒരു കുടുംബം തീയറ്ററിലെത്തി ഒരു സിനിമ കണ്ടുമടങ്ങണം എങ്കിൽ ചുരുങ്ങിയത് 1,000 രൂപ എങ്കിലും ചിലവാകും. തീയറ്ററിലെത്തുന്ന സിനിമകൾ ഒ.ടി.ടിയില്‍ അധികം വൈകാതെ എത്തുന്നതും തീയറ്ററിലെത്തി സിനിമ കാണുന്നത് കൂടുതല്‍ പണച്ചെലവേറിയ കാര്യമായി മാറിയതുമാണ് സിനിമ മേഖലയ്ക്ക് തിരിച്ചടിയാകുന്നത്. കുഞ്ചാക്കോ ബോബന്‍ അഭിനയിച്ച ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്ന ചിത്രം തീയറ്ററില്‍ പ്രദര്‍ശനം തുടരുന്ന സമയത്ത് തന്നെ ഒ.ടി.ടിയിലും റിലീസ് ചെയ്തിരുന്നു. ഒ.ടി.ടി റിലീസിനുശേഷം തീയറ്ററുകളില്‍ പെട്ടെന്ന് ആളു കുറഞ്ഞിരുന്നു. ഇത്തരത്തില്‍ ഒ.ടി.ടികളില്‍ സിനിമകള്‍ നേരത്തെ എത്തുന്നത് തീയറ്റുകളുടെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലാക്കുമെന്നാണ് ഉടമകള്‍ പറയുന്നത്. മുമ്പൊക്കെ മധ്യവേനല്‍ അവധിക്കാലം സിനിമകളുടെ നല്ല കാലമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ പതിവ് തെറ്റി. തീയറ്ററിലെത്തി…
ചരിത്രത്തിലാദ്യമായി രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും പവൻ 70,000 രൂപ കടന്നു. ഈ വർഷം ഇതിനകം പവന് 13,280 രൂപയാണ് കൂടിയത്. ഗ്രാമിന് 1,660 രൂപയും കൂടി. കഴിഞ്ഞ 4 ദിവസത്തിനിടെ മാത്രം ഒരു പവന് 4,360 രൂപയും ഗ്രാമിന് 545 രൂപയും ഉയർന്നു. യുഎസ്-ചൈന വ്യാപാരയുദ്ധം, ഓഹരി വിപണികളുടെ ഇടിവ്, ഡോളറിന്റെ മൂല്യത്തകർച്ച എന്നിവ മുതലെടുത്താണ് സ്വർണവിലയുടെ തേരോട്ടം. 22 കാരറ്റ് സ്വർണത്തിനൊപ്പം 18 കാരറ്റ് സ്വർണ്ണം, വെള്ളി വിലകളും കുതിപ്പ് തുടരുകയാണ്. ഇന്നു 18 കാരറ്റിന് വില ഗ്രാമിന് 15 രൂപ ഉയർന്ന് സർവകാല റെക്കോർഡായ 7,260 രൂപയായി. 22 കാരറ്റ് സ്വർണവുമായി താരതമ്യം ചെയ്യുമ്പോൾ 18 കാരറ്റിന് മികച്ച വിലക്കുറവുണ്ടെന്നത് ഇവയുടെ സ്വീകാര്യത വർധിപ്പിക്കുന്നുണ്ട്. 3% ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ഫീസ്, പണിക്കൂലി എന്നിവയും ചേരുമ്പോൾ ഇന്നു കേരളത്തിൽ ഒരു പവൻ ആഭരണം വാങ്ങാൻ 75,932 രൂപ നൽകണം. ഒരു ഗ്രാം സ്വർണാഭരണത്തിനു 9,492 രൂപയും.…
കേരള ചെറുകിട വ്യവസായ വികസന കോർപ്പറേഷൻ (സിഡ്‌കോ) തുടർച്ചയായ മൂന്നാം വർഷവും ലാഭം നേട്ടത്തിൽ. 2024-25 സാമ്പത്തിക വർഷം 238 കോടി രൂപയുടെ വിറ്റുവരവും മികച്ച ലാഭവും നേടിയതായി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അറിയിച്ചു. തുടർച്ചയായ മൂന്നാമത്തെ വര്‍ഷമാണ് സിഡ്കോ 200 കോടി രൂപയ്ക്കു മുകളിൽ വാർഷിക വിറ്റുവരവ് നേടുന്നത്. കഴിഞ്ഞ 15 വർഷക്കാലയളവിനുള്ളിൽ സിഡ്‌കോ ആദ്യമായി ലാഭത്തിലെത്തുന്നത് 2022-23 സാമ്പത്തിക വർഷത്തിലാണ്. ആ വർഷം 229 കോടി രൂപയുടെ വിറ്റുവരവും 48 ലക്ഷം ലാഭവും നേടി. ഈ വർഷം ലാഭം ഇരട്ടിയാക്കിയും വിറ്റുവരവ് വർധിപ്പിച്ചും സിഡ്കോ മുന്നേറ്റം തുടരുന്നു. കേരളത്തിലെ പൊതുമേഖലാസ്ഥാപനങ്ങളെ സുസ്ഥിരലാഭത്തിലേക്ക് എത്തിക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് സിഡ്കോയേയും തുടർച്ചയായ ലാഭത്തിലെത്തിച്ചതെന്ന് മന്ത്രി പറഞ്ഞു. വിഎസ്എസ്സി, ഐഎസ്ആര്‍ഒ, ബ്രഹ്‌മോസ്, സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, മറ്റ് സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവ സിഡ്കോയുടെ പ്രധാന ഉപഭോക്താക്കളാണ്.