Author: Together Keralam

കണ്ടന്‍റ് ക്രിയേഷനില്‍ കൗതുകകരമായ ആശയങ്ങള്‍ കയ്യിലുണ്ടോ, 2025 ലെ വണ്‍ ബില്ല്യൻ ഫോളോവേഴ്സ് സമ്മിറ്റില്‍ വണ്‍ ബില്ല്യൻ പിച്ചസ് മത്സരത്തിന് തയ്യാറായിക്കൊളളൂ. കണ്ടന്‍റ് ക്രിയേഷനില്‍ സംരംഭകത്വ ആശയങ്ങളുളള സ്റ്റാർട്അപ്പുകള്‍ക്കും വ്യക്തികള്‍ക്കും അവരുടെ സംരംഭത്തിന് പിന്തുണയും ധനസഹായവും നല്‍കുകയെന്നുളളതാണ് വണ്‍ ബില്ല്യൻ പിച്ചസ്  മത്സരത്തിലൂടെ ലക്ഷ്യമിടുന്നത്. ലോകമെമ്പാടുമുളള സമൂഹമാധ്യമ ഇന്‍ഫ്ലുവന്‍സേഴ്സിനെ പങ്കെടുപ്പിച്ചുകൊണ്ട് 2022 ലാണ് വണ്‍ബില്ല്യൻ ഫോളോവേഴ്സ് സമ്മിറ്റ് ആദ്യമായി ദുബായില്‍ സംഘടിപ്പിച്ചത്. കണ്ടന്‍റ് ക്രിയേറ്റർമാരെയും വ്യവസായ പ്രമുഖരെയുമെല്ലാം കാണാനും ആശയങ്ങള്‍ പങ്കുവയ്ക്കാനുമുളള അവസരം സന്ദർശകർക്ക് നല്‍കുകയെന്നുളളതാണ് വണ്‍ബില്ല്യൻ ഫോളോവേഴ്സ് സമ്മിറ്റ് മുന്നോട്ടുവയ്ക്കുന്നത്. ആശയ ഉളളടക്കത്തിന്‍റെ നിലവാരം വർധിപ്പിക്കുന്നത് മാത്രമല്ല നവമാധ്യമങ്ങളിലെ പുതിയ തരംഗങ്ങള്‍ മനസിലാക്കുന്നതിനും അതുവഴി കൂടുതല്‍ പേരിലേക്ക് ആശയങ്ങളെത്തിക്കാനുമെല്ലാം സമ്മിറ്റിലൂടെ സാധിക്കും. വിനോദസഞ്ചാരം മുതല്‍ വ്യാപാര വിപണന മേഖലകളിലെല്ലാം ശക്തമായ സാന്നിധ്യമാണ് സമൂഹമാധ്യമങ്ങള്‍. ഈ മേഖലയിലുളള പല വമ്പന്‍മാരും ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ തിരഞ്ഞെടുക്കുന്നത് ഇന്‍ഫ്ലുവന്‍സേഴ്സിനെയാണ്. ഡിജിറ്റല്‍മാർക്കറ്റിങിലുളള ഭാവിയിലെ അവസരങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്താനും സമ്മിറ്റ് സഹായകരമാകും. സ്റ്റാർട് അപ് ധനസമാഹരണം,പിച്ചിങ്…

Read More

ഇക്കൊല്ലം ക്യാംപസ് പ്ലേസ്മെന്റ് നടത്തുന്നില്ലെന്നു ചില വൻകിട കമ്പനികൾ തീരുമാനിച്ചതായി നാം വാർത്തകൾ കണ്ടിരുന്നു. എന്തു ചെയ്യും? അവിടെയാണ് സ്റ്റുഡന്റ് സ്റ്റാർട്ടപ്പുകളുടെ പ്രസക്തി വർധിക്കുന്നത്. കഴിഞ്ഞവർഷം ഐഐടി മദ്രാസിലെ ആറാമത്തെ ഏറ്റവും വലിയ റിക്രൂട്ടർ അവരുടെ തന്നെ സ്റ്റാർട്ടപ് സംരംഭമായ അഗ്നികുൽ കോസ്മോസ് ആയിരുന്നു. ഇന്ത്യയിലെ ബഹിരാകാശ സ്റ്റാർട്ടപ്പുകളുടെ പട്ടികയിലെ ശ്രദ്ധേയ മേൽവിലാസമായി മാറിക്കഴിഞ്ഞ അഗ്നികുൽ തന്നെ. ജോലിക്കായി കാത്തിരിക്കാതെ സ്വയം സംരംഭകരാകാനുള്ള സാധ്യതയാണ് സ്റ്റാർട്ടപ്പുകൾ പൊതുവേ മുന്നോട്ടുവയ്ക്കുന്നത്. അതിനുമപ്പുറം തൊഴിൽദാതാക്കളെന്ന നിലയിലും സ്റ്റാർട്ടപ്പുകൾക്ക് ഏറെ പ്രാധാന്യമുണ്ടെന്നതിന് ഉദാഹരണമാണ് അഗ്നികുൽ. ഓർക്കുക, ഇന്നത്തെ പല ബഹുരാഷ്ട്ര കമ്പനികളും സ്റ്റുഡന്റ് സ്റ്റാർട്ടപ്പുകളായി തുടങ്ങിയവയാണ്. ഫെയ്സ്ബുക് തന്നെ ഏറ്റവും വലിയ ഉദാഹരണം. മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്നു പ്ലേസ്മെന്റിനോളം തന്നെ പ്രാധാന്യം മികച്ച സ്റ്റാർട്ടപ് ഇക്കോസിസ്റ്റത്തിനും നൽകുന്നു. സ്ഥാപനങ്ങളുടെ നിലവാരം അളക്കുന്നതിൽ ഇതും വളരെ പ്രധാനമാണെന്നതുതന്നെ കാരണം. സംരംഭം ‘സ്മാർട്’ ആകുന്ന വഴി. സംരംഭകത്വവും സ്റ്റാർട്ടപ്പും ഒന്നാണെന്നു കരുതുന്നവരുണ്ട്. വാസ്തവത്തിൽ അങ്ങനെയല്ല. ഉദാഹരണത്തിന് ഒരു…

Read More

കമ്പനിയുടെ ലാഭത്തിൽ നിന്ന് നിശ്ചിത വിഹിതം നിക്ഷേപകർക്കായി മാറ്റിവെയ്ക്കുന്ന കമ്പനികളെ പൊതുവെ മികച്ച അടിത്തറയുള്ള കമ്പനികളായി പരി​ഗണിക്കാറുണ്ട്. ലാഭവിഹിതത്തോടൊപ്പം ഓഹരി ഉടമകൾക്ക് സൗജന്യമായി ഓഹരികളും അനുവദിക്കുകയാണ് മിഡ്കാപ് ഐടി സോഫ്റ്റ്‍വെയർ കമ്പനിയായ ന്യൂജെൻ സോഫ്‌റ്റ്‌വെയർ ടെക്‌നോളജീസ്. 2023 ൽ കമ്പനിയുടെ ഓഹരി സ്വന്തമാക്കിയിരുന്നെങ്കിൽ മൾട്ടിബാ​ഗർ റിട്ടേണും ലാഭവിഹിതവും ഇപ്പോൾ ബോണസ് ഓഹരിയും ലഭിക്കും. ന്യൂജെൻ സോഫ്‌റ്റ്‌വെയർ ടെക്‌നോളജീസ് ഡൽഹി ആസ്ഥാനമായുള്ള ആഗോള സോഫ്റ്റ്‌വെയർ കമ്പനിയാണ് ന്യൂജെൻ സോഫ്‌റ്റ്‌വെയർ ടെക്‌നോളജീസ്. വർക്ക്ഫ്ലോ ഓട്ടോമേഷൻ മുതൽ ഡോക്യുമെന്റ് മാനേജ്‌മെന്റ് ഇമേജിംഗ് വരെയുള്ള എൻഡ്-ടു-എൻഡ് സോഫ്‌റ്റ്‌വെയർ സൊല്യൂഷനുകളുടെ വികസന ബിസിനസിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണിത്. ബിസിനസ് പ്രോസസ് മാനേജ്‌മെന്റ് (ബിപിഎം), എന്റർപ്രൈസ് കണ്ടന്റ് മാനേജ്‌മെന്റ് (ഇസിഎം) എന്നിവയിൽ വിപണിയിലെ മുൻനിര കമ്പനിയായ ന്യൂജെൻ സോഫ്റ്റ്‌വെയർ ടെക്‌നോളജീസിന് 74 ലധികം രാജ്യങ്ങളിൽ ബിസിനസുണ്ട്. ബോണസ് ഇഷ്യു മിഡ്-ക്യാപ് ഐടി സോഫ്റ്റ്‌വെയർ കമ്പനിയായ ന്യൂജെൻ സോഫ്റ്റ്‌വെയർ ടെക്‌നോളജീസ് ലിമിറ്റഡ് കഴിഞ്ഞ വർഷമാണ് ബോണസ് ഇഷ്യു പ്രഖ്യാപിച്ചത്. നവംബർ 27-ന്…

Read More

മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് നിഫ്റ്റി ഇന്നലെ 19.95 പോയിന്റ് (0.1 ശതമാനം) നേട്ടത്തോടെ 20,926.35 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. സൂചിക 21,000-ൽ പ്രതിരോധം നേരിടുന്നു. ബുള്ളിഷ് ട്രെൻഡ് തുടരുന്നതിന്, സൂചിക ഈ നിലയ്ക്ക് മുകളിൽ ക്ലാേസ് ചെയ്യണം. നിഫ്റ്റി ഇന്നലെ ഉയർന്ന് 20,929 ൽ വ്യാപാരം ആരംഭിച്ചു. സൂചിക ക്രമേണ ഇടിഞ്ഞ് 20,769.50 എന്ന താഴ്ന്ന നിലയിലെത്തി. ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തിൽ, സൂചിക തിരിച്ചു കയറി 20,950 എന്ന ഉയർന്ന നിലവാരം പരീക്ഷിച്ചു. 20,926.35 ൽ ക്ലോസ് ചെയ്തു. റിയൽറ്റി, ഫാർമ, ഓട്ടോ, മെറ്റൽ എന്നീ മേഖലകളാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്, അതേസമയം ഐടി, ബാങ്കുകൾ, ധനകാര്യ സേവനങ്ങൾ എന്നിവ കൂടുതൽ നഷ്ടത്തിൽ അവസാനിച്ചു. 1290 ഓഹരികൾ ഉയർന്നു, 1060 ഓഹരികൾ ഉയർന്നു, 1060 ഓഹരികൾ ഇടിഞ്ഞു, 134 എണ്ണത്തിൽ മാറ്റമില്ല. നിഫ്റ്റിയിൽ എൻ.ടി.പി.സി, ഹീറോമോട്ടോ കോർപ്, പവർ ഗ്രിഡ്, അദാനി പോർട്സ് എന്നിവ കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ ടി.സി.എസ്, ഇൻഫോസിസ്, ആക്സിസ് ബാങ്ക്,…

Read More

എം.എസ്.എം.ഇ സംരംഭകര്‍ക്ക് ‘ജെമ്മി’ലൂടെ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനായി വില്‍ക്കാം എളുപ്പത്തില്‍. ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ് (GeM) പ്ലേസിലൂടെ ചെറുകിട ഇടത്തരം സംരംഭകര്‍ക്കും ഇനി ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനിലൂടെ വില്‍ക്കാം. ഉദ്യം (Udyam) പോര്‍ട്ടല്‍ വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ചെയ്യേണ്ടതെങ്ങനെയെന്ന് നോക്കാം. udyamregistration.gov.in എന്ന വെബ്‌സൈറ്റ് ലോഗിന്‍ ചെയ്യുക.  പുതുതായി ചെയ്യുന്ന സംരംഭകര്‍ ‘For New Entrepreneurs who are not registered yet as MSME or those with EM-II’ എന്ന വിഭാഗം ക്ലിക്ക് ചെയ്യുക. ഉദ്യം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത സംരംഭമെങ്കില്‍ ‘For those already having registration as UAM’എന്നത് ക്ലിക്ക് ചെയ്യുക. ആധാര്‍ നമ്പര്‍, ആധാറിലുള്ള പേര് എന്നിവ നല്‍കുക. ഒ.ടി.പി ക്ലിക്ക് ചെയ്യുക. ആധാറുമായി ബന്ധപ്പെടുത്തിയ നമ്പര്‍ നല്‍കി ഒ.ടി.പി സ്വീകരിക്കുക.

Read More

വായപയെടുത്തവർക്ക് ആശ്വാസ വാർത്ത. എസ്ബിഐ വായ്പ പലിശ കുറച്ചു. ആർബിഐ റിപ്പോ നിരക്ക് കുറച്ചതിന് പിന്നാലെയാണ് എസ്ബിഐ പലിശ നിരക്ക് കുറച്ചത്. ബാങ്കിന്റെ എക്‌സ്റ്റേണൽ ബെഞ്ച്മാർക്ക് ബേസ്ഡ് ലെൻഡിംഗ് റേറ്റ് നിലവിൽ 8.90% ആണ്, ഇത് 8.65% ആയാണ് കുറച്ചത്. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. നിലവിൽ, റിപ്പോ നിരക്ക് 6.25% ആണ്. നാല് ദിവസത്തിനുള്ളിൽ 0.50 ബേസിസ് പോയിന്റ് പലിശയാണ് ആർബിഐ കുറച്ചത്. മിക്ക ബാങ്കുകളും പലിശ നിരക്കുകൾ നിർണ്ണയിക്കുന്നതിനുള്ള ഒരു മാനദണ്ഡമായി റിപ്പോ നിരക്കിനെ കണക്കാക്കുന്നതിനാൽ റിപ്പോയിലെ കുറവ് ഉപഭോക്താക്കൾക്ക് നേരിട്ട് ഫലം ചെയ്യും. മറിച്ച്, റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുകയോ ഉയർത്തുകയോ ചെയ്താൽ, വായ്പാ നിരക്കുകളിൽ സമാനമായ സ്വാധീനം ഉണ്ടാക്കും. എസ്‌ബി‌ഐ, ഏകദേശം 42 കോടി ഉപഭോക്താക്കളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കാണ്. സാധാരണ പൗരന്മാർക്ക് ഏകദേശം 3.00% മുതൽ 6.50% വരെയും മുതിർന്ന പൗരന്മാർക്ക് 4.00% മുതൽ 7.50% വരെയും എഫ്‌ഡി നിരക്കുകൾ…

Read More

പ്രൊഫഷണൽ സേവനങ്ങളിലേക്ക് കടന്ന് ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി. പ്രൊഫഷണൽ സേവനങ്ങൾ ലഭ്യമാക്കാൻ AI- അധിഷ്ഠിത ‘പിങ്’ ആപ്പ് ആരംഭിച്ചു. വിവിധ മേഖലകളിലെ 10,000-ത്തിലധികം പരിശോധിച്ചുറപ്പിച്ച പ്രൊഫഷണലുകളുമായി ഉപയോക്താക്കളെ ബന്ധിപ്പിക്കുക എന്നതാണ് ആപ്പിൻ്റെ ലക്ഷ്യം. ആരോഗ്യം, ധനകാര്യം, വിദ്യാഭ്യാസം, യാത്ര, ഇവന്റുകൾ തുടങ്ങിയ മേഖലകളിലെ വിദഗ്ധരെ ഉപയോക്താക്കൾക്ക് ആപ്പ് വഴി കണ്ടെത്താൻ കഴിയും. യോഗ പരിശീലകർ, കരിയർ ഉപദേഷ്ടാക്കൾ, ഡിജെകൾ, മേക്കപ്പ് ആർട്ടിസ്റ്റുകൾ തുടങ്ങി നിരവധി പ്രൊഫഷണലുകൾ ഇതിൽ ഉൾപ്പെടുന്നു. നിലവിൽ ആപ്പ് ബെംഗളൂരുവിൽ ലഭ്യമാണ്. ബുക്കിംഗ് ഷെഡ്യൂൾ ചെയ്യാനും, പേയ്‌മെന്റുകൾ ട്രാക്ക് ചെയ്യാനും, ലഭ്യത പരിഷ്കരിക്കാനും ആപ്പിലൂടെ കഴിയും. “പിങിലൂടെ, ഉപയോക്താക്കൾക്ക് ഓരോ മേഖലകളിലെയും വിദഗ്ധരുമായി ബന്ധപ്പെടാൻ കഴിയുന്ന ഒരു വിശ്വസനീയവും സ്പാം രഹിതവുമായ പ്ലാറ്റ്‌ഫോമാണ് ഞങ്ങൾ നൽകുന്നത്”. സ്വിഗ്ഗിയുടെ സഹസ്ഥാപകനും ഇന്നൊവേഷൻ മേധാവിയുമായ നന്ദൻ റെഡ്ഡി പറഞ്ഞു

Read More

കാലാവസ്ഥ മാറ്റങ്ങൾക്ക്‌ അനുയോജ്യമായ രീതിയിൽ കൃഷി പ്രോത്സാഹിപ്പിക്കുന്ന ‘കേര’ പദ്ധതി ജൂണിൽ ആരംഭിക്കും. കൃഷിവകുപ്പ് ലോകബാങ്കിന്റെ സഹായത്തോടെ ആവിഷ്‌കരിക്കുന്ന പദ്ധതിക്ക് 1700 കോടിയിലധികം രൂപയാണ് അനുവദിച്ചിരിക്കുന്നത്. റബർ കൃഷിക്ക് ഹെക്ടർ ഒന്ന് 75,000 രൂപയും ഏലത്തിന്‌ ഹെക്ടറൊന്നിന്‌ 1,00,000 രൂപയും കാപ്പിക്ക്‌ 1,10,000 രൂപയും സബ്‌സിഡിയായി ലഭിക്കും. പത്ത്‌ ഹെക്ടർവരെ കൃഷിഭൂമിയുള്ള കർഷകർക്ക്‌ പ്രത്യേക പരിശീലനം നൽകും. പരിശീലനം നേടി അപേക്ഷ നൽകുന്നവരിൽ നിന്നാണ് സബ്‌സിഡിക്ക്‌ അർഹരായവരെ തിരഞ്ഞെടുക്കുക. നിലവിൽ റബ‍ർ ബോ‍ർഡ് റബർ കൃഷിക്കായി നൽകുന്ന സബ്സിഡിയുടെ ഇരട്ടിയോളം തുകയാണ് ‘കേര’ പദ്ധതിയിൽ ഉള്ളത്. എന്നാൽ രണ്ടിൽ ഒരു സബ്സിഡി മാത്രമേ കർഷകർക്ക് ലഭിക്കൂ. റബ്ബർ കൃഷിക്ക് അഞ്ച്‌ ഹെക്ടർ വരെയും ഏലത്തിന്‌ എട്ട്‌ ഹെക്ടർവരെയും കാപ്പിക്ക്‌ പത്ത്‌ ഹെക്ടർവരെയും കൃഷിഭൂമിയുള്ളവർക്ക്‌ സഹായം നൽ‌കും. കോട്ടയം, പത്തനംതിട്ട, എറണാകുളം, തിരുവനന്തപുരം, കണ്ണൂർ, മലപ്പുറം ജില്ലകളിലെ റബ്ബർ കർഷകർക്കാണ് സഹായം കിട്ടുക. കാപ്പിക്കുള്ള സഹായം വയനാടിലെ കർഷകർക്കും ഏലത്തിന് ഇടുക്കിയിലെ കർഷകർക്കും…

Read More

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് ഉയർന്ന “പരസ്പര” താരിഫുകളിൽ നിന്ന് ഇളവുകൾ പ്രഖ്യാപിച്ചത്തിനു പിന്നാലെ തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും കുതിച്ച് ഓഹരി വിപണി. സെന്‍സെക്‌സില്‍ 1,552 പോയന്റ് ഉയർന്നു 76,709ലും നിഫ്റ്റി 476 പോയന്റ് ഉയർന്ന് 23,305ലുമെത്തി എല്ലാ സെക്ടറല്‍ സൂചികകളും നേട്ടത്തിലാണ്. നിഫ്റ്റി ഓട്ടോ മൂന്ന് ശതമാനം ഉയര്‍ന്നു. ബാങ്ക്, ഐടി, ഫാര്‍മ, മെറ്റല്‍ സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റ് സ്‌മോള്‍ ക്യാപ്, മിഡ് ക്യാപ് സൂചികകള്‍ 1.3 ശതമാനത്തോളം കുതിക്കുകയും ചെയ്തു. ചൈനയിൽ നിന്നും ഇറക്കുമാറ്ജ്ഹി ചെയുന്ന സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, പിസികൾ എന്നിവയുൾപ്പെടെ നിരവധി ഉപഭോക്തൃ ഇലക്ട്രോണിക്‌സ് ഉൽപ്പന്നങ്ങൾക്ക് താൽക്കാലിക ഇളവ് നൽകുമെന്ന് ഡൊണാൾഡ് ട്രംപ് ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇട്ജു ആഗോളതലത്തിൽ നിക്ഷേപകരുടെ ആത്മവിശ്ശ്വസം ഉയർത്തിയിരുന്നു അതാണ് നിലവിലെ കുതിപ്പിന് കാരണമായി പറയുന്നത്. കൂടാതെ താരിഫ് നടപ്പാക്കല്‍ 90 ദിവസത്തേയ്ക്ക് നിര്‍ത്തിവെച്ചതും റിസര്‍വ് ബാങ്ക് കാല്‍ ശതമാനം നിരക്ക് കുറച്ചതും വിപണിക്ക് ആശ്വാസമേകി.

Read More

സ്വർണവില ഈ വർഷം റെക്കോർഡുകൾ തകർത്ത് മുന്നേറുമെന്ന് പ്രമുഖ ധനകാര്യസ്ഥാപനമായ  ഗോൾഡ്മാൻ സാക്സ്. ഔൺസിന് ഈ വർഷം 3,300 ഡോളർ ആകുമെന്നാണ് ഗോൾഡ്മാൻ സാക്സ് മുൻപ് പ്രവചിക്കുന്നത് എങ്കിലും ഇപ്പോൾ അത് 3,700 ഡോളർ എത്തുമെന്നാണ് പറയുന്നത്‌. ഇന്ത്യയുടെ റിസർവ് ബാങ്ക് ഉൾപ്പെടെ ലോകത്തെ മുൻനിര കേന്ദ്രബാങ്കുകൾ വൻതോതിൽ സ്വർണം കരുതൽശേഖരത്തിലേക്ക് വാങ്ങിനിറയ്ക്കുന്നത് വില കൊടുന്നതെന്നും റിപ്പോർട്ട് ചെയുന്നു. പ്രസിഡന്റ് ട്രംപിന്റെ താരിഫ് നയങ്ങളും മലക്കംമറിച്ചിലുകളും യുഎസ് സമ്പദ്‍വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയാകുമെന്ന് വിശ്വസിക്കുന്ന കേന്ദ്രബാങ്ക് യുഎസ് ഫെഡറൽ റിസർവ്, സാമ്പത്തികമേഖലയ്ക്കും ജനങ്ങൾക്കും ആശ്വാസമേകാനായി അടിസ്ഥാന പലിശനിരക്ക് വീണ്ടും കുറച്ചേക്കാം. അതും സ്വർണ്ണ വില കൂട്ടും എന്നാണു വിദഗ്ധർ പറയുന്നത്. അതേസമയം സ്വർണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് താൽകാലിക ആശ്വാസം പകർന്ന് സ്വർണവില 70,000നും താഴെയായി. 280 രൂപ കുറഞ്ഞ് 69,760 രൂപയിലാണ് ഇന്നു വ്യാപാരം നടക്കുന്നത്. വിഷുദിനമായ ഇന്നലെ ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ചയിലെ (ഏപ്രിൽ…

Read More