Subscribe to Updates
Get the latest creative news from Together Keralam about entrepreneurship and business.
- പ്രീമിയം ഫീച്ചറുകളുമായി മഹീന്ദ്രയുടെ BE 07
- വിവാദമായി എൻ.ടി.എ. നടപടി; നീറ്റ് പരീക്ഷയ്ക്ക് ടെലഗ്രാം വിലക്ക്
- വിപണികൾക്ക് പ്രതീക്ഷ;പശ്ചിമേഷ്യയിൽ സമാധാനക്കാറ്റ്
- സ്വർണവില താഴേക്ക്; രണ്ട് ദിവസത്തിനിടെ പവന് 5,520 രൂപ കുറഞ്ഞു
- ഷിഗെല്ല വ്യാപനം ആശങ്കയാകുന്നു; കൊല്ലത്തും രോഗബാധ
- ഫറോക്ക് സ്വദേശിക്ക് നിപ; സമ്പർക്കപ്പട്ടിക വിപുലമെന്ന് ആരോഗ്യവകുപ്പ്
- അമേരിക്കയുടെ വ്യോമാക്രമണം; ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ
Author: Together Keralam
ഇന്ത്യയിൽ സ്റ്റാർലിങ്ക് നേരിടുന്നത് വലിയ വെല്ലുവിളികൾ എന്ന് റിപ്പോർട്ട്. സ്റ്റാർലിങ്ക്നൽകിയ ലെറ്റർ ഓഫ് ഇന്റെന്റ് (LoI) നെ അടിസ്ഥാനമാക്കിയുള്ള കർശനമായ നിബന്ധനകളാണ് കേന്ദ്ര സർക്കാർ മുന്നോട്ടുവച്ചിരിക്കുന്നത്. ഇന്ത്യൻ ടെലികോം രംഗത്തെ നിയന്ത്രണവും ഉത്തരവാദിത്തവും ഉറപ്പാക്കാൻ, നിയമത്തിലെ പഴുതുകൾ ഒഴിവാക്കാനുള്ള നടപടികളാണ് ഇത് എന്നാണ് സർക്കാർ കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്. NDTV Profit റിപ്പോർട്ട് ചെയ്ത പ്രകാരം ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകളും സ്റ്റാർലിങ്ക് നൽകിയ രേഖകൾ പ്രകാരവും, സ്റ്റാർലിങ്കിന്റെ ഇന്ത്യൻ യൂണിറ്റിന് non-refundable പ്രവേശന ഫീസ് രൂപ 1.60 കോടി അടയ്‌ക്കേണ്ടതുണ്ട്. Unified License അനുസരിച്ചുള്ള GMPCS, VSAT, ISP-A സർവീസുകൾക്കുള്ള അംഗീകാരങ്ങൾക്കായാണ് ഈ തുക. ഇതിന് പുറമേ, സ്റ്റാർലിങ്ക് rollout-ഉം സർവീസ് ബാധ്യതകളും പാലിക്കുമെന്ന ഉറപ്പ് നൽകുമ്പോൾ, ആകെ 1.20 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടികളും ഹാജരാക്കണം. സുരക്ഷയും നിയമപരവുമായ കൂടുതൽ നിബന്ധനകളും LoIയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2012-ലെ സുപ്രീം കോടതി വിധിയിലൂടെ ലൈസൻസ് റദ്ദാക്കപ്പെട്ട മറ്റ് കമ്പനികളുമായി നേരിട്ടോ അല്ലെങ്കിൽ പരോക്ഷമായോ…
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ലോകതാപനില റിക്കോഡ് തകർത്തു മുന്നേറുമെന്ന് ലോക കാലാവസ്ഥാ സംഘടനയായ വേൾഡ് മെടിയറോളജിക്കൽ ഓർഗനൈസേഷൻ പുറത്തിറക്കിയ പുതിയ റിപ്പോർട്ടിൽ പറയുന്നു. ഇത് വരൾച്ച , പ്രളയങ്ങൾ, കാട്ടുതീകൾ എന്നിവയുടെ അപകടം വർദ്ധിപ്പിക്കുമെന്നും മനുഷ്യമനസിനും പ്രകൃതിയുടെയും സമ്പദ്‌വ്യവസ്ഥയുടെയും സുരക്ഷക്ക് ഭീഷണിയാകുമെന്നും റിപ്പോർട്ട് പറയുന്നു. ആദ്യമായിട്ടാണ് 2030-ന് മുമ്പ് ഭൂമിയിൽ 2 ഡിഗ്രി സെൽഷ്യസിൽ അധികം താപനിലയരാൻ സാധ്യത ഉള്ള വര്ഷം ഉണ്ടാകുമെന്ന് പഠനത്തിൽ കാണിക്കുന്നത്. പാരിസ് ക്ലൈമറ്റ് ഉടമ്പടിയിൽ ഉദ്ദേശിച്ച 1.5°C പരിധി ലംഘിക്കപ്പെടുന്നുവെന്ന സാധ്യത 86% ആയി ഉയർന്നിട്ടുണ്ട്. 2020-ലെ റിപ്പോർട്ടിൽ ഇത് 40% മാത്രമായിരുന്നു. കാലാവസ്ഥ ഉയരുന്നത് അർക്ക്റ്റിക്, ആമസോൺ, സൗത്ത് ഏഷ്യ മേഖലകളെയാകും കൂടുതൽ ദോഷകരമായി ബാധിക്കുക. വൈകിയിട്ടില്ല എന്നും ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറച്ചാൽ ആഗോള താപനില നിയന്ത്രിക്കാനാകുമെന്നും WMO കാലാവസ്ഥാ സേവന വിഭാഗം ഡയറക്ടർ ക്രിസ് ഹ്യൂയിറ്റണ് പറയുന്നു.
ചുംബനം ചിലപ്പോൾ നിങ്ങളുടെ പങ്കാളിക്ക് ഡിപ്രഷനും അമിതഉത്കണ്ഠയും പകർന്നു നൽകുമെന്ന് പുതിയ പഠനം. 2025-ൽ ഇറാനിൽ പുതുതായി വിവാഹിതരായ 1,740 ദമ്പതികളെ ആസ്പദമാക്കിയുള്ള പഠനം Exploratory Research and Hypothesis in Medicine എന്ന ജേർണലിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. ചുംബനം വഴി വായിലെ ബാക്ടീരിയ പകരുന്നതിനാൽ, പങ്കാളിയുടെ മാനസികാരോഗ്യത്തെ അത് ബാധിക്കാൻ സാധ്യതയുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. 6 മാസത്തെ വിവാഹജീവിതത്തിന് ശേഷം, നേരത്തെ ആരോഗ്യവാന്മാരായ പങ്കാളികൾക്ക് പോലും ഡിപ്രഷൻ, ആങ്ക്സൈറ്റി, ഉറങ്ങാൻ പ്രയാസം എന്നിവ അനുഭവപ്പെടാൻ തുടങ്ങി എന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. വായ്ക്കുള്ളിൽ കാണുന്ന Clostridia, Veillonella, Bacillus, Lachnospiraceae തുടങ്ങിയ ബാക്ടീരിയകൾ ആണ് ഇതിനു കാരണം എന്നാണു ശാസ്ത്രജ്ഞർ പറയുന്നത്. ഈ ബാക്ടീരിയകൾ തലച്ചോറിലെ രക്തയോട്ടത്തെ തടസ്സപ്പെടുത്തി തലച്ചോറിന്റെ പ്രവർത്തനത്തെ സ്വാധീനിക്കുകയും അതുവഴി മാനസികാരോഗ്യം അപകടത്തിലാക്കുകയും ചെയ്യുമെന്നും പഠനം ചൂണ്ടി കാണിക്കുന്നു. ചുംബനം വഴി സ്ത്രീകളുടെ ഉള്ളിൽ എത്തുന്ന ഈ ബാക്ടീരിയകൾ കൂടുതൽ അപകടകാരികൾ ആകുന്നുവെന്നും പഠനം…
കേരളത്തിൽ കഴിഞ്ഞ 6 വർഷത്തിനിടെ തുടങ്ങിയത് 3,529 ഐടി കമ്പനികൾ; കണക്ക് പുറത്തു വിട്ടത് കേന്ദ്ര സർക്കാർ
കഴിഞ്ഞ 6 വർഷത്തിനിടയ്ക്ക് കേരളത്തിൽ പുതുതായി 3,529 ഐടി കമ്പനികൾ തുറന്നുവെന്നു കേന്ദ്ര സർക്കാർ. ലോകസഭയിലാണ് ഈ കണക്ക് കേന്ദ്രസർക്കാർ നൽകിയത്. രാജ്യമാകെ ഇതേ കാലയളവിൽ 86,101 കമ്പനികൾ പ്രവർത്തനമാരംഭിക്കുകയും 32,386 പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിൽ ഈ സമയത്ത് 1,360 കമ്പനികളാണ് പൂട്ടിയത് എന്നും കേന്ദ്ര സർക്കാർ ലോകസഭയിൽ നൽകിയ കണക്കുകളിൽ ഉണ്ട്. കഴിഞ്ഞ 6 വർഷത്തിനിടയിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഐടി കമ്പനികൾ തുറന്നത് 2021–22ലാണ്, 956 എണ്ണം. ഏറ്റവും കൂടുതൽ പൂട്ടിയത് 2019–2020ലാണ്, 454 എണ്ണവും. കേരളം: ഐടി കമ്പനികൾ തുറന്നതും അടച്ചതും (ബ്രാക്കറ്റിൽ അടച്ച കമ്പനികളുടെ എണ്ണം) 2019–20: 729 (454) 2020–21: 938 (155) 2021–22: 956 (358) 2022–23: 787 (227) 2023–24: 62 (73) 2024–25: 57 (93)
ഇന്ത്യയിൽ കോവിഡ് കേസുകൾ 4,026 ആയി വർധിച്ചതായി ആരോഗ്യമന്ത്രലയം അറിയിച്ചു. മുൻ ദിവസത്തേക്കാൾ 512 കേസുകളുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ജനുവരി 1 മുതൽ ഇന്ത്യയിൽ കോവിഡ് ബന്ധമായ 37 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും, അതിൽ 5 മരണം കഴിഞ്ഞ 24 മണിക്കൂറിനുള്ളിലായെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. സജീവ കോവിഡ് കേസുകളിൽ കേരളം മുന്നിലാണ് (1,416), തൊട്ടു പിന്നാലെ മഹാരാഷ്ട്ര (494), ഗുജറാത്ത് (397), ഡൽഹി (393), പശ്ചിമ ബംഗാൾ (372), കര്‍ണാടക (311) എന്നീ സംസ്ഥാനങ്ങളാണ്. രാജ്യത്തെ മൊത്തം സജീവ കേസുകളുടെ 72%ത്തിലധികവും ഈ 6 സംസ്ഥാനങ്ങളാണ്. ഡൽഹിയിൽ നാല്, മഹാരാഷ്ട്രയിൽ രണ്ട്, കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ ഓരോ മരണം വീതവും റിപ്പോർട്ട് ചെയ്യപ്പെട്ടു. കോവിഡ് കേസുകൾ വർധിച്ചെങ്കിലും നിലവിലെ സാഹചര്യത്തിൽ വലിയ ഭീഷണിയില്ലെന്നാണ് ആരോഗ്യവകുപ്പിന്റെയും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെയും അഭിപ്രായം. “നിരീക്ഷണം ശക്തമാക്കേണ്ട സാഹചര്യമാണിത്. ഭീതിയില്ലെങ്കിലും ജാഗ്രത ആവശ്യമാണ്,” എന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ…
കൊച്ചി ∙ ഇന്ത്യയിലെ സ്വകാര്യ ബാങ്കിംഗ് മേഖലയിൽ ആറാം സ്ഥാനത്തുള്ള യെസ് ബാങ്ക്, ഇനി ജാപ്പനീസ് നിയന്ത്രണത്തിലേക്ക്. സുമിറ്റോമോ മിത്‌സൂയി ബാങ്കിങ് കോർപറേഷൻ (SMBC) 51% ഓഹരികൾ സ്വന്തമാക്കാനുള്ള നീക്കം അവസാന ഘട്ടത്തിലാണ്. ആർബിഐ ഈ നിക്ഷേപത്തിന് അനുമതി നൽകിയതായാണ് സൂചന. ഇപ്പോൾ എസ്‌ബിഐയുടെ ഉടമസ്ഥതയിലുള്ള 24% ഓഹരികൾ ഏറ്റെടുത്തതിന് ശേഷം, ബാക്കിയുള്ള ഓഹരികൾ പൊതുവിപണിയിൽ നിന്നു വാങ്ങാനാണ് സുമിറ്റോമോയുടെ പദ്ധതി. ഈ ഇടപാടിലൂടെ, യെസ് ബാങ്കിന്റെ ഏറ്റവും വലിയ ഓഹരി ഉടമ സുമിറ്റോമോ മിത്‌സൂയി ആകും. ഇതുവരെ ഇന്ത്യയിൽ നടന്ന വമ്പൻ ബാങ്ക് ഏറ്റെടുക്കലുകളിൽ ഒന്ന് ഈ ഇടപാട് ആകും. ഇത് SMBC യുടെ ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപമാണ്. മുൻകാലത്ത്, ഫുള്ളർട്ടൺ ഇന്ത്യ ക്രെഡിറ്റ് കമ്പനിയിൽ 74.9% ഓഹരികൾ 200 കോടി ഡോളറിന് വാങ്ങിയിരുന്നു. 2020 മാർച്ചിൽ, സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് യെസ് ബാങ്കിനെ ആർബിഐ മൊറട്ടോറിയം പ്രഖ്യാപിക്കുകയും, ബോർഡിനെ സസ്‌പെൻഡ് ചെയ്ത് ഭരണഭാരം അഡ്‌മിനിസ്‌ട്രേറ്ററിനു ഏൽപ്പിക്കുകയും ചെയ്തിരുന്നു.…
നമ്മൾ കഴിക്കുന്ന ഭക്ഷണം ദാഹിച്ചു പുറത്തേക്ക് പോകാൻ എടുക്കുന്ന സത്യത്തെ ആണ് ഗട്ട് ട്രാന്‍സിറ്റ് ടൈം എന്ന് പറയുന്നത്. ഓരോ വ്യക്തികൾക്കും ഭക്ഷണം ദഹിക്കാൻ എടുക്കുന്ന ടൈം വ്യത്യസ്‌തമായിരിക്കും. സാധാരണയായി ഇത് 12 മുതല്‍ 73 മണിക്കൂര്‍ വരെ ഇതിന് വേണ്ടി വന്നേക്കാമെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ ഏറ്റവും പ്രധാനം ഇത് 12 മണിക്കൂറില്‍ കുറയുകയും ചെയ്യരുത്, 48 മണിക്കൂറില്‍ കൂടാനും പാടില്ല. ഇതിന് രണ്ടിനും ഇടയിലുള്ള സമയത്തിനുള്ളില്‍ ഭക്ഷണം പുറത്തേക്ക് പോകുന്നതാണ് ആരോഗ്യകരം. വേഗം കുറഞ്ഞ ഗട്ട് ട്രാന്‍സിറ്റ് സമയം പകുതി ദഹിച്ച ഭക്ഷണങ്ങള്‍ ചെറുകുടലില്‍ തന്നെ കെട്ടിക്കിടക്കാന്‍ കാരണമാകും. അതെ സമയം വേഗം കൂടിയാലും പ്രശ്‌നമാണ്. ഉത്കണ്ഠ, ഇന്‍ഫ്‌ളമേറ്ററി ബവല്‍ രോഗം, ഇറിറ്റബിള്‍ ബവല്‍ രോഗം, അതിസാരം എന്നിവ മൂലം ഗട്ട് ട്രാന്‍സിറ്റ് സമയത്തിന്റെ വേഗം കൂടാം. ഇത് ലവണങ്ങളും വെള്ളവും ഭക്ഷണത്തില്‍ നിന്ന് ശരിയായി ശരീരത്തിലേക്ക് ആഗീകാരണം ചെയ്യാൻ തടസ്സം സൃഷ്ട്ടിക്കും. നമ്മുടെ ദഹനപ്രക്രിയ എങ്ങനെ എന്ന് അറിയാം…
നാരുകളും ശക്തിയേറിയ ആന്റിഓക്സിഡന്റുകളും അടങ്ങിയ അത്തിപ്പഴം പ്രഭാതഭക്ഷണത്തോടൊപ്പമോ ലഘുഭക്ഷണത്തോടൊപ്പമോ കഴിക്കുന്നത് വളരെയധികം നല്ലതാണ്. തുടർച്ചയായി അസിഡിറ്റി, മലബന്ധം, ഉദരപ്രശ്നങ്ങൾ ഇവ മൂലം വിഷമിക്കുന്ന ആളാണെങ്കിൽ ഭക്ഷ്യനാരുകൾ ധാരാളം അടങ്ങിയ അത്തിപ്പഴം കഴിച്ചു തുടങ്ങാം. ഇത് ദഹനത്തിന് സഹായകമാണ്. അതുപോലെ അത്തിപ്പഴത്തിലടങ്ങിയ ആന്റിഓക്സിഡന്റുകൾ, ട്രൈഗ്ലിസറൈഡിന്റെ അളവ് കുറയ്ക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യും. അത്തിപ്പഴത്തിലുള്ള പൊട്ടാസ്യം, രക്തസമ്മർദം നിയന്ത്രിക്കുകയും ഇതിലൂടെ ഹൃദ്രോഗസാധ്യത കുറയുകയും ചെയ്യുന്നു. ഫ്രഷ് ആയ അത്തിപ്പഴം ചെറിയ അളവിൽ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും. കാരണം മധുരമുണ്ടെങ്കിലും അത്തിപ്പഴത്തിന് ഗ്ലൈസെമിക് ഇൻഡക്സ് മിതമായ അളവിലേ ഉള്ളൂ. അതുപോലെ കാല്‍സ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കൾ അത്തിപ്പഴത്തിൽ ധാരാളമുണ്ട്. ഇവ എല്ലുകൾക്ക് സാന്ദ്രതയും ശക്തിയും നൽകുന്നു. പതിവായി അത്തിപ്പഴം കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ഓസ്റ്റിയോപോറോസിസിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ആന്റിഓക്സിഡന്റുകളും ആവശ്യ വൈറ്റമിനുകളും ധാരാളം അടങ്ങിയ അത്തിപ്പഴം രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താൻ സഹായിക്കും. ഉണക്കിയ അത്തിപ്പഴത്തിൽ അയൺ, സിങ്ക് ഇവ…
പ്രത്യേകമായ യന്ത്രങ്ങളോ പണചെലവോ ഒന്നും ആവശ്യമില്ലാത്ത ഒരു വ്യായാമ മുറയാണ് നടത്തം. ദിവസവും നടക്കുന്നുണ്ടെങ്കില്‍ പിന്നെ ഒന്നും പേടിക്കാനില്ലെന്ന ഒരു ധാരണയാണ് പലർക്കും. എന്നാൽ ആരോഗ്യത്തിനു അതുമാത്രം പോരാ എന്നാണ് ആരോഗ്യ വിദഗ്‌ധര്‍ പറയുന്നത്. ദിവസവും 7000 സ്റ്റെപ്പ് നടക്കുന്നവര്‍ക്ക് അകാല മരണ സാധ്യത 50 മുതല്‍ 70 ശതമാനം വരെ കുറവായിരിക്കുമെന്ന് ജാമാ നെറ്റ് വര്‍ക്ക് ഓപ്പണില്‍ പ്രസിദ്ധീകരിച്ച ഒരു പഠനവും ചൂണ്ടിക്കാട്ടുന്നു. ഹൃദയത്തിനും ശ്വാസകോശത്തിനുമൊക്കെ നടപ്പ് നല്ലത് തന്നെയാണ്. എന്നാൽ എന്നാല്‍ മറ്റ് വ്യായാമങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ മാത്രമേ പരിപൂര്‍ണ്ണ ഫിറ്റ്‌നസ് കൈവരിക്കാന്‍ സാധിക്കുകയുള്ളെന്ന് ഫിറ്റ്‌നസ് പരിശീലകര്‍ ചൂണ്ടിക്കാണിക്കുന്നു. നല്ല ആരോഗ്യത്തിന് ആഴ്‌ചയില്‍ 150 മുല്‍ 300 മിനിട്ട് വരെ മിതമായ തീവ്രതയിലുള്ള എയറോബിക് പ്രവര്‍ത്തനങ്ങളും കുറഞ്ഞത് രണ്ട് തവണ പേശികള്‍ ശക്തിപ്പെടുത്താനുള്ള വ്യായാമവുമാണ് ലോകാരോഗ്യ സംഘടനും അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനും നിര്‍ദ്ദേശിക്കുന്നത്. ഇന്ത്യക്കാരില്‍ സജീവമായി വ്യായാമം ചെയ്യുന്നവരില്‍ 59 ശതമാനവും സ്‌ട്രെങ്‌ത് ട്രെയ്‌നിങ് ചെയ്യാറില്ലെന്ന് കണക്കാക്കുന്നു. ഇത്…
ആഗ്രഹിക്കാത്തതും നേരം തെറ്റിയുമുള്ള ഗർഭധാരണം ഒഴുവാക്കാനാണ് സാധാരണയായി ഗർഭനിരോധന ഗുളികകൾ കഴിക്കുന്നത്. എന്നാൽ ആഗ്രഹിക്കാത്ത ഗര്‍ഭധാരണം തടയുന്നതിന് പുറമേ ആര്‍ത്തവം നിയന്ത്രിക്കാനും അതുമായി ബന്ധപ്പെട്ട വേദനകള്‍ ലഘൂകരിക്കാനും മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ തടയാനും ഗർഭനിരോധന ഗുളികകൾ ഉപയോഗിക്കുന്നുണ്ട്. കാനഡയിലെ വെസ്റ്റേണ്‍ ഒന്റാരിയോ സര്‍വകലാശാലയിലെ ഗവേഷകരുടെ പഠനപ്രകാരം മൂഡിനെയും ധാരണശേഷിയെയും ബാധിക്കാനും വിഷാദരോഗം വരെയുണ്ടാക്കാനും ഗര്‍ഭനിരോധന ഗുളികൾ കാരണം ആകുന്നുണ്ട്. 18നും 26നും ഇടയില്‍ പ്രായമുള്ള ആരോഗ്യവതികളായ 53 സ്‌ത്രീകളിലാണ് പഠനത്തിലാണ് ഇത് സംബന്ധിച്ച തെളിവുകൾ ലഭിച്ചത്. മരുന്നുകള്‍ കഴിക്കുന്ന സജീവ ഘട്ടത്തിലും മരുന്നുകള്‍ കഴിക്കാതിരിക്കുന്ന ഘട്ടത്തിലും ഇവരുടെ മൂഡ് ചില ചോദ്യങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തി.ഇതില്‍ നിന്ന് ഭൂരിപക്ഷം പേരിലും സജീവമല്ലാത്ത ഘട്ടത്തില്‍ വിഷാദം ഉള്‍പ്പെടെയുള്ള നെഗറ്റീവ് മൂഡ് ഉണ്ടായതായി കാണപ്പെട്ടു. 29 ശതമാനം സ്‌ത്രീകള്‍ക്ക് രണ്ട് ഘട്ടത്തിലും വിഷാദരോഗത്തിന്റെ തോന്നലുകള്‍ ഉണ്ടായി. മിതമായ തോതിലുളള വിഷാദരോഗമുള്ളവരുടേതിന് സമാനമായ ഡിപ്രഷന്‍ സ്‌കോറാണ് ഇവര്‍ക്കും ലഭിച്ചത്. കൂടുതല്‍ വൈവിധ്യമുള്ള സ്‌ത്രീകളടങ്ങിയ ജനവിഭാഗങ്ങളില്‍ പഠനം നടത്തിയാല്‍…