Subscribe to Updates
Get the latest creative news from Together Keralam about entrepreneurship and business.
- പ്രീമിയം ഫീച്ചറുകളുമായി മഹീന്ദ്രയുടെ BE 07
- വിവാദമായി എൻ.ടി.എ. നടപടി; നീറ്റ് പരീക്ഷയ്ക്ക് ടെലഗ്രാം വിലക്ക്
- വിപണികൾക്ക് പ്രതീക്ഷ;പശ്ചിമേഷ്യയിൽ സമാധാനക്കാറ്റ്
- സ്വർണവില താഴേക്ക്; രണ്ട് ദിവസത്തിനിടെ പവന് 5,520 രൂപ കുറഞ്ഞു
- ഷിഗെല്ല വ്യാപനം ആശങ്കയാകുന്നു; കൊല്ലത്തും രോഗബാധ
- ഫറോക്ക് സ്വദേശിക്ക് നിപ; സമ്പർക്കപ്പട്ടിക വിപുലമെന്ന് ആരോഗ്യവകുപ്പ്
- അമേരിക്കയുടെ വ്യോമാക്രമണം; ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ
Author: Together Keralam
ഓരോ 15 മിനിറ്റിലും ഒരു ജാപ്പനീസ് ബിസിനസ് അടച്ചുപൂട്ടപ്പെടുന്നു. അതും നഷ്ടത്തിലായ സ്ഥാപനങ്ങൾ അല്ല; മിക്കവയും ലാഭകരവും നിലനിൽക്കാൻ ശേഷിയുള്ളവയും ആണ്. ജപ്പാനിൽ നിലവിലുള്ള ബിസിനസ്സുകളുടെ 99.7% ഉം ചെറുകിട, ഇടത്തരം സംരംഭങ്ങളാണ്. ഇവയിൽ 99% സംരംഭങ്ങളും ഇന്ന് നാശത്തിന്റെ വക്കിലാണ്. കാരണം അന്തരാവകാശികൾ ഇല്ല. ജപ്പാനിലെ ചെറുകിട സംരംഭങ്ങളുടെ ഉടമകളിൽ 60% വും 60-ന് മുകളിൽ പ്രായം ആയവർ ആണ്. ഇവരിൽ പകുതിയിലധികം ആളുകൾക്കും സംരംഭം കൈമാറാൻ അന്തരാവകാശികൾ ഇല്ല. രണ്ടായിരത്തിമുൻപത്തിനുള്ളിൽ 12.7 ലക്ഷം ബിസിനസ്സുകൾ അന്തരാവകാശികൾ ഇല്ലാത്തതിനാൽ അടച്ചുപൂട്ടേണ്ടി വരും എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇത് 6.5 ദശലക്ഷം ജോലി നഷ്ടവും 150 ബില്ല്യൺ ഡോളറിനുമേൽ ജിഡിപിയിൽ കുറവും ഉണ്ടാക്കും. ജപ്പാനിൽ തന്നെ പ്രത്യേകമായി നിലനിൽക്കുന്ന ഒന്നാണ് മുകോയോഷി എന്നത് — കുടുംബബിസിനസ് കൈമാറാനായി മുതിർന്ന പുരുഷന്മാരെ നിയമപരമായി ദത്തെടുത്ത് കുടുംബത്തിൽ ചേർക്കുന്ന രീതി. Suzuki പോലുള്ള കമ്പനി ഈ രീതി ഉപയോഗിച്ചിട്ടുണ്ട്. എങ്കിലും ഈ രീതി പോലും…
ഇലക്ഷൻ സമയത്തും സർക്കാരിലും ഡോണാൾഡ് ട്രംപിന് ഏറ്റവും വലിയ പിന്തുണ നൽകുന്ന ആൾ ആരാണെന്ന് ചോദിച്ചാൽ അതിനു ഒറ്റ പേരേ ഉണ്ടായിരുന്നുള്ളൂ ‘ഇലോൺ മസ്ക്ക്’. എന്നാൽ ഇപ്പോൾ ഈ ബന്ധത്തിൽ വിള്ളൽ വീണിരിക്കുന്നു. രണ്ടു പേരും പരസ്‌പരം പോരാടുകയാണ്. അതും പരസ്യമായി. അമേരിക്കയിലെ ഏറ്റവും ശക്തരായ രണ്ടു പേരുടെ ശത്രുത ആഗോളതലതലത്തിൽ തന്നെ രാഷ്ട്രീയ,സാമ്പത്തിക രംഗങ്ങളിൽ വലിയ ചലനങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. മസ്ക്കിന്റെ സർക്കാർ ഉപദേശക സ്ഥാനത്ത് നിന്നുള്ള കാലാവധി കഴിഞ്ഞതിന്റെ പിന്നാലെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. വൈറ്റ് ഹൗസിലെ ഉദ്യോഗസ്ഥനായ സെർജിയോ കോൾ ഉൾപ്പെടെയുള്ള ചിലർ മസ്ക്കിനെതിരെ പ്രസിഡന്റ് ട്രംപിനെ സ്വാധീനിച്ചുവെന്നാണ് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി മസ്ക്കിന്റെ അടുത്ത അനുയായിയായ ജാരെഡ് ഐസക്‌മാന്റെ നിയമനം ട്രംപ് സർക്കാർ മരവിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ മസ്ക്കിന് ലഭിക്കുന്ന സർക്കാർ സബ്സിഡികളും കരാറുകളും അവസാനിപ്പിക്കുന്നതാണ് സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാനുള്ള എളുപ്പഴി എന്ന ട്രംപിന്റെ പ്രസ്താവന ഇരുവർക്കും ഇടയിലെ വിള്ളൽ ശക്തമാക്കി. ട്രംപും മാസ്കും ആദ്യം മുതലേ…
ഭാരതം ബഹിരാകാശയാത്രയ്ക്ക് തിരികെ പോകാൻ ഒരുങ്ങുകയാണ്. 41 വർഷത്തെ ഇടവേളക്ക് ശേഷം ആദ്യമായി ആണ് ഇന്ത്യ മനുഷ്യരെ ബഹിരാകാശത്തിലേക്ക് മനുഷ്യനെ അയക്കുന്നുന്നത്. നാസയും ഇസ്രോയേലുമായി സഹകരിച്ചാണ് ഇത്തവണ ബഹിരാക്ഷ യാത്ര സാധ്യമാക്കുന്നത്. ഇന്ത്യൻ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല, ജൂൺ 10-ന് ആക്‌സിയോം-4 ദൗത്യത്തിനൊപ്പം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) പുറപ്പെടുന്നു. ഹംഗറിയിൽ നിന്നുള്ള ടിബോർ കാപുവും, സുവാവോസ് വിഷ്നെസ്കിയും ഈ ധൗത്യത്തിൽ ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയോടൊപ്പം ഉണ്ടാകും. ആധുനികമായ സ്പേസ് എക്‌സിന്റെ ഡ്രാഗൺ പേടകം ഉപയോഗിച്ചാണ് ദൗത്യം നടക്കുന്നത്. 14-ദിവസ ദൗത്യത്തിൽ ക്യാപ്റ്റൻ ശുഭാൻഷു ശുക്ല സൂപ്പർഫുഡ് വളർത്തലും പേശികളുടെ പ്രവർത്തനവും സംബന്ധിച്ച പരീക്ഷണങ്ങൾ നടത്തും. ദൗത്യത്തിന് നേതൃത്വം നൽകുന്നത് മുൻ നാസ ബഹിരാകാശ സഞ്ചാരി ഡോ. പെഗി വിറ്റ്സൺ ആണ്. 675 ദിവസങ്ങളോളം ബഹിരാകാശത്തിൽ ചെലവഴിച്ച അമേരിക്കൻ വനിതയായി റെക്കോർഡ് നേടിയ ഡോ. പെഗി, രണ്ട് പ്രാവശ്യം ISS കമാൻഡറായി പ്രവർത്തിച്ചിട്ടുള്ള ആദ്യ വനിത കൂടിയാണ്. ദൗത്യത്തിന്…
സ്വർണ വില ഇന്നും ഉയർന്നു. ആഗോളതലത്തിലെ താരിഫ് തർക്കങ്ങളും, ഇറാൻ-ഇസ്രായേൽ സംഘർഷം മുറുകുന്നഹുമാണ് സ്വർണ്ണ വില വില വർദ്ധിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസ് നേരിടുന്ന പ്രതിസന്ധികളും, സ്വർണ്ണ വില കൂടാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇന്ന് സ്വർണ്ണത്തിന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ച് ഗ്രാമിന് 9090 രൂപയും പവന് 72720 രൂപയുമായി. കഴിഞ്ഞ ദിവസം ഗ്രാമിന് 9080 രൂപയും പവന് 72640 രൂപയുമായിരുന്നു നിരക്ക്. ജിഎസ്ടി, പണിക്കൂലി, ഹാൾമാർക്ക് ചാർജ് എന്നിവ കൂടി ചേർക്കുമ്പോൾ വിലയുടെ ഭാരം കൂടുതൽ വർദ്ധിക്കുകയാണ്. വിവാഹം പോലുള്ള പ്രധാന ആവശ്യങ്ങൾക്കായി സ്വർണം വാങ്ങുന്നവർക്ക് ഈ നിരന്തരം ഉയർന്നുവരുന്ന വില ഏറെ ആശങ്ക ഉയർത്തുന്നുണ്ട്. ഈ ആഴ്ച തുടർച്ചയായി സ്വർണവില മുന്നേറുന്ന പ്രവണതയാണ്. കഴിഞ്ഞ പത്ത് ആഴ്ചക്കുള്ളിൽ സംസ്ഥാനത്ത് സ്വർണവില 12,000 രൂപയിലേറെയാണ് വർധിച്ചത്. രാജ്യാന്തര വിപണിയിൽ നിക്ഷേപകർ ഡോളറിലും ഓഹരികളിലും കടപ്പത്രങ്ങളിലും നിന്നുള്ള നിക്ഷേപം പിൻവലിച്ച്…
ചരക്ക് സേവന നികുതി നിരക്കുകൾ യുക്തിസഹമാക്കുന്നത്തിന്റെ ഭാഗമായി 12 % ജി.എസ്.ടി നിരക്ക് ഒഴിവാക്കി, നികുതി സ്ലാബുകൾ നാലിൽ നിന്ന് മൂന്നായി ചുരുക്കിയേക്കും എന്ന് റിപ്പോർട്ട്. നിലവില്‍ 5 ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെ നാല് നിരക്കുകളിലാണ് ജിഎസ്ടി ഈടാക്കുന്നത്. ഇതിൽ 12 % എന്ന വിഭാഗത്തിൽ വരുന്നവ 5 ശതമാനത്തിലേയ്‌ക്കോ 18 ശതമാനത്തിലേയ്‌ക്കോ മാറ്റിയേക്കും എന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു 20 ലിറ്ററിന്റെ മിനറല്‍ വാട്ടര്‍, വാക്കി ടോക്കി, കവചിത പ്രതിരോധ വാഹനങ്ങള്‍, കണ്ടന്‍സ്ഡ് മില്‍ക്ക്, കോണ്ടാക്ട് ലെന്‍സ്, ചീസ്, ഈന്തപ്പഴം, ഉണക്കിയ പഴങ്ങള്‍, ശീതീകരിച്ച പച്ചക്കറികള്‍, സോസേജ്-സമാനമായ ഉത്പന്നങ്ങള്‍, പാസ്ത, ജാം, പഴച്ചാറുള്ള പാനീയം, മയോണൈസ്, ടൂത്ത് പൗഡര്‍, ഫീഡിങ് ബോട്ടില്‍, പരവതാനി, കുട, തൊപ്പി, സൈക്കിള്‍, പെന്‍സില്‍, ക്രയോണ്‍സ്, ചിലയിനം ഷോപ്പിങ് ബാഗുകള്‍, 1,000 രൂപയില്‍ താഴെയുള്ള പാദരക്ഷ, മാര്‍ബിള്‍, ഗ്രാനൈറ്റ് തുടങ്ങിയവയാണ് 12 ശതമാനം നികുതി സ്ലാബിള്‍ ഉള്ളത്. 7,500…
ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി തീരുവ കുറച്ചു. 20 ശതമാനത്തിൽ നിന്നും 10 ശതമാനമായാണ് ഇറക്കുമതി തീരുവ കുറച്ചത്. എട്ട് മാസം മുമ്പ് ഏര്‍പ്പെടുത്തിയ തീരുവയാണ് ഇപ്പോൾ കുറച്ചത്. ഇതോടെ സോയാബീന്‍, പാം ഓയിൽ, സൂര്യകാന്തി എണ്ണകളുടെ വിലയില്‍ കുറവുണ്ടാകും. ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍നിന്ന് പാം ഓയിലും അര്‍ജന്റീന, ബ്രസീല്‍ എന്നിവിടങ്ങളില്‍നിന്ന് സോയാബീന്‍ ഓയിലും റഷ്യ, യുക്രെയിന്‍ എന്നിവിടങ്ങളില്‍നിന്ന് സൂര്യകാന്തി എണ്ണയും കൂടുതലായി ഇറക്കുമതി ചെയ്യുന്നു. ഉപഭോഗത്തില്‍ പാം ഓയിലാണ് മുന്നില്‍. 37 ശതമാനം. സോയാബീന്‍ എണ്ണ(20%), സൂര്യകാന്തി എണ്ണ(13%) എന്നിവയാണ് മറ്റ് എണ്ണകളുടെ വിഹിതം. രാജ്യത്തെ കർഷകരെ സംരക്ഷിക്കുന്നതിനും പ്രദേശിക കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ എണ്ണക്കുമേൽ തീരുവ ഉയര്‍ത്തിയത്. എന്നാൽ തീരുവ വര്‍ധനവിനെ തുടര്‍ന്ന് വന്‍കിട കമ്പനികള്‍ സണ്‍ഫ്‌ളവര്‍ ഓയിര്‍, പാം ഓയില്‍ എന്നിവയുടെ വില വര്‍ധിപ്പിക്കുകയായിരുന്നു. രാജ്യത്തൊട്ടാകെ ഭക്ഷ്യ എണ്ണ വില കുതിക്കാനിതിടയാക്കി. പാം ഓയിലിന്റെ വിലയില്‍ മാത്രം 43 ശതമാനം വര്‍ധനവുണ്ടായി. വാണിജ്യാടിസ്ഥാനത്തില്‍ എഫ്എംസിജി കമ്പനികള്‍…
മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ്, ലോകത്തെ മുൻനിര പബ്ലിക് ലിമിറ്റഡ് ടെക് കമ്പനികളുടെ പട്ടികയിൽ ഇടംപിടിച്ചു. ഇന്ത്യയിൽ നിന്നും ഈ പട്ടികയിൽ ഇടംപിടിക്കുന്നു ഏക ഇന്ത്യൻ കമ്പനിയാണ് റിലയൻസ്. പട്ടികയിൽ കമ്പനികളെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ അടിസ്ഥാനമാക്കിയാണ് കമ്പനികളെ തെരഞ്ഞെടുത്തത്. ആദ്യ എട്ട് സ്ഥാനങ്ങൾ അമേരിക്കൻ ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, എൻവിഡിയ, ആപ്പിൾ, ആമസോൺ, ആൽഫബറ്റ്, മേറ്റ, ടെസ്ല, ബ്രോഡ്കോം കരസ്ഥമാക്കി. തായ്വാനിലെ TSMC ഒൻപതാം സ്ഥാനത്താണ്, പിന്നെ ചൈനയുടെ ടെൻസെന്റ്. റിലയൻസ് USD 216 ബില്ല്യൺ മാർക്കറ്റ് ക്യാപിറ്റലൈസേഷനോടെ 23-ാം സ്ഥാനത്താണ്. കഴിഞ്ഞ 30 വർഷമായി മൈക്രോസോഫ്റ്റ്, ഓറക്കിൽ, സിസ്കോ, ഐബിഎം, എ ടി & ടി എന്നീ അഞ്ച് കമ്പനികൾ സ്ഥലമായി ഈ പട്ടികയിൽ ഉണ്ട് എന്നതും ശ്രദ്ധേയമാണ്. റീലിൻസ് NVIDIA, Apple, Amazon, Alphabet, Meta, Tesla, Alibaba, Salesforce, China Mobile എന്നീ കമ്പനികൾ ആദ്യമായിട്ടാണ് പട്ടികയിൽ ഇടം പിടിക്കുന്നത്. 1995ല്‍ ഏറ്റവും മൂല്യവത്തായ ടെക് കമ്പനികളില്‍…
വ്യോമയാന രംഗം കുത്തിക്കുമ്പോഴും, സർവീസ് നടത്താൻ ആവശ്യത്തിന് വിമാനങ്ങൾ ലഭിക്കാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായി റിപ്പോർട്ട്. വിമാനം നിർമിക്കുന്ന കമ്പനികൾ വിമാനം ഡെലിവറി ചെയ്യുന്നതിൽ വരുന്നതെന്ന കാലതാമസമാണ് പുതുയ പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. IATA (അന്താരാഷ്ട്ര വ്യോമഗതാഗത സംഘടന)യുടെ കണക്കുപ്രകാരം, ഇപ്പോൾ 17,000ലധികം പുതിയ വിമാനങ്ങളുടെ ഓർഡർ ആണ് നിലവിൽ ഉള്ളത്. എന്നാൽ ഇത് എപ്പോൾ ഡെലിവറി ചെയ്യാൻ സാധിക്കും എന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. 2024-ൽ ബോയിങ്യും എയർബസും ചേർന്ന് 1,430 വിമാനങ്ങൾ വിതരണം ചെയ്യും എന്നാണ് പ്രവചനം. പക്ഷേ ആദ്യ നാലുമാസങ്ങൾക്കിടെ അവർ ഡെലിവറി നടത്തിയത് വെറും 359 വിമാനങ്ങൾ മാത്രമാണ്. നിലവിലെ നിർമ്മാണത്തിലെ വേഗത അനുസരിച്ച് ഏറ്റവും കുറഞ്ഞത് 14 വര്ഷം എങ്കിലും കാത്തിരിക്കേണ്ടി വരും എന്നാണ് ഈ മേഖലയിലെ വിദഗ്ധർ പറയുന്നത്. “ഇന്ന് നിങ്ങൾ ഒരു വിമാനം ഓർഡർ ചെയ്യുമ്പോൾ, എപ്പോഴാണ് അത് ലഭിക്കുകയെന്നത് ഒരിക്കലും പറയാനാകില്ല,” – IATAയുടെ മുതിർന്ന ഉപപ്രസിഡന്റായ നിക് കരീൻ പറയുന്നു.…
ദക്ഷിണ കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ സംഘടനയായ ആസിയാൻ (ASEAN) അംഗങ്ങളായ 10 രാജ്യങ്ങൾക്കും നിരീക്ഷകരാജ്യമായ തിമോർ-ലെസ്റ്റെനിനും ‘ആസിയാൻ വിസ’ എന്ന പേരിൽ പുതിയ വീസാ പദ്ധതി പ്രഖ്യാപിച്ച് ചൈന. ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര യുദ്ധവും ചൈനീസ് വിദ്യാര്‍ത്ഥികളോടുള്ള ട്രംപിന്റെ എതിര്‍പ്പും ശക്തമായി നിലനില്‍ക്കുന്നതിനിടെ യാണ് ചൈനയുടെ പുതിയ വിസാ പ്രഖ്യാപനം. മേഖലാതല സഹകരണം ശക്തിപ്പെടുത്താനും, രാജ്യാന്തര യാത്രകൾ കൂടുതൽ സുഗമമാക്കാനും ലക്ഷ്യമിട്ടുള്ളതാണെന്ന് ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ ശിൻഹുവ റിപ്പോര്‍ട്ട് ചെയ്തു. ആസിയാന്‍ കൂട്ടായ്മയില്‍ അംഗങ്ങളായ 10 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അഞ്ച് വര്‍ഷത്തെ പ്രത്യേക വിസയാണ് ചൈന അവതരിപ്പിച്ചിരിക്കുന്നത്. ബിസിനസുകാരെയും കുടുംബാഗങ്ങളെയുമാണ് പ്രധാനമായും ചൈന ലക്ഷ്യമിടുന്നത്. അടുത്തിടെ ബ്രസീല്‍, അര്‍ജന്റീന, ചിലി, പെറു, ഉറുഗ്വേ എന്നീ ലാറ്റിന്‍ അമേരിക്ക രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ചൈന വിസ ഫ്രീ എന്‍ട്രി സൗകര്യം പ്രഖ്യാപിച്ചിരുന്നു. ഇതോടൊപ്പം ഗൾഫ് സഹകരണ കൗൺസിലിലെ എല്ലാ രാജ്യങ്ങൾക്കും ചൈന വിസാ-രഹിത പ്രവേശനം അനുവദിച്ചിരുന്നു. വിദേശ നിക്ഷേപമുള്ള 18,000 പുതിയ സംരംഭങ്ങളും…
സ്റ്റീലിനും അലുമിനിയത്തിനും യുഎസ് ചുമത്തിയ തീരുവയ്ക്കെതിരെ ലോക വ്യാപാര സംഘടനയിൽ (ഡബ്ല്യുടിഒ) ഇന്ത്യ നൽകിയ നോട്ടിസ് യുഎസ് തള്ളിയതോടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര പ്രശ്നം വീണ്ടും ചൂടുപിടിക്കുന്നു. മേയ് ആദ്യവാരമാണ് യുഎസ് നടപടിക്കെതിരെ ‘പകരം തീരുവ’ ചുമത്തുമെന്ന് കാണിച്ച് ഇന്ത്യ ഡബ്ല്യുടിഒയിൽ നോട്ടിസ് നൽകിയത്. ഒരു മാസത്തിനകം പകരം തീരുവ ഏർപ്പെടുത്തുമെന്നാണ് അറിയിച്ചിരുന്നത്. ജൂൺ എട്ടിന് ഈ സമയപരിധി തീരാനിരിക്കെയാണ് ഇന്ത്യൻ നിലപാട് തള്ളി യുഎസ് കത്ത് നൽകിയത്. വ്യാപാരചട്ടങ്ങൾക്ക് വിരുദ്ധമാണ് ഇന്ത്യയുടെ നീക്കമെന്നായിരുന്നു വാദം. ഇതിനിടെ സ്റ്റീൽ, അലുമിനിയം എന്നിവയുടെ തീരുവ നാളെ മുതൽ ഇരട്ടിയാക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. തിരിച്ചടിയെന്ന നിലയിൽ ഇന്ത്യയിലേക്കു വരുന്ന തിരഞ്ഞെടുക്കപ്പെട്ട യുഎസ് ഉൽപന്നങ്ങൾക്കുമേൽ തീരുവ ഏർപ്പെടുത്തി തത്തുല്യമായ തുക ശേഖരിക്കാനായിരുന്നു ഇന്ത്യയുടെ നീക്കം.