Subscribe to Updates
Get the latest creative news from Together Keralam about entrepreneurship and business.
- പ്രീമിയം ഫീച്ചറുകളുമായി മഹീന്ദ്രയുടെ BE 07
- വിവാദമായി എൻ.ടി.എ. നടപടി; നീറ്റ് പരീക്ഷയ്ക്ക് ടെലഗ്രാം വിലക്ക്
- വിപണികൾക്ക് പ്രതീക്ഷ;പശ്ചിമേഷ്യയിൽ സമാധാനക്കാറ്റ്
- സ്വർണവില താഴേക്ക്; രണ്ട് ദിവസത്തിനിടെ പവന് 5,520 രൂപ കുറഞ്ഞു
- ഷിഗെല്ല വ്യാപനം ആശങ്കയാകുന്നു; കൊല്ലത്തും രോഗബാധ
- ഫറോക്ക് സ്വദേശിക്ക് നിപ; സമ്പർക്കപ്പട്ടിക വിപുലമെന്ന് ആരോഗ്യവകുപ്പ്
- അമേരിക്കയുടെ വ്യോമാക്രമണം; ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ
Author: Together Keralam
ചെറുകിട സംരംഭങ്ങല്‍ ആരംഭിച്ച് ജീവിത വിജയം നേടിയ സ്ത്രീകള്‍ക്ക് ഇന്ന് സമൂഹത്തില്‍ ഉദാഹരണങ്ങളേറെയാണ്. ഇച്ഛാ ശക്തികൊണ്ടും കഠിനാധ്വാനം കൊണ്ടും സ്വന്തം ജീവിതം കെട്ടിയുയര്‍ത്തിയ കാലടി സ്വദേശി അംബികയുടെ കഥ എല്ലാവര്‍ക്കും പ്രചോദനമാണ്.എറണാകുളം ജില്ലയിലെ കാലടിക്കടുത്ത് നീലീശ്വരം എന്ന സ്ഥലത്ത് ലക്ഷ്മി ത്രെഡ് ഹൗസ് & ഡിസൈനിങ് എന്ന ഗാര്‍മെന്റ് യൂണിറ്റ് നടത്തുകയാണ് ഇന്ന് അംബിക. വിവാഹത്തിനു മുമ്പേ തയ്യല്‍ പഠിച്ചയാളാണ് അംബിക. വിവിാഹശേഷം അത് തുടരാന്‍ കഴിഞ്ഞില്ല. പിന്നീട് രണ്ട് കുട്ടികള്‍ കൂടിയായതോടെ വീട്ടുചിലവുകള്‍ വില്ലനായി.അതോടെ പഠിച്ച പണിയുമായി അധികവരുമാനം തേടി അംബികം മുന്നിട്ടിറങ്ങി. ഒരു ലഘു സംരംഭമായി തുടങ്ങിയ തയ്യല്‍ യൂണിറ്റ് ഇന്ന് 20 പേര്‍ക്ക് പ്രത്യക്ഷത്തില്‍ തൊവില്‍ നല്‍കുന്ന ലക്ഷ്മി ത്രെഡ് ഹൗസ് & ഡിസൈനിങ് എന്നഗാര്‍മെന്റ് യൂണിറ്റ് എന്ന സ്ഥാപനമായി വളര്‍ന്നു.പിഎംഇപിജി പ്രകാരം 5 ലക്ഷം രൂപ വായ്പയെടുത്താണ് അംബിക സംരംഭം വിപുലപ്പെടുത്തിയത്. തയ്യല്‍ മാത്രമല്ല, കട്ടിംഗ് സ്റ്റിച്ചിംഗ് മെഷീനുകള്‍, സ്റ്റീം അയേണിംങ്, ഡിസൈസിംഗ് യൂണിറ്റുകള്‍ തുടങ്ങി…
ഡീസൽ, പെട്രോൾ ഓട്ടോ റിക്ഷകളുടെ വിലയ്ക്ക് ഇലക്ട്രിക് ഓട്ടോകൾ സാധാരണക്കാർക്ക് ലഭ്യമാക്കുവാനുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതിക്ക് തുടക്കം.വൈദ്യുത വാഹനങ്ങളുടെ ഉൽപാദനവും ഉപയോഗവും വർധിപ്പിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിന്റെ(ഫെയിം 2– ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിങ് ഓഫ് ഹൈബ്രിഡ് ഇലട്രിക് വെഹിക്കിൾസ് ഇൻ ഇന്ത്യ) ഭാഗമായി കേന്ദ്രസർക്കാർ സ്ഥാപനമായ എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡ് (ഇഇഎസ്എൽ) വഴി 3 ലക്ഷം ഇ ഓട്ടോറിക്ഷകൾ വാങ്ങുന്നു. ഇലക്ട്രിക് ബസുകളും കാറുകളും ഇഇഎസ്എൽ വഴി സംഭരിച്ച് വിതരണം ചെയ്തിരുന്നെങ്കിലും ആദ്യമായാണ് ഓട്ടോറിക്ഷകളെ ഇതിൽ ഉൾപ്പെടുത്തുന്നത്. ഓട്ടോകൾ വിലകുറച്ചു നൽകണോ, ഇഇഎസ്എൽ വൈദ്യുതി കാറുകളും ബസുകളും വാർഷിക വാടകയ്ക്കു നൽകുന്നതു പോലെ പൊതു ഗതാഗത മേഖലയിലുള്ള സൊസൈറ്റികൾക്കും, ട്രസ്റ്റുകൾക്കും നൽകണമോ എന്ന കാര്യങ്ങൾ സംബന്ധിച്ച് തീരുമാനം ഉണ്ടായിട്ടില്ല.ഇതു സംബന്ധിച്ചു ഫെയിം മാർഗരേഖയിൽ തിരുത്തൽ വരുത്തി കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കുള്ള സബ്സിഡി പതിനായിരത്തിൽ നിന്നു 15000 ആയി വർധിപ്പിച്ചു. https://www.youtube.com/watch?v=ElTTvp8XEcw
തിരിച്ചടികൾ ജീവിതത്തിൽ എന്നും ഉണ്ടാകും..ആ തിരിച്ചടികളിൽ നിന്നും പറന്ന് ഉയരുക എന്നതാണ് നമ്മുടെയൊക്കെ ജീവിതത്തിലെ വെല്ലുവിളി..അങ്ങനെ പറന്ന് ഉയർന്ന ഒരു വ്യക്തിയാണ് സ്മിത.. ഒപ്പം നിൽക്കാൻ ആരും ഇല്ലാത്ത കാലത്ത് നിന്നും തനിയെ പൊരുതിയ സ്മിതയ്ക്ക് ഇന്ന് അറിയപ്പെടുന്ന ഒരു മേൽവിലാസമുണ്ട്. പതിനേഴാം വയസിൽ മരുമകളായാണ് സ്മിത മലബാറിൽ എത്തുന്നത്, ദുരിതങ്ങളുടെ വലിയ നിര തന്നെ ആയിരുന്നു നേരിടാനുണ്ടായിരുന്നത്..ഉത്സവപ്പറമ്പുകളിൽ സ്റ്റാൾ ഇട്ടും, കശുവണ്ടി കമ്പനിയിൽ ദിവസവേതനക്കാരിയുടെ വേഷമണിഞ്ഞും ജീവിതത്തോട് പോരാടി… ഇങ്ങനെ നീണ്ട പരിശ്രമത്തിനൊടുവിൽ സ്മിത അവസാനം ഒരു സംരംഭകയുടെ വേഷം അണഞ്ഞു.. അങ്ങനെ ഗ്യാസ് സ്റ്റൗവിന്റെ സർവ്വീസിംഗ് തുടങ്ങി.. സുരക്ഷ എന്ന സംരംഭത്തിന് അവിടെ തുടക്കം കുറിക്കുകയായിരുന്നു..സ്റ്റൗവിന്റെ സർവ്വീസിന് ഒപ്പം തന്നെ സ്റ്റൗവിന് സ്വന്തമായി പാർട്സും ഇറക്കി സുരക്ഷ..അങ്ങനെ സുരക്ഷയുടെ വിജയകഥ അവിടെ തുടങ്ങുകയായിരുന്നു.. അധികം നാൾ കഴിയുന്നതിന് മുൻപ് സുരക്ഷ തകർച്ചയുടെ വക്കിൽ എത്തി.. എന്നാൽ തോറ്റ് പിൻവാങ്ങാൻ സ്മിത തയ്യാറായിരുന്നില്ല..സുരക്ഷയുടെ മുഖം മാറ്റി ദ്വുതിയിൽ എത്തി സ്മിത..ഇന്ന്…
തിരുവനന്തപുരം; നാനോ വ്യവസായങ്ങള്‍ക്ക് മാര്‍ജിന്‍ മണി ഗ്രാന്റ് നല്‍കുന്ന പദ്ധതി കൂടുതല്‍ ജനകീയമാക്കി സംസ്ഥാന സർക്കാർ. നിലവിലുണ്ടായിരുന്ന അനുകൂല്യം ജനങ്ങള്‍ക്ക്കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കാനാണ് പുതിയ മാറ്റങ്ങൾ. അനാവശ്യ നടപടിക്രമങ്ങളോ, കാലതാമസമോ ഈ ഘട്ടത്തിൽ സംരംഭകർക്ക് വെല്ലുവിളി ഉയർത്തുന്നില്ല. പദ്ധതി പ്രകാരം മാര്‍ജിന്‍ മണി ഗ്രാന്റിന് അര്‍ഹതയുള്ള ഏതാനും സംരംഭങ്ങളുടെ ലിസ്റ്റും സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ആദ്യ ഘട്ടത്തില്‍ ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങള്‍, മറ്റു നിര്‍മ്മാണയൂണിറ്റുകള്‍. എന്നിവയ്ക്കു മാത്രമായിരുന്നു പരിഗണന. എന്നാൽ പുതിയ നയം അനുസരിച്ച് സേവന സ്ഥാപനങ്ങളേയും പുതിയതായി അര്‍ഹതാ പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. എതെങ്കിലും വിധത്തില്‍ മൂല്യ വര്‍ധന വരുത്തുന്ന സേവന സ്ഥാപനങ്ങള്‍ ആയിരിക്കണം എന്നതാണ് നിബന്ധന. ബാങ്ക് വായ്പ എടുക്കുന്നവര്‍ക്കാണ് നിലവില്‍ ഈ ആനുകൂല്യം ലഭിക്കുക.10 ലക്ഷം രൂപയില്‍ താഴെ വരുന്ന പദ്ധതികള്‍ക്ക് 40 ശതമാനമാണ് ഗ്രാന്റ് നല്‍കുക. അതായത് 4 ലക്ഷം രൂപവരെ. സ്ത്രീകള്‍, പട്ടികജാതി- വര്‍ഗ സംരംഭകര്‍, അംഗപരിമിതര്‍, വിമുക്തഭടന്മാര്‍, 40 വയസ്സില്‍ താഴെയുള്ളവര്‍ എന്നിവര്‍ക്കാണ് 40 ശതമാനം എന്ന…
ഓസ്‌ട്രേലിയയില്‍ ആറുവര്‍ഷം മെഷീന്‍ ഓപ്പറേറ്ററായിരുന്നു ലിബിന്‍ എന്ന ചെറുപ്പക്കാരന്‍.തിരിച്ച് നാട്ടിലെത്തിയപ്പോല്‍ ഒരു സംരംഭകനാകാന്‍ തീരുമാനിച്ചിറങ്ങി.എറണാകുളം ജില്ലയിലെ ശ്രീമൂലനഗരം എന്ന സ്ഥലത്ത് സ്വന്തം വീടിനോട് ചേര്‍ന്നാണ് ലിബിന്‍ തന്റെ സ്വപ്ന സ്ഥാപനത്തിന് തുടക്കമിട്ടത്.പെപ്പര്‍ കോണ്‍ എന്നപേരിലാണ് ലിബിന്‍ സംരംഭം ആരംഭിച്ചത്. പക്ഷെ പെപ്പറിനുപകരം അരിപ്പൊടി ഉല്‍പ്പന്നങ്ങളാണ് വിതരണം നടത്തിയത്.പുട്ടുപൊടി. അപ്പം പൊടി, റവ തുടങ്ങിയവയാണ് പ്രധാനമായും വിതരണം നടത്തുന്നത്.പിഎംഇപിജി പദ്ധതി പ്രകാരം 25 ലക്ഷം രൂപ വായ്പയെടുത്താണ് ലിബിന്‍തുടക്കമിട്ടത്.വായ്പത്തുകയില്‍ 35% സബ്‌സിഡി കൂടി ലഭിച്ചതോടെ ആത്മവിശ്വാസം വര്‍ധിച്ചു.1200 ചതുരശ്രയടി കെട്ടിടം, അതില്‍ അരികഴുകുന്ന മെഷീന്‍, ബ്രോയിലര്‍, വറുക്കുന്നതിനും,പൊടിക്കുന്നതിനുമുള്ള മെഷീനുകള്‍ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. 18 ലക്ഷം രൂപയുടെമെഷീനുകളാണ് സ്ഥാപിച്ചത്. നാലു തൊഴിലാളികളാണ് സ്ഥാപനത്തിലുള്ളത്. ഇപ്പോള്‍ ഒരു മാസം ശരാശരി 5 ലക്ഷം രൂപയുടെ ബിസിനസ് നടക്കുന്നുണ്ട് ഇവിടെ. ചെലവുകള്‍കഴിച്ച് രണ്ടു ലക്ഷം രൂപ തനിക്ക് വിറ്റുവരവായി ലഭിക്കുന്നവെന്ന് ലിബിന്‍ പറയുന്നു.സംരംഭം വിജയിച്ചതിന് പിന്നില്‍ ലിബിന്റെ തന്നെ കണ്ടെത്തലുകളുണ്ട്. ഇടനിലക്കാരെ പരമാവധി ഒഴിവാക്കുക, നേരിട്ട് വിതരണം…
രാജ്യത്ത് ചെറുകിട വ്യവസായ സംരംഭങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം ഇനി കൂടുതല്‍ എളുപ്പത്തില്‍. പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, എന്നിവ മാത്രം മതിയാകും ഇനി ലഘു സംരംഭങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍. ഈ നടപടികല്‍ ലഘൂകരിച്ചതോടെ ഇനി വ്യവസായ മേഖലയില്‍ പുതിയ ഉണര്‍വുണ്ടാകും എന്ന പ്രതീക്ഷയിലാണ് കേന്ദ്ര സര്‍ക്കാര്‍.സൂക്ഷ്മ, ഇടത്തരം, ചെറുകിട സംരംഭവകുപ്പ് കൈകാര്യ ചെയ്യുന്ന കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇത്തരം സംരംഭങ്ങള്‍ക്ക് രജിസ്‌ട്രേഷന് മുന്‍ഗണന ലഭിക്കുമെന്നും, ആവശ്യമായ ധനസഹായം ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. ഇത്തരം സംരംഭങ്ങളില്‍ ആവശ്യമായ പരിശീലനം ലഭ്യമാക്കുന്നതിനും മന്ത്രി സര്‍ക്കാര്‍ സഹായം ഉറപ്പുനല്‍കി
വെല്ലുവിളി നിറഞ്ഞ ജീവിത സാഹചര്യങ്ങളില്‍ നിന്ന് ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയര്‍ത്തണീറ്റുവരുന്ന സ്ത്രീകള്‍ എന്നും സമൂഹത്തിന് പ്രചോദനമാണ്. അത്തരത്തില്‍ ഏതൊരു വ്യക്തിക്കും ജീവിക്കാന്‍ ഊര്‍ജം നല്‍കുന്ന കഥയാണ് ജാസ്മിന്‍ എം മൂസയുടേത്.തീരെ ചെറുപ്പത്തിലെ നടന്ന രണ്ടു വിവാഹങ്ങള്‍, അതിലൂടെ അനുഭവിച്ച ഗാര്‍ഹിക പീഢനങ്ങള്‍, സമൂഹത്തിന്റെ ഒറ്റപ്പെടുത്തല്‍ അങ്ങനെ വേദന നിറഞ്ഞ ഓരോ ഘട്ടങ്ങളെയും ധീരതയോടെ നേരിട്ടാണ് ജാസ്മിന്‍ ജീവിത വിജയം നേടിയത്. ഇന്ന് ബാംഗ്ലൂര്‍ ആസ്ഥാനമായ ഒരു സര്‍ട്ടിഫൈഡ് ഫിറ്റ്‌നസ് പരിശീലകയാണ് അവര്‍.കോഴിക്കോട് മുക്കം സ്വദേശിയാണ് ജാസ്മിന്‍. പതിനെട്ടാം വയസില്‍ വിദ്യാര്ത്ഥിയായിരിക്കെയാണ് ജാസ്മിനെ വിവാഹം കഴിപ്പിച്ചത്. ഓട്ടിസം ബാധിച്ച് വ്യക്തിയുമായുള്ള ജീവിതം അധികം നീണ്ടു നിന്നില്ല. ബന്ധം വേര്‍പെടുത്തി നാട്ടില്‍ ചെറിയ ജോലിയുമായി ജീവിക്കുന്നതിനിടെ 21 ാം വയസില്‍ വീണ്ടു ംവിവാഹിതയായി.എന്നാല്‍ ആദ്യവിവാഹം ഒരു ദിവസം കൊണ്ട് അവസാനിച്ചുവെങ്കിലും രണ്ടാം വിവാഹത്തില്‍ കാത്തിരുന്നത് കൊടിയ പീഡനങ്ങളായിരുന്നു.മയക്കു മരുന്നിനടിമയായി മാറിയ രണ്ടാം ഭര്‍ത്താവ് ദേഹോപദ്രവത്തിനു പുറമേ കൈകാലുകള്‍കെട്ടിയിട്ട് റേപ്പ് ചെയ്യുന്നതുവരെ ജാസ്മിന്‍ അനുഭവിച്ചു. ഗര്‍ഭിണിയായ…
തിരുവനന്തപുരം; സംസ്ഥാനത്ത് സ്റ്റാര്‍ട്ടപ്പ് പദ്ധതികളെ പ്രോത്സാഹിക്കാന്‍ വായ്പാ പദ്ധതിയുമായി കെ എസ് ഐഡിസി. സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ക്ക് സീഡ് ഫണ്ട് ആയി 25 ലക്ഷം രൂപവരെയാണ് വായ്പ നല്‍കുക. വായ്പകള്‍ക്കായി ഇപ്പോല്‍ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. ജൂലൈ 15 ന് അകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.4.25 % പലിശ നിരക്കിലാണ് ഒരു വര്‍ഷത്തെ സോഫ്റ്റ് ലോണ്‍ നല്‍കുക. ആദ്യഘട്ടംവിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് പിന്നീട് 50 ലക്ഷം വരെ വായ്പ നല്‍കും. ഈ വര്‍ഷം 30 സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് സിഡ് ഫണ്ട് സഹായം നല്‍കുകയെന്ന് എംഡി രാജമാണിക്യം അറിയിച്ചു. ജൂലൈ 15 ആണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484- 2323010 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.