വെല്ലുവിളി നിറഞ്ഞ ജീവിത സാഹചര്യങ്ങളില്‍ നിന്ന് ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയര്‍ത്തണീറ്റുവരുന്ന സ്ത്രീകള്‍ എന്നും സമൂഹത്തിന് പ്രചോദനമാണ്. അത്തരത്തില്‍ ഏതൊരു വ്യക്തിക്കും ജീവിക്കാന്‍ ഊര്‍ജം നല്‍കുന്ന കഥയാണ് ജാസ്മിന്‍ എം മൂസയുടേത്.

തീരെ ചെറുപ്പത്തിലെ നടന്ന രണ്ടു വിവാഹങ്ങള്‍, അതിലൂടെ അനുഭവിച്ച ഗാര്‍ഹിക പീഢനങ്ങള്‍, സമൂഹത്തിന്റെ ഒറ്റപ്പെടുത്തല്‍ അങ്ങനെ വേദന നിറഞ്ഞ ഓരോ ഘട്ടങ്ങളെയും ധീരതയോടെ നേരിട്ടാണ് ജാസ്മിന്‍ ജീവിത വിജയം നേടിയത്. ഇന്ന് ബാംഗ്ലൂര്‍ ആസ്ഥാനമായ ഒരു സര്‍ട്ടിഫൈഡ് ഫിറ്റ്‌നസ് പരിശീലകയാണ് അവര്‍.

കോഴിക്കോട് മുക്കം സ്വദേശിയാണ് ജാസ്മിന്‍. പതിനെട്ടാം വയസില്‍
വിദ്യാര്ത്ഥിയായിരിക്കെയാണ് ജാസ്മിനെ വിവാഹം കഴിപ്പിച്ചത്. ഓട്ടിസം ബാധിച്ച്
വ്യക്തിയുമായുള്ള ജീവിതം അധികം നീണ്ടു നിന്നില്ല. ബന്ധം വേര്‍പെടുത്തി നാട്ടില്‍ ചെറിയ ജോലിയുമായി ജീവിക്കുന്നതിനിടെ 21 ാം വയസില്‍ വീണ്ടു ംവിവാഹിതയായി.

എന്നാല്‍
ആദ്യവിവാഹം ഒരു ദിവസം കൊണ്ട് അവസാനിച്ചുവെങ്കിലും രണ്ടാം വിവാഹത്തില്‍ കാത്തിരുന്നത് കൊടിയ പീഡനങ്ങളായിരുന്നു.മയക്കു മരുന്നിനടിമയായി മാറിയ രണ്ടാം ഭര്‍ത്താവ് ദേഹോപദ്രവത്തിനു പുറമേ കൈകാലുകള്‍കെട്ടിയിട്ട് റേപ്പ് ചെയ്യുന്നതുവരെ ജാസ്മിന്‍ അനുഭവിച്ചു. ഗര്‍ഭിണിയായ തന്നെ ചവിട്ടി വീഴ്ത്തിയതോടെ കുഞ്ഞിനെ നഷ്ടപ്പെട്ടു. തുടര്‍ന്ന് വിഷാദ രോഗത്തിലൂടെ കടന്നുപോയ
നാളുകളായിരുന്നു.

അതിനെ മറികടന്ന് രണ്ടാം ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും ആദ്യം നീതി നിഷേധിക്കപ്പെട്ടു. പിന്നീട് ജാസ്മിനേയും, അമ്മയേയും ദേഹോപദ്രവം നടത്തിയതോടെ കേസ്
ഗുരുതരമായി പിന്നീട് എല്ലാം അവസാനിപ്പിച്ച് ജാസ്മിന്‍ സ്വന്തം. ഇടം തേടിയിറങ്ങി.

മകള്‍ വീടുവിട്ട് പോകാതിരിക്കാന്‍ വീട്ടുകാരും കടുത്ത തീരുമാനങ്ങളെടുത്തു. ജാസ്മിന്റെപാസ്‌പോര്‍ട്ട് അടക്കം കത്തിച്ചു കളഞ്ഞു.എന്നാല്‍ വെല്ലുവിളികളൊന്നും തന്നെ ജാസിമിനെ തളര്‍ത്തിയില്ല. അവള്‍ പൊരുതിനുറച്ചു.
കൊച്ചിയായിരുന്നു ആദ്യ തട്ടകം, ജിമ്മില്‍ ജോലിചെയ്തതിനിടയില്‍ ശ്രദ്ധ ഫിറ്റനസിലേക്ക് തിരിഞ്ഞു.ശരീരത്തിന് നല്‍കിയ വര്‍ക്കൗട്ട് മനസിനും ധൈര്യം നല്‍കി.

ബാംഗ്ലൂരിലെത്തി ഫിറ്റനസ് സര്‍ട്ടിഫിക്കേഷന്‍ കോഴ്സ് പൂര്‍ത്തിയാക്കി. പാര്‍ട്ടൈം
ജോലികളിലൂടെയാണ് പഠനച്ചെലവു കണ്ടെത്തിയിരുന്നത്. ഇന്ന് ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ഫിറ്റ്‌നസ് പരിശീലകയാണ് ജാസ്മിന്‍. ഇന്ന് സ്വന്തമായി ഒരു വിലാസമുണ്ട്. ആരുടേയും കീഴില്‍ നില്‍ക്കേണ്ടതില്ലാത്ത സ്വതന്ത്രമായ ജീവിതം, തൊഴില്‍, വരുമാനം എല്ലാം നേടിയിരിക്കുന്നു ഈപെണ്‍ പോരാളി.

ജീവിതത്തില്‍ വെല്ലുവിളികളുണ്ടാകും എന്നാല്‍ രക്ഷിക്കാന്‍ ആരും വരില്ല, ധൈര്യത്തോടെ സ്വയം നേരിടണം. സ്വന്തം ജീവിതം സ്വതന്ത്രമായി ജീവിക്കണം എന്നാണ് സ്ത്രീകളോട് ജാസ്മിന് പറയാനുള്ളത്.

Together Keralam Logo

Our passion for entrepreneurship and its resounding global resonance is only matched by the zeal to bring our peers onto a single platform for a free-flowing exchange of ideas and visions. We work from all over Kerala to bring the best and the brightest entrepreneurs into the limelight they deserve.

Copyright © 2025 Designed by YLBS.