തിരുവനന്തപുരം; സംസ്ഥാനത്ത് സ്റ്റാര്‍ട്ടപ്പ് പദ്ധതികളെ പ്രോത്സാഹിക്കാന്‍ വായ്പാ
പദ്ധതിയുമായി കെ എസ് ഐഡിസി. സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ക്ക് സീഡ് ഫണ്ട് ആയി 25 ലക്ഷം രൂപവരെയാണ് വായ്പ നല്‍കുക. വായ്പകള്‍ക്കായി ഇപ്പോല്‍ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. ജൂലൈ 15 ന് അകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

4.25 % പലിശ നിരക്കിലാണ് ഒരു വര്‍ഷത്തെ സോഫ്റ്റ് ലോണ്‍ നല്‍കുക. ആദ്യഘട്ടംവിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് പിന്നീട് 50 ലക്ഷം വരെ വായ്പ നല്‍കും. ഈ വര്‍ഷം 30 സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് സിഡ് ഫണ്ട് സഹായം നല്‍കുകയെന്ന് എംഡി രാജമാണിക്യം
അറിയിച്ചു. 

ജൂലൈ 15 ആണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി. കൂടുതല്‍
വിവരങ്ങള്‍ക്ക് 0484- 2323010 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.