ഓസ്‌ട്രേലിയയില്‍ ആറുവര്‍ഷം മെഷീന്‍ ഓപ്പറേറ്ററായിരുന്നു ലിബിന്‍ എന്ന
ചെറുപ്പക്കാരന്‍.തിരിച്ച് നാട്ടിലെത്തിയപ്പോല്‍ ഒരു സംരംഭകനാകാന്‍ തീരുമാനിച്ചിറങ്ങി.എറണാകുളം ജില്ലയിലെ ശ്രീമൂലനഗരം എന്ന സ്ഥലത്ത് സ്വന്തം വീടിനോട് ചേര്‍ന്നാണ് ലിബിന്‍ തന്റെ സ്വപ്ന സ്ഥാപനത്തിന് തുടക്കമിട്ടത്.
പെപ്പര്‍ കോണ്‍ എന്നപേരിലാണ് ലിബിന്‍ സംരംഭം ആരംഭിച്ചത്. പക്ഷെ പെപ്പറിനുപകരം അരിപ്പൊടി ഉല്‍പ്പന്നങ്ങളാണ് വിതരണം നടത്തിയത്.പുട്ടുപൊടി. അപ്പം പൊടി, റവ തുടങ്ങിയവയാണ് പ്രധാനമായും വിതരണം നടത്തുന്നത്.പിഎംഇപിജി പദ്ധതി പ്രകാരം 25 ലക്ഷം രൂപ വായ്പയെടുത്താണ് ലിബിന്‍തുടക്കമിട്ടത്.വായ്പത്തുകയില്‍ 35% സബ്‌സിഡി കൂടി ലഭിച്ചതോടെ ആത്മവിശ്വാസം വര്‍ധിച്ചു.
1200 ചതുരശ്രയടി കെട്ടിടം, അതില്‍ അരികഴുകുന്ന മെഷീന്‍, ബ്രോയിലര്‍, വറുക്കുന്നതിനും,പൊടിക്കുന്നതിനുമുള്ള മെഷീനുകള്‍ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. 18 ലക്ഷം രൂപയുടെമെഷീനുകളാണ് സ്ഥാപിച്ചത്. നാലു തൊഴിലാളികളാണ് സ്ഥാപനത്തിലുള്ളത്. ഇപ്പോള്‍ ഒരു മാസം
ശരാശരി 5 ലക്ഷം രൂപയുടെ ബിസിനസ് നടക്കുന്നുണ്ട് ഇവിടെ. ചെലവുകള്‍കഴിച്ച് രണ്ടു ലക്ഷം രൂപ തനിക്ക് വിറ്റുവരവായി ലഭിക്കുന്നവെന്ന് ലിബിന്‍ പറയുന്നു.
സംരംഭം വിജയിച്ചതിന് പിന്നില്‍ ലിബിന്റെ തന്നെ കണ്ടെത്തലുകളുണ്ട്. ഇടനിലക്കാരെ പരമാവധി ഒഴിവാക്കുക, നേരിട്ട് വിതരണം നടത്തുക, ഉത്പന്നങ്ങളില്‍ മികച്ച് ഗുണനിലവാരം,വിലകുറയ്ക്കാതെയും, കടം പ്രേത്സാഹിപ്പിക്കാതെയുമുള്ള കച്ചവടം അങ്ങനെ അധ്വാനം
ഏറെയാണ്.
ഇനിയും സ്വപ്‌നങ്ങളേറെയാണ്. കറിപൗഡറുകളും, കറിമിക്‌സുകളും നിര്‍മ്മിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ലിബിന്‍. കൊവിഡ് സമയത്തും ഇത്തരം ഉത്പന്നങ്ങല്‍ക്ക് ഡിമാന്റ് കുറയില്ല എന്നതും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്.
ഈ സംരംഭകന് പിന്തുണയുമായി കുടുംബവും കൂടെയുണ്ട്. ഭാര്യ ഡെബി ഇന്‍ഫോപാര്‍ക്കിലാണ് ജോലി ചെയ്യുന്നത്. 8 മാസം പ്രായമായ മകളുണ്ട്. നാട്ടിലെത്തി ചുവടുറപ്പിക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് ഏറെ പ്രചോദനമാണ് ഈ യുവ സംരംഭകന്‍.
2 Comments
Your point of view caught my eye and was very interesting. Thanks. I have a question for you. https://accounts.binance.com/en/register?ref=P9L9FQKY
This article opened my eyes, I can feel your mood, your thoughts, it seems very wonderful. I hope to see more articles like this. thanks for sharing.