Author: Together Keralam

അജൈവ മാലിന്യസംസ്‌കരണത്തെ ബിസിനസാക്കി മാറ്റിയ ശ്രീജിത്ത്. കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലാണ് തിരുവനന്തപുരം കൊച്ചുവേളി ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റില്‍ സി. ആന്‍ഡ് സി എന്‍ഗ്രീനേഴ്‌സ് എന്ന സ്ഥാപനം ആരംഭിച്ച് വജിയകരമായി ശ്രീജിത്ത് മുന്നോട്ട് കൊണ്ടുപോകുന്നത്. മാലിന്യ നിര്‍മാര്‍ജനം പൊതുജനങ്ങള്‍ക്ക് ഏറ്റവും ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന കാലത്താണ് നൂതാനാശയവുമായി ഈ സംരംഭകന്റെ കടന്നുവരവെന്നതും ശ്രദ്ധേയമാണ്. പ്ലാസ്റ്റിക്, പേപ്പർ, ഗ്ലാസ് എന്നിവയിൽ നിന്നും പുതിയ ഉത്പന്നങ്ങൾ നിർമിക്കാനുള്ള തയ്യാറെടുപ്പിലാണ് ശ്രീജിത്ത്. സി&സി എന്‍ഗ്രീനേഴ്‌സിന്റെ വിശേഷങ്ങൾ റ്റുഗെതെർ കേരളത്തിലൂടെ കാണാം.

Read More

സ്‌പൈസി എന്ന ബ്രാന്റ് നെയിമിൽ രണ്ടു വ്യത്യസ്തങ്ങളായ പ്രോഡക്റ്റുകളുമായി സംരംഭക മേഖലയിൽ ചുവടുറപ്പിച്ച വിമല ഇന്ന് ഇരുപത്തിയൊന്നനോളം വരുന്ന പ്രോഡക്റ്റുകളാണ് വിപണിയിലെത്തിക്കുന്നത്. ഭർത്താവിന്റെ വിയോഗവും ജീവിതത്തിൽ ഒറ്റപ്പെട്ടുപോകരുത്തെന്ന വാശിയും വിമലയെ സംരംഭകയാക്കി. ഇന്ന് സ്‌പൈസിയുടെ മാസവരുമാനം ഒരു ലക്ഷത്തിലും അധികമാണ്. നിശ്ച്ചയ ധാർട്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും കരുത്ത് തെളിയിച്ച വീട്ടമ്മ. ലോക്കഡോൺ സമയങ്ങളിൽ ഉണക്കമീൻ കവറുകളിലാക്കി വിറ്റ് തന്റേതായ ജീവിതാവഴി കണ്ടെത്തുകയായിരുന്നു വിമല. വിമല എന്ന സംരംഭകയുടെ കൂടുതൽ വിശേഷങ്ങൾ

Read More

തിരുവന്തപുരം ആലങ്കോട് സ്വദേശി സോഫിയക്ക് ‘യാസീൻ ഫുഡ്സ്’ വെറുമൊരു സംരംഭം മാത്രമല്ല , ഇല്ലായ്മയിൽ നിന്നും പടുത്തുയർത്തിയ തന്റെ ജീവിതം കൂടിയാണ്. മൂന്നു മക്കളുമായി ജീവിതവഴിയിൽ ഒറ്റപ്പെട്ടുപോയ സോഫിയ തന്റെ മക്കളെ കോഴി കുഞ്ഞുങ്ങളെ ചിറകിനുള്ളിൽ ഒതുക്കും പോലെ ചേർത്ത് പിടിച്ച് ജീവിത വഴിതേടി. എന്നാൽ ഒരുപാട് ബിസ്സിനെസ്സുകൾ തുടങ്ങുകയും, പല സാഹചര്യങ്ങളിലായി അത് അവസാനിപ്പിക്കേണ്ടി വരുകയും ചെയ്ത സോഫിയയുടെ അവസാന മാർഗമായിരുന്നു യാസിൻ ഫുഡ്സ് എന്ന സംരംഭം. ഇന്ന് ഏത് വലിയ ഓർഡറും ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുകയും പൂർത്തീകരിക്കുകയും ചെയ്യുന്ന പല ബ്രാഞ്ചുകളുള്ള സംരംഭത്തിന് ഉടമയാണ് സോഫിയ. ബിസിനസ് കാരിയിലേക്കുള്ള സോഫിയയുടെ വിജയകഥ ടുഗെതെർകേരളത്തിലുടെ കാണാം.

Read More

തിരുവന്തപുരം ആലങ്കോട് സ്വദേശി സോഫിയക്ക് ‘യാസീൻ ഫുഡ്സ്’ വെറുമൊരു സംരംഭം മാത്രമല്ല , ഇല്ലായ്മയിൽ നിന്നും പടുത്തുയർത്തിയ തന്റെ ജീവിതം കൂടിയാണ്. മൂന്നു മക്കളുമായി ജീവിതവഴിയിൽ ഒറ്റപ്പെട്ടുപോയ സോഫിയ തന്റെ മക്കളെ കോഴി കുഞ്ഞുങ്ങളെ ചിറകിനുള്ളിൽ ഒതുക്കും പോലെ ചേർത്ത് പിടിച്ച് ജീവിത വഴിതേടി. എന്നാൽ ഒരുപാട് ബിസ്സിനെസ്സുകൾ തുടങ്ങുകയും, പല സാഹചര്യങ്ങളിലായി അത് അവസാനിപ്പിക്കേണ്ടി വരുകയും ചെയ്ത സോഫിയയുടെ അവസാന മാർഗമായിരുന്നു യാസിൻ ഫുഡ്സ് എന്ന സംരംഭം. ഇന്ന് ഏത് വലിയ ഓർഡറും ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുകയും പൂർത്തീകരിക്കുകയും ചെയ്യുന്ന പല ബ്രാഞ്ചുകളുള്ള സംരംഭത്തിന് ഉടമയാണ് സോഫിയ. ബിസിനസ് കാരിയിലേക്കുള്ള സോഫിയയുടെ വിജയകഥ ടുഗെതെർകേരളത്തിലുടെ കാണാം.

Read More

കാറും ജീപ്പും പന്ത്രണ്ടോളം വരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറികളുമുണ്ടായിരുന്ന അതി സമ്പന്നയായിരുന്നു ശാന്തി. പിന്നീടുണ്ടായ സാമ്പത്തിക തകർച്ചക്ക് ശേഷം കൈയ്യില്‍ ബിഗ്ഷോപ്പറുകളുമായി തന്റെ പ്രൊഡക്ടുകള്‍ വിപണിയിലെത്തിക്കാൻ പാടുപ്പെട്ട ശാന്തിക്ക് നേരിടേണ്ടി വന്നത് പരിഹാസങ്ങളും കുത്തുവാക്കുകളും ആയിരുന്നു. അതുകൊണ്ടൊന്നും തളരാതെ നിന്ന ശാന്തി 2005-ല്‍ 5 സെന്റ് സ്ഥലത്ത് സ്വന്തം പേരിൽ ഹെർബൽ പ്രോഡക്ടസ് യൂണിറ്റ് ആരംഭിച്ചു. ഇന്നത് 43 സെന്റിൽ 217 തരം പ്രൊഡക്ടുകൾ ഉത്പാദിപ്പിക്കുന്ന യൂണിറ്റായി വളര്‍ന്നതിനു പിന്നില്‍ തോറ്റു കൊടുക്കില്ലെന്ന ഉറച്ച ബോധ്യവും ആത്മവിശ്വാസവുമായിരുന്നു.

Read More

വിജയത്തിന്റെ ടിപ്സുമായി ഉമേഷ് സംരംഭകരുടെ കഥകളും അനുഭവങ്ങളും അറിവുകളും ഒക്കെ പങ്കിടുന്ന ഒരു കൂട്ടായ്മ ആണ് Together Keralam

Read More

സ്ത്രീകളെ ഏറെ അലട്ടുന്ന ഒരു പ്രശ്നമാണന്നല്ലോ ആർത്തവകാലത്തെ പാഡ് അലർജി . യൂറിനറി ഇൻഫെക്ഷൻ , ഫൈബ്രോയ്ഡ് തുടങ്ങിയ സ്ത്രീ രോഗങ്ങൾക്ക് പ്രധാനപ്പെട്ട കാരണം സിന്തറ്റിക് പാഡുകളുടെ ഉപയോഗമാണ് എന്ന മനസ്സിലാക്കിയ തിരുവനന്തപുരത്തെ പാപനങ്ങോട് സ്വദേശിനി ഷീജ തന്റെ ഏറെക്കാലത്തെ ശ്രമങ്ങൾക്കും പരീക്ഷണങ്ങൾക്കും ശേഷമാണ് വുഡ് പൾപ്പിൽനിന്നും അണുബാധ, അലർജി എന്നിവ അകറ്റുന്ന പാഡ് നിർമ്മാണം ആരംഭിക്കുന്നത്. തന്റെ സുഹൃത്തുക്കളിൽ പലരും ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നെന്നു കണ്ടെത്തിയ ഷീജ സ്ത്രീകൾക്ക് സുരക്ഷിതമായി തിരഞ്ഞെടുക്കാവുന്ന ഈ പാഡുകളുടെ നിർമ്മാണം വൻതോതിൽ ആരംഭിച്ചു .. പീരിഡ്സ് മൂലമുള്ള അലർജി പ്രശ്നങ്ങൾ ഇനി ഉണ്ടാവില്ലെന്ന് “ഇല” ഉപയോഗിച്ചവരെല്ലാം അഭിപ്രായപ്പെടുന്നുണ്ട് . വിദേശ രാജ്യങ്ങളിൽ പോലും ഇലക്ക് ഇപ്പോൾ ആവശ്യക്കാരുണ്ട്.

Read More

തിരുവനന്തപുരം സ്വദേശി വിദ്യ മകളുടെ മുടിവളർച്ചക്ക് വേണ്ടിയായിരുന്നു കാച്ചെണ്ണ ആദ്യം ഉണ്ടാക്കിയത്. പിന്നീട് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ആവശ്യപ്രകാരം ചെറിയ തോതിൽ എണ്ണകാച്ചി വില്പന ആരംഭിച്ചു. താരനും, മുടികൊഴിച്ചിലിനും, മുടിവളർച്ചക്കും വളരെ ഫലപ്രദമാണ് ഈ എണ്ണ എന്ന് ആളുകൾ വിധിയെഴുതിയതോടെ ‘നന്തികേശം’ എന്ന ബ്രാൻഡിൽ ഈ എണ്ണ വിദ്യ വിപണിയിൽ എത്തിച്ചു. വിദ്യ എന്ന വീട്ടമ്മയിൽ നിന്നും ‘നന്തികേശം’ ഹെയർ പ്രോഡക്ടസ്മായി വലിയ വരുമാനം ഉള്ള ബിസിനസ് കാരിയിലേക്കുള്ള വിദ്യയുടെ വളർച്ച ടുഗെതെർകേരളത്തിലുടെ കാണാം.

Read More