Subscribe to Updates
Get the latest creative news from Together Keralam about entrepreneurship and business.
- പ്രീമിയം ഫീച്ചറുകളുമായി മഹീന്ദ്രയുടെ BE 07
- വിവാദമായി എൻ.ടി.എ. നടപടി; നീറ്റ് പരീക്ഷയ്ക്ക് ടെലഗ്രാം വിലക്ക്
- വിപണികൾക്ക് പ്രതീക്ഷ;പശ്ചിമേഷ്യയിൽ സമാധാനക്കാറ്റ്
- സ്വർണവില താഴേക്ക്; രണ്ട് ദിവസത്തിനിടെ പവന് 5,520 രൂപ കുറഞ്ഞു
- ഷിഗെല്ല വ്യാപനം ആശങ്കയാകുന്നു; കൊല്ലത്തും രോഗബാധ
- ഫറോക്ക് സ്വദേശിക്ക് നിപ; സമ്പർക്കപ്പട്ടിക വിപുലമെന്ന് ആരോഗ്യവകുപ്പ്
- അമേരിക്കയുടെ വ്യോമാക്രമണം; ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ
Author: Together Keralam
2030 ഓടെ സൗദി അറേബ്യയുടെ GDPയിൽ ചെറുതും വലുതുമായ സംരംഭകരുടെ പങ്ക് 35 ശതമാനമായി ഉയർത്തുകയാണ് ഭരണകൂടത്തിന്റെ ലക്ഷ്യം. ഇതിലേക്ക് സൗദി അറേബ്യയിലെ ചെറുതും വലുതുമായ സംരംഭകരെ കൈപിടിച്ചുയർത്തിക്കൊണ്ടുവരുന്നതിന് SDB (സോഷ്യൽ ഡെവലപ്മെന്റ് ബാങ്ക്) 24 ബില്യൺ SAR ($6.3 ബില്യൺ) വായ്പാസഹായം പ്രഖ്യാപിച്ചു .ബാങ്ക് CEO ഇബ്രാഹിം അൽ റാഷിദ് Ibrahim Al-Rashid ആണ് ഇക്കാര്യം അറിയിച്ചത്. SDB ബാങ്ക് അവരുടെ വ്യത്യസ്തങ്ങളായ ഉത്പന്നങ്ങളിലൂടെയും പരിപാടികളിലൂടെയുമാണ് ഈ സാമ്പത്തിക സഹായം സംരംഭകർക്ക് നൽകുന്നത്. കൂടാതെ സംരംഭകർക്ക് അവരുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുവാനും ഇത് ഉപകാരപ്പെടും. എസ്എംഇകളെ ശാക്തീകരിക്കുന്നതിനായി ബിസിനസ് ഇൻകുബേറ്ററുകളും ആക്സിലറേറ്ററുകളും നൽകുന്ന ജാദ 30 ന് പുറമെ ദുലാനി സെന്റർ പരിശീലനവും നിർദ്ദേശങ്ങളും മാർഗനിർദേശ പരിപാടികളും നൽകുന്നതിനാണ് ബാങ്കിന്റെ സംരംഭങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്, കൂടുതൽ പൗരന്മാർക്ക് സ്വയം തൊഴിലിനും സുസ്ഥിര വിജയത്തിനുമുള്ള ചവിട്ടുപടികൾ നൽകുന്നതിൽ ഇത് നിർണായകമാകും. എസ്ഡിബിയുടെ തന്ത്രം സാമ്പത്തിക ഉൽപ്പാദനക്ഷമത ഉയർത്തുന്നതിനാണ്. ചെറുകിട, വളർന്നുവരുന്ന സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനും…
ചുറ്റുമുള്ള ഓരോ വസ്തുക്കളും മികച്ച ബിസിനസ് അവസരങ്ങളും സൃഷ്ടിക്കാറുണ്ട്. വെറുതെ കളയുന്ന കടലാസ് കഷണങ്ങളിൽ നിന്ന് കോടികളുടെ ബിസിനസ് കെട്ടിപ്പൊക്കിയ രണ്ട് സംരംഭകരെ അറിയാം. ഒരാൾ ഇന്ത്യയിൽ നിന്ന് കടൽ കടന്ന ശേഷം വിദേശത്താണ് സ്വന്തം ബിസിനസ് കെട്ടിപ്പൊക്കിയതെങ്കിൽ മറ്റെയാൾ ഇന്ത്യയിൽ നിന്ന് പേപ്പർ ബാഗ് നിർമാണത്തിലൂടെ മികച്ചവരുമാനം നേടുന്നയാളാണ്. വിജയകഥ ഇങ്ങനെ. വിവാഹ ശേഷം ഇന്ത്യയിൽ നിന്ന് സ്കോട്ട്ലൻഡിലേക്ക് കുടിയേറിയ വ്യക്തിയാണ് പൂനം ഗുപ്ത. എംബിഎ ബിരുദമുണ്ടായിരുന്നെങ്കിലും പ്രവൃത്തി പരിചയമില്ലാത്തതിനാൽ അവിടെ ആരും ജോലി നൽകിയില്ല. പിന്നെ സ്വന്തമായി ഒരു ബിസിനസ് തുടങ്ങാൻ തീരുമാനിച്ചു. യൂറോപ്യൻ, അമേരിക്കൻ കമ്പനികൾ ടൺ കണക്കിന് കടലാസ് മാലിന്യങ്ങളാണ് അവശേഷിപ്പിക്കുന്നതെന്ന് മനസ്സിലാക്കി ഇത് പുനരുപയോഗിക്കാൻ സഹായിക്കുന്ന ഒരു സംരംഭം തുടങ്ങുകയായിരുന്നു. ഉപയോഗശേഷമുള്ള കടലാസുകൾ ഡിസ്പോസ് ചെയ്യാൻ വിദേശ കമ്പനികൾ കോടികൾ ചെലവഴിക്കുന്നു. ഈ കടലാസ് മാലിന്യങ്ങൾ റീസൈക്കിൾ ചെയ്ത് വീണ്ടും ഉപയോഗിച്ചൂടെ എന്ന ചിന്തയിൽ നിന്നാണ് പൂനം ബിസിനസ് കെട്ടിപ്പൊക്കിയത്. ഇന്ന് ഇറ്റലി, ഫിൻലാൻഡ്,…
ചുരുണ്ട മുടിയിൽ തുടങ്ങിയ സ്റ്റാർട്ടപ്പ് ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്നാണ് എല്ലാത്തിന്റേയും തുടക്കം. അവിടെ നിന്ന് ചുരുണ്ട മുടിക്കുളള ഒരു ബ്രാൻഡായി മാറി, അടുത്തിടെ ഷാർക്ക് ടാങ്ക് ഇന്ത്യയിൽ 75 ലക്ഷം ഫണ്ടിംഗ് നേടി തിളങ്ങിയ The Manetain എന്ന ഹെയർകെയർ ബ്രാൻഡിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. മലയാളി സംരംഭകയായ ഹിൻഷാര ഹബീബ് കോ-ഫൗണ്ടറായ സ്റ്റാർട്ടപ്പ് BoAt-ന്റെ കോ-ഫൗണ്ടറായ അമൻ ഗുപ്തയിൽ നിന്ന് 75 ലക്ഷം രൂപയുടെ നിക്ഷേപമാണ് നേടിയത്. 10 ശതമാനം ഇക്വിറ്റിക്ക് പകരമായാണ് അമൻ ഗുപ്ത നിക്ഷേപം വാഗ്ദാനം ചെയ്തിരിക്കുന്നത്. ഹിൻഷാര ഹബീബും യുബ ഖാൻ ആഗയും ചേർന്ന് 2018ലാണ് ഹെയർ കെയർ പ്രൊഡക്‌ടുകളും ആക്‌സസറീസും നൽകുന്ന The Manetain ആരംഭിച്ചത്. ഓഡിറ്ററായ ഹിൻഷാരയും ദന്തഡോക്ടറായ യുബ ഖാനും സ്ത്രീകൾക്കുള്ള മുടി സംരക്ഷണ നുറുങ്ങുകളും ഉൽപ്പന്നങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ ഭാഗമായിരുന്നു. ഇവിടെ നിന്നാണ് ചുരുണ്ട മുടിയുളള സ്ത്രീകൾക്ക് ഉപയോഗിക്കാനാവുന്ന ഉല്പന്നങ്ങൾ എന്ന ആശയത്തിലേക്ക് ഹിൻഷാരയും…
കെ-ഡിസ്‌ക് വിഭാവനം ചെയ്ത ജീനോം ഡാറ്റാ സെന്റര്‍ (Kerala Genome Data Centre), മൈക്രോബയോം മികവിന്റെ കേന്ദ്രം (Microbiome Centre of Excellence) എന്നീ പദ്ധതികള്‍ കേരളത്തിന്റെ ആരോഗ്യമേഖലയില്‍ വന്‍മുന്നേറ്റത്തിന് വഴിയൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. രോഗ പ്രതിരോധത്തിനും ചികിത്സ ലഭ്യമാക്കുന്നതിനും പുതിയ ചികിത്സാ രീതികള്‍ അവലംബിക്കുന്നതിനുമുള്ള സാധ്യത തുറന്നു തരുന്ന ശാസ്ത്ര മേഖലയാണ് ജീനോമിക്‌സ്. മെഡിക്കല്‍ ഗവേഷണത്തിലും പരിശീലനത്തിനുമുള്ള സാമ്പ്രദായിക സമീപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം വരും കാല ചികിത്സാ രീതികള്‍ മുന്‍കൂട്ടി കണ്ട് പ്രവര്‍ത്തിക്കുന്നതിനും ജീനോമിക്‌സ് സഹായകമാകും. അതിനുള്ള പ്രവർത്തനങ്ങൾക്ക്ശക്തി പകരാൻ കേരള ജീനോം ഡാറ്റാ സെന്റര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ കേരളത്തിന് സാധിക്കും. നൂതന ശാസ്ത്ര സാങ്കേതിക മേഖലയില്‍ രാജ്യത്തിന് വഴികാട്ടാന്‍ കേരളത്തെ പ്രാപ്തമാക്കുന്ന പദ്ധതിയായി ജീനോം ഡാറ്റാ സെന്റര്‍ മാറും. പ്രാഥമിക മേഖലയിലെ ഉത്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുവാനും പുതിയ ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനും ഗവേഷണ സ്ഥാപനങ്ങള്‍, ബയോടെക് കമ്പനികള്‍ എന്നിവയ്ക്ക് നിര്‍ണായക വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും പുതിയ സെന്റര്‍ സഹായകമാകും. കേരള ജീനോം ഡാറ്റാ…
12 ലക്ഷം ഡോളർ നിക്ഷേപം നേടിയ Inker Robotics കേരള സ്റ്റാർട്ട് അപ്പ് മിഷന്റെ കീഴിലുള്ള സ്റ്റാർട്ടപ്പായ ഇങ്കർ റോബോട്ടിക്‌സ് (Inker Robotics) 12 ലക്ഷം ഡോളർ നിക്ഷേപം നേടി. ഏർളി സ്റ്റേജ് വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനമായ AHK വെഞ്ചേഴ്‌സിന്റെ നേതൃത്വത്തിലുള്ള പ്രീ-സീരീസ് ഫണ്ടിംഗ് റൗണ്ടിലാണ് നിക്ഷേപം. തൃശൂർ കേന്ദ്രമായി രാഹുൽ ബാലചന്ദ്രനും അമിത് രാമനും ചേർന്നാണ് ഇൻകർ റോബോട്ടിക്‌സ് സ്ഥാപിച്ചത്. 2018-ൽ തുടങ്ങിയ കമ്പനി റോബോട്ടിക്‌സ്, ഫ്യൂച്ചറിസ്റ്റിക് ടെക്‌നോളജി എജ്യുക്കേഷൻ എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 80 ഇൻഡസ്ട്രി പ്രൊഫഷണലുകളും 4,500 ചതുരശ്ര അടി റോബോട്ടിക് ഫെസിലിറ്റിയും ഉണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. റോബോട്ടിക്‌സിലും സാങ്കേതിക വിദ്യാഭ്യാസത്തിലും കൂടുതൽ ആകർഷകമായ ഉള്ളടക്കം വികസിപ്പിക്കുന്നതിന് Inker-ന്റെ പരിശീലന ഡെലിവറി പ്ലാറ്റ്‌ഫോം കൂടുതൽ കൂടുതൽ മെച്ചപ്പെടുത്താൻ ഈ ഫണ്ടിംഗ് കമ്പനിയെ സഹായിക്കും. വളർന്നുവരുന്ന സാങ്കേതികവിദ്യകളിൽ വിദ്യാഭ്യാസം നൽകിക്കൊണ്ട് അടുത്ത തലമുറയിൽ സ്വാധീനം ചെലുത്തുന്നതിന് റോബോട്ടിക്‌സ്, എമർജിംഗ് ടെക്‌നോളജി വിദ്യാഭ്യാസം എന്നിവയിൽ കൂടുതൽ ആകർഷകമായ ഉള്ളടക്കം വികസിപ്പിക്കുന്നതിന്…
വിവരസാങ്കേതിക വകുപ്പിന്റെ കീഴിലുള്ള ഇന്റര്നാഷണല് സെന്റര് ഫോര് ഫ്രീ ആന്റ് ഓപ്പണ് സോഴ്സ് സൊല്യൂഷന്സിലെ (ICFOSS) സ്വതന്ത്ര ഇന്കുബേറ്റര്, ചെറുകിട സ്റ്റാര്ട്ടപ്പ് സംരംഭങ്ങള്ക്ക് കുറഞ്ഞ ചെലവില് ഇന്ഡസ്ട്രിയല് സംവിധാനത്തോടെയുള്ള ഇന്കുബേഷന് സൗകര്യം ഒരുക്കിയിരിക്കുന്നു. മുന്ഗണന ഇവര്ക്ക് ഇതില് ഒഴിവുള്ള സീറ്റുകളിലേക്ക് ഇപ്പോള് അപേക്ഷിക്കാം. വനിതാ സംരംഭകര്ക്കും ഭിന്നശേഷിക്കാരുടെ സംരംഭങ്ങള്ക്കും മുന്ഗണന നല്കും. ഓപ്പണ് സോഴ്സ് ഹാര്ഡ് വെയര്/സോഫ്റ്റ്വെയർ മേഖലയില് പ്രവര്ത്തിക്കുന്ന സ്ഥാപനങ്ങള്ക്കാണ് അവസരം. അവസരങ്ങളേറെ പ്രവേശനം ലഭിക്കുന്ന സംരംഭകര്ക്ക് ഐസിഫോസിന്റെ വിപുലമായ ഓപ്പണ് ഹാര്ഡ് വെയര് റിസര്ച്ച് ആന്ഡ് ടെസ്റ്റിംഗ് ലാബിന്റെയും ഓപ്പണ് ഐ ഓ ടി, ഓപ്പണ് ഡ്രോണ്, ഓപ്പണ് ജി ഐ എസ്, ഓപ്പണ് ഈ ആര് പി സൊല്യൂഷന്, ഈ-ഗവേണന്സ്, ലാംഗ്വേജ് ടെക്നോളജി, അസിസ്റ്റീവ് ടെക്നോളജി മേഖലകളുമായി സഹകരിച്ച് പ്രവര്ത്തിച്ച് തങ്ങളുടെ പ്രൊഡക്ടുകളും സൊല്യൂഷനുകളും വികസിപ്പിക്കാനും മാര്ക്കറ്റില് എത്തിക്കാനുള്ള അവസരവും ലഭ്യമാകും. കൂടുതല് വിവരങ്ങള്ക്ക് incubator@icfoss.in എന്ന ഇ-മെയിലലോ, 0471-2700012/13/ 9400225962/ 04712413012/13/14 എന്നീ ഫോണ് നമ്പറുകളിലോ…
നിരവധി സ്റ്റാർട്ടപ്പുകൾ, സ്വതന്ത്ര ഫ്രീലാൻസർമാർ, ചെറുകിട ബിസിനസുകൾ, വൻകിട കോർപ്പറേഷനുകൾ എന്നിവയ്ക്ക് അവരുടെ വിപണി കണ്ടെത്താനുള്ള മികച്ച അവസരം ആമോൺ ഇന്ത്യ അവരുടെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം വഴി നൽകുന്നുണ്ട്. അത്തരത്തിൽ വനിതാ സംരംഭകർക്ക് വിപുലമായ അവസരം നൽകുകയാണ് ഇ-കൊമേഴ്സ് എക്സ്പോർട്ട് പ്രോഗ്രാമായ ഗ്ലോബൽ സെല്ലിംഗ് വഴി ആമസോൺ ഇന്ത്യ. ഇ-കൊമേഴ്സ് വഴി ഇന്ത്യയിൽ നിന്ന് എല്ലാ തരത്തിലുമുള്ള ബിസിനസുകളെ കയറ്റുമതി ചെയ്യാൻ പ്രാപ്തമാക്കുന്നതിന് ശക്തമായ ഒരു അടിസ്ഥാന സൗകര്യം സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഇ-കൊമേഴ്സ് സ്ഥാപനമാണ് ആമസോൺ ഇന്ത്യ. ഇപ്പോഴിതാ ഇ-കൊമേഴ്സ് എക്സ്പോർട്ട് പ്രോഗ്രാമായ ഗ്ലോബൽ സെല്ലിംഗ് വഴി ഇന്ത്യയിൽ നിന്നുള്ള ആമസോണിന്റെ അന്താരാഷ്ട്ര വിപണികളിലും വെബ്സൈറ്റുകളിലും വിൽപന നടത്താൻ 200 അംഗങ്ങളെ സഹായിക്കുന്നതിനായി പുതിയ പദ്ധതി ഇട്ടിരിക്കുകയാണ് ആമസോൺ ഇന്ത്യ. നീതി ആയോഗിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വനിതാ സംരംഭകരെ കേന്ദ്രീകരിച്ചുള്ള ഇൻകുബേറ്റർ ആയ വിമൻനോവേറ്ററുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് ആമസോൺ ഇന്ത്യ തിങ്കളാഴ്ച പ്രഖ്യാപിച്ചു. വസ്ത്രങ്ങൾ, സൗന്ദര്യവസ്തുക്കൾ, ആഭരണങ്ങൾ,…
വ്യവസായ സംരംഭകരുടെ പരാതികളിൽ 30 ദിവസത്തിനുള്ളിൽ പരിഹാരം കാണാൻ വ്യവസായ വകുപ്പ് തയാറാക്കിയ ഓൺലൈൻ പരാതി പരിഹാര പോർട്ടൽ പ്രവർത്തനം തുടങ്ങി. മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. പോർട്ടലിൽ പരാതി ലഭിച്ചാൽ, 10 കോടി രൂപവരെ നിക്ഷേപമുള്ള സംരംഭവുമായി ബന്ധപ്പെട്ട പരാതി കലക്ടർ അധ്യക്ഷനായ ജില്ലാതല സമിതി പരിശോധിക്കും. 10 കോടിക്കു മുകളിൽ നിക്ഷേപമുള്ള സംരംഭങ്ങളുമായി ബന്ധപ്പെട്ട പരാതികൾ, ജില്ലാ സമിതിയുടെ തീരുമാനത്തിന്മേലുള്ള അപ്പീൽ എന്നിവ സംസ്ഥാന സമിതി പരിശോധിക്കും. സംസ്ഥാന സമിതിയിൽ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനും വ്യവസായ വാണിജ്യ ഡയറക്ടർ കൺവീനറുമാണ്. പരാതിയുടെ വിചാരണ വേളയിൽ ജില്ലാ, സംസ്ഥാന സമിതികൾക്ക് സിവിൽ കോടതിക്ക് തുല്യമായ അധികാരം ഉണ്ടാകും. സേവനം നൽകാൻ ഉദ്യോഗസ്ഥൻ കാലതാമസമോ വീഴ്ചയോ വരുത്തിയാൽ പിഴ ചുമത്താനും നടപടിക്ക് ശുപാർശ ചെയ്യാനും സമിതികൾക്ക് അധികാരമുണ്ടാകും. പരിഹാരം നിർദേശിച്ച ശേഷം 15 ദിവസത്തിനകം നടപടിയുണ്ടായില്ലെങ്കിൽ ഉദ്യോഗസ്ഥൻ ഒരു ദിവസത്തിന് 250 രൂപ എന്ന നിലയിൽ പിഴ ഒടുക്കണം. പരമാവധി…
കൃത്യമായ ഒരു പദ്ധതിയും പ്ലാനും ഉണ്ടെങ്കിൽ വായ്പയും സബ്സിഡിയുമായി വനിതകൾക്ക് സംരംഭം തുടങ്ങാൻ സർക്കാർ സഹായം ലഭിക്കുന്നു. 1. നാനോ സംരംഭങ്ങൾക്ക് 40% വരെ ഗ്രാൻഡ് സംസ്ഥാന സർക്കാർ ജില്ലാ വ്യവസായ കേന്ദ്രങ്ങൾ വഴി നടപ്പാക്കിവരുന്ന പദ്ധതിയാണിത്. പത്തുലക്ഷം രൂപയിൽ താഴെ പദ്ധതി ചെലവ് വരുന്ന നിർമാണ യൂണിറ്റുകൾക്കും സേവന യൂണിറ്റുകൾക്കും ജോബ് വർക്ക് ചെയ്യുന്ന യൂണിറ്റുകൾക്കും പ്രയോജനം ലഭിക്കും. വനിതകളെ പ്രത്യേക വിഭാഗമായി കരുതി പദ്ധതി ചെലവിന്റെ 40% വരെ പരമാവധി നാലുലക്ഷം രൂപ സബ്സിഡിയായി അനുവദിക്കുന്നു. ഇതിനായി ബന്ധപ്പെടേണ്ടത് ജില്ലാ വ്യവസായ കേന്ദ്രത്തെയോ താലൂക്ക് വ്യവസായ ഓഫിസുകളെയോ ആണ്. 2. വനിത സ്റ്റാർട്ടപ്പുകൾക്ക് പ്രത്യേക സഹായങ്ങൾ സംസ്ഥാന സർക്കാർ കേരള സ്റ്റാർട്ടപ് മിഷൻ വഴി നടപ്പാക്കിവരുന്ന പദ്ധതി. ടെക്നോളജി ട്രാൻസ്ഫർ സ്കീം, സോഫ്റ്റ് ലോൺ സ്കീം എന്നിവയാണ് വനിത സ്റ്റാർട്ടപ്പുകൾക്ക് നൽകിവരുന്ന പ്രധാന സാമ്പത്തിക സഹായ പദ്ധതികൾ. ടെക്നോളജി വാങ്ങുന്നതിന് വരുന്ന നിക്ഷേപത്തിന്റെ 90 ശതമാനം പരമാവധി 10…
സൂക്ഷ്മ, ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ മത്സരക്ഷമമാക്കാൻ ഉള്ള കേന്ദ്രസർക്കാരിന്റെ ‘എംഎസ്എംഎഇ കോംപറ്റിറ്റീവ് (ലീൻ) സ്കീമി’ലേക്ക് അപേക്ഷിക്കാം. കേന്ദ്രസർക്കാരിന്റെ ഉദ്യം പോർട്ടലിൽ റജിസ്റ്റർ ചെയ്ത ഏത് സംരംഭത്തിനും പദ്ധതിയുടെ ഭാഗമാകാം. പാഴ്ച്ചെലവ് കുറച്ച് ഉൽപാദന–മത്സര ക്ഷമത വർധിപ്പിക്കുക എന്നതാണ് ‘ലീൻ’ ഉൽപാദന തത്വം. ഉൽപന്നങ്ങൾ വിപണിയിൽ നിന്ന് തള്ളപ്പെടുന്നതിന്റെ (റിജക്ഷൻ) തോത് കുറയ്ക്കുക, ഉൽപാദന ചെലവ് കുറയ്ക്കുക അടക്കമുള്ളവയാണ് പദ്ധതിയിലെ പരിശീലനത്തിൽ ഉണ്ടാവുക. പദ്ധതിച്ചെലവിന്റെ 90% സർക്കാർ വഹിക്കും. മുൻപ് 80% ആയിരുന്നു.ബേസിക്, ഇന്റർമീഡിയറ്റ്, അഡ്വാൻസ്ഡ് എന്നിങ്ങനെ 3 ഘട്ടമായിട്ടാണ് പരിശീലനം. ആദ്യഘട്ടം ഓൺലൈൻ പരിശീലനമാണ്. 2 മാസമാണ് ദൈർഘ്യം. രണ്ടു മൂന്നൂം ഘട്ടങ്ങൾക്കായി പത്തോളം സംരംഭങ്ങളുടെ ക്ലസ്റ്റർ രൂപീകരിക്കണം. 6 മാസവും 12 മാസവുമാണ് യഥാക്രമം ഈ പരിശീലനങ്ങൾ. വിവരങ്ങൾക്കും റജിസ്ട്രേഷനുമായി: lean.msme.gov.in