Subscribe to Updates
Get the latest creative news from Together Keralam about entrepreneurship and business.
- പ്രീമിയം ഫീച്ചറുകളുമായി മഹീന്ദ്രയുടെ BE 07
- വിവാദമായി എൻ.ടി.എ. നടപടി; നീറ്റ് പരീക്ഷയ്ക്ക് ടെലഗ്രാം വിലക്ക്
- വിപണികൾക്ക് പ്രതീക്ഷ;പശ്ചിമേഷ്യയിൽ സമാധാനക്കാറ്റ്
- സ്വർണവില താഴേക്ക്; രണ്ട് ദിവസത്തിനിടെ പവന് 5,520 രൂപ കുറഞ്ഞു
- ഷിഗെല്ല വ്യാപനം ആശങ്കയാകുന്നു; കൊല്ലത്തും രോഗബാധ
- ഫറോക്ക് സ്വദേശിക്ക് നിപ; സമ്പർക്കപ്പട്ടിക വിപുലമെന്ന് ആരോഗ്യവകുപ്പ്
- അമേരിക്കയുടെ വ്യോമാക്രമണം; ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ
Author: Together Keralam
സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേറ്ററുകളെ കോ-വര്‍ക്കിംഗ് സ്പേസ് ആക്കി മാറ്റുന്നതിനുള്ള കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ പദ്ധതിയാണ് LEAP. സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ലീപ് സെന്‍ററുകളില്‍ രജിസ്റ്റര്‍ ചെയ്യാം. മികച്ച രീതിയില്‍ രൂപകല്‍പന ചെയ്ത തൊഴിലിടങ്ങള്‍, അതിവേഗ ഇന്‍റര്‍നെറ്റ്, മീറ്റിംഗ് റൂമുകള്‍, തുടങ്ങി ആധുനികമായ സൗകര്യങ്ങള്‍ ലീപ്പിലുണ്ടാകും. പ്രൊഫഷണലുകള്‍ക്ക് ദിവസ-മാസ വ്യവസ്ഥയില്‍ ഈ സൗകര്യങ്ങള്‍ ആവശ്യാനുസരണം ഉപയോഗിക്കാനാകും. വര്‍ക്കം ഫ്രം ഹോം ചെയ്യുന്നവര്‍ക്കും യാത്ര ചെയ്യേണ്ടി വരുന്ന പ്രൊഫഷണലുകള്‍ക്കും ഈ സൗകര്യം ഗുണകരമാകും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിദഗ്ധോപദേശം നേടാനും പുതിയ സാങ്കേതിക ക്രമങ്ങളെക്കുറിച്ച് ആശയവിനിമയം നടത്താനും ഇതിലൂടെ ഉദ്ദേശിക്കുന്നുണ്ട്. സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ലീപ് സെന്‍ററുകളില്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. “സംസ്ഥാനത്ത് കെഎസ് യുഎമ്മിന് കീഴിലുള്ള എല്ലാ ഇന്‍കുബേഷന്‍ കേന്ദ്രങ്ങളിലും ലീപ് സംവിധാനം ഏര്‍പ്പെടുത്തും. ഉടന്‍ തന്നെ സംസ്ഥാന വ്യാപകമായി ലീപ് കേന്ദ്രങ്ങള്‍ വരാന്‍ പോകുകയാണ്.” തൊഴിലെടുക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ ധാരാളമുണ്ട്. എന്നാല്‍ കുടുംബ മേല്‍നോട്ടത്തിന്‍റെ പരിമിതികള്‍ മൂലം…
ബിസിനസ് ഇൻകുബേറ്റർ സെന്ററുകളിൽ വനിതാ സംരംഭകർക്ക് 50% വായ്പാ ഇളവ് നല്കാൻ തീരുമാനമായിട്ടുണ്ട്. ആദ്യ പടിയായി കോഴിക്കോട്ടെ ഇൻകുബേഷൻ സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ വനിതാ സംരംഭകർക്ക് ഏപ്രിൽ ഒന്നുമുതൽ 50 ശതമാനം വാടകയിളവും പ്രഖ്യാപിച്ചു. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ആരംഭിക്കുന്ന സഹകരണ സംഘങ്ങള്‍ക്കും നിലവില്‍ പ്രവര്‍ത്തനം നിലച്ചവയുടെ ആധുനികവത്കരണം, വിപുലീകരണം എന്നിവയ്ക്കും ഈ ഗ്രാന്റ് ലഭിക്കും. ബാങ്കുകളില്‍നിന്ന് വായ്പ ലഭിക്കാനും പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കാനും വ്യവസായ വകുപ്പ് സഹായിക്കും. സംസ്ഥാനത്ത് തുടക്കമിട്ട സംരംഭങ്ങൾ നിലനിർത്താൻ ത്രിതല സംവിധാനം ഒരുക്കും. സംരംഭകരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം നിർദേശിക്കുന്ന സംരഭക ക്ലിനിക്കുകൾ കൂടുതൽ ശക്തിപ്പെടുത്തുകയാണ് ഇതിലൊന്ന്. നിലവിൽ എല്ലാ ജില്ലയിലും ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്. സംരംഭങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ അറിയിച്ചാൽ ഈ ക്ലിനിക്കുകളിൽ പരിഹാരം നിർദേശിക്കും. തദ്ദേശ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ഇന്റേണുകൾ എല്ലാ സംരംഭങ്ങളും സന്ദർശിച്ച് പ്രശ്‌നങ്ങൾ മനസിലാക്കി പരിഹാരം നിർദേശിക്കുകയാണ് രണ്ടാമത്തെ സംവിധാനം. നിർമിത ബുദ്ധി അധിഷ്‌ഠിതമായി പ്രവർത്തിക്കുന്ന ഗ്ലോബൽ ലിങ്കേജ് മാതൃകയാണ് മൂന്നാമത്തേത്. സംരംഭങ്ങൾ…
1. വിവരങ്ങള്‍ ശേഖരിച്ച് തുടങ്ങുക ബിസിനസിനെ സംബന്ധിക്കുന്ന ഓരോ അറിവും വിലപ്പെട്ടതാണ്. ഇവയെ ക്രോഡീകരിച്ച് സൂക്ഷിക്കുക അത്യാവശ്യമായ കാര്യമാണ്. ചില കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ അത് ഓര്‍മ്മയില്‍ സൂക്ഷിക്കുന്നുണ്ട് എന്ന് നിങ്ങള്‍ വിചാരിക്കുന്നു. എന്നാല്‍ ആവശ്യസമയങ്ങളില്‍ ഇത് ഓര്‍ത്തെടുക്കാന്‍ പലപ്പോഴും നിങ്ങള്‍ക്ക് കഴിയുകയില്ല. വിവരങ്ങള്‍ ലഭ്യമാകുക വിവിധ സമയങ്ങളിലും ഘട്ടങ്ങളിലുമായാണ്. ഇത് കൃത്യമായി എഴുതി സൂക്ഷിച്ചാല്‍ മാത്രമേ ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കുവാന്‍ ഉതകുകയുള്ളൂ. ഒരു നോട്ടുബുക്കും പേനയും സംരംഭകന്റെ സന്ത സഹചാരി ആവണം. ആശയും സുരേഷും ഒരു നോട്ടുബുക്കും പേനയും വാങ്ങുകയാണ് ആദ്യം ചെയ്‌തത്. 2. വിപണിയെ പഠിക്കുക അടുത്തതായി വിപണിയെ പഠിക്കുന്ന എന്നതാണ് ലക്ഷ്യം. ഉത്‌ലപന്നം നിര്‍മ്മിച്ച് വിപണിയിലേക്കിറക്കിയാല്‍ ചൂടപ്പം പോലെ വിറ്റുപോകും എന്നതാണ് നമ്മുടെ ധാരണ. എന്നാല്‍ വിപണിയുടെ സ്വഭാവം വളരെ വ്യത്യസ്‌തമാണ്. നിങ്ങള്‍ നിര്‍മ്മിക്കുന്ന ഉത്‌പന്നം വിപണിക്ക് ആവശ്യമുണ്ടോ എന്ന് ആദ്യം മനസ്ലിലാക്കണം. വിപണിയെ ആഴത്തില്‍ പഠിച്ച് താഴെപ്പറയുന്ന കാര്യങ്ങള്‍ മനസ്സിലാക്കണം. 1 ഏതാണ് നിങ്ങളുടെ വിപണി? 2 ആരാണ്…
ഒറ്റ ഇടപാടുകാരൻ വരുത്തിയ നഷ്ടം അച്ഛൻ നടത്തിയിരുന്ന ബിസിനസ് ഭീമമായ നഷ്ടം നേരിട്ടതാണ് മകൻ രജത് ഗുപ്തയെ വിആര്‍ ട്രേഡേഴ്സിൻെറ ബിസിനസ് ഏറ്റെടുക്കാൻ പ്രേരിപ്പിച്ചത്. ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെൻേറഷൻ എഞ്ചിനീയറിംഗിൽ ബി.ടെക്ക് ബിരുദധാരിയായിരുന്ന രജത് അച്ഛന് പ്രതിസന്ധി ഘട്ടത്തിൽ ഒരു ആശ്രയമാകുകയായിരുന്നു. ഒരു പ്രധാന ഇടപാടുകാരൻ നഷ്ടപ്പെട്ടതു മൂലം അച്ഛൻെറ ബിസിനസ് കടുത്ത നഷ്ടത്തിലായി. കാൺപൂരിലെ സ്കൂട്ടർ നിർമ്മാണ കമ്പനിയായ എൽഎംഎൽ സ്കൂട്ടേഴ്സിന് സ്റ്റീൽ സാമഗ്രികൾ വിതരണം ചെയ്യുകയായിരുന്ന കമ്പനി. എൽഎംഎൽ പ്രധാന ക്ലയൻറായിരുന്നു. എൽഎംഎൽ അടച്ചുപൂട്ടിയതാണ് ബിസിനസിന് വലിയ നഷ്ടം ഉണ്ടാക്കിയത്. വിആർ ട്രേഡേഴ്‌സിന് ഏകദേശം 10 കോടി രൂപയാണ് നഷ്ടമുണ്ടായത്. കുടുംബവും കടക്കെണിയിൽ. അങ്ങേയറ്റം സമ്മര്‍ദ്ദം നിറഞ്ഞ നാളുകൾ. കടുംബത്തിനും എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു. ഈ അവസരത്തിലാണ് ബിസിനസ് ഏറ്റെടുക്കാൻ രജത് തീരുമാനിക്കുന്നതും മുന്നോട്ട് വരുന്നതും. വിജയത്തിലേക്കുള്ള യാത്ര 2000-ൽ അച്ഛൻ തുടങ്ങിയ ബിസിനസ് 2018 ആഗസ്റ്റിൽ ആണ് രജത് ഏറ്റെടുക്കുന്നത്. കുടുംബത്തിൻെറ ഉടമസ്ഥതയിലുള്ള സ്വത്തുക്കൾ എല്ലാം വിറ്റ്…
വീട്ടിലുണ്ടാക്കിയ നറുനെയ്യ് നിങ്ങളുടെ വീടുകളിലേക്ക്. പണ്ട് അമ്മ പാല്‍ കടഞ്ഞെടുത്ത് ഉരുക്കിയുണ്ടാക്കിയ നെയ്യിന്റെ മണം ഓര്‍മയുണ്ടോ? ശുദ്ധതയുടെ അതേ മണത്തിലും നിറത്തിലും ഗുണമേന്മയിലും നെയ്യ് നിങ്ങളുടെ വീട്ടിലെത്തും. ഗീതയുടെ ഹോം ടു ഹോം സംരഭത്തിലൂടെ. ഒപ്പം കാടമുട്ട അച്ചാര്‍, അമ്പഴങ്ങ അച്ചാര്‍, വെര്‍ജിന്‍ വെളിച്ചെണ, മഞ്ഞള്‍ വരട്ടി തുടങ്ങിയ നാടന്‍ ഉത്പ്പന്നങ്ങളും ലഭിക്കും. ഏഴാം ക്ലാസ് വരെ എല്ലാ നിറങ്ങളും കണ്‍നിറയെ കണ്ടു ജീവിച്ച ഗീതയുടെ കാഴ്ചകള്‍ക്ക് മേല്‍ ഇരുട്ട് നിറഞ്ഞത് തീര്‍ത്തും പ്രതീക്ഷിക്കാതെയായിരുന്നു. കണ്ണുകളിലെ വെളിച്ചം പൂര്‍ണമായും നഷ്ടപ്പെട്ടുവെങ്കിലും ജീവിതത്തിലെ വെളിച്ചമണയ്ക്കാതെ നിശ്ചയദാര്‍ഢ്യത്തോടെ ഗീത മുന്നോട്ട് പോയി. കേരള വര്‍മ കോളേജിലെ ഡിഗ്രീ പഠനത്തിന് ശേഷം കൂട്ടുകാരനായ സലീഷിനെ ജീവിതപങ്കാളിയായി കൂടെക്കൂട്ടി ജീവിതത്തിന്റെ പുതിയ സ്വപ്‌നങ്ങളിലേക്ക് കടന്നു. ഇന്നവര്‍ക്ക് കൂട്ടായി രണ്ട് കുഞ്ഞുങ്ങളും കൂടെയുണ്ട്. പല ചികിത്സയ്ക്ക് ശേഷവും കാഴ്ചാ ശക്തി പൂര്‍ണമായും നേടിയെടുക്കുാവന്‍ സാധിച്ചിട്ടില്ല, നിഴല്‍ പോലെ മാത്രമേ ഗീതയ്ക്ക് ഇപ്പോഴും കാണുവാന്‍ സാധിക്കുകയുള്ളൂ. പരിമികളിലും തളരാതെ ചിലയിടത്തൊക്കെ…
1. വനിതാ സംരംഭകർക്കുള്ള സോഫ്റ്റ് ലോൺ സ്കീം സംസ്ഥാനത്തെ എല്ലാ വനിതാ സംരംഭകർക്കും പിന്തുണ നൽകുന്നതിനായി കേരള സ്റ്റാർട്ടപ്പ് മിഷൻ അവതരിപ്പിക്കുന്ന പദ്ധതിയാണ് സോഫ്റ്റ് ലോൺ സ്കീം. ഈ സ്കീമിന് കീഴിൽ, പ്രവർത്തന മൂലധനമായി 15 ലക്ഷം രൂപ സർക്കാർ വാഗ്ദാനം ചെയ്യുന്നു. അനുവദിച്ച പണം വനിതകൾക്ക് അവരുടെ സംരംഭക പദ്ധതികൾ നടപ്പാക്കാൻ വിനിയോഗിക്കാം. സ്കീമിനായി എളുപ്പത്തിൽ അപേക്ഷിക്കുന്നതിന് സ്ഥാപനം പാലിക്കേണ്ട കൃത്യമായ ചില മാനദണ്ഡങ്ങളുമുണ്ട്. 2. ഇന്റർനാഷണൽ എക്സ്ചേഞ്ച് പ്രോഗ്രാം ഇന്റർനാഷണൽ എക്സ്ചേഞ്ച് പ്രോഗ്രാമിന് കീഴിൽ, ലോകമെമ്പാടും നടക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കാനും വ്യവസായം, നെറ്റ്‌വർക്ക് മുതലായവയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും സ്റ്റാർട്ടപ്പുകൾക്ക് പ്രോത്സാഹനം ലഭിക്കുന്നു. സ്കീമിലെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി യാത്രാ ചെലവ് അടക്കം സർക്കാർ വഹിക്കും. 3. നവീകരണവും സംരംഭകത്വ വികസനവും ഈ സ്കീമിന് കീഴിൽ, ഏത് മേഖലയിലും നൂതന ആശയങ്ങളുള്ള സംരംഭകർക്കും സ്റ്റാർട്ടപ്പുകൾക്കും വിജയിക്കുന്നതിനാവശ്യമായ സഹായവും പിന്തുണയും നൽകുന്നു. മാനേജ്മെന്റ്, എഞ്ചിനീയറിംഗ്, ആർട്സ് ആൻഡ് സയൻസ് കോളേജുകൾ, പോളിടെക്നിക്കുകൾ എന്നിവിടങ്ങളിലാണ് ഇത്തരം…
നൈമിത്രയുടെ അമരക്കാരി തിരുവനന്തപുരം, വർക്കല, മുത്താന സ്വദേശി ദീജ സതീശൻ. ദീജയുടെ ജീവിതം ഒരുപാട് പേർക്ക് പ്രചോദനമാണ്. ജീവിതത്തിൽ തളർന്നുപോകാതെ മുന്നോട്ട് നീങ്ങാനുളള പ്രചോദനം. ഫേസ്ബുക്ക് ചിറക് നൽകിയ സ്വപ്നങ്ങൾ തന്റെ സ്വപ്നങ്ങളും വെല്ലുവിളികളും ആഗ്രഹങ്ങളുമെല്ലാം തന്റെ കൂട്ടുകാരോട് ദീജ പങ്കു വച്ചു. മുന്നോട്ടുളള ജീവിതത്തിനും ചികിത്സയ്ക്കും നിലനിൽപ്പിനുമായി ഒരു സ്ഥിരവരുമാനം തേടിക്കൊണ്ടിരുന്ന ദീജയുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകാൻ അഞ്ചൽ സ്വദേശി നൗഷാദ് എന്ന സുഹൃത്ത് മുന്നോട്ട് വന്നു. തന്റെ കൈപ്പുണ്യത്തിൽ വിശ്വാസമുണ്ടായിരുന്ന ദീജയ്ക്ക് അച്ചാർ നിർമാണം ആരംഭിക്കാൻ വേണ്ട സഹായങ്ങൾ ചെയ്യാൻ നൗഷാദ് തയ്യാറായി. മുടക്കിയ പണം പിന്നീട് തിരിച്ചു തരുമ്പോള് വാങ്ങിക്കണം എന്ന നിബന്ധന മാത്രമാണ് ദീജ മുന്നോട്ട് വച്ചത്. അങ്ങനെ നൗഷാദ് നൽകിയ 5000 രൂപയിൽ നിന്നാണ് നൈമിത്രയുടെ തുടക്കം. കൈപ്പുണ്യത്തിന്റെ കരുത്തിൽ മുന്നോട്ട് കലർപ്പില്ലാത്ത മായം കലരാത്ത അച്ചാറുകൾ അതായിരുന്നു നൈമിത്രയുടെ മുഖമുദ്ര. ആദ്യ സമയത്ത് അച്ചാറിന്റെ വിപണനം എങ്ങനെ നടത്തും എന്നൊരു ചോദ്യം വന്നു.…
ജീവിതം നൽകിയ പ്രതിസന്ധികളെ എല്ലാം തരണം ചെയ്തുകൊണ്ട് വെല്ലുവിളികളെയെല്ലാം ചവിട്ട് പടികളാക്കി അരുണാക്ഷി നടന്ന് കയറിയ ദൂരം ചെറുതല്ല. എന്ത് ചെയ്യണമെന്നറിയാതെ ജീവിതത്തിൽ പകച്ച് നിന്നപ്പോൾ നിൻ്റെ വഴി നീ തന്നെ കണ്ട് പിടിക്കണം എന്ന അച്ഛൻ്റെ വാക്കിൽ നിന്നാണ് ഇന്ന് ലക്ഷങ്ങൾ വിറ്റ് വരവുള്ള വി-ഫ്ളവേഴ്സ് എന്ന മാട്രസ് കമ്പനിയുടെ ഉടമയായി അരുണാക്ഷി മാറിയത്. സാമ്പത്തികശാസ്ത്രമാണ് അരുണാക്ഷി പഠിച്ചത് കോഴ്സ് കഴിഞ്ഞയുടനെ കമ്പ്യൂട്ടർ അദ്ധ്യാപികയായി ജോലിയിൽ കയറി പിന്നീട് ബാങ്കിലും സഹകരണമേഖലയിലും അനന്തപുരത്തെ രണ്ട് വ്യവസായ ശാലകളിലും താത്ക്കാലിക ജോലികൾ ചെയ്തു.അങ്ങനെയാണ് സ്വന്തമായി ഒരു സംരംഭം തുടങ്ങിയാലോ എന്ന സ്വപ്നത്തെ അരുണാക്ഷി പൊടിതട്ടിയെടുക്കുന്നത്. ആദ്യം ബേക്കറി തുടങ്ങുന്നതിനെപ്പറ്റിയാണ് ആലോചിച്ചത് അതിൽ വന്നേക്കാവുന്ന ചില ബുദ്ധിമുട്ടുകളെപ്പറ്റി ആലോചിച്ചപ്പോൾ അത് ഉപേക്ഷിച്ചു. അങ്ങനെയിരിക്കുമ്പോഴാണ് അധികം ആരും തിരഞ്ഞെടുക്കാത്ത മേഖലയായാൽ നല്ലതായിരിക്കും എന്ന് തോന്നിയത്. കോളേജിലെ കൂട്ടുകാരികളുമായി വാട്സാപ്പ് ഗ്രൂപ്പിൽ ഉണ്ടായ സംഭാഷണത്തിൽ നിന്നാണ് ഇങ്ങനെയാരു സ്ഥാപനം തുടങ്ങിയാലോ എന്ന ആലോചനവരുന്നത്. 2020 ജനുവരിയിൽ…
സോഹോയുടെ കേരളത്തിലെ പ്രവർത്തനങ്ങൾക്ക് സഹസ്ഥാപകനായ ടോണി തോമസ് ചുക്കാൻ പിടിക്കുമെന്ന് സോഹോ ഫൗണ്ടറും സിഇഒയുമായ ശ്രീധർ വെമ്പു (Sridhar Vembu, CEO & Co-Founder of Zoho Corp) പറഞ്ഞു. പ്രത്യേക അഭിമുഖത്തിലാണ് ശ്രീധർ വെമ്പു കമ്പനിയുടെ കേരളത്തിലെ വിപുലീകരണ പദ്ധതി വ്യക്തമാക്കിയത്. എറണാകുളത്തുകാരനായ ടോണിക്ക് കേരളത്തിൽ ഇപ്പോൾ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയും. പക്ഷേ ആരെങ്കിലും പ്രോജക്ടിന് പൂർണമായ ഒരു ഉത്തരവാദിത്തം ഏൽക്കാനും നേതൃത്വം നൽകാനും ഉണ്ടാകണം. കാരണം എനിക്ക് ഇപ്പോൾ തന്നെ വലിയ ചുമതലകളുളളതിനാൽ എല്ലാ കാര്യങ്ങളും ഏറ്റെടുക്കാനാകില്ല. അതുകൊണ്ട് ആ ഉത്തരവാദിത്തം ഏറ്റെടുക്കാൻ അനുയോജ്യനായ ആളാണ് ടോണി.
സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (MSME) പിന്തുണയായി സൗജന്യമായി കോസ്റ്റ് അക്കൗണ്ടിംഗ് സേവനം ലഭ്യമാക്കുമെന്ന് വ്യവസായ മന്ത്രി ശ്രീ പി.രാജീവ് പറഞ്ഞു. കേരള ഇന്സ്റ്റിറ്റ്യൂട്ട് ഫോര് ഒണ്ട്രപ്രണര്ഷിപ്പ് ഡവലപ്മന്റ്(KIED) തുടങ്ങിയ സംസ്ഥാനത്തെ ആദ്യ Enterprise Development Centre (EDC) അങ്കമാലിയില് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ എന്ന സ്ഥാപനവുമായി ചേര്ന്നു കൊണ്ടായിരിക്കും സംസ്ഥാന വാണിജ്യ വ്യവസായ ഡയറക്ടറേറ്റ് ഈ പദ്ധതി നടപ്പാക്കുക. 2023-24 സാമ്പത്തിക വര്ഷം മുതല് പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. സംസ്ഥാനത്തെ മുന്നൂറോളം ചെറുകിട സൂക്ഷ്മ ഇടത്തരം വ്യവസായ സ്ഥാപനങ്ങള്ക്ക് ഈ പദ്ധതി ഗുണകരമാകും. എംഎസ്എംഇ സംരംഭങ്ങള് പൂട്ടിപ്പോകുന്നതിന്റെ ദേശീയ ശരാശരി 30 ശതമാനമാണ്. കേരളത്തിലെ നിരക്ക് ഇതിലും കുറവാണ്. എല്ലാ പിന്തുണയും നൽകി അത്തരം യൂണിറ്റുകൾ അകാലത്തിൽ അടച്ചുപൂട്ടുന്നത് പൂർണ്ണമായും ഒഴിവാക്കാൻ സർക്കാർ ആഗ്രഹിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. KIED-ന്റെ ബിസിനസ് ഗ്രോത്ത് പ്രോഗ്രാമിന്റെ ഔപചാരികമായ സമാരംഭവും മന്ത്രി പ്രഖ്യാപിച്ചു. എം…