Subscribe to Updates
Get the latest creative news from Together Keralam about entrepreneurship and business.
- പ്രീമിയം ഫീച്ചറുകളുമായി മഹീന്ദ്രയുടെ BE 07
- വിവാദമായി എൻ.ടി.എ. നടപടി; നീറ്റ് പരീക്ഷയ്ക്ക് ടെലഗ്രാം വിലക്ക്
- വിപണികൾക്ക് പ്രതീക്ഷ;പശ്ചിമേഷ്യയിൽ സമാധാനക്കാറ്റ്
- സ്വർണവില താഴേക്ക്; രണ്ട് ദിവസത്തിനിടെ പവന് 5,520 രൂപ കുറഞ്ഞു
- ഷിഗെല്ല വ്യാപനം ആശങ്കയാകുന്നു; കൊല്ലത്തും രോഗബാധ
- ഫറോക്ക് സ്വദേശിക്ക് നിപ; സമ്പർക്കപ്പട്ടിക വിപുലമെന്ന് ആരോഗ്യവകുപ്പ്
- അമേരിക്കയുടെ വ്യോമാക്രമണം; ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ
Author: Together Keralam
കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത വൈദ്യുത വാഹന സ്റ്റാര്‍ട്ടപ്പായ ചാര്‍ജ് മോഡ്, നിക്ഷേപകരായ ഫീനിക്‌സ് എയ്ഞ്ചല്‍സില്‍ നിന്നും രണ്ടരക്കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു. വീടുകളിലും വാണിജ്യ കേന്ദ്രങ്ങളിലും വൈദ്യുത വാഹന ചാര്‍ജിംഗ് പോയിന്റുകള്‍ വികസിപ്പിച്ചെടുത്ത സ്റ്റാര്‍ട്ടപ്പാണ് ചാർജ് മോഡ്. എല്‍ ആന്‍ഡ് ടി, മുരുഗപ്പ ഗ്രൂപ്പ്, കെഎസ്ഇബി, കൊച്ചി മെട്രോ തുടങ്ങിയവ ചാർജ്മോഡിന്റെ ഉപയോക്താക്കളാണ്. കോഴിക്കോട് എന്‍ജിനീയറിംഗ് കോളേജില്‍ നിന്നും ബിടെക് പഠനത്തിന് ശേഷം എം രാമനുണ്ണി, അനൂപ് വി, അദ്വൈത് സി, ക്രിസ് തോമസ് എന്നിവര്‍ ചേര്‍ന്ന് 2019 ലാണ് ഈ സ്റ്റാര്‍ട്ടപ്പ് ആരംഭിക്കുന്നത്. കേരളത്തിലെ വൈദ്യുത വാഹന ചാര്‍ജിംഗ് ശൃംഖലയിൽ 90 ശതമാനം പങ്കാളിത്തവും ചാർജ് മോഡിനാണ്. ഇന്ത്യയിലൊട്ടാകെ 2000 ലേറെ ചാര്‍ജിംഗ് സംവിധാനം ഇവരുടെ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്നതായാണ് കമ്പനി അവകാശപ്പെടുന്നത്. ആപ്പിലൂടെ റീചാർജ് ചെയ്തു പ്രവർത്തിപ്പിക്കുന്ന രീതിയിലാണ് ചാർജ്മോഡിന്റെ ചാര്‍ജിംഗ് പോയിന്റുകള്‍. കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷിറാജ് ജേക്കബ്, ജോ രഞ്ജി, ഹരികൃഷ്ണന്‍ വി എന്നിവര്‍…
എംഎസ്എംഇ-കളുടെ ഉല്പാദന ക്ഷമത വർധിപ്പിക്കുക, ഗുണനിലവാരം മെച്ചപ്പെടുതുക ,പരിസ്ഥിതിക്ക് ദോഷകരമായ ആഘാതം നിയന്ത്രികുക എന്നീവ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിൻറെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിട്യൂട്ട് ഫോർ എന്റർപ്രണര്ഷിപ്പ് ഡവലപ്മെന്റ് സീറോ ഡിഫെക്ട് സീറോ എഫ്ഫക്റ്റ് എന്ന സ്കീമിൽ ഏകദിന സംരംഭകത്വ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. പരിശീലനത്തിന്റെ ഭാഗമായി ZED സർട്ടിഫിക്കേഷൻ സ്കീം , രജിസ്ട്രേഷൻ നടപടിക്രമം, ആനുകുല്യങ്ങൾ,സബ്‌സിഡി , ZED ന്റെ വിവിധ പാരാമീറ്ററുകളെക്കുറിച്ചുള്ള അവബോധം, ഗോൾഡ് സെർട്ടിഫിക്കേഷൻ ലഭിച്ച MSME യൂണിറ്റിന്റെ അനുഭവം പങ്കിടൽ തുടങ്ങിയ സെഷനുകൾ ആണ് പരിശീലനത്തിൽ ഉൾപെടുത്തിയിരിക്കുന്നത്. എം.എസ്.എം.ഇ ഡെവലപ്മെന്റ് ആൻഡ് ഫെസിലിറ്റേഷൻ ഓഫീസ്, തൃശ്ശൂർന്റെ സഹകരണത്തോടെ അങ്കമാലി എന്റർപ്രൈസ് ഡെവലൊപ്മെന്റ് സെന്റർ, ഇൻകെൽ ടവറിൽ വെച്ച് 2023 ഓഗസ്റ്റ് 23 ന് ആണ് പരിശീലനം സംഘടിപ്പിക്കുന്നത്. താല്പര്യമുള്ള മാനുഫാച്ചറിങ് യൂണിറ്റുകൾക്ക് താഴെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.ഓൺലൈനായി ഓഗസ്റ്റ് 19-ന് മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്.തിരെഞ്ഞെടുത്ത 50 പേർക്ക്…
എന്തെങ്കിലും കുറ്റകൃത്യം നടന്നാൽ, ഇക്കാലത്തും പൊലീസുകാർക്ക് ഏറെ പ്രയോജനപ്പെടുന്ന ഒന്നാണ് രേഖാചിത്രം. കുറ്റവാളികളുടെ രേഖാചിത്രങ്ങൾ വരച്ചുകഴിഞ്ഞാൽ, അത് ലോകമെമ്പാടും നിമിഷങ്ങൾക്കുള്ളിൽ എത്തിക്കാനുള്ള സൗകര്യങ്ങൾ ഇപ്പോഴുണ്ട്. എന്നാൽ, രേഖാചിത്രം വരക്കാൻ എടുക്കുന്ന സമയത്തിൽ ഇപ്പോഴും വലിയ മാറ്റമൊന്നുമില്ല. അന്നും ഇന്നും ചിത്രകാരൻമാരാണ് അത് വരക്കുന്നത്. എന്നാലിപ്പോൾ, രേഖാചിത്രം വരക്കാനും നിർമിത ബുദ്ധി സഹായിക്കും. നിമിഷങ്ങൾക്കുള്ളിൽ കുറ്റവാളിയുടെ രേഖാചിരിത്രം വരച്ച് മൾട്ടിലിംഗ്വൽ എ.ഐ ടൂൾ ഞെട്ടിച്ചിരിക്കുകയാണ്. സുരക്ഷിതമായും വേഗത്തിലും നീതി ഉറപ്പാകുന്നതിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രയോജനപ്പെടുന്നത് ചർച്ച ചെയ്യാൻ ചേർന്ന മേക്കർ റെസിഡൻസി പ്രോഗ്രാമിലാണ് ബംഗളൂരു/കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രിഡ്‌സ് എന്ന കമ്പനി പുതിയ എ.ഐ ടൂൾ പ്രദർശിപ്പിച്ചത്. നിയമ, സാങ്കേതിക മേഖലയിലെ വിദഗ്ധർക്ക് മുന്നിലാണ് ടൂളിന്റെ എം.വി.പി പ്രദർശിപ്പിച്ചത്. ഇന്ത്യയിലെ ഏതു ഭാഷയിൽ വേണമെങ്കിലും കുറ്റവാളിയുടെ രൂപം എ.ഐക്ക് പറഞ്ഞുകൊടുക്കാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മലയാളം അടക്കമുള്ള എല്ലാ ഇന്ത്യൻ ഭാഷയും ഇനി എ.ഐ വഴി ഉപയോഗിക്കാനാവും. മെഷീൻ ട്രാൻസ്‌ലേഷന്റെ സഹായത്തോടെയാണ്…
സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്കായി വ്യവസായ-വാണിജ്യ വകുപ്പ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. വകുപ്പിന് കീഴിലുള്ള സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ് ഡെവലപ്മെന്റാണ് (KIED) 10 ദിവസത്തെ വനിതാ സംരംഭകത്വ വികസന പരിപാടി (Women Entrepreneurship Program) സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് 01 മുതല്‍ 11 വരെ എറണാകുളം കളമശ്ശേരിയില്‍ ഉള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ് ഡെവലപ്മെന്റ് ക്യാമ്പസ്സില്‍ വെച്ചാണ് പരിശീലനം. ബിസിനസ്സ് ആശയങ്ങള്‍, ബ്രാന്‍ഡിംഗ് ആന്‍ഡ് പ്രമോഷന്‍, സര്‍ക്കാര്‍ പദ്ധതികള്‍, ബാങ്കുകളില്‍ നിന്നുള്ള ബിസിനസ് വായ്പകള്‍, എച് ആര്‍ മാനേജ്മന്റ്, കമ്പനി രജിസ്ട്രേഷന്‍, ഇന്‍ഡസ്ട്രിയല്‍ വിസിറ്റ് തുടങ്ങിയ നിരവധി വിഷയങ്ങളാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോഴ്സ് ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജി എസ് റ്റി ഉള്‍പ്പെടെ 5,900/- രൂപയും താമസം ഇല്ലാതെ 2,421/- രൂപയുമാണ് ഈ പരിശീലന പരിപാടിയുടെ ഫീസ്. ഇതിനായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ് ഡെവലപ്മെന്റിന്റെ വെബ്സൈറ്റ് ആയ http://kied.infoല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ…
ശീതീകരണമോ മറ്റ് തരത്തിലുള്ള സംരക്ഷണമോ ഇല്ലാതെ ദീര്‍ഘകാലത്തേക്ക് ഭക്ഷണം സൂക്ഷിക്കാന്‍ കഴിയുന്ന ഒരു സാങ്കേതികവിദ്യയാണ് ഫ്രീസ് ഡ്രൈയിംഗ്. ഫ്രീസ് ഡ്രൈയിംഗ് (Freeze drying), ലയോഫിലൈസേഷന്‍ (lyophilization)അല്ലെങ്കില്‍ ക്രയോഡെസിക്കേഷന്‍ (cryodesiccation)എന്നും അറിയപ്പെടുന്നു. ഭക്ഷണത്തെ താഴ്ന്ന താപനിലയിലാക്കിയുള്ള നിര്‍ജ്ജലീകരണ രീതിയാണിത്. ഉല്‍പന്നം മരവിപ്പിക്കുന്നതും മര്‍ദ്ദം കുറയ്ക്കുന്നതും സബ്ലിമേഷന്‍ (sublimation)വഴി ഐസ് നീക്കം ചെയ്യുന്നതും ഉള്‍പ്പെടുന്ന പ്രക്രിയയാണ് ഫ്രീസ് ഡ്രൈയിംഗ്. ഈ പ്രക്രിയയിലൂടെ ഭക്ഷണത്തെ ഭാരം കുറച്ച് ഉണക്കി ദീര്‍ഘകാലത്തേക്ക് സ്റ്റോര്‍ ചെയ്യാന്‍ സാധിക്കും. മറ്റ് സംരക്ഷണ രീതികളേക്കാള്‍ ഫ്രീസ്-ഡ്രൈയിംഗ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് നിരവധി നേട്ടങ്ങളുണ്ട്. ഒന്ന്, ഭക്ഷണത്തിന്റെ ഒറിജിനല്‍ രുചിയും ഘടനയും പോഷകങ്ങളും നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു. കാരണം, ഈ പ്രക്രിയയില്‍ ഉയര്‍ന്ന താപനിലയോ ഭക്ഷണത്തിന്റെ ഘടനയില്‍ മാറ്റം വരുത്തുന്ന കഠിനമായ രാസവസ്തുക്കളോ ഉള്‍പ്പെടുന്നില്ല. എന്നാല്‍, കാനിംഗ് അല്ലെങ്കില്‍ ഭക്ഷ്യ നിര്‍ജലീകരണം(Food dehydration)ലുള്ള മറ്റ് സംരക്ഷണ രീതികള്‍, ഗണ്യമായ പോഷക നഷ്ടം ഉണ്ടാക്കുകയും ഭക്ഷണത്തിന്റെ രുചിയും ഘടനയും മാറ്റുകയും ചെയ്യും. കൂടാതെ, ഫ്രീസ്-ഡ്രൈയിംഗ് ചെയ്തവ…
വായ്പ അനുവദിച്ചതിൽ കെഎസ്‌ഐഡിസിയ്ക്ക് കഴിഞ്ഞ സാമ്പത്തിക വർഷം റിക്കോർഡ് നേട്ടം. ഇതിലൂടെ സൃഷ്ടിക്കുന്ന നേരിട്ടുള്ള തൊഴിലവസരങ്ങളിലും കെഎസ്‌ഐഡി റിക്കോർഡ് നേട്ടം കൈവരിച്ചു. സംസ്ഥാനത്ത് വ്യാവസായിക വളർച്ച ത്വരിതപ്പെടുന്നതിന്റെ സൂചനയാണ് കെഎസ്‌ഐഡിസിയുടെ നേട്ടമെന്ന് കെഎസ്‌ഐഡിസി മാനേജിംഗ് ഡയറക്ടർ എംജി രാജമാണിക്യം ഐഎഎസ് അറിയിച്ചു. 2021-22 സാമ്പത്തിക വർഷത്തിൽ 132 എംഎസ്എംഇ യൂണിറ്റുകളുടെ പദ്ധതി അടങ്കൽ തുകയായ 896 കോടി രൂപയിൽ 428.88 കോടി രൂപയുടെ വായ്പയാണ് കെഎസ്‌ഐഡിസി അനുവദിച്ചത്. തൊട്ടുമുമ്പത്തെ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 28 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഇതിലൂടെ 2959 നേരിട്ടുള്ള തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപെടുക. ഇതും സർവകാല റെക്കോർഡാണ്. വായ്പ അനുവദിച്ചത് (ലക്ഷം രൂപയിൽ) 2016-17 8242 2017-18 14527.5 2018-19 12118.5 2019-20 30275.34 2020-21 33526 2021-22 42888 മൊത്തം വായ്പാ ആസ്തിയിൽ 30 ശതമാനത്തിന്റെ വർധനയാണ് കഴിഞ്ഞ സാമ്പത്തിക വർഷം ഉണ്ടായത്. കഴിഞ്ഞ സാമ്പത്തിക വർഷം 627 രൂപയുണ്ടായിരുന്നത് 2021-2022 ൽ 815 കോടി രൂപയായി…
സ്വപ്നം കാണുന്ന, പാതിവഴിക്ക് പലതും ഉപേക്ഷിച്ച, നേരായ വഴിയിലൂടെ പോകാൻ ഭയപ്പെടുന്നവരോട് യുവസംരംഭക അൻസിയ പറയുന്നു. ‘ലക്ഷ്യങ്ങളിലേക്ക് നമുക്കായി തുറന്നിട്ട വാതിലിൽ എത്താൻ ശ്രമിക്കണം. ഭരണാധികാരികളും ഉദ്യോഗസ്ഥരും സംരംഭകർക്ക് എതിരാണെന്നുള്ള മുൻവിധി മാറ്റണം. ഇത് സംരംഭകരുടെ കാലമാണ്. എല്ലാവരും നമ്മുടെ സഹായത്തിനുണ്ട്’. സൗന്ദര്യ വർധക വസ്തുക്കൾ തയ്യാറാക്കുന്ന ‘ഉമ്മീസ് നാച്ചുറൽസ്’ എന്ന സംരംഭത്തിന്റെ ഉടമയാണ് കെ എ അൻസിയ എന്ന ഇരുപത്തിരണ്ടുകാരി. സ്ഥാപനത്തിന്റെ അനുമതിയുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ടായി. അപ്പോഴാണ് വ്യവസായമന്ത്രി പി രാജീവിന് ഇ മെയിൽ അയച്ചത്. രണ്ടു മണിക്കൂറിനകം മന്ത്രിയുടെ ഓഫീസിൽനിന്ന് മറുപടിയെത്തി. പഞ്ചായത്ത്, വ്യവസായ വകുപ്പ്, നഗരസഭ, ജില്ലാവ്യവസായ കേന്ദ്രം, മന്ത്രിയുടെ പിഎ തുടങ്ങി പല ഭാഗങ്ങളിൽനിന്ന് ഫോൺവിളിയെത്തി. ഒടുവിൽ മന്ത്രിയെ നേരിട്ട് കണ്ടു. ഉദ്യോഗസ്ഥരോട് പ്രശ്‌നം എങ്ങനെ പരിഹരിക്കാമെന്ന് ചോദിച്ചറിഞ്ഞ മന്ത്രി അരമണിക്കൂറിനകം ആവശ്യമായ രേഖ പാസാക്കി നൽകാനും നിർദേശിച്ചു. കാത്തിരിക്കേണ്ടി വന്നില്ല, ഉടൻ നടപടിയുണ്ടായി. സംരംഭം തുടങ്ങാൻ താൽപ്പര്യമുള്ള തന്നേപ്പോലുള്ള പെൺകുട്ടികൾക്ക് പ്രചോദനമാവട്ടെ എന്നുകരുതിയാണ്…
ഇലക്ട്രിക് വാഹന ലോകത്ത് രാജ്യവ്യാപകമായി 1000 സൂപ്പര്‍ ഫാസ്റ്റ് ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗോ ഇ.സി ഓട്ടോടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി. ഒരു വര്‍ഷത്തിനിടെ 103 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ച് ചരിത്രം കുറിച്ച ശേഷമാണ് ഇലക്ട്രിക് വാഹന മേഖലയില്‍ തന്നെ വലിയ വിപ്ലവത്തിന് വഴിയൊരുക്കുന്ന പ്രഖ്യാപനം. ബാറ്ററിയുടെ റേഞ്ച് കുറവ് മൂലം ദൂര യാത്രകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ല എന്നതായിരുന്നു നേരത്തെ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതില്‍ നിന്ന് ഉപഭോക്താക്കളെ പിന്തിരിപ്പിച്ചിരുന്നത്. ചാര്‍ജിംഗ് സ്റ്റേഷനുകളുടെ അഭാവം ഇന്നും പ്രശ്‌നം തന്നെയാണ്. കേരളത്തിലുടനീളം 70 ചാര്‍ജിംഗ് സ്റ്റേഷനുകളും സംസ്ഥാനത്തിന് പുറത്ത് 33 ചാര്‍ജിംഗ് സ്റ്റേഷനുകളുമാണ് ഗോ ഇ.സിയുടേതായി പ്രവര്‍ത്തിക്കുന്നത്. അഞ്ചും ആറും മണിക്കൂറുകളെടുത്തുള്ള ചാര്‍ജിംഗ് വളരെ വേഗത്തിലാക്കാന്‍ കഴിയുമെന്ന് ഗോ ഇ.സി ഓട്ടോടെക് പ്രൈവറ്റ് ലിമിറ്റഡ് സി.ഇ.ഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ പി.ജി രാംനാഥ് പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളുടെയും തലസ്ഥാനങ്ങളിലും ടയര്‍2, ടയര്‍3 നഗരങ്ങളിലും, ഗ്രാമപ്രദേശങ്ങളിലും സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍…
വറുത്ത കാപ്പിക്കുരുവിന്റെും കാപ്പിയുടെയും ബ്രൗണ്‍ നിറം ചാലിച്ചൊരു കാരവന്‍. കോഫി കാരവന്‍!. വൈകുന്നേരം 4.30ന് എത്തുന്ന കാരവന്‍ രാത്രി പിന്നിട്ടു അടുത്ത ദിവസം പുലര്‍ച്ചെ വരെയുണ്ടാകും. കാരവന്റെ അരികിലെത്തും മുന്നേ കാപ്പിപൊടിയുടെ മണം ഉയര്‍ന്നു പൊങ്ങി. ഇതോടെ കാപ്പി നുകരാനുള്ള ആവേശമായി. കാപ്പിയുടെ ഏതു രുചിയും ഇവിടെ ലഭിക്കും. ഹോട്ടും കോള്‍ഡും അടക്കം 25 രുചി വൈവിധ്യങ്ങളുടെ കാപ്പികള്‍. ചുരുക്കി പറഞ്ഞാല്‍ കട്ടന്‍ കാപ്പി മുതല്‍ സിഗ്നേച്ചര്‍ കോഫി വരെയുണ്ട് ഈ കാരവനില്‍. സ്റ്റാര്‍ ഹോട്ടലുകളിലെ കാപ്പിയേക്കാള്‍ എന്താണ് ഈ കോഫി കാരവന്റെ രുചിയുടെ പെരുമയെന്ന് ചോദിച്ചാല്‍ കാപ്പിക്കുരു സംരംഭരണം മുതലുള്ള കാര്യങ്ങള്‍ അനന്ദു നൈനാന്‍ വില്ലോത്ത് പറഞ്ഞു തുടങ്ങി. ലണ്ടനില്‍ പഠിക്കുമ്പോഴാണ് കാപ്പിക്ക് ഇത്ര രുചിയുണ്ടെന്നറിയുന്നത്. മഞ്ഞ് പൊഴിയുന്ന വഴികള്‍ക്കരികില്‍ കാപ്പി കുടിക്കാന്‍ രസമാണ്. പുറത്ത് മഞ്ഞു പൊഴിയുന്നുണ്ടാവും. ചെറുചൂടോടെ കാപ്പി കുടിക്കുമ്പോള്‍ നല്ല ഉന്മേഷമാണ് ലഭിക്കുക. നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കോഫി ബിസിനസിനെപ്പറ്റി ചിന്തിക്കുന്നത്. കോഫി പൗഡര്‍ ഉല്‍പ്പാദനമായിരുന്നു മനസില്‍.…
ഒരു സ്ഥലം കണ്ട്, അതിന്റെ ചരിവും തൂക്കവും, വെള്ളത്തിന്റെ നീരൊഴുക്കും അറിഞ്ഞ്, വടക്കും തെക്കും കിഴക്കും പടിഞ്ഞാറും അതിര് കണ്ട് കന്നിക്കോണും അഗ്‌നികോണും, പിതൃകോണുമെല്ലാം തിരിച്ച് തുടങ്ങുന്ന നിര്‍മാണ വൈഭവത്തിന്റെ നാടായിരുന്നു കേരളം. അത്തരത്തില്‍ തീര്‍ക്കുന്ന ആ വലിയ കെട്ടിടങ്ങളിലെ അടുക്കള വാതിലായിരുന്നു ഒരു കാലഘട്ടം മുഴുവന്‍ സ്ത്രീകളുടെ സ്വപ്‌നങ്ങളുടെ അതിര്‍ത്തി. പൗരാണികതയുടെ അതിര്‍വരമ്പുകക്കൊപ്പം ആധുനിക ശാസ്ത്രം കൂടി വളര്‍ന്നതോടെ നിര്‍മാണ മേഖലയിലും മാറ്റങ്ങള്‍ വന്നു. അടുക്കളയില്‍ നിന്ന് വാസ്തുവിദ്യ പഠനത്തിലേക്ക് വരെ പെണ്‍ സ്വപ്‌നങ്ങൾ ഇന്ന് വളര്‍ന്നിരിക്കുന്നു. ഒരു സ്ഥലം കാണാനും, അതിരുകള്‍ അളന്നിടാനും, അതിനൊത്ത ഡിസൈന്‍ വരയ്ക്കാനും, അതിനെ പ്രാവര്‍ത്തികമാ ക്കുവാനും സാധിക്കുന്ന സ്ത്രീകള്‍ ഉണ്ടായി എന്നതാണ് അരനൂറ്റാണ്ടിനുള്ളില്‍ സംഭവിച്ച ഏറ്റവും വലിയ മാറ്റം എന്നും പറയാം. സ്ത്രീകളും പുരുഷന്‍മാരും ഒരുമിച്ച് ഒരുപോലെ പ്രവര്‍ത്തിക്കുന്ന മേഖലയായി ഇന്ന് നിര്‍മാണ മേഖല മാറികൊണ്ടിരിക്കുന്നു. പക്ഷെ ഒരു കണ്‍സ്ട്രക്ഷന്‍ സ്ഥാപനം അതിന്റെ എല്ലാ മേഖലയിലും സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കിയുണ്ടോ എന്ന് ചോദിച്ചാല്‍…