Author: Together Keralam

വ്യത്യസ്ത കുടുംബങ്ങളിൽ പെട്ട, രണ്ടുമുതൽ അഞ്ചുവരെ അംഗങ്ങൾ അടങ്ങുന്ന ഗ്രൂപ്പിനാണ് ഇതിലൂടെ വായ്പ  അനുവദിക്കുക. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ ജില്ലാ എംപ്ലോയ്മെന്റ് ഓഫിസിലോ (സെൽഫ് എംപ്ലോയ്മെന്റ് ഓഫിസർ) അപേക്ഷ സമർപ്പിക്കാം. സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിനു കൂടുതൽ പദ്ധതികൾ നടപ്പിലാക്കി വരികയാണ് സംസ്ഥാന തൊഴിൽ വകുപ്പ്. അത്തരത്തിൽ ഗ്രൂപ്പ് സംരംഭം ആരംഭിക്കാൻ പ്രോത്സാഹനം നൽകുന്ന പദ്ധതിയാണ് മൾട്ടി പർപ്പസ് ജോബ് ക്ലബ്ബുകൾ. വ്യത്യസ്ത കുടുംബങ്ങളിൽ പെട്ട, രണ്ടുമുതൽ അഞ്ചുവരെ അംഗങ്ങൾ അടങ്ങുന്ന ഗ്രൂപ്പിനാണ് ഇതിലൂടെ വായ്പ അനുവദിക്കുക. പദ്ധതി ആനുകൂല്യങ്ങൾ 10 ലക്ഷം രൂപ വരെ പദ്ധതിച്ചെലവു വരുന്ന പ്രോജക്ടുകൾക്കു പദ്ധതി പ്രകാരം വായ്പ ലഭിക്കും. വരുമാന വർധനയ്ക്ക് ഉതകുന്ന എല്ലാത്തരം പദ്ധതികളും ഇതു പ്രകാരം തിരഞ്ഞെടുക്കാം. സബ്സിഡി/ ഗ്രാൻഡ് –പദ്ധതിച്ചെലവിന്റെ 25% ആണ് സബ്സിഡി നൽകുക. പരമാവധി രണ്ടു ലക്ഷം രൂപ വരെ ലഭിക്കും. സംരംഭക വിഹിതം – പദ്ധതിച്ചെലവിന്റെ 10% തുക സംരംഭകർ സ്വന്തം നിലയിൽ കണ്ടെത്തണം.…

Read More

തിരുവനന്തപുരം∙ ടൂറിസം വകുപ്പ് ടൂറിസം നിക്ഷേപക സംഗമം സംഘടിപ്പിക്കും.  നവംബർ 16നു തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ടൂറിസം മേഖലയിൽ നിക്ഷേപം നടത്തുന്നതിനും പുതിയ ആശയങ്ങളും ഉൽപന്നങ്ങളും അവതരിപ്പിക്കുന്നതിനും സ്വകാര്യ നിക്ഷേപകരുടെയും സ്ഥാപനങ്ങളുടെയും പങ്കാളിത്തം പ്രയോജനപ്പെടുത്തുകയാണു നിക്ഷേപക സംഗമം ലക്ഷ്യമിടുന്നതെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാനത്ത് ടൂറിസം നിക്ഷേപം നടത്താനാകുന്ന മേഖലകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് നിക്ഷേപക സംഗമത്തിൽ  പരിചയപ്പെടുത്തും. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമായി 350ലധികം പ്രതിനിധികൾ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നു. സംരംഭകരെ സഹായിക്കാനായി ടൂറിസം ഡയറക്ടറേറ്റിൽ പ്രത്യേക സംവിധാനം ഒരുക്കും.  സംസ്ഥാനത്തിന്റെ ജിഡിപിയിൽ ടൂറിസം മേഖലയുടെ സംഭാവന 10 ശതമാനത്തിൽ നിന്ന് 12 ശതമാനമായി ഉയർത്താനുള്ള  ശ്രമമാണു നിക്ഷേപക സംഗമമെന്ന് ടൂറിസം സെക്രട്ടറി കെ.ബിജു പറഞ്ഞു.

Read More

തിരുവനന്തപുരം∙ കുടുംബശ്രീ വഴി നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതി 5 വർഷം പൂർത്തിയാകുമ്പോഴേക്കും  208 കോടി രൂപയുടെ വിറ്റുവരവ്. ഇതുവരെ 79 ലക്ഷം കിലോ ചിക്കൻ ഉൽപാദിപ്പിച്ച് വിപണനം നടത്തി. 2017 നവംബറിലാണ് മൃഗസംരക്ഷണ വകുപ്പും കെപ്കോയുമായി ചേർന്നു പദ്ധതിയുടെ തുടക്കം. ആഭ്യന്തര ഉപഭോഗത്തിന്  ആവശ്യമായ ചിക്കന്റെ 50% ഇവിടെത്തന്നെ ഉൽപാദിപ്പിക്കുകയും അതുവഴി കുടുംബശ്രീ വനിതകൾക്കു മെച്ചപ്പെട്ട  തൊഴിലും വരുമാനവും ലഭിക്കാൻ അവസരം ഒരുക്കുകയും ആയിരുന്നു ലക്ഷ്യം. പൊതു വിപണിയെക്കാൾ വില കുറവായതിനാൽ കേരള ചിക്കന്റെ സ്വീകാര്യത വർധിച്ചതായും തിരുവനന്തപുരം (45), കൊല്ലം (39), കോട്ടയം (47), എറണാകുളം (55), തൃശൂർ (48), കോഴിക്കോട് (36) എന്നീ ജില്ലകളിലായി 270 ബ്രോയ്‌ലർ ഫാമുകളും 94 ചിക്കൻ ഔട്‌ലെറ്റുകളും പ്രവർത്തിക്കുന്നതായും കുടുംബശ്രീ അധികൃതർ  പറഞ്ഞു. പദ്ധതി ഗുണഭോക്താവായ വനിതയ്ക്ക് ഒരു ദിവസം പ്രായമായ 1000 കോഴിക്കുഞ്ഞുങ്ങൾ, തീറ്റ, പ്രതിരോധ വാക്സീൻ  എന്നിവ കുടുംബശ്രീ മുഖേന സൗജന്യമായി നൽകും. കോഴിക്കുഞ്ഞിന് 45 ദിവസം…

Read More

പ്രളയ സാധ്യതാ പഠനം ചാലക്കുടി, പെരിയാര്‍ നദീതടങ്ങളില്‍ ജനങ്ങളുമായി ചേര്‍ന്ന് നടത്തുകയാണ് ഇക്വിനോക്ട്  യൂണിസെഫ് ക്ലൈമറ്റ് ടെക് കൊഹോര്‍ട്ട് വെഞ്ച്വര്‍ ഫണ്ട് പ്രോജക്റ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ സംരംഭമെന്ന നേട്ടം സ്വന്തമാക്കി കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പായ ഇക്വിനോക്ട്. 72 രാജ്യങ്ങളില്‍ നിന്നുള്ള 400 സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് വെറും 7 സ്റ്റാര്‍ട്ടപ്പുകളാണ് പ്രഥമ പ്രഥമ യൂണിസെഫ് ഇന്നൊവേഷന്‍ ഫണ്ട് നേടിയതെന്നത് ഇക്വിനോക്ടിന്റെ നേട്ടത്തിന്റെ തിളക്കം കൂട്ടുന്നു. നിലവില്‍ കാലാവസ്ഥാ വ്യതിയാനം, പ്രളയ മുന്നറിയിപ്പ് തുടങ്ങിയവ നല്‍കുന്ന സംവിധാനങ്ങള്‍ക്ക് ദുരന്ത ലഘൂകരണത്തിന് ഉതകുന്ന വിവരങ്ങള്‍ ലഭ്യമാക്കുന്നതില്‍ പോരായ്മ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, ഈ പോരായ്മ പരിഹരിക്കുന്നതില്‍ ഊന്നി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പാണ് ഇക്വിനോക്ട്. ഇക്വിനോക്ടും പ്രവര്‍ത്തനങ്ങളും സഹസ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ജയരാമൻ ചില്ലയിൽ,​ സഹസ്ഥാപകനും സി.ഇ.ഒയുമായ ഡോ.സി.ജി. മധുസൂദനൻ  എന്നിവരാണ് ഇക്വിനോക്ടിന്റെ സാരഥികൾ. കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണിതഫലങ്ങള്‍ അനുഭവിക്കുന്ന പ്രദേശങ്ങളില്‍ ജനപങ്കാളിത്തത്തോടെയുള്ള ശാസ്ത്രീയ അതിജീവന സാധ്യതകള്‍ പഠിക്കുന്ന ടെക് സ്റ്റാര്‍ട്ടപ്പ് സംരംഭമാണ് ഇക്വിനോക്ട്. തീരദേശ…

Read More

ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ കേരള സ്റ്റാർട്ടപ്പാണ് ലോകത്തെ ഏറ്റവും വലിയ ടെക്നോളജി മേളകളിലൊന്നായ ദുബൈ ജൈടെക്സ് ആഗോള ടെക് എക്സിബിഷന്റെ ഔദ്യോഗിക മീഡിയ പാർട്ണറായി കൊച്ചി ആസ്ഥാനമായ സ്റ്റാർട്ടപ്പ് പ്രീമാജിക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആദ്യമായാണ് കേരളത്തിൽ നിന്നുള്ള ഒരു സ്റ്റാർട്ടപ്പ് ജൈടെക്സ് മേളയുടെ പ്രധാന പങ്കാളിയാകുന്നത്. ഒക്ടോബർ 15 മുതൽ 20 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിലാണ് 43-ാമത് ജൈടെക്സ് മേള അരങ്ങേറുന്നത്. ജൈടെക്സിന് അനുബന്ധമായി നടക്കുന്ന എക്സ്പാൻഡ് നോർത്ത് സ്റ്റാർ എന്ന സ്റ്റാർട്ടപ്പ് മേളയിലും പ്രീമാജിക്ക് പ്രധാന പങ്കാളിയാണ് . മേളയ്ക്കെത്തുന്നവരുടെ ഫോട്ടോ തത്സമയം അവരുടെ മൊബൈൽ ഫോണിലേക്ക് എത്തിക്കുന്ന നിർമിത ബുദ്ധി (എ.ഐ) അടിസ്ഥാനമാക്കിയുള്ള പ്രീമാജിക്കിന്റെ സാങ്കേതികവിദ്യയാണ് ജൈടെക്സ് സംഘാടകരുടെ ശ്രദ്ധനേടിയത്. തത്സമയം  ഫോട്ടോകൾ ലഭിക്കുന്നതിലൂടെ വ്യക്തികൾ അവരുടെ ഓൺലൈൻ പ്ലാറ്റുഫോമുകളിലേക്ക് ഈ ഫോട്ടോകൾ ഷെയർ ചെയ്യുന്നത്  വഴി സ്വഭാവികവും വിശ്വാസയോഗ്യവുമായ യൂസർ ജനറേറ്റഡ് ഉള്ളടക്കങ്ങൾ സൃഷ്ടിക്കപ്പെടുന്നു. പ്രീമാജിക്കിന്റെ ഈ സാങ്കേതികവിദ്യ ഇവന്റ് മാർക്കറ്റിംഗിൽ വിപ്ലവകരമായ മാറ്റങ്ങളാണ്…

Read More

വിദ്യാഭ്യാസം, തൊഴിൽ ശക്തി പരിശീലനം, വ്യാപാരം, ആരോഗ്യം, സാമ്പത്തിക വികസനം ഉൾപ്പെടെയുള്ള മേഖലകളിൽ സഹകരണം. കേരളവുമായി വിവിധ വ്യാപാരക്കരാറുകളില്‍ ഏര്‍പ്പെട്ട് ഓസ്‌ട്രേലിയയുടെ നോര്‍ത്തേണ്‍ ടെറിട്ടറി. കേരളതത്തിന് പ്രയോജനപ്പെടുത്താവുന്ന നിക്ഷേപ അവസരങ്ങൾ ഏറെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ഓസ്‌ട്രേലിയയുടെ നോര്‍ത്തേണ്‍ ടെറിട്ടറി, ഉപ മുഖ്യമന്ത്രി നിക്കോള്‍ മാനിസണ്‍ വിശദമാക്കി. വിവിധ മേഖലയിലുള്ള നിക്ഷേപ ചര്‍ച്ചകള്‍ക്കായി കേരള സന്ദര്‍ശനത്തിലാണ് നിക്കോള്‍ മാനിസണ്‍ നേതൃത്വം  നൽകുന്ന നോര്‍ത്തേണ്‍ ടെറിട്ടറിയുടെ വിവിധ വിഭാഗ തലവന്മാരടങ്ങുന്ന പതിനാറംഗ സംഘം.വ്യവസായ മന്ത്രി പി. രാജീവും ആരോഗ്യ മന്ത്രി വീണ ജോര്‍ജും ചേമ്പറിൽ നടന്ന വിവിധ ചര്‍ച്ചകളില്‍ പങ്കെടുത്തു. കെ.എസ്.ഐ.ഡി.സി എം.ഡി ഹരി കിഷോര്‍, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വിവിധ വ്യവസായ മേഖലകളിലെ നിക്ഷേപ സാധ്യതകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍. വ്യവസായ വാണിജ്യ വകുപ്പുമായി ചര്‍ച്ചകള്‍ നടത്തിയതിന്റെ വെളിച്ചത്തില്‍ പല പദ്ധതികളുടെയും കരാറുകളിൽ സംഘം ഒപ്പുവച്ചിട്ടുമുണ്ട്. അവസരങ്ങൾ വിദ്യാഭ്യാസം, തൊഴിൽ ശക്തി പരിശീലനം, വ്യാപാരം,…

Read More

സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതിനായി വ്യവസായ വാണിജ്യ വകുപ്പ് നടപ്പാക്കുന്ന പദ്ധതി ബഹു.നിയമ വ്യവസായ കയര്‍ വകുപ്പ് മന്ത്രി ശ്രീ. പി.രാജീവ് ഉദ്ഘാടനം ചെയ്തു. എംഎസ്എംഇ സംരംഭങ്ങള്‍ ഇന്‍ഷുറന്‍സ് പരിരക്ഷയുടെ ഭാഗമാകേണ്ടത് പ്രധാനമാണെന്നും ഇതിനെക്കുറിച്ചുള്ള അവബോധംസംരംഭകരിലെത്തിക്കണമെന്നും ബഹു. മന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. ഇന്‍ഷുറന്‍സ് പദ്ധതിക്ക് വേണ്ടി തയ്യാറാക്കിയ വെബ്പോര്‍ട്ടലിന്‍റെ (http://msmeinsurance.industry.kerala.gov.in)  ഉദ്ഘാടനവും ബഹു. മന്ത്രി നിര്‍വ്വഹിച്ചു. നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്, ഓറിയന്‍റല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്, ന്യൂഇന്ത്യഅഷ്വറന്‍സ് കമ്പനി ലിമിറ്റഡ്, യുണൈറ്റഡ് ഇന്ത്യഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് എന്നീ പൊതുമേഖലാ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളുമായിട്ടാണ്. ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയുടെ ധാരണാപത്രംഒപ്പു വച്ചത്. ഈ പൊതുമേഖലാ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളില്‍ നിന്ന് 2023 ഏപ്രില്‍ ഒന്നിന്ശേഷമുള്ള കാലയളവില്‍ ഉദ്യംസ്കീമിന് കീഴില്‍ഇന്‍ഷുറന്‍സ് എടുത്തിട്ടുള്ള എംഎസ്എംഇകള്‍ഈ പദ്ധതിയില്‍ ആനുകൂല്യത്തിന് അര്‍ഹരാണ്. എംഎസ്എംഇ നല്‍കുന്ന വാര്‍ഷിക ഇന്‍ഷുറന്‍സ് പ്രീമിയത്തിന്‍റെ 50 ശതമാനം വരെ റീഇംബേഴ്സ്മെന്‍റ് ആയി നല്‍കുന്ന പദ്ധതി…

Read More

കേരളം ഒരു മികച്ച ബ്രാൻഡാണ്. ഭൂപ്രകൃതിയും വിദ്യഭ്യാസ-സാമൂഹിക പുരോഗതിയും അതിവേഗ വികസനവുമെല്ലാം ചേരുമ്പോൾ കേരള ബ്രാൻഡിന്റെ മൂല്യം മറ്റേതൊരു വികസിത ലോകരാഷ്ട്രത്തെക്കാളും താഴെയല്ല. അത്തരത്തിൽ മികച്ച ഭാവി ലക്ഷ്യമാക്കി കുതിക്കുന്ന കേരളത്തിൽ വ്യവസായവും വ്യവസായ നിക്ഷേപങ്ങളും പ്രോത്സാഹിപ്പിക്കാനുള്ള സർക്കാർ ഏജൻസിയാണ് കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ ലിമിറ്റഡ് -കെഎസ്‌ഐഡിസി (Kerala State Industrial Development Corporation -KSIDC). സംസ്ഥാനത്തെ ഇടത്തര – വൻകിട വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും വേണ്ടി സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ ഉടമസ്ഥതയിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്ന കമ്പനിയാണിത്. സംസ്ഥാനത്ത് ആഭ്യന്തരവും വിദേശീയവുമായ വ്യവസായ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നോഡൽ ഏജൻസിയെന്ന നിലയിൽ കെഎസ്‌ഐഡിസി  നിക്ഷേപകർക്ക് സമഗ്രമായ പിന്തുണയും സഹായവും ലഭ്യമാക്കുന്നു. വ്യവസായം അഭിവൃദ്ധിപ്പെടുത്തുക, വ്യവസായങ്ങൾ ആരംഭിക്കുന്നതിനു പ്രചോദനം നൽകുക, ധനസഹായം നൽകുക, ഇടത്തര-വൻകിട വ്യവസായങ്ങൾ സ്ഥാപിക്കുന്നതിനു സൗകര്യമൊരുക്കിക്കൊടുക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെയാണ് 1961-ൽ കെഎസ്‌ഐഡിസി സ്ഥാപിതമായത്. വ്യവസായത്തിന്റെ സുസ്ഥിര വളർച്ചയ്ക്കാവശ്യമായ ഭൗതികവും സാമൂഹികവുമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കിക്കൊടുക്കുന്നതിൽ കെഎസ്‌ഐഡിസി പ്രതിജ്ഞാബദ്ധമാണ്.  കേരളത്തിലേക്ക് വൻതോതിൽ വ്യവസായ…

Read More

-പ്രവാസി സംരംഭകര്‍ക്ക് നിക്ഷേപങ്ങള്‍ നേടാന്‍ അവസരമൊരുക്കുന്ന നോര്‍ക്കയുടെ ‘പ്രവാസി നിക്ഷേപക സംഗമം-2023’ നവംബറില്‍ കൊച്ചിയില്‍ നടക്കും. കേരളത്തില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കും പങ്കെടുക്കാം. നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററാണ് സംഗമം സംഘടിപ്പിക്കുന്നത്. വേദിയും തീയതിയും പിന്നീട് പ്രഖ്യാപിക്കും. സംരംഭകര്‍ക്ക് നിക്ഷേപകര്‍ക്ക് മുന്നില്‍ ആശയങ്ങള്‍ അവതരിപ്പിക്കാനും ചര്‍ച്ചകളിലൂടെ നിക്ഷേപം നേടാനും അവസരമുണ്ടാകും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 15ന് മുമ്പ് നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററില്‍ (NBFC) രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0471-2770534, 8592958677. ഇ-മെയില്‍: nbfc.norka@kerala.gov.in, nbfc.coordinator@gmail.com

Read More

There is a beacon of empowerment, a celebration of resilience, and a monument to the enduring strength of women leaders in Kerala where innovation knows no bounds and aspirations are fostered into reality. It is planned to hold its Fifth edition of the much anticipated Women Startup Summit, which promises to motivate and educate both budding entrepreneurs and leaders. Peering into Yesteryears The #WomenInAction-themed WSS 2022, which took place from September 23–24 2022, powered our female business founders with technology and innovation. With more than 500 attendees from various industries, it enabled Indian women leaders, enablers, and students with a worldwide cooperation platform.…

Read More