Subscribe to Updates
Get the latest creative news from Together Keralam about entrepreneurship and business.
- പ്രീമിയം ഫീച്ചറുകളുമായി മഹീന്ദ്രയുടെ BE 07
- വിവാദമായി എൻ.ടി.എ. നടപടി; നീറ്റ് പരീക്ഷയ്ക്ക് ടെലഗ്രാം വിലക്ക്
- വിപണികൾക്ക് പ്രതീക്ഷ;പശ്ചിമേഷ്യയിൽ സമാധാനക്കാറ്റ്
- സ്വർണവില താഴേക്ക്; രണ്ട് ദിവസത്തിനിടെ പവന് 5,520 രൂപ കുറഞ്ഞു
- ഷിഗെല്ല വ്യാപനം ആശങ്കയാകുന്നു; കൊല്ലത്തും രോഗബാധ
- ഫറോക്ക് സ്വദേശിക്ക് നിപ; സമ്പർക്കപ്പട്ടിക വിപുലമെന്ന് ആരോഗ്യവകുപ്പ്
- അമേരിക്കയുടെ വ്യോമാക്രമണം; ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ
Author: Together Keralam
സ്റ്റാന്‍ഡ് അപ് ഇന്ത്യ ലോണിന് അപേക്ഷിക്കാം. രാജ്യത്തെ വനിതാ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് ഒട്ടേറെ പദ്ധതികളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്നത്. സംരംഭകത്വത്തിലേക്കിറങ്ങുന്ന വനിതകള്‍ക്കും പിന്നാക്ക വിഭാഗക്കാര്‍ക്കും പ്രോത്സാഹനം നല്‍കാന്‍ വിവിധ വായ്പാ പദ്ധതികളും സ്‌കില്‍ ഡെവലപ്‌മെന്റ് പദ്ധതികളുമെല്ലാം രാജ്യത്ത് നടന്നു വരുന്നു. ഇതില്‍ പ്രധാനമാണ് കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാന്‍ഡ് അപ് ഇന്ത്യ സംരംഭകത്വ വായ്പാ പദ്ധതി. പട്ടിക ജാതി, പട്ടിക വര്‍ഗം, വനിതകള്‍ എന്നീ വിഭാഗത്തിലുള്ള സംരംഭകര്‍ക്ക് 10 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെ വായ്പ നല്‍കുന്ന പദ്ധതിയെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍: സ്റ്റാന്‍ഡ് അപ് ഇന്ത്യ സ്‌കീം. 2016ല്‍ ആരംഭിച്ച കേന്ദ്രസര്‍ക്കാര്‍ പദ്ധതിയാണിത്. ഇന്ത്യയിലെ ഒരു ബാങ്ക് ബ്രാഞ്ച് മിനിമം ഒരു വനിതയ്ക്കും ഒരു പട്ടിക ജാതി പട്ടിക വര്‍ഗ സംരംഭകനും ഓരോ വായ്പകള്‍ ഓരോ വര്‍ഷവും നിര്‍ബന്ധമായും നല്‍കിയിരിക്കണം എന്നാണ് പദ്ധതിയുടെ നിബന്ധന. പ്രത്യേക സബ്‌സിഡി പറയുന്നില്ലെങ്കിലും മറ്റ് സര്‍ക്കാര്‍ സബ്‌സിഡികള്‍ക്ക് അര്‍ഹത ഉള്ളവയാണ് ഈ…
കമ്പനി ഡയറക്ടര്‍മാര്‍ ആദ്യ പദ്ധതി ഇടുക്കിയില്‍, പ്രതിദിനം ഉത്പാദനം 26,000-50,000 യൂണിറ്റ്. ഇടുക്കിയില്‍ ജില്ലയില്‍ മുക്കുടം ഗ്രാമത്തില്‍ മുതിരപ്പുഴയിലേക്ക് ഒഴുകുന്ന പാറത്തോട് എന്ന പര്‍വത അരുവിയില്‍ നിന്നുള്ള ജലം ഉപയോഗിച്ച് വൈദ്യുതി ഉത്പാദനം ആരംഭിച്ച് സ്റ്റാര്‍ട്ടപ്പ് കമ്പനിയായ മുക്കുടം ഇലക്ട്രോ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ്. കമ്പനിയുടെ എം.ഡിയും സി.ഇ.ഒയുമായ രാകേഷ് റോയിയുടെ 1 ഏക്കര്‍ സ്ഥലമാണ് ആദ്യം പദ്ധതിക്കായി കണ്ടെത്തിയത്. തുടര്‍ന്ന് സമീപത്തുള്ള 2 ഏക്കര്‍ കൂടി വാങ്ങി മൊത്തം 3 ഏക്കര്‍ സ്ഥലത്തേക്ക് പദ്ധതി വ്യാപിപ്പിച്ചു. 2019ല്‍ നിര്‍മാണം ആരംഭിച്ച പദ്ധതി 2023 ഒക്ടോബര്‍ 21ന് പരീക്ഷണ ഉത്പാദനം ആരംഭിച്ച് കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് ബന്ധിപ്പിച്ച് വൈദ്യുതി നല്‍കി തുടങ്ങിയതായി രാകേഷ് റോയ് അറിയിച്ചു. കേരളത്തിലെ 12-ാമത്തെയും ഇടുക്കി ജില്ലയിലെ അഞ്ചാമത്തേയും സ്വകാര്യ ജലവൈദ്യുത നിലയമാണ് മുക്കുടം. ഇടുക്കി ജില്ലയിലെ കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ പണിക്കന്‍ കുടി മേഖലയില്‍ നിന്ന് ഉത്ഭവിച്ച്, പുല്ലുകണ്ടം പാറത്തോട്, കമ്പിളികണ്ടം, മുക്കുടം പ്രദേശങ്ങളിലൂടെ ഒഴുകി പനംകുട്ടിക്ക്…
5,000ല്‍ അധികം സ്റ്റാര്‍ട്ടപ്പുകള്‍, 400 അതിസമ്പന്നര്‍, 200 കോര്‍പ്പറേറ്റുകള്‍, 300 മെന്റര്‍മാര്‍, നിക്ഷേപകര്‍ എന്നിവര്‍ പങ്കെടുക്കും. ഹഡില്‍ ഗ്ലോബല്‍ കോണ്‍ക്ലേവിന്റെ അഞ്ചാം പതിപ്പ് നവംബര്‍ 16ന് ആരംഭിക്കുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്‍ട്ട്-അപ്പ് ത്രിദിന കോണ്‍ക്ലേവിന് ആതിഥേയത്വം വഹിക്കാന്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെ.എസ്.യു.എം) ഒരുങ്ങുന്നു. നവംബര്‍ 16, 17, 18 തീയതികളിലായി വിഴിഞ്ഞം അടിമലത്തുറയിലാണ് ഹഡില്‍ ഗ്ലോബല്‍ കോണ്‍ക്ലേവ് നടക്കുക. അത്യാധുനിക ഉല്‍പ്പന്നങ്ങള്‍ രാജ്യത്തിനകത്തും പുറത്തും നിന്നുള്ള 15,000 പ്രതിനിധികള്‍ ഒത്തുചേരുന്ന പരിപാടിയില്‍ റോബോട്ടിക്സ്, നിര്‍മിത ബുദ്ധി, മെഷീന്‍ ലേണിംഗ്, ഓഗ്മെന്റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി, ലൈഫ് സയന്‍സസ്, സ്‌പേസ് ടെക്, ബ്ലോക്ക്‌ചെയിന്‍, ഐ.ഒ.ടി, ഇ-ഗവേണന്‍സ്, ഫിന്‍ടെക്, ഹെല്‍ത്ത്ടെക്, അഗ്രിടെക്, എഡ്യൂടെക് തുടങ്ങിയ വളര്‍ന്നുവരുന്ന മേഖലകളില്‍ നിന്നുള്ള അത്യാധുനിക ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന് കെ.എസ്.യു.എം സി.ഇ.ഒ അനൂപ് അംബിക പറഞ്ഞു. ഹഡില്‍ ഗ്ലോബലിന്റെ ഭാഗമായി നടക്കുന്ന എക്സ്പോയില്‍ 100ല്‍ അധികം പുതിയ കമ്പനികള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കും.…
കേരളത്തിലെ ആദ്യത്തെ സ്വകാര്യ വ്യവസായ പാർക്ക് ഇന്ന് പ്രവർത്തനമാരംഭിക്കും. പാലക്കാട് കനാല്‍പിരിവില്‍ ഫെദര്‍ ലൈക്ക് ഫോം പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആരംഭിക്കുന്ന പാര്‍ക്കാണ് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഇന്ന് ഉദ്‌ഘാടനം ചെയ്യുക. രജിസ്റ്റര്‍ ചെയ്ത് ഒന്‍പത് മാസത്തിനുള്ളില്‍ മെഷിനറികള്‍ ഉള്‍പ്പെടെ എത്തിച്ചുകൊണ്ട് ഇപിഇ ഫോം ഷീറ്റ് നിര്‍മ്മാണ യൂണിറ്റാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. പദ്ധതി 3 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുന്നതോടെ 100 കോടിയിലധികം രൂപയുടെ വിറ്റുവരവുള്ള വ്യവസായ പാര്‍ക്കായി ഇത് മാറുമെന്നും മന്ത്രി പറയുന്നു. കേരളത്തിലെ നൂറിലധികം മാട്രസ് യൂണിറ്റുകളും പാക്കേജിങ്ങ്, ഫര്‍ണിഷിങ്ങ് യൂണിറ്റുകളും ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ ഈ പാര്‍ക്കില്‍ നിര്‍മ്മിക്കാനാണ് കമ്പനികള്‍ ശ്രമിക്കുന്നത്. ഇതിനൊപ്പം പുതുതായി ആരംഭിക്കുന്ന ലോ ഫോം, നോണ്‍ വീവണ്‍ ഫാബ്രിക് എന്നീ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതിക്കും സാധ്യതയുള്ളവയാണ്. 100 സ്വകാര്യ വ്യവസായ പാര്‍ക്കുകളെങ്കിലും ഈ സര്‍ക്കാരിന്റെ കാലത്ത് കേരളത്തില്‍ ആരംഭിക്കാന്‍ സാധിക്കുമെന്നും മന്ത്രി ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു.
ചട്ടം ഭേദഗതി ചെയ്ത് വിജ്ഞാപനം പുറപ്പെടുവിച്ചു. തിരുവനന്തപുരം: 50 കോടി രൂപ വരെ നിക്ഷേപം നടത്തി ആരംഭിക്കുന്ന സംരംഭങ്ങൾക്ക് തടസമില്ലാതെ പ്രവർത്തിക്കാൻ കെ സ്വിഫ്റ്റ് വഴി താൽക്കാലിക കെട്ടിട നമ്പർ അനുവദിക്കും. ഇതിനുള്ള ചട്ടം ഭേദഗതി ചെയ്ത് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. 2020 ലെ കേരള സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങളും ഇതര വ്യവസായസ്ഥാപനങ്ങളും സുഗമമാക്കൽ ചട്ടങ്ങളിലാണ് ഭേദഗതി വരുത്തിയത്. കെ സ്വിഫ്റ്റ് മുഖേന വ്യവസായ സംരംഭത്തിനുള്ള അപേക്ഷ സമർപ്പിക്കുമ്പോൾ സമർപ്പിക്കുമ്പോൾ ലഭിക്കുന്ന കൈപ്പറ്റ് സാക്ഷ്യപത്രത്തിൽ രേഖപ്പെടുത്തിയ നമ്പർ താൽക്കാലിക കെട്ടിട നമ്പറായി പരിഗണിക്കുമെന്ന ചട്ട ഭേദഗതി സംസ്ഥാനത്തെ നിക്ഷേപ സൗഹൃദാന്തരീക്ഷത്തെ കൂടുതൽ ബലപ്പെടുത്തുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. കെ.സ്വിഫ്റ്റ് അക്നോളജ്മെന്റുള്ള സംരംഭങ്ങൾക്ക് മൂന്നുവർഷം വരെ മറ്റൊരു അനുമതിയുമില്ലാതെ പ്രവർത്തിക്കാമെന്ന് നേരത്തെ തന്നെ വ്യവസ്ഥയുണ്ട്. മൂന്ന് വർഷം കഴിഞ്ഞ് ആറുമാസത്തിനുള്ളിൽ ആവശ്യമുള്ള അനുമതികൾ നേടിയാൽ മതി.എന്നാൽ വായ്പ നേടുന്നതിനുൾപ്പെടെ കെട്ടിടനമ്പർ ആവശ്യമായതിനാൽ കെ സ്വഫ്റ്റ മുഖേന താൽക്കാലിക കെട്ടിട…
രുചിയോടെ വിളമ്പിയാൽ മിനി കഫേ ഹിറ്റാകും; സ്ത്രീകൾ ചേർന്ന് തുടങ്ങിയാൽ 2 ലക്ഷം സബ്‌സിഡി; തുടങ്ങാം സംരംഭം
സംരംഭകത്വത്തിൽ സ്ത്രീകളും ഇന്ന് മുന്നിലാണ്. പലതരം സംരംഭങ്ങളിലേക്ക് സ്ത്രീകൾ കടന്നു ചെന്നിട്ടുണ്ടെഘ്കിലും സ്ത്രീകൾ ഒറ്റയ്ക്കും സംഘമായും നടത്തുന്ന റസ്റ്റോറന്റുകൾ കേരളത്തിൽ അങ്ങോളം ഇങ്ങോളമുണ്ട്, നല്ല രുചിക്കാണ് വിപണി എന്നതിനാൽ എത്ര ഭക്ഷണശാലകൾ അടുത്തുണ്ട് എന്നത് ഈ ബിസിനസിൽ പ്രശ്നമാകുന്നില്ല. ഇത്തരത്തിൽ ബിസിനസ് ആരംഭിക്കാനുള്ള നടപടികളും ബിസിനസ് ആരംഭിക്കുന്നവർക്ക് ലഭിക്കുന്ന 2 ലക്ഷത്തിന്റെ സബ്സിഡിയെ പറ്റിയും വിശദമായി പരിശോധിക്കാം. എവിടെ ആരംഭിക്കും ആദ്യം തന്നെ ശ്രദ്ധിക്കേണ്ടത് എവിടെ ആരംഭിക്കുമെന്നതാണ്. കോളേജ്, സര്‍ക്കാര്‍ സ്ഥാപനം തുടങ്ങി തിരക്കുള്ള പ്രദേശങ്ങള്‍ തിരഞ്ഞെടുക്കാവുന്നതാണ്. കുറഞ്ഞ ബജറ്റില്‍ സാധാരണക്കാരായ ഉപഭോക്താക്കള ലക്ഷ്യം വെയ്ക്കുന്നതാണെങ്കില്‍ ഇത്തരം പ്രദേശങ്ങള്‍ തിരഞ്ഞെടുക്കാം. പിന്നീട് കെട്ടിടമാണ്. മിനി കഫേ തുടങ്ങാന്‍ ആവശ്യമായ സൗകര്യങ്ങളുളള കെട്ടിടമാകണം തിരഞ്ഞെടുക്കേണ്ടത്. ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ആവശ്യമാണ്. രജിസ്ട്രേഷൻ ഏത് ബിസിനസ് ആണെങ്കിലും രജിസ്ട്രേഷനും പ്രവർത്താനുമതികളും ആവശ്യമാണ്. സ്ത്രീകളുടെ സംഘമായതിനാൽ പങ്കാളിത്ത ബിസിനസായി രജിസ്റ്റർ ചെയ്യാം. ഭക്ഷണ ബിസിനസ് ആയതിനാൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി…
സ്വന്തമായി ബിസിനസ് സംരംഭം ആരംഭിക്കുന്നതിന് മുന്നിൽ പല തടസങ്ങളുമുണ്ട്. ഇവ നേരിട്ട് മുന്നോട്ട് പോകാൻ നിശ്ചയദാർഢ്യവും ആത്മവിശ്വാസവും ആവശ്യമാണ്. ഇവിടെ പലപ്പോഴും പ്രതിസന്ധിയാകുന്നത് ഫണ്ടിംഗ് തന്നെയാകും. വലിയ രീതിയിലുള്ള സംരംഭങ്ങൾക്ക് പകരം, കേരളത്തിലെ ഏത് പ്രദേശത്തും ഒരു പോലെ വിജയിപ്പിക്കാൻ സാധിക്കുന്ന ബിസിനസ് ആശയങ്ങൾ ഇന്ന് കുറഞ്ഞ ചെലവിൽ ആരംഭിക്കാൻ സാധിക്കും. വേഗത്തിൽ ലാഭത്തിലേക്ക് എത്തിക്കാൻ സാധിക്കുന്നതും മാസ വരുമാനം ഉറപ്പാക്കാൻ സാധിക്കുന്നതുമായ 5 ബിസിനസ് ആശയങ്ങളാണ് ഈ ലേഖനത്തിൽ പരിശോധിക്കുന്നത്. 2 ലക്ഷം രൂപയുടെ കുറഞ്ഞ നിക്ഷേപം മാത്രമാണ് ഈ ബിസിനസുകൾക്ക് ആവശ്യമായി വരുന്നത്. ബേക്കറി സ്റ്റോർ കുറഞ്ഞ മുതൽമുടക്കിൽ ആരംഭിക്കാൻ കഴിയുന്ന ഏറ്റവും മികച്ച ബിസിനസ് ആശയങ്ങളിലൊന്നാണ് ബേക്കറി സ്റ്റോർ. ബേക്ക്ഡ് പലഹാരങ്ങൾ, കേക്കുകൾ എന്നിവയ്ക്ക് ആവശ്യക്കാരുയരുന്ന കാലത്ത് നല്ല വിപണി പിടിക്കാൻ ബേക്കറികൾക്ക് കഴിയും. 60 മുതൽ 70 ചതുരശ്ര അടി വിസ്തീർണമുള്ള കടമുറി ബേക്കറി സ്റ്റോറിനായി വാടകയ്‌ക്കെടുക്കാം. 2 ലക്ഷം രൂപ വരെ നിക്ഷേപിച്ചാൽ…
ഇന്നത്തെ കാലത്ത് പണം സമ്പാദിക്കാന്‍ ധാരാളം മാര്‍ഗങ്ങളുണ്ട്. അതില്‍ ഒന്നാണ് ചെറുകിട ബിസിനസുകള്‍. കോവിഡ് മഹാമാരിക്ക് ശേഷം ചെറുകിട ബിസിനസ്സ് ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചു. വീട്ടിലിരുന്ന് തന്നെ ചെറുകിട ബിസിനസ് ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് പറ്റുന്ന നിരവധി ബിസിനസ് ആശയങ്ങള്‍ ഉണ്ട്. അതില്‍ ചിലതിനെക്കുറിച്ച് അറിയാം. ഇവയിൽ പലതും ചെറിയ മൂലധനം ഉപയോഗിച്ച് എളുപ്പത്തില്‍ ആരംഭിക്കാന്‍ കഴിയും. സ്ഥലം വാടകയ്ക്കെടുക്കുന്നതിനെക്കുറിച്ചും ചിന്തിക്കേണ്ടതില്ല. ചെറുകിട എണ്ണ വ്യാപാരം പാചക എണ്ണകള്‍ക്ക് ആവശ്യക്കാരേറെയാണ്. എണ്ണ ബിസിനസ്സ് എല്ലായ്‌പ്പോഴും വളരെ ലാഭകരമായ ബിസിനസ്സാണെന്നാണ് പൊതുവേ പറയപ്പെടുന്നത്. ഇതിന് ആവശ്യമായ മെഷീനുകള്‍ വിപണിയില്‍ ലഭ്യമാണ്. ഈ ഓയില്‍ എക്സ്പെല്ലറുകള്‍ക്ക് ഏകദേശം രണ്ട് ലക്ഷം രൂപ ചെലവ് വരും, എന്നാല്‍ ബിസിനസിന്റെ എല്ലാ സജ്ജീകരണത്തിനും കൂടി 3-4 ലക്ഷം രൂപ വരെയെ ചെലവ് വരികയുള്ളൂ. ഇതിന് പുറമെ, തെങ്ങ് കൃഷി നടത്തുന്ന ഒരു കര്‍ഷകനെ നിങ്ങള്‍ നേരിട്ട് ബന്ധപ്പെടുകയും ആവശ്യമായ അസംസ്‌കൃതവസ്തുക്കള്‍ ലഭ്യമാക്കുകയും കൂടുതല്‍ തൊഴിലാളികളെ നിയമിക്കാതെ എണ്ണ വേര്‍തിരിച്ചെടുക്കുകയും ചെയ്താല്‍…
ഇന്ത്യയിൽ സ്ത്രീകൾക്ക് തെരഞ്ഞെടുക്കാനും സംരംഭകരായി വളരാനുമുള്ള ലാഭകരമായ ചില ബിസിനസ്സ് ആശയങ്ങളും ഇതാ ഇന്ത്യയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി വനിതാ സംരംഭകരുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായിട്ടുണ്ട്. എംഎസ്എംഇ സെക്ടറുകൾക്ക് വലിയ പ്രാധാന്യമാണ് കേന്ദ്ര സർക്കാർ നൽകി വരുന്നത്. സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്ക് ആശങ്ക ഇല്ലാതെ കടന്നുവരുവാൻ കഴിയുന്ന ധാരാളം സർക്കാർ സഹായ പദ്ധതികൾ നിലവിലുണ്ട്. ഇന്ത്യയിൽ സ്ത്രീകൾക്ക് തെരഞ്ഞെടുക്കാനും സംരംഭകരായി വളരാനുമുള്ള ലാഭകരമായ ചില ബിസിനസ്സ് ആശയങ്ങളും ചേർക്കുന്നു. ഫാഷൻ വ്യവസായം സ്ത്രീകൾക്ക് ഏറ്റവും തിളങ്ങാൻ സാധ്യതയുള്ള സംരംഭങ്ങളിൽ ഒന്നാണ് ഫാഷൻ വ്യവസായം. വസ്ത്ര ശൈലി, ആഭരണ മേഖല അടക്കമുള്ള വ്യവസായങ്ങളിൽ ലോകമെമ്പാടുമുള്ള സ്ത്രീകൾക്കിടയിൽ എല്ലായ്പ്പോഴും ജനപ്രിയമാണ്. സ്റ്റൈലിനേക്കുറിച്ചും വസ്ത്ര ശൈലിയേക്കുറിച്ചും ബോധ്യമുണ്ടെങ്കിൽ നിങ്ങൾക്ക് ഇത് നിങ്ങളുടെ ജോലിയാക്കാൻ സാധിക്കും. ബാഗുകളും, ആക്സസറികളും, ഔട്ട്ലെറ്റ് തുന്നൽ, എംബ്രോയ്ഡറി ജോലിയും ബോട്ടിക്ക്സ്. ഭക്ഷണശാലകൾ, ബീവറേജസ് വ്യവസായം കുടുംബത്തോടൊപ്പവും സുഹൃത്തുക്കൾക്കൊപ്പവും പുറത്ത് നിന്നും ആഹാരം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഇന്നത്തെ…
വലിയ മുടക്കുമുതലില്ലാതെ തുടക്കക്കാര്‍ക്ക് വിജയിപ്പിക്കാന്‍ കഴിയുന്ന ബിസിനസ് അവസരങ്ങള്‍. ആദ്യമായി ബിസിനസിലേക്ക് ഇറങ്ങുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം മുന്നില്‍ സംശയങ്ങളുടെ കൂമ്പാരമായിരിക്കും ഉണ്ടാവുക. ശരിയേത്, തെറ്റേത്, മാര്‍ക്കറ്റിംഗ് എങ്ങനെ ചെയ്യണം, ഉല്‍പ്പന്നം ആളുകള്‍ സ്വീകരിക്കുമോ, വില്‍പ്പന നടന്നില്ലെങ്കില്‍ എന്ത് ചെയ്യും, റീറ്റെയ്‌ലര്‍ കമ്മീഷന്‍ എത്ര നല്‍കണം, വില എങ്ങനെയാണ് നിര്‍ണയിക്കേണ്ടത് എന്നു തുടങ്ങി എണ്ണിയാലൊടുങ്ങാത്ത സംശയവുമായായിരിക്കും ഇവര്‍ ബിസിനസിലേക്ക് ഇറങ്ങുന്നത്. റിസ്‌ക് കുറഞ്ഞ പഠിക്കാന്‍ അവസരം ലഭിക്കുന്ന 4 ബിസിനസ് ആശയങ്ങള്‍ പങ്കിടാം. ഇവയില്‍ ഏതു ബിസിനസ് ആണെങ്കിലും അതിലെ മാര്‍ക്കറ്റിംഗ് വിഭാഗം സ്വയം കൈകാര്യം ചെയ്യാനായി നോക്കുക. എങ്കിലേ കസ്റ്റമറെ പഠിക്കാനും മാര്‍ക്കറ്റിംഗ് വിഭാഗം സ്വയം കൈകാര്യം ചെയ്യാനായി നോക്കുക. എങ്കിലേ കസ്റ്റമറെ പഠിക്കാനും മാര്‍ക്കറ്റ് ട്രെന്‍ഡ് മനസിലാക്കാനും കഴിയുകയുള്ളു. 1. അച്ചാര്‍ ബിസിനസ്: ഭക്ഷ്യോല്‍പ്പാദന മേഖലയാണ് ലക്ഷ്യം വയ്ക്കുന്നതെങ്കില്‍ ഏറ്റവും ഉചിതം അച്ചാര്‍ പോലെയുള്ള ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കുന്നതാണ്. അച്ചാര്‍ ബിസിനസിന് കുറച്ച് പ്രത്യേകതകളുണ്ട്. ഒന്ന്, അച്ചാറിന്റെ ഷെല്‍ഫ് കാലാവധി…