Author: Together Keralam

പ്രതിരോധ ഓര്‍ഡറുകളുടെയും മറ്റും പിന്‍ബലത്തിലാണ് ഓഹരികളുടെ കുതിപ്പ്  കേന്ദ്ര പൊതുമേഖലാ സ്ഥാപനവും രാജ്യത്തെ ഏറ്റവും വലിയ കപ്പല്‍ നിര്‍മ്മാണ, അറ്റകുറ്റപ്പണിശാലയുമായ  കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ഓഹരികള്‍ ഇന്ന് കുറിച്ചിട്ടത് എക്കാലത്തെയും പുതിയ ഉയരം. വ്യാപാരത്തിനിടെ ഒരുവേള ഓഹരി വില 9.4 ശതമാനത്തോളം ഉയര്‍ന്ന് 1,294.40 രൂപയിലെത്തി. കഴിഞ്ഞ 52-ആഴ്ചയിലെയും മികച്ച ഉയരമാണിത്. നിലവില്‍ 6.49 ശതമാനം നേട്ടവുമായി 1,258 രൂപയിലാണ് ഓഹരി വിലയുള്ളത്. കഴിഞ്ഞമാസം അവസാനവാരം 14,300 കോടി രൂപ നിലവാരത്തിലായിരുന്ന കൊച്ചി കപ്പല്‍ശാലയുടെ വിപണിമൂല്യം (Market cap) 16,922.01 കോടി രൂപയിലുമെത്തി. കഴിഞ്ഞ ഒരുമാസത്തിനിടെ 25 ശതമാനവും ആറ് മാസത്തിനിടെ 120 ശതമാനത്തോളവും ഒരുവര്‍ഷത്തിനിടെ 96 ശതമാനവും നേട്ടം (Return) കൊച്ചി കപ്പല്‍ശാലയുടെ ഓഹരികള്‍ നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുണ്ട്. ആയിരം കോടിയോളം രൂപ മതിക്കുന്ന 87.49 ലക്ഷത്തോളം ഓഹരികളാണ് ഇന്ന് കൈമാറ്റം ചെയ്യപ്പെട്ടത്. പത്ത് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് എട്ട് രൂപ വീതം കമ്പനി 2023-24ലെ ഇടക്കാല ലാഭവിഹിതമായി പ്രഖ്യാപിച്ചിരുന്നു.…

Read More

ഒരു ബിസിനസ് തുടങ്ങുമ്പോഴേ അതിന്റെ പ്രസക്തി പോയി പൂട്ടിപ്പോകേണ്ട വരുന്ന അവസ്ഥയുണ്ട്? എന്താണ് അതിന് അതിന് കാരണം, പരിഹാരമെന്താണ്?  1995ല്‍ എന്റെ വീടിനടുത്ത് ഒരു പുതിയ ഷോപ്പിംഗ് കോംപ്ലക്‌സ് വന്നു. അതിന്റെ താഴത്തെ നിലയിലെ പ്രധാന    കടകളിലൊന്നില്‍ അന്നത്തെ ഏറ്റവും ട്രെന്‍ഡിംഗ് ആയ ഒരു ബിസിനസ് തുടങ്ങി. വീഡിയോ കാസറ്റ് വാടകയ്ക്ക് നല്‍കുന്ന കടയായിരുന്നു അത്. അതുപോലെ ഓഡിയോ കാസറ്റുകളുടെ വില്‍പ്പനയും റെക്കോര്‍ഡിംഗും അവിടെ ചെയ്തിരുന്നു. അത്തരം ഒരു സ്ഥാപനം അവിടെയുള്ളത് ആ ഷോപ്പിംഗ് കോംപ്ലക്‌സിനും പരിസരങ്ങള്‍ക്കും വലിയ ഉണര്‍വ് നല്‍കി. ഒരു ദശകത്തിനപ്പുറം നാമമാത്രമായി തീര്‍ന്ന ആ ബിസിനസ് അദ്ദേഹം മറ്റൊന്നായി മാറ്റി. ട്രെന്‍ഡുകള്‍ക്ക് പുറകെ ഓടിയിരുന്ന ആ ബിസിനസുകാരന്‍ ഇത്തവണ തുടങ്ങിയത് വലിയ ഒരു ഇന്റര്‍നെറ്റ് കഫെയും എസ്.ടി.ഡി ബൂത്തുകളും ആയിരുന്നു. കുറേ വര്‍ഷത്തിനു ശേഷം അതും അടച്ചുപൂട്ടി. സാമ്പത്തിക പ്രതിസന്ധിയില്‍ ആയ അദ്ദേഹം സ്ഥലങ്ങളും മറ്റും വിറ്റ് കടം തീര്‍ത്ത് ഒതുങ്ങിക്കഴിയുകയുമാണ്. തിരിഞ്ഞുനോക്കിയാല്‍ ഇത്തരം ഒരുപാട്…

Read More

നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിൽ. ആക്കം സൂചകങ്ങളും പോസിറ്റീവ് നിഫ്റ്റി ഇന്നലെ 168.3 പോയിന്റ് (0.81 ശതമാനം) നേട്ടത്തോടെ 20,855.10 എന്ന റെക്കോഡ് ഉയരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സൂചിക 20,865-ന് മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ ബുള്ളിഷ് ആക്കം തുടരാം.നിഫ്റ്റി ഉയർന്ന് 20,808.9 ൽ വ്യാപാരം ആരംഭിച്ചു. രാവിലെ 20,711.20 എന്ന താഴ്ന്ന നിലവാരം പരീക്ഷിച്ചു. 20,855.10 ൽ ക്ലോസ് ചെയ്തു.  ലോഹം, ബാങ്കുകൾ, ധനകാര്യ സേവനങ്ങൾ, ഓട്ടോ എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ മേഖലകൾ. മാധ്യമങ്ങൾ, ഐ.ടി, റിയൽറ്റി, എഫ്.എം.സി.ജി എന്നിവ നഷ്ടത്തിൽ അവസാനിച്ചു. വിപണി ഗതി നെഗറ്റീവ് ആയിരുന്നു,1119 ഓഹരികൾ ഉയർന്നു, 1251 ഓഹരികൾ ഇടിഞ്ഞു, 114 മാറ്റമില്ലാതെ തുടരുന്നു. നിഫ്റ്റിയിൽ അദാനി എന്റർപ്രൈസസ്, അദാനി പോർട്സ്, പവർ ഗ്രിഡ്, എൻ.ടി.പി.സി എന്നിവ കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ എൽ.ടി.ഐ മൈൻഡ് ട്രീ, എച്ച്.സി.എൽ ടെക്, ഹിന്ദുസ്ഥാൻ യൂണിലീവർ, ഡിവിസ് ലാബ് എന്നിവയ്ക്കാണു കൂടുതൽ നഷ്ടം. നിഫ്റ്റി ഹ്രസ്വകാല,…

Read More

രണ്ട് പദ്ധതികളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം പ്രാദേശിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനും മാലിന്യ സംസ്‌കരണം നടപ്പാക്കാനും നൂതന ആശയങ്ങള്‍ നിങ്ങള്‍ക്ക്  ഉണ്ടോ? എങ്കില്‍ അത് പ്രാവര്‍ത്തികമാക്കാനുള്ള അവസരങ്ങള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ അവസരം നല്‍കുന്നു. ഫലപ്രദമായ ആശയങ്ങള്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളാക്കി മാറ്റാന്‍ ലക്ഷ്യമിട്ട് രണ്ട് പദ്ധതികളാണ് അവതരിപ്പിച്ചിരിക്കുന്നത്. സീറോ വേസ്റ്റ് ഹാക്കത്തോണ്‍ കേരള ഡെവലപ്പ്‌മെന്റ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക്ക് കൗണ്‍സില്‍ (കെ-ഡിസ്‌ക്), കേരള തദ്ദേശ സ്വയം ഭരണ വകുപ്പ്, ശുചിത്വ മിഷന്‍, ഹരിത കേരള മിഷന്‍, ക്‌ളീന്‍ കേരള കമ്പനി, കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്ട്, കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ് ട്രേഷന്‍ (കില), സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് (സി.എം.ഡി) എന്നിവര്‍ ചേര്‍ന്നാണ് സീറോ വേസ്റ്റ് ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നത്. അഞ്ച്‌ വിഭാഗങ്ങളിലാണ് ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നത്: 1. മാലിന്യ സംസ്‌കരണ സാങ്കേതിക വിദ്യകള്‍-പ്ലാസ്റ്റിക്ക് മാലിന്യ സംസ്‌കരണം, ഇലക്ട്രോണിക്‌സ്, അപകടകരമായ മാലിന്യങ്ങള്‍, മറ്റ് തരത്തിലുള്ള മാലിന്യങ്ങള്‍ എന്നിവ സംസ്‌കരിക്കാനുള്ള…

Read More

ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓഹരി പൊതു ജനങ്ങൾക്കും മറ്റ് നിക്ഷേപ സ്ഥാപനങ്ങൾക്കും വാങ്ങാൻ വാഗ്ദാനം ചെയ്യുന്ന പ്രകൃയയാണ് ഇനീഷ്യൽ പബ്ലിക് ഓഫറിംഗ് അഥവാ ഐപിഓ എന്ന് നിക്ഷേപത്തെക്കുറിച്ച് ചിന്തിക്കുന്ന എല്ലാവർക്കും അറിയാം. പൊതു നിക്ഷേപകരിൽ നിന്ന് മൂലധനം സ്വരൂപിക്കാൻ ഒരു ഐപിഒ വഴി കമ്പനികൾക്ക് സാധിക്കുന്നു. ഈ പ്രക്രിയയിലൂടെ ഒരു സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനി ഒരു പൊതു കമ്പനിയായി രൂപാന്തരപ്പെടുകയും ചെയ്യുന്നു. ഡിസംബറിന്റെ ആദ്യവാരത്തിലും ഇന്ത്യയിലെ പ്രമുഖ കമ്പനികൾ ഐപിഒ നിക്ഷേപം ക്ഷണിച്ചിട്ടുണ്ട്. കമ്പനികളിൽ ഏതൊക്കെയെന്ന് വിശദമായി അറിയാം. ശീതൾ യൂണിവേഴ്സൽ കാർഷികോൽപ്പന്ന സംസ്കരണത്തിലും കയറ്റുമതിയിലുമാണ് ശീതൾ യൂണിവേഴ്സൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഐപിഒ വഴി 23.80 കോടി രൂപ സമാഹരിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. ഡിസംബർ 4 ന് ഐപിഒ ആരംഭിക്കും. സബ്സ്ക്രിപ്ഷൻ ഡിസംബർ 6നാന്ന് അവസാനിക്കുക. ഒരു ഷെയറിന് 70 രൂപയാണ് വില. 2000 ഓഹരികളുള്ള ലോട്ടിന് അപേക്ഷിക്കാം. ഇഷ്യൂവിൽ നിന്നുള്ള മൊത്തം വരുമാനം മൂലധന ചെലവുകൾക്കും പ്രവർത്തന മൂലധന ആവശ്യകതകൾക്കും…

Read More

“ഈ ലോകത്തെ, നമുക്ക് ജീവിക്കാൻ പറ്റുന്ന കൂടുതൽ മെച്ചപ്പെട്ട സ്ഥലമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, കാണാത്തവ കാണാൻ ഒരു അധിക കണ്ണും…. കേൾക്കാത്തവ കേൾക്കാൻ ഒരു അധിക കാതും… ഒരു മനസും നൽകാൻ ശ്രമിക്കുക. ഞാൻ ജോസഫ് അന്നംക്കുട്ടി ജോസ്. ഞാൻ ഒരു ആർജെ ആണ്. ഞാൻ ഷോകളിൽ ജീവിതകതളേപറ്റിയാണ് സംസാരിക്കാറുള്ളത്. ആളുകളുമായി ബന്ധപ്പെടുക എന്നുള്ളതാണ് ഒരു ആർജെയുടെ ജോലി. ആളുകളുമായി ബദ്ധപ്പെടാനുള്ള എന്റെ രീതി അവർക്ക് കഥകൾ പറഞ്ഞു കൊടുക്കുന്നതാണ്. അവരാരും ഇന്നുവരെ കേട്ടിട്ടില്ലാത്ത കഥകളാണ് ഞാൻ അവരോട് പറയാറ്. ഞാൻ കഥകളെ വിത്യസ്ത രീതിയിൽ പറയുന്നു, അങ്ങനെ അവർക്ക് കാര്യങ്ങളെ മറ്റൊരു രീതിയിൽ നോക്കികാണാനാകുന്നു. ഇന്ന് ഇവിടെ ഞാൻ പറയാൻ പോകുന്ന കഥ മസാലദോശയെ പറ്റിയാണ്. ഞാനെന്റെ എംബിഎ ചെയ്തത് കൊച്ചിയിലെ ഒരറിയപ്പെടുന്ന സ്ഥാപനത്തിൽ ആയിരുന്നു. എന്റെ അച്ഛൻ 7 ലക്ഷം രൂപ ലോൺ എടുത്താണ് എന്നെ പഠിപ്പിച്ചത്, പക്ഷേ ആ ലോൺ എടുത്തത് എന്റെ പേരിലും. അന്നത്തെ എംബിഎ…

Read More

ബി.ജെ.പിയുടെ വിജയത്തെ തുടർന്ന് അദാനി ഗ്രൂപ്പ് ഓഹരികൾ വലിയ കുതിപ്പ് നടത്തി  പ്രതീക്ഷിച്ചതു പോലെ വിപണി വലിയ കുതിപ്പോടെ വ്യാപാരം തുടങ്ങി. സാങ്കേതിക വിശകലനങ്ങളിലെ പ്രതിരോധവും പിന്തുണയുമൊന്നും പ്രസക്തമല്ലാതായി. മുഖ്യ സൂചികകൾ ഒന്നര ശതമാനത്തിലധികം കുതിച്ചു കയറിയാണു വ്യാപാരം ആരംഭിച്ചത്. എല്ലാ റെക്കോഡുകളും മാറ്റിയെഴുതിയ ദിവസമായി സൂപ്പർ മൺഡേ. സെൻസെക്സ്‌ 954 പോയിന്റ് ഉയർന്ന് 68,435 ൽ വ്യാപാരം തുടങ്ങി. പിന്നീട് 68,588 വരെ കയറി. നിഫ്റ്റി 331 പോയിന്റ് കയറി 20,601.95 ൽ വ്യാപാരം ആരംഭിച്ചു. പിന്നീടു കയറിയിറങ്ങി. ഉഷാറായി ഓഹരികൾ മിഡ് ക്യാപ് സൂചികയും ബാങ്ക് നിഫ്റ്റിയും റെക്കോർഡ് കുറിച്ചാണു വ്യാപാരം തുടങ്ങിയത്. എല്ലാ വ്യവസായ മേഖലകളും നല്ല നേട്ടത്തിലാണ്. ബി.ജെ.പിയുടെ വിജയത്തെ തുടർന്ന് അദാനി ഗ്രൂപ്പ് ഓഹരികൾ വലിയ കുതിപ്പ് നടത്തി. 4 ശതമാനം മുതൽ 9 ശതമാനം വരെ ഉയരത്തിലാണു കമ്പനികൾ. ഗ്രൂപ്പിന്റെ വിപണിമൂല്യം 12 ലക്ഷം കോടി രൂപ കടന്നു. ഹിൻഡൻബർഗ് റിപ്പോർട്ടിനു മുൻപ്…

Read More

നിഖില്‍ ധര്‍മ്മന്‍, ടി.ആര്‍. ഷംസുദ്ദീന്‍ ഓഹരി നിക്ഷേപം ലളിതമാക്കുകയാണ് ഫിന്‍ ജി.പി.റ്റി എന്ന നിര്‍മിതബുദ്ധി പ്ലാറ്റ്‌ഫോം സാധാരണ നിക്ഷേപകരെ സംബന്ധിച്ച് ഓഹരി വിപണിയിലെ ഓരോ ദിവസവും ഒരു പുതിയ ദിവസമാണ്. ആയിരക്കണക്കിന് ഓഹരികളില്‍ നിന്ന് ഏറ്റവും മികച്ച നേട്ടം നല്‍കുന്നതും കൊക്കിലൊതുങ്ങുന്നതുമായ ഓഹരികള്‍ കണ്ടെത്തി നിക്ഷേപിക്കാന്‍ ചെറിയ പഠനം പോരാ. അതിനൊരു പരിഹാരമാവുകയാണ് രണ്ട് യുവ മലയാളി സംരഭകരുടെ കൂട്ടായ്മയില്‍ പിറന്ന ഫിന്‍ ജി.പി.റ്റി (Fin-Gpt.ai) എന്ന നിര്‍മിതബുദ്ധി (Artificial Intelligence/AI) അധിഷ്ഠിത പ്ലാറ്റ്‌ഫോം. വിപണിയെ കുറിച്ച് ഗവേഷണം നടത്താനും കമ്പനികളുടെ റിപ്പോര്‍ട്ടുകളും മറ്റും വിലയിരുത്തി മികച്ച ഓഹരികള്‍ കണ്ടെത്താനുമൊക്കെ വളരെ ഈസിയായി സാധിക്കും വിധത്തിലാണ് അല്‍ഗോരിത്മ ഡിജിടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ (Algorithma Digitech Pvt Ltd. ) സാരഥികളായ നിഖില്‍ ധര്‍മനും ടി.ആര്‍. ഷംസുദ്ദീനും ഫിന്‍ ജി.പി.റ്റി എന്ന പ്ലാറ്റ്‌ഫോം വികസിപ്പിച്ചിരിക്കുന്നത്. ബ്ലൂംബര്‍ഗ് ടെര്‍മിനല്‍ പോലെ നിക്ഷേപകര്‍ക്ക് റിയല്‍ടൈമായി ഡേറ്റയും വാര്‍ത്തകളും അനാലിസിസുകളുമൊക്കെ ലഭ്യമാക്കാവുന്ന വിധത്തില്‍ ജെന്‍ എ.ഐ…

Read More

തിരിച്ചെത്തി വിദേശ നിക്ഷേപം; അഞ്ചാമത്തെ വലിയ ഓഹരി വിപണിയായി ഇന്ത്യ, ഒരു ടാറ്റാ ഓഹരി കൂടി ലക്ഷം ക്ലബ്ബില്‍. ഡിസംബറിലെ ഒന്നാംദിനം ആഘോഷത്തിന്റേതാക്കി മാറ്റി ഇന്ത്യന്‍ ഓഹരി സൂചികകള്‍. നിഫ്റ്റി എക്കാലത്തെയും ഉയരം തൊട്ടപ്പോള്‍ സെന്‍സെക്‌സുള്ളത് പുതിയ ഉയരത്തില്‍ നിന്ന് 450 പോയിന്റുകള്‍ മാത്രം അകലെ. നടപ്പുവര്‍ഷത്തെ രണ്ടാംപാദത്തില്‍ പ്രവചനങ്ങളെ കടത്തിവെട്ടി 7.6 ശതമാനം ജി.ഡി.പി വളര്‍ച്ച ഇന്ത്യ നേടിയതും (Read Details) കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്ക് എക്‌സിറ്റ് പോളുകളില്‍ ഹിന്ദി ബെല്‍റ്റുകളായ രാജസ്ഥാനിലും മദ്ധ്യപ്രദേശിലും മുന്‍തൂക്കം ലഭിച്ചതും ഓഹരി നിക്ഷേപകരെ സ്വാധീനിച്ചു. രണ്ടുമാസത്തെ വിറ്റൊഴിയല്‍ ട്രെന്‍ഡിന് വിരാമമിട്ട് വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (FIIs) വീണ്ടും ഇന്ത്യന്‍ ഓഹരികള്‍ വന്‍തോതില്‍ വാങ്ങിത്തുടങ്ങിയതും വിപണിയില്‍ ആവേശം വിതറിയിട്ടുണ്ട്. ഒക്ടോബറിലെ മുഖ്യ വ്യവസായ മേഖലയുടെ വളര്‍ച്ച വാര്‍ഷികാടിസ്ഥാനത്തില്‍ 0.7ല്‍ നിന്ന് 12.1 ശതമാനമായി കുതിച്ചുയര്‍ന്നതും നേട്ടമായി.  കേന്ദ്രസര്‍ക്കാരിന്റെ ധനക്കമ്മി (Fiscal Deficit) നടപ്പുവര്‍ഷം (2023-24) ബജറ്റില്‍ വിലയിരുത്തിയതിനേക്കാളും താഴെയായിരിക്കുമെന്ന വിലയിരുത്തലുകളും ഓഹരി വിപണിക്ക് ഉന്മേഷം…

Read More

ഇടവേളകളില്ലാതെ ഈ ചെറുപ്പക്കാര്‍ നടന്നടുത്തത് പുതിയ വിജയത്തിലേക്ക് മലപ്പുറം അരീക്കോട്ട് നിന്നുള്ള ഒരു സ്റ്റാര്‍ട്ടപ്പിന് ഇക്കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അഭിനന്ദന പ്രവാഹമാണ്. ഇന്ത്യയെ പ്രതിനിധീകരിച്ച് ഫിന്‍ലന്‍ഡിലെ സ്റ്റാര്‍ട്ടപ്പ് സംഗമത്തിലെത്തിയ ഇവരെ പ്രകീര്‍ത്തിച്ച് കേന്ദ്രമന്ത്രി നിര്‍മല സീതാരാമനും രംഗത്തെത്തി. ഫിന്‍ലന്‍ഡ് സര്‍ക്കാരിന് കീഴില്‍ നടന്ന ‘ഗ്ലോബല്‍ എക്‌സ്പീരിയന്‍സ് ടാംപെരെ’ ടാലന്റ് ബൂസ്റ്റ് സംഗമം അവിടുത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രചോദനമേകുന്ന പരിപാടിയാണ്. അതിന് ലോകമെമ്പാടു നിന്നും തിരഞ്ഞെടുത്ത സ്റ്റാര്‍ട്ടപ്പുകളെ അണി നിരത്തിയപ്പോള്‍ ഇന്ത്യയില്‍ നിന്ന് ‘ഇന്റര്‍വെല്‍’ ടീം മാത്രം. 2024 ജൂലൈയില്‍ ഫിന്‍ലന്‍ഡിനായി അവര്‍ സ്‌കൂൾ കരിക്കുലം തയ്യാറാക്കി തുടങ്ങും. മലപ്പുറം അരീക്കോട് നിന്നും ഫിന്‍ലാന്‍ഡിലെത്തിയ ആ അഞ്ച് മിടുക്കന്മാര്‍ ഇവിടെയുണ്ട്.  പരാജയത്തിന്റെ കയ്പും സൗഹൃദത്തിന്റെ മധുരവും അടുത്തടുത്ത വര്‍ഷങ്ങളില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയ സനഫീര്‍ എന്ന ചെറുപ്പക്കാരനും കൂട്ടുകാരായ റമീസ് അലി, ഷിബിലി അമീന്‍, അസ്‌ലഹ്, നാജിം ഇല്യാസ് എന്നിവര്‍ ചേര്‍ന്ന് 2018ല്‍ ആരംഭിച്ച സംരംഭം കുട്ടികള്‍ക്ക് ട്യൂഷന്‍ നല്‍കുന്ന സാധാരണ ഓഫ്‌ലൈന്‍ സംവിധാനം…

Read More