Author: Together Keralam

ക്ലൗഡ്‌പാഡിന്റെ ബോട്സ്.സർവീസസിൽ 83 കോടി രൂപ നിക്ഷേപിക്കും. യുകെ ആസ്ഥാനമായ മലയാളി സ്റ്റാർട്ടപ് ക്ലൗഡ്‌പാഡിന്റെ നിർമിത ബുദ്ധി അധിഷ്ഠിത സാസ് പ്ലാറ്റ്ഫോം ബോട്സ്.സർവീസസിൽ (Bots.services) മൈക്രോസോഫ്റ്റ് വക നിക്ഷേപം. 5 മുതൽ 10 മില്യൻ ഡോളർ (ഏകദേശം 83 കോടി രൂപ) വരെ നിക്ഷേപിക്കാനാണു ധാരണ. റീട്ടെയ്ൽ, ഹെൽത്ത് കെയർ, ഫിനാൻസ് തുടങ്ങിയ വിവിധ വ്യവസായങ്ങൾക്കു നിർമിത ബുദ്ധി അധിഷ്ഠിത സേവനങ്ങളാണു ബോട്സ്.സർവീസസ് നൽകുന്നത്. പാർട്നർ കരാറിലും ഒപ്പുവച്ചതോടെ മൈക്രോസോഫ്റ്റ് വിദഗ്ധരുടെയും ഉപയോക്താക്കളുടെയും പങ്കാളികളുടെയും നെറ്റ്‌വർക് ആക്‌സസും ക്ലൗഡ്‌പാഡിനു ലഭ്യമാകും. അഷർ ഓപ്പൺ എഐ, മൈക്രോസോഫ്റ്റ് 365 കോ പൈലറ്റ് തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകളും ലഭിക്കും. യുഎസിലും യുകെ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിലുമാണു സേവനം ലഭ്യമാക്കുന്നതെങ്കിലും ക്ലൗഡ്‌പാഡ് ഡവലപ്മെന്റ് സെന്ററും സർവീസ് ടീമും പ്രവർത്തിക്കുന്നതു കൊച്ചിയിലാണ്. തിരുവനന്തപുരം സ്വദേശികളായ ആരോമൽ ജയരാജ് ഷിക്കി – അഭിഷേക് ജയരാജ് ഷിക്കി സഹോദരങ്ങളാണു ക്ലൗഡ്‌പാഡ് സ്ഥാപിച്ചത്. ആദ്യ ഘട്ട നിക്ഷേപമായി 1.5 ലക്ഷം…

Read More

മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് നിഫ്റ്റി ഇന്നലെ 19.95 പോയിന്റ് (0.1 ശതമാനം) നേട്ടത്തോടെ 20,926.35 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. സൂചിക 21,000-ൽ പ്രതിരോധം നേരിടുന്നു. ബുള്ളിഷ് ട്രെൻഡ് തുടരുന്നതിന്, സൂചിക ഈ നിലയ്ക്ക് മുകളിൽ ക്ലാേസ് ചെയ്യണം. നിഫ്റ്റി ഇന്നലെ ഉയർന്ന് 20,929 ൽ വ്യാപാരം ആരംഭിച്ചു. സൂചിക ക്രമേണ ഇടിഞ്ഞ് 20,769.50 എന്ന താഴ്ന്ന നിലയിലെത്തി. ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തിൽ, സൂചിക തിരിച്ചു കയറി 20,950 എന്ന ഉയർന്ന നിലവാരം പരീക്ഷിച്ചു. 20,926.35 ൽ ക്ലോസ് ചെയ്തു. റിയൽറ്റി, ഫാർമ, ഓട്ടോ, മെറ്റൽ എന്നീ മേഖലകളാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്, അതേസമയം ഐടി, ബാങ്കുകൾ, ധനകാര്യ സേവനങ്ങൾ എന്നിവ കൂടുതൽ നഷ്ടത്തിൽ അവസാനിച്ചു. 1290 ഓഹരികൾ ഉയർന്നു, 1060 ഓഹരികൾ ഇടിഞ്ഞു,134 എണ്ണത്തിൽ മാറ്റമില്ല. നിഫ്റ്റിയിൽ എൻ.ടി.പി.സി, ഹീറോമോട്ടോ കോർപ്, പവർ ഗ്രിഡ്, അദാനി പോർട്സ് എന്നിവ കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ ടി.സി.എസ്, ഇൻഫോസിസ്, ആക്സിസ് ബാങ്ക്, ബജാജ് ഫിൻസെർവ് എന്നിവയ്ക്കാണ് കൂടുതൽ…

Read More

10 വര്‍ഷം മുൻപ് അച്ഛൻ നടത്തിയിരുന്ന സോഡാ നിർമാണ യൂണിറ്റ് 6 ലക്ഷം മുടക്കി അഖിൽ പുതുക്കിയെടുക്കുകയായിരുന്നു. രണ്ടു ലക്ഷം രൂപയോളമാണ് പ്രതിമാസ ലാഭം. മൂന്നു പേർക്ക് തൊഴിലും നൽകുന്നു. 26 വയസ്സിനുള്ളിൽ നല്ലൊരു ബിസിനസ് കണ്ടെത്തി വിജയിപ്പിക്കാനായതിന്റെ സന്തോഷത്തിലാണ് അഖിൽ. എറണാകുളം കളമശ്ശേരി ഉദ്യോഗമണ്ഡലിൽ ‘റെയിൻബോ ഗോലി സോഡ’ എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ഈ യുവാവ്. ജീവിതം പ്രതിസന്ധിയിലായപ്പോൾ കൗമാരത്തിൽതന്നെ പല പണികൾ ചെയ്യേണ്ടി വന്നെങ്കിലും അവസാനം കണ്ടെത്തിയ ബിസിനസ് മികച്ച വിജയമാക്കാൻ കഴിഞ്ഞതിന്റെ സംതൃപ്തിയുണ്ട് അഖിലിന്റെ വാക്കുകളിൽ. 5 വർഷം ഡെലിവറി ബോയ് പ്ലസ് ടുവിനു ശേഷം സാമ്പത്തികപ്രശ്നങ്ങൾ മൂലം തുടർന്നു പഠിക്കുവാൻ കഴിഞ്ഞില്ല. നല്ലൊരു ഫു‍ട്ബോൾ പ്ലെയറായിരുന്ന അഖിൽ സെവൻസ് ജില്ലാ ടീം അംഗമായിരുന്നു. സീസണുകളിൽ മാത്രമാണ് കളി എന്നതിനാൽ അതൊരു വരുമാനമാർഗമായി മാറിയില്ല. അങ്ങനെയാണ് ഫുഡ് ഡെലിവറി ബോയിയാവുന്നത്. ദിവസവും 500–800 രൂപയാണു ലഭിച്ചിരുന്നത്. പെട്രോൾ ചെലവ് കഴിഞ്ഞാൽ മിച്ചം ഒന്നും കാണില്ല. അങ്ങനെയാണ് മറ്റെന്തെങ്കിലും…

Read More

നവംബര്‍ അവസാനവാരം ഐ.പി.ഒയുമായി ഓഹരി വിപണിയിലെത്തിയ 5 കമ്പനികളില്‍ നാലും നേട്ടത്തില്‍ ഓഹരി വിപണിയിലേക്ക് പത്തിലധികം കമ്പനികളെയാണ് നവംബര്‍ സമ്മാനിച്ചത്. പ്രതീക്ഷിച്ചതിലും മികച്ച നിക്ഷേപ പങ്കാളിത്തം കൊണ്ട് ഇവയെല്ലാം തന്നെ ശ്രദ്ധേയമാകുകയും ചെയ്തു. ലിസ്റ്റിംഗില്‍ നല്‍കിയ നേട്ടത്തെയും മറികടന്നാണ് ഇവയില്‍ പലതിന്റെയും യാത്ര. താരമായി ഐ.ആര്‍.ഇ.ഡിഎ പൊതുമേഖലാ കമ്പനിയായ ഇന്ത്യന്‍ റിന്യുവബ്ള്‍ എനര്‍ജി ഡെവലപ്‌മെന്റ് ഏജന്‍സി ലിമിറ്റഡാണ് (ഐ.ആര്‍.ഇ.ഡി.എ) ഇതില്‍ ഏറ്റവും കുതിപ്പ് കാണിക്കുന്ന ഓഹരി. ലിസ്റ്റിംഗ് വിലയേക്കാള്‍ 200 ശതമാനത്തിലധികം ഉയര്‍ച്ചയിലാണ് ഓഹരി ഉള്ളത്. തിങ്കളാഴ്ച 20 ശതമാനം അപ്പര്‍ സര്‍കീട്ടിലെത്തിയ ഓഹരി ഇന്ന് 13 ശതമാനത്തോളം നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. 32 രൂപ ഇഷ്യു വിലയുണ്ടായിരുന്ന ഓഹരി നവംബര്‍ 29ന് ലിസ്റ്റ് ചെയ്തപ്പോള്‍ 50 രൂപയിലെത്തി. ഓഹരി വിപണിയില്‍ 12 ദിവസം പിന്നിടുമ്പോള്‍ ഓഹരിയുടെ വില 100 രൂപ എന്ന നാഴികക്കല്ലും കടന്നു. ഇന്ന് രാവിലത്തെ സെഷനില്‍ ഓഹരി വില 102 രൂപയിലെത്തിയിരുന്നു. അതായത് 218 ശതമാനം ഉയര്‍ച്ച.…

Read More

സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ധനസഹായം 72% ഇടിഞ്ഞു  ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ധനസഹായം 2023ല്‍ കുത്തനെ ഇടിഞ്ഞ് (72% ഇടിവ്) 700 കോടി ഡോളറായി. ഇതോടെ സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗില്‍ ആഗോളതലത്തില്‍ 4-ാം സ്ഥാനത്ത് നിന്ന് 5-ാം സ്ഥാനത്തേക്ക് ഇന്ത്യ പിന്തള്ളപ്പെട്ടു. മുന്‍ വര്‍ഷം ഇത് 2500 കോടി ഡോളറായിരുന്നു. 2016ലെ മൂന്നാം പാദത്തിലെ മോശം പ്രകടനത്തിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിക്ഷേപമാണ് 2023ന്റെ നാലാം പാദത്തില്‍ (ഡിസംബര്‍ 5 വരെ) കാണാനാകുന്നതെന്ന് ഗവേഷണ പ്ലാറ്റ്‌ഫോമായ ട്രാക്‌സണ്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. നിരവധി 2023ല്‍  സ്റ്റാര്‍ട്ടപ്പുകളും അടച്ചുപൂട്ടി. പ്രാരംഭഘട്ട ഫണ്ടിംഗും സീഡ്-സ്റ്റേജ് ഫണ്ടിംഗും യഥാക്രമം 70 ശതമാനം, 60 ശതമാനം എന്നിങ്ങനെ സമാനമായ ഇടിവ് രേഖപ്പെടുത്തി. രാജ്യത്തിന്റെ ടെക് മേഖലയില്‍ 2023ല്‍ ഇതുവരെ 10 കോടി ഡോളര്‍ മൂല്യമുള്ള 17 ഫണ്ടിംഗ് റൗണ്ടുകള്‍ മാത്രമാണ് നടന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 55 ആയിരുന്നു. ഇതില്‍ 69 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഈ വര്‍ഷം ഇതുവരെ സ്റ്റാര്‍ട്ടപ്പുകളില്‍…

Read More

ഡിസംബര്‍ എട്ടിലെ മാര്‍ക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി. നിഫ്റ്റി 68.25 പോയിന്റ് (0.33 ശതമാനം) നേട്ടത്തോടെ 20,969.40 എന്ന റെക്കോര്‍ഡ് ഉയരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബുള്ളിഷ് പ്രവണത തുടരാന്‍, സൂചിക 21,000ന്റെ പ്രതിരോധം മറികടക്കേണ്ടതുണ്ട്. നിഫ്റ്റി ഉയര്‍ന്ന് 20,934.10ല്‍ വ്യാപാരം തുടങ്ങി. 21,006.10 എന്ന റെക്കോര്‍ഡ് നിലവാരം പരീക്ഷിച്ച ശേഷംസൂചിക താഴ്ന്ന് 20,862.70ല്‍ എത്തി. ഒടുവില്‍ സൂചിക കയറി 20,969.40ല്‍ ക്ലോസ് ചെയ്തു. ഐടി, പ്രൈവറ്റ് ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസുകള്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ മേഖലകള്‍, അതേസമയം എഫ്എംസിജി, ഫാര്‍മ, ഓട്ടോ, മെറ്റല്‍ മേഖലകള്‍ താഴ്ന്നു ക്ലോസ് ചെയ്തു. വിപണിഗതി നെഗറ്റീവ് ആയിരുന്നു, 932 ഓഹരികള്‍ ഉയര്‍ന്നു, 1398 എണ്ണം ഇടിഞ്ഞു, 153 എണ്ണം മാറ്റമില്ലാതെ തുടരുന്നു. നിഫ്റ്റിയില്‍ എച്ച്.സി.എല്‍ ടെക്, എല്‍.ടി.ഐ മൈന്‍ഡ് ട്രീ, ജെ.എസ്.ഡബ്‌ള്യു സ്റ്റീല്‍, അപ്പോളോ ഹോസ്പിറ്റല്‍സ് എന്നിവ കൂടുതല്‍ നേട്ടമുണ്ടാക്കിയപ്പോള്‍ അദാനി എന്റര്‍പ്രൈസസ്, ഐ.ടി.സി, അദാനി പോര്‍ട്‌സ്, ഹീറോ മോട്ടോകോ എന്നിവയ്ക്കാണു കൂടുതല്‍ നഷ്ടം. നിഫ്റ്റി…

Read More

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് 6.50 ശതമാനത്തിൽ നിലനിർത്തുകയും 2024 സാമ്പത്തിക ജിഡിപി വളർച്ചാ പ്രവചനം ഉയർത്തുകയും ചെയ്തതിന് പിന്നാലെ ബാങ്കിം​ഗ് ഓഹരികളിലുണ്ടായ മുന്നേറ്റത്തിൽ സെൻസെക്സിനും നിഫ്റ്റിക്കും വെള്ളിയാഴ്ചയും നേട്ടം. 21,000ത്തിന് മുകളിൽ പുതിയ ഉയരം കുറിച്ച നിഫ്റ്റി 68 പോയിന്റ് നേട്ടത്തിൽ 20,969.40 ലും സെൻസെക്സ് 304 പോയിന്റ് ഉയർന്ന് 69,825.60 ലും ക്ലോസ് ചെയ്തു. നേട്ടത്തിൽ വ്യാപാരം ആരംഭിച്ച സൂചികകൾ ആർബിഐ പ്രഖ്യാപനത്തിന് പിന്നാലെ കുതിച്ചു. നിഫ്റ്റി ആദ്യമായി 21,000 ത്തിന് മുകളിൽ കടന്ന് എക്കാലത്തെയും ഉയർന്ന നിലവാരമായ 21,006.10 ൽ എത്തി. സെൻസെക്‌സ് 69,893.8 ൽ പുതിയ ഉയരം കുറിച്ചു. എച്ച്‌സിഎൽ ടെക്‌നോളജീസ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, എൽടിഐമിൻഡ്ട്രീ, അപ്പോളോ ഹോസ്പിറ്റൽസ്, ഇൻഫോസിസ് എന്നിവ നേട്ടമുണ്ടാക്കി. അദാനി എന്റർപ്രൈസസ്, ഐടിസി, അദാനി പോർട്ട്‌സ്, ഹീറോ മോട്ടോകോർപ്പ്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ് എന്നിവയാണ് നിഫ്റ്റിയിൽ നഷ്ടത്തിലായ പ്രമുഖർ. സെക്ടറൽ സൂചികകളുടെ പ്രകടനം സെക്ടറൽ സൂചികകളിൽ എഫ്എംസിജി, ഓയിൽ ആൻഡ്…

Read More

ജീവിത ചിലവുകൾ ഓരോ ദിവസവും വർദ്ധിക്കുകയാണ്. അതുകൊണ്ടുതന്നെ നിലവിൽ ചെയ്യുന്ന ജോലിയോടൊപ്പം സൈഡ് ബിസിനസ് ആയി മറ്റൊരു ജോലി കൂടി ചെയ്യുന്നത് കൂടുതൽ സാമ്പത്തിക ഭദ്രതയ്ക്ക് സഹായകരമാണ്. ഇന്റർനെറ്റ് വലിയ രീതിയിൽ പുരോഗതി കൈവരിച്ചിരിക്കുന്ന പുതിയ കാലത്ത് വീട്ടിലിരുന്നു കൊണ്ട് തന്നെ അത്തരത്തിലുള്ള ജോലികൾ ചെയ്യാൻ സാധിക്കും എന്നതാണ് ഏറ്റവും വലിയ ഗുണം. അല്ലെങ്കിൽ മുഴുവൻ സമയവും വീട്ടിലിരുന്നു കൊണ്ട് തന്നെ ജോലി ചെയ്ത് വരുമാനം കണ്ടെത്താനുള്ള സാധ്യതകളും ഇന്നുണ്ട്. അത്തരത്തിലുള്ള ചില സാധ്യതകൾ പരിശോധിക്കാം. ഫ്രീലാൻസിംഗ് വീട്ടിലിരുന്ന് കൊണ്ടു തന്നെ പണം സമ്പാദിക്കാനുള്ള ഏറ്റവും ജനപ്രിയമായ മാർഗങ്ങളിലൊന്നായി ഫ്രീലാൻസിംഗ് മാറിയിരിക്കുന്നു. അപ്പ് വർക്ക് (Upwork), ഫ്രീലാൻസർ (Freelancer), ഫിവെർ(Fiverr ) പോലുള്ള പ്ലാറ്റ്‌ഫോമുകൾ ഫ്രീലാൻസിംഗ് സാധ്യതകൾ വലിയ രീതിയിൽ നൽകുകയും ചെയ്യുനുണ്ട്. ലോകമെമ്പാടുമുള്ള ക്ലയന്റുകളുമായി വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളെ ബന്ധിപ്പിക്കുകയാണ് ഈ പ്ലാറ്റ്ഫോമുകൾ ചെയ്യുന്നത്. നിങ്ങളുടെ വൈദഗ്ധ്യം എഴുത്ത്, ഗ്രാഫിക് ഡിസൈൻ, പ്രോഗ്രാമിംഗ് അല്ലെങ്കിൽ ഡിജിറ്റൽ മാർക്കറ്റിംഗ് തുടങ്ങിയ മേഖലകളിലാണെങ്കിൽ വീട്ടിലിരുന്ന്…

Read More

ആദ്യമായി 21,000 ഭേദിച്ച് നിഫ്റ്റി. പിന്നീട് 20,990 നിലയിലേക്ക് താഴ്ന്നു ഈ ധനകാര്യ വർഷത്തെ ജി.ഡി.പി വളർച്ച ഏഴു ശതമാനമായി ഉയരുമെന്നു റിസർവ് ബാങ്ക്. രാജ്യത്ത് പലിശ നിരക്കുകളിൽ മാറ്റമില്ല. മൂന്ന് ദിവസത്തെ പണ നയ കമ്മിറ്റി (എം.പി.സി) തീരുമാനങ്ങൾ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ഇന്ന് രാവിലെ വിശദീകരിച്ചു. പണനയ കമ്മിറ്റി നിരക്കുകളിൽ മാറ്റം വരുത്തിയില്ല. റീപാേ നിരക്ക് 6.5 ശതമാനത്തിൽ തുടരും. ബാങ്ക് റേറ്റുംമാർജിനൽ സ്റ്റാൻഡിംഗ് ഫസിലിറ്റിയും 6.75 ശതമാനത്തിൽ തുടരും. എസ്‌.ഡി.എഫ് നിരക്ക് 6.25 ശതമാനമായി തുടരും.പണലഭ്യത ക്രമേണ നിയന്ത്രിക്കുന്ന നയം തുടരും. ഇതെല്ലാം വിപണി പ്രതീക്ഷിച്ചതു തന്നെയാണ്. അതിനാൽ ഇവ പ്രഖ്യാപിച്ചപ്പാേൾ വിപണിയിൽ കാര്യമായ ചലനം ഉണ്ടായില്ല. ജി.ഡി.പി വളർച്ച സംബന്ധിച്ച നിഗമനം ഉയർത്തുമെന്നു പ്രതീക്ഷിച്ചവർ 6.8 ശതമാനം ആണു കണക്കാക്കിയത്. പക്ഷേറിസർവ് ബാങ്ക് നിഗമനം ഏഴ് ശതമാനമായി. ഒക്ടോബർ-ഡിസംബർ വളർച്ച പ്രതീക്ഷ ആറിൽ നിന്ന് 6.5 ശതമാനമാക്കി. ജനുവരി-മാർച്ചിലേത് 5.7ൽ നിന്ന് ആറു…

Read More

ബെംഗളൂരു∙ ബഹിരാകാശ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി ഉൽപന്നങ്ങളും സേവനങ്ങളും വികസിപ്പിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് ഇന്ത്യൻ നാഷനൽ സ്പേസ് പ്രമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ (ഇൻ–സ്പേസ്) സീഡ് ഫണ്ടിങ് പദ്ധതി പ്രഖ്യാപിച്ചു. ഇസ്റോയുടെ കീഴിലുള്ള നാഷനൽ റിമോട്ട് സെൻസിങ് സെന്ററുമായി (എൻആർഎസ്‌സി) സഹകരിച്ച്, നഗരവികസന, ദുരന്തനിവാരണ രംഗത്തു പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കാണ് ഫണ്ട് അനുവദിക്കുന്നത്. സ്റ്റാർട്ടപ്പുകൾ ഈ മാസം 20ന് മുൻപായി അപേക്ഷിക്കണം.

Read More