Author: Together Keralam

പുതുവർഷ ആഘോഷങ്ങളുടെ ആലസ്യം പോലെ മന്ദ​ഗതിയിലാണ് 2024 ലെ ആദ്യ ദിവസത്തിൽ വിപണിയിലെ വ്യാപാരം. ഉച്ചയോടെ നേരിയ ഇടിവ് നേരിട്ടിട്ടുണ്ട്. 2023 ലെ മിന്നുന്ന പ്രകടനത്തിന് ശേഷം കുതിപ്പ് തുടരുമെന്ന സാധ്യത തന്നെയാണ് വിപണിയിലുള്ളത്. ഈ സാഹചര്യത്തിൽ ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ ഷെയർഖാൻ ബാങ്കിംഗ്, ഫാർമ, ഓട്ടോ തുടങ്ങിയ സെക്ടറുകളിൽ നിന്നുള്ള വിവിധ ഓഹരികളെ നിക്ഷേപത്തിനായി നിർദ്ദേശിക്കുന്നുണ്ട്. 35 ശതമാനം വരെ ലാഭ സാധ്യതയുള്ള ഓഹരികളാണിവ.   എച്ച്ഡിഎഫ്സി ബാങ്ക് സ്വകാര്യ മേഖലയിൽ മുൻനിരയിലുള്ള എച്ച്ഡിഎഫ്സി ബാങ്കാണ് പട്ടികയിൽ ഒന്നാമത്. ബ്രോക്കറേജ് സ്ഥാപനമായ ഷെയർഖാൻ എച്ച്‌ഡിഎഫ്‌സി ബാങ്കിന് 1900 രൂപ ലക്ഷ്യ വിലയിൽ ബൈ റേറ്റിംഗ് നിലനിർത്തുന്നുണ്ട്. തിങ്കളാഴ്ച 1,700 രൂപയിൽ ലഭ്യമായ ഓഹരി വിപണി വിലയേക്കാൾ 11 ശതമാനം ഉയർച്ച സാധ്യതയെ സൂചിപ്പിക്കുന്നു. ഇൻഡസ്ഇൻഡ് ബാങ്ക് സ്വകാര്യ മേഖലയിലുള്ള ഇൻഡസ്‌ഇൻഡ് ബാങ്കിനും ഷെയർഖാൻ ബൈ റേറ്റിം​ഗ് നൽകുന്നുണ്ട്. 1,850 രൂപയാണ് ബ്രോക്കറേജ് സ്ഥാപനം ഓഹരിക്ക് നൽകുന്ന ലക്ഷ്യവില. തിങ്കളാഴ്ച 1,602…

Read More

ആകെ12,537 കോടി രൂപയുടെ നിക്ഷേപം, 4.3 ലക്ഷം തൊഴിൽ സൃഷ്ടിച്ചെന്നും മന്ത്രി. വ്യവസായ വകുപ്പ് ആവിഷ്കരിച്ച സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി പുതുതായി നിലവിൽ വന്ന സംരംഭങ്ങളുടെ എണ്ണം2 ലക്ഷം കവിഞ്ഞെന്നു മന്ത്രി പി.രാജീവ്. 2022 ഏപ്രിൽ 1ന് ആരംഭിച്ച പദ്ധതിയിൽ ഇന്നലെ വരെ 2,01,518 സംരംഭങ്ങളാണു പുതിയതായി തുടങ്ങിയതെന്നും ഇതിലൂടെ 12,537 കോടി രൂപയുടെ നിക്ഷേപവും 4,30,089 തൊഴിലും സൃഷ്ടിക്കപ്പെട്ടെന്നും മന്ത്രി അവകാശപ്പെട്ടു.  പുതിയ സംരംഭങ്ങളിൽ മൂന്നിലൊന്നും (64,127) വനിതകളുടേതാണ്. പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾ ആരംഭിച്ചത് 8,752 സംരംഭങ്ങൾ. ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം സംരംഭങ്ങൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ആദ്യ വർഷത്തിൽ എട്ടാം മാസത്തിൽ തന്നെ ലക്ഷ്യം കൈവരിച്ചെന്നും മന്ത്രി പറഞ്ഞു. വിജയം കണക്കിലെടുത്താണ് ഈ വർഷവും തുടരാൻ തീരുമാനിച്ചത്. ഏപ്രിൽ 1 മുതൽ ഇന്നലെ വരെ 61,678 പുതിയ സംരംഭങ്ങൾ റജിസ്റ്റർ ചെയ്തു. ഇതിലൂടെ 4115 കോടി രൂപയുടെ നിക്ഷേപവും 1,30,038 പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. ഭക്ഷ്യസംസ്കരണ…

Read More

മുണ്ടും മടക്കികുത്തി ചെന്ന് കോടികള്‍ ഫണ്ടിംഗ് നേടിയ മാനസ് മധു ഷാര്‍ക്ക് ടാങ്കിലെ ടോപ് പെര്‍ഫോമര്‍. എഴക്ക ശമ്പളമുള്ള ജോലി ഉപേക്ഷിച്ചാണ് മാനസ് മധു എന്ന ചെറുപ്പക്കാരന്‍ സംരംഭകന്റെ കുപ്പായമണിഞ്ഞത്. മുണ്ടും മടക്കി കുത്തി ചെന്ന് നിക്ഷേപം കണ്ടെത്തുന്നവരുടെ ആഗോള ഫണ്ട് റേസിംഗ് വേദിയായ ഷാര്‍ക്ക് ടാങ്കില്‍ കോടികളുടെ ഫണ്ടിംഗ് നേടിയ ആലപ്പുഴക്കാരന്റെ തലവര തെളിഞ്ഞ കഥ ഇങ്ങനെയാണ്. ബംഗളൂരുവിലെ ജോലി ഉപേക്ഷിച്ച് തിരുവനന്തപുരത്തെ ഐ.ടി കമ്പനിയില്‍ മാനസ് ജോലിക്ക് ചേര്‍ന്നത് തന്നെ ഒഴിവു സമയങ്ങളില്‍ കേരളത്തില്‍ നിന്നുകൊണ്ടൊരു ബിസിനസുകാരനാകണം എന്ന ആശയുമായിട്ടാണ്. ആദ്യം ചക്കയില്‍ നിന്നൊരു വീഗന്‍ ഉല്‍പ്പന്നം പുറത്തിറക്കാനുള്ള ശ്രമങ്ങളിലായിരുന്നു. വിദേശ വിപണിയില്‍ട്രെന്‍ഡിംഗ് ആയിക്കൊണ്ടിരിക്കുന്ന വീഗന്‍ ലൈഫ്‌സ്റ്റൈല്‍ ഉല്‍പ്പന്നങ്ങളില്‍ ഇവിടെ നിന്ന് കയറ്റി അയയ്ക്കുന്ന തന്റെ ഉല്‍പ്പന്നവും ക്ലിക്ക് ആകും എന്ന പ്രതീക്ഷയുണ്ടായിരുന്നു മാനസിന്. എന്നാല്‍ അതത്ര ക്ലിക്ക് ആയില്ല. ഗുണമേന്മ എത്ര വാഗ്ദാനം ചെയ്താലും സ്വാദില്ലാത്ത ഭക്ഷണം വിപണിയില്‍ ക്ലിക്ക് ആകാന്‍ വലിയ പ്രയാസമാണ്. അങ്ങനെയിരിക്കെയാണ് കേരളത്തില്‍…

Read More

വെറും 2,000 രൂപക്ക് വീട്ടിലെ അടുക്കളയിൽ ഒരു ഭർത്താവും ഭാര്യയും ചേർന്ന് നടത്തിയ പരീക്ഷണം. വർഷങ്ങൾ പിന്നിട്ടപ്പോൾ സംരംഭത്തിൻെറ മൂല്യം 10 ലക്ഷം കോടി ഡോളർ. ബിസിനനസിലേക്ക് നിക്ഷേപം ഒഴുകുന്നത്. വിൽക്കുന്നത് ഫിൽറ്റർ കോഫിയും ലഘു ഭക്ഷണങ്ങളും.  വെറും 2000 രൂപയിൽ നിന്ന് തുടങ്ങി 10 ലക്ഷം കോടി ഡോളറിലേറെ മൂല്യവുമായി മുന്നേറുകയാണ് തമിഴ്നാട്ടിൽ നിന്നൊരു സ്റ്റാ‍ർട്ടപ്പ്.സ്വീറ്റ് കരം കോഫി എന്ന ബ്രാൻഡാണ് തമിഴ്‌നാട്ടിലെ ശ്രദ്ധേയമായ സ്റ്റാർട്ടപ്പുകളിൽ ഒന്ന്. കോഫി മാത്രമല്ല നാടൻ പലഹാരങ്ങളും ഈ ബ്രാൻഡിൽ വിപണിയിൽ എത്തുന്നുണ്ട്. മസാല രുചിയുള്ള പലഹാരങ്ങളും ഫിൽറ്റർ കോഫിയുമാണ് ബ്രാൻഡിൻെറ ഹൈലൈറ്റ്. ചെന്നൈയിലാണ് ഈ ബ്രാൻഡിൻെറ തുടക്കം. നളിനി പാർത്ഥിബൻ എന്ന യുവതിയും ഭർത്താവ് ആനന്ദ് ഭരദ്വാജും ചില സുഹൃത്തുക്കളും ചേർന്നാണ് ആശയം വികസിപ്പിച്ചത്. നളിനിയുംആനന്ദും ‌ അവരുടെ വീട്ടിലെ അടുക്കളയിൽ വെറും 2000 രൂപ മാത്രം മുതൽമുടക്കി പരമ്പരാഗത ലഘുഭക്ഷണങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. വൃത്തിയായി രുചിയോടെ ‌‍‍മുറുക്കുകളും ഉണ്ടാക്കിത്തുടങ്ങി. പരമ്പരാഗത…

Read More

ഇന്ത്യൻ ഇക്വിറ്റി വിപണിക്ക് ശുഭകാലമായിരുന്നു 2023. സെൻസെക്സും നിഫ്റ്റിയും 19 ശതമാനത്തിന്റെ നേട്ടമാണ് ഇക്കാലയളവിൽ ഉണ്ടാക്കിയത്. 2023 കലണ്ടർ വർഷത്തിൽ മൾട്ടിബാ​ഗർ റിട്ടേൺ നൽകി ഓഹരികൾ നിരവധിയാണ്. ഇക്കൂട്ടത്തിൽ ശ്രദ്ധേയമായൊരു ഫിനാൻഷ്യൽ ഓഹരിയാണ് ധ്രുവ ക്യാപിറ്റിൽ സർവീസസ്. മൂന്ന് വർഷത്തിനിടെ 5,900 ശതമാനത്തോളം ഉയർന്ന ഓഹരി 2023 ൽ ഏകദേശം എല്ലാ മാസത്തിലും ഇരട്ടയക്ക റിട്ടേൺ നൽകി. ധ്രുവ ക്യാപിറ്റിൽ സർവീസസ് ഇന്ത്യയിലെ ബാങ്ക് ഇതര സാമ്പത്തിക കമ്പനിയാണ് ധ്രുവ ക്യാപിറ്റൽ സർവീസസ് ലിമിറ്റഡ്. സാമ്പത്തിക, നിക്ഷേപ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന കമ്പനിയുടെ ആസ്ഥാനം ഉദയ്പൂരിലാണ്. ഹയർ പർച്ചേസ്, ലീസ് ഫിനാൻസ്, സെക്യൂരിറ്റികളിലെ നിക്ഷേപം എന്നിവയാണ് കമ്പനിയുടെ പ്രധാന ബിസിനസ്. വാടക, വാഹനങ്ങൾ ബുക്ക് ചെയ്യൽ എന്നിവയിലൂടെയാണ് കമ്പനിയുടെ പ്രധാന വരുമാനം ലഭിക്കുന്നത്. പ്രധാന ഊന്നൽ ലീസിംഗ് ബിസിനസാണ്. 87 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം. മൾട്ടിബാ​ഗർ ഓഹരി ധ്രുവ ക്യാപിറ്റൽ സർവീസസിന്റെ ഓഹരികൾ കഴിഞ്ഞ 3 വർഷത്തിനിടെ നിക്ഷേപകർക്ക്…

Read More

കഴിഞ്ഞ വര്‍ഷത്തേത് ‘വിവ മജന്ത’ ആയിരുന്നു പാന്റോണ്‍ എന്ന അമേരിക്കന്‍ കമ്പനിയെക്കുറിച്ച് അറിയാമോ? എന്നാല്‍ ഈ കമ്പനിയെക്കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു കാര്യം ഇതാണ്, എല്ലാവര്‍ഷവും ബ്രാന്‍ഡ് ഭാഗ്യ നിറങ്ങള്‍ പ്രഖ്യാപിക്കാറുണ്ട് ഈ കമ്പനി. കഴിഞ്ഞ വര്‍ഷം ഇവര്‍ പ്രഖ്യാപിച്ച നിറം വിവ മജന്തയായിരുന്നു. ഉപഭോക്താക്കളുടെ ചിന്തകളെയും ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാനുള്ള മാനസികാവസ്ഥയെയുമെല്ലാം സ്വാധീനിക്കാന്‍ നിറങ്ങള്‍ക്കാകുമെന്ന തത്വത്തിലൂന്നിയാണ് ഇവര്‍ ഓരോ വര്‍ഷവും നിറങ്ങള്‍ പ്രഖ്യാപിക്കുന്നത്. Pantone Matching System (PMS) എന്ന കളര്‍ standardization ആണ് പാന്റോണ്‍ എന്ന ഈ കമ്പനി അവതരിപ്പിക്കുന്നത്. ഈ PMS ആണ് graphic design, fashion, product design, printing, and manufacturing തുടങ്ങിയ മേഖലകളില്‍ നിറങ്ങളുടെ കാര്യത്തില്‍ മാനദണ്ഡമായി എടുക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ കളര്‍ ഓഫ് ദി ഇയര്‍ – വിവ മജന്തയെ (Viva Magenta) പല വന്‍കിട ബ്രാന്‍ഡുകളും അവരുടെ ബ്രാന്‍ഡിംഗിലും പരസ്യത്തിലുമെല്ലാം ഉപയോഗിക്കുകയും ചെയ്തു. ഇന്‍സ്റ്റാഗ്രാം, ബാസ്‌കിന്‍ റോബിന്‍സ് തുടങ്ങിയ ബ്രാന്‍ഡുകളുടെ ലോഗോവില്‍…

Read More

2023 ലെ അവസാന വ്യാപാര ആഴ്ചയിലേക്ക് ഇന്ത്യൻ വിപണി കടക്കുകയാണ്. തിരിഞ്ഞു നോക്കുമ്പോൾ കലണ്ടർ വർഷത്തിൽ സെൻസെക്സും നിഫ്റ്റിയും ഏകദേശം 17 ശതമാനത്തിന്റെ റിട്ടേൺ നൽകിയിട്ടുണ്ട്. ഭൗമരാഷ്ട്ര പ്രതിസന്ധികളും അമേരിക്കയിലെ ബാങ്കിം​ഗ് പ്രതിസന്ധിയും അദാനി ​ഗ്രൂപ്പിനെതിരായ ഹിൻഡൻബർ​ഗ് റിപ്പോർട്ടുകളും ഈ വർഷത്തിൽ വിപണിയെ ബാധിച്ചു. ഈ പ്രതീകൂല സാഹചര്യങ്ങളെ മറിടകന്നാണ് സൂചികകൾ നേട്ടമുണ്ടാക്കിയത്. 2024 ലേക്ക് നോക്കുമ്പോൾ മേയിൽ വരാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പും ബജറ്റും അടക്കമുള്ള വിഷയങ്ങൾ ഇന്ത്യൻ ഇക്വിറ്റി വിപണിയെ സ്വാധീനിക്കും. 2024 ൽ നിക്ഷേപം നടത്താൻ ആ​ഗ്രഹിക്കുന്നവർക്ക് ഐസിഐസിഐ ഡയറക്ട് ചില ഓഹരികൾ നിർദ്ദേശിക്കുന്നുണ്ട്. ലക്ഷ്യവിലയും സ്റ്റോപ്പ് ലോസും അറിഞ്ഞ് നിക്ഷേപ തന്ത്രം ക്രമീകരിക്കാം. റിലയൻസ് ഇൻഡസ്ട്രീസ് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബിസിനസ് ​ഗ്രൂപ്പുകളിലൊന്നായ റിലയൻസ് ഇൻഡസ്ട്രീസ് 2023 കലണ്ടർ വർഷത്തിൽ 0.70 ശതമാനം റിട്ടേൺ മാത്രമാണ് നൽകിയത്. ഇക്കാലയളവിൽ 17 ശതമാനമാണ് നിഫ്റ്റിയുടെ വളർച്ച. അടുത്ത വർഷം ഓഹരിക്ക് അനുകൂലമായിരിക്കുമെന്നാണ് ഐസിഐസിഐ ഡയറക്ടിന്റെ നി​ഗമനം. ഓഹരി…

Read More

ശ്രീജിത്ത്  കൊട്ടാരത്തിൽ, കേരള സോണല്‍ മാനേജര്‍, ബാങ്ക് ഓഫ് ബറോഡ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ഒട്ടേറെ വായ്പാ പദ്ധതികളുമായി ബാങ്ക്. നാടിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് തന്നെ ചെറുകിട ഇടത്തരം (എം.എസ്.എം.ഇ) സംരംഭങ്ങളാണ്. ഏറെ തൊഴിലുകള്‍ സൃഷ്ടിക്കുന്ന, വളര്‍ച്ചയില്‍ ഗണ്യമായ സംഭാവന ചെയ്യുന്ന ഈ മേഖലയ്ക്കായി വായ്പാ പദ്ധതികളുടെ വലിയനിര തന്നെയാണ് ബാങ്ക് ഓഫ് ബറോഡ (ബി.ഒ.ബി) ഒരുക്കിയിരിക്കുന്നത്. എം.എസ്.എം.ഇ മേഖലയുടെ വളര്‍ച്ചയെ എല്ലാ തരത്തിലും പിന്തുണയ്ക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ബാങ്ക് ഓഫ് ബറോഡ കേരള സോണല്‍ മാനേജര്‍ശ്രീജിത്ത് കൊട്ടാരത്തില്‍ പറയുന്നു. എളുപ്പത്തിലും വേഗത്തിലും വായ്പകള്‍ ലഭ്യമാക്കാനുള്ള സംവിധാനവും ശാഖകളില്‍ ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം.എസ്.എം.ഇകള്‍ക്കായുള്ള ബി.ഒ.ബിയുടെ പ്രധാന ചില വായ്പാ പദ്ധതികള്‍ നോക്കാം: 1. സപ്ലൈ ചെയ്ന്‍ ഫിനാന്‍സ്: വലിയ കോര്‍പ്പറേറ്റ് ശൃംഖലകളുമായി സഹകരിക്കുന്ന ചെറുകിട സംരംഭങ്ങള്‍ക്ക് ഹ്രസ്വകാല വായ്പ ലഭ്യമാക്കുന്ന പദ്ധതിയാണിത്. പ്രവര്‍ത്തന മൂലധനം ലഭ്യമാക്കുകയാണ് ലക്ഷ്യം. 2. പ്രീമിയം ലോണ്‍ എഗെയ്ന്‍സ്റ്റ് പ്രോപ്പര്‍ട്ടി (LAP): പ്രവര്‍ത്തന മൂലധനച്ചെലവ്, പ്ലാന്റ്…

Read More

വിജയത്തിനും പരാജയത്തിനും സാധ്യതയുള്ള മേഖലയാണു സംരംഭകത്വം. പുതിയ സംരംഭങ്ങള്‍ നിരവധി ഉയര്‍ന്നു വരുന്നുണ്ടെങ്കിലും വിജയത്തോടെ നിലനിൽക്കുന്ന ചുരുക്കമാണ്. വ്യക്തിപരമായ നേതൃ​ഗുണം, മാർക്കറ്റിം​ഗ്, വിപണനം തുടങ്ങിയ കഴിവുകൾക്കൊപ്പം മികച്ച സംരഭകത്വ അന്തരീക്ഷമാണ് സംരംഭങ്ങളുടെ വളര്‍ച്ചയിലേക്കു നയിക്കുന്ന പ്രധാന ഘടകം. സ്റ്റാർട്ടപ്പുകളെ വളരാനും ആഗോള ബിസിനസ്ഡൊമെയ്‌നിലേക്ക് സ്റ്റാർട്ടപ്പുളുടെ സാന്നിധ്യം അടയാളപ്പെടുത്താനും കേന്ദ്ര സർക്കാർ നിരവധി സഹായങ്ങൾ നൽകുന്നുണ്ട്. സാങ്കേതിക പിന്തുണ, സബ്‌സിഡികൾ, സാമ്പത്തിക സഹായം, മറ്റ് സേവനങ്ങൾ എന്നിവ നൽകാനായി സർക്കാർ വിവിധ സ്കീമുകൾ ആരംഭിച്ചിട്ടുണ്ട്. സംരഭകത്വത്തിലേക്ക് കടക്കുന്നൊരാളാണെങ്കിൽ സർക്കാർ തലത്തിൽ എന്തെല്ലാം സഹായങ്ങൾ ലഭ്യമാണെന്നത് പരിശോധിക്കാം. സിം​ഗിൾ പോയിന്റ് രജിസ്ട്രേഷൻ സ്കീം ചെറുകിട മേഖലയിൽ നിന്നുള്ള വാങ്ങലുകൾ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയും എംഎസ്ഇയെ പിന്തുണയ്ക്കുന്നതിനുമായി നാഷണൽ സ്മോൾ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ആണ് സിംഗിൾ പോയിന്റ് രജിസ്ട്രേഷൻ സ്കീം (എസ്പിആർഎസ്) നിയന്ത്രിക്കുന്നത്. ഈ സ്കീമിന് കീഴിൽ എംഎസ്ഇകൾ രജിസ്റ്റർ ചെയ്യണം. അതുവഴി ഇഎംഡി അടയ്ക്കുന്നതിൽ ഒഴിവാക്കുന്നതിനൊപ്പം സൗജന്യ ടെൻഡർ, ടെൻഡർ പങ്കാളിത്തം, എംഎസ്ഇകളിൽ നിന്നുള്ള…

Read More

ഇന്ത്യയില്‍ നിന്ന് പേയ്‌മെന്റ് ഗേറ്റ്‌വേ ലൈസന്‍സ് നേടുന്ന ആദ്യ നിയോ ബാങ്കാണ് ഓപ്പണ്‍. മലയാളികളുടെ നേതൃത്വത്തിലുള്ള പ്രമുഖ ഫിന്‍ടെക് പ്ലാറ്റ്‌ഫോമായ ഓപ്പണ്‍ മണിക്ക് (open.money) റിസര്‍വ് ബാങ്കില്‍ നിന്ന് പേയ്‌മെന്റ് അഗ്രഗേറ്റര്‍-പേയ്‌മെന്റ് ഗേറ്റ്‌വേ (PA/PG) ലൈസന്‍സ് ലഭിച്ചു. ചെറുകിട-വ്യാപാര സ്ഥാപനങ്ങള്‍ക്ക് ബാങ്കിംഗ് ലൈസന്‍സില്ലാതെ ടെക്‌നോളജിയുടെ സഹായത്താല്‍ ബാങ്കുകളുമായി സഹകരിച്ച് ധനകാര്യ സേവനങ്ങള്‍ ലഭ്യമാക്കുന്ന കമ്പനിയാണ് (നിയോ ബാങ്ക്) ഓപ്പണ്‍. ചെറുകിട-ഇടത്തരം സ്ഥാപനങ്ങള്‍ക്ക് മെച്ചപ്പെട്ട ധനകാര്യ സേവനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലേക്ക് കൂടുതല്‍ കരുത്തോടെ മുന്നേറാന്‍ ലൈസന്‍സ് ലഭിച്ചതോടെ സാധിക്കുമെന്ന് ഓപ്പണിന്റെ സഹസ്ഥാപകനും സി.ഇ.ഒയുമായ അനിഷ് അച്യുതന്‍ പറഞ്ഞു. ഇടപാടുകള്‍ സുരക്ഷിതമാക്കാന്‍ ആര്‍.ബി.ഐയുടെ ലൈസന്‍സുള്ള മറ്റ് ബാങ്കുകളുമായി ചേര്‍ന്നാണ് നിയോബാങ്കുകള്‍ ഉപയോക്താക്കള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍കിവരുന്നത്. ബാങ്കുകളുടെ പേമെന്റ് ഗേറ്റ്‌വേകള്‍ നിയോ ബാങ്കുകളുടെ പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിക്കുന്നതിനാല്‍ ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനായി 2020 മാര്‍ച്ചിലാണ് ആര്‍.ബി.ഐ പേമെന്റ് അഗ്രഗേറ്റര്‍ ലൈസന്‍സ് അവതരിപ്പിച്ചത്. 132 ഓളം കമ്പനികള്‍ ഇത്തരത്തില്‍ ലൈസന്‍സിന് അപേക്ഷിച്ചെങ്കിലും ഓപ്പണ്‍ ഉള്‍പ്പെടെ 32…

Read More