Author: Together Keralam

ലോകത്ത് എത്ര കോടീശ്വരന്മാരുണ്ടാകുമെന്ന് എപ്പോഴെങ്കിലും അലോചിച്ചിട്ടുണ്ടോ..നിരവധി പേരുണ്ടാകുമെന്നായിരിക്കും ഉത്തരം അല്ലേ. എന്നാൽ അവരെങ്ങനെ കോടീശ്വരന്മാരായി എന്ന് ചിന്തിച്ചിട്ടുണ്ടോ..എല്ലാവർക്കും അവരവരുടേതായ കഥ പറയാനുണ്ടാകും. സ്വന്തം സാമ്രാജ്യം സ്വയം കെട്ടിപ്പൊക്കിയ, മറ്റുള്ളവർക്ക് പ്രചോദനം നൽകാൻ കരുത്തുള്ള വിജയഗാഥ. ഒരിക്കലും മടുക്കാത്ത അർപ്പണ ബോധത്തിന്‍റേയും പരിശ്രമത്തിലൂടേയും വിജയം കൊയ്യുന്നവരുടെ ലോകത്ത് മികച്ച ഉദാഹരണമായി ലക്ഷ്മൻ ദാസ് മിത്തൽ എന്ന സംരംഭകനെ പരിചയപ്പെടുത്താം. ലക്ഷ്മൺ മിത്തൽ ദാസിന്‍റെ ജീവിതം പക്ഷെ അൽപ്പം വ്യത്യസ്തമാണ്. പരിശ്രമം നടത്താനും വിജയം നേടാനും പ്രായം ഒരു തടസമല്ല എന്ന് ഉറപ്പിക്കുന്ന ജീവിതം. പലരും വിരമിക്കാനും വിശ്രമ ജീവിതം നയിക്കാനും തിരഞ്ഞെടുക്കുന്ന പ്രായത്തിൽ തന്‍റെ ബിസിനസ്സ് യാത്ര ആരംഭിച്ച്, സൊണാലിക ഗ്രൂപ്പിന്‍റെ ചെയർമാ ഇന്ത്യയിലെ മൂന്നാമത്തെ വലിയ ട്രാക്ടർ നിർമ്മാതാവായി. 1931ൽ പഞ്ചാബിലെ ഹോഷിയാർപൂരിലാണ് ലക്ഷ്മൺ മിത്തൽ ദാസിന്‍റെ ജനനം. പഠനത്തിൽ മിടിക്കനായിരുന്നു ലക്ഷ്മൺ. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം പഞ്ചാബ് സർവകലാശാലയിൽ നിന്ന് മാസ്റ്റർ ഓഫ് ആർട്ട്സ് പൂർത്തിയാക്കി. എംഎ ഇംഗ്ലീഷിൽ സ്വർണമെഡൽ…

Read More

ബാര്‍ബര്‍ ഷോപ്പുകളില്‍ നിന്നും പുറന്തള്ളുന്ന തലമുടി ജലാശയങ്ങളിലും മറ്റും കെട്ടിക്കിടക്കുന്നത് തടയാന്‍ പുതിയ പദ്ധതി നടപ്പാക്കി മലപ്പുറത്തെ അധ്യാപക ദമ്പതികള്‍. മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ അബ്ദുള്‍ കരീം, അദ്ദേഹത്തിന്റെ ഭാര്യ ബല്‍കീസ് കെ എന്നിവരാണ് ഈ നൂതന പദ്ധതിയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. ഇത്തരത്തില്‍ പുറന്തള്ളുന്ന തലമുടിയില്‍ നിന്ന് വളം, ഓര്‍ഗാനിക് ഡൈ എന്നിവ നിര്‍മ്മിക്കുന്ന പദ്ധതിയ്ക്കാണ് ഈ ദമ്പതികള്‍ തുടക്കം കുറിച്ചത്. ഇതിന്റെ ഭാഗമായി ഒരു സ്റ്റാര്‍ട്ട് അപ്പ് ഇവര്‍ ആരംഭിക്കുകയും ചെയ്തു. ‘Mycrowb’എന്നാണ് ഈ ദമ്പതികളുടെ സ്റ്റാര്‍ട്ട് അപ്പിന്റെ പേര്. തലമുടി സംസ്‌കരണത്തിന്റെ നൂതനവഴികളെപ്പറ്റിയാണ് ഇവര്‍ തങ്ങളുടെ സംരംഭത്തിലൂടെ പറയുന്നത്. ’’ സലൂണ്‍, ബാര്‍ബര്‍ ഷോപ്പ് എന്നിവയില്‍ നിന്ന് ദിനംപ്രതി ധാരാളം തലമുടിയാണ് പുറന്തള്ളുന്നത്. ഇവ പലപ്പോഴും അലക്ഷ്യമായി വലിച്ചെറിയുകയോ അല്ലെങ്കില്‍ ജലാശയങ്ങളില്‍ തള്ളുകയോ ചെയ്യുന്നു. ഈ മേഖലയില്‍ പരിസ്ഥിതി സൗഹാര്‍ദ്ദമായ രീതികള്‍ പിന്തുടരണമെന്ന് തോന്നിയതിനാലാണ് ഞങ്ങള്‍ ഈ പ്രോജക്ട് ആരംഭിച്ചത്,’’ അബ്ദുള്‍ കരീം പറഞ്ഞു. ഇത്തരത്തില്‍ പുറന്തള്ളുന്ന തലമുടി…

Read More

ഭക്ഷ്യസംരഭകര്‍ക്ക് പുത്തന്‍ ആശയങ്ങള്‍ പകര്‍ന്ന് നല്‍കാന്‍ എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം. സിഎംഎഫ്ആര്‍ഐയില്‍ നടക്കുന്ന ‘മില്ലറ്റും മീനും’ പ്രദര്‍ശന ഭക്ഷ്യമേളയിലാണ് സംരഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രത്യേക സംഗമം. കേന്ദ്ര സര്‍ക്കാറിന് കീഴിലെ വിവിധ ഗവേഷണ സ്ഥാപനങ്ങള്‍ സംരംഭകര്‍ക്ക് നല്‍കുന്ന സേവനങ്ങളും സഹായങ്ങളും അതാത് സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞര്‍ നേരിട്ട് വിശദീകരിയ്ക്കും. ശനിയാഴ്ച (30.12.2023)) രാവിലെ 10 മുതല്‍ ഉച്ചവരെയാണ് സംഗമം. ഫുഡ് ടെക്‌നോളജി, ഭക്ഷ്യസംസ്‌കരണം, മൂല്യവര്‍ധിത ഉല്‍പാദനം, പായ്ക്കിങ്, വിപണനം തുടങ്ങി വിവിധ മേഖലകളില്‍ നവസംരംഭകര്‍ക്ക് കരുത്തുപകരുന്ന ആശയങ്ങളും വിവിധ ഗവേഷണ സ്ഥാപനങ്ങള്‍ നല്‍കുന്ന ഇന്‍കുബേഷന്‍ സൗകര്യങ്ങളും അടുത്തറിയാനാകും. തഞ്ചാവൂരുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി, ഒണ്‍ട്രപ്രണര്‍ഷിപ്പ് ആന്റ് മാനേജ്‌മെന്റ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍ ഡിസിപ്ലിനറി സയന്‍സസ് ആന്റ് ടെക്നോളജി, ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന് കീഴിലെ സ്ഥാപനങ്ങളായ കോഴിക്കോട് സുഗന്ധവിള ഗവേഷണ സ്ഥാപനം, കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി, തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങ് വിള ഗവേഷണ സ്ഥാപനം,…

Read More

ആറു മാസം കൊണ്ട് 70 ശതമാനം നേട്ടമുണ്ടാക്കി ഐ.ആര്‍.ബി ഇന്‍ഫ്രാ. വിപണി ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങി. കൂടുതല്‍ ഉയര്‍ന്നു. പിന്നീട് അല്‍പം താണ് വ്യാപാരം തുടരുന്നു. സെന്‍സെക്‌സ് 71,872 വരെയും നിഫ്റ്റി 21,674 വരെയും ഉയര്‍ന്നിട്ടാണ് താണത്. ഐ.ടി കമ്പനികള്‍ ഇന്നു നല്ല നേട്ടത്തിലായി. നിഫ്റ്റി ഐ.ടി ഒന്നര ശതമാനം കയറി. യു.എസ് കുതിപ്പിന്റെ  പാത പിന്തുടര്‍ന്നാണത്. ഐ.ടി കമ്പനികളുടെ മൂന്നാം പാദ റിസല്‍ട്ടുകളും നാലാം പാദ വരുമാന സൂചനയും മോശമാകും എന്ന നിഗമനം ബ്രോക്കറേജുകള്‍ മാറ്റിയിട്ടില്ല. സോണിയുമായുള്ള ലയനം നടക്കാനിടയില്ല എന്ന മാധ്യമ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സീ എന്റര്‍ടെയ്ന്‍മെന്റ്  ഓഹരി പത്തു ശതമാനത്തോളം താണു. ഓഹരി തിരിച്ചു വാങ്ങലിന്റെ വിശദാംശങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ബജാജ് ഓട്ടോ ഓഹരി മൂന്നു ശതമാനത്തോളം ഉയര്‍ന്നു. കോട്ടണ്‍ യാണ്‍ നിര്‍മാതാക്കളായ ട്രൈഡന്റ് ഉല്‍പാദന ശേഷി ഉയര്‍ത്തിയതിനെ തുടര്‍ന്നുള്ള ഓഹരി വിലക്കയറ്റം ഇന്നും തുടര്‍ന്നു. ഇന്ന് എട്ടു ശതമാനമാണ് കയറ്റം. രണ്ടാഴ്ച കൊണ്ട് ഓഹരി…

Read More

ഓഹരി വിപണി നിക്ഷേപത്തിൽ അപകട സാധ്യതയുള്ള മേഖലയാണ് മെെക്രോകാപ് ഓഹരികൾ. കമ്പനികളുടെ സാമ്പത്തിക സ്ഥിതി, കുറഞ്ഞ വോളിയം തുടങ്ങിയ ഘടകങ്ങളാണ് ഇത്തരം കുഞ്ഞൻ ഓഹരികളെ അപകട സാധ്യതയുള്ളതാക്കുന്നത്. അതേസമയം ഇവയിൽ മികച്ചത് കണ്ടെത്തിയാൽ മൾട്ടിബാ​ഗർ റിട്ടേണുകൾ പ്രതീക്ഷിക്കാം. 2019 മുതൽ 2023 വരെയുള്ള കാലത്ത് ഈ രീതിയിൽ റിട്ടേൺ നൽകിയ ഓഹരികൾ മൈക്രോകാപിൽ നിന്ന് മിഡ്കാപിൽ നിന്ന് മുന്നേറിയിട്ടുണ്ട്. മ്യൂച്വൽ ഫണ്ടുകളുടെ നിയന്ത്രണ സ്ഥാപനമായ അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ വർഷത്തിൽ രണ്ട് തവണ ലാർജ്കാപ്, മിഡ്കാപ്, സ്മോൾകാപ് ഓഹരികളുടെ പുതുക്കിയ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നുണ്ട്. ജനുവരി നാലിനാണ് ഏറ്റവും പുതിയ പട്ടിക പ്രസിദ്ധീകരിച്ചത്. ഇതുപ്രകാരം 7 ഓഹരികളാണ് സ്മോൾകാപിൽ നിന്ന് മിഡ്കാപിലേക്ക് ഉയർന്നത്. ഇവയിൽ മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപിച്ച 5 ഓഹരികളെ നോക്കാം. ലാർജ്കാപ് ഓഹരികൾ സെബിയുടെ മാർ​ഗ നിർദ്ദേശം പ്രകാരം വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിൽ മികച്ച 100 കമ്പനികളാണ് ലാർജ്കാപിൽ ഉൾപ്പെടുന്നത്. വിപണി മൂല്യത്തിന്റെ കാര്യത്തിൽ…

Read More

യു.കെയില്‍ ഉപരിപഠനം ചെയ്യുമ്പോഴാണ് ഡോ.ഷാജി കെ. അയിലത്തിന് സ്വന്തം നാട്ടിലെ വൈദ്യശാസ്ത്രമേഖല ഇനിയുമേറെ വളരേണ്ടിയിരിക്കുന്നുവെന്ന് ബോധ്യമാകുന്നത്. കേരളത്തിലേക്ക് തിരിച്ച ഡോ.ഷാജിയുടെ മനസിലെ ലക്ഷ്യങ്ങള്‍ വളരെ വലുതായിരുന്നു. തിരിച്ചെത്തി നാട്ടില്‍ പ്രാക്ടീസ് ചെയ്യുന്നതിനിടെയാണ് പാത്തോളജിസ്റ്റായ ഡോ.രോഹിത്ത് ആര്‍.എസിനെ പരിചയപ്പെടുന്നത്. ആ കണ്ടുമുട്ടല്‍ വലിയൊരു വഴിത്തിരിവായി. ഇന്നവേഷനിലേക്ക് ലോകം ഏറ്റവും കൂടുതല്‍ ഭീതിയോടെ വീക്ഷിക്കുന്ന രോഗമാണ് കാന്‍സര്‍. എന്നാല്‍ റിസര്‍ച്ച് മേഖലയും ക്ലിനിക്കല്‍ വിഭാഗവും തമ്മില്‍ വലിയൊരു വിടവുണ്ടെന്ന് ഡോ.ഷാജിക്കും ഡോ.രോഹിത്തിനും മനസിലായി. ഈ വിടവ് നികത്തി കാന്‍സര്‍ ഗവേഷണമേഖലയില്‍ ഗ്രീന്‍ലി ലൈഫ്‌സയന്‍സസ് എന്ന ബയോടെക്‌നോളജി റിസര്‍ച്ച് സ്ഥാപനം കെട്ടിപ്പടുക്കുകയായിരുന്നു. 2016ലാണ് സ്ഥാപനം ആരംഭിക്കുന്നത്. സ്ഥാപകരെക്കൂടാതെ വ്യവസായ വിദഗ്ധനായ ജയറാം സുബ്രമണ്യന്‍ കൂടി ചേര്‍ന്നതോടെ മികച്ചൊരു ടീം തന്നെ സജ്ജമായി. ഓപ്പറേഷന്‍സ് വിഭാഗത്തിന്റെ തലവനാണ് ഇദ്ദേഹം. ഫണ്ടിംഗ് കേന്ദ്ര ഗവണ്‍മെന്റിന്റെ ഫാസ്റ്റ് ട്രാക്ക് ഗ്രാന്റ് ആണ് ആദ്യം ലഭിച്ചത്. അതിലൂടെ സംരംഭക ആശയം വിപുലീകരിക്കാനായി. സ്വന്തമായി മൂലധനം സമാഹരിച്ചാണ് സംരംഭം ആരംഭിക്കുന്നത്. പിന്നീട് കേരള…

Read More

തദ്ദേശസ്ഥാപനങ്ങള്‍ വഴി സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം. സംസ്ഥാനത്ത് വ്യവസായ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കാനായി തദ്ദേശസ്ഥാപനങ്ങള്‍ വഴി എന്റര്‍പ്രണര്‍ഷിപ്പ് ഫെസിലിറ്റേഷന്‍ ക്യാമ്പയ്ന്‍ നടത്താന്‍ വ്യവസായ വകുപ്പിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി തദ്ദേശസ്ഥാപനങ്ങളില്‍ ഏകദിന ശില്‍പശാലകള്‍ സംഘടിപ്പിക്കും. വിദഗ്ധര്‍ ക്ലാസ് നയിക്കും. ഒരു തദ്ദേശ സ്ഥാപനം ഒരു ഉത്പന്നം സംരംഭക സാധ്യതയുള്ള ഉത്പന്നങ്ങള്‍ കണ്ടെത്തി ‘ഒരു തദ്ദേശസ്ഥാപനം, ഒരു ഉത്പന്നം’ പദ്ധതി നടപ്പാക്കും. 640 തദ്ദേശസ്ഥാപനങ്ങള്‍ ഉത്പന്നങ്ങള്‍ ഇതിനകം തിരഞ്ഞെടുത്തിട്ടുണ്ട്. ഉത്പന്നങ്ങളുടെ മൂല്യവര്‍ധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് പിന്തുണയേകാന്‍ 50,000 രൂപവരെ ധനസഹായം പദ്ധതി വഴി ലഭ്യമാക്കുന്നുണ്ട്.

Read More

കമ്പനിയുടെ ലാഭത്തിൽ നിന്ന് നിശ്ചിത വിഹിതം നിക്ഷേപകർക്കായി മാറ്റിവെയ്ക്കുന്ന കമ്പനികളെ പൊതുവെ മികച്ച അടിത്തറയുള്ള കമ്പനികളായി പരി​ഗണിക്കാറുണ്ട്. ലാഭവിഹിതത്തോടൊപ്പം ഓഹരി ഉടമകൾക്ക് സൗജന്യമായി ഓഹരികളും അനുവദിക്കുകയാണ് മിഡ്കാപ് ഐടി സോഫ്റ്റ്‍വെയർ കമ്പനിയായ ന്യൂജെൻ സോഫ്‌റ്റ്‌വെയർ ടെക്‌നോളജീസ്. 2023 ൽ കമ്പനിയുടെ ഓഹരി സ്വന്തമാക്കിയിരുന്നെങ്കിൽ മൾട്ടിബാ​ഗർ റിട്ടേണും ലാഭവിഹിതവും ഇപ്പോൾ ബോണസ് ഓഹരിയും ലഭിക്കും. ഡൽഹി ആസ്ഥാനമായുള്ള ആഗോള സോഫ്റ്റ്‌വെയർ കമ്പനിയാണ് ന്യൂജെൻ സോഫ്‌റ്റ്‌വെയർ ടെക്‌നോളജീസ്. വർക്ക്ഫ്ലോ ഓട്ടോമേഷൻ മുതൽ ഡോക്യുമെന്റ് മാനേജ്‌മെന്റ് ഇമേജിംഗ് വരെയുള്ള എൻഡ്-ടു-എൻഡ് സോഫ്‌റ്റ്‌വെയർ സൊല്യൂഷനുകളുടെ വികസന ബിസിനസിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണിത്. ബിസിനസ് പ്രോസസ് മാനേജ്‌മെന്റ് (ബിപിഎം), എന്റർപ്രൈസ് കണ്ടന്റ് മാനേജ്‌മെന്റ് (ഇസിഎം) എന്നിവയിൽ വിപണിയിലെ മുൻനിര കമ്പനിയായ ന്യൂജെൻ സോഫ്റ്റ്‌വെയർ ടെക്‌നോളജീസിന് 74 ലധികം രാജ്യങ്ങളിൽ ബിസിനസുണ്ട്. ബോണസ് ഇഷ്യു മിഡ്-ക്യാപ് ഐടി സോഫ്റ്റ്‌വെയർ കമ്പനിയായ ന്യൂജെൻ സോഫ്റ്റ്‌വെയർ ടെക്‌നോളജീസ് ലിമിറ്റഡ് കഴിഞ്ഞ വർഷമാണ് ബോണസ് ഇഷ്യു പ്രഖ്യാപിച്ചത്. നവംബർ 27-ന് ചേർന്ന ബോർഡ് യോ​ഗം 1:1…

Read More

മലപ്പുറം മഞ്ചേരി സ്വദേശിയുടെ ഗ്ലോബല്‍ ബ്രാന്‍ഡ് ശ്രദ്ധേയമാകുന്നു. ആഗോള തലത്തില്‍ മാര്‍ക്കറ്റിംഗ് മേഖലയിലും എ.ഐ തരംഗമാണ്. കേരളത്തില്‍ പിറവിയെടുത്ത് ആഗോള വിപണികളിലേക്ക് കടക്കുന്ന കുട്ടികളുടെ ലക്ഷ്വറി ഫാഷന്‍ സ്റ്റാര്‍ട്ടപ്പ് ആയ ടൈനി മാഫിയയും മാര്‍ക്കറ്റിംഗില്‍ എ.ഐ സാങ്കേതിക വിദ്യ അവതരിപ്പിച്ചിരിക്കുകയാണ്. അന്ന എന്ന എ.ഐ വെര്‍ച്വല്‍ അവതാറിനെയാണ് ടൈനി മാഫിയ അവതരിപ്പിച്ചിരിക്കുന്നത്. കുട്ടികളുടെ ഫാഷന്‍ സെഗ്മെന്റില്‍ ഇന്ത്യയിലെ ആദ്യ എ.ഐ വെർച്വൽ ബ്രാന്‍ഡ് അംബാസിഡര്‍ ആണ് ഇതെന്ന് കമ്പനി അവകാശപ്പെടുന്നു. ”എ.ഐ ബ്രാന്‍ഡ് അംബാസഡര്‍ ഞങ്ങളുടെ ബിസിനസിന്റെ വളര്‍ച്ചയ്ക്കും ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കാനും സഹായിക്കുമെന്നും ഒപ്പം അത് ഞങ്ങളെ മാര്‍ക്കറ്റില്‍ വ്യത്യസ്തരാക്കുമെന്നുമാണ് കരുതുന്നത്” ടൈനി മാഫിയയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഷൈജു അനസ് പറഞ്ഞു. പുതിയ തലമുറയിലെ രക്ഷിതാക്കളുടെ ആവശ്യവും അഭിരുചികളും തിരിച്ചറിഞ്ഞു കൊണ്ടുമുള്ള മികച്ച ഗുണനിലവാരമുള്ള കൂടുതല്‍ വൈവിധ്യമാര്‍ന്ന ഇന്തോ-വെസ്റ്റേണ്‍ ലക്ഷ്വറി ഉല്‍പ്പന്നങ്ങള്‍ ഈ സെഗ്മെന്റില്‍അവതരിപ്പിക്കുകയാണ് ലക്ഷ്യം. അതുവഴി ഇന്ത്യയിലെ ലക്ഷ്വറി കിഡ്‌സ് ഫാഷന്‍ ബ്രാന്‍ഡ് വിഭാഗത്തില്‍ ഒന്നാമതാകാനാണ്…

Read More

മൂന്നുമാസം കൂടി ശേഷിക്കേ കഴിഞ്ഞവര്‍ഷത്തെ വിതരണത്തെ മറികടക്കാനാകുമെന്ന് പ്രതീക്ഷ. ചെറുകിട സംരംഭങ്ങള്‍ക്ക് മൂലധനം ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രധാനമന്ത്രി മുദ്രാ  യോജനപ്രകാരം കേരളത്തില്‍ നടപ്പുവര്‍ഷം വിതരണം ചെയ്ത വായ്പകള്‍ 10,000 കോടി രൂപ കവിഞ്ഞു. 12.59 ലക്ഷം അപേക്ഷകര്‍ക്കായി 10,889.96 കോടി രൂപയാണ് ഈ വര്‍ഷം (2023-24) ഇതിനകം ബാങ്കുകള്‍ മുദ്രാ വായ്പയായി അനുവദിച്ചത്. ഇതില്‍ 10,753.88 കോടി രൂപ വിതരണം ചെയ്തു. വായ്പ കൂടുതല്‍ കിഷോര്‍ വിഭാഗത്തില്‍ 50,000 രൂപവരെ വായ്പ ലഭിക്കുന്ന ശിശു, 50,000 രൂപയ്ക്ക് മുകളില്‍ 5 ലക്ഷം രൂപവരെ ലഭിക്കുന്ന കിഷോര്‍, 5 ലക്ഷത്തിന് മുകളില്‍ 10 ലക്ഷം രൂപവരെ ലഭിക്കുന്ന തരുണ്‍ എന്നീ മൂന്ന് വിഭാഗങ്ങളാണ് മുദ്രാ യോജനയിലുള്ളത്. ഇതില്‍ കിഷോര്‍ വിഭാഗത്തിലാണ് കേരളത്തില്‍ കൂടുതല്‍ തുക വിതരണം ചെയ്തത്. 4.90 ലക്ഷം അപേക്ഷകര്‍ക്കായി 5,427.76 കോടി രൂപ ഈയിനത്തില്‍ അനുവദിച്ചു; ഇതില്‍ 5,350.30 കോടി രൂപ വിതരണം ചെയ്തു. ശിശുവും തരുണും ശിശു…

Read More