Subscribe to Updates
Get the latest creative news from Together Keralam about entrepreneurship and business.
- പ്രീമിയം ഫീച്ചറുകളുമായി മഹീന്ദ്രയുടെ BE 07
- വിവാദമായി എൻ.ടി.എ. നടപടി; നീറ്റ് പരീക്ഷയ്ക്ക് ടെലഗ്രാം വിലക്ക്
- വിപണികൾക്ക് പ്രതീക്ഷ;പശ്ചിമേഷ്യയിൽ സമാധാനക്കാറ്റ്
- സ്വർണവില താഴേക്ക്; രണ്ട് ദിവസത്തിനിടെ പവന് 5,520 രൂപ കുറഞ്ഞു
- ഷിഗെല്ല വ്യാപനം ആശങ്കയാകുന്നു; കൊല്ലത്തും രോഗബാധ
- ഫറോക്ക് സ്വദേശിക്ക് നിപ; സമ്പർക്കപ്പട്ടിക വിപുലമെന്ന് ആരോഗ്യവകുപ്പ്
- അമേരിക്കയുടെ വ്യോമാക്രമണം; ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ
Author: Together Keralam
ഒരു മനുഷ്യന്‍ ദിവസം ശരാശരി 2 ചായ കുടിക്കും. ഒരു ചായക്ക് 10 രൂപ കണക്കാക്കിയാല്‍ ഒരാള്‍ 20 രൂപ ദിവസം ചെലവാക്കണം. അങ്ങനെ ഒരു ദിവസം ഇന്ത്യയില്‍ എത്ര ചായ വിറ്റുപോകുന്നെന്ന് കണക്കെടുത്താല്‍ ആ വിപണിയുടെ വലുപ്പം മനസിലാകും. രാജ്യത്തെ ജനസംഖയുടെ 64 ശതമാനവും ചായ കുടിക്കുന്നവരാണെന്നാണ് കണക്ക്. കന്യാകുമാരി തൊട്ട് കാശ്മീർ വരെ സുലഭമാണ് ചായ. ഉപയോഗിക്കുന്നതിൽ മാത്രമല്ല ഉത്പാദിക്കുന്നവരിലും ഇന്ത്യ മുന്നിലാണ്. ലോകത്തെ രണ്ടാമത്തെ വലിയ തേയില ഉത്പാദകരമാണ് ഇന്ത്യ. ഇത്രയും വലിയ വിപണി മുന്നിലുള്ളപ്പോഴും തട്ടുകടകളിലും റസ്റ്റോറന്റുകളിലും വിറ്റിരുന്ന പൊടിചായ, ലൈറ്റ് ചായ, സ്ട്രോങ് ചായ എന്നിവയിൽ മാത്രമായി ഒതുങ്ങിയിരുന്നു വിപണി. എന്നാൽ പുതിയ തലമുറ ചായയിൽ പിടിച്ച് സ്റ്റാർട്ടപ്പുകൾ പണിതപ്പോൾ ചായയ്ക്ക് പുതിയ മുഖമായി രുചിയായി. ഇവ ആരംഭിച്ചത് ഉന്നത വിദ്യഭ്യാസമുള്ള യുവാക്കളാണെന്നതും ശ്രദ്ധേയമാണ്. എന്തായാലും ചായയുടെ വിപണി വളർന്നു കൊണ്ടിരിക്കുകയും ചായ അടിച്ച് തുടങ്ങിയ സ്റ്റാർട്ടപ്പുകൾ കോടികൾ സമ്പാദിക്കുന്നു. വിജയിച്ച സ്റ്റാർട്ടപ്പുകളെ പരിചയപ്പെടാം.…
മലപ്പുറം സ്വദേശി വി.പി.ഷിയാസ് 2018 ൽ ഇൻഫോപാർക്കിൽ ജോലി ചെയ്യാനെത്തുമ്പോൾ ആകെ കഷ്ടപ്പെട്ടത് ഒരേയൊരു കാര്യത്തിനാണ് ; ഒരു ഹോസ്റ്റലോ പേയിങ് ഗെസ്റ്റിനുള്ള സൗകര്യമോ കണ്ടുപിടിക്കാൻ! ‘‘ ഒരു മാസമെടുത്തു താമസം ശരിയാകാൻ. അതിനു ശേഷം പല സുഹൃത്തുക്കളും കൊച്ചിയിൽ എത്തുമ്പോൾ ഇതേ ആവശ്യവുമായി എന്നെ വിളിച്ചു. സുരക്ഷിതമായ സ്ഥലം കണ്ടുപിടിക്കുക എന്നതു ആവശ്യമാണെന്ന് അതോടെ ബോധ്യപ്പെട്ടു. ആ ചിന്തയിൽ നിന്നാണു ‘ഫൈൻഡ് മൈ ഹോസ്റ്റൽ’ എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം ജനിക്കുന്നത്’’ സിഇഒ ഷിയാസിന്റെ വാക്കുകൾ. പാലക്കാട് എൻഎസ്എസ് കോളജ് ഓഫ് എൻജിനീയറിങ്ങിലെ സഹപാഠികളായ ഹൻസൽ സലിമും (സിടിഒ) ജിതിൻ ബാബുവും (സിഒഒ) ജിതിൻ ബാബുവും (സിഒഒ) സഹസ്ഥാപകരായി ഒപ്പം ചേർന്നു. ഇപ്പോൾ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ, മലപ്പുറം, കോയമ്പത്തൂർ, തിരുച്ചിറപ്പിള്ളി നഗരങ്ങളിലായി 700 പ്രോപ്പർട്ടികൾ ലിസ്റ്റ് ചെയ്തു കഴിഞ്ഞു. അവ നൽകുന്നത് 25,000 ബെഡ് സൗകര്യം. കൂടുതൽ നഗരങ്ങളിലേക്കു സേവനം വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണു കേരള സ്റ്റാർട്ടപ് മിഷന്റെ പിന്തുണയോടെ…
മൈക്രോഫിനാന്‍സ് സ്ഥാപനവും ആരംഭിക്കും; കാര്‍ഷിക വിളവുകള്‍ സംഭരിച്ച് ബ്രാന്‍ഡ് ചെയ്ത് വില്‍ക്കാനും പദ്ധതി. അടൂര്‍ ആസ്ഥാനമായ പ്രമുഖ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയായ ട്രാവന്‍കൂര്‍ റൂറല്‍ ഡെവലപ്‌മെന്റ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് (ട്രാവന്‍കോ/Travanco) ചെറുകിട കര്‍ഷകരുടെ വരുമാനം മെച്ചപ്പെടുത്താനായി ആരംഭിച്ച വായ്പാ സഹായ പദ്ധതി 2024-25ഓടെ 40,000 പേരിലേക്ക്. കര്‍ഷകരുടെ വരുമാനം 10 ഇരട്ടിയോളമെങ്കിലുമാക്കി ഉയര്‍ത്താന്‍ ഉന്നമിടുന്ന ‘സ്‌ട്രെംഗ്‌തെനിംഗ് ഓഫ് ദി ലൈവ്‌ലിഹുഡ് ഓഫ് 40,000 പേരിലേക്ക്. കര്‍ഷകരുടെ വരുമാനം 10 ഇരട്ടിയോളമെങ്കിലുമാക്കി ഉയര്‍ത്താന്‍ ഉന്നമിടുന്ന ‘സ്‌ട്രെംഗ്‌തെനിംഗ് ഓഫ് ദി ലൈവ്‌ലിഹുഡ് ഓഫ് 40,000 മാര്‍ജിനല്‍ ഫാര്‍മേഴ്‌സ്’ എന്ന പദ്ധതിയാണ് കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കുന്നത്. 2022 ഏപ്രിലില്‍ ആരംഭിച്ച പദ്ധതി മുഖേന ഇതിനകം 3,600 കര്‍ഷകര്‍ക്കായി 20 കോടി രൂപ വിതരണം ചെയ്തുവെന്നും ഒരാള്‍ പോലും വായ്പാ തിരിച്ചടവ് മുടക്കിയിട്ടില്ലെന്നും ട്രാവന്‍കോ സി.ഇ.ഒ അടൂര്‍ സേതു പറഞ്ഞു. കമ്പനിയുടെ സ്വന്തം വരുമാനത്തില്‍ നിന്നുള്ള 15 കോടി രൂപയും ഫെഡറല്‍ ബാങ്ക് വഴി ലഭിച്ച…
ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിര്‍മിത ബുദ്ധി പ്ലാറ്റ്‌ഫോമാണ് പിൽസ്ബീ മലയാളികളുടെ നേതൃത്വത്തിലുള്ള ഫാര്‍മസ്യൂട്ടിക്കല്‍ പ്ലാറ്റ്‌ഫോമായ പില്‍സ്ബീക്ക് കേരള ഏയ്ഞ്ചല്‍ നെറ്റ്‌വര്‍ക്കില്‍ നിന്ന് (KAN) 1.53 കോടി രൂപയുടെ നിക്ഷേപം. ഫാര്‍മസികള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ കാര്യക്ഷമമായി സംഭരിക്കാനും തടസ്സങ്ങളില്ലാതെ ക്രെഡിറ്റ് ആക്‌സസ് ചെയ്യാനും സഹായിക്കുന്ന ബി2ബി പ്ലാറ്റ്‌ഫോമാണ് പില്‍സ്ബീ. നിര്‍മ്മിത ബുദ്ധി (എ.ഐ) ഉപയോഗിച്ചാണ് പ്ലാറ്റ്‌ഫോമിന്റെ പ്രവര്‍ത്തനം. കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദം നേടിയ ഇ.എം അഭിജിത്ത്, വി. മുഹമ്മദ് റിസ്വാന്‍, കെ.നിഥുന്‍ എന്നിവര്‍ ചേര്‍ന്ന് 2019ല്‍ സ്ഥാപിച്ച സ്റ്റാര്‍ട്ടപ്പ് കമ്പനിയായ കാലിക്‌സ്ബി പ്രൈവറ്റ് സൊല്യൂഷന്‍സിന്റെ ആദ്യ സംരംഭമാണ് പില്‍സ്ബീ. ഫാര്‍മസ്യൂട്ടിക്കല്‍ നെറ്റ്‌വര്‍ക്ക് റീറ്റെയ്ല്‍ ഫാര്‍മസികള്‍, ഡിസ്ട്രിബ്യൂട്ടര്‍മാര്‍, മാനുഫാക്ചറിംഗ് കമ്പനികള്‍ എന്നിവയെ ബന്ധിപ്പിക്കുന്ന പ്ലാറ്റ്‌ഫോമാണ് പില്‍സ്ബി. ഫാര്‍മസികള്‍ക്ക് അവര്‍ക്കാവശ്യമായ സ്റ്റോക്കുകള്‍ ഈ പ്ലാറ്റ്‌ഫോം വഴി വാങ്ങാനാകും. മാത്രമല്ല ഫാര്‍മസികള്‍ക്കാവശ്യമായ മൂലധന വായ്പകളും മറ്റും ലഭ്യമാക്കുകയും ചെയ്യുന്നു. ബാങ്കുകളും എന്‍.ബി.എഫ്.സികളുമായി സഹകരിച്ചാണ് ഇത് സാധ്യമാക്കുന്നത്. ഫാര്‍മസികള്‍ക്കായി പി.ഒ.എസ് പ്ലാറ്റ്‌ഫോമുകളും പില്‍സ്ബി ഒരുക്കി…
സി.ജി.ടി.എം.എസ്.ഇ സ്‌കീം പ്രകാരം കേരളത്തിലെ വനിതാ സംരംഭങ്ങള്‍ നേടിയത് ₹2,800 കോടി കേരളത്തില്‍ വനിതകള്‍ ഉടമസ്ഥരായുള്ള 4.04 ലക്ഷം സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുണ്ടെന്ന് (MSMEs) കേന്ദ്ര എം.എസ്.എം.ഇ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ഉദ്യം പോര്‍ട്ടല്‍ (Udyam Portal), ഉദ്യം അസിസ്റ്റ് പ്ലാറ്റ്‌ഫോം (Udyam Assist platform) എന്നിവ അടിസ്ഥാനമാക്കി ഈ മാസം ഫെബ്രുവരി 5 വരെയുള്ള കണക്കുകളാണ് മന്ത്രാലയം പുറത്തുവിട്ടത്. എം.എസ്.എം.ഇകള്‍ക്ക് പലിശ ഇളവോടെയും ഈടുരഹിതമായും സബ്‌സിഡികളോടെയും വായ്പകള്‍ അനുവദിക്കുന്നത് ഉള്‍പ്പെടെ മികച്ച പ്രവര്‍ത്തന സാഹചര്യം സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ട് കേന്ദ്രം ആവിഷ്‌കരിച്ചതാണ് ഉദ്യം പോര്‍ട്ടല്‍. എം.എസ്.എം.ഇകള്‍ നിര്‍ബന്ധമായും ഉദ്യം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. കേരളത്തില്‍ ഉദ്യം പോര്‍ട്ടല്‍ പ്രകാരം 1.43 ലക്ഷം എം.എസ്.എം.ഇ സംരംഭങ്ങളാണ് വനിതകളുടെ ഉടമസ്ഥതയിലുള്ളത്. ഉദ്യം അസിസ്റ്റ് പ്ലാറ്റ്‌ഫോം പ്രകാരം 2.61 ലക്ഷം വനിതാ സംരംഭങ്ങളുമുണ്ട്. ഗ്രാന്റ് 2,800 കോടി സൂക്ഷ്മ, ചെറുകിട (micro and small/MSEs) സംരംഭങ്ങള്‍ക്ക് സിഡ്ബിയുമായി (SIDBI) ചേര്‍ന്ന് കേന്ദ്രം വായ്പാ സഹായം ലഭ്യമാക്കുന്ന സ്‌കീമാണ്…
കഴിഞ്ഞ വർഷം മികച്ച സാമ്പത്തിക വളർച്ചയുണ്ടാക്കി വിദ്യാഭ്യാസ – സാങ്കേതിക വിദ്യാ (Edtech) കമ്പനിയായ ഫിസിക്സ്‌വാല (PhysicsWallah). കഴിഞ്ഞ വർഷം 3.4 മടങ്ങ് സാമ്പത്തിക വളർച്ചയുണ്ടാക്കാൻ ഫിസിക്സ്‌വാലയ്ക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ഫിസിക്സ്‌വാലയുടെ വരുമാനം 798 കോടി രൂപയാണ്. വിവിധ പ്രവർത്തനങ്ങളിൽ നിന്നുള്ള ഫിസിക്സ്‌വാലയുടെ വരുമാനം മാർച്ചിൽ 771.76 കോടി രൂപയായെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 2022ലെ ഫിസിക്സ് വാലയുടെ മൊത്ത വരുമാനം 232.47 കോടി രൂപയായിരുന്നു. 2021ൽ 24.6 കോടി രൂപ മാത്രം വരുമാനമുണ്ടാക്കിയ ഫിസിക്സ് വാലയാണ് ഇത്തവണ 798 കോടി രൂപയുടെ വരുമാനമുണ്ടാക്കിയത്. വിദ്യാർഥികളുടെ എണ്ണത്തിലും വർധന വിവിധ പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിന് വിദ്യാർഥികൾക്ക് ഫിസിക്സ്‌വാല സഹായം നൽകുന്നു. വിവിധ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന 24 ലക്ഷം വിദ്യാർഥികൾക്ക് ഫിസിക്സ്‌വാല സേവനം നൽകുന്നു. കഴിഞ്ഞ വർഷം 9 ലക്ഷം വിദ്യാർഥികൾ മാത്രമുണ്ടായിരുന്ന സ്ഥാനത്താണിത്. വിദ്യാർഥികളുടെ എണ്ണം വർധിച്ചത് വരുമാനത്തിലും പ്രതിഫലിച്ചിട്ടുണ്ട്. സേവന മേഖലകളിലും ഫിസിക്സ്‌വാല മാറ്റങ്ങൾ കൊണ്ടുവരാൻ ഇതുവഴി ഫിസിക്സ് വാലയ്ക്ക് സാധിച്ചു.…
പിസിഒഎസ് എന്ന ഓമനപേരിൽ അറിയപ്പെടുന്ന പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രം (PolyCystic Ovarian Syndrome) എന്ന ഹോർമോണൽ ഡിസോഡർ ഉള്ള സ്ത്രീകൾക്ക് ഗർഭധാരണം നടക്കില്ല! ഇതൊരു തെറ്റിദ്ധാരണയാണെന്ന് പറയുന്നു ക്യൂറേറ്റ് ഹെൽത്ത് എന്ന ആരോഗ്യ സാങ്കേതിക സ്റ്റാർട്ടപ്പ്. സ്ത്രീകളുടെ ആരോഗ്യ പരിപാലനം ലക്ഷ്യംവെക്കുന്ന സ്റ്റാർട്ടപ്പാണ് ക്യൂറേറ്റ് ഹെൽത്ത്. വെബ്സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ വഴി ആരോഗ്യ പരിപാലന രംഗത്ത് വിവിധ സേവനങ്ങൾ ക്യൂറേറ്റ് ഹെൽത്ത് നൽകുന്നു. ഫിറ്റ്നെസ്, കൺസൾട്ടേഷൻ തുടങ്ങി നിരവധി സേവനങ്ങൾ ക്യൂറേറ്റ് ഹെൽത്ത് മുന്നോട്ടുവെക്കുന്നുണ്ട്. കണ്ണൂരിൽ തുടങ്ങി സ്വകാര്യ കമ്പനിയായ ക്യൂറേറ്റ് ഹെൽത്ത് 2022 ജൂണിലാണ് ആരംഭിക്കുന്നത്. കണ്ണൂരിൽ തുടങ്ങിയ ക്യൂറേറ്റ് ഹെൽത്തിന്റെ അംഗീകൃത ഓഹരി മൂല്യം 15 ലക്ഷവും പെയ്ഡ് അപ്പ് കാപ്പിറ്റൽ 50,000 രൂപയുമാണ്. സഹോദരികളായ ഡോ. വന്ദന പണയംപറമ്പിലും കീർത്തന ജയകുമാറുമാണ് ക്യൂറേറ്റ് ഹെൽത്തിന്റെ ഡയറക്ടർമാർ. ന്യൂട്രീഷൻ പ്ലാൻ, ഡയറ്റ് പ്ലാൻ, മാനസിക ആരോഗ്യ പരിപാലനം, കൗൺസിലിംഗ് സെഷൻ, മെഡിറ്റേഷൻ തുടങ്ങിയ സ്ത്രീകളുടെ മാനസിക-ശാരീരിക ആരോഗ്യ…
കൊച്ചി മറൈൻ ഡ്രൈവിൽ 2150 കോടി രൂപ ചിലവിൽ അന്താരാഷ്ട്ര വാണിജ്യ-ഭവന സമുച്ചയം ഭവന നിർമ്മാണ ബോർഡ് നാഷണൽ ബിൽഡിങ്ങ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡുമായി ചേർന്ന് 3,59,000 ചതുരശ്ര അടി വിസ്തീർണമുള്ള വാണിജ്യ സമുച്ചയവും 34,24,337 ചതുരശ്ര അടി വിസ്തീർണമുള്ള റസിഡൻഷ്യൽ കോംപ്ലക്സും പരിസ്ഥിതി സൗഹൃദ പാർക്കുകളും, 19,42,000 ചതുരശ്ര അടി വിസ്തീർണമുള്ള പാർക്കിങ്ങ് സൗകര്യവും ഉൾപ്പെടുത്തി 2150 കോടി രൂപ ചിലവിൽ അന്താരാഷ്ട്ര വാണിജ്യ-ഭവന സമുച്ചയം നിർമ്മിക്കും. ഇത് കൊച്ചിയുടെയാകെ വാണിജ്യമേഖലയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിൻ്റെ വ്യവസായ മേഖലയ്ക്ക് പുത്തനുണർവ്വ് നൽകുന്ന കൊച്ചി-ബാംഗ്ലൂർ വ്യവസായ ഇടനാഴിക്കായി 200 കോടി രൂപ അനുവദിച്ചിരിക്കുന്നു. ഈ വ്യവസായ ഇടനാഴി യാഥാർഥ്യമാകുന്നതോടെ പതിനായിരം കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്തിന് ലഭിക്കുന്നതിനൊപ്പം പതിനായിരം പേർക്കെങ്കിലും നേരിട്ട് തൊഴിൽ ലഭിക്കുകയും ചെയ്യും. ഭക്ഷ്യ സംസ്‌കരണം, ലൈറ്റ് എഞ്ചിനീയറിംഗ്, ജ്വല്ലറി, പ്ലാസ്റ്റിക്, ഇ-മാലിന്യങ്ങളും മറ്റ് ഖരമാലിന്യങ്ങളുടെയും പുനരുപയോഗം, എണ്ണ-വാതക ഇന്ധനങ്ങള്‍, ഇലക്ട്രോണിക്‌സ്, ഐ.ടി, ലോജിസ്റ്റിക്, ഓട്ടോമോട്ടീവ് തുടങ്ങിയ മേഖലകളിൽ ക്ലസ്റ്ററുകൾ വികസിപ്പിക്കാനാണ് ഇടനാഴിയുടെ ഭാഗമായി ലക്ഷ്യമിടുന്നത്.
നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ ചെറുകിട ഇടത്തരം (എം.എസ്.എം.ഇ) സംരംഭകര്‍ക്ക് പ്രതീക്ഷിച്ചതൊന്നും ലഭിച്ചില്ല. നേരത്തേ 78 ലക്ഷം ചെറുകിട കച്ചവടക്കാര്‍ക്ക് ധനസഹായം നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞെങ്കിലും പുതിയ ബജറ്റില്‍ കാര്യമായൊന്നും വകയിരുത്തിയില്ല. എന്നാല്‍ ചെറുകിട,ഇടത്തരം സംരംഭങ്ങള്‍ക്ക് ആഗോളതലത്തില്‍ വളരാന്‍ ആവശ്യമായ സാമ്പത്തികം, സാങ്കേതിക വിദ്യ, പരിശീലനം തുടങ്ങിയവ നല്‍കാനുള്ള പദ്ധതികള്‍ ഉള്‍പ്പെടുത്തി. അതേസമയം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ചെറിയ ആശ്വാസമായി ആദായ നികുതി ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ഇളവ് അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് കൂടി നീട്ടുകയാണ് ചെയ്തത്. ഗിഫ്റ്റ് സിറ്റിയിലെ (GIFT Ctiy) ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് (IFSC) സെന്ററില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 2025 മാര്‍ച്ച് 31വരെ നിലിവലുള്ള നികുതിയിളവ് ലഭിക്കും. ഒരുലക്ഷം കോടി വായ്പ ഇന്ത്യയുടെ ഭാവി ഇന്നത്തെ യുവാക്കളിലാണെന്ന തിരിച്ചറിവോടെ സാങ്കേതിക സംരംഭങ്ങള്‍ തുടങ്ങാന്‍ 50 വര്‍ഷത്തെ കാലാവധിയില്‍ നിസാര പലിശ നിരക്കിലോ പലിശ രഹിതമായോ ഉള്ള വായ്പകള്‍ ലഭ്യമാക്കാന്‍ ഒരുലക്ഷം കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. സ്വകാര്യമേഖലയില്‍ ഗവേഷണങ്ങള്‍ സജീവമാക്കാന്‍…