Subscribe to Updates
Get the latest creative news from Together Keralam about entrepreneurship and business.
- പ്രീമിയം ഫീച്ചറുകളുമായി മഹീന്ദ്രയുടെ BE 07
- വിവാദമായി എൻ.ടി.എ. നടപടി; നീറ്റ് പരീക്ഷയ്ക്ക് ടെലഗ്രാം വിലക്ക്
- വിപണികൾക്ക് പ്രതീക്ഷ;പശ്ചിമേഷ്യയിൽ സമാധാനക്കാറ്റ്
- സ്വർണവില താഴേക്ക്; രണ്ട് ദിവസത്തിനിടെ പവന് 5,520 രൂപ കുറഞ്ഞു
- ഷിഗെല്ല വ്യാപനം ആശങ്കയാകുന്നു; കൊല്ലത്തും രോഗബാധ
- ഫറോക്ക് സ്വദേശിക്ക് നിപ; സമ്പർക്കപ്പട്ടിക വിപുലമെന്ന് ആരോഗ്യവകുപ്പ്
- അമേരിക്കയുടെ വ്യോമാക്രമണം; ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ
Author: Together Keralam
ബഹിരാകാശ, പ്രതിരോധ, വ്യോമയാന മേഖലകളിലെ സംരംഭങ്ങൾക്കു വേണ്ടി സംസ്ഥാന സർക്കാർ നടപ്പാക്കുന്നതാണ് കെ–സ്പേസ്. തിരുവനന്തപുരം പള്ളിപ്പുറം ടെക്നോസിറ്റിയിലെ 3.5 ഏക്കറിലാണ് ഹബ്ബിനു കെട്ടിടം നിർമിക്കുന്നത്. നബാർഡിന്റെ ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന ഫണ്ടിൽ നിന്ന് 229.30 കോടി വായ്പ ഉൾപ്പെടെ 241.38 കോടി രൂപയാണ് ചെലവഴിക്കുക. പദ്ധതിച്ചെലവിന്റെ 5% സംസ്ഥാന സർക്കാർ വഹിക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ച ശേഷം ടെൻഡർ നടപടി ആരംഭിക്കും. ടെക്നോസിറ്റിയിൽ ഏറ്റെടുത്ത ഭൂമിക്കു സമീപം 11.5 ഏക്കർ കൂടി സർക്കാർ അനുവദിച്ചെങ്കിലും ഇവിടേക്കു റോഡ് റോഡ് നിർമിക്കുന്നതിനു ചർച്ച നടക്കുകയാണ്. 3 ഏക്കർ കൂടി ഇവിടെ കണ്ടെത്താനുള്ള ചർച്ചകളും പുരോഗമിക്കുന്നു. വലിയമലയിൽ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് യൂണിറ്റ് (എൽപിഎസ്‌സി), വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ (വിഎസ്‌എസ്‌സി) ഉപകേന്ദ്രം തുടങ്ങിയവയുടെ സമീപത്തായി 13 ഏക്കറും വേളിയിൽ വിഎസ്എസ്‌സിക്കു സമീപം 60 ഏക്കറും ഏറ്റെടുത്ത് ബഹിരാകാശ അനുബന്ധ വ്യവസായ സംരംഭങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കുമായി കെ–സ്പേസിന്റെ നേതൃത്വത്തിൽ എയ്റോസ്പേസ് സിസ്റ്റംസ് കൺട്രോൾ സെന്റർ…
നിലവിൽ 10 സംസ്ഥാനങ്ങളിലായി 2,300ലധികം ചാർജിങ് സ്റ്റേഷനുകളുടെ ശൃംഖലയുണ്ട്. നാല് എഞ്ചിനീയറിങ് ബിരുദധാരികൾ ഒരു കമ്പനി ആരംഭിക്കാൻ തീരുമാനിച്ചു. ഇലക്ട്രിക് ബൈക്ക് നിർമ്മിക്കുക എന്നതായിരുന്നു അവരുടെ പ്ലാൻ. സ്ഥിരം പശ്ചാത്തലവും കഥാപാത്രങ്ങളുമുള്ള ഒരു സാധാരണ സ്റ്റാർട്ടപ്പ് സ്റ്റോറി പോലെ തോന്നുന്നുണ്ടോ? ഇല്ല, കോഴിക്കോട് ആസ്ഥാനമായുള്ള ചാർജ്മോഡിന്റെ (chargeMOD) കഥ അല്പം വ്യത്യസ്തമാണ്. ഒന്നാമത്, അവർ അവരുടെ സ്വപ്ന ബൈക്ക് ഉണ്ടാക്കിയില്ല. പകരം, ഇലക്ട്രിക്ക്-വാഹനങ്ങൾക്ക് അനിവാര്യമായ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ അവർ തീരുമാനിച്ചു. ആ തീരുമാനം തികച്ചും ശരിയായിരുന്നെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഈ സാമ്പത്തിക വർഷം അവസാനത്തോടെ 10 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിനകം ടേണോവർ 8.2 കോടി രൂപ കടന്നു കഴിഞ്ഞു. 2022-23 ൽ കമ്പനി നേടിയ 2.4 കോടി രൂപയുടെ വിറ്റുവരവിൽ നിന്നുള്ള വലിയ കുതിച്ചുചാട്ടമാണിത്. 2019ൽ പ്രവർത്തനമാരംഭിച്ച സ്റ്റാർട്ടപ്പിന് നിലവിൽ 10 സംസ്ഥാനങ്ങളിലായി 2,300ലധികം ചാർജിങ് സ്റ്റേഷനുകളുടെ ശൃംഖലയുണ്ട്. അതിവേഗം വളരുന്ന ഇവി വിപണിയായ കേരളത്തിൽ…
സംരംഭക മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള വ്യവസായ വകുപ്പിന്റെ പുരസ്‌കാരം ഒഇഎൻ ഇന്ത്യ ലിമിറ്റഡ് മാനേജിങ് ഡയറക്‌ടർ പമേല അന്ന മാത്യുവിന് (രണ്ടരലക്ഷം രൂപ). സംസ്ഥാനതല പുരസ്‌കാരം (ഒരു ലക്ഷം രൂപ) ജേതാക്കൾ (വിഭാഗം, യൂണിറ്റിന്റെ പേര്, ജില്ല, സംരംഭകൻ എന്ന ക്രമത്തിൽ): ഉൽപാദന യൂണിറ്റ്– സൂക്ഷ്‌മം: കല്യാണി ഫുഡ് പ്രോഡക്ട്‌സ്, കൊല്ലം, എൻ.സുജിത്. ചെറുകിട യൂണിറ്റ്: മറൈൻ ഹൈഡ്രോ കൊളോയ്ഡ്‌സ്, എറണാകുളം, കുര്യൻ ജോസ്. ഇടത്തരം: സൗപർണിക എക്‌സ്‌പോർട്‌സ്, കൊല്ലം, വസന്തകുമാരൻ ഗോപാലപിള്ള. ലാർജ് ആൻഡ് മെഗാ: എ.കെ.നാച്വറൽ ഇൻഗ്രീഡിയൻസ് പ്രൈവറ്റ് ലിമിറ്റഡ്, പത്തനംതിട്ട, മനോജ് മാത്യു. പ്രത്യേകവിഭാഗം (50000 രൂപ) പട്ടികജാതി: ഫീകോർ ഇലക്ട്രോണിക്‌സ്, മലപ്പുറം, എം.മണി. വനിത: സഞ്‌ജീവനി കുടുംബശ്രീ യൂണിറ്റ്, മലപ്പുറം, ഉമ്മു സൽമ. കയറ്റുമതി അധിഷ്‌ഠിത യൂണിറ്റ്: മാൻ കാൻകോർ ഇൻഗ്രീഡിയൻസ് പ്രൈവറ്റ് ലിമിറ്റഡ്, എറണാകുളം, ജീമോൻ കോര. സ്‌റ്റാർട്ടപ്: വർഷ്യ എക്കോ സൊല്യൂഷൻസ്, തിരുവനന്തപുരം, നിതീഷ് സുന്ദരേശൻ. മികച്ച കോർപറേഷൻ: തൃശൂർ. മുനിസിപ്പാലിറ്റി: മണ്ണാർക്കാട്…
കൊച്ചിയിൽ നിന്നുള്ള വിനയ് കുമാർ ബാലകൃഷ്ണൻ 2018ൽ മൗറീഷ്യസ് ആസ്ഥാനമായുള്ള ഒരു ഇൻഷുറൻസ് കമ്പനിയുടെ സിഇഒ ആയി ജോലി ചെയ്യുമ്പോൾ ദുബായിൽ നടന്ന ഒരു പാർട്ടിയിൽ പങ്കെടുത്തു. അവിടെ ഭക്ഷണം വിളമ്പിയ പ്ലേറ്റ് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. ഗോതമ്പ് തവിട് കൊണ്ട് നിർമ്മിച്ച ബയോഡീഗ്രേഡബിൾ (പ്രകൃതിയിൽ അലിഞ്ഞു ചേരുന്ന) പ്ലേറ്റുകൾ അങ്ങനെയായിരുന്നു ആദ്യമായി അദ്ദേഹം കണ്ടത്. ആ ‘കണ്ടുമുട്ടൽ’ പിന്നീടുള്ള അദ്ദേഹത്തിന്റെ കരിയർ തന്നെ മാറ്റിമറിച്ചു. ആ പ്ലേറ്റുകൾ അദ്ദേഹത്തിൽ ആദ്യം കൗതുകവും പിന്നീട് ഒരു ബിസിനസ് ആശയവും ഉണർത്തി; ഇന്ത്യൻ റെയിൽവേ, രണ്ട് ബാങ്കുകൾ, മൂന്ന് ഇൻഷുറൻസ് കമ്പനികൾ തുടങ്ങി നിരവധി സ്ഥാപനങ്ങളിൽ അദ്ദേഹം അതിനകം ജോലി ചെയ്തിരുന്നു. അന്നത്തെ പാർട്ടിയിൽ ഉപയോഗിച്ച പ്ലേറ്റുകൾ പോളണ്ടിലെ ഒരു കമ്പനി നിർമിച്ചതാണെന്ന് കണ്ടെത്തി. അദ്ദേഹം അവർക്ക് ഒരു അനുമോദന സന്ദേശം എഴുതി. ഒരുതരത്തിൽ ഒരു ബിസിനസ് ക്ഷണം കൂടിയായിരുന്നു അത്. കമ്പനിയുടെ പ്രധാന അസംസ്‌കൃത വസ്തുക്കളായ തവിടും പുല്ലും പോലുള്ള കാർഷിക ഉപോൽപ്പന്നങ്ങൾ…
ബിരുദം കഴിഞ്ഞ് ഒരു ജോലി എല്ലാവരുടെയും ലക്ഷ്യമാണ്, എന്നാൽ അങ്ങനെ ജോലി തേടുന്നവർക്കു വേണ്ടി എന്തെങ്കിലും ചെയ്താലോ– ഇങ്ങനെ ആലോചിച്ച നാൽവർ സംഘം ജോലി തിരയുന്നവർക്കായി തുടങ്ങിയതാണ് സീക്ക് അസ് (Zeak us) ആപ്. കൊച്ചി ആസ്ഥാനമായി വെബ് ആപ്പായി തുടങ്ങിയ സ്ഥാപനത്തിന്റെ ഒഫിഷ്യൽ ആപ് പ്രവർത്തനം തുടങ്ങി 8 മാസം പിന്നിട്ടപ്പോഴേക്കും വരിക്കാർ 10,000 പിന്നിട്ടിരിക്കുന്നു. ട്യൂഷൻ ക്ലാസിലെ സഹപാഠികളായ എം.എസ്.അബ്ദുൽ സമദ്, എൻ.എസ്.മുഹമ്മദ് ആദിൽ, എം.എൻ.അബ്രാർ സെയ്ദ്, കെ.ആർ.മുഹമ്മദ് റമീസ് എന്നിവരാണ് ബിരുദത്തിനു ശേഷം 21ാം വയസ്സിൽ സംരംഭകരായത്. ഡ്രൈവർ, സെയിൽസ്മാൻ, പ്ലമർ തുടങ്ങി ഐടി ജോലികൾ വരെയുള്ള തൊഴിൽ അവസരങ്ങൾ ആപ്പിൽ ലഭ്യമാണ്. നിലവിൽ 500ലേറെ കമ്പനികൾ സഹകരിക്കുന്നു.
2018ലെയും 2019ലെയും തുടർ പ്രളയങ്ങൾ തങ്ങളുടെ വയലിലെ പോഷകങ്ങളുടെ ഘടനയിൽ വരുത്തിയ മാറ്റങ്ങളും അത് മൂലം വിളവിലുണ്ടായ വ്യതിയാനവും ശ്രദ്ധിച്ചതിൽ നിന്നാണ് ദേവൻ ചന്ദ്രശേഖരനും സഹോദരി ദേവികയും ഫ്യുസലേജ് എന്ന ആശയത്തിലേക്കെത്തുന്നത്. 2018ലെ പ്രളയത്തെ ആസ്പദമാക്കി നിർമിച്ച മലയാള ചലച്ചിത്രം ഓസ്കർ നേട്ടത്തിന്റെ പടിവാതിൽ വരെയെത്തി മടങ്ങി. എന്നാൽ ആ പ്രകൃതി ദുരന്തത്തിൽ നിന്ന് രൂപം കൊണ്ട ഒരു ബിസിനസ് സംരംഭം അതിന്റെ വിജയ’പ്പറക്കൽ’ തുടരുകയാണ്. ചേർത്തല സ്വദേശികളായ രണ്ട് സഹോദരീസഹോദരന്മാർ ആരംഭിച്ച ഫ്യുസലേജ് ഇന്നോവേഷൻസ് എന്ന സ്റ്റാർട്ടപ്പ് കാർഷിക മേഖലയിലെ നവ സംരംഭങ്ങളിൽ ലോകശ്രദ്ധ നേടുകയാണ്. 2018ലെയും 2019ലെയും തുടർ പ്രളയങ്ങൾ തങ്ങളുടെ വയലിലെ പോഷകങ്ങളുടെ ഘടനയിൽ വരുത്തിയ മാറ്റങ്ങളും അത് മൂലം വിളവിലുണ്ടായ വ്യതിയാനവും ശ്രദ്ധിച്ചതിൽ നിന്നാണ് ദേവൻ ചന്ദ്രശേഖരനും സഹോദരി ദേവികയും ഫ്യുസലേജ് എന്ന ആശയത്തിലേക്കെത്തുന്നത്. 2020ന്റെ മധ്യത്തിലാണ് കമ്പനി ആരംഭിച്ചത്. ഓരോ പ്രദേശത്തെയും ഭൂമിയുടെയും വിളകളുടെയും വൈവിധ്യമാർന്ന സാഹചര്യങ്ങൾക്കും ആവശ്യങ്ങൾക്കുമനുസൃതമായി, ഡ്രോൺ ഉപയോഗിച്ച് കൃഷി നിരീക്ഷിക്കുകയും…
സാങ്കേതികതവിദ്യയോടുള്ള അഭിനിവേശവും കോളേജിൽ ചെയ്‌ത ഒരു പ്രോജക്റ്റിനെക്കുറിച്ചുള്ള ആവേശവും മാത്രമായിരുന്നു അവരുടെ നിക്ഷേപം. പത്തു കൊല്ലം മുമ്പ് അവർ ആറ് സുഹൃത്തുക്കൾ ഒരു ടെക്നോളജി കമ്പനി തുടങ്ങാനൊരുങ്ങുമ്പോൾ ഇന്ന് കാണുന്ന സ്റ്റാർട്ടപ്പ് തരംഗം കേരളത്തിന്റെ സ്വപ്നത്തിൽ പോലുമില്ലായിരുന്നു. എഐ അഥവാ നിർമിതബുദ്ധിയാകട്ടെ ഐടി രംഗത്തെ വരേണ്യർക്കിടയിലെ ചിന്താവിഷയമായിരുന്നു. ഇന്നിപ്പോൾ കേരളം അതിവേഗം വളരുന്ന സ്റ്റാർട്ടപ്പ് ഹബ്ബായി മാറിയിരിക്കുന്നു. എഐ നിത്യജീവിതത്തിന്റെ ഭാഗവും. കളമശേരിയിലെ സ്റ്റാർട്ടപ്പ് മിഷന്റെ ക്യാമ്പസിൽ പ്രവർത്തിക്കുന്ന റിയാഫി ടെക്‌നോളജീസാകട്ടെ ഒരു ദശകത്തിനിടെ സംഭവിച്ച ഈ രണ്ടു മാറ്റങ്ങളുടെയും യഥാർത്ഥ പ്രതിനിധിയായി യാത്ര തുടരുന്നു. 2013 ൽ എൻജിനീയറിങ് പഠനം കഴിഞ്ഞതിന്റെ പിന്നാലെയാണ് ആറംഗ സംഘം തങ്ങളുടെ സംരംഭം ആരംഭിച്ചത്. സാങ്കേതികതവിദ്യയോടുള്ള അഭിനിവേശവും കോളേജിൽ ചെയ്‌ത ഒരു പ്രോജക്റ്റിനെക്കുറിച്ചുള്ള ആവേശവും മാത്രമായിരുന്നു അവരുടെ നിക്ഷേപം. പരസ്പരം നേരിട്ട് ബന്ധമില്ലാത്ത വസ്തുക്കളോ വ്യക്തികളോ പങ്കിടുന്ന പൊതുവായ ഘടകങ്ങൾ തിരിച്ചറിയാൻ കഴിയുന്ന ഒരു ടെക്‌നോളജി പ്രൊജക്റ്റിന്റെ ഭാഗമായി അവർ നിർമിച്ചിരുന്നു. കോളേജിലെ ക്വിസ്…
അടുത്ത വർഷം 25 സ്വകാര്യ വ്യവസായ പാർക്കുകൾക്കു കൂടി അനുമതി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എംഎസ്എംഇ സംരംഭക വർഷം പദ്ധതി പ്രകാരം 1.39 ലക്ഷം സംരംഭങ്ങൾ ആരംഭിച്ചു. 10000 കോടി രൂപയുടെ നിക്ഷേപവും 5 ലക്ഷം തൊഴിൽ അവസരങ്ങളും സൃഷ്ടിക്കാൻ കഴിഞ്ഞു. സോഹോ കോർപറേഷന്റെ സഹകരണത്തോടെ കേരള സ്റ്റാർട്ടപ്പ് മിഷനും ഐഎച്ച്ആർഡിയും ചേർന്ന് സ്ഥാപിച്ച സംസ്ഥാനത്തെ ആദ്യത്തെ ക്യാംപസ് ഇൻഡസ്ട്രിയൽ പാർക്കിന്റെയും റിസർച് ആൻഡ് ഡവലപ്മെന്റ് സെന്ററിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി . യുവാക്കളുടെ നൂതന ആശയങ്ങൾ പ്രോത്സാഹിപ്പിക്കാനും നൈപുണ്യ പരിശീലനം നൽകാനും ഉദ്ദേശിച്ചാണ് ക്യാംപസ് ഇൻഡസ്ട്രിയൽ പാർക്കുകൾ സ്ഥാപിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. മിഷൻ 1000 പദ്ധതി വഴി ആയിരം എംഎസ്എംഇകളെ 4 വർഷത്തിനുള്ളിൽ ഒരു ലക്ഷം കോടി രൂപ വിറ്റുവരവുള്ള സംരംഭങ്ങളായി മാറ്റാനാണ് സർക്കാർ ശ്രമം. 2016ൽ കേരളത്തിൽ 300 സ്റ്റാർട്ടപ്പ് സംരംഭങ്ങളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ 5000 കടന്നതായും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ ഡവലപ്മെന്റ് സെന്റർ ആരംഭിക്കാനും ആസ്ടെക് പദ്ധതി. കേരളത്തിന്റെ ഐടി ലോകത്തിന് ആവേശം പകർന്നു മറ്റൊരു രാജ്യാന്തര ഏറ്റെടുക്കൽ കൂടി. എൻജിനീയറിങ്, കമ്പനി സിനർജിയ മീഡിയ ലാബ്സിനെ(സൈംലാബ്സ്)ഏറ്റെടുത്തതു വൻ തുകയ്ക്ക്. തുക വെളിപ്പെടുത്തിയിട്ടില്ല. 3 വർഷത്തിനുള്ളിൽ കേരളത്തിൽ 2000 പ്രഫഷനലുകൾ ഉൾപ്പെടുന്ന ഡവലപ്മെന്റ് സെന്റർ ആരംഭിക്കാനും ആസ്ടെക് പദ്ധതിയിടുന്നു. ഏറ്റെടുക്കലിനു ശേഷവും സൈംലാബ്സിനു സ്വന്തം അസ്തിത്വം നിലനിർത്തി പ്രവർത്തിക്കാൻ സ്വാതന്ത്ര്യമുണ്ടാകും. നിലവിലെ സിഇഒ ഡെറിക് സെബാസ്റ്റ്യൻ തുടരും. കോവിഡ് കാലത്തു ചെലവു കുറഞ്ഞ വെന്റിലേറ്റർ വികസിപ്പിച്ചു സൈംലാബ്സ് ശ്രദ്ധ നേടിയിരുന്നു.
പ്രതിദിനം മുന്നൂറോളം നൈലോൺ ബാഗുകൾ നിർമിച്ച് മാസം 3 ലക്ഷം രൂപ വിറ്റുവരവിൽ 20%വരെ അറ്റാദായം നേടുന്നു നിസ മണികണ്ഠൻ എന്ന സംരംഭക. കുടുംബത്തിനു സ്ഥിരമായി ഒരു വരുമാനം, അതു മാത്രമായിരുന്നു നിസ മണികണ്ഠൻ എന്ന വീട്ടമ്മയുടെ ലക്ഷ്യം. പക്ഷേ, ഇന്ന് കുറച്ചുപേർക്കു തൊഴിൽ നൽകാൻ കഴിയുന്നു എന്ന സന്തോഷവും ആത്മസംതൃപ്തിയുംകൂടി നിസ നേടിയിരിക്കുന്നു. തൃശൂർ ജില്ലയിലെ ചിറ്റിശ്ശേരിയിൽ തുടങ്ങിയ എക്കോ ഗ്രീൻ ബാഗ്സ് എന്ന ഒരു ലഘു സംരംഭമാണ് അതിനു സഹായിച്ചത്. എന്താണ് ബിസിനസ് ? ബിഗ്ഷോപ്പർ ബാഗുകളുടെ നിർമാണവും വിൽപനയുമാണ് പ്രധാന ബിസിനസ്. നൈലോൺ മെറ്റീരിയൽ ഉപയോഗിച്ച് 20 മുതൽ 60 രൂപവരെ വില വരുന്ന ബാഗുകളാണ് നിർമിക്കുന്നത്. വ്യത്യസ്ത വലുപ്പത്തിലും കളറിലും ഇതു ലഭ്യമാക്കുന്നു. സ്ഥിരമായി ചെയ്യുന്ന നൈലോൺ ബിഗ്ഷോപ്പർ ബാഗുകൾക്കു പുറമെ സീസണുകളിൽ സ്കൂൾ ബാഗുകളും നിർമിക്കുന്നു. എന്തുകൊണ്ട് ഈ ബാഗുകൾ? ഒരു സ്വയംതൊഴിൽ കണ്ടെത്തണം, തൊഴിലിനൊപ്പം സ്ഥിര വരുമാനവും വേണം. അതിനു പറ്റിയ എന്തെങ്കിലും…