Author: Together Keralam

അവധിയിലുള്ള ജോലിക്കാരെ വിളിച്ച് ശല്യം ചെയ്യുന്ന സഹപ്രവര്‍ത്തകര്‍ക്ക് ഒരു ലക്ഷം രൂപ പിഴ ഏര്‍പ്പെടുത്തി സ്റ്റാര്‍ട്ട് അപ്പ് കമ്പനി. മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡ്രീം സ്‌പോര്‍ട്‌സ് കമ്പനിയാണ് ഈ വിചിത്ര നിയമം നടപ്പാക്കിയിരിക്കുന്നത്. വര്‍ഷത്തില്‍ ഒരാഴ്ചയോളം ഓഫീസിലെ ജോലിക്കാര്‍ക്ക് അവധിക്കാലം ആഘോഷിക്കാനായി ലീവ് അനുവദിക്കാറുണ്ട്. ഈ സമയത്ത് അവരെ വിളിച്ച് ബുദ്ധിമുട്ടിക്കുന്ന സഹപ്രവര്‍ത്തകര്‍ക്കാണ് പിഴ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ‘കമ്പനിയില്‍ ജോലി ചെയ്യുന്ന എല്ലാ ജോലിക്കാര്‍ക്കും എല്ലാവര്‍ഷവും ഒരാഴ്ച നീളുന്ന അവധിക്കാലം അനുവദിക്കാറുണ്ട്. അത് അവരുടെ വെക്കേഷന്‍ സമയമാണ്. ആ സമയത്ത് അവരെ മറ്റ് സഹപ്രവര്‍ത്തകര്‍ ഓഫീസ് ആവശ്യത്തിനായി വിളിക്കുന്നത് അനുവദിക്കാനാകില്ല. അതുകൊണ്ടാണ് ഒരു ലക്ഷം രൂപ പിഴ ഏര്‍പ്പെടുത്തിയത്,’ കമ്പനി സിഇഒ ഹര്‍ഷ് ജെയ്ന്‍ പറഞ്ഞു.

Read More

ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യമായി ഇന്റര്‍വ്യൂ പരിശീലനത്തിനായി ആപ്പ് വികസിപ്പിച്ച് കൊച്ചിയിലെ സ്റ്റാര്‍ട്ടപ്പ് . വൈവ (Vaiva app) എന്നു പേരിട്ടിരിക്കുന്ന ആപ്പ് ആന്‍ഡ്രോയ്ഡ്, ആപ്പ്ള്‍ ഫോണുകളില്‍ ഉപയോഗിക്കുന്നതിനായി ഗൂഗ്ള്‍പ്ലേ സ്റ്റോറിലും ഐഒഎസ് ആപ്പ് സ്റ്റോറിലും എത്തിയതായി എഡ്യൂനെറ്റ് സിഇഒ രാം മോഹൻ നായര്‍ പറഞ്ഞു. വിദ്യാഭ്യാസം, ടെക്നോളജി, ഹെല്‍ത്ത്‌കെയര്‍, റീടെയില്‍, മാനുഫാക്ചറിംഗ്, ടൂറിസം തുടങ്ങി 40ലേറെ വിവിധ തരം വ്യവസായമേഖകലകളിലുളള 120ല്‍പ്പരം വിവിധ തസ്തികകളിലേയ്ക്കുള്ള മോക്ക് ഇന്റര്‍വ്യൂകള്‍ക്കാണ് ഈ ആപ്പിലൂടെ പരിശീലനം നേടാനാവുക. എഐ അധഷ്ഠിതമായ ഈ ആപ്പ് ഉദ്യോഗാര്‍ത്ഥിയോട് യഥാര്‍ത്ഥത്തില്‍ ഇന്റര്‍വ്യൂ ചെയ്യുന്ന ആള്‍ എന്നപോലെ തന്നെ വിവിധ ചോദ്യങ്ങള്‍ ചോദിക്കും. ഉത്തരങ്ങള്‍ കേട്ട് തെറ്റായ ഉത്തരങ്ങള്‍ തിരുത്തി കൊടുക്കുകയും ചെയ്യും. ഇതുപയോഗിച്ച് തുടര്‍ച്ചയായി പരിശീലനം നേടിയാല്‍ ഏതു തരം ഇന്റര്‍വ്യൂകളും നേരിടാന്‍ ഉദ്യോഗാര്‍ത്ഥികള്‍ സജ്ജരാകുമെന്ന് രാം മോഹൻ നായര്‍ പറഞ്ഞു. ഇംഗ്ലീഷിലും മലയാളത്തിലും ഈ സേവനം ലഭ്യമാകും. കേരളത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസയോഗ്യതയില്‍ മുന്‍പന്തിയിലാണെങ്കിലും ഇന്റര്‍വ്യൂകളില്‍ പരാജയപ്പെടുന്നത് പതിവാകുന്നതു കണക്കിലെടുത്താണ് ഇത്തരമൊരു…

Read More

വിദേശത്ത് ബിസിനസ് തുടങ്ങി അവിടെ സെറ്റിൽ ആകാൻ ആഗ്രഹിക്കുന്നവർക്ക് മുന്നിൽ വിദേശത്ത് തുടങ്ങിയ തന്റെ  സ്വന്തം സംരംഭത്തെ നാട്ടിലേക്ക് പറിച്ച് നട്ട് വളർത്തി മുന്നേറുകയാണ് ഒരു യുവ സംരംഭകൻ. അമേരിക്കയിലെ പഠന സമയത്ത് ഒരു പ്രൊജക്റ്റിന്റെ ഭാഗമായി തുടങ്ങിയ സ്റ്റാർട്ടപ്പ് ഇന്ന് ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു ബിസിനസ് സംരംഭമാക്കി മാറ്റിയിരിക്കുകയാണ് കൊച്ചി ഇടപ്പള്ളി സ്വദേശിയായ ദീപക് റോയി. ഹാർഡ് വെയർ രംഗത്ത് ഇന്ത്യയുടെ ഭാവി  ‘ഓപ്പൺ വയർ ‘എന്ന തന്റെ സ്റ്റാർട്ടപ്പിലൂടെ ഭദ്രമാണെന്ന് തെളിയിക്കുകയാണ് ഇദ്ദേഹം. ഓപ്പൺ വയർ ഒരു ഹാർഡ് വെയർ മാനുഫാക്ച്ചറിങ് കമ്പനി ആണ്. ഫുൾ റേഞ്ച് ഹാർഡ് വെയർ ഡിവൈസുകൾ രൂപകല്‍പ്പന ചെയ്ത് നിർമിക്കുന്ന നൂതന സംരംഭം ആണിത്. ARM തിൻ ക്ലയന്റുകൾ, നെറ്റ്‌വർക്ക് അറ്റാച്ച്ഡ് സ്റ്റോറേജ് (NAS) ഉപകരണങ്ങൾ, മിനി പിസികൾ എന്നിവ ഓപ്പൺ വയർ ലഭ്യമാക്കുന്നു. ഹാർഡ് വെയർ രംഗത്ത് ഇന്ത്യയിൽ ഇന്ന് ഉയർന്ന് കേൾക്കുന്ന ബിസിനസ് സംരംഭമായി ഇത് മാറിക്കഴിഞ്ഞു. വലിയ കമ്പനികൾ…

Read More

ബഹിരാകാശ രംഗത്തെ സ്റ്റാർട്ടപ്പുകളിൽ കേന്ദ്രസർക്കാർ നിക്ഷേപം നടത്താനൊരുങ്ങുന്നു. സ്പേസ് സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാനായി 1,000 കോടി രൂപയുടെ വെഞ്ച്വർ ക്യാപ്പിറ്റൽ (വിസി) ഫണ്ട് രൂപീകരിക്കുന്നതിന് കേന്ദ്രമന്ത്രിസഭായോഗം അനുമതി നൽകി. കേന്ദ്ര ബഹിരാകാശ വകുപ്പിനു കീഴിലുള്ള ഏജൻസിയായ ‘ഇൻ–സ്പേസ്’ ആണ് പദ്ധതി ഏകോപിപ്പിക്കുക. 5 വർഷത്തിനിടെ നാൽപതോളം സ്റ്റാർട്ടപ്പുകളിൽ ഈ ഫണ്ട് നിക്ഷേപം നടത്തും. ഒരു വർഷം ഏകദേശം 150 മുതൽ 250 കോടി രൂപയായിരിക്കും ഇതിനായി ഉപയോഗിക്കുക. ഒരു സ്റ്റാർട്ടപ്പിൽ 10 മുതൽ 60 കോടി രൂപ വരെ നിക്ഷേപിക്കാം. വളർച്ചാഘട്ടത്തിലുള്ള കമ്പനികൾക്ക് 10 മുതൽ 30 കോടി രൂപയും കൂടുതൽ വളർച്ച കൈവരിച്ച കമ്പനികൾക്ക് 30 മുതൽ 60 കോടി രൂപയും നിക്ഷേപമായി ലഭിക്കാം.നിക്ഷേപത്തിന് തത്തുല്യമായ ഓഹരി സർക്കാരിനു ലഭിക്കും. എസ്ബിഐ, ദേശീയ ചെറുകിട വ്യവസായ ബാങ്ക് (സിഡ്ബി) പോലെയുള്ള പ്രഫഷനൽ ഫണ്ട് മാനേജർമാരിൽ ആരെങ്കിലുമായിരിക്കും സർക്കാരിനു വേണ്ടി വിസി ഫണ്ട് കൈകാര്യം ചെയ്യുക. സ്പേസ് കമ്പനികളെ ഇന്ത്യയിൽ തന്നെ നിലനിർത്തുകയെന്ന…

Read More

കണ്ടന്‍റ് ക്രിയേഷനില്‍ കൗതുകകരമായ ആശയങ്ങള്‍ കയ്യിലുണ്ടോ, 2025 ലെ വണ്‍ ബില്ല്യൻ ഫോളോവേഴ്സ് സമ്മിറ്റില്‍ വണ്‍ ബില്ല്യൻ പിച്ചസ് മത്സരത്തിന് തയ്യാറായിക്കൊളളൂ. കണ്ടെന്റ് ക്രിയേഷനില്‍ സംരംഭകത്വ ആശയങ്ങളുളള സ്റ്റാർട്അപ്പുകള്‍ക്കും വ്യക്തികള്‍ക്കും അവരുടെ സംരംഭത്തിന് പിന്തുണയും ധനസഹായവും നല്‍കുകയെന്നുളളതാണ് വണ്‍ ബില്ല്യൻ പിച്ചസ്  മത്സരത്തിലൂടെ ലക്ഷ്യമിടുന്നത്.ലോകമെമ്പാടുമുളള സമൂഹമാധ്യമ ഇന്‍ഫ്ലുവന്‍സേഴ്സിനെ പങ്കെടുപ്പിച്ചുകൊണ്ട് 2022 ലാണ് വണ്‍ബില്ല്യൻ ഫോളോവേഴ്സ് സമ്മിറ്റ് ആദ്യമായി ദുബായില്‍ സംഘടിപ്പിച്ചത്. കണ്ടന്‍റ് ക്രിയേറ്റർമാരെയും വ്യവസായ പ്രമുഖരെയുമെല്ലാം കാണാനും ആശയങ്ങള്‍ പങ്കുവയ്ക്കാനുമുളള അവസരം സന്ദർശകർക്ക് നല്‍കുകയെന്നുളളതാണ് വണ്‍ബില്ല്യൻ ഫോളോവേഴ്സ് സമ്മിറ്റ് മുന്നോട്ടുവയ്ക്കുന്നത്. ആശയ ഉളളടക്കത്തിന്‍റെ നിലവാരം വർധിപ്പിക്കുന്നത് മാത്രമല്ല നവമാധ്യമങ്ങളിലെ പുതിയ തരംഗങ്ങള്‍ മനസിലാക്കുന്നതിനും അതുവഴി കൂടുതല്‍ പേരിലേക്ക് ആശയങ്ങളെത്തിക്കാനുമെല്ലാം സമ്മിറ്റിലൂടെ സാധിക്കും. വിനോദസഞ്ചാരം മുതല്‍ വ്യാപാര വിപണന മേഖലകളിലെല്ലാം ശക്തമായ സാന്നിധ്യമാണ് സമൂഹമാധ്യമങ്ങള്‍. ഈ മേഖലയിലുളള പല വമ്പന്‍മാരും ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ തിരഞ്ഞെടുക്കുന്നത് ഇന്‍ഫ്ലുവന്‍സേഴ്സിനെയാണ്. ഡിജിറ്റല്‍മാർക്കറ്റിങിലുളള ഭാവിയിലെ അവസരങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്താനും. സ്റ്റാർട് അപ് ധനസമാഹരണം,പിച്ചിങ് നൂതന സാങ്കേതിക വിദ്യകള്‍,…

Read More

പെട്രോൾ, ഡീസൽ വാഹനങ്ങൾ വൈദ്യുതി വാഹനങ്ങളാക്കാൻ സഹായിക്കുന്ന സ്റ്റാർട്ടപ് തുടങ്ങി യുവ മലയാളി വ്യവസായി.ദുബായ് ആസ്ഥാനമായ പീക് മൊബിലിറ്റി എന്ന കമ്പനിയാണ് വൈദ്യുതി വാഹന നിർമാണ – വിപണന മേഖലയുടെ തലവര മാറ്റിയെഴുതുന്ന ആശയം യാഥാർഥ്യമാക്കിയത്. പരിസ്ഥിതി മലിനീകരണത്തെ ചെറുക്കുന്നതു കൂടിയാണ് പുതിയ കമ്പനി.ബായ് ആസ്ഥാനമായ കെഫ് ഹോൾഡിങ്സ് ഉടമ ഫൈസൽ കോട്ടിക്കൊള്ളോന്റെ മകൻ സാക്ക് ഫൈസലാണ് പീക് മൊബിലിറ്റി ആരംഭിച്ചത്. കേരളത്തിലെ ഇരുമ്പ് വ്യവസായ മേഖലയിലെ പ്രമുഖ സ്ഥാപനമായ പികെ സ്റ്റീൽസിന്റെ ഉടമ പി.കെ. അഹമ്മദിന്റെ ചെറുമകനാണ് സാക്ക്. പഴയ ടൊയോട്ട കാംറിയുടെ പെട്രോൾ മോഡൽ വൈദ്യുതിയിലേക്കു മാറ്റിയത് ദുബായിൽ നടക്കുന്ന ഇന്റലിജന്റ് ട്രാൻസ്പോർട്ട് ഉച്ചകോടിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. പഴയ വാഹനത്തിനു മാറ്റം വരുത്തുമ്പോൾ പുതിയ ഇലക്ട്രിക് കാർ നിർമിക്കുന്നതിന്റെ പകുതി ചെലവ് മാത്രമേ ഉണ്ടാകൂ. എൻജിൻ മാറ്റുന്ന വാഹനങ്ങൾ അടുത്ത വർഷം പകുതിയോടെ വിപണിയിൽ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റീ കാർ .03 എന്ന ബ്രാൻഡ് നാമത്തിലാണ് പുനർ നിർമിച്ച കാറുകൾ…

Read More

ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ടപ്പ് സംരംഭം ആരംഭിക്കുന്നതിനുവേണ്ടി നടപ്പിലാക്കുന്ന സ്റ്റാര്‍ട്ടപ്പ് വായ്പ പദ്ധതിയിലേക്ക് കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ അപേക്ഷ ക്ഷണിച്ചു. പദ്ധതി പ്രകാരം, പരമാവധി 20 ലക്ഷം രൂപ വരെ വായ്പയായി അനുവദിക്കും. മൂന്നു ലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ള ഒ.ബി.സി. വിഭാഗം പ്രൊഫഷണലുകള്‍ക്ക് അപേക്ഷിക്കാം. ആറു മുതല്‍ എട്ടു ശതമാനം വരെ പലിശ നിരക്കിലാണ് വായ്പ അനുവദിക്കുക. പരമാവധി 84 മാസം വരെയാണ് തിരിച്ചടവ് കാലാവധി. അപേക്ഷകര്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ (എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എ.എം.എസ്., ബി.എസ്.എം.എസ്., ബി.ടെക്, ബി.എച്ച്.എം.എസ്., ബി.ആര്‍ക്ക്., വെറ്റിനറി സയന്‍സ്, ബി.എസ്.സി. അഗ്രികള്‍ച്ചര്‍, ബി.ഫാം, ബയോടെക്‌നോളജി,ബി.സി.എ., എല്‍.എല്‍.ബി., എം.ബി.എ, ഫുഡ് ടെക്‌നോളജി, ഫൈന്‍ ആര്‍ട്ട്‌സ്, ഡയറി സയന്‍സ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി മുതായവ) വിജയകരമായി പൂര്‍ത്തീകരിച്ചവര്‍ ആയിരിക്കണം. പ്രായം 40 വയസ്സ് കഴിയാന്‍ പാടില്ല.മെഡിക്കല്‍/ആയുര്‍വേദ/ഹോമിയോ/സിദ്ധ/ദന്തല്‍ ക്ലിനിക്, വെറ്ററിനറി ക്ലിനിക്, സിവില്‍ എഞ്ചിനീയറിങ് കണ്‍സള്‍ട്ടന്‍സി, ആര്‍ക്കിടെക്ചറല്‍ കണ്‍സള്‍ട്ടന്‍സി, ഫാര്‍മസി, സോഫ്റ്റ്‌വെയര്‍…

Read More

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) ചെറുകിട സംരംഭങ്ങള്‍ക്കായി (എം.എസ്.എം.ഇ) വെബ് അധിഷ്ഠിത ഡിജിറ്റല്‍ ബിസിനസ് വായ്പയായ എം.എസ്.എം.ഇ സഹജ് അവതരിപ്പിച്ചു. സംരംഭങ്ങളുടെ വിവരങ്ങള്‍ വിലയിരുത്തി 15 മിനിറ്റിനുള്ളില്‍ ഇന്‍വോയ്‌സ് ഫിനാന്‍സിംഗ് ലഭ്യമാക്കുന്ന പദ്ധതിയാണിത്. വായ്പ അപേക്ഷ, ഡോക്യുമെന്റേഷന്‍, വായ്പ അനുവദിക്കല്‍, വിതരണം തുടങ്ങിയവയെല്ലാം ഡിജിറ്റലായാണ് നടത്തുക. വായ്പ അവസാനിപ്പിക്കുന്നതും ഓട്ടോമേറ്റഡ് രീതിയിലാണ്. നേരിട്ട് ബാങ്കില്‍ എത്തേണ്ട ആവശ്യമില്ല.ജി.എസ്.ടി ഇന്‍വോയ്‌സിന്റെ അടിസ്ഥാനത്തില്‍ ബാങ്കിന്റെ ഉപയോക്താക്കള്‍ക്ക് ഒരു ലക്ഷം രൂപ വരെ വായ്പയായി ലഭിക്കും. നൂതന സാങ്കേതിക വിദ്യയായ മെഷീന്‍ ലേണിംഗ് അടിസ്ഥാനമാക്കിയുള്ള ഈ പുതിയ പദ്ധതി വഴി ജി.എസ്.ടി.ഐ.എന്‍ ഉപഭോക്താവിന്റെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ്, സി.ഐ.സി ഡേറ്റബേസ് തുടങ്ങിയവ വിലയിരുത്തിയാണ് വായ്പ നല്‍കുന്നത്. ജി.എസ്.ടിയുടെ കീഴിലുള്ള സൂക്ഷ്മ, ചെറുകിട സംരംഭങ്ങള്‍ക്ക് ഹ്രസ്വകാലത്തേക്ക് മൂലധനം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള ഉത്പന്നമാണിത്. നിലവിലുള്ള എസ്.ബി.ഐ ഉപയോക്താക്കള്‍ക്ക് യോനോ ആപ്പ് വഴിയും ഈ സേവനം ലഭിക്കും.

Read More

‘സിഡ്ബി’യെ എം.എസ്.എം.ഇക്കായുള്ള സമ്പൂര്‍ണ ബാങ്കാക്കി മാറ്റണമെന്ന ബദല്‍ നിര്‍ദേശവുമുണ്ട് ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്ക് (എം.എസ്.എം.ഇ) വായ്പ നല്‍കുന്നതിന് പ്രത്യേക ബാങ്ക്  രൂപവല്‍ക്കരിക്കാന്‍ സര്‍ക്കാര്‍ നീക്കം. ഈ മേഖലയിലേക്ക് കൂടുതല്‍ വായ്പ ലഭ്യമാക്കണമെന്ന ആവശ്യം ദീര്‍ഘനാളായി ഉയരുന്നുണ്ട്. സിഡ്ബി പോലുളള സ്ഥാപനങ്ങളും സംസ്ഥാന ധനകാര്യ, വ്യവസായ വികസന സ്ഥാപനങ്ങളുമാണ് നിലവില്‍ വായ്പ ലഭ്യമാക്കി വരുന്നത്. അമേരിക്കയും ചൈനയും പോലുള്ള വന്‍കിട സമ്പദ്‌വ്യവസ്ഥകളുമായി തട്ടിച്ചു നോക്കിയാല്‍ ഇന്ത്യയില്‍ സൂക്ഷ്മ,ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്കുള്ള വായ്പാ തോത് കുറവാണ് എന്നാണ് പഠനം. 25 ട്രില്യണ്‍ രൂപയുടെ വായ്പ ലഭ്യതക്കുറവ് ഈ മേഖല നേരിടുന്നതായി വിലയിരുത്തുന്നു. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും സാമ്പത്തിക ക്രയവിക്രയം ശക്തിപ്പെടുത്താനും ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ കൂടുതലായി വരുകയും ശക്തിപ്പെടുത്തുകയും വേണ്ടതുണ്ട്. വന്‍കിട ബാങ്കുകള്‍ക്ക് ചെറുകിട-ഇടത്തരം വ്യവസായ മേഖലയുടെ പ്രത്യേകമായ ആവശ്യങ്ങള്‍ കണ്ടെത്താനും പരിഗണിക്കാനും കഴിയാത്ത സാഹചര്യമുണ്ട്. എം.എസ്.എം.ഇ മേഖലയെ സാമ്പത്തികമായി സഹായിക്കാന്‍ പ്രത്യേക ബാങ്ക് രൂപവല്‍ക്കരിക്കുന്നതിനു പകരം സിഡ്ബിയെ (ചെറുകിട വ്യവസായ വികസന ബാങ്ക്)…

Read More

ഒന്നു പുറത്തിറങ്ങി തിരിച്ചെത്തുമ്പോഴേക്കും തന്നെ ഷൂസ് ആകെ പൊടിയും ചെളിയുമായിരിക്കും. ഇതൊന്നു വൃത്തിയാക്കുക എന്നത് ഒട്ടുമിക്ക ആളുകള്‍ക്കും വലിയ പണി തന്നെയാണ്. വൃത്തിയാക്കനുള്ള മടി വേറെയും. ഈ പ്രശ്‌നത്തിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ‘ഷൂ ലോണ്‍ഡ്രി’ എന്ന് ആശയം. ഈ ആശയവുമായി ഫോര്‍ട്ടുകൊച്ചി സ്വദേശി കൃഷ്ണ ആരംഭിച്ച ‘ഹിദ ദി ഷൂ ഷൈനി’ (Hidha the shoe shiny) ഇന്ന് ജനശ്രദ്ധ നേടുകയാണ്. ചെളിപിടിച്ച ഷൂസ് നല്‍കിയാല്‍ നല്ല പുതുപുത്തന്‍പോലെ തിരിച്ചുതരുന്നൊരിടമാണ്  കൊച്ചിയിലെ ‘ഹിദ ദി ഷൂ ഷൈനി’. ഇന്റീരിയര്‍ ഡിസൈനിംഗ് ഡിഗ്രിക്കു ശേഷം സിനിമാട്ടോഗ്രഫിയും ഫോട്ടോഗ്രഫിയുമെല്ലാം കൃഷ്ണ പരീക്ഷിച്ചു. എന്നാല്‍ സ്വന്തം കാലില്‍ മുന്നോട്ട് പോകാന്‍ ഇതൊന്നും കൃഷ്ണയ്ക്ക് പര്യപ്തമായിരുന്നില്ല. അങ്ങനിരിക്കേ സുഹൃത്ത് പകര്‍ന്ന ആശയമാണ് ഷൂ ലോണ്‍ഡ്രി. ഇന്ന് ഒട്ടുമിക്ക ആളുകളും ഉപയോഗിക്കുന്ന ഷൂസ്. അതുകൊണ്ടു തന്നെ തുടങ്ങിയാല്‍ പാളിപോകില്ല എന്നൊരു ആത്മവിശ്വാസവും ഉണ്ടായിരുന്നു. ഇതോടെ വിദേശ രാജ്യങ്ങളിൽ സാധാരണമായ ഷൂ ലോണ്‍ഡ്രി എന്ന സംരംഭക്കെത്തെ കുറച്ച് കൃഷ്ണ കൂടുതല്‍…

Read More