Author: Together Keralam

അര്‍ബന്‍ ട്രാഷ് ടീം വെറും 50,000 രൂപ ലോണെടുത്ത് തുടങ്ങിയ കമ്പനിയ്ക്ക് ഇന്നത്തെ വരുമാനം ഏകദേശം 1 കോടിയോളം രൂപ. ആ കമ്പനിയാണ് 2022ല്‍ സ്ഥാപിച്ച അര്‍ബന്‍ ട്രാഷ്. അന്ന് അവസാന വർഷ കോളേജ് വിദ്യാർത്ഥിയായിരുന്നു സ്ഥാപകരിലൊരാളായ താജുദ്ദീന്‍ അബൂബക്കർ. താജുദ്ദീന്‍ അബൂബക്കറും അഫ്‌സല്‍ മുഹമ്മദും ചേര്‍ന്ന് നഗരമാലിന്യം നിര്‍മാര്‍ജനം ചെയ്യാൻ ആരംഭിച്ച കമ്പനിയാണ് അർബൻ ട്രാഷ്. അർബൻ ട്രാഷ് കമ്പനി പ്രധാനമായും കൊച്ചിയിലാണ് പ്രവർത്തിക്കുന്നത്. തങ്ങളുമായി കരാറില്‍ ഒപ്പിട്ടിരിക്കുന്ന കമ്പനികളില്‍ നിന്ന് ഭക്ഷണ വേസ്റ്റും, പ്ലാസ്റ്റിക് അടക്കമുള്ള അടക്കമുള്ള ഡ്രൈ വേസ്റ്റും ശേഖരിക്കും. കമ്പനികളുടെ ആവശ്യാനുസരണം അവിടങ്ങളില്‍ നിന്നുള്ള മാലിന്യം ശേഖരിക്കുന്നു . അതിനായി ഒരു നിശ്ചിത സമയവും നൽകിയിട്ടുണ്ട്. മാലിന്യങ്ങൾ ശേഖരിച്ച് കമ്പനിയുടെ തൃശൂരിലുള്ള ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്ക് കൊണ്ടുപോയി ഡ്രൈ വേസ്റ്റ് തരംതിരിച്ച് അതു പ്രൊസസ് ചെയ്യുന്ന വിവിധ കമ്പനികള്‍ക്ക് നല്‍കുന്നു. അര്‍ബന്‍ ട്രാഷിന്റെ പ്രധാന വരുമാനം സബ്‌സ്‌ക്രിപ്ഷനില്‍ നിന്നാണ് ലഭിക്കുന്നത്. അധിക വരുമാനം വേസ്റ്റ് പ്രൊസസിങില്‍…

Read More

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട പലഹാരമാണ് ചിപ്സ്. ചിപ്സ് ഇല്ലാത്തൊരു ആഘോഷം മലയാളികൾക്ക് ഉണ്ടാകില്ല. അത്രയും പ്രിയങ്കരം. കായ വറുത്തതിന്റെ തനതായ രുചി ഒരുക്കുകയാണ് മാനസ് മധുവിന്റെ ‘ബിയോണ്ട് സ്നാക്ക്സ്’. കേരളത്തിൽ ഇത്രയും ഡിമാൻഡുള്ള ബനാന ചിപ്‌സ് മാത്രം വിൽക്കുന്ന ബ്രാൻഡുകൾ വളരെ കുറവായിരുന്നു. ഇതിൽ നിന്നാണ് മാനസ് ‘ബിയോണ്ട് സ്നാക്സി’ലേക്ക് എത്തുന്നത്. ആലപ്പുഴ ചെന്നിത്തല സ്വദേശി മാനസ് മധുവിന്റെ സ്ഥാപനത്തിൽ ഡൽഹി ആസ്ഥാന നിക്ഷേപക സ്ഥാപനമായ  12 ഫ്ലാഗ്സ് ഗ്രൂപ്പ് 71 കോടിരൂപ നിക്ഷേപിച്ചു. 2020ലാണ് കമ്പനി തുടങ്ങിയത്. എംബിഎ ബിരുദധാരിയായ മാനസ് ജോലി ഉപേക്ഷിച്ചാണ് സംരംഭകനായത്. ആദ്യം മൂല്യവർധിത ഉൽപന്നങ്ങളുമായി വിപണിയിൽ എത്തിയെങ്കിലും പരാജയപ്പെട്ടു. തുടർന്ന് കായ വറുത്തതുമായി മാനസ് രാജ്യാന്തര വിപണിയിലേക്കെത്തി.ഗുണനിലവാരമുള്ള പ്രീമിയം ചിപ്‌സ്, രാജ്യത്തുടനീളം ലഭ്യമാക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കർഷകരിൽ നിന്ന് വാഴപ്പഴം സംഭരിച്ച് വൃത്തിയാക്കി ശുദ്ധമായ എണ്ണയിൽ പാകം ചെയ്യുന്നു. ഇത് കൊളസ്‌ട്രോളും ട്രാൻസ് ഫാറ്റ് രഹിതവുമാണെന്നും…

Read More

സാങ്കേതികവിദ്യയുടെ സഹായത്തോടെ നൂതനാശയങ്ങളെ പ്രായോഗികതലത്തിലെത്തിക്കുന്ന സംരംഭക പദ്ധതികളാണ് സ്റ്റാർട്ടപ്പുകൾ. അവയുടെ എണ്ണത്തിൽ രാജ്യത്ത് നാലു വർഷത്തിനിടെയുണ്ടായത് മൂന്നിരട്ടിയിലേറെ വർധന. സ്റ്റാർട്ടപ്പുകൾ. അവയുടെ എണ്ണത്തിൽ രാജ്യത്ത് നാലു വർഷത്തിനിടെയുണ്ടായത് മൂന്നിരട്ടിയിലേറെ വർധന. കേരളത്തിലും ഇക്കാലയളവിൽ സ്റ്റാർട്ടപ്പുകളുടെ എണ്ണത്തിൽ മൂന്നിരട്ടിയിലേറെ വർധനയുണ്ടായി. .സ്റ്റാർട്ടപ്പുകൾ നൽകുന്ന തൊഴിലുകളുടെ എണ്ണത്തിലും ഇതനുസരിച്ചുള്ള വർധനയുണ്ടായി.

Read More

എഐയും യുവത്വത്തിന്റെയും ഭാവിയും വ്യാവസായിക കേരളത്തിന്റെയും ഫ്യുച്ചറിസ്റ്റിക് ടെക്നോളജിയുടെയും സാധ്യതകളുടെ ആശയ സംവാദങ്ങളും പങ്കുവച്ച്  രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ നടന്ന ‘കോണ്‍ഫ്‌ളുവന്‍സ് 2024’ന് സമാപനം. ഭാവിയില്‍ കംപ്യൂട്ടറുകളെ നമ്മുടെ ചിന്തകളുമായി ബന്ധിപ്പിക്കാനാവും. വിനോദരംഗം പൂര്‍ണമായി വെബ് അധിഷ്ടിതമായി മാറുകയും നിര്‍മിത ബുദ്ധി ബിസിനസിന്റെ ഭാഗമായി മാറുകയും ചെയ്യുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. യാഥാര്‍ഥ്യവും സ്വപ്‌നവും കൂടിക്കലര്‍ന്ന വെര്‍ച്വൽ ലോകങ്ങള്‍ സംഭവിക്കും. എല്ലാ രോഗങ്ങള്‍ക്കുമുള്ള മരുന്നുകള്‍ കണ്ടുപിടിക്കുകയും മനുഷ്യ ആയുസ് 100 വര്‍ഷത്തിലേറെയായി വര്‍ധിക്കുകയും ചെയ്യും. മരണത്തെ അതിജീവിക്കാനുള്ള പരീക്ഷണങ്ങളും നടക്കുന്നുണ്ട്. അതിവേഗത്തിലുള്ള സഞ്ചാര മാര്‍ഗങ്ങള്‍ സാധ്യമാവുകയും ഭാഷകളുടെ അതിര്‍വരമ്പുകള്‍ ഇല്ലാതാവുമെന്നും  ‘കോണ്‍ഫ്‌ളുവന്‍സ് 2024 ’ വേദിയിൽ അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ അഭിമാനകരമായ ഗഗൻയാൻ ദൗത്യം 2026ൽ ആരംഭിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ്, മനുഷ്യ  ബഹിരാകാശ യാത്ര പദ്ധതിയായ ഗഗൻയാനിന്റെ റോക്കറ്റുകൾ തയാറായെന്നും ക്രൂ പരിശീലനങ്ങളെല്ലാം പൂർത്തിയായെന്നും സർക്കാർ തലത്തിലുള്ള ഔദ്യോഗിക…

Read More

യുവ ആയുർവേദ ഡോക്ടർമാരായ ഡോ.അനിലയുടെയും ഡോ. ഗൗരിയുടെയും നൂതന സംരംഭമായ ‘സീക്രട്ട് ഹ്യൂസി’ന്റെ ആദ്യ ശ്രേണിയിൽപെട്ട സൗന്ദര്യവർധക ഉൽപന്നങ്ങൾ വിപണിയിലിറക്കുന്നതിന്റെ ഉദ്ഘാടനം മന്ത്രി പി.രാജീവ് നിർവഹിച്ചു. പങ്കജകസ്തൂരി ഹെർബൽസ് സ്ഥാപകൻ ഡോ.ജെ.ഹരീന്ദ്രൻ നായർ അധ്യക്ഷനായി. കെ ഡിസ്ക് മെംബർ സെക്രട്ടറി ഡോ.പി.വി.ഉണ്ണിക്കൃഷ്ണൻ, കേരള മെഡിക്കൽ ടെക്നോളജി കൺസോർഷ്യം സ്പെഷൽ ഓഫിസർ സി.പത്മകുമാർ, രശ്മി മാക്സിം, സ്റ്റാർട്ടപ്പായ സീക്രട്ട് ഹ്യൂസിന്റെ സ്ഥാപകരായ ഡോ. എം.ഗൗരി, ഡോ.അനിലാ സേതുമാധവൻ എന്നിവർ പ്രസംഗിച്ചു. ആയുർവേദത്തിലെ അമൂല്യ ഔഷധക്കൂട്ടുകൾ ഉപയോഗിച്ച് പുരുഷന്മാർക്കും സ്ത്രീകൾക്കുമുള്ള സൗന്ദര്യവർധക ഉൽപന്നങ്ങളായ ബ്രൈറ്റനിങ് ജെൽ, റിവൈവിങ് ലിപ് ബാം, സ്കിൻ ഇലിക്സിർ പ്രീമിയം ഫെയ്സ് സീറം തുടങ്ങിയ എട്ട് ഉൽപന്നങ്ങളാണു വിപണിയിലിറക്കിയത്.

Read More

കൊവിഡും ലോക്ക് ഡൗണും എല്ലാം ഒരുപാട് പേരുടെ ജീവനോപാധികളെ ഇല്ലായ്മ ചെയ്തിട്ടുണ്ട്. പല സംരഭങ്ങളും ഇക്കാലത്ത് അകാലചരമം പ്രാപിക്കുകയോ, അകാലചരമം പ്രാപിച്ചുകൊണ്ടിരിക്കുകയോ ആണ്. ഇപ്പോള്‍ രണ്ടാം തരംഗത്തില്‍ കാര്യങ്ങള്‍ അതീവ രൂക്ഷമാണ്. എന്നാല്‍ ഇതിനിടയില്‍ വലിയൊരു വിജയകഥ പറയാനുണ്ട് മലയാളികള്‍ തുടങ്ങിയ സ്റ്റാര്‍ട്ട് അപ്പിന്. ഒറ്റവര്‍ഷം കൊണ്ട് അവര്‍ ഉണ്ടാക്കിയ നേട്ടം അത്രയും വലുതാണെന്ന് തന്നെ പറയേണ്ടിവരും. ഡയഗണ്‍കാര്‍ട്ട് എന്ന ഇ-കൊമേഴ്‌സ് സ്റ്റാര്‍ട്ട് അപ്പിനെ കുറിച്ച് അറിയാം…  ഒന്നാം ലോക്ക് ഡൗണില്‍ തുടക്കം കൊവിഡ് ഒന്നാം തരംഗത്തെ തുടര്‍ന്ന് രാജ്യവ്യാപകമായ ലോക്ക് ഡൗണ്‍ നിലവില്‍ വന്നത് 2020 മാര്‍ച്ച് അവസാനത്തോടെ ആയിരുന്നു. തൊട്ടടടുത്ത മാസം ആണ് കൊച്ചിക്കാരായ മൂന്ന് പേര്‍ ചേര്‍ന്ന് ഒരു സംരംഭം തുടങ്ങുന്നത്. അന്ന് വെറും ഒരു ലക്ഷം രൂപയായിരുന്നു മുതല്‍മുടക്ക്. ഡയഗണ്‍ കാര്‍ട്ട് കൊവിഡ് പ്രതിരോധത്തിനായി ഉള്ള ഉത്പന്നങ്ങളുടെ വില്‍പന ആയിരുന്നു ഡയഗണ്‍കാര്‍ട്ട് എന്ന ഇ കൊമേഴ്‌സ് സംരംഭത്തിലൂടെ അവര്‍ ലക്ഷ്യമിട്ടത്. വിപണിയില്‍ ഇത്തരം ഉത്പന്നങ്ങള്‍ക്ക് തീപിടിച്ച…

Read More

എല്ലാ വീടുകളിലും വീട്ടമ്മാർ ഏറ്റവും കൂടുതൽ വെറുക്കുന്ന ജോലികളാണ് അലക്കും ഇസ്തിരിയിടലും. എന്നാൽ ഇവ രണ്ടും വളരെ വൃത്തിയായി ചെയ്തു നൽകി സന്ധ്യ നമ്പ്യാ‍ർ എന്ന യുവ സംരംഭക മാസം ഉണ്ടാക്കുന്നത് 8 മുതൽ 10 ലക്ഷം രൂപ വരെയാണ്. ‘ഇസ്തിരിപ്പെട്ടി’ എന്ന സ്റ്റാർട്ട് അപ് സംരംഭത്തിന്റെ വിജയ​കഥ ഇതാ.. തുടക്കം 2018ൽ ഒരു വർഷം മുമ്പാണ് സന്ധ്യ തന്റെ സ്റ്റാർട്ട് അപ് സംരംഭത്തിന് തുടക്കം കുറയ്ക്കുന്നത്. മൂന്ന് വ‌ർഷം മുമ്പ് ചെന്നൈയിൽ ഒരു കോർപ്പറേറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെയാണ് സന്ധ്യയ്ക്ക് ഇസ്തിരിപ്പെട്ടി എന്ന ബിസിനസ് ആശയം മനസ്സിൽ ഉരുത്തിരിഞ്ഞത്. സന്ധ്യയുടെ തന്നെ വാക്കുകളിൽ പറഞ്ഞാൽ തനിക്ക് തന്നെ വളരെ അത്യാവശ്യമായി തോന്നിയ ഒരു കാര്യമാണ്, താൻ ബിസിനസിനായി തിരഞ്ഞെടുത്തത്. അത്യാവശ്യത്തിൽ നിന്ന് ബിസിനസിലേയ്ക്ക് വസ്ത്രങ്ങൾ ഇസ്തിരിയിട്ട് ലഭിക്കുക എന്നത് അക്കാലത്ത് സന്ധ്യയെ സംബന്ധിച്ച് വളരെ അത്യാവശ്യമുള്ള കാര്യമായിരുന്നു. പ്രത്യേകിച്ചും ഒരു കോർപ്പറേറ്റ് കമ്പനിയിൽ ജോലി നോക്കുമ്പോൾ വളരെ മാന്യമായും വൃത്തിയുള്ളതുമായ…

Read More

ഒരു ഐഐടിക്കാരൻ നമ്മുടെയൊക്കെ കാഴ്‌ചപ്പാടിൽ എന്ത് ജോലി ചെയ്‌താവും ജീവിക്കേണ്ടത്, സാധാരണ ഗതിയിൽ ഒരു വമ്പൻ ഐടി കമ്പനിയിലോ, വൻകിട ധനകാര്യ സ്ഥാപനത്തിലോ ആയിരിക്കും ഇയാൾ ജോലി നോക്കേണ്ടത്. എന്നാൽ ബിസിനസ് സ്വപ്‌നമായി കൊണ്ട് നടക്കുന്നവർക്ക്, സംരംഭകത്വം ജീവിത ലക്ഷ്യമായി കണ്ടവർക്ക് അങ്ങെനയായിരിക്കില്ല എന്നുറപ്പാണ്. എന്നാൽ തന്റെ കഠിന പ്രയത്നത്തിലൂടെ മില്ലറ്റ് സ്‌റ്റാർട്ടപ്പ് ആരംഭിച്ച ഐഐടിക്കാരനായ യുവാവ് ഇന്ന് ഈ മേഖലയിൽ വലിയ പ്രചോദനമായി മാറുകയാണ്. ശരിയാണ്, മില്ലറ്റുകൾ ഇപ്പോൾ ലോകമെമ്പാടും ഏറ്റവും പ്രധാന ഭക്ഷണമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. 2023ൽ, അവയുടെ പ്രാധാന്യം വിളിച്ചോതുന്നതിനായി ഇന്ത്യൻ സർക്കാർ “മില്ലറ്റുകളുടെ വർഷം” എന്ന് ആചരിക്കുകയും ചെയ്‌തിരുന്നു. എങ്കിലും, വിവിധതരം മില്ലറ്റുകൾ വാഗ്‌ദാനം ചെയ്യുന്ന സ്‌റ്റോറുകളുടെ അഭാവം കാരണം ഒരു വലിയ വെല്ലുവിളി ഉയർന്നുവന്നിരുന്നു. ഇവിടേക്കാണ്‌ സായ് കൃഷ്‌ണ പോപുരി എന്ന ഹൈദരാബാദ് സ്വദേശിയുടെ കടന്നുവരവ്. “പല നിർമ്മാതാക്കളും വിശാലമായ മില്ലറ്റ് ഓപ്ഷനുകൾ വാഗ്‍ദാനം ചെയ്യുന്നില്ല. ഈ വിടവ് തിരിച്ചറിഞ്ഞ് ഞാൻ സ്വന്തമായി മില്ലറ്റ് സ്‌റ്റാർട്ടപ്പ്…

Read More

വെറുതെ ഇരികുമ്പോഴെങ്കിലും വ്യത്യസ്‌തമായ സംരംഭങ്ങൾ ആരംഭിക്കുന്നതിന് കുറിച്ച് സുഹൃത്തുക്കളുമായി ചർച്ച ചെയ്യുകയോ, സ്വയം ആലോചിക്കുകയോ ചെയ്യുന്നവരാണ് നമ്മൾ. പലപ്പോഴും ബജറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളാവും നമ്മളെ ഇതിൽ നിന്ന് പിന്നോട്ട് വലിക്കുന്ന ഘടകം, മറ്റ് ചിലപ്പോൾ പരിമിതമായ സാങ്കേതിക ജ്ഞാനവും തടസ്സമായേക്കാം. എന്നാൽ താൻ പഠിച്ച പാഠങ്ങൾ ഉൾക്കൊണ്ട് അതിനോട് ചേർന്ന് നിൽക്കുന്ന ഒരു സംരംഭമോ സ്‌റ്റാർട്ടപ്പോ ചെയ്‌ത്‌ വിജയിച്ച ഒരുപാട് പേരുണ്ട് നമുക്ക് ചുറ്റും. അത്തരത്തിൽ ഒരാളാണ് അസം സ്വദേശി ഷൗവിക് ധർ എന്ന എൻഐടി എഞ്ചിനീയർ. പ്രഭാതി ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെയും സോമോസിന്റെയും സ്ഥാപകനായ ഷൗവികിന്റെ സ്‌റ്റാർട്ടപ്പ് യാത്ര ആരെയും അമ്പരപ്പിക്കുന്ന ഒന്നാണെന്ന് പറയാതെ വയ്യ. അസമിലെ സിൽച്ചാറിൽ ജനിച്ച് വളർന്ന ഷൗവിക് ചെറുപ്പം മുതലേ മോമോസിനോട് ഇഷ്‌ടം പ്രകടിപ്പിച്ച വ്യക്തിയായിരുന്നു. എൻഐടി സിൽച്ചാറിൽ പഠനം തുടരുമ്പോൾ, സംരംഭകത്വത്തിലേക്ക് കടക്കാനുള്ള പ്രത്യേകിച്ച് പദ്ധതികളൊന്നും ഷൗവികിന്റെ മനസിൽ ഉണ്ടായിരുന്നില്ല എന്നതാണ് യാഥാർഥ്യം. പഠനം പൂർത്തിയാക്കിയ ഷൗവിക് ഡിആർഡിഒയിൽ ജോലിക്ക് കയറുകയും ചെയ്‌തു.…

Read More

ഒരു പതിമൂന്ന് വയസുകാരൻ പയ്യന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ഒരു പരിധി നിശ്ചയിച്ചാൽ അത് ഏതറ്റം വരെ പോവും. എന്തായാലും നമ്മുടെ കണക്കുകൂട്ടലിൽ അത് ഒരുപാട് ഒന്നും മുന്നോട്ട് പോവില്ലെന്ന് ഉറപ്പാണ്. അല്ലെങ്കിലും വയസ് കൊണ്ട് അതിർത്തി വരയ്ക്കാനും, സ്വപ്‌നങ്ങൾക്ക് തടയിടാനും ഒക്കെ നമ്മൾ മിടുക്കരാണ്. എന്നാൽ തിരുവല്ലക്കാരൻ ആദിത്യന്റെ കാര്യത്തിൽ അതൊന്നും നടക്കുന്ന കാര്യമല്ലായിരുന്നു. പ്രായത്തെ വെറും അക്കമാക്കി കൊണ്ട് സംരംഭ ലോകത്തേക്ക് പിച്ചവെച്ച ആ പയ്യൻ ലോകത്തിന് മുൻപിൽ നമ്മുടെ അഭിമാനം വാനോളം ഉയർത്തിയിരുന്നു. തന്റെ സ്വപ്‌നങ്ങളെ ചേർത്തുപിടിച്ച പ്രായം പോലും മറന്നുകൊണ്ട് വലിയ ലക്ഷ്യങ്ങൾക്ക് പിന്നാലെ പോയ ആദിത്യൻ പുതു തലമുറയ്ക്ക് എന്നും ആവേശകരമായ ഒരു മാതൃകയാണ്. വെറുതെ ഇരിക്കുന്ന സമയം കൊണ്ട് ആപ്പ് നിർമ്മിച്ച ആദിത്യൻ ഇത് ഒരു കമ്പനിയായി മാറിയപ്പോൾ അതിന്റെ സിഇഒ ആയി മറ്റൊരു റെക്കോർഡും സൃഷ്‌ടിച്ചിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ സിഇഒമാരിൽ ഒരാളായിരുന്നു ആദിത്യൻ. ആദ്യമായി ആപ്ലിക്കേഷൻ ഉണ്ടാക്കുമ്പോൾ…

Read More