Author: Together Keralam

ഇന്ത്യയിലെ ഇലക്ട്രോണിക് സ്പോര്‍ട്സ് ബിസിനസ് വിപുലീകരിക്കുന്നതിന് റിലയന്‍സും ആഗോള ഇ-സ്പോര്‍ട്സ് സംഘടനയായ ബ്ലാസ്റ്റുമായി സഹകരിക്കുന്നു. ഇന്ത്യയിലെ ഇ-സ്പോര്‍ട്സ് ഇക്കോസിസ്റ്റം വികസിപ്പിക്കുകയാണ് ലക്ഷ്യം. ലോകത്തിലെ ഏറ്റവും വലിയ ടൂർണമെൻ്റ് സംഘാടകരാണ് ഡെന്മാർക് ആസ്ഥാനമായ BLAST ApS ൻ്റെ ഉടമസ്ഥതയിലുള്ള ബ്ലാസ്റ്റ്. റിലയന്‍സും ബ്ലാസ്റ്റും ചേർന്ന് ഗെയിമിംഗ് വിപണിക്ക് അനുയോജ്യമായ പുതിയ ടൂര്‍ണമെൻ്റുകൾ സംഘടിപ്പിക്കുക വഴി കൂടുതല്‍ ഗെയിമര്‍മാരെയും സ്‌പോണ്‍സര്‍മാരെയും നിക്ഷേപകരെയും ഇന്ത്യന്‍ ഇ-സ്പോര്‍ട്സിലേക്ക് ആകര്‍ഷിക്കാൻ സഹായിക്കും. മാത്രമല്ല, ബ്ലാസ്റ്റിൻ്റെ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഇ-സ്‌പോർട്‌സ് പ്രോപ്പർട്ടികളും പ്രൊഡക്ഷൻ ടെക്‌നിക്കുകളും ഇന്ത്യയിലേക്ക് കൊണ്ടുവരാനും സഹായകരമാകും. ടെലി കമ്മ്യൂണിക്കേഷന്‍, മീഡിയ, എൻ്റർടെയ്ൻമെൻ്റ് ഉള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന ബിസിനസ് താല്‍പ്പര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, ഇ സ്പോര്‍ട്സ് വിപണിയിലേക്കുള്ള റിലയന്‍സിൻ്റെ പ്രവേശനം സ്വാഭാവികമാണ്. അതിനാൽ കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ജിയോ ഇതിനകം തന്നെ ഡിജിറ്റല്‍ സാങ്കേതികവിദ്യകളിൽ ഗണ്യമായ നിക്ഷേപം നടത്തിയിട്ടുണ്ട്. ബ്ലാസ്റ്റുമായുള്ള പങ്കാളിത്തം, റിലയന്‍സിനെ ആഗോള ഇ-സ്പോര്‍ട്സ് ഓര്‍ഗനൈസേഷന്റെ വൈദഗ്ധ്യവും ശൃംഖലയും ഉപയോഗിച്ച് ഇന്ത്യന്‍ സ്പോര്‍ട്സ് വിപണിയില്‍ ശക്തമായ ചുവടുറപ്പിക്കാന്‍ സഹായിക്കും

Read More

സഹകരണ ബാങ്കുകളിലെ വായ്പാകുടിശ്ശിക ഒഴിവാക്കുന്നതിന് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ഏപ്രില്‍ 30 വരെ നീട്ടിയതായി മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. പരമാവധി ആളുകള്‍ക്ക് ആനുകൂല്യം ലഭിക്കുന്നതിനായി പദ്ധതിയുടെ കാലാവധി നീട്ടണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. അതിനെ തുടർന്നാണ് കാലാവധി നീട്ടിനല്‍കാന്‍ തീരുമാനമായത്. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നിരവധി കുടിശ്ശികകാര്‍ക്ക് ആശ്വാസകരമാണ്. മുന്‍കാലങ്ങളില്‍ ബാങ്കുകളിലെ കുടിശ്ശിക കുറയ്ക്കുവാനും കഴിഞ്ഞിട്ടുണ്ട്. മുന്‍പ് പ്രഖ്യാപിച്ചപ്പോള്‍ അതിൻ്റെ ആനുകൂല്യം ലഭിക്കാത്തവര്‍ക്ക് വേണ്ടിയാണ് ഇപ്പോള്‍ ഇത് ഏര്‍പ്പെടുത്തുന്നതെന്നും പരമാവധി ഈ അവസരം ഉപയോഗിക്കണമെന്നും മന്ത്രി പറഞ്ഞു. ഈ പദ്ധതിയിൽ പലിശയ്ക്ക് പരമാവധി 50 ശതമാനം വരെ ഇളവ് ലഭിക്കും. അതിദരിദ്ര പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ 2 ലക്ഷം രൂപവരെയുള്ള വായ്പകള്‍ക്ക് ഇളവ് നല്‍കുന്നതിനുള്ള പ്രത്യേകം വ്യവസ്ഥകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വര്‍ണ്ണ പണയ വായ്പ, നിക്ഷേപത്തിന്മേലുളള വായ്പ എന്നിവ ഒഴികെയുള്ള മറ്റ് കുടിശ്ശികയുള്ള വായ്പകളും ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

Read More

ഏപ്രിൽ മുതൽ ക്രെഡിറ്റ് കാർഡ് ആനുകൂല്യങ്ങൾ, പുതുക്കിയ എഫ്ഡി നിരക്കുകൾ, എടിഎം പിൻവലിക്കൽ നയങ്ങൾ, സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ, മിനിമം ബാലൻസ് എന്നിവയെല്ലാം മാറും. എസ്‌ബി‌ഐ, എച്ച്‌ഡി‌എഫ്‌സി ബാങ്ക്, ഇന്ത്യൻ ബാങ്ക്, ഐ‌ഡി‌ബി‌ഐ ബാങ്ക്, പഞ്ചാബ് & സിന്ധ് ബാങ്ക് തുടങ്ങിയ നിരവധി ബാങ്കുകൾ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ പരിഷ്കരിക്കുന്നു. ഉയർന്ന റിട്ടേണുകളുള്ള പ്രത്യേക എഫ്‌ഡി കാലാവധികൾ അവതരിപ്പിച്ചിട്ടുണ്ട്. സേവിങ്സ് അക്കൗണ്ടുകളുടെയും പലിശ നിരക്കുകൾ പരിഷ്കരിക്കുന്നുണ്ട്. സേവിങ്സ് അക്കൗണ്ടുകളുടെ പലിശ ഇപ്പോൾ അക്കൗണ്ട് ബാലൻസിനെ ആശ്രയിച്ചിരിക്കും. ഉയർന്ന ബാലൻസുകൾക്ക് മികച്ച പലിശ നിരക്കുകൾ ലഭിക്കാം. മിനിമം ബാലൻസ് നിയമങ്ങൾ എസ്‌ബി‌ഐ, പഞ്ചാബ് നാഷണൽ ബാങ്ക്, കാനറ ബാങ്ക് തുടങ്ങിയ പ്രമുഖ ബാങ്കുകൾ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. അക്കൗണ്ടിന് അനുസരിച്ച് ആവശ്യമായ മിനിമം ബാലൻസ് വ്യത്യാസപ്പെടും. നിരവധി ബാങ്കുകൾ എടിഎം പിൻവലിക്കൽ നയങ്ങളൂം പരിഷ്കരിച്ചിട്ടുണ്ട്. പ്രതിമാസം സൗജന്യ എടിഎം പിൻവലിക്കലുകൾ കുറയ്ക്കും. ഓരോ മാസവും മറ്റ് ബാങ്ക് എടിഎമ്മുകളിൽ നിന്ന് മൂന്ന്…

Read More

ഇന്ത്യ റേറ്റിംഗ് ചീഫ് ഇക്കണോമിസ്റ്റും പബ്ലിക് ഫിനാൻസ് മേധാവിയുമായ ദേവേന്ദ്ര കുമാർ പന്തിൻ്റെ അഭിപ്രായത്തിൽ, 2025 സാമ്പത്തിക വർഷത്തിൽ പണപ്പെരുപ്പം 4.7% ആയി കുറയുമെന്നും അടുത്ത സാമ്പത്തിക വർഷത്തിൽ അത് 75 അടിസ്ഥാന പോയിൻ്റായി പരിമിതപ്പെടുമെന്നും പറയുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ സമിതി അടുത്ത മാസം നടത്തുന്ന നയ അവലോകന യോഗത്തിൽ ബെഞ്ച്മാർക്ക് പലിശ നിരക്ക് 25 അടിസ്ഥാന പോയിൻ്റുകൾ കുറയാൻ സാധ്യത ഉള്ളതായി ഇന്ത്യ റേറ്റിംഗ് പ്രതീക്ഷിക്കുന്നു. 2022 മെയ് മുതൽ 2023 ഫെബ്രുവരി വരെ ആർ‌ബി‌ഐ പോളിസി നിരക്ക് 250 അടിസ്ഥാന പോയിൻ്റുകൾ വർധിപ്പിച്ചിരുന്നു, ഇത് നിരന്തരമായ പണപ്പെരുപ്പത്തെ നേരിടാൻ 6.5% ആയി ഉയർത്തി. 2025 ഫെബ്രുവരിയിൽ, റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റുകൾ കുറച്ചു 6.25% ആയി. 2025 സാമ്പത്തിക വർഷത്തിന്റെ മാർച്ച് പാദത്തിൽ പണപ്പെരുപ്പം 4% ​​ൽ താഴെയാകുമെന്ന് ഇന്ത്യ റേറ്റിംഗ് പ്രവചിക്കുന്നു. 2025 ഫെബ്രുവരിയിലെ എംപിസി മിനിറ്റ്സ് സൂചിപ്പിക്കുന്നത് വളർച്ചാ വേഗത…

Read More

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) രാജ്യത്തെ ഹൈവേകളിൽ 4 മുതൽ 5 ശതമാനം വരെ ടോൾ നിരക്ക് വർധിപ്പിച്ചു. പുതുക്കിയ ടോൾ നിരക്കുകൾ ഇന്നു മുതൽ പ്രാബല്യത്തിൽ വന്നതായി ഹൈവേ മന്ത്രാലയം അറിയിച്ചു. മൊത്തവില സൂചിക അടിസ്ഥാനമാക്കി പണപ്പെരുപ്പത്തിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ട വാർഷിക അവലോകന പ്രക്രിയയുടെ ഭാഗമായാണ് ടോൾ നിരക്ക് വർധിപ്പിച്ചത്. ഏപ്രിൽ 1 മുതൽ എല്ലാ വർഷവും ഈ പരിഷ്കരണം ഉണ്ടാകും. ഓരോ ദേശീയ പാതയ്ക്കും എക്സ്പ്രസ് വേയ്ക്കും ടോൾ നിരക്കുകൾ ഒരുപോലെയല്ല പരിഷ്കരിക്കുന്നത്. 2008 ലെ നാഷണൽ ഹൈവേ ഉപയോക്ത്യ ഫീസ് ചട്ടം അനുസരിച്ചാണ് ടോൾ പിരിക്കുന്നത്. നിലവിൽ, ദേശീയപാത ശൃംഖലയിലുടനീളം ഏകദേശം 855 ഉപയോക്തൃ ഫീസ് പ്ലാസകളുണ്ട്.. ഇതിൽ 675 എണ്ണം പൊതു ഫണ്ടിൽ നിന്നുള്ളവയാണ്, 180 എണ്ണം കൺസഷനേയർ നടത്തുന്ന ടോൾ പ്ലാസകളാണ്.

Read More

ഇന്ത്യയും ഗൾഫ് രാജ്യങ്ങളുമായുള്ള അഭ്യേദമായ ബന്ധത്തെപ്പറ്റി നമുക്ക് അറിയാം. മലയാളികൾ അടക്കം നിരവധി ഇന്ത്യക്കാരാണ് ജോലികൾക്കും സ്ഥലങ്ങൾ കാണുന്നതിനും ഗൾഫ് നാടുകളിലേക്ക് പോകുന്നത്. നിലവിൽ ഇന്ത്യ-ദുബായ് യാത്രയ്ക്ക് വിമാനങ്ങളെയാണ് ഭൂരിപക്ഷം ആളുകളും ആശ്രയിക്കുന്നത്. എന്നാൽ ഇനി ട്രയിനിൽ പോകുന്നതിനെപ്പറ്റി ആലോചിച്ചാലോ.. യു.എ.ഇ നാഷണൽ അഡ്വൈസർ ബ്യൂറോ ലിമിറ്റഡാണ് ഈ പ്രൊജക്ട് നിർദ്ദേശം മുന്നോട്ടു വെച്ചിരിക്കുന്നത്. മുംബൈയിൽ നിന്നും യു.എ.ഇ വരെ കണക്ട് ചെയ്യുന്ന ഒരു റെയിൽവെ പ്രൊജക്ടിനെക്കുറിച്ച് വിവിധ റിപ്പോർട്ടുകളാണ് വരുന്നത്. ജലത്തിനടിയിലൂടെ 2,000 കിലോമീറ്റർ ഇന്ത്യ-യു.എ.ഇ റെയിൽ ലിങ്കാണ് ഈ പ്രോജക്ട്. ഈ റെയിൽവേ ശൃംഖലയിലൂടെ മണിക്കൂറിൽ 600 മുതൽ 1,000 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ട്രെയിനുകൾക്ക് സാധിക്കും.അതിനാൽ, മുംബൈ-ദുബായ് യാത്രാ സമയം കേവലം 2 മണിക്കൂറുകളായി കുറയും ഒപ്പം യാത്രാ ചെലവും കുറവായിരിക്കുമെന്നും ട്രാവൽ & ടൂർ വേൾഡ് റിപ്പോർട്ട് പറയുന്നത്. മാത്രമല്ല, വാണിജ്യപരമായ നേട്ടങ്ങൾ ഏറെയാണ്. ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് ക്രൂഡ് ഓയിൽ അടക്കമുള്ള ചരക്ക്…

Read More

രാജ്യത്ത് പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ വാണിജ്യ എൽപിജി സിലിണ്ടറിൻ്റെ വില കുറച്ചു. ഈ വർഷം ഫെബ്രുവരിയിൽ വാണിജ്യ എല്‍പിജി സിലിണ്ടർ വില 7 രൂപ കുറച്ചിരുന്നു. ശേഷം മാർച്ച് 1ന് സിലിണ്ടർ വില 6 രൂപ വർധിപ്പിച്ചു. ഇപ്പോൾ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 41 രൂപയാണ് കുറച്ചത്. ഏതാനും മാസം മുമ്പുവരെ വില കുത്തനെ ഉയർന്നു നിന്നതിനാൽ ഹോട്ടലുകളും തട്ടുകടകളും മറ്റും പ്രതിമാസം 3,000 മുതൽ 5,000 രൂപവരെ അധികച്ചെലവ് നേരിട്ടിരുന്നു. നിലവിൽ വില അൽപം കുറഞ്ഞത് സാമ്പത്തികച്ചെലവിൽ അവർക്ക് വലിയ ആശ്വാസം നൽകുന്നു. പ്രാദേശികമായ നികുതികളും ഗതാഗത ചെലവുകളും അനുസരിച്ച് എൽപിജി സിലിണ്ടര്‍ വിലയ്ക്ക് വ്യത്യാസമുണ്ട്. കൊച്ചിയിൽ 1,769.5 രൂപയും തിരുവനന്തപുരത്ത് 1,790.5 രൂപയും കോഴിക്കോട്ട് 1,802 രൂപയുമാണ് പുതുക്കിയ വില. ഇക്കഴിഞ്ഞ ജനുവരിയിൽ വില ശരാശരി 1,850 രൂപയ്ക്കടുത്തായിരുന്നു. എന്നാൽ, കഴിഞ്ഞ ഒരുവർഷമായി ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ എണ്ണക്കമ്പനികൾ ഒരു കുറവും വരുത്തിയിട്ടില്ല. അവസാനമായി കഴിഞ്ഞ…

Read More

കേന്ദ്രസർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം, രാജ്യത്ത് ഏറ്റവുമധികം എടിഎം ഇടപാടുകൾ നടക്കുന്നത് എസ്ബിഐയുടെ എടിഎമ്മുകൾ വഴിയാണ്. കഴിഞ്ഞ 5 വർഷത്തിൽ എടിഎം ഇടപാട് ഫീസിൽ എസ്ബിഐ നേടിയത് 2,043 കോടി രൂപയാണ്. പഞ്ചാബ് നാഷണൽ ബാങ്ക് (90.33 കോടി രൂപ), കനറാ ബാങ്ക് (31.42 കോടി രൂപ) എന്നിവയാണ് എസ്ബിഐയെ കൂടാതെ എടിഎം ഫീസിൽ ലാഭം നേടിയ മറ്റു പൊതുമേഖലാ ബാങ്കുകൾ. പ്രതിമാസം ഉപഭോക്താക്കൾക്ക് നിശ്ചിത ഇടപാടുകൾ സൗജന്യമാണ്. തുടർന്ന് വരുന്ന ഓരോ ഇടപാടിനും ബാങ്കുകൾ ഫീസ് ഈടാക്കുന്നു. അതായത്, മെട്രോ നഗരങ്ങളിൽ 3 വരെയും മറ്റു നഗരങ്ങളിൽ 5 വരെയും ഇടപാടുകൾ സൗജന്യമാണ്. പരിധി കഴിഞ്ഞാൽ ഓരോ ഇടപാടിനും പരമാവധി 21 രൂപയും നികുതിയുമാണ് ഫീസ്. മെയ് 1 മുതൽ ഫീസ് 2 രൂപ വർധിപ്പിച്ച് 23 രൂപയാക്കാൻ റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. അതുപോലെ പണം പിൻവലിക്കുമ്പോഴുള്ള ഫീസ് മിനിമം 17 രൂപയിൽ നിന്ന് 19…

Read More

മഹീന്ദ്ര ആൻഡ് മഹീന്ദ്ര മാർച്ച മാസത്തിൽ മാത്രം 48,048 യൂണിറ്റുകൾ വിറ്റതായി കമ്പനി അവകാശപ്പെട്ടു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 40,631 യൂണിറ്റുകളായിരുന്നു വിറ്റഴിച്ചത്. 18 ശതമാനത്തിന്റെ വളർച്ചയാണ് കാർ വിൽപ്പനയുടെ ലാര്യത്തിൽ കമ്പനി നേടിയത്. 2024-25 സാമ്പത്തിക വർഷം മഹീന്ദ്ര 5,51,487 യൂണിറ്റുകൾ വിൽപ്പന നടത്തിയാതായി കമ്പനി അവകാശപ്പെട്ടു. മുൻ സാമ്പത്തിക വർഷത്തിലെ 4,59,877 യൂണിറ്റുകളെ അപേക്ഷിച്ച് ഈ വര്ഷം 20 ശതമാനം വർധനവാണ് ഇത് കാണിക്കുന്നത്. ഞങ്ങളുടെ ഇലക്ട്രിക് എസ്‌യുവികളുടെ ഡെലിവറി ആരംഭിച്ചു. അതിൽ ശക്തമായ ഡിമാൻഡ് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ആഭ്യന്തര വിപണിയിൽ ആദ്യമായി അഞ്ച് ലക്ഷത്തിലധികം എസ്‌യുവികൾ വിറ്റഴിച്ചതിലൂടെ വലിയ നേട്ടമാണ് ഞങ്ങൾ ഈ വര്ഷം ഞങ്ങൾ നേടിയത്,” എം ആൻഡ് എം ഓട്ടോമോട്ടീവ് ഡിവിഷൻ പ്രസിഡന്റ് വീജയ് നക്ര പറഞ്ഞു. ‘സെൽറ്റോസ്’ നിർമ്മാതാക്കളായ കിയയും 2025 മാർച്ചിൽ ശക്തമായ വിൽപ്പന രേഖപ്പെടുത്തി. 25,525 യൂണിറ്റുകളാണ് മാർച്ച മാസത്തിൽ മാത്രം കിയ വിറ്റത്. 2024 മാർച്ചിൽ ഇത്…

Read More

അമേരിക്കൻ കാർഷിക ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ 100 ശതമാനം തീരുവ ചുമത്തുന്നുണ്ടെന്നും മറ്റ് രാജ്യങ്ങൾ ഈടാക്കുന്ന ഉയർന്ന തീരുവ കാരണം അമേരിക്കൻ ഉൽപ്പന്നങ്ങൾ ആ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ സാധിക്കുന്നില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍. യുഎസിന്റെ പാലുല്‍പ്പന്നങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് 50 ശതമാനം തീരുവയും, അരിക്ക് ജപ്പാനില്‍ നിന്ന് 700 ശതമാനം തീരുവയും, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്ന് 100 ശതമാനം തീരുവയും, അമേരിക്കന്‍ വെണ്ണയ്ക്കും ചീസിനും കാനഡയില്‍ നിന്ന് ഏകദേശം 300 ശതമാനം തീരുവ ഈടാവാക്കുന്നുണ്ട് എന്നും കരോലിന്‍ വിമർശിച്ചു. ഈ ഉയര്‍ന്ന താരിഫുകള്‍ യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഈ വിപണികളില്‍ പ്രവേശിക്കുന്നത് അസാധ്യമാക്കുന്നു. ഇക്കാരണത്താല്‍ യുഎസില്‍ പല ബിസിനസുകളും അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതമായിട്ടുണ്ടെന്നും പലരുടെയും ജോലി നഷ്ടപ്പെടാന്‍ ഈ ഉയര്‍ന്ന ടാക്‌സുകള്‍ കാരണമായിട്ടുണ്ടെന്നും ലീവിറ്റ് പറഞ്ഞു. ഇന്ത്യയും മറ്റ് രാജ്യങ്ങളും അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഈടാക്കുന്ന ഉയർന്ന തീരുവകളെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പലതവണ വിമർശിച്ചിരുന്നു. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾക്കുമേൽ…

Read More