Subscribe to Updates
Get the latest creative news from Together Keralam about entrepreneurship and business.
- പ്രീമിയം ഫീച്ചറുകളുമായി മഹീന്ദ്രയുടെ BE 07
- വിവാദമായി എൻ.ടി.എ. നടപടി; നീറ്റ് പരീക്ഷയ്ക്ക് ടെലഗ്രാം വിലക്ക്
- വിപണികൾക്ക് പ്രതീക്ഷ;പശ്ചിമേഷ്യയിൽ സമാധാനക്കാറ്റ്
- സ്വർണവില താഴേക്ക്; രണ്ട് ദിവസത്തിനിടെ പവന് 5,520 രൂപ കുറഞ്ഞു
- ഷിഗെല്ല വ്യാപനം ആശങ്കയാകുന്നു; കൊല്ലത്തും രോഗബാധ
- ഫറോക്ക് സ്വദേശിക്ക് നിപ; സമ്പർക്കപ്പട്ടിക വിപുലമെന്ന് ആരോഗ്യവകുപ്പ്
- അമേരിക്കയുടെ വ്യോമാക്രമണം; ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ
Author: Together Keralam
ഇന്ത്യൻ റെയിൽവേയുടെ പുതിയ നാല് മള്‍ട്ടിട്രാക്കിംഗ് പദ്ധതികള്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. മഹാരാഷ്ട്ര, ഒഡീഷ, ഛത്തീസ്ഗഢ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി 18,658 കോടി രൂപയുടെ പദ്ധതികൾക്കാണ് കേന്ദ്ര സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി (സിസിഇഎ) അംഗീകാരം നൽകിയത്. ഈ പദ്ധതികള്‍ ഇന്ത്യന്‍ റെയില്‍വേയുടെ നിലവിലുള്ള ശൃംഖല ഏകദേശം 1247 കിലോമീറ്റര്‍ വര്‍ധിപ്പിക്കും. 2030-31 ഓടെ ഇത് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. കല്‍ക്കരി, ഇരുമ്പയിര്, മറ്റ് ധാതുക്കള്‍ എന്നിവയുടെ പ്രധാന പാതകളിലെ ലൈന്‍ ശേഷി വര്‍ധിപ്പിച്ചുകൊണ്ട് യാത്രക്കാരുടെയും ചരക്കുകളുടെയും സുഗമവും വേഗത്തിലുള്ളതുമായ ഗതാഗതം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഈ സംരംഭങ്ങള്‍ യാത്രാ സൗകര്യം മെച്ചപ്പെടുത്തുകയും ലോജിസ്റ്റിക് ചെലവ് ചുരുക്കുകയും അതുവഴി അന്തരീക്ഷ മലിനീകരണവും കുറയ്ക്കുകയും ചെയ്യും. സംബൽപുർ – ജാരാപ്ഡാ 3,4 ലൈൻ, ഝാർസുഗുഡാ – സാസോം 3 , 4 ലൈൻ, ഖർസിയ – നയാ റായ്പൂർ – പർമാൽകാസാ 5, 6 ലൈൻ, ഗോദിയാ – ബൽഹാർഷ ഇരട്ടിപ്പിക്കൽ തുടങ്ങിയ 4 പദ്ധതികളാണ്…
അമേരിക്കൻ ഇറക്കുമതിക്ക് നികുതി ചുമത്തിയും റെയർ ഏർത് മിനറല്സിന് കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള വ്യാപാര യുദ്ധത്തിന് തുടക്കം കുറിച്ച് ചൈന. ഏപ്രിൽ 10 മുതൽ യുഎസിൽ നിന്നുള്ള എല്ലാ ഇറക്കുമതികൾക്കും ബീജിംഗ് 34% തീരുവ ചുമത്തും. ഇത് ചൈനീസ് ഉൽപ്പന്നങ്ങൾക്ക് ട്രംപിന്റെ പരസ്പര താരിഫ് എന്ന് വിളിക്കപ്പെടുന്ന നിലവാരത്തിന് തുല്യമാണ്. കൂടാതെ ചൈനീസ് അധികൃതർ മറ്റ് നടപടികളും പ്രഖ്യാപിച്ചു: ഏഴ് തരം അപൂർവ എർത്ത് ധാതുക്കളുടെ കയറ്റുമതി ഉടനടി നിയന്ത്രിക്കും. അമേരിക്കയിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള മെഡിക്കൽ സിടി എക്സ്-റേ ട്യൂബുകളിൽ ആന്റി-ഡമ്പിംഗ് അന്വേഷണം ആരംഭിക്കുക. രണ്ട് അമേരിക്കൻ കമ്പനികളിൽ നിന്നുള്ള കോഴി ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നിർത്തും വിശ്വസനീയമല്ലാത്ത സ്ഥാപനങ്ങളുടെ പട്ടികയിൽ 11 അമേരിക്കൻ പ്രതിരോധ കമ്പനികളെ ഉൾപ്പെടുത്തി. 16 യുഎസ് കമ്പനികൾക്ക് കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തി ഒരു യുഎസ് കമ്പനിയിൽ നിന്നുള്ള സോർഗം ഇറക്കുമതി നിർത്തുക. എല്ലാ ചൈനീസ് ഉൽപ്പന്നങ്ങളുടെയും ഏറ്റവും കുറഞ്ഞ നികുതി 54%…
ട്രംപിൻ്റെ പകരച്ചുങ്ക പ്രഖ്യാപനം ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്ക് എത്തിക്കുമോ എന്ന ആശങ്കയിലാണ് വിദഗ്ധർ. അതിനിടയിലാണ് ആഗോള എണ്ണവിലയിലും കനത്ത ഇടിവ് സംഭവിച്ചിരിക്കുന്നത്. ബ്രെന്റ് ക്രൂഡ് ഓയിൽ വില ആറര ശതമാനം താഴ്ന്ന് ബാരലിന് 65 ഡോളറിലെത്തി. ഇന്ന് രാവിലെ 67.48 ഡോളറില്‍ വ്യാപാരം നടന്നെങ്കിലും പിന്നീട് 64.23 ഡോളറിലേക്ക് താഴുകയായിരുന്നു. ഈ ആഴ്ച ക്രൂഡ് വിലയില്‍ 10 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. കോവിഡിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവിലാണ് ലോക ഓഹരിവിപണി. ഇന്ത്യന്‍ ഓഹരി വിപണിയിലും ക്രൂഡ് വില കുറഞ്ഞത് എണ്ണ കമ്പനികളുടെ വിലയിടിച്ചു. ഒ.എന്‍.ജി.സി,ഇന്ത്യന്‍ ഓയില്‍ ഓഹരി വിലകള്‍ 6 ശതമാനത്തില്‍ കൂടുതലാണ് കുറഞ്ഞത്. 2022 ഓഗസ്റ്റ് ഒന്നിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് ക്രൂഡ് വില ഇപ്പോഴുള്ളത്. ഇറാൻ , ഇറാഖ് , കുവൈറ്റ് , സൗദി അറേബ്യ , വെനസ്വേല തുടങ്ങിയ ഒപെക് രാജ്യങ്ങളുടെ എണ്ണ ഉല്‍പ്പാദനം വർധിച്ചത് വിലയിടിയാന്‍ കാരണമായെന്ന് പറയപ്പെടുന്നു. പ്രതിദിനം 3.18 ദശലക്ഷം…
ഈ വർഷം യുഎസ് സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് വീഴുമെന്ന് ജെപി മോർഗൻ. ട്രംപിന്റെ പകരച്ചുങ്കം അമേരിക്കയുടെ GDP യുടെ വളർത്ത നിരക്കിനെ പിന്നോട്ടടിക്കും. 1.3 നിരക്കിൽ വളരുമെന്ന് പ്രതീക്ഷിച്ച GDP നിലവിൽ -0.3 ശതമാനത്തിലേക്ക് കൂപ്പുകുത്തും എന്നാണു ഞങ്ങൾ കരുതുന്നത് – ബാങ്കിന്റെ മുഖ്യ യുഎസ് സാമ്പത്തിക വിദഗ്ദ്ധൻ മൈക്കൽ ഫെറോളി വെള്ളിയാഴ്ച മൊത്ത ആഭ്യന്തര ഉൽപ്പാദനത്തെ പരാമർശിച്ച് ക്ലയന്റുകൾക്ക് അയച്ച കുറിപ്പിൽ പറഞ്ഞു. കൂടാതെ അമേരിക്കയിലെ തൊഴിലില്ലായ്മ നിരക്ക് 5.3 ശതമാനമായി ഉയർത്തുമെന്നും പ്രതീക്ഷിക്കുന്നതായും ഫെറോളി പറഞ്ഞു. താരിഫ് പ്രഖ്യാപനത്തിനുശേഷം ഈ വർഷം യുഎസ് വളർച്ചയെക്കുറിച്ചുള്ള പ്രവചനങ്ങൾ വെട്ടിക്കുറച്ച മറ്റ് ബാങ്കുകളിൽ നിന്നുള്ള സമാനമായ മാറ്റങ്ങൾക്കൊപ്പമാണ് ജെപി മോർഗന്റെ പ്രവചനവും വന്നത്. വെള്ളിയാഴ്ച, സിറ്റി സാമ്പത്തിക വിദഗ്ധർ ഈ വർഷത്തെ വളർച്ചയെക്കുറിച്ചുള്ള അവരുടെ പ്രവചനം വെറും 0.1 ശതമാനമായി കുറച്ചു, യുബിഎസ് സാമ്പത്തിക വിദഗ്ധർ അവരുടെ പ്രവചനം 0.4 ശതമാനമായി കുറച്ചു. ലോകമെമ്പാടുമുള്ള യുഎസ് വ്യാപാര പങ്കാളികൾക്ക് പകരച്ചുങ്കം ഏർപ്പെടുത്തുമെന്ന പ്രസിഡന്റ്…
ഇറക്കുമതി ചെയ്യുന്ന ചിപ്പുകൾക്കും മരുന്നിനുമുള്ള ഇറക്കുമതിക്കും തീരുവ ഉടൻ പ്രഖ്യാപിക്കുമെന്ന് ട്രംപ്
ഇറക്കുമതി ചെയ്യുന്ന ഔഷധങ്ങൾക്കും സെമികണ്ടക്ടറുകൾക്കും ഉടൻ തീരുവ പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചിപ്പുകൾക്ക് തീരുവ പ്രഖ്യയോയ്ക്കുന്ന അന്തപ്പടി ഉടൻ ഉണ്ടാകും. ഔഷധങ്ങൾക്ക് ഇതുവരെ കണ്ടിട്ടില്ലാത്ത നിലയിലായിരിക്കും തീരുവകൾ വരുന്നത്. ഞങ്ങൾ അത് പരിശോദിച്ചു വരുകയാണ്. ഇതൊരു പ്രത്യക കാറ്റഗറിയാണ്. സമീപഭാവിയിൽ തന്നെ പ്രഖ്യാപനം ഉണ്ടാകും- ഡൊണാൾഡ് ട്രംപ് പറഞ്ഞു. എല്ലാ രാജ്യങ്ങളും ഇപ്പോൾ നമ്മളെ വിളിക്കുന്നു. അതാണ് നമ്മൾ ചെയ്യുന്നതിന്റെ ഭംഗി. നമ്മൾ നമ്മളെത്തന്നെ ഡ്രൈവർ സീറ്റിൽ ഇരുത്തി. പണ്ട് ഈ രാജ്യങ്ങളോട് ഒരു സഹായം ആവശ്യപ്പെട്ടാൽ അവർ നിഷേധിക്കുമായിരുന്നു. ഇനി അവർ നമുക്ക് വേണ്ടി എന്തും ചെയ്യും,” ട്രംപ് കൂട്ടിച്ചേർത്തു. അതെ സമയം ഓഹരി വിപണിയിലെ മാന്ദ്യത്തെ ട്രംപ് ഭരണകൂടം കാര്യമായി എടുക്കുന്നില്ല എന്നാണു റിപ്പോർട്ടുകൾ. പുതിയ വ്യാപാര നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും, ആദ്യഘട്ടത്തിൽ ഉൾപ്പെടുത്താതെ മേഖലകളെ പകരം തീരുവയുടെ പരിധിയിൽ കൊണ്ടുവരാനും വേണ്ട നടപടിക്രമങ്ങളുമായിട്ടാണ് സർക്കാർ മുന്നോട്ട് പോകുന്നത് എന്നാണു വിദേശ ആദ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പൽ ഉടനെത്തും. എം.എസ്.എസി തുര്‍ക്കിയാണ് അടുത്ത ദിവസങ്ങളില്‍ വിഴിഞ്ഞത്ത് എത്തുക. 399.9 മീറ്റര്‍ നീളമുള്ള ഈ ഭീമൻ കപ്പലിന് 24,346 ടി.ഇ.യു കണ്ടെയ്‌നറുകൾ വഹിക്കാനുള്ള ശേഷിയും ഉയർന്ന ഇന്ധനക്ഷമതയും ഉണ്ട്. ഇത്രയും വലിയൊരു കപ്പൽ സൗത്ത് ഏഷ്യയിലെ ഒരു തുറമുഖത്ത് എത്തുന്നത് ഇതാദ്യമെന്നാണ് അധികൃതര്‍ പറയുന്നത്. വിഴിഞ്ഞത്ത് എം.എസ്.എസി തുര്‍ക്കി എത്തുന്നതോടെ എം.എസ്.സി ക്ലോഡ് ജിറാഡെറ്റിന്റെ റെക്കോർഡാണ് നേടിയെടുക്കുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം ആരംഭിച്ച് ട്രയല്‍ അടിസ്ഥാനത്തില്‍ കപ്പലുകള്‍ തുറമുഖത്തിലെത്തി തുടങ്ങിയ ജൂലൈ 11-ാം തീയതി മുതല്‍ മാര്‍ച്ച് വരെ 240 കപ്പലുകളാണ് തുറമുഖത്ത് എത്തിച്ചേര്‍ന്നത്. 4,92,188 ടി.ഇ.യു. വാണ് തുറമുഖത്ത് കൈകാര്യം ചെയ്തത്. ഒരുമാസം അന്‍പതിലധികം കപ്പലുകള്‍ എത്തിച്ചേരുക എന്ന നേട്ടം കഴിഞ്ഞ ദിവസം തുറമുഖം കരസ്ഥമാക്കിയിരിന്നു. തുടർച്ചയായി ഒട്ടേറെ നേട്ടങ്ങളാണ് വിഴിഞ്ഞം തുറമുഖത്തെ തേടിയെത്തുന്നത്.
ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിൽപനയിൽ 17% വർധന. 2023–24 സാമ്പത്തിക വർഷത്തിൽ 16.8 ലക്ഷമായിരുന്ന ഇലക്ട്രിക് വാഹന വിൽപന കഴിഞ്ഞ വർഷം 19.6 ലക്ഷമായി വർധിച്ചു. എല്ലാ വിഭാഗം ഇലക്ട്രിക് വാഹനങ്ങളുടെയും വിൽപനയിൽ ഈ വർഷം വർധനയുണ്ടായി. കഴിഞ്ഞ സാമ്പത്തിക വർഷം 11.4 ലക്ഷം ഇലക്ട്രിക് സ്കൂട്ടറുകളാണ് വിറ്റത്. മുൻ വർഷത്തെക്കാൾ 21.1% വർധനയുണ്ടായി. 10.6 ലക്ഷം ഇലക്ട്രിക് കാറുകളും 6.99 ലക്ഷം ഇലക്ട്രിക് ഓട്ടോകളും വിറ്റു. എൽ5 ഇലക്ട്രിക് ഓട്ടോകളുടെ വിൽപനയിലും 57% വർധനയുണ്ട്. ഇലക്ട്രിക് വാഹന വിൽപനയുടെ 58% ഇരുചക്രവാഹനങ്ങളാണ്. 21.1% വർധനയാണ് ഉണ്ടായത്. ഒല ഇലക്ട്രിക് ഇ–സ്കൂട്ടർ വിൽപനയുടെ 30% കയ്യടക്കി മുന്നിലുണ്ട്.. 12% വിൽപനയുമായി ടിവിഎസും 11.7% വിഹിതവുമായി ബജാജ് ഓട്ടോയും വിപണിയിൽ സജീവമാണ്. പുതിയ ഇലക്ട്രിക് വാഹനങ്ങളുടെ കടന്നുവരവും പുതിയ കമ്പനികളുടെ വരവും രാജ്യത്തെ ഇലക്ട്രിക് വാഹന വിപണി ശക്തിപ്പെടുന്നതിൽ പ്രധാന പങ്ക് വഹിച്ചു. ഇലക്ട്രിക് വാഹനങ്ങൾക്ക് ലഭിച്ചിരുന്ന ഫെയിം പദ്ധതി അടക്കം നിർത്തലാക്കിയിട്ടും…
അമേരിക്കൻ വ്യാപാര മാസികയായ ഫോബ്‌സിൻ്റെ 2025 ലെ ലോക ശതകോടീശ്വരന്മാരുടെ പട്ടികയിൽ മലയാളികളിൽ ഒന്നാമനായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. എം.എ യൂസഫലിയുടെ ആസ്തി 47,000 കോടിയോളം രൂപയാണ്. ലോക സമ്പന്ന പട്ടികയിൽ 639-ാം സ്ഥാനത്തും ഇന്ത്യക്കാരിൽ 32ാം സ്ഥാനത്തുമാണ് എം.എ യൂസഫലി. പട്ടികയിൽ ആദ്യ 5 മലയാളികളിൽ എം.എ യൂസഫലിക്ക് പുറമെ, ജെംസ് എഡ്യുക്കേഷൻ മേധാവി സണ്ണി വർക്കി (390 കോടി ഡോളർ), ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ (380 കോടി ഡോളർ), ആർ പി ഗ്രൂപ്പ് മേധാവി രവി പിള്ള (370 കോടി ഡോളർ), ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് (330 കോടി ഡോളർ) എന്നിവർ ഇടം നേടി. കല്യാൺ ജ്വല്ലേഴ്സ് മാനേജിങ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ (310 കോടി ഡോളർ), ബുർജീൽ ഹോൾഡിംഗ്സിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ (200 കോടി ഡോളർ), ഇൻഫോസിസ് മുൻ സിഇഒ എസ്.ഡി ഷിബുലാൽ (200…
ഫെഡറൽ ബാങ്ക് ചെറുകിട , ഇടത്തരം സംരംഭകർക്കായി ‘ഫെഡ് സ്റ്റാർ ബിസ്’ എന്ന ക്രഡിറ്റ് കാർഡ് പുറത്തിറക്കി. നാഷ്ണൽ പേയ്മെൻ്റ് കോർപറേഷൻ ഓഫ് ഇന്ത്യയും വീസയും ചേർന്നാണ് ക്രഡിറ്റ് കാർഡ് അവതരിപ്പിച്ചത്. സംരംഭകർക്ക് തടസ്സരഹിതവും സുരക്ഷിതമായ പണമിടപാട് സംവിധാനങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇന്ത്യയിലെ മുഴുവൻ ബിസിനസ്സുകളെയും ‘ഫെഡ് സ്റ്റാർ ബിസ്’ ശാക്തീകരിക്കുമെന്ന് ഫെഡറൽ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ശാലിനി വാര്യർ പറഞ്ഞു. ബിസിനസ്സ് , വാണിജ്യ പണമിടപാട് രംഗത്ത് ഫെഡറൽ ബാങ്കിൻ്റെ സ്ഥാനം ശക്തമാക്കാനുള്ള ആദ്യഘട്ടമായാണ് ‘ഫെഡ് സ്റ്റാർ ബിസ്’ പുറത്തിറക്കിയത്. റൂപേ, വീസ വേരിയൻ്റുകളിൽ ‘ഫെഡ് സ്റ്റാർ ബിസ്’ ലഭ്യമാണ്. ഓവർ ഡ്രാഫ്റ്റ്, കാഷ് ക്രഡിറ്റ് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചാണ് കാർഡ് നൽകുന്നത്. ഓവർ ഡ്രാഫ്റ്റ്, കാഷ് ക്രഡിറ്റ് അക്കൗണ്ടിൽ 50 ലക്ഷം വരെ പരിധിയുളള സംരംഭകർക്ക് കാർഡ് ലഭിക്കും. അതുവഴി പ്രതിദിനം പരമാവധി 3 ലക്ഷം രൂപ വരെയുള്ള ഇടപാടുകൾ നടത്താനാകും. ഓരോ ഇടപാടിനും ആധുനിക ടോക്കണൈസേഷൻ, എൻക്രിപ്ഷൻ സാങ്കേതിക…
രാജ്യാന്തര സ്വർണ്ണ വിലയിലുണ്ടായ ഇടിവിനു പിന്നാലെ സംസ്ഥാനത്തും സ്വർണ്ണത്തിൻ്റെയും വെള്ളിയുടെയും വിലയിൽ ഇടിവ് രേഖപ്പെടുത്തി. സ്വർണ്ണം ഒരു പവന് 1,280 രൂപയും ഗ്രാമിന് 160 രൂപയുമാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഒരു കിലോ വെള്ളിക്ക് 100 രൂപ താഴ്ന്ന് 1,11,900 രൂപ എന്നതാണ് നിരക്ക്. രാജ്യാന്തര സ്വർണവില കഴിഞ്ഞദിവസം 3,166.99 ഡോളർ എന്ന സർവകാല റെക്കോർഡിൽ എത്തിയെങ്കിലും ഇന്നലെ 3,050 ഡോളറിലേക്ക് തകർന്നിരുന്നു. എന്നാൽ ട്രംപ് മുന്നോട്ടുവച്ച താരിഫ് നയം ആഗോള സമ്പദ്‍വ്യവസ്ഥയെ ഉലച്ചേക്കാമെന്നതിനാൽ ‘സുരക്ഷിത നിക്ഷേപം’ എന്ന നിലയിൽ സ്വർണവില വീണ്ടും കൂടാനിടയുണ്ട് എന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. കഴിഞ്ഞ ദിവസത്തെ റെക്കോർഡ് വിലക്കയറ്റം മുതലെടുത്തുള്ള ലാഭമെടുപ്പാണ് വിലയെ പ്രധാനമായും താഴേക്ക് നയിച്ചത് എന്നും അത് താത്കാലിക മാണ് എന്നുമാണ് വിലയിരുത്തൽ. പിന്നീട് സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്നവർക്കും ഈ ഇപ്പോഴുണ്ടായ വിലയിടിവ് പ്രയോജനപ്പെടുത്താമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വില കുറഞ്ഞുനിൽക്കുമ്പോൾ ബുക്ക് ചെയ്താൽ, ബുക്ക് ചെയ്യുന്ന ദിവസത്തെയും വാങ്ങുന്ന ദിവസത്തെയും വില താരതമ്യം…