Subscribe to Updates
Get the latest creative news from Together Keralam about entrepreneurship and business.
- പ്രീമിയം ഫീച്ചറുകളുമായി മഹീന്ദ്രയുടെ BE 07
- വിവാദമായി എൻ.ടി.എ. നടപടി; നീറ്റ് പരീക്ഷയ്ക്ക് ടെലഗ്രാം വിലക്ക്
- വിപണികൾക്ക് പ്രതീക്ഷ;പശ്ചിമേഷ്യയിൽ സമാധാനക്കാറ്റ്
- സ്വർണവില താഴേക്ക്; രണ്ട് ദിവസത്തിനിടെ പവന് 5,520 രൂപ കുറഞ്ഞു
- ഷിഗെല്ല വ്യാപനം ആശങ്കയാകുന്നു; കൊല്ലത്തും രോഗബാധ
- ഫറോക്ക് സ്വദേശിക്ക് നിപ; സമ്പർക്കപ്പട്ടിക വിപുലമെന്ന് ആരോഗ്യവകുപ്പ്
- അമേരിക്കയുടെ വ്യോമാക്രമണം; ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ
Author: Together Keralam
റിസർവ് ബാങ്ക് വീണ്ടും റീപ്പോ നിരക്ക് 0.25% വെട്ടിക്കുറച്ചു. 6.25 ശതമാനത്തിൽ നിന്ന് 6 ശതമാനമായാണ് റീപ്പോ ഇന്ന് കുറച്ചതെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര വ്യക്തമാക്കി. ഇതിനു മുന്നേ ഫെബ്രുവരിയിലും കാൽ ശതമാനം കുറച്ചിരുന്നു. പണപ്പെരുപ്പം കുറയുന്ന സാഹചര്യവും അനിവാര്യമായ വളര്‍ച്ചയും കണക്കിലെടുത്താണ് തുടര്‍ച്ചയായി രണ്ടാം തവണയും നിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറായത്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം 6.70 ശതമാനത്തില്‍നിന്ന് 6.50 ശതമാനമായി കുറയ്ക്കുകയും ചെയ്തു. റീപ്പോ നിരക്ക് കുറയുന്നതോടെ ബാങ്കുകൾ വിതരണം ചെയ്യുന്ന ഭവന, വാഹന, വിദ്യാഭ്യാസ, കാർഷിക, സ്വർണപ്പണയ, മറ്റ് വ്യക്തിഗത വായ്പകളുടെ പലിശനിരക്കും ആനുപാതികമായി കുറയുമെന്നത് ജനങ്ങൾക്ക് വൻ ആശ്വാസമാകും. റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയാണ് റിപ്പോ നിരക്ക്.
പകരചുങ്കത്തിൽ നിന്ന് ഫാർമയ്ക്കും രക്ഷയില്ല. മരുന്നുകളുടെ ഇറക്കുമതിക്ക് ഉടനെ തീരുവകള്‍ പ്രഖ്യാപിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നാഷണല്‍ റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് കമ്മിറ്റിയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പരാമർശിച്ചത്. ഏതൊക്കെ രാജ്യങ്ങളെ ബാധിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. യുഎസിലേക്ക് പ്രധാനമായും ജനറിക് മരുന്നുകള്‍ വിതരണം ചെയ്യുന്ന ഇന്ത്യയ്ക്കും ചൈനയ്ക്കും തിരിച്ചടി നേരിടുമെന്ന് ഉറപ്പാണ്. ഈ താരിഫുകള്‍ ഏര്‍പ്പെടുത്തിയാല്‍, വലിയ വിപണി വിഹിതം കാരണം കമ്പനികള്‍ യുഎസിലേക്ക് തിരികെ വരുമെന്നാണ് ട്രംപിൻ്റെ പ്രതീക്ഷ. ഈ താരിഫുകള്‍ പ്രഖ്യാപിച്ചുകഴിഞ്ഞാല്‍, മരുന്ന് കമ്പനികള്‍ ചൈന ഉള്‍പ്പെടെയുള്ള മറ്റ് സ്ഥലങ്ങളെ ഒഴിവാക്കി അമേരിക്കയെ ആശ്രയിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. പുതിയ താരിഫുകള്‍ ഇന്ന് മുതല്‍ വരാനിരിക്കുന്ന സമയത്താണ് ഈ പ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്. ഏപ്രില്‍ 2 ന് പ്രഖ്യാപിച്ച താരിഫുകളില്‍ ഇന്ത്യയ്ക്ക് മേൽ 26 ശതമാനം താരിഫാണ് ട്രംപ് ചുമത്തിയത് അതിൽ നിന്ന് ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയെ ഒഴിവാക്കിയിരുന്നു.
ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾക്കെതിരെ അമേരിക്ക പ്രഖ്യാപിച്ച പകര തീരുവകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇന്ത്യക്കെതിരെ 29 ശതമാനമാണ് പകര തീരുവ ചുമത്തിയിരിക്കുന്നത്. നിലവിൽ ചൈനക്കെതിരെയാണ് ഏറ്റവും അധികം പകരം തീരുവ ചുമത്തിയിരിക്കുന്നത്. 104 ശതമാനം. ഇന്ത്യൻ സമയം രാവിലെ ഒമ്പതരയ്ക്കാണ് പുതിയ നിരക്ക് പ്രാബല്യത്തിലാകുക. കാനഡ അമേരിക്കൻ വാഹനങ്ങൾക്ക് ചുമത്തുന്ന 25 ശതമാനം തീരുവയും ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. യുഎസ് ഉത്പന്നങ്ങള്‍ക്ക് 34 ശതമാനം തീരുവ ചുമത്താനുള്ള തീരുമാനം 24 മണിക്കൂറിനകം പിന്‍വലിച്ചില്ലെങ്കില്‍ ചൈനയ്ക്കുള്ള പകരച്ചുങ്കം 104 ശതമാനമാക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. മുന്‍പ് ചുമത്തിയ 20 ശതമാനവും ഈ മാസം രണ്ടിന് പ്രഖ്യാപിച്ച 34 ശതമാനവുമുള്‍പ്പെടെ 54 ശതമാനമായിരുന്നു ചൈനയ്ക്കുണ്ടായിരുന്ന ഇറക്കുമതിച്ചുങ്കം. ഇതിനൊപ്പം 50 ശതമാനംകൂടിയാണ് പുതിയതായി ചുമത്തിയിരിക്കുന്നതെന്ന് വൈറ്റ് ഹൌസ് വ്യക്തമാക്കി അതേസമം തീരുവ ചർച്ചകൾക്കായി 70 രാജ്യങ്ങൾ സമീപിച്ചെന്ന് വൈറ്റ് ഹൌസ് വ്യക്തമാക്കി. ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുമായി ആദ്യ ചർച്ചകൾ…
സൗരോർജ്ജത്തിൽ നിന്നും വിൻഡ് മില്ലിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന ലോകത്തിലെ മൂന്നാമത്തെ വലിയ രാജ്യമായി ഇന്ത്യ. ചൈനയ്‌ക്കും യുഎസിനും ശേഷം മൂന്നാമത്തെ വലിയ വൈദ്യുതി ഉൽപ്പാദക രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. കഴിഞ്ഞ വർഷം ആഗോള വൈദ്യുതിയുടെ 15 ശതമാനം സൗരോർജ്ജവും കാറ്റാടി ഊർജ്ജവും ഇന്ത്യ ഉൽപ്പാദിപ്പിച്ചതായി എംബറിന്റെ വൈദ്യുതി ഉത്‌പാദനത്തെക്കുറിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയുടെ കാറ്റ്,സൗരോർജ്ജം എന്നിവയുടെ ഉൽപ്പാദനം അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണ്. ഇതിൽ നിന്നുള്ള ഇന്ത്യയുടെ ഉൽപാദന ശേഷി – 215 ടെറാവാട്ട്-പെർ അവർ (TWh) ആണ്. 2024 ൽ രാജ്യത്തെ മൊത്തം വൈദ്യുതിയുടെ 7 ശതമാനം സൗരോർജ്ജത്തിൽ നിന്നാണ് ലഭിച്ചത്. 2021 മുതൽ ഉത്പാദനം ഇരട്ടിച്ചു. 2024 ൽ ഇന്ത്യ 24 GW സൗരോർജ്ജ ശേഷിയിലെത്തി. ഇത് 2023 ലെ ഉത്പാദനത്തിൻ്റെ ഇരട്ടിയിലധികമാണ്. അതുകൊണ്ടാണ് ജർമ്മനിയെ മറികടന്ന് ഇന്ത്യക്ക് മൂന്നാമത്തെ വലിയ രാജ്യമായി മാറാനായത്. “സൗരോർജ്ജം ആഗോള ഊർജ്ജ പരിവർത്തനത്തിൻ്റെ എഞ്ചിനായി മാറിയിരിക്കുന്നു. ഏറ്റവും വലുതും വേഗത്തിൽ വളരുന്നതുമായ വൈദ്യുതി…
ഇനോക്സ് ക്ലീനിൻ്റെ അനുബന്ധ സ്ഥാപനമായ ഇനോക്സ് സോളാറിന് ഒഡീഷ സർക്കാർ 70 ഏക്കർ ഭൂമി അനുവദിച്ചു. പുതുതായി അനുവദിച്ച സ്ഥലത്ത് 4,000 കോടി രൂപയുടെ പദ്ധതിയാണ് വരാൻ പോകുന്നത്. അത്യാധുനിക സൗകര്യങ്ങളോടെ 4.8 ജിഗാവാട്ട് സോളാർ സെല്ലും 4.8 ജിഗാവാട്ട് സോളാർ മൊഡ്യൂളും അടങ്ങുന്ന വലിയ പാൻ്റാണ് നിർമ്മിക്കുന്നത്. “ഒഡീഷയെ ഒരു ഹരിത ഊർജ്ജ കേന്ദ്രമാക്കി മാറ്റുക എന്ന ഞങ്ങളുടെ സ്വപ്നവുമായി യോജിക്കുന്നതാണ് ഈ പദ്ധതി. ഇതുവഴി ഞങ്ങൾ സുസ്ഥിരമായ വ്യാവസായിക വളർച്ചയെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സംസ്ഥാനത്തുടനീളം സാമ്പത്തിക വികസനം വർദ്ധിപ്പിക്കുകയും ചെയ്യും,” ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി പറഞ്ഞു. ഇനോക്സ് ക്ലീൻ ഐഎൻഎക്സ്ജിഎഫ്‌എൽ ഗ്രൂപ്പിന്റെ ഭാഗമാണ്. അതിനാൽ 4,000 കോടി രൂപയുടെ നിക്ഷേപമാണ് ഐഎൻഎക്സ്ജിഎഫ്‌എൽ ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഹൈ-ലെവൽ ക്ലിയറൻസ് അതോറിറ്റി (എച്ച്എൽസിഎ) അംഗീകരിച്ച ഈ പദ്ധതി നിക്ഷേപം വർദ്ധിപ്പിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ഒഡീഷയുടെ ദീർഘകാല സാമ്പത്തിക വികസനത്തിന് സഹായകരമാകുകയും ചെയ്യും. 3,400-ലധികം തൊഴിലവസരങ്ങൾ…
രാജ്യത്ത് എണ്ണ വിപണന കമ്പനികളുടെ ഓഹരികളില്‍ മുന്നേറ്റം. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ എന്നിവയുടെ ഓഹരി വിലയാണ് ഉയര്‍ന്നത്. കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം പാചക വാതക വിലയും പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടിയും വർധിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് എണ്ണ കമ്പനികളുടെ ഓഹരി വിലയിൽ ഇന്ന് മാറ്റം ഉണ്ടായത്. എൽപിജിയുടെ വില വർധന വഴി നടപ്പു സാമ്പത്തിക വര്‍ഷം എണ്ണ വിപണന കമ്പനികള്‍ക്ക് 9000 കോടി രൂപ അധികമായി ലഭിക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെ ലഭിച്ചാൽ കമ്പനികൾക്ക് നിലവിലെ നഷ്ടം നികത്താൻ സഹായിക്കും. എണ്ണ വിപണന കമ്പനികള്‍ക്ക് 32,000 കോടി രൂപയുടെ നഷ്‌ട പരിഹാര പാക്കേജിന് മന്ത്രിസഭയുടെ അനുമതി ലഭിക്കാൻ ശ്രമിക്കുകയാണ് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം. ക്രൂഡ് ഓയില്‍ വില കുറയുന്നതും എണ്ണ വിപണന കമ്പനികള്‍ക്ക് ഗുണകരമാകും. ക്രൂഡ് ഓയില്‍ വില ബാരലിന് 60 ഡോളറിന് താഴേക്കാണ് കുറഞ്ഞത്. ഇന്ന് എച്ച്‌പിസിഎല്ലിന്റെ ഓഹരി…
തുടര്‍ച്ചയായ അഞ്ചാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ ഇടിവുണ്ടായി. സ്വർണ്ണവിലയിലെ ഈ കുറവ് വിവാഹ ആവശ്യങ്ങള്‍ക്കും മറ്റും സ്വര്‍ണ വാങ്ങുന്നവർക്ക് വലിയ പ്രതീക്ഷ നൽകുന്നു വിലക്കുറവ് അവസരമാക്കാന്‍ ആവശ്യക്കാർ കടകളിലേക്ക് എത്തിത്തുടങ്ങിയതോടെ ചെറിയ രീതിയിലുള്ള ഉണര്‍വ് പ്രകടമാകുന്നു എന്ന് വ്യാപാരികള്‍ പറയുന്നു. മുന്‍കൂറായി സ്വർണ്ണം ബുക്കിംഗ് ചെയ്യുന്നവരുടെ എണ്ണവും ഉയരുന്നതായും സൂചനയുണ്ട്. മിക്ക സ്വർണ്ണകടകളും ബുക്കിംഗ് സൗകര്യം നല്‍കുന്നുണ്ട്. ബുക്കിംഗിലൂടെ ബുക്ക് ചെയ്യുന്ന ദിവസത്തെയും വാങ്ങുന്ന ദിവസത്തെയും വില താരതമ്യം ചെയ്ത് കുറവുളള ദിവസത്തെ വിലയ്ക്ക് സ്വര്‍ണാഭരണങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഒരു ഗ്രാമിന് 60 രൂപയാണ് കുറഞ്ഞത്. ഇതോടെ 8,285 രൂപയായിരുന്ന വില ഇന്ന് 8,225 രൂപയായി. പവന് 480 രൂപ കുറഞ്ഞ് 66,280 രൂപയിലെത്തി. സംസ്ഥാനത്ത് പവന് 68,480 രൂപയെന്ന റെക്കോഡ് വിലയില്‍ നിന്നും 2,680 രൂപയാണ് ഇതിനകം കുറഞ്ഞത്. വെള്ളി വിലയില്‍ ഇന്നും മാറ്റമില്ല. ഗ്രാമിന് 102 രൂപയിലാണ് വ്യാപാരം. കഴിഞ്ഞ ദിവസം സ്വര്‍ണത്തിന്റെ…
വായ്പാ തിരിച്ചടവില്‍ സര്‍വകാല റെക്കോർഡ് നേട്ടവുമായി സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍. കഴിഞ്ഞ സാമ്പത്തിക വർഷം കോര്‍പറേഷന്‍ വായ്പ നല്‍കിയത് 333 കോടിയാണ്. അതിൽ 267 കോടി രൂപയും വനിതാ സംരംഭകര്‍ തിരിച്ചടച്ചു. 2023-24 സാമ്പത്തിക വർഷം 214 കോടി രൂപയാണ് തിരിച്ചടവായി ലഭിച്ചത്. സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന് കീഴിൽ വരുന്ന വനിതാ വികസന കോര്‍പറേഷന്‍ സൂക്ഷ്മ, ചെറുകിട സംരംഭ മേഖലയിലെ സ്ത്രീകള്‍ക്കും സ്വയംസഹായ സംഘങ്ങള്‍ക്കും 30 ലക്ഷം രൂപ വരെ വായ്പ നൽകുന്നു. ആറ് ശതമാനമാണ് പലിശ നിരക്ക്. സംരംഭത്തിന്‍റെ തുടക്കം മുതല്‍ എല്ലാ കാര്യങ്ങളിലും കോര്‍പറേഷന്‍ കൃത്യമായി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും പരിശീലന പരിപാടികള്‍ നടത്തുകയും ചെയ്യുന്നു. നിലവിൽ നാല് സ്‌കീമുകളാണ് കുടിശിക തീര്‍പ്പാക്കുന്നതിന് കോര്‍പറേഷനില്‍ ഉള്ളത്. മൂന്ന് വര്‍ഷം കഴിഞ്ഞതും കുടിശികയുള്ളതുമായ ഫയലുകളില്‍ 50 ശതമാനം പിഴപ്പലിശ ഒഴിവാക്കും. എന്നിട്ട് പലിശയും ബാക്കി വരുന്ന 50 ശതമാനം പിഴപ്പലിശയും ഒറ്റത്തവണയായി അടച്ചു തീര്‍ക്കുന്നവര്‍ക്ക് ബാക്കി വരുന്ന…
5G സേവനങ്ങളിലേക്ക് കടക്കാനൊരുങ്ങി ബി.എസ്.എൻ.എൽ. ആദ്യ 5G ലോഞ്ചിങ്ങ് ഡൽഹിയിലായിരിക്കുമെന്ന് കമ്പനി ചെയർമാനും, എം.ഡിയുമായ റോബർട്ട് ജെ.രവി അറിയിച്ചു. Network- as- a-service (NaaS) മോഡലിലാണ് ലോഞ്ചിങ് നടത്തുക. അടുത്ത ജൂണോടെ രാജ്യമെങ്ങും 1 ലക്ഷം 4G ടവറുകളും ഒപ്പം 5G സേവങ്ങളും ഉറപ്പാക്കാൻ ഒരുങ്ങുകയാണ് കമ്പനി. ഡൽഹിയ്ക്ക് പുറമെ പരീക്ഷണാടിസ്ഥാനത്തിൽ ജയ്പൂർ, ലഖ്നൗ, ഛണ്ഡീഗഢ്, ഭോപ്പാൽ, കൊൽക്കത്ത, പാറ്റ്ന, ഹൈദരാബാദ്, ചെന്നൈ തുടങ്ങി പ്രധാനപ്പെട്ട നഗരങ്ങളിലേക്കും 5G ലോഞ്ച് ചെയ്യും. അടുത്ത മൂന്ന് മാസത്തിനുള്ളിൽ 5G സേവനങ്ങൾ പ്രവർത്തനക്ഷമമാക്കാനാണ് ബി.എസ്.എൻ.എൽ ശ്രമിക്കുന്നത്. ചില നഗരങ്ങളിൽ നിലവിലെ 4G റോൾ ഔട്ടിന്റെ ഭാഗമായി ടവറുകൾ സ്ഥാപിച്ചു കഴിഞ്ഞു. ഈ ടവറുകളിൽ ചെറിയ അപ്ഡേഷൻസ് വരുത്തിയാൽ അനായാസം 5G സേവനങ്ങൾ നൽകാൻ സാധിക്കും. ബി.എസ്.എൻ.എൽ അതിൻ്റെ പ്രധാന ടെലികോം സർക്കിളുകളിൽ നെറ്റ് വർക്ക് ഇൻഫ്രാസ്ട്രക്ചർ ടെസ്റ്റുകൾ നടത്തിയാണ് 5G ലോഞ്ച് ചെയ്യുക. കൊല്ലം, കാൺപൂർ, പൂനെ, വിജയവാഡ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ ബേസ് റിസീവർ…
അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര സംഘർഷങ്ങൾ ആഗോള നിക്ഷേപകരിൽ ഉണ്ടാക്കിയ അനിശ്ചിതത്വം ഇന്ത്യൻ വിപണിയെയും ബാധിച്ചു. പത്ത് മാസത്തിനിടയിലെ ഏറ്റവും വലിയ ഇടിവിനാണ് ഇന്ത്യൻ വിപണി സാക്ഷ്യം വഹിച്ചത്. ഇൻട്രാഡേ വ്യാപാരത്തിൽ സെൻസെക്സ് 1,200 പോയിന്റിലധികം ഇടിഞ്ഞ് 900 പോയിന്റിൽ സെറ്റിൽ ചെയ്തപ്പോൾ, നിഫ്റ്റി 50 250 പോയിന്റിലധികം ഇടിഞ്ഞ് 22,000 ൽ എത്തി. 2024 ജൂണിനുശേഷം ഇന്ത്യൻ ഷെയർ മാർക്കറ്റിന്റെ ഏറ്റവും മോശം ഏകദിന പ്രകടനമാണിത്. തുടർച്ചയായ ബൗദ്ധിക സ്വത്തവകാശ നിയമ ലംഘനങ്ങളും ചൈനയുടെ പുതിയ നികുതി പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി ചൈനീസ് ഉൽപ്പന്നങ്ങൾക്ക് പുതിയൊരു റൗണ്ട് തീരുവ ചുമത്താനുള്ള യുഎസ് ഭരണകൂടത്തിന്റെ തീരുമാനമാണ് ഇന്നത്തെ കനത്ത ഇടിവിനു കാരണമായത്. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള ഒരു പൂർണ്ണ തോതിലുള്ള വ്യാപാര യുദ്ധത്തെക്കുറിച്ചുള്ള ആശങ്കകൾ ലോക വിപണിയെ ബാധിക്കുമെന്ന് മുന്നേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.