തുടര്‍ച്ചയായ അഞ്ചാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ ഇടിവുണ്ടായി. സ്വർണ്ണവിലയിലെ ഈ കുറവ് വിവാഹ ആവശ്യങ്ങള്‍ക്കും മറ്റും സ്വര്‍ണ വാങ്ങുന്നവർക്ക് വലിയ പ്രതീക്ഷ നൽകുന്നു വിലക്കുറവ് അവസരമാക്കാന്‍ ആവശ്യക്കാർ കടകളിലേക്ക് എത്തിത്തുടങ്ങിയതോടെ ചെറിയ രീതിയിലുള്ള ഉണര്‍വ് പ്രകടമാകുന്നു എന്ന് വ്യാപാരികള്‍ പറയുന്നു.
മുന്‍കൂറായി സ്വർണ്ണം ബുക്കിംഗ് ചെയ്യുന്നവരുടെ എണ്ണവും ഉയരുന്നതായും സൂചനയുണ്ട്. മിക്ക സ്വർണ്ണകടകളും ബുക്കിംഗ് സൗകര്യം നല്‍കുന്നുണ്ട്. ബുക്കിംഗിലൂടെ ബുക്ക് ചെയ്യുന്ന ദിവസത്തെയും വാങ്ങുന്ന ദിവസത്തെയും വില താരതമ്യം ചെയ്ത് കുറവുളള ദിവസത്തെ വിലയ്ക്ക് സ്വര്‍ണാഭരണങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും.
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഒരു ഗ്രാമിന് 60 രൂപയാണ് കുറഞ്ഞത്. ഇതോടെ 8,285 രൂപയായിരുന്ന വില ഇന്ന് 8,225 രൂപയായി. പവന് 480 രൂപ കുറഞ്ഞ് 66,280 രൂപയിലെത്തി.
സംസ്ഥാനത്ത് പവന് 68,480 രൂപയെന്ന റെക്കോഡ് വിലയില്‍ നിന്നും 2,680 രൂപയാണ് ഇതിനകം കുറഞ്ഞത്.
വെള്ളി വിലയില്‍ ഇന്നും മാറ്റമില്ല. ഗ്രാമിന് 102 രൂപയിലാണ് വ്യാപാരം.
കഴിഞ്ഞ ദിവസം സ്വര്‍ണത്തിന്റെ വില കുത്തനെ ഇടിഞ്ഞേല്‍ക്കുമെന്ന് അമേരിക്കന്‍ ധനകാര്യസ്ഥാപനമായ മോണിങ്സ്റ്ററിലെ മാര്‍ക്കറ്റ് സ്ട്രാറ്റജിസ്റ്റായ ജോണ്‍ മില്‍സ് പ്രവചിച്ചിരുന്നു. സ്വര്‍ണ്ണം ഔണ്‍സിന് 1,820 ഡോളറായി കുറയുമെന്നാണ് ജോണിന്റെ പ്രവചനം. നിലവില്‍ ഔണ്‍സിന് 3080 ഡോളറാണ് വില.