Subscribe to Updates
Get the latest creative news from Together Keralam about entrepreneurship and business.
- പ്രീമിയം ഫീച്ചറുകളുമായി മഹീന്ദ്രയുടെ BE 07
- വിവാദമായി എൻ.ടി.എ. നടപടി; നീറ്റ് പരീക്ഷയ്ക്ക് ടെലഗ്രാം വിലക്ക്
- വിപണികൾക്ക് പ്രതീക്ഷ;പശ്ചിമേഷ്യയിൽ സമാധാനക്കാറ്റ്
- സ്വർണവില താഴേക്ക്; രണ്ട് ദിവസത്തിനിടെ പവന് 5,520 രൂപ കുറഞ്ഞു
- ഷിഗെല്ല വ്യാപനം ആശങ്കയാകുന്നു; കൊല്ലത്തും രോഗബാധ
- ഫറോക്ക് സ്വദേശിക്ക് നിപ; സമ്പർക്കപ്പട്ടിക വിപുലമെന്ന് ആരോഗ്യവകുപ്പ്
- അമേരിക്കയുടെ വ്യോമാക്രമണം; ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ
Author: Together Keralam
യുഎസ് ഇറക്കുമതിക്ക് മേൽ 34 ശതമാനം പരസ്പര താരിഫ് ഏർപ്പെടുത്തിയ നടപടി പിൻവലിച്ചില്ലെങ്കിൽ ചൈനക്കെതിരെ 50 ശതമാനം അധിക തീരുവ ചുമത്തുമെന്ന് ഭീഷണിയെ ശക്തമായി നേരിടുമെന്ന് ചൈന. അമേരിക്കയുടെ താരിഫ് ബ്ലാക്ക്‌മെയിലിംഗ് കണ്ട് ഭയപ്പെടില്ല എന്ന് ചൈനയുടെ വാണിജ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ചൈനക്കെതിരെ തീരുവ ചുമത്തുമെന്ന പ്രഖ്യാപനം അമേരിക്കയുടെ ഭീഷണി തെറ്റിനു മുകളിലുള്ള തെറ്റാണ്, ഇത് അമേരിക്കയുടെ ബ്ലാക്ക്‌മെയിലിംഗ് സ്വഭാവം വീണ്ടും തുറന്നുകാട്ടുന്നു,” ചൈനയുടെ വാണിജ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അമേരിക്ക അവരുടെ സ്വന്തം ഇഷ്ടത്തിന് വഴങ്ങണമെന്ന് നിർബന്ധം പിടിച്ചാൽ, ചൈന അവസാനം വരെ അതിനെതിരെ പോരാടും,” മന്ത്രാലയം കൂട്ടിച്ചേർത്തു. യുഎസ് ഇറക്കുമതിക്ക് മേൽ 34 ശതമാനം പരസ്പര താരിഫ് ഏർപ്പെടുത്തിയ പ്രഖ്യാപനം പിൻവലിക്കാൻ ചൈനയ്ക്ക് ഒരു ദിവസത്തെ സമയം നൽകിയ ട്രംപ്, സമയപരിധി പാലിച്ചില്ലെങ്കിൽ ഏപ്രിൽ 9 മുതൽ 50 ശതമാനം അധിക താരിഫ് ബാധകമാകുമെന്നും കഴിഞ്ഞ ദിവസം പറഞ്ഞു.
രാജ്യത്ത് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള ഇടപാടുകള്‍ മൂന്നിരട്ടി വർധിച്ചതായി റിപ്പോർട്ട്. ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള ഇടപാടുകള്‍ വർധിച്ചതിനൊപ്പം ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളില്‍ കുടിശിക വരുത്തുന്നവരുടെ എണ്ണവും കൂടി എന്ന് ബാങ്കുകൾ. 2024 ഡിസംബര്‍ വരെയുള്ള കണക്കനുസരിച്ച് ക്രെഡിറ്റ് കാര്‍ഡ് കുടിശിക 28.42 ശതമാനം വര്‍ധനയോടെ ബാങ്കുകളുടെ നഷ്ടം 6,742 കോടി രൂപയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഉപയോക്താക്കളുടെ ഉയർന്ന ചെലവഴിക്കല്‍ ശേഷിയും ഡിജിറ്റല്‍ പേയ്മന്റുകളുടെ ഉപയോഗവും റിവാര്‍ഡ് പോയിന്റുകളും ഉയര്‍ന്ന വായ്പ വാഗ്ദാനങ്ങളും ക്രെഡിറ്റ് കാര്‍ഡുകളുടെ ഉപയോഗം കൂടുന്നതിന് കാരണമായി പറയുന്നു. ബാങ്കുകള്‍ നിശ്ചയിച്ചിട്ടുള്ള പലിശ രഹിത കാലയളവിന് ശേഷം ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്ന തുകയാണ് കാര്‍ഡ് കുടിശ്ശിക. ഈ കുടിശിക 2023 ഡിസംബര്‍ വരെ 5,250 കോടി രൂപയായിരുന്നു. അതിൽ നിന്ന് 1,500 കോടിയോളം രൂപയാണ് കഴിഞ്ഞ വർഷത്തിൽ വര്‍ധിച്ചത്. 2023 ലെ മൊത്തം ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ 2.53 ലക്ഷം കോടി രൂപയായിരുന്നു.2024 ല്‍ വാണിജ്യ…
രാജ്യത്തെ ബാങ്ക് അക്കൗണ്ടുകളില്‍ സ്ത്രീകളുടെ പങ്കാളിത്തം വർധിക്കുന്നതായി റിപ്പോർട്ട്. അക്കൗണ്ടുകളിൽ പുരുഷന്മാരുടെ എണ്ണം സ്ഥിരമായി കൂടുതലാണെങ്കിലും കഴിഞ്ഞ 3 വർഷങ്ങളിലായി സ്ത്രീ പങ്കാളിത്തം വര്‍ധിച്ചുവരുന്നതായി കാണാം. ബാങ്ക് അക്കൗണ്ടുകളിൽ 39.2 ശതമാനവും സ്ത്രീകളുടേതാണെന്നും മൊത്തം നിക്ഷേപത്തിന്റെ 39.7 ശതമാനവും സ്ത്രീകളുടെ സംഭാവനയാണെന്നും സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. സ്ത്രീ പങ്കാളിത്തം ഏറ്റവും ഉയർന്നത് ഗ്രാമപ്രദേശങ്ങളിലാണ്. ഗ്രാമപ്രദേശങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിൽ 42.2 ശതമാനവും സ്ത്രീകളുടെ അക്കൗണ്ടുകളാണ്. 2021-ല്‍ പുരുഷന്മാരുടെ ബാങ്ക് അക്കൗണ്ടുകളുടെ എണ്ണം 26.59 ദശലക്ഷമായിരുന്നു. അത് 2024-ല്‍ 115.31 ദശലക്ഷമായി വർധിച്ചു. ഇതേ കാലയളവില്‍ സ്ത്രീ അക്കൗണ്ടുകളുടെ എണ്ണം 6.67 ദശലക്ഷത്തില്‍ നിന്ന് 27.71 ദശലക്ഷമായി ഉയർന്നു. അതേസമയം, ബിസിനസ്സ് രംഗത്തും സ്ത്രീ പങ്കാളിത്തം അതിവേഗം വർധിക്കുകയാണ്. ഏകദേശം 73% പേരും ഒരു സാമ്പത്തിക വർഷത്തിൽ ഏകദേശം 10 ലക്ഷം രൂപവരെ വരുമാനം നേടുന്നതായി കണക്കുകൾ പറയുന്നു. ഓരോ മേഖലകളിലെയും സ്ത്രീകളുടെ മുന്നേറ്റം ബാങ്ക് അക്കൗണ്ടുകളിലും…
അമേരിക്ക പ്രഖ്യാപിച്ച പുതിയ താരിഫിൽ ഇന്ത്യ 5.76 ബില്യണ്‍ ഡോളറിന്റെ തിരിച്ചടി നേരിടുമെന്ന് ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനിഷ്യേറ്റീവ് (ജിടിആര്‍ഐ). പുതിയ തീരുവ പ്രകാരം ഭൂരിപക്ഷം മേഖലകൾക്കും ഇത് ആഘാതം നേരിടേണ്ടിവരുമെന്ന് ഡല്‍ഹി ആസ്ഥാനമായുള്ള ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനിഷ്യേറ്റീവ് എന്ന സംഘടന പറഞ്ഞു. ഏപ്രില്‍ 9 മുതല്‍ ചില ഇനങ്ങള്‍ ഒഴികെയുള്ള ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് 26 ശതമാനം അധിക താരിഫ് ചുമത്തും. 2024ല്‍ ഇന്ത്യ യുഎസിലേക്ക് 89.81 ബില്യണ്‍ ഡോളറിന്റെ സാധനങ്ങള്‍ കയറ്റുമതി ചെയ്തിരുന്നു. എന്നാൽ, ഈ വർഷം ചരക്ക് കയറ്റുമതി 6.41 ശതമാനം കുറയുമെന്നാണ് കരുതുന്നത്. അതിനാൽ ഗണ്യമായ കയറ്റുമതി നഷ്ടം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് തിങ്ക് ടാങ്ക് പറയുന്നത്. യുഎസിലേക്ക് ഇലക്ട്രോണിക്സും സ്മാര്‍ട്ട്ഫോണുകളും വിതരണം ചെയ്യുന്ന നാലാമത്തെ വലിയ രാജ്യമാണ് ഇന്ത്യ. നിലവില്‍ ഇന്ത്യക്ക് 6.68 ശതമാനം വിപണി വിഹിതമുണ്ട്. 2024 ല്‍ 14.4 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇലക്ട്രോണിക്സും സ്മാര്‍ട്ട്ഫോണുകളും യുഎസിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്തിരുന്നു.…
ഓഹരി വിപണിയുടെ ഇന്നത്തെ തകർച്ചയിൽ ടാറ്റ ഗ്രൂപ്പിന്റെ ട്രെന്റ് ലിമിറ്റഡിന്റെ ഓഹരികളാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. അതായത്, 17.85% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2024 ജൂൺ മുതൽ 10 മാസത്തിനിടയിൽ സംഭവിച്ച ഏറ്റവും വലിയ ഇടിവാണ് ഇത്. ഇതോടെ തുടർച്ചയായ മൂന്നാം ദിവസമാണ് ട്രെൻ്റിൻ്റെ ഓഹരികളിൽ നഷ്ടം രേഖപ്പെടുത്തുന്നത്. മാർച്ച് പാദത്തിൽ ട്രെന്റിന്റെ വരുമാനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 28% വർദ്ധിച്ചു. എന്നാൽ, ടിസിഎസ്, ടാറ്റാ സ്റ്റീൽ, ടാറ്റാ മോട്ടോഴ്സ്, ടൈറ്റൻ, ടാറ്റാ കൺസ്യൂമർ പ്രോഡക്ട്സ് എന്നിവയും ഇന്നു വൻതോതിൽ ഇടിഞ്ഞതോടെ സംയോജിത വിപണിമൂല്യത്തിൽ നിന്ന് നഷ്ടമായത് 1.28 ലക്ഷം കോടി രൂപയാണ്. ട്രെന്റിന്റെ നാലാം പാദത്തിലെ ടോപ് ലൈൻ വളർച്ച പ്രതീക്ഷകൾക്ക് അനുസൃതമായിരുന്നില്ലെന്ന് അമേരിക്കൻ ധനകാര്യ സ്ഥാപനമായ മോർഗൻ സ്റ്റാൻലി പറഞ്ഞു. മാത്രമല്ല, ടാറ്റാ സ്റ്റീലിനും 11 ശതമാനത്തിലധികം ഇടിവുണ്ടായി. സ്റ്റീലിനും അലുമിനിയത്തിനും 25% ചുങ്കം, ആഗോള സാമ്പത്തികമാന്ദ്യ ഭീതി എന്നിവയാണ് ഓഹരികളെ നഷ്ടത്തിലാഴ്ത്തിയത്. ഇന്ത്യൻ ഐടി കമ്പനികളുടെ മുഖ്യവിപണിയായ…
സ്വർണ്ണവില വീണ്ടും കുറഞ്ഞു. സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 8285 രൂപയും പവന് 66,280 രൂപയുമായി. മൂന്നു ദിവസത്തിനിടെ പവന് കുറഞ്ഞത് 2200 രൂപയാണ്. വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് വില 102 രൂപയാണ്. കേരളത്തിൽ നിലവിൽ ഒരു പവൻ സ്വർണ്ണം സ്വന്തമാക്കാൻ, കുറഞ്ഞ പണിക്കൂലി കണക്കാക്കിയാൽപ്പോലും പവന് ഏകദേശം 72,000 രൂപയാണ് നൽകേണ്ടത്. ജി.എസ്.ടി 3%, കുറഞ്ഞ പണിക്കൂലി 5% ഹോൾമാർക്കിങ് ചാർജ്ജ് എന്നിവയെല്ലാം ഉൾപ്പെടെയുള്ള നിരക്കാണിത്. ഡിസൈൻ കൂടുതലുള്ള ആഭരണങ്ങൾക്ക് പണിക്കൂലി ഉയരുമെന്നതിനാൽ വിലയിലും ആനുപാതികമായ വർധനയുണ്ടാകും. നിലവിൽ രാജ്യാന്തര വിലയിലുണ്ടായ താഴ്ച്ചയാണ് കേരളത്തിലും സ്വർണ്ണ വില കുറയാൻ കാരണം. ആഗോള സ്വർണ്ണ വില ഇപ്പോൾ ട്രോയ് ഔൺസിന് 3,025.87 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം നടത്തുന്നത്. ഇക്കഴിഞ്ഞ ഏപ്രിൽ മൂന്നാം തിയ്യതി, വ്യാഴാഴ്ച്ചയാണ് കേരളത്തിൽ സ്വർണ്ണ വില സർവ്വകാല ഉയരം കുറിച്ചത്. പവന് 66,480 രൂപയും,…
ഇലക്ട്രിക് ട്രക്കുകള്‍ക്ക് കേന്ദ്രം സബ്‌സിഡി നൽകുമെന്ന് റിപ്പോര്‍ട്ട്. വാഹന വിലയുടെ 10-15 ശതമാനം വരെ സബ്‌സിഡിയായി നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പിഎം ഇ-ഡ്രൈവ് പദ്ധതി പ്രകാരം ഇലക്ട്രിക് ട്രക്കുകള്‍ക്ക് 19 ലക്ഷം രൂപ വരെ ഇന്‍സെന്റീവ് നല്‍കാനും സര്‍ക്കാർ ആലോചനയിലാണെന്നും ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്ത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 5000 ത്തോളം ഇലക്ട്രിക്ക് ട്രക്കുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. നിലവില്‍ ഡീസല്‍ ട്രക്കുകളേക്കാള്‍ ഇരട്ടി വിലയാണ് ഇ-ട്രക്കുകള്‍ക്ക് ഉള്ളത്. അതിനാൽ ഈ സബ്സിഡി ഇലക്ട്രിക് ട്രക്കുകളുടെ വില്‍പ്പന വർധിപ്പിക്കാൻ ഇടയാക്കും. ഇ-ട്രക്കുകള്‍ക്ക് പദ്ധതിയിൽ 500 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. പുതിയ സബ്‌സിഡിയിൽ 4.8 കിലോവാട്ട് ശേഷിയുള്ള ട്രക്കുകള്‍ക്ക് മൊത്തം വിലയുടെ 20 ശതമാനം വരെ സബ്‌സിഡി ലഭിക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ 55 ടണ്‍ ശേഷിയുള്ള വലിയ ട്രക്കുകള്‍ക്ക് 12.5 ലക്ഷം രൂപ വരെയും ലഭിക്കാം. ഈ വിഷയത്തിൽ ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയം ബന്ധപ്പെട്ട കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തുകയാണെന്നും റിപ്പോര്‍ട്ടിൽ…
യൂറോപ്യന്‍ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ) ഉടൻ ഒപ്പിടുമെന്നു പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയം. യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്നിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടിരുന്നതായി മന്ത്രാലയ സെക്രട്ടറി തന്മയ ലാല്‍ പറഞ്ഞു. ‘ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. രണ്ടുപേരും വളരെ മികച്ച രീതിയില്‍ പ്രക്രിയ മുന്നോട്ടുപോകുന്നു”, ലാല്‍ പറഞ്ഞു. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ നയിക്കുന്ന സംഘത്തിന്റെ സമീപകാല സന്ദർശന വേളയിൽ, ഈ വർഷത്തിനുള്ളിൽ ഇന്ത്യ-EU എഫ്‌ടിഎ അന്തിമാക്കാൻ ധാരണയായിരുന്നു. നിലവിലെ ആഗോള സാഹചര്യം കാരണം ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിന്റെ ചർച്ചകൾ ശക്തി പ്രാപിക്കുന്നുണ്ടെന്നും യുഎസ് പരസ്പര താരിഫുകൾ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളെ ശക്തിപ്പെടുത്തുന്നുണ്ടെങ്കിലും, അവ നിർണ്ണായക ഘടകമാകില്ലെന്നും ഇന്ത്യയിലെ യൂറോപ്യൻ യൂണിയൻ അംബാസഡർ ഹെർവ് ഡെൽഫിൻ നേരത്തെ പറഞ്ഞു.
കേരളത്തിലേക്ക് പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടുവരുന്നതിനും സൂക്ഷിക്കുന്നതിനും ഏപ്രിൽ 10 മുതൽ പുതിയ നിബന്ധനകൾ നിർബന്ധമാക്കി സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ്. ഒരു പെർമിറ്റ് പ്രകാരം 75 ലിറ്റർ പെട്രോളിയം ഉത്പന്നങ്ങൾ മാത്രമാണ് കേരളത്തിലേക്ക് കൊണ്ടുവരാനാവുക. ഒരു വ്യക്തിക്ക് ആഴ്ചയിൽ ഒരു പെർമിറ്റ് മാത്രമാണ് അനുവദിച്ചിരിക്കുന്നത്. 3 ദിവസമാണ് പെർമിറ്റിന്റെ കാലാവധി. 50 ലിറ്ററോ അതിൽ കൂടുതലോ ആയ പെട്രോളിയം ഉൽപ്പന്നങ്ങൾ കേരളത്തിൽ കൊണ്ട് വരുന്നവർ ബില്ല് / ഡെലിവറി നോട്ട് തുടങ്ങിയ മറ്റ് രേഖകളോടൊപ്പം ഡെപ്യൂട്ടി കമ്മീഷണർ, തിരുവനന്തപുരം ടാക്‌സ്‌പെയർ സർവീസസ് ഹെഡ്ക്വാട്ടേഴ്സ് അനുമതി നൽകുന്ന പെർമിറ്റിന്റെ ഒറിജിനൽ കൂടി ചരക്ക് നീക്കം നടത്തുമ്പോൾ കരുതണം. ഓയിൽ കമ്പനികൾക്ക് വേണ്ടി സംസ്ഥാനത്തിനകത്തേക്ക് കൊണ്ടുവരുന്ന പെട്രോളിയം ഉത്പന്നങ്ങൾക്കും പെട്രോളിയം ഉൽപ്പന്നങ്ങളുടെ ചില്ലറ വിൽപ്പനയ്ക്കായി കെ.ജി.എസ്.ടി. നിയമം 1963 പ്രകാരം രജിസ്‌ട്രേഷൻ എടുത്തിട്ടുള്ള അംഗീകൃത സ്ഥാപനങ്ങൾക്കും ഈ വിജ്ഞാപനം പ്രകാരമുള്ള പെർമിറ്റ് ആവശ്യമില്ല. കൂടുതൽ വിവരങ്ങൾക്കും പെർമിറ്റിന് അപേക്ഷിക്കേണ്ട ഫോമിനുമായി www.keralataxes.gov.in എന്ന…
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില താഴേക്ക്. ഗ്രാമിന് 90 രൂപ കുറഞ്ഞ് 8310 രൂപയിലേക്ക് എത്തി. പവന് 720 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് വില 66,480 രൂപയായി. അതിവേഗത്തിലാണ് സ്വര്‍ണവിപണി കൂപ്പുകുത്തുന്നത്. രണ്ടു ദിവസം കൊണ്ട് പവന് 2000 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ട്രംപിൻ്റെ പകരച്ചുങ്കം മൂലം വിപണികളിലുണ്ടായ മാറ്റങ്ങളാണ് സ്വർണ്ണവിലയിൽ പ്രതിഫലിക്കുന്നത്. ജനുവരി 22 ന് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നു. ശേഷം മാർച്ച് 18 ന് സ്വര്‍ണവില ആദ്യമായി 66,000 എത്തി. ഓഹരി വിപണി തുടര്‍ച്ചയായി ഇടിയുകയും ഡോളറിന്റെ മൂല്യം കുറയുകയും ചെയ്താല്‍ സ്വര്‍ണവില കൂടാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എന്നാൽ, അമേരിക്കന്‍ ധനകാര്യസ്ഥാപനമായ മോണിങ്സ്റ്ററിലെ മാര്‍ക്കറ്റ് സ്ട്രാറ്റജിസ്റ്റായ ജോണ്‍ മില്‍സ് സ്വര്‍ണത്തിന്റെ വില 38 ശതമാനത്തോളം കുറയുമെന്നും പറഞ്ഞിരുന്നു. സ്വര്‍ണ്ണം ഔണ്‍സിന് 1,820 ഡോളറായി കുറയുമെന്നാണ് ജോണിന്റെ പ്രവചനം.