Subscribe to Updates
Get the latest creative news from Together Keralam about entrepreneurship and business.
- പ്രീമിയം ഫീച്ചറുകളുമായി മഹീന്ദ്രയുടെ BE 07
- വിവാദമായി എൻ.ടി.എ. നടപടി; നീറ്റ് പരീക്ഷയ്ക്ക് ടെലഗ്രാം വിലക്ക്
- വിപണികൾക്ക് പ്രതീക്ഷ;പശ്ചിമേഷ്യയിൽ സമാധാനക്കാറ്റ്
- സ്വർണവില താഴേക്ക്; രണ്ട് ദിവസത്തിനിടെ പവന് 5,520 രൂപ കുറഞ്ഞു
- ഷിഗെല്ല വ്യാപനം ആശങ്കയാകുന്നു; കൊല്ലത്തും രോഗബാധ
- ഫറോക്ക് സ്വദേശിക്ക് നിപ; സമ്പർക്കപ്പട്ടിക വിപുലമെന്ന് ആരോഗ്യവകുപ്പ്
- അമേരിക്കയുടെ വ്യോമാക്രമണം; ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ
Author: Together Keralam
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പകരച്ചുങ്കം പ്രഖ്യാപനത്തെ തുടർന്നുണ്ടായ ഓഹരി വിപണികൾ ഇടിവ് ഇന്നും തുടരുന്നു. മെറ്റൽ, ഇൻഫർമേഷൻ ടെക്നോളജി, ഓട്ടോ ഓഹരികൾ എന്നിവയുടെ വിലയിടിവിനെ തുടർന്ന് വിപണികൾ ഏകദേശം 1% ഇടിഞ്ഞു. വ്യാഴാഴ്ച സൂചികകൾ നഷ്ടത്തിൽ അവസാനിച്ചതിനെത്തുടർന്ന് നിഫ്റ്റി 50 സൂചിക 0.95% വരെ താഴ്ന്ന് 23,029.40 ലും സെൻസെക്സ് 616 പോയിന്റ് കുറഞ്ഞ് 75,678.54 ലും എത്തിയിരുന്നു. ആഗോള സൂചനകൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തെത്തുടർന്ന് വെള്ളിയാഴ്ചയും ആഗോള സാമ്പത്തിക വിപണികളിൽ വിൽപ്പന തുടർന്നു. ഏഷ്യൻ ഓഹരികൾ വെള്ളിയാഴ്ച രണ്ട് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി. ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് ജാപ്പനീസ് ഓഹരികൾ ഇടിഞ്ഞപ്പോൾ, 2020 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് യുഎസ് ഓഹരികൾ നേരിട്ടത്. എസ് & പി 500 വ്യാഴാഴ്ച 4.9% ഉം നാസ്ഡാക്ക് 5.5% ഉം ഇടിഞ്ഞു. ടോക്കിയോയിൽ രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ ടോപ്പിക്സ് 3.7%…
എക്കാലത്തെയും ഉയർന്ന ചരക്ക് നീക്കവുമായി കൊച്ചി തുറമുഖം. 2024-25 സാമ്പത്തിക വർഷത്തിൽ 3.94 ശതമാനം വർധനയാണ് ചരക്ക് നീക്കത്തിൽ ഉണ്ടായത്. അതായത്, 37.75 കോടി ടൺ ചരക്ക് കൊച്ചി തുറമുഖം കൈകാര്യം ചെയ്തു. കഴിഞ്ഞ സാമ്പത്തിക വർഷം കൊച്ചി തുറമുഖത്ത് എത്തിയത് 1265 വാണിജ്യ കപ്പലുകളാണ്. തുടർച്ചയായ 5 വർഷങ്ങളിലും സ്ഥിരമായ വളർച്ചയാണ് തുറമുഖത്ത് ഉണ്ടായിരിക്കുന്നത്. കൂടാതെ, 5.04 ശതമാനം സംയുക്ത വാർഷിക വളർച്ചാനിരക്ക് (സിഎജിആര്‍) കൈവരിക്കുകയും ചെയ്തു. ക്രൂഡ്, പെട്രോളിയം, എൽഎൻജി, രാസവസ്തുക്കൾ എന്നിവയാണ് ആകെയുള്ള ചരക്കിന്റെ 66 ശതമാനവും. എൽപിജി ടെർമിനൽ വഴി ഗണ്യമായ തോതിൽ പാചക വാതകവും തുറമുഖത്തെത്തി. കപ്പലുകൾക്ക് ഇന്ധനം നിറയ്ക്കുന്ന ബങ്കറിങ് ബിസിനസിലും തുറമുഖം നേട്ടമുണ്ടാക്കി. മാത്രമല്ല, സിമന്റ്, റോക്ക് ഫോസ്ഫേറ്റ്, ഉപ്പ്, സൾഫർ, അലുമിന, സ്റ്റീൽ ഉൽപന്നങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന ഡ്രൈ ആൻഡ് ബ്രേക്ക് ബൾക്ക് ചരക്കു വിഭാഗത്തിലും വർധനയുണ്ടായി. കൊച്ചി തുറമുഖം കണ്ടെയ്നര്‍ നീക്കത്തിലും റെക്കോഡ് നേട്ടം വരിച്ചു. മുന്‍ സാമ്പത്തികവര്‍ഷത്തെ…
കൂടുതൽ രാജ്യങ്ങൾക്കു മേൽ പകരച്ചുങ്കം ചുമത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആരംഭിച്ച വ്യാപാരയുദ്ധം കേരളത്തിന് ഗുണമാകും എന്ന് റിപ്പോർട്ട്. ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് 44 ശതമാനമാണ് പകരച്ചുങ്കം. വിയറ്റ്നാമിന് ഇതു 56 ശതമാനവും കമ്പോഡിയയ്ക്ക് 59 ശതമാനവും ബംഗ്ലാദേശിന് 47 ശതമാനവും ഇൻഡോനേഷ്യക്ക് 47 ശതമാനവുമാണ്. ഏഷ്യൻ രാജ്യങ്ങളെ താരതമ്യം ചെയ്യുമ്പോൾ ഇന്ത്യക്ക് 36 ശതമാനമാണ് നിലവിൽ ചുമത്തിയിരിക്കുന്ന പകരച്ചുങ്കം. ഇത് മറ്റ് ഏഷ്യൻ രാജ്യങ്ങളെ അപേക്ഷിച്ച വളരെകുറവാണ്. ഇന്നലെ ഒറ്റദിവസം കൊണ്ട് അമേരിക്കയിൽ ചെമ്മീൻ വിലകൂടിയത് 30 ശതമാനമാണ്. റെഡി-ടു-ഈറ്റ്, റെഡി-ടു-കുക്ക് പോലുള്ള മൂല്യവർധിത ഉൽപന്നക്കയറ്റുമതിയിൽ മുന്നിട്ടുനിൽക്കുന്നത് ചൈന പോലുള്ള രാജ്യങ്ങളാണ്. എന്നാൽ 44 ശതമാനം പകരച്ചുങ്കം പ്രഖ്യാപിച്ചതോടെ ചൈനയിൽ നിന്നുമുള്ള ചെമ്മീനിനു വില കൂടുകയും, ഇന്ത്യയിൽ നിന്നും താരതമ്യേന വില കുറഞ്ഞ ചെമ്മീൻ അമേരിക്കക്കാർക്ക് ലഭ്യമാകുകയും ചെയ്യും. യുഎസിലേക്കുള്ള ചെമ്മീൻ കയറ്റുമതിയുടെ 30-40 ശതമാനവും ഇന്ത്യയിൽ നിന്നാണ്. ഏകദേശം 400 കോടി ഡോളറാണ് കയറ്റുമതി മൂല്യം. ഇത്…
ദുബായ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വിമാന കമ്പനിയായ എമിറേറ്റ്സ് എയർലൈൻസ്, കൊറിയർ എക്സ്പ്രസ്സ് സേവനത്തിന് തുടക്കം കുറിക്കുന്നു. ആദ്യഘട്ടത്തിൽ ഏഴ് രാജ്യങ്ങളിലാണ് എൻഡ്-ടു-എൻഡ് ഡെലിവറി സേവനം ഉണ്ടാകുക. അതിനായി ലോകത്തിൻ്റെ വിവിധ നഗരങ്ങളിലേക്ക് ഡെലിവറി നടത്താൻ എയർലൈൻ ശൃംഖലയിലെ 250-ലേറെ വിമാനങ്ങൾ ഉപയോഗിക്കും. വിശ്വസനീയമായ സേവനങ്ങൾ വേഗത്തിൽ നൽകുകയാണ് ലക്ഷ്യം. പാഴ്‌സലുകൾ ട്രാക്ക് ചെയ്യാൻ https://www.emiratescx.com എന്ന വെബ്‌സൈറ്റ് ഉൾപ്പെടെയുളള സംവിധാനങ്ങൾ ലഭ്യമാണ്. പരീക്ഷണാടിസ്ഥാനത്തിൽ കഴിഞ്ഞ ഒരുവർഷമായി യുഎഇ, ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ, സൗദി, സൗത്ത് ആഫ്രിക്ക, യു.കെ തുടങ്ങിയ രാജ്യങ്ങളിലേക്ക് കൊറിയർ സേവനം നടത്തിരുന്നു. അതിൽ 48 മണിക്കൂറിനകം ആയിരക്കണക്കിന് പാക്കേജുകൾ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞതായി എമിറേറ്റ്‌സ് പറയുന്നു.
അടിസ്ഥാന സൗകര്യള്‍ പങ്കുവെച്ച വകയില്‍ സ്വകാര്യ ടെലികോം ഭീമനായ അംബാനിടെ റിലയന്‍സ് ജിയോയോയിൽ നിന്നും 1757 കോടി രൂപ ഈടാക്കുന്നതിൽ പൊതുമേഖല ടെലികോം സ്ഥാപനമായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് പരാജയപ്പെട്ടതായി കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ. ബിഎസ്എന്‍എല്ലിന്റെ നിഷ്ക്രിയ ആസ്തികള്‍ വിവിധ ടെലികോം കനികള്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാടകയ്ക്ക് നൽകാറുണ്ട്. ഇത്തരത്തിൽ 2014 മെയ് മുതല്‍ 2024 മാര്‍ച്ച് വരെ പാസീവ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഷെയറിങ് കരാര്‍ പ്രകാരം ബിഎസ്എന്‍എല്ലിന്റെ സൗകര്യങ്ങൾ ജിയോ ഉപയോഗിച്ചിരുന്നു. എന്നാൽ ഇതിനു കരാർ പ്രകാരമുള്ള തുക ഈടാക്കാൻ ബിഎസ്എന്‍എല്ലിന്റെ ഭാഗത്തു നിന്നും ഒരു നടപടി പോലും ഉണ്ടായില്ല എന്നാണ് കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ ആരോപണം. മാത്രമല്ല, ടെലികോം ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡേഴ്സിന് നല്‍കിയ വരുമാന വിഹിതത്തില്‍ നിന്ന് ലൈസന്‍സ് ഫീസ് വിഹിതം കുറയ്ക്കാത്തതു മൂലം ബിഎസ്എന്‍എല്ലിന് മറ്റൊരു 38.36 കോടിയുടെ നഷ്ടമുണ്ടായതായും സിഐജി റിപ്പോർട്ടിൽ പറയുന്നു.
തത്തുല്യ ചുങ്കത്തിന്റെ പേരിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആഗോള വ്യാപാര യുദ്ധത്തിന് തിരികൊളുത്തിയാതായി അന്താരാഷ്ട്ര സാമ്പത്തിക വിദഗ്ധർ. ചൈനക്കെതിരെ തുടങ്ങിയ താരിഫ് യുദ്ധം നിലവിൽ അമേരിക്കയുടെ സൗഹൃദ രാഷ്ട്രങ്ങളുമായുള്ള നയതന്ത്ര ബന്ധത്തെ വരെ ബാധിക്കും വിധം വളർന്നുവെന്നാണ് നിലവിലെ വിലയിരുത്തൽ. എന്നാൽ നയതന്ത്രത്തിലൂടെ കൂട്ടിയ നികുതി പിൻവലിക്കാൻ താല്പര്യം ഇല്ല എന്നാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട്. ഇത് കൂടുതൽ രാജ്യങ്ങൾ അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് മേൽ നികുതി ചുമത്താൻ ഇടയാക്കും. “ഇത് യുഎസ് സമ്പദ്‌വ്യവസ്ഥയ്ക്ക് മാത്രമല്ല, ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കും ഒരു ഗെയിം ചേഞ്ചറാണ്. ഈ താരിഫ് നിരക്ക് ദീർഘകാലത്തേക്ക് തുടർന്നാൽ പല രാജ്യങ്ങളും സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങാൻ സാധ്യതയുണ്ട് – ഫിച്ച് റേറ്റിംഗിലെ യുഎസ് സാമ്പത്തിക ഗവേഷണ വിഭാഗം മേധാവി ഒലു സൊനോള ബുധനാഴ്ച വൈകുന്നേരം ഒരു കുറിപ്പിൽ പറഞ്ഞു. പുതിയ താരിഫുകൾ “ഉടനടി റദ്ദാക്കണമെന്ന്” ചൈനയുടെ വാണിജ്യ മന്ത്രാലയം അമേരിക്കയോട് ആവശ്യപ്പെട്ടതിന് പിന്നാലെ ചർച്ചകൾ പരാജയപ്പെട്ടാൽ കടുത്ത നടപടിയുമായി മുന്നോട്ട്…
ലോകത്തെ ഏറ്റവും വലിയ സമ്പന്നനും, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത സുഹൃത്തുമായ ഇലോൺ മാസ്കിനെതിരെ അമേരിക്കയിൽ ബഹിഷ്കരണം ശക്തമായതിന് പിന്നാലെ ടെസ്‍ല കാറുകളുടെ വിൽപ്പന കുത്തനെ ഇടിഞ്ഞതായി റിപ്പോർട്ട്. 2022 ന് ശേഷമുള്ള ഏറ്റവും വലിയ നഷ്ടമാണ് ഇപ്പോൾ ടെസ്‌ലയ്ക്ക് സംഭവിച്ചിരിക്കുന്നത്. ഈ വർഷം ജനുവരി-മാർച്ച് ആദ്യപാദത്തിൽ ടെസ്‌ലയുടെ വാഹന ഉൽപാദനത്തിലും വിൽപനയിലും 13 ശതമാനം നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ സമാനപാദത്തിലെ 3.86 ലക്ഷത്തിൽ നിന്ന് വിൽപന 3.36 ലക്ഷത്തിലേക്ക് ഇടിഞ്ഞു. വാഹന ഉൽപാദനം 4.33 ലക്ഷത്തിൽ നിന്ന് 3.62 ലക്ഷമായി കുറഞ്ഞുവെന്നാണ് റിപ്പോർട്ട്. യുഎസ് ഗവൺമെന്റിലെ മസ്കിൻ്റെ ഇടപെടലുകളും, ചെലവുചുരുക്കലിന്റെ ഭാഗമായി ഒട്ടേറെ ഗവൺമെന്റ് ജീവനക്കാരെ പിരിച്ചുവിട്ട മസ്കിന്റെ നടപടികളുമാണ് പ്രതിഷേധത്തിന്റെ കാരണം. ഇതിന്റെ ഭാഗമായി അമേരിക്കയിലുടനീളം ടെസ്‍ല ബഹിഷ്കരണത്തിനു പുറമെ ടെസ്‍ല കാറുകൾക്ക് തീയിടുന്ന സംഭവങ്ങളുമുണ്ടായി. അമേരിക്കക്ക് പുറമെ ചൈനയിലും ടെസ്‍ലയുടെ വിൽപ്പനയിൽ കാര്യമായ ഇടിവ് സംഭവിച്ചിട്ടുണ്ട്. ചൈനീസ് ഇലക്ട്രിക് വാഹന നിർമാതാക്കളായ ബിവൈഡി ഉൾപ്പെടെ…
ഫോബ്സിന്റെ ലോക ശതകോടീശ്വര ടോപ് 10 പട്ടികയിൽ നിന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പുറത്തായി. ഇക്കഴിഞ്ഞ മാർച്ച് 7ലെ ഓഹരിവിലകളും കറൻസി വിനിമയനിരക്കും വിലയിരുത്തി ഫോബ്സ് മാഗസിൻ തയാറാക്കിയ 2025ലെ ശതകോടീശ്വര പട്ടികയിൽ 9,250 കോടി ഡോളർ ആസ്തിയുമായി മുകേഷ് അംബാനി 18-ാം സ്ഥാനത്തും, 5,630 കോടി ഡോളർ ആസ്തിയുമായി ഗൗതം അദാനി 28-ാം സ്ഥാനത്തുമാണ്. ഇത്തവണയും മലയാളികളിൽ ഏറ്റവും സമ്പന്നൻ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി തന്നെയാണ്. 550 കോടി ഡോളറാണ് 639-ാം റാങ്കിലുള്ള അദ്ദേഹത്തിന്റെ ആസ്തി. ജെംസ് എജ്യുക്കേഷൻ മേധാവി സണ്ണി വർക്കി (390 കോടി ഡോളർ), ഇൻഫോസിസ് സഹസ്ഥാപകൻ എസ്. ഗോപാലകൃഷ്ണൻ (380 കോടി ഡോളർ), ആർപി ഗ്രൂപ്പ് മേധാവി രവി പിള്ള (370 കോടി ഡോളർ), ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് (330 കോടി ഡോളർ) എന്നിവരുമാണ് ടോപ് 5 മലയാളികൾ.…
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നികുതി യുദ്ധത്തിൽ കത്തിക്കയറി സ്വർണ്ണ വില. സ്വർണ്ണം ഗ്രാം വില 50 രൂപ വര്‍ധിച്ച് 8,560 രൂപയിലെത്തി. പവന്‍ വില 400 രൂപ വര്‍ധിച്ച് 68,480 രൂപയുമായി. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും വലിയ സ്വര്‍ണ വിലയാണിത്. ഏപ്രില്‍ ഒന്നിന് രേഖപ്പെടുത്തിയ പവന് 68,080 രൂപയായിരുന്നു ഇതുവരെയുണ്ടായിരുന്ന റെക്കോര്‍ഡ്. ഇക്കൊല്ലം മാത്രം സ്വര്‍ണ വിലയില്‍ 500 ഡോളറിന്റെ വര്‍ധനവാണു ഉണ്ടായിരിക്കുന്നത്. ഡോളര്‍ ഇന്‍ഡെക്‌സും 10 വര്‍ഷ യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടവും അഞ്ച് മാസത്തെ താഴ്ന്ന നിലയിലെത്തിയതും സ്വര്‍ണ വിലയെ സ്വാധീനിച്ചിട്ടുണ്ട്. ട്രംപിന്റെ തത്തുല്യ ചുങ്കം കൂടുതല്‍ വ്യാപാര തര്‍ക്കങ്ങളിലേക്ക് നയിക്കുമെന്ന ആശങ്ക ശക്തമായതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്ക് മാറുന്നതും വല വർധിപ്പിക്കാൻ ഇടയായി. സ്വര്‍ണം വാങ്ങാന്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 68,480 രൂപയാണ് വിലയെങ്കിലും മനസിനിണങ്ങിയ ഇഷ്ട മോഡലുകള്‍ സ്വന്തമാക്കാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ…
ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയിൽ കഴിഞ്ഞ മാസത്തെ ജിഎസ്ടി കളക്ഷൻ രണ്ടാമത്തെ വലിയ റെക്കോർഡാണ് നേടിയിരിക്കുന്നത്. കഴിഞ്ഞ വർഷം മാർച്ചിൽ 1.78 ലക്ഷം കോടി രൂപയായിരുന്നു ജി എസ് ടി കളക്ഷൻ. അതിൽ നിന്ന് ഈ മാർച്ചിൽ 9.9% വളർച്ചയോടെ 1.96 ലക്ഷം കോടി രൂപയാണ് പിരിച്ചെടുത്തതെന്ന് കേന്ദ്ര ജിഎസ്ടി വകുപ്പ് വ്യക്തമാക്കി. 2024 ഏപ്രിലിൽ നേടിയ 2.10 ലക്ഷം കോടി രൂപയാണ് എക്കാലത്തെയും വലിയ റെക്കോർഡ്. തുടർച്ചയായ 13 മാസവും ജിഎസ്ടി സമാഹരണം 1.7 ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ്. ഇക്കഴിഞ്ഞ ജനുവരി-മാർച്ച് പാദത്തിൽ സംയോജിത ജിഎസ്ടി വരുമാനം 5.8 ലക്ഷം കോടി രൂപയാണ്. അതായത്, മുൻവർഷത്തെ സമാനപാദത്തേക്കാൾ 10.4 ശതമാനം അധികം. കഴിഞ്ഞ മാസത്തെ മൊത്തം ജിഎസ്ടി പിരിവിൽ കേന്ദ്ര ജിഎസ്ടി (CGST) 38,145 കോടി രൂപയാണ്. സംസ്ഥാന ജിഎസ്ടിയായി (SGST) 49,891 കോടി രൂപയും സംയോജിത ജിഎസ്ടിയായി (IGST) 95,853 കോടി രൂപയും പിരിച്ചെടുത്തു. സെസ് ഇനത്തിൽ ലഭിച്ചത് 12,253…