അടിസ്ഥാന സൗകര്യള്‍ പങ്കുവെച്ച വകയില്‍ സ്വകാര്യ ടെലികോം ഭീമനായ അംബാനിടെ റിലയന്‍സ് ജിയോയോയിൽ നിന്നും 1757 കോടി രൂപ ഈടാക്കുന്നതിൽ പൊതുമേഖല ടെലികോം സ്ഥാപനമായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് പരാജയപ്പെട്ടതായി കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ.
ബിഎസ്എന്‍എല്ലിന്റെ നിഷ്ക്രിയ ആസ്തികള്‍ വിവിധ ടെലികോം കനികള്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാടകയ്ക്ക് നൽകാറുണ്ട്. ഇത്തരത്തിൽ 2014 മെയ് മുതല്‍ 2024 മാര്‍ച്ച് വരെ പാസീവ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഷെയറിങ് കരാര്‍ പ്രകാരം ബിഎസ്എന്‍എല്ലിന്റെ സൗകര്യങ്ങൾ ജിയോ ഉപയോഗിച്ചിരുന്നു. എന്നാൽ ഇതിനു കരാർ പ്രകാരമുള്ള തുക ഈടാക്കാൻ ബിഎസ്എന്‍എല്ലിന്റെ ഭാഗത്തു നിന്നും ഒരു നടപടി പോലും ഉണ്ടായില്ല എന്നാണ് കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ ആരോപണം.
മാത്രമല്ല, ടെലികോം ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡേഴ്സിന് നല്‍കിയ വരുമാന വിഹിതത്തില്‍ നിന്ന് ലൈസന്‍സ് ഫീസ് വിഹിതം കുറയ്ക്കാത്തതു മൂലം ബിഎസ്എന്‍എല്ലിന് മറ്റൊരു 38.36 കോടിയുടെ നഷ്ടമുണ്ടായതായും സിഐജി റിപ്പോർട്ടിൽ പറയുന്നു.