Author: Together Keralam

ലിഥിയം ബാറ്ററികളുടെ വില കുറയുന്നത് ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയ്ക്കാൻ ഇടയാകുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ലിഥിയം-അയണ്‍ ബാറ്ററി വിലയിലെ ഇടിവ് ഇലക്ട്രിക് വാഹനങ്ങളെ കൂടുതല്‍ സാധാരണക്കാർക്ക് താങ്ങാനാവുന്നതിലേക്കും പരമ്പരാഗത ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ വിലയിലേക്ക് ഇവയെ എത്തിക്കുന്നതിനും കാരണമാകും. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു കിലോവാട്ടിന് ലിഥിയത്തിന്റെ വില 150 യുഎസ് ഡോളറായിരുന്നു. ഇപ്പോള്‍ ഏകദേശം 100 യുഎസ് ഡോളറായി കുറഞ്ഞു. ഇത് വീണ്ടും കുറഞ്ഞു കഴിഞ്ഞാല്‍, ഇലക്ട്രിക് വാഹനങ്ങളുടെ വിലയും കുറയും, ഇത് സാധാരണക്കാര്‍ക്ക് കൂടുതല്‍ താങ്ങാനാവുന്നതാകുമെന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. രാജ്യത്ത് പ്രതിവര്‍ഷം ഇന്ധന ഇറക്കുമതിക്കായി ചെലവഴിക്കുന്നത് 22 ലക്ഷം കോടി രൂപയാണ്. അതിനാല്‍ ഇന്ത്യ ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് ഒരു സാമ്പത്തിക ബാധ്യതയാണ്. രാജ്യത്തിന്റെ പുരോഗതിക്ക് ക്ലീന്‍ എനര്‍ജി സ്വീകരിക്കുന്നത് നിര്‍ണായകമാണെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് വായു മലിനീകരണം. അതിനാൽ ഗതാഗത മേഖലയിൽ ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് ഊര്‍ജ്ജ സ്രോതസ്സുകളിലേക്ക് മാറേണ്ടതിന്റെ…

Read More

ആഗോള വിപണിയിൽ സ്വർണ വില കുതിച്ചുയരുന്നു. രാജ്യാന്തര സ്വർണവില ചരിത്രത്തിലാദ്യമായി 3,100 ഡ‍ോളർ എന്ന നാഴികക്കല്ലും ഭേദിച്ച് മുന്നേറുന്നതിനിടെ കേരളത്തിലും പിറന്നത് സർവകാല റെക്കോർഡ്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് യുദ്ധം സാമ്പത്തിക വളർച്ചയെ ബാധിക്കുമെന്നും, സാമ്പത്തിക മാന്ദ്യത്തിലേക്ക് രാജ്യങ്ങളെ തള്ളിവിടുമെന്നുമുള്ള വിദഗ്ദ്ധരുടെ നിരീക്ഷണത്തിനു പിന്നാലെയാണ് സ്വർണ വിലയിലും വർധനവ് ഉണ്ടായത്. കഴിഞ്ഞവാരം ഔൺസിന് 3,086 ഡോളർ എന്ന റെക്കോർഡ് കുറിച്ച രാജ്യാന്തരവില, ഇന്നത് 3,100 ഡോളർ എന്ന നാഴികക്കല്ലിന് മുകളിലെത്തിച്ചു. ഒറ്റയടിക്ക് 25 ഡോളറിലധികം കുതിച്ച് 3,109.62 ഡോളർ വരെയാണ് എത്തിയത്. കഴിഞ്ഞ ഒരുമാസത്തിനിടെ മാത്രം കൂടിയത് 240 ഡോളറിലധികം. ഔൺസിന് 2,870 ഡോളറിനും താഴെയായിരുന്നു ഒരുമാസം മുമ്പ് വില. 67,400 രൂപയാണ് ഇന്നൊരു പവനു വില. എന്നാൽ, ഈ വിലയ്ക്ക് ഒരു പവൻ ആഭരണം കിട്ടില്ല. ആഭരണമായി സ്വർണം വാങ്ങുമ്പോൾ 3% ജിഎസ്ടി, ഹോൾമാർക്ക് ചാർജ് (45 രൂപ+18% ജിഎസ്ടി), പണിക്കൂലി എന്നിവയും കൂടി ബാധകമാണ്. അതായത്,…

Read More

തെക്കുകിഴക്കൻ ഏഷ്യയിലെ ഏഴാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ് മ്യാൻമാറിന് ഉള്ളത്. മ്യാൻമാറിൻ്റെ സമ്പദ് വ്യവസ്ഥയ്ക്കും ജിഡിപിക്കും വലിയ ആഘാതമാണ് ഭൂകമ്പം സൃഷ്ടിച്ചിരിക്കുന്നത്. ഭൂകമ്പം മൂലം ഉണ്ടായ നാശനഷ്ടങ്ങൾ, വ്യവസായ മേഖലയിലെ തടസ്സങ്ങൾ, മനുഷ്യശേഷി നഷ്ടം എന്നിവ ജിഡിപി വളർച്ച നിരക്ക് കുറയുന്നതിന് കാരണമാകും. ദുരന്ത പുനരുദ്ധാരണത്തിനായി സർക്കാർ 500 കോടി ഡോളർ വരെ ചെലവഴിക്കേണ്ടി വരുമെന്നാണ് കണക്ക്. സമൂഹിക-ആരോഗ്യ മേഖലയിൽ ഉണ്ടായ പ്രശ്നങ്ങൾ മൂലം തൊഴിൽ ശേഷിയും ഉൽപ്പാദന ശേഷിയും കുറയും. ഇത് സമ്പദ് വ്യവസ്ഥയ്ക്ക് ദോഷകരമായി ബാധിക്കും. മ്യാൻമാറിൻ്റെ വ്യവസായങ്ങൾ, കൃഷി, നിർമ്മാണം, സർവീസ് മേഖലകൾ എന്നിവയെ എല്ലാം ഭൂകമ്പം വലിയ രീതിയിലാണ് ബാധിച്ചിരിക്കുന്നത്. അതിനാൽ അവിടെ നിന്നുള്ള ഉൽപാദനം കുറയുന്നു. ഇതിന്റെ ഫലമായി, ജിഡിപിയിൽ വലിയ തകർച്ച ഉണ്ടാകും. മ്യാൻമാറിൻ്റെ ജിഡിപി വളർച്ച നിരക്ക് 2024-ൽ ഏകദേശം 3.2% ആയിരുന്നു. ഭൂകമ്പം മൂലം ഈ നിരക്ക് 1% – 1.5% വരെ കുറയാൻ സാധ്യതയുണ്ട്.

Read More

കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിൽ പാർക്കിങ്ങിന് ഇനി ചെലവു കൂടും. പാർക്കിങ്ങ് നിരക്കുകൾ 20 മുതൽ 30 ശതമാനം വരെയാണ് റെയിൽവേ വർധിപ്പിച്ചത്. തിരുവനന്തപുരം കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ വർധന നടപ്പാക്കി കഴിഞ്ഞു. പുതിയ നിരക്കനുസരിച്ച് അടിസ്ഥാനനിരക്ക് ഇരുചക്രവാഹനങ്ങൾക്ക് 2 മണിക്കൂർ വരെ 10 രൂപയും 2 മുതൽ 8 മണിക്കൂർ വരെ 20 രൂപയും 8 മുതൽ 24 മണിക്കൂർ വരെ 30 രൂപയുമാണ്. ഓട്ടോ, കാർ എന്നിവയ്ക്ക് ഇത് യഥാക്രമം 30, 50, 80 എന്നിങ്ങനെയാണ്. മാസാടിസ്ഥാനത്തിലാണെങ്കിൽ ഇരുചക്രവാഹനങ്ങൾക്ക് 600 രൂപയാകും. ഹെൽമെറ്റ് പ്രത്യേകം സൂക്ഷിക്കണമെങ്കിൽ 10 രൂപ ഈടാക്കാനും തീരുമാനമുണ്ട്. ഉടൻതന്നെ മറ്റ് സ്റ്റേഷനുകളിൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. കാറ്റഗറി ഒന്ന്‌, കാറ്റഗറി രണ്ട്‌ എന്നിങ്ങനെ തിരിച്ചാണ്‌ നിരക്ക്‌ നിശ്ചയിച്ചത്‌. കൂടുതൽ ട്രെയിനുകൾ നിർത്തുകയും കൂടുതൽ യാത്രക്കാർ ഉപയോഗിക്കുകയും ചെയ്യുന്ന സ്‌റ്റേഷനുകളെയാണ്‌ കാറ്റഗറി ഒന്നിൽപ്പെടുത്തിയത്‌. രണ്ടുവർഷംമുമ്പ്‌ നടത്തിയ സർവേ അടിസ്ഥാനത്തിലാണ്‌ സ്‌റ്റേഷനുകളുടെ പട്ടിക തയ്യാറാക്കിയത്‌. രണ്ടു കാറ്റഗറിയിലും…

Read More

രാജ്യത്തെ രണ്ടാമത്തെ വലിയ ക്ഷീരോൽപ്പാദക സംസ്ഥാനമാണ് കർണാടകം. ഏപ്രിൽ 1 മുതൽ കർണാടകയിൽ പാലിന് വില കൂടും. കർണാടകത്തിലെ ക്ഷീരകർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ക‍ർണാടക മിൽക് ഫെഡറേഷൻ ഉൽപ്പാദിപ്പിക്കുന്ന നന്ദിനി പാലിൻ്റെയും തൈരിൻ്റെയും വിൽപ്പന വില ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. പാൽ ഉൽപാദനത്തിൻ്റെയും സംസ്കരണത്തിൻ്റെയും ചെലവ് കണക്കിലെടുത്താണ് വില വർധിപ്പിച്ചത്. ഇതോടെ ഒരു ലിറ്റർ പാക്കറ്റ് പാലിന് 48 രൂപയാകും. കർണാടകത്തിൽ പാൽ വില കൂട്ടുന്നതിൽ മലയാളികൾ ആശങ്കപ്പെടണോ? പ്രതിദിനം ഒന്നരലക്ഷം ലിറ്റർ പാലാണ് മിൽമ കർണാടകത്തിൽ നിന്നും കേരളത്തിൽ എത്തിക്കുന്നത്. അതിന് അധിക ചെലവ് വരും. ഏകദേശം 1.7 കോടിയോളമാണ് നഷ്ടം ഉണ്ടാകുന്നത്. എങ്കിലും ലാഭത്തിൽ കുറവു വരുന്നതല്ലാതെ ഇപ്പോൾ പ്രതിസന്ധിയിലാകുന്ന സാഹചര്യമില്ലെന്നും കേരളത്തിൽ മിൽമയുടെ വില കൂട്ടുന്നത് ആലോചനയിലില്ലെന്നും മിൽമ ചെയ‍ർമാൻ കെ എസ് മണി പറഞ്ഞു. കർണാടക പാൽ വില കൂട്ടുന്നത് മിൽമ ഗുണകരമായ രീതിയിൽ എടുത്ത് കേരളത്തിൽ മിൽമ പാലിൻ്റെയും ഉത്പന്നങ്ങളുടെയും ഉത്പാദനവും വില്പനയും വർധിപ്പിച്ച്…

Read More

സാമ്പത്തിക ഞെരുക്കത്തിലും നല്ല രീതിയില്‍ പദ്ധതികള്‍ നടപ്പിലാക്കാനായെന്നും, കേരളം രണ്ടു ട്രില്യൺ ബജറ്റിലേക്ക് എത്തുന്നതു തെളിയിക്കുന്നതാണ് നടപ്പുസാമ്പത്തിക വർഷത്തെ കണക്കുകളെന്നും മന്ത്രി കെ.എൻ. ബാലഗോപാൽ. ട്രഷറി കണക്കുകൾ വിശദീകരിച്ച് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2024-25 സാമ്പത്തിക വർഷത്തെ മൊത്തം സംസ്ഥാന പദ്ധതി 92.32 ശതമാനം കടന്നതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ട്രഷറിയിലെ കണക്കുകൾ പ്രകാരം മാർച്ച് 29 ന് സംസ്ഥാന പദ്ധതി ചെലവിലെ നേട്ടം 85.66 ശതമാനമായി. അതായത്, 18,705.68 കോടി രൂപ. തദ്ദേശ സ്ഥാപന ഇനത്തിലെ പദ്ധതി ചെലവ്‌ 9333.03 കോടി രൂപയായി വർധിച്ചു. അതായത്, 110 ശതമാനം കടന്നു. വർഷാവസാന കണക്കുകൾ സംസ്ഥാനത്തെ പദ്ധതി ചെലവിൽ ഒരു വെട്ടികുറയ്ക്കലും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുന്നു. അതുപോലെ ഏറ്റവും മികച്ച തദ്ദേശ സ്വയംഭരണ പദ്ധതി ചെലവാണ് ഇത്തവണ നടപ്പിലായത്. പദ്ധതികൾ ചുരുക്കുന്നു എന്ന ആക്ഷേപത്തിനുള്ള മറുപടിയാണ് ഈ പ്രവർത്തനമെന്ന് മന്ത്രി പറഞ്ഞു. പ്രധാന ചെലവഴിക്കൽ ( ബ്രായ്ക്കറ്റിൽ ബജറ്റിനേക്കാൾ അധികം…

Read More

കൊച്ചിയിലെ അമ്പലമേടിൽ 1200 ടണ്‍ പ്രതിദിനം ശേഷിയുള്ള സള്‍ഫ്യൂറിക് ആസിഡ് പ്ലാൻ്റ് സ്ഥാപിക്കാൻ പദ്ധതിയുമായി ഖത്തര്‍ ആസ്ഥാനമായ BIEWU ഇൻ്റർനാഷ്ണൽ കമ്പനി. ഇതിനുള്ള ധാരണ പത്രം കൊച്ചിയില്‍ നടന്ന ഇന്‍വെസ്റ്റ് കേരളയില്‍ കമ്പനി സി ഇ ഒ റിയാസ് ആദവ്, ടെക്‌നിക്കല്‍ ഡയറക്ടര്‍ സലിം മുല്ലപ്പിള്ളി എന്നിവർ വ്യവസായ മന്ത്രി പി രാജീവിന് കൈമാറി. ഈ പദ്ധതിക്ക് സമയബന്ധിതമായി അനുമതി ലഭ്യമാക്കാനും വിജയകരമായി നടപ്പിലാക്കാനും കേരള സര്‍ക്കാരും അനുബന്ധ വകുപ്പുകളും സഹകരിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. ഈ പദ്ധതിക്കായുള്ള ആകെ നിക്ഷേപം 800 കോടിയോളം വരും. ഈ പദ്ധതിയിലൂടെ കേരളത്തിന്റെ ദീര്‍ഘകാല വ്യവസായ ലക്ഷ്യങ്ങള്‍ കൈവരിക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. നിലവിൽ ഇന്ത്യയില്‍ സള്‍ഫ്യൂറിക് ആസിഡ് ഇറക്കുമതി ചെയ്യേണ്ട സാഹചര്യമുണ്ട്. അതിനാൽ ഈ പ്ലാൻ്റിന് രാജ്യത്തിനകത്ത് ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനും 600 ലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കഴിയും. രാസവസ്തുക്കളും എണ്ണ-വാതക മേഖലയിലും പ്രവര്‍ത്തിച്ചുവരുന്ന അന്താരാഷ്ട്ര സ്ഥാപനമാണിത്. നിരവധി രാജ്യങ്ങളിലേക്ക് കമ്പനി അവരുടെ…

Read More

ട്രൂകോളർ പോലുള്ള ഒരു മൂന്നാം കക്ഷി ആപ്പ് ഡൗൺലോഡ് ചെയ്യാതെ തന്നെ അജ്ഞാത കോളുകളുടെ ശല്യം ഇനി ഒഴുവാക്കാൻ സാധിക്കും. ഇന്ത്യയിലെ മുൻനിര ടെലികോം ഓപ്പറേറ്റർമാരായ വോഡഫോൺ ഐഡിയ ലിമിറ്റഡ്, ഭാരതി എയർടെൽ ലിമിറ്റഡ്, റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് എന്നിവ എച്ച്പി, ഡെൽ, എറിക്‌സൺ, നോക്കിയ തുടങ്ങിയ ആഗോള കമ്പനികളുമായി സഹകരിച്ച് കോളിംഗ് നെയിം പ്രസന്റേഷൻ (CNAP) നടപ്പാക്കാൻ ഒരുങ്ങുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഈ ടെലികോം കമ്പനികൾ കോളിംഗ് നെയിം പ്രസന്റേഷൻ (CNAP) നടപ്പിലാക്കുന്നതിന് ആവശ്യമായ ഉപകരണങ്ങൾ ഓർഡർ ചെയ്തിട്ടുണ്ട്. തിരഞ്ഞെടുത്ത സർക്കിളുകളിൽ കോളിംഗ് നെയിം പ്രസന്റേഷൻ (CNAP) ആകും ആദ്യം ലഭ്യമാകുക. സാങ്കേതികവിദ്യ സ്ഥിരത കൈവരിക്കുമ്പോൾ ഘട്ടം ഘട്ടമായി സേവനം മറ്റു സർക്കിളുകളിലും അവതരിപ്പിക്കും. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) 2024 ഫെബ്രുവരിയില്‍ എല്ലാ സ്മാര്‍ട്ട് ഫോണുകളിലും CNAP നടപ്പിലാക്കാന്‍ ശുപാര്‍ശ ചെയ്യുകയും ടെലകോം ഓപ്പറേറ്റര്‍മാരെ ഈ സേവനം നടപ്പാക്കാൻ നിര്ബന്ധിപ്പിക്കണം എന്നും ആവശ്യപ്പെട്ടിരുന്നു. അജ്ഞാതരായവരും…

Read More

2025-26 സാമ്പത്തിക വർഷം ഏപ്രിൽ 1 മുതൽ ആരംഭിക്കുകയാണ്. ഒപ്പം കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള ആദായനികുതി നിയമ മാറ്റങ്ങൾ, ക്രെഡിറ്റ് കാർഡ് നിയമ മാറ്റം, UPI നിയമ മാറ്റം, മറ്റ് നിരവധി വ്യക്തിഗത ധനകാര്യ നിയമ മാറ്റങ്ങൾ എന്നിവ ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. 1. ആദായ നികുതിയിലെ മാറ്റങ്ങൾ 12 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ആശ്വസിക്കാം … നിങ്ങൾക്ക് ഇനി മുതൽ നികുതി നൽകേണ്ടിവരില്ല പുതിയ നികുതി സ്ലാബുകൾ 0-4 ലക്ഷം – ബാധകമല്ല 4-8 ലക്ഷം – 5% 8,00,001- 12,00,000 രൂപ – 10% 12,00,001- 16,00,000 രൂപ – 15% 16,00,001- 20,00,000 രൂപ – 20% 20,00,001- 24,00,000 രൂപ – 25% 24,00,000 രൂപയ്ക്ക് മുകളിൽ – 30% 2. ATM നിരക്ക് വർധന മേയ് 1 മുതൽ എടിഎമ്മിൽ നിന്നും പണം പിൻവലിക്കാൻ…

Read More

തെക്കൻ കൊറിയയിൽ കാട്ടുതീ പടരുന്നു. കൊറിയയുടെ തെക്കൻ പ്രദേശങ്ങളിലാണ് കാട്ടു തീ പടരുന്നത്. മരണസംഖ്യ 24 ആയി എന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടാതെ 250 ലധികം കെട്ടിടങ്ങൾ കത്തിനശിച്ചതായും അധികൃതർ വ്യക്തമാക്കി. സൈന്യത്തിന്റെ സഹായത്തോടെ തീയണക്കാൻ ശ്രമം തുടരുകയാണ്. മുപ്പതിനായിരത്തോളം പേരെ സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് തെക്കൻ കൊറിയയിലെ തെക്കൻ പ്രദേശങ്ങളിൽ കാട്ടുതീ പടർന്നുപിടിക്കാൻ തുടങ്ങിയത്. ഇതുവരെ 43,330 ഏക്കറോളം ഭൂമി കത്തിനശിച്ചെന്നാണ് സർക്കാർ പറയുന്നത്. വലിയ തോതിലുള്ള രക്ഷാപ്രവർത്തനം സൈന്യം നടത്തുന്നുണ്ടെങ്കിലും കാട്ടുതീ ഇതുവരെയും പൂർണമായും നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ല. 130 ഹെലികോപ്റ്ററുകൾ, 4,650 അഗ്നിശമന സേനാംഗങ്ങൾ, സൈനികർ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കൊറിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീകളിൽ ഒന്നാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. തീ അണയ്ക്കാൻ എല്ലാ ശ്രമവും നടത്തുമെന്ന് ദക്ഷിണകൊറിയൻ സർക്കാർ വ്യക്തമാക്കി.

Read More