Subscribe to Updates
Get the latest creative news from Together Keralam about entrepreneurship and business.
- പ്രീമിയം ഫീച്ചറുകളുമായി മഹീന്ദ്രയുടെ BE 07
- വിവാദമായി എൻ.ടി.എ. നടപടി; നീറ്റ് പരീക്ഷയ്ക്ക് ടെലഗ്രാം വിലക്ക്
- വിപണികൾക്ക് പ്രതീക്ഷ;പശ്ചിമേഷ്യയിൽ സമാധാനക്കാറ്റ്
- സ്വർണവില താഴേക്ക്; രണ്ട് ദിവസത്തിനിടെ പവന് 5,520 രൂപ കുറഞ്ഞു
- ഷിഗെല്ല വ്യാപനം ആശങ്കയാകുന്നു; കൊല്ലത്തും രോഗബാധ
- ഫറോക്ക് സ്വദേശിക്ക് നിപ; സമ്പർക്കപ്പട്ടിക വിപുലമെന്ന് ആരോഗ്യവകുപ്പ്
- അമേരിക്കയുടെ വ്യോമാക്രമണം; ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ
Author: Together Keralam
ചൈന ഒഴികെയുള്ള രാജ്യങ്ങൾക്കെതിരെയുള്ള പരസ്പര ലെവി അമേരിക്ക 90 ദിവസത്തേക്ക് താൽക്കാലികമായി മരവിപ്പിച്ചു. അമേരിക്ക ഇറക്കുമതിക്ക് ഏർപ്പെടുത്തിയ ഉയർന്ന തീരുവകൾക്കെതിരെ ഇതുവരെ പ്രതികാരം ചെയ്യാത്ത രാജ്യങ്ങളിൽ ഒന്നായതിനാൽ, ഈ ഇളവ് ഇന്ത്യയ്ക്ക് ഗുണം ചെയ്യാൻ സാധ്യതയുണ്ട്. 75 ലധികം രാജ്യങ്ങൾക്ക് പരസ്പര ലെവി മരവിപ്പിച്ച നടപടി താൽക്കാലിക ആശ്വാസം നൽകുമെങ്കിലും, ചൈനയോടുള്ള സമീപനം ട്രംപ് കർശനമാക്കി. ചൈനീസ് ഇറക്കുമതിക്കുള്ള തീരുവ അമേരിക്ക ഇപ്പോൾ 125% ആയി ഉയർത്തി. 90 ദിവസത്തേക്ക് പരസ്പര ലെവി താൽക്കാലികമായി നിർത്താൻ ട്രംപ് അനുമതി നൽകിയതോടെ യുഎസ് ഓഹരി വിപണികൾ കുത്തനെ ഉയർന്നു. നാസ്ഡാക്ക് 100 10% ത്തിലധികം ഉയർന്നു, 2008 ന് ശേഷമുള്ള ഏറ്റവും വലിയ ഒറ്റ ദിവസത്തെ നേട്ടമാണിത്. ഡൗ ജോൺസ് വ്യാവസായിക ശരാശരി 2020 ന് ശേഷമുള്ള ഏറ്റവും വലിയ കുതിച്ചുചാട്ടം രേഖപ്പെടുത്തി, 2,423 പോയിന്റ് അഥവാ 6.4% ഉയർന്നു. എസ് & പി 500 ഉം 7.6% വളർന്നു, ഏകദേശം അഞ്ച്…
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാരചുങ്ക നടപടികൾക്ക് പിന്നാലെ സ്വർണ്ണത്തിന്റെ വില വീണ്ടും വർധിച്ചു. ഗ്രാമിന് 200 രൂപയും പവന് 1,600 രൂപയുമാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. ഇതോടെ കഴിഞ്ഞ ദിവസങ്ങളിലെ വിലക്കുറവ് ഏറെക്കുറെ ഇല്ലാതായി. ഈ മാസത്തെ ഉയര്‍ന്ന വിലയില്‍ നിന്ന് 2,680 രൂപ വരെ കുറഞ്ഞതാണ്. എന്നാല്‍ ഇന്നും ഇന്നലെയുമായി ആ വിലക്കുറവ് തിരിച്ചുപിടിച്ചു. അന്താരാഷ്ട്ര വിലയുടെ ചുവടുപറ്റിയാണ് കേരളത്തിലും വില കുതിച്ചത്. ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ സാമ്പത്തിക സ്ഥിതിഗതികള്‍ വിലയിരുത്തുമ്പോള്‍ സ്വര്‍ണ്ണവില വീണ്ടും കുതിക്കും എന്നുള്ള റിപ്പോര്‍ട്ടുകള്‍ ആണ് വരുന്നത്. ഔണ്‍സ് വില 3,200 ഡോളര്‍ കടന്നു മുന്നേറിയേക്കുമെന്നുള്ള പ്രവചനങ്ങള്‍ വരുന്നുണ്ട്. അങ്ങനെയാണെങ്കില്‍ കേരളത്തില്‍ വില 70,000 കടക്കും. സ്വര്‍ണവില വലിയതോതില്‍ കുറയുമെന്ന പ്രതീക്ഷയില്‍ അഡ്വാന്‍സ് ബുക്കിംഗ് എടുത്ത സ്വര്‍ണ വ്യാപാരികള്‍ക്ക് വലിയ നഷ്ടമാണ് ഇന്നത്തെ വില വര്‍ധനയോടെ ഉണ്ടായിരിക്കുന്നതെന്ന് ഓള്‍കേരള ഗോള്‍ഡ് ആന്‍ഡ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.അബ്ദുല്‍ നാസര്‍ പറഞ്ഞു. അതേസമയം, കഴിഞ്ഞ ദിവസങ്ങളില്‍…
വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്ര സർക്കാരിൻ്റെ വയബിലിറ്റി ഗ്യാപ് ഫണ്ട് സ്വീകരിക്കുന്നതിനുള്ള കരാർ കേരള സർക്കാർ ഒപ്പിട്ടു. 817.80 കോടി രൂപയാണ് ഫണ്ട്. വിജിഎഫ് നടപടികൾ കൂടി പൂർത്തിയാകുന്നതോടെ വിഴിഞ്ഞത്തിൻ്റെ ആദ്യഘട്ട നടപടിക്രമങ്ങളെല്ലാം പൂർത്തിയാകും. കേരളം കേന്ദ്രവുമായി രണ്ട് കരാറുകളിലാണ് ഒപ്പിട്ടത്. ആദ്യത്തെ കരാർ കേന്ദ്രവും പണം സ്വീകരിക്കുന്ന അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡും ബാങ്ക് കൺസോർഷ്യവുമായുള്ള ത്രികക്ഷി കരാറാണ്. രണ്ടാമത്തേത് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഒപ്പിടുന്ന പ്രീമിയം പങ്കിടൽ കരാറാണ്. തുറമുഖത്തിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 20% കേന്ദ്രത്തിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതാണ് ഈ കരാർ. വരുമാനത്തിൻ്റെ 20 ശതമാനം കേന്ദ്രവുമായി പങ്കുവയ്ക്കണമെന്ന വ്യവസ്ഥ മന്ത്രിസഭായോഗം അംഗീകരിച്ചിരുന്നു. ഏറ്റവും പുതിയ കരാർ പ്രകാരം, 2028 ഡിസംബറോടെ തുറമുഖത്തിന്റെ എല്ലാ ഘട്ടങ്ങളും പൂർത്തിയാക്കാൻ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് [AVPPL]സമ്മതിച്ചിട്ടുണ്ട്. അതനുസരിച്ച്, 2028 ഓടെ തുറമുഖത്തിന്റെ ഏറ്റവും കുറഞ്ഞ സ്ഥാപിത ശേഷി പ്രതിവർഷം 3 ദശലക്ഷം TEU ആയിരിക്കും. തുറമുഖത്തിന്റെ…
ലോകത്തിലെ പ്രധാന പഞ്ചസാര ഉത്പാദന രാജ്യമാണ് ഇന്ത്യ. എന്നാൽ പഞ്ചസാര കയറ്റുമതിയിൽ ഇന്ത്യ മന്ദഗതിയിലാണെന്നാണ് വ്യാപാര സംഘടനയായ ഓള്‍ ഇന്ത്യ ഷുഗര്‍ ട്രേഡ് അസോസിയേഷന്‍ പറയുന്നത്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 2.87 ലക്ഷം ടണ്‍ പഞ്ചസാരയാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. ഇതുവരെ നടത്തിയ മൊത്തം കയറ്റുമതിയില്‍ സൊമാലിയയിലേക്ക് 51,596 ടണ്‍, അഫ്ഗാനിസ്ഥാനിലേക്ക് 48,864 ടണ്‍, ശ്രീലങ്കയിലേക്ക് 46,757 ടണ്‍, ലിബിയയിലേക്ക് 30,729 ടണ്‍ കയറ്റുമതി ചെയ്തു.. ഒക്ടോബര്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള 12 മാസക്കാലയളവാണ് പഞ്ചസാര വിപണന സീസൺ. ഈ സീസണിൽ 2020-21 സാമ്പത്തിക വർഷം 72.3 ലക്ഷം ടണ്‍ പഞ്ചസാരയാണ് കയറ്റി അയച്ചത്. അതിൽ നിന്ന് വലിയ കുറവാണ് 2024-25 സാമ്പത്തിക വര്‍ഷം ഉണ്ടായിരിക്കുന്നത്. നിലവിൽ ഇന്ത്യയിൽ ഏകദേശം 17,837 ടണ്‍ പഞ്ചസാര ലോഡിംഗ് ചെയ്യാം. അസംസ്‌കൃത എണ്ണയുടെ വില കുറയുന്നത് പഞ്ചസാര വിലയില്‍ പ്രതിഫലിക്കുന്നു. കാരണം ഗതാഗത ഇന്ധനത്തില്‍ എഥനോള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നതായി എഐഎസ്ടിഎ പറഞ്ഞു.
നെതർലാൻഡ്‌സ് ആസ്ഥാനമായ യൂണിലിവർ പിഎൽസിയുടെ മാഗ്നം ഐസ്‌ക്രീം കമ്പനിയുടെ ആദ്യ ആഗോള പ്രവർത്തന കേന്ദ്രമാകാൻ ഇന്ത്യ ഒരുങ്ങുന്നു. പൂനെയിൽ 900 കോടി നിക്ഷേപത്തിൽ ഗ്ലോബൽ ഓപ്പറേഷൻ സെന്ററും, മുംബൈലിൽ കമ്പനിയുടെ ആസ്ഥാനവും സ്ഥാപിക്കും. മുംബൈയിൽ നടന്ന ഇന്ത്യ ഗ്ലോബൽ ഫോറം NXT25 ഉച്ചകോടിയിൽ മഹാരാഷ്ട്ര സർക്കാരും കമ്പനിയും കരാറിൽ ഒപ്പുവച്ചു. ഐസ്ക്രീം ബ്രാൻഡിന്റെ മിഡിൽ ഈസ്റ്റ്, തുർക്കി, ദക്ഷിണേഷ്യ എന്നിവയുടെ പ്രാദേശിക ആസ്ഥാനമായി ഇന്ത്യയിലെ ആസ്ഥാനം പ്രവർത്തിക്കും. മാഗ്നത്തിന്റെ പൂനെയിലെ ആഗോള ശേഷി കേന്ദ്രം ഉയർന്ന ശമ്പളമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. മാഗ്നത്തിന്റെ ആഗോള ശൃംഖലയ്ക്കായി വിവരസാങ്കേതികവിദ്യ, വിതരണ ശൃംഖല, ധനകാര്യം, മാനവ വിഭവശേഷി മാനേജ്മെന്റ് തുടങ്ങിയ പ്രധാന സേവനങ്ങൾ എന്നിവ പൂനെയിലെ ആഗോള ശേഷി കേന്ദ്രം നൽകും. വാൾസ്, മാഗ്നം, ബെൻ & ജെറി എന്നിവയുൾപ്പെടെ ലോകത്തിലെ മികച്ച 10 ഐസ്ക്രീം ബ്രാൻഡുകളിൽ അഞ്ചെണ്ണം യൂണിലിവറിന്റെ ഐസ്ക്രീം ബിസിനസിൻ്റെ ഭാഗമാണ്. മൊത്തത്തിൽ, ഈ ബ്രാൻഡുകൾ 2023 ൽ €7.9…
യുപിഐ ഇടപാട് പരിധി ഉയര്‍ത്താൻ റിസര്‍വ് ബാങ്ക് എന്‍പിസിഐക്ക് അനുമതി നല്‍കി. ഉപയോക്തൃ ആവശ്യങ്ങള്‍ക്കനുസരിച്ച് വ്യക്തിയില്‍ നിന്ന് വ്യാപാരിയിലേക്കുള്ള പേയ്മെന്റുകളുടെ യുപിഐ ഇടപാട് പരിധിയാണ് ഉയര്‍ത്തുക. നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, 2025 ലെ പൊതുവായ യുപിഐ ഇടപാട് പരിധി പ്രതിദിനം 1 ലക്ഷം ആണ്. പ്രത്യേക സാഹചര്യങ്ങളിൽ വ്യക്തിയും വ്യാപാരിയും തമ്മിലുള്ള ഇടപാട് പരിധി രണ്ടു ലക്ഷം രൂപയും മറ്റു ചില അവസരങ്ങളില്‍ അഞ്ചുലക്ഷം രൂപയുമാണ്. ഉയര്‍ന്ന പരിധികളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന അപകടസാധ്യതകള്‍ ലഘൂകരിക്കാൻ ഉചിതമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. എന്‍പിസിഐ പ്രഖ്യാപിച്ച പരിധിക്കുള്ളില്‍ സ്വന്തമായിട്ടുള്ള ആന്തരിക പരിധികള്‍ തീരുമാനിക്കാൻ ബാങ്കുകള്‍ക്ക് വിവേചനാധികാരം ഉണ്ട്. എന്നാൽ, വ്യക്തിയില്‍ നിന്ന് വ്യക്തിയിലേക്കുള്ള ഇടപാടുകളുടെ പരിധി ഒരു ലക്ഷം രൂപയായി തന്നെ തുടരുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു.
സര്‍ക്കാര്‍ ആശുപത്രികളിൽ ഇനി ഡിജിറ്റലായി പണമടയ്ക്കാം. ആശുപത്രികളിലെ വിവിധ സേവനങ്ങൾക്ക് ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, യുപിഐ (ഗുഗിള്‍ പേ, ഫോണ്‍ പേ) വഴി പണമടക്കുന്നതിനുള്ള സൗകര്യമാണ് നടപ്പാകുന്നത്. ആദ്യഘട്ടത്തില്‍ 313 ആശുപത്രികളിൽ ഡിജിറ്റലായി പണം അടയ്ക്കാന്‍ കഴിയും. ഒരു മാസത്തിനകം മറ്റ് സർക്കാർ ആശുപത്രികളിലും ഈ സംവിധാനമെത്തും. തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലെ ഇന്‍ഫര്‍മേഷന്‍ കേരള മിഷൻ്റെ സഹകരണത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പിഒഎസ് ഉപകരണങ്ങള്‍ എസ്ബിഐ, കാനറാ ബാങ്ക് വഴി ലഭ്യമാക്കിയിട്ടുണ്ട്. പണമടയ്ക്കുന്നതിന് പുറമെ ഒപി ടിക്കറ്റ്, എം-ഇഹെല്‍ത്ത് ആപ്പ്, സ്‌കാന്‍ എന്‍ ബുക്ക് സംവിധാനങ്ങളും ഡിജിറ്റലാക്കും. ഓൺലൈനായി മൊബൈൽ ഫോൺ, കമ്പ്യൂട്ടര്‍, അക്ഷയ കേന്ദ്രങ്ങൾ വഴി പൊതുജനങ്ങള്‍ക്ക് ഒപി ടിക്കറ്റ് എടുക്കാം. എം-ഇഹെല്‍ത്ത് ആപ്പ് ഡൗണ്‍ലോഡ് ചെയ്താൽ യു.എച്ച്. ഐഡി അല്ലെങ്കില്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ചികിത്സാ വിവരങ്ങള്‍, മരുന്ന് കുറിപ്പടികള്‍, ലാബ് ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ മുതലായ വിവരങ്ങള്‍ ലഭിക്കും. സ്കാൻ എൻ ബുക്ക്…
കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിർമാണം പുരോഗമിക്കുന്നു. പാലാരിവട്ടത്തു നിന്ന് ഇൻഫോപാർക്കിലേക്ക് നീട്ടുന്ന പാതയ്കായി 307 പൈലുകൾ സ്ഥാപിച്ചു കഴിഞ്ഞു. ഒന്നാം ഘട്ടത്തിലെ നിര്‍മാണ രീതിയില്‍ നിന്ന് വ്യത്യസ്തമായാണ് രണ്ടാംഘട്ട നിർമ്മാണം നടക്കുന്നത്. കളമശേരിയിൽ പിയറിനു മുകളിലുള്ള മെട്രോ സ്റ്റേഷന്‍ ഘടകഭാഗങ്ങളുടെ നിർമ്മാണം നടക്കുകയാണ്. കാസ്റ്റിങ് യാർഡിൽ നാല് പിയര്‍കാപുകളുടെയും 4 യു ഗർഡറുകളുടെയും കാസ്റ്റിങ് ഇതിനോടകം പൂര്‍ത്തിയായി. രണ്ട് വിഭാഗമായി തിരിച്ചാണ് കാസ്റ്റിങ് യാര്‍ഡിൽ നിര്‍മാണം നടക്കുന്നത്. യു ഗർഡറുകളുടെ നിര്‍മാണമാണ് ഒരു വിഭാഗത്തില്‍ നടക്കുന്നത്. 100 ടണ്ണിൻ്റെ നാല് ഗാന്‍ട്രി ക്രെയിനുകൾ ഇവിടെ പ്രവര്‍ത്തിക്കുന്നു. രണ്ടാമത്തെ വിഭാഗത്തിൽ ഐ ഗർഡറുകള്‍, പിയര്‍ കാപ്പുകള്‍, പാരപ്പെറ്റുകള്‍, റ്റി ഗർഡറുകള്‍, എല്‍ ഗർഡറുകള്‍ എന്നിവയുടെ നിർമ്മാണമാണ് നടക്കുന്നത്. ഇവിടെ ആറ് ഗാന്‍ട്രി ക്രെയിനുകൾ പ്രവര്‍ത്തിക്കുന്നു. 10 , 60 ടണ്ണ് ഭാരം ഉയര്‍ത്താന്‍ ശേഷിയുള്ള രണ്ട് ഗാന്‍ട്രി ക്രയിനുകളും 100,120 ടണ്ണിൻ്റെ ഒരു ഗാന്‍ട്രി ക്രയിനും ഇവിടെ പ്രവർത്തിക്കുന്നു. രണ്ടാംഘട്ട പദ്ധതിയിൽ ക്വാളിറ്റി…
കഴിഞ്ഞ പത്ത് വർഷത്തിനിടെ മുദ്ര യോജനയ്ക്ക് കീഴിൽ 33 ലക്ഷം കോടിയിലധികം രൂപയുടെ ഈട് രഹിത വായ്പകൾ അനുവദിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുദ്ര പദ്ധതിയുടെ പത്താം വാർഷികത്തിൽ തന്റെ വസതിയിൽ ഒരു കൂട്ടം ഗുണഭോക്താക്കളുമായി സംവദിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 2015 ഏപ്രില്‍ എട്ടിന് ആരംഭിച്ച പദ്ധതി പ്രകാരം 52 കോടി ഗുണഭോക്താക്കളാണ് രാജ്യത്തുള്ളത്. ധനകാര്യമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ന്യൂനപക്ഷ വിഭാഗങ്ങളും പ്രത്യേകിച്ച് വനിതകൾ അടക്കമുള്ള താഴെത്തട്ടിലുള്ള സംരംഭകരെ കൈപിടിച്ചുയര്‍ത്തുന്നതില്‍ കാര്യമായ പങ്കാണ് മുദ്ര ലോൺ വഹിച്ചത്. രാജ്യത്ത് പദ്ധതി വഴി വിതരണം ചെയ്ത മൊത്തം വായ്പകളില്‍ 68 ശതമാനവും വനിതാസംരഭകര്‍ക്കാണ് വിതരണം ചെയ്തത്. എസ്.ബി.ഐയുടെ റിപ്പോര്‍ട്ട് പ്രകാരം 50 ശതമാനം വായ്പകളും എസ്.സി, എസ്.ടി, ഒ.ബി.സി സംരംഭകര്‍ക്കാണ് അനുവദിച്ചത്. 2025 ഫെബ്രുവരി വരെയുള്ള മുദ്രാ വായ്പകളെടുത്താല്‍ ഏറ്റവും മുന്നില്‍ തമിഴ്‌നാടാണ്. 3.23 ലക്ഷം കോടിയാണ് വായ്പയായി നല്‍കിയത്. 3.14 ലക്ഷം രൂപയുടെ വായ്പകളുമായി ഉത്തര്‍പ്രദേശാണ് രണ്ടാം സ്ഥാനത്ത്…
1.5 ട്രില്യൺ ഡോളർ ഇടിവ് നേരിട്ടെങ്കിലും, ഇന്ത്യൻ വിപണി വളർച്ചയുടെ പാതയിലാണെന്ന് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യയുടെ എംഡി ആശിഷ് കുമാർ ചൗഹാൻ. മുംബൈയിലെ NXT25-ൽ നടന്ന ഇന്ത്യ ഗ്ലോബൽ ഫോറത്തിൽ സംസാരിക്കുകയായിരുന്നു ആശിഷ് ചൗഹാൻ. 2014 ൽ ഇന്ത്യയുടെ വിപണി മൂലധനം 1 ട്രില്യൺ ഡോളറിൽ താഴെയായിരുന്നു. ഈ വർഷം അത് 5 ട്രില്യൺ ഡോളറിനടുത്തെത്തി. ഇത് ഗണ്യമായ സാമ്പത്തിക വളർച്ച പ്രകടമാക്കുന്നത്. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാനുകൾ (SIPs) വഴി 60 ദശലക്ഷത്തിലധികം ഇന്ത്യക്കാർ പ്രതിമാസം 250 രൂപ വരെ സംഭാവന ചെയ്യുന്നതിനാൽ, വിപണിയിലേക്ക് പ്രതിമാസം ഏകദേശം 3 ബില്യൺ ഡോളറിന്റെ സ്ഥിരമായ നിക്ഷേപം ലഭിക്കുന്നു. ഇത് ഇന്ത്യൻ സംരംഭകരിലും ബിസിനസുകളിലും വർദ്ധിച്ചുവരുന്ന പിന്തുണയെ കാണിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം എൻഎസ്ഇ 268 ഐപിഒകൾക്ക് ആതിഥേയത്വം വഹിച്ചു. എസ്എംഇ മേഖലയിൽ നിന്നുള്ള 178 ഐപിഒകൾ ഉൾപ്പെടെ ലോകത്തിലെ ഏറ്റവും ഉയർന്ന ഐപിഒ ഫണ്ട് സമാഹരണമാണ് നടന്നത്.…