5G സേവനങ്ങളിലേക്ക് കടക്കാനൊരുങ്ങി ബി.എസ്.എൻ.എൽ. ആദ്യ 5G ലോഞ്ചിങ്ങ് ഡൽഹിയിലായിരിക്കുമെന്ന് കമ്പനി ചെയർമാനും, എം.ഡിയുമായ റോബർട്ട് ജെ.രവി അറിയിച്ചു. Network- as- a-service (NaaS) മോഡലിലാണ് ലോഞ്ചിങ് നടത്തുക. അടുത്ത ജൂണോടെ രാജ്യമെങ്ങും 1 ലക്ഷം 4G ടവറുകളും ഒപ്പം 5G സേവങ്ങളും ഉറപ്പാക്കാൻ ഒരുങ്ങുകയാണ് കമ്പനി.
ഡൽഹിയ്ക്ക് പുറമെ പരീക്ഷണാടിസ്ഥാനത്തിൽ ജയ്പൂർ, ലഖ്നൗ, ഛണ്ഡീഗഢ്, ഭോപ്പാൽ, കൊൽക്കത്ത, പാറ്റ്ന, ഹൈദരാബാദ്, ചെന്നൈ തുടങ്ങി പ്രധാനപ്പെട്ട നഗരങ്ങളിലേക്കും 5G ലോഞ്ച് ചെയ്യും. അടുത്ത മൂന്ന് മാസത്തിനുള്ളിൽ 5G സേവനങ്ങൾ പ്രവർത്തനക്ഷമമാക്കാനാണ് ബി.എസ്.എൻ.എൽ ശ്രമിക്കുന്നത്.
ചില നഗരങ്ങളിൽ നിലവിലെ 4G റോൾ ഔട്ടിന്റെ ഭാഗമായി ടവറുകൾ സ്ഥാപിച്ചു കഴിഞ്ഞു. ഈ ടവറുകളിൽ ചെറിയ അപ്ഡേഷൻസ് വരുത്തിയാൽ അനായാസം 5G സേവനങ്ങൾ നൽകാൻ സാധിക്കും.
ബി.എസ്.എൻ.എൽ അതിൻ്റെ പ്രധാന ടെലികോം സർക്കിളുകളിൽ നെറ്റ് വർക്ക് ഇൻഫ്രാസ്ട്രക്ചർ ടെസ്റ്റുകൾ നടത്തിയാണ് 5G ലോഞ്ച് ചെയ്യുക. കൊല്ലം, കാൺപൂർ, പൂനെ, വിജയവാഡ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ ബേസ് റിസീവർ സ്റ്റേഷനുകളുടെ (BTS) റോളിങ് ഔട് നടത്തിയിട്ടുണ്ടെന്ന് കമ്പനി അധികൃതർ അറിയിച്ചു.
ബേസ് റിസീവർ സ്റ്റേഷനുകളുൾ എന്നത് ഒരു ടവറിന്റെ രൂപത്തിലുള്ള ഏത് മൊബൈൽ നെറ്റ് വർക്കുമായും കണക്ട് ചെയ്യപ്പെടുന്ന ഒരു ഫിക്സഡ് റേഡിയോ ട്രാൻസീവറാണ്.
5G സേവനങ്ങളിലേക്ക് മാറുന്നതോടെ, കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ നൽകാമെന്നും, വിപണി വിഹിതത്തിൽ വർധനയുണ്ടാകുമെന്നുമാണ് കമ്പനിയുടെ പ്രതീക്ഷ.