ഇറക്കുമതി ചെയ്യുന്ന ഔഷധങ്ങൾക്കും സെമികണ്ടക്ടറുകൾക്കും ഉടൻ തീരുവ പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
ചിപ്പുകൾക്ക് തീരുവ പ്രഖ്യയോയ്ക്കുന്ന അന്തപ്പടി ഉടൻ ഉണ്ടാകും. ഔഷധങ്ങൾക്ക് ഇതുവരെ കണ്ടിട്ടില്ലാത്ത നിലയിലായിരിക്കും തീരുവകൾ വരുന്നത്. ഞങ്ങൾ അത് പരിശോദിച്ചു വരുകയാണ്. ഇതൊരു പ്രത്യക കാറ്റഗറിയാണ്. സമീപഭാവിയിൽ തന്നെ പ്രഖ്യാപനം ഉണ്ടാകും- ഡൊണാൾഡ് ട്രംപ് പറഞ്ഞു.
എല്ലാ രാജ്യങ്ങളും ഇപ്പോൾ നമ്മളെ വിളിക്കുന്നു. അതാണ് നമ്മൾ ചെയ്യുന്നതിന്റെ ഭംഗി. നമ്മൾ നമ്മളെത്തന്നെ ഡ്രൈവർ സീറ്റിൽ ഇരുത്തി. പണ്ട് ഈ രാജ്യങ്ങളോട് ഒരു സഹായം ആവശ്യപ്പെട്ടാൽ അവർ നിഷേധിക്കുമായിരുന്നു. ഇനി അവർ നമുക്ക് വേണ്ടി എന്തും ചെയ്യും,” ട്രംപ് കൂട്ടിച്ചേർത്തു.
അതെ സമയം ഓഹരി വിപണിയിലെ മാന്ദ്യത്തെ ട്രംപ് ഭരണകൂടം കാര്യമായി എടുക്കുന്നില്ല എന്നാണു റിപ്പോർട്ടുകൾ. പുതിയ വ്യാപാര നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും, ആദ്യഘട്ടത്തിൽ ഉൾപ്പെടുത്താതെ മേഖലകളെ പകരം തീരുവയുടെ പരിധിയിൽ കൊണ്ടുവരാനും വേണ്ട നടപടിക്രമങ്ങളുമായിട്ടാണ് സർക്കാർ മുന്നോട്ട് പോകുന്നത് എന്നാണു വിദേശ ആദ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.