മഹീന്ദ്ര ആൻഡ് മഹീന്ദ്ര മാർച്ച മാസത്തിൽ മാത്രം 48,048 യൂണിറ്റുകൾ വിറ്റതായി കമ്പനി അവകാശപ്പെട്ടു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 40,631 യൂണിറ്റുകളായിരുന്നു വിറ്റഴിച്ചത്. 18 ശതമാനത്തിന്റെ വളർച്ചയാണ് കാർ വിൽപ്പനയുടെ ലാര്യത്തിൽ കമ്പനി നേടിയത്.
2024-25 സാമ്പത്തിക വർഷം മഹീന്ദ്ര 5,51,487 യൂണിറ്റുകൾ വിൽപ്പന നടത്തിയാതായി കമ്പനി അവകാശപ്പെട്ടു. മുൻ സാമ്പത്തിക വർഷത്തിലെ 4,59,877 യൂണിറ്റുകളെ അപേക്ഷിച്ച് ഈ വര്ഷം 20 ശതമാനം വർധനവാണ് ഇത് കാണിക്കുന്നത്.
ഞങ്ങളുടെ ഇലക്ട്രിക് എസ്‌യുവികളുടെ ഡെലിവറി ആരംഭിച്ചു. അതിൽ ശക്തമായ ഡിമാൻഡ് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ആഭ്യന്തര വിപണിയിൽ ആദ്യമായി അഞ്ച് ലക്ഷത്തിലധികം എസ്‌യുവികൾ വിറ്റഴിച്ചതിലൂടെ വലിയ നേട്ടമാണ് ഞങ്ങൾ ഈ വര്ഷം ഞങ്ങൾ നേടിയത്,” എം ആൻഡ് എം ഓട്ടോമോട്ടീവ് ഡിവിഷൻ പ്രസിഡന്റ് വീജയ് നക്ര പറഞ്ഞു.
‘സെൽറ്റോസ്’ നിർമ്മാതാക്കളായ കിയയും 2025 മാർച്ചിൽ ശക്തമായ വിൽപ്പന രേഖപ്പെടുത്തി. 25,525 യൂണിറ്റുകളാണ് മാർച്ച മാസത്തിൽ മാത്രം കിയ വിറ്റത്. 2024 മാർച്ചിൽ ഇത് 21,400 യൂണിറ്റായിരുന്നു. കിയ യുടെ സോണറ്റ് ആണ് ഏറ്റവും കൂടുതൽ വിറ്റ കാർ മോഡൽ. 2023-24 സാമ്പത്തിക വർഷത്തിൽ കിയ ഇന്ത്യ 2,55,207 യൂണിറ്റുകൾ ആണ് വിറ്റത്. 2023-24 സാമ്പത്തിക വർഷത്തിൽ ഇത് 2,45,634 യൂണിറ്റുകൾ ആയിരുന്നു.
മാർച്ചിൽ 7,422 യൂണിറ്റുകൾ വിറ്റഴിച്ചതായും ഇന്ത്യയിൽ ബ്രാൻഡിന്റെ എക്കാലത്തെയും ഉയർന്ന പ്രതിമാസ വിൽപ്പന കൈവരിച്ചതായും സ്കോഡ ഓട്ടോ ഇന്ത്യയും പറയുന്നു. “പുതിയ കൈലാക്കിന്റെ അവതരണത്തോടെ, ഞങ്ങളുടെ ഇന്ത്യാ യാത്രയിൽ ഒരു ‘പുതിയ യുഗം’ സൃഷ്ടിക്കാൻ സാധിച്ചു. 2025 മാർച്ചിൽ ഞങ്ങൾ വിറ്റ 7,422 കാറുകൾ ഈ യാത്രയുടെ തെളിവാണ്, കൂടാതെ ഇന്ത്യൻ റോഡുകളിൽ യൂറോപ്യൻ സാങ്കേതികവിദ്യ ജനാധിപത്യവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള സുസ്ഥിരമായ ആസൂത്രണത്തിന്റെയും പരിശ്രമത്തിന്റെയും തന്ത്രത്തിന്റെയും ഫലമാണിത്,” സ്കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാൻഡ് ഡയറക്ടർ പീറ്റർ ജനേബ പറഞ്ഞു.