അമേരിക്കൻ കാർഷിക ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ 100 ശതമാനം തീരുവ ചുമത്തുന്നുണ്ടെന്നും മറ്റ് രാജ്യങ്ങൾ ഈടാക്കുന്ന ഉയർന്ന തീരുവ കാരണം അമേരിക്കൻ ഉൽപ്പന്നങ്ങൾ ആ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ സാധിക്കുന്നില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍.
യുഎസിന്റെ പാലുല്‍പ്പന്നങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് 50 ശതമാനം തീരുവയും, അരിക്ക് ജപ്പാനില്‍ നിന്ന് 700 ശതമാനം തീരുവയും, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്ന് 100 ശതമാനം തീരുവയും, അമേരിക്കന്‍ വെണ്ണയ്ക്കും ചീസിനും കാനഡയില്‍ നിന്ന് ഏകദേശം 300 ശതമാനം തീരുവ ഈടാവാക്കുന്നുണ്ട് എന്നും കരോലിന്‍ വിമർശിച്ചു.
ഈ ഉയര്‍ന്ന താരിഫുകള്‍ യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഈ വിപണികളില്‍ പ്രവേശിക്കുന്നത് അസാധ്യമാക്കുന്നു. ഇക്കാരണത്താല്‍ യുഎസില്‍ പല ബിസിനസുകളും അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതമായിട്ടുണ്ടെന്നും പലരുടെയും ജോലി നഷ്ടപ്പെടാന്‍ ഈ ഉയര്‍ന്ന ടാക്‌സുകള്‍ കാരണമായിട്ടുണ്ടെന്നും ലീവിറ്റ് പറഞ്ഞു.
ഇന്ത്യയും മറ്റ് രാജ്യങ്ങളും അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഈടാക്കുന്ന ഉയർന്ന തീരുവകളെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പലതവണ വിമർശിച്ചിരുന്നു. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾക്കുമേൽ ‘പരസ്പര തീരുവകള്‍’ ഏര്‍പ്പെടുത്താനുള്ള ട്രംപിന്റെ പദ്ധതി ഏപ്രില്‍ 2 മുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കെയാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്റെ വിമർശനം.